എനിക്കിഷ്ടമായി ഈ മഴ. ചിലപ്പോൾ ഒരു ചെറു ചാറ്റൽ മഴയായി, ചിലപ്പോൾ. ആരോടോ കലഹിച്ചിട്ടെന്ന പോലെ ഇരമ്പിയാർത്തുകൊണ്ട്. ഉണരുന്നത് മഴയുടെ സംഗീതം കേട്ടു കൊണ്ട്, ഉറങ്ങുന്നതോ മഴയുടെ താരാട്ട് കേട്ടുകൊണ്ടും
ആരാ പറഞ്ഞത് മഴ നമ്മളോട് പിണങ്ങിപ്പോയെന്ന് . നമ്മൾ കാടൊക്കെ വെട്ടിത്തെളിച്ച് മരുഭൂമിയാക്കി. ഇനി അവൾ വരില്ലെന്നൊക്കെ. എന്നിട്ട് എത്ര ഭംഗിയായിട്ടാ വന്നത്. എന്താ വരാത്തത് എന്ന് ആകുലപ്പെടാൻ തുടങ്ങുന്നതിനു മുൻപേ, ഇക്കല്ലോം മഴ ചതിച്ചു എന്ന് പരാതിപ്പെടാൻ അവസരം കിട്ടുന്നതിനു മുൻപേ എത്തിയില്ലേ.
പുഴ നിറഞ്ഞു, കിണറൊക്കെ നിറഞ്ഞു.
ആരെ കണ്ടാലും ഇതേ പറയാാനുള്ളൂ. എന്തൊരു അടച്ചു പിടിച്ച മഴയാ ഇത്. ഒന്ന് പുറത്തിറങ്ങാൻ കൂടി വയ്യ. പക്ഷേ ഇതു തന്നെയല്ലേ മഴക്കാലത്തിന്റെ സൗന്ദര്യം.
എനിക്കു ചിലപ്പോൾ തോന്നിയിരുനു, മഴയുടെ ആ പഴയ സ്റ്റൈൽ ഒക്കെ ആകെ മാറി പോയോ. പഴയ ഭംഗിയൊക്കെ പൊയ്പ്പോയോ എന്നൊക്കെ.. പക്ഷേ ഇല്യാട്ടോ. ഒരു മാറ്റവുമില്ല. പൂർവ്വാധികം സുന്ദരിയായിട്ടു തന്നെയാ വന്നിരിക്കുന്നത് .. ശരിക്കും പണ്ടത്തെ അതേ മഴ. ഇരമ്പി വരുന്ന ശബ്ദം കേൾക്കാം. പണ്ട് ഇരമ്പലിന്റെ ശബ്ദം കേക്കുമ്പഴേ മുറ്റത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നിട്ട് മേലോട്ട് മുഖമുയർത്തി അങ്ങിനെ നിൽക്കും ആദ്യത്തെ തുള്ളി വന്നു വിഴുമ്പോഴുള്ള ഒരു സുഖം! ഇന്ന് മഴ നനയലൊന്നും ഇല്ല. എന്നാലും ഇറയത്ത് ആ ഇരമ്പലും കേട്ടങ്ങിനെ ഇരിക്കാൻ എന്തു സുഖം!
ഈ ആർത്തു പെയ്യുന്ന മഴയും കണ്ട്, കേട്ട് ആസ്വദിച്ചിരിപ്പാണു കൂട്ടുകാരേ, ഞാൻ എന്റെ ഈ പൂമുഖപ്പടിയിൽ... വരുന്നോ നിങ്ങളും?
എഴുത്തുകാരി.