പട്ടിക്കു കിട്ടിയ മുഴുവന്‍ തേങ്ങ എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പൊ കണ്ടു. ഒരു പാട് കാലമായി കേക്കുന്ന ഈ സംഭവത്തിന്റെ ഗൗരവം പക്ഷെ ഇപ്പഴാ പിടി കിട്ടിയത്. എന്റമ്മോ, അതിത്തിരി കടുപ്പം തന്നെയാ. ഇനി സംഭവം എന്താന്നല്ലേ,
പറയാം പറയാം.
ഒരു ദിവസം അങ്ങിനെ വെറുതെ ഇരുന്നപ്പോള്‍ എന്തെങ്കിലും മധുരം തിന്നാനൊരു കൊതി. അല്ലെങ്കിലും വെറുതേ ഇരിക്കുമ്പോൾ ചെകുത്താൻ കേറി പണി തുടങ്ങുമെന്നല്ലേ . അത് ഭയങ്കര ശരിയായിരിക്കും. അല്ലെങ്കില്‍ ഇങ്ങനെ വരില്ലല്ലോ.
എന്തായാലും ത്രുശ്ശൂർ വരെ പോകേണ്ട കാര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തന്നെ പോയേക്കാം എന്ന് വച്ചു. എന്തെങ്കിലും ഒന്ന് സംഘടിപ്പിക്കുകയും ചെയ്യാല്ലോ.. അങ്ങിനെ പോയി പോയി കാര്യങ്ങളൊക്കെ കഴിഞ്ഞു തൃശൂര്‍ എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് വരെ എത്തി. നോക്കി നോക്കി നടന്നു നോക്കി. അതാ ഇരിക്കുന്നു എനിക്കേറ്റവും പ്രിയപ്പെട്ട രസഗുള. എത്ര കാലമായി ഇത് കഴിച്ചിട്ട്. വായിൽ കപ്പലോടിക്കാം. എനിക്ക് വേണ്ടി ആരോ കൊണ്ടുവച്ചതുപോലെ. ഇനി ഒന്നും നോക്കാനില്ല. ഒരു കുപ്പിയെടുത്തു.
വീട്ടിലെത്തി. പാക്കറ്റെടുത്തു. ഇനി കുപ്പി തുറക്കണം, ഒരെണ്ണമെടുത്തു വായിലേക്കിടണം. അതങ്ങിനെ അലിഞ്ഞലിഞ്ഞ്.........

പക്ഷെ ഇല്ലാ, കുപ്പി തുറക്കുന്നില്ല.
പഠിച്ച പണി പതിനെട്ടും പത്തൊൻപതും നോക്കിയിട്ടും രക്ഷയില്ല. അനക്കമില്ല. ചൂട് വെള്ളത്തിൽ മുക്കി നോക്കി. സാധാരണ ഇത്തരമൊരു ചുറ്റുപാടില്‍ ചെയ്യാവുന്ന എല്ലാം നോക്കി. എവിടെ. നോ രക്ഷ. ഇനി ഒന്നും ചെയ്യാനില്ല. നെടുവീർപ്പിട്ടു കൊണ്ട് കണ്ണ്‍ ചെന്നെത്താത്ത ഒരു മൂലയില്‍ കൊണ്ടുവച്ചു. ഒരു വിഷാദ ഗാനവും മൂളി ഞാന്‍ പതുക്കെ സ്ഥലം വിട്ടു.
ഇനി ആരെങ്കിലും വരട്ടെ . പക്ഷെ, അപ്പഴും ഉണ്ടല്ലോ ഒരു പ്രശ്നം. ഇനി അവര്‍ക്ക് തുറക്കാന്‍ പറ്റി എന്നു തന്നെയിരിക്കട്ടെ, ഒരു മര്യാദക്കെങ്കിലും ഒന്നു പറയണ്ടേ ഒന്നോ രണ്ടോ എടുത്തോളൂട്ടോ എന്ന്. തുടുതുടാന്നിരിക്കുന്ന രസഗുളകളെ നോക്കി, ഏയ്, എനിക്ക് വേണ്ടെന്നേയ് എന്ന് പറയാന്‍ മാത്രം സന്മനസ്സുള്ളവരാരും എന്റെ പരിചയത്തിലില്ല. ഷുഗര്‍ ഉള്ളവരായിട്ടും കാര്യമില്ല. അവരെയാ ഏറ്റവും പേടിക്കേണ്ടത്. മധുരം ഇഷ്ടമില്ലാത്ത ആരെങ്കിലും ആവണം. നോക്കാം.

പാവം ഞാൻ അല്ലേ. വല്ലാതെ കൊതിച്ചുപോയി. അതുകൊണ്ടല്ലേ.
വാൽക്കഷണം: ഇതുപോലൊരനുഭവം പണ്ടും ഉണ്ടായിട്ടുണ്ട്. . അന്നു സഹായത്തിനു വന്നത് ആരാണെന്നോ. ഒരു പൊലീസുകാരൻ . പക്ഷെ പാവത്തിനും പറ്റിയില്ല കുപ്പി തുറക്കാന്‍.
അതിവിടെ : http://ezhuthulokam%20blogspot.com/
എഴുത്തുകാരി.