കടലിനേക്കാൾ ആഴമുള്ള മനസ്സ്.
എന്തെല്ലാമാണതിൽ അവൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതു്? മുത്തും പവിഴവുമില്ല, സ്വപനങ്ങളുമില്ല.
മറിച്ചു നിറയെ വേദനയും സങ്കടങ്ങളും.
ഒരു തെറ്റു ചയ്തു. അതിന്റെ വില ഈ ജിവിതമത്രയും കൊടുത്തിട്ടും തീർന്നില്ലെന്നോ!
അവൾ മാത്രമല്ലല്ലോ തെറ്റുകാരി. അയാൾക്കു് പക്ഷേ എല്ലാം മറന്നു മറ്റൊരു ജീവിതം തുടങ്ങാൻ കഴിഞ്ഞു. അവൾക്കതിനു കഴിഞ്ഞില്ല. അത്രയേറെ സ്നേഹിച്ചുപോയി അയാളെ.
സമൂഹം ഇപ്പഴും അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നു.
ഇന്നും കിട്ടിക്കാണും എന്തെങ്കിലും. അതാവും എന്നെ കാണാൻ വന്നതു്.
എല്ലാവരും തെറ്റുകാരി എന്ന് കുറ്റപ്പെടുത്തുന്ന അവൾ എന്തിനവളുടെ സങ്കടങ്ങൾ എന്നോടു മാത്രം പറയുന്നു. എന്നെക്കൂടി സങ്കടപ്പെടുത്താനോ? അതോ എല്ലാം ക്ഷമയോടെ കേട്ടിരുന്നിട്ട് പോട്ടെ, സാരമില്ലെന്നു പറഞ്ഞൊന്നാശ്വസിപ്പിക്കുന്നത് കേൾക്കാനോ .
മനസ്സിലുള്ളത് മുഴുവൻ ഒരു തുള്ളി കണ്ണീരുപോലും വരാതെ എന്നോട് പറഞ്ഞിട്ട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുമ്പോൾ എന്റെ മനസ്സാണസ്വസ്ഥമായതു്. എന്നിട്ടെന്നോടൊരു ചോദ്യവും. എന്തിനാ നിന്റെ മുഖം വാടിയതു്. എനിക്കിതൊക്കെ ശീലമായിപ്പോയില്ലേ എന്നു്.
ഇനിയുമവൾ വരും. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഒരുപാട് പുതിയ വിശേഷങ്ങളുമായി.
എഴുത്തുകാരി.

24 comments:
iniyum aval varum puthiya viseshangalumaayi...
ശരിക്കും മുത്താണോ പാവിഴമാണോ ഈ
എഴുത്ത്. എത്ര ലളിതം ഈ പോസ്റ്റ്! !!!
ബൂലോകത്തിനു അഭിമാനം ഈ എഴുത്തുകാരി!
വീണ്ടും എഴുത്ത് തുടങ്ങിയല്ലേ...? നന്നായി... ഇനി ഇത് നിർത്തണ്ടാട്ടോ...
Anonymous. thank you.
Vinuvettan, nirthanda ennokke thanneyanu aagraham. Nokkatte. Vannathil santhosham.
വന്നത് തന്റെ സങ്കടം പങ്കുവക്കാനാണ്. ഇന്നത്തെ കാലത്ത് ഹൃദയം തുറന്നുവച്ച് കേൾക്കാൻ ആരുമില്ലെന്നത് സമൂഹത്തിന്റെ ഒരു ദുര്യോഗമാണ്. അവിടന്ന് കിട്ടുന്ന ആശ്വാസവചനങ്ങൾ അവരെ വീണ്ടും ജീവിപ്പിക്കുന്നു. അവരൊരിക്കലും ഒരാത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയില്ല. ടീച്ചറെപ്പോലെ ഹൃദയം തുറന്ന് കേൾക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നത് ഒരു മഹാഭാഗ്യമാണ്. അത്തരം നല്ല മനുഷ്യർ ഉണ്ടെങ്കിലും ആർക്കും സമയമോ ക്ഷമയോ ഇല്ല. എല്ലാവർക്കും തിരക്കാണ്. ആത്മഹത്യകൾ പെരുകുന്നു.
[വീണ്ടും എഴുതിത്തുടങ്ങിയതിൽ വളരെ വളരെ സന്തോഷം....!]
