ഒരു വർഷമായിരിക്കുന്നു . അതെ, നീണ്ട ഒരു വർഷം. ഈ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയിട്ട്.
കല്യാണങ്ങളില്ല, ഉത്സവങ്ങളില്ല, കൂടിച്ചേരലുകളില്ല, എല്ലാരും സ്വന്തം മാളങ്ങളിൽ.
ആരെയും കാണാതെ, എവിടെയും പോകാതെ ജീവിതത്തിൽ നിന്നും ചീന്തി എറിഞ്ഞ ഒരു വർഷം.
അറിഞ്ഞുകൊണ്ട് സ്വയം തീർത്ത എൻ്റെ മാത്രം ലോകം.
എൻ്റെ ചുമരുകൾക്കുളളിലിരുന്ന് ഞാൻ നോക്കിക്കൊണ്ടേയിരുന്നു, പുറം ലോകം.
തുടക്കത്തിൽ ഒരാഘോഷമായിരുന്നു കണ്ടത്. കാലങ്ങളായി മറന്ന് കിടന്ന കൂട്ടുകാരെ വിളിക്കലും ഓർമ്മ പുതുക്കലും സ്നേഹാന്വേഷണങ്ങളും. Whatsappൽ പുതിയ പുതിയ ഗ്രൂപ്പുകൾ ഉണ്ടായി വന്നു. ആകെ ഒരു ബഹളം. വീണുകിട്ടിയ ഒരവധിക്കാലം പോലെ.
പുതിയ പാചക പരീക്ഷണങ്ങൾ.
പെട്ടെന്ന് തീരുന്നൊരു അവധിക്കാലമല്ലിത്, മറിച്ച് തിരികെ പോകാൻ മടിക്കുന്ന ഒരു വിരുന്നുകാരനാണ് വന്നിരിക്കുന്നതെന്ന് ബോധ്യമായതോടെ, ഉത്സാഹം ശൂന്യതക്ക് വഴി മാറി. പല ശബ്ദങ്ങളിൽ നിന്നെനിക്കത് മനസ്സിലായി.
പതിയെ പതിയെ, പൊട്ടി മുളച്ച പുതിയ സൗഹൃദങ്ങളിൽ, സുഖാന്വേഷണങ്ങളിൽ ഇടവേളകളുടെ ദൈർഘ്യം കൂടിക്കൂടി വന്നു.
ഇതിനൊരു മറുപുറവുമുണ്ട്.
മുടങ്ങിക്കിടന്ന വായന പൊടി തട്ടിയെടുത്തവർ.
കൃഷിയിലേക്ക് തിരിഞ്ഞവർ. പച്ചക്കറിയും പൂന്തോട്ടവുമൊക്കെയായി.
കാണാതിരുന്നിട്ടും കൂടുതൽ കൂടുതൽ. ദൃഢമായ ചില സൗഹൃദങ്ങൾ.
ഇടയിലെ മതിലുകൾ ഒരു തടസ്സമേ ആയില്ല.
അറ്റ് പോയ ചിലതും. അതൊന്നും യഥാർത്ഥ മായിരുന്നില്ല എന്ന തിരിച്ചറിവ്.
നല്ല ഒരു നാളെ വീണ്ടും വരും എന്ന പ്രത്യാശ. ചെറു നാമ്പുകൾ വന്നു തുടങ്ങുന്നു. അത് തന്നെയല്ലേ ജീവിതം.
എഴുത്തുകാരി.
7 comments:
കാലങ്ങൾക്ക് ശേഷം..
ആരെങ്കിലും ഈ വഴി വരുമോ, അറിയില്ല.
മാസങ്ങൾക്ക് ശേഷം ഇവിടെ
വന്ന് എന്തെങ്കിലും പറയുവാൻ
അനുവദിച്ചതിൽ സന്തോഷം...
ഒറ്റപ്പെടലുകളുടേയും ,ഏകാന്തതയുടേയും
ഉള്ളുകള്ളികളിൽ അഭയം തേടിയപ്പോഴും വീട്ടിലിരുന്ന്
ചെയ്യാവുന്ന അവരവർ ഇഷ്ട്ടങ്ങളിലേക്ക് വീണ്ടും തിരിച്ചു
പോകുവാൻ ഇടയാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം
ടന്നു പോയത് ...!
മുരളീമുകുന്ദൻ,വല്യ സന്തോഷം. ഇവിടെ എത്തിയല്ലോ.
അവിടെ തന്നെയല്ലേ? അതോ നാട്ടിലുണ്ടോ?
ദേ ... ഞാൻ തിരഞ്ഞു പിടിച്ചു വന്നു.
നന്നായി എഴുതി..
ജീവിതം അതിന്റെ വഴി കണ്ടുപിടിച്ച് ഒഴുകി ക്കൊണ്ടിരിക്കും
കുറുമാലിപ്പുഴപോലെ
ഞാനും എത്തീട്ടോ... ഒന്നര വർഷങ്ങൾക്ക് ശേഷം... സുഖമായിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം...
Post a Comment