ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.
ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.
അരുണ്‍ കായംകുളം ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല, അവര്‍ തന്നെയാണു്‍)
ഇനി ഇതൊന്നു വായിക്കൂ -
ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍ വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ mobile നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി. മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട് പറഞ്ഞു. ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.
വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍ പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്.
-------------------------------------------------------
ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ്സില്‍ നിന്നും ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.
എഴുത്തുകാരി.
53 comments:
എന്തുകൊണ്ട് സ്കൂളുമായി ബന്ധപ്പെട്ട കടലാസുകള്‍ തന്നെ എനിക്കു കിട്ടുന്നു.അറിയില്ല.....
നന്നായി ചേച്ചീ.
ഈ പോസ്റ്റില്‍ എല്ലാം ആയി.
എല്ലാവരും വായിക്കട്ടെ.
ഓ.ടോ.
കഴിഞ്ഞ പോസ്റ്റില്‍ വന്ന ആക്രമണങ്ങള്‍ ഉത്തരക്കടലാസുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നില്ല.
hmmm
nalla manassulla ezhuthukaari chechikku nallathu thanne varum kto...
ingane okke cheythallo vere aarenkilum aanel uthrakkadalaas chavattu kuttayil aayene
നല്ലയൊരു കാര്യം-
അദ്ധ്യാപനം വെറുമൊരു ജോലിയല്ല-
ഒരമ്മയെപ്പോലെ
വളരെ നന്നായി ചേച്ചീ.ഏല്‍പ്പിക്കേണ്ടിടത്തു തന്നെ അവര്‍ക്ക് വിഷമമുണ്ടാക്കാത്ത രീതിയില്‍ പേപ്പറുകള്‍ തിരികെയേല്‍പ്പിച്ചത്..
നഷ്ടപ്പെട്ട കാര്‍ഡ് അയച്ചു കൊടുത്തപ്പോള്‍ നന്ദി പ്രകാശിപ്പിക്കാന്‍ മടിക്കാത്ത സിസ്റ്ററുടെ മനസ്സും,ആ കാര്‍ഡിലെ വാചകങ്ങളും ഇഷ്ടപ്പെട്ടു.അതില്‍ പറഞ്ഞ പോലെ എത്തേണ്ടിടത്ത് എത്തിക്കാനുള്ള മനസ്സുള്ളത് കൊണ്ടാവും ഇതു പോലുള്ളതൊക്കെ ചേച്ചിയുടെ കൈ വശമെത്തുന്നതും.:)
വളരെ നന്നായി. ഇനിയും ഇടക്കിടെ ത്രിശുര്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുമല്ലോ. നല്ല അനുഭവങ്ങള്‍ ഉണ്ടാവട്ടെ. കെറുവിച്ചു പോയ മാളുട്ടി തിരുചുവരുമെന്നു പ്രതിക്ഷിക്കുന്നു. നല്ല എഴുത്ത് .
അങ്ങനെ ഒരു ശുഭകരമായ പര്യവസാനം !
എഴുത്തുകാരി ഒരു ടീച്ചർ ആകേണ്ടതായിരുന്നുവെന്ന് തോന്നുന്നു!!!
നന്നായി ചേച്ചീ...
പിന്നെ കുറച്ച് കാലം ഏകാന്തവാസത്തിലായിരുന്നു, അതുകൊണ്ട് ഇവിടെ നടന്നതൊക്കെ ഇപ്പഴാണറിഞ്ഞതു.. ഏതായാലും എല്ലാം ശുഭമായി അവസാനിച്ചല്ലോ..
ഇത്രയൊക്കെ സംഭവിച്ചൊ ...?എന്തായാലും ശുഭമായി കലാശിച്ചല്ലൊ...:)
ഈ സ്കുളുകളിലെ സാധനങ്ങള്‍ ഇനി കിട്ടാതിരിക്കാന്‍ ഒരു കലശം നടത്തണം ചേച്ചി .
ഈ കുറ്റം പറഞ്ഞവര്‍ ഇതുവല്ലതും അറിയുന്നോ.... ആവോ ?
നന്നായി.. അതു വായിച്ചപ്പോ എനിക്കും തോന്നിയിരുന്നു എന്തേ തിരിച്ചേൽപ്പിച്ചില്ല. എന്ന്...
അവരുടെ കൈയ്യിൽ തന്നെ തിരിച്ചു കൊടുത്തതും നന്നായി.
Kurachu vaiki post aayi ittathu enthayalum nannayi. Allel, pazhaya postile thalootum miss aayene. :)
Mallooty vaayikunnudaakumo aavo?
Oru Vayanakkaran.
സംഭവം ബാക്കി കൂടെ പോസ്റ്റ് ആക്കിയത് നന്നായി ചേച്ചി.. ബാക്കിടെ അറിയാന്‍ കഴിഞ്ഞല്ലോ..
ഞാന്‍ അപ്പോഴേ പറഞ്ഞില്യേ ടീച്ചര്‍ പാവം ആണെന്ന്..
ചേച്ചി,
“അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷം “ എന്നു പറഞ്ഞതു പോലെ ഇതിനും.
പുര കത്തുന്നുവെന്നു കേട്ടയുടൻ വാഴ വെട്ടിയവർ..
അവസാനം എന്തു സംഭവിച്ചുവെന്നറിയാതെ ചേച്ചിയുടെ മേൾ ചാടി വീണവർ...
സരമില്ല ചേച്ചി. ചേച്ചി ചെയ്തതത്രയും നല്ല കാര്യങ്ങൾ..
ഇനി പീണങ്ങിപ്പോയവർ തെറ്റു തിരുത്തി തിരിച്ചു വരികയാണ് വേണ്ടത്.
അതല്ലെ നമ്മുടെ ബൂലോക സൌഹൃദം.
ആസംസകൾ.
കഴിഞ്ഞ പോസ്റ്റില്‍ കമന്റിയതിനു ശേഷം ഇതു വായിച്ചതു നന്നായി...
സത്യത്തില്‍ എനിയ്ക്കു സന്തോഷമായി. എഴുത്തുകാരിച്ചേച്ചിയ്ക്കു നന്ദി...
കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണീ മറുപടിപ്പോസ്റ്റ്.
നന്നായി ചേച്ചീ...കഴിഞ്ഞ പോസ്റ്റ് ഇതോടെ പൂർണ്ണമായി.
എല്ലാം മംഗളം....ആശംസകൾ
വരാനുള്ളതുവഴിയില്‍ തങ്ങില്ലല്ലൊ..
ശുഭപര്യവസാനം !
"എന്തുകൊണ്ട് സ്കൂളുമായി ബന്ധപ്പെട്ട കടലാസുകള്‍ തന്നെ എനിക്കു കിട്ടുന്നു.അറിയില്ല....."
ഇനിയെങ്കിലും ഒന്ന് പഠിച്ചോട്ടെ എന്ന് ഒടേതമ്പുരാന്‍ പോലും വിചാരിക്കുന്നുണ്ടാവും ! പക്ഷെ എന്ത് ചെയ്യാന്‍ പടിക്കൂല്ല...... അതെല്ലാം തിരിച്ചു കൊടുക്കുക്കാ...
ഇനി പുള്ളി എന്ത് ചെയ്യും?
കരിങ്കല