മനസ്സിലുള്ളത് മുഴുവൻ പറഞ്ഞിട്ടും ഒരു തുള്ളി കണ്ണീരുപോലും വരാത്തതെന്തെന്നല്ലേ? കടലിനേക്കാൾ ഉള്ള മനസ്സിന്റെ ആഴം....
ചിലര്‍ സങ്കടങ്ങളില്‍ നിന്ന് സങ്കടങ്ങളിലേക്ക് വളരുന്നു. എന്ത് കാരണമോ എന്തോ
സങ്കടം പങ്കു വക്കാനുള്ള അത്താണി ആകാൻ അവസരം കിട്ടുന്നതും ഒരു ഭാഗ്യം തന്നെ
വി.കെ.
ആള്രൂപന്,
ajith,
Indiaheritage,
സന്തോഷം, നന്ദി, ഇവിടെ വന്നതിന്.
ഇത്രയും കാലമായിട്ടും മറക്കാതിരുന്നതിനും.
ഇനിയുമവൾ വരും. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഒരുപാട് പുതിയ വിശേഷങ്ങളുമായി.......
കവിത നന്നായി...... ഞാൻ പുതിയ കശ്മലന് ആണ്..... കമന്റ് വായിച്ചപ്പോഴാണ് അറിഞ്ഞത് ടീച്ചറ് പഴയ പുലിയാന്ന്......
സൂര്യ വിസ്മയം .... നാം ചുമ്മാ കുത്തിവരക്കുന്നതാണ് .....സ്വാഗതം..... വരിക....
ആശംസകൾ.....,
പുലിയൊന്നുമല്ലേയ്. ഒരു പാവം എഴുത്തുകാരി. വന്നതില്‍ സന്തോഷം.
കടലിനേക്കാൾ ആഴമുള്ള മനസ്സ്.
എന്തെല്ലാമാണതിൽ അവൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതു്?
മുത്തും പവിഴവുമില്ല, കിനാവുകളില്ല ...മറിച്ചു നിറയെ വേദനയും സങ്കടങ്ങളും.
പവിഴത്തേക്കാൾ പവിത്രതയും, മുത്തിനേക്കാൾ മനോഹാരിതയുമുള്ള ഇത്തരം
വനിതാരക്നങ്ങളെല്ലാം വന്നടിയുന്ന തീരത്ത് നിന്നും വീണ്ടും നമ്മുടെ എഴുത്തുകാരി
ഓരോന്നായി പറുക്കി കൂട്ടി നമ്മൾക്കേവർക്കും കാഴ്ച്ചവെക്കുന്നു ..അല്ലേ
മധുരം..... സുന്ദരം ... !
എഴുത്ത് വരട്ടെ
ബിലാത്തിപ്പട്ടണം, നന്ദി, വല്യ വല്യ വാക്കുകള്‍ക്ക്.
Bipin, നന്ദി
ഓലയിലെ എഴുത്തുകളൊക്കെയും മനോഹരം..ഓരോന്നായി വായിക്കാന്‍ തുടങ്ങുന്നു..
രാജാവേ സ്വാഗതം, ഈ എഴുത്തോലയിലേക്ക്.
അടിപൊളി...
'അവൾ' അവിടെയും വന്നു അല്ലെ ! :)
എഴുത്തോലയ്ക്ക് എന്റെ ആശംസകൾ...
പങ്കുവെക്കുമ്പോള്‍ അലിയുന്നവയാണ് സങ്കടമുത്തുകള്‍. സന്തോഷമുത്തുകള് തിളക്കമേറുന്നവയും.
ഞാൻ കണ്ടില്ലാരുന്നല്ലോ.ഇനി സ്ഥിരം വരാം.
നല്ലെഴുത്ത്.
ആശംസകള്‍ എഴുത്തുകാരി...വീണ്ടും വരാം.followers option എന്താണ് ഇല്ലാത്തത്..?
സ്വസ്ഥത കിട്ടിക്കാണുംന്ന് കരുതുന്നു.
ഇല്ലെങ്കിൽ സീര്യലു കണ്ടാാമതി
-- കുരുത്തം കെട്ടവൻ
എഴുത്തുകൾ തുടരട്ടെ...
ഇത് ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്തത്?
Post a Comment