വാരഫലം നോക്കുന്ന പതിവില്ല. എന്നാലും ഈ ആഴ്ച അത് തന്നെയാവും എൻ്റെ വാരഫലത്തിൽ, ഉറപ്പ്.
ഒരു ഒന്നൊന്നര മണിക്കൂർ നേരം എൻ്റെ മൊബൈൽ ഒന്ന് ഓഫ് ആയപ്പോയി. പിന്നെ ഉണ്ടായ പുകില്. എൻ്റമ്മോ.
അകലെയുള്ള മക്കൾ വിളിക്കുന്നു. രണ്ട് പ്രാവശ്യം, മൂന്ന് പ്രാവശ്യം, 4 പ്രാവശ്യം. മറുപടിയില്ല. അവർ ഇനിയീ നാട്ടിൽ വിളിക്കാൻ ആരുമില്ല ബാക്കി.
അമ്പലത്തിൽ തൊഴാനെങ്ങാനും പോയിട്ട് ഇത്തിരി കൂടുതൽ നേരം പ്രാർത്ഥിക്കാൻ തോന്നിയോ, അടുത്ത വീട്ടിൽ അകലെയുള്ള വീട്ടിൽ, എന്ന് വേണ്ട, എന്തിന് പറയുന്നു, ഒരു പ്രദേശം മുഴുവൻ ഉത്കണ്ഠയുടെ മു ൾമുനയിൽ.
ഇതൊന്നമറിയാതെ പാവം ( ?) ഞാൻ ഗേറ്റും പൂട്ടി potato കറിയും ചപ്പാത്തിയും കഴിച്ച് relaxed ആയി ടിവിയുടെ മുൻപിൽ.
ആരോ ഗേറ്റിൽ തട്ടുന്നു. ഇതാരാ ഈ നേരത്ത്? അപ്പുറത്തെ വീട്ടിലെ ചേച്ചി. അമ്പലത്തിലെ വഴിപാട് പായസം തരാനായിരിക്കും. ഇന്നവരുടെ നിറമാല ആയിരുന്നല്ലോ. കുശാലായി. അത്താഴം കഴിഞ്ഞ് ഇത്തിരി മധുരം ആവാല്ലോ.
അവർ ഇനിയൊന്നും പറയാൻ ബാക്കിയില്ല. എന്താ നീ ആരും വിളിച്ചിട്ട് ഫോൺ എടുക്കാത്തെ, വേഗം മക്കളെ വിളിക്ക്. ഞങ്ങളൊക്കെ എത്ര തീ തിന്നു. വല്ലപ്പോഴും ആ കുന്തം e ഒന്നെടുത്ത് നോക്കിക്കൂടെ.
ഓടി ചെന്ന് മോബൈൽ നോക്കി. ഈശ്വരാ, missed call ഏഴെട്ടെണ്ണം. ഇതാരാ silent ആക്കിയെ?
ചമ്മലോടെ എല്ലാരേം തിരിച്ചു വിളിച്ചു. അപ്പോഴേക്കും പലരും അന്വഷിച്ച് പുറപ്പെട്ടു തുടങ്ങിയിരുന്നു. എല്ലാരും കൂടി എന്നെ, എന്ത് പറയാൻ, വയറു നിറഞ്ഞു.
ഞാനിന്ന് പേടിച്ചിട്ട് പുറത്തിങ്ങിയിട്ടില്ല.
"എന്നാലും നീ ഇന്നലെ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ". " ഓരോ മണിക്കൂർ കൂടുമ്പോ മക്കൾക്ക് ഒരു good morning , good night ഒക്കെ അയച്ചൂടെ നിനക്ക്.". " കുറച്ചുകൂടിയൊക്കെ ശ്രദ്ധിക്കണ്ടേ" ഉപദേശങ്ങളുടെ പെരുമഴ...
എഴുത്തുകാരി
വാൽക്കാഷണം: കുറച്ചൊരു പൊടിപ്പും തൊങ്ങലും ഉണ്ട്. എന്നാലും സംഗതി സത്യം തന്നെ. എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് സ്നേഹം മാത്രം.
4 comments:
😍
ഒരാളെങ്കിലും എത്തിയല്ലോ ഈ വഴി.
ചേച്കീ....
കഴിഞ്ഞ ദിവസം നെല്ലായി ക ടന്നപ്പോൾ റോഡ് സൈഡിലെ അമ്പലം കണ്ടു.. അപ്പോൾ ചേച്ചിയെ ഓർത്തു 😊
Post a Comment