2016 കഴിയാറാവുന്നു. ഇനി വെറും പതിനഞ്ചു ദിവസങ്ങള്‍ മാത്രം. അത് കഴിഞ്ഞാലോ നമ്മളാരും ഇന്നു വരെ കാണാത്ത കാല യവനികക്കുള്ളില്‍ അതും മറഞ്ഞുപോവും.
എന്‍റെ "എഴുത്തോല" ഞാനിന്ന് വെറുതേ ഒന്ന് തുറന്നു നോക്കി. ഒരു വര്‍ഷത്തിലേറെയായി ഞാനൊരു പോസ്റ്റ് ഇട്ടിട്ട്. 2016 ല്‍ ഒന്നുമേയില്ല.
2007 മുതല്‍ തുരുതുരേ എഴുതിയിരുന്ന ഞാന്‍ (30-40 ല്‍ നിന്ന് രണ്ടോ മൂന്നിലെക്കൊക്കെ ചുരുങ്ങിപ്പോയിരുന്നു എങ്കിലും) 2016 നെ അങ്ങനെയങ്ങ് ഒഴിവാക്കാമോ? ഞാന്‍ ചെയ്യുന്ന ഒരു അനീതിയോ അവഹേളനമോ ഒക്കെ ആയിപ്പോവില്ലേ അത്.. ഏയ്, അതെന്തായാലും വേണ്ട. ബൂലോകത്ത് നിന്ന് പേരെങ്ങാനും വെട്ടിയാലോ, അതും വേണ്ട.
കേട്ടാല്‍ തോന്നും എന്റെ ബ്ലോഗ് പോസ്റ്റില്ലാതെ പാവം സങ്കടപ്പെട്ടിരിക്കയായിരുന്നു എന്ന്. അങ്ങനെ ഒന്നൂല്യാട്ടോ, വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞുന്നേള്ളൂ.. ഇനിയിപ്പോ അങ്ങനെയാണെന്നു തന്നെയിരിക്കട്ടെ. ഞാന്‍ രണ്ട് വാക്ക് എഴുതിയാല്‍ തീരാവുന്നതല്ലേയുള്ളൂ.
പാവം 21016 ആണെങ്കില്‍ എനിക്കൊരു ദോഷവും ചെയ്തിട്ടില്ലാ താനും. ചില ചില്ലറ നല്ല കാര്യങ്ങള്‍ കിട്ടിയിട്ടില്ലേന്നു ചോദിച്ചാല്‍ കിട്ടിയിട്ടുമുണ്ട് .
പിന്നെ തീരുമാനം പെട്ടെന്നായിരുന്നു.എന്നാ പിന്നെ ഒന്ന് പോസ്റ്റുക തന്നെ,
മനസ്സില്‍ ഒന്നുമില്ല. പിന്നെ ശൂന്യതയില്‍ നിന്നു വരുമോ? എന്നാലും അങ്ങു തുടങ്ങുന്നു.
ഇപ്പോള്‍ ബൂലോകത്തെ ചിട്ടകളറിയില്ല, രീതികളറിയില്ല, പഴയ കൂട്ടുകാര്‍ എത്ര പേര്‍ ഇപ്പഴും ഇവിടെ ഉണ്ടെന്നറിയില്ല. എന്നാലും ആ പഴയ
എഴുത്തുകാരിയെ തിരിച്ചറിയുന്ന ആരെങ്കിലുമൊക്കെ കാണുമായിരിക്കും.
ഇതോടെ അങ്ങ് അപ്രത്യക്ഷയാവുമെന്നു കരുതണ്ട. കുറച്ചു കാലമായിട്ടതാണല്ലോ പതിവ്. ഇല്ലാ, പൂര്‍വ്വാധികം ശക്തയായി തുടരാന്‍ തന്നെയാ തിരുമാനം.
ആരെങ്കിലുമൊക്കെ വരും, കാണും എന്ന പ്രതീക്ഷയോടെ, സ്നേഹത്തോടെ,
എഴുത്തുകാരി..