Tuesday, June 9, 2015

ഒരു തിരിച്ചുവരവ് ........

ഞാൻ  എന്താണെഴുതാൻ പോകുന്നതു്,  അറിയില്ല.

 ഒരു വർഷത്തിലധികമായി ഈ ഭാഗത്തേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട്.  എഴുതാറില്ല  വായിക്കാറുമില്ല .  പഴയ കൂട്ടുകാർ ആരെങ്കിലുമൊക്കെ ബൂലോഗത്തുണ്ടോ  അതോ എന്നെപ്പോലെ വനവാസത്തിലായിരിക്കുമോ .  അതുമറിയില്ല.

അല്ലാ, എഴുതാനിപ്പോൾ കാര്യമായിട്ടെന്താ  ഉള്ളത്. പ്രത്യേകിച്ചൊന്നുമില്ലെന്നു   കൂട്ടിക്കോളൂ.

  കുറു മാലി പുഴയിലെ വെള്ളം ഒരുപാട് ഒഴുകിപ്പോയി.



  ഓണം വന്നു, വിഷു  വന്നു ,  മഴക്കാലം, മഞ്ഞുകാലം  എല്ലാം  വരുന്നു.  (കാലം മാത്രമേ  വരുന്നുള്ളൂ No  മഴ No മഞ്ഞ്). കാലവർഷം  തുടങ്ങി എന്ന  പ്രഖ്യാ പനം  വന്നു . പക്ഷേ   മഴ വന്നില്ല.  

മറ്റൊരു മാമ്പഴക്കാലം കൂടി  കഴിഞ്ഞു .  ചക്ക ചീഞ്ഞുവീഴുന്നു, ആർക്കും  വേണ്ടാതെ.

 തൽക്കാലത്തേക്കിത്രയേയുള്ളൂ.  പുതിയ കഥയും കഥാപാത്രങ്ങളേയും  തേടിയൊന്നു  പോയിനോക്കട്ടെ.

എഴുത്തുകാരി.