Tuesday, June 9, 2015

ഒരു തിരിച്ചുവരവ് ........

ഞാൻ  എന്താണെഴുതാൻ പോകുന്നതു്,  അറിയില്ല.

 ഒരു വർഷത്തിലധികമായി ഈ ഭാഗത്തേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട്.  എഴുതാറില്ല  വായിക്കാറുമില്ല .  പഴയ കൂട്ടുകാർ ആരെങ്കിലുമൊക്കെ ബൂലോഗത്തുണ്ടോ  അതോ എന്നെപ്പോലെ വനവാസത്തിലായിരിക്കുമോ .  അതുമറിയില്ല.

അല്ലാ, എഴുതാനിപ്പോൾ കാര്യമായിട്ടെന്താ  ഉള്ളത്. പ്രത്യേകിച്ചൊന്നുമില്ലെന്നു   കൂട്ടിക്കോളൂ.

  കുറു മാലി പുഴയിലെ വെള്ളം ഒരുപാട് ഒഴുകിപ്പോയി.



  ഓണം വന്നു, വിഷു  വന്നു ,  മഴക്കാലം, മഞ്ഞുകാലം  എല്ലാം  വരുന്നു.  (കാലം മാത്രമേ  വരുന്നുള്ളൂ No  മഴ No മഞ്ഞ്). കാലവർഷം  തുടങ്ങി എന്ന  പ്രഖ്യാ പനം  വന്നു . പക്ഷേ   മഴ വന്നില്ല.  

മറ്റൊരു മാമ്പഴക്കാലം കൂടി  കഴിഞ്ഞു .  ചക്ക ചീഞ്ഞുവീഴുന്നു, ആർക്കും  വേണ്ടാതെ.

 തൽക്കാലത്തേക്കിത്രയേയുള്ളൂ.  പുതിയ കഥയും കഥാപാത്രങ്ങളേയും  തേടിയൊന്നു  പോയിനോക്കട്ടെ.

എഴുത്തുകാരി.





11 comments:

Typist | എഴുത്തുകാരി said...

oru thirichuvaravu...

Muralee Mukundan , ബിലാത്തിപട്ടണം said...

ഓണം വന്നു, വിഷു വന്നു ,
മഴക്കാലം വന്നു , മഞ്ഞുകാലം വന്നു ,
പേരക്കുട്ടി വന്നു ,മരുമകൾ വന്നു എല്ലാം വരുന്നു....
പക്ഷേ ഒരു എഴുത്തുകാരി മാത്രം വന്നില്ല.

Typist | എഴുത്തുകാരി said...

Ezhuthukaariyum dha vannallo!

Anonymous said...

this time we expect a very big bang!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

റ്റീച്ചർ, എന്ത് സന്തോഷമായി എന്നൊ. ഇടയ്ക്കൊക്കെ ഓർക്കാറുണ്ടായിരുന്നു. കാണുന്നില്ലല്ലൊ എന്ന് വിചാരിക്കാറും ഉണ്ടായിരുന്നു.
ഇപ്പോഴും ആമാവും മാങ്ങയും ചക്കയും ഒക്കെ ഉള്ള സമയം ആണല്ലൊ അല്ലെ? അവിടെ പോയൊ?

Typist | എഴുത്തുകാരി said...

Anonymous, thank you.

Indiaheritage, orkkarundayirunnu ennathil santhosham. Pazhaya kurachu pere kanumbol oru santhosham.

Sudheer Das said...

പുതിയ ആളാണ് കേട്ടോ... ഇക്കൂട്ടത്തില്‍ എന്നെയും കൂട്ട്വോ...

Typist | എഴുത്തുകാരി said...

pinnenthaa, koottaallo!

ആൾരൂപൻ said...

എന്ത്? എഴുത്തോല വീണ്ടും വരാനോ? ഇപ്പോൾ white board-ന്റേയും black pen-ന്റേയും കാലമല്ലേ? എല്ലാം ഒരു കാലം!!!!

ശ്രീ said...

പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും പഴയ ടീമുകളൊക്കെ വീണ്ടും എന്തെങ്കിലുമൊക്കെ എഴുതി കാണുന്നതു തന്നെ സന്തോഷമാണു ചേച്ചീ...

Areekkodan | അരീക്കോടന്‍ said...

തിരിച്ചുവന്നു....ഇനി കാണൂ....കീഴടക്കൂ‍ൂ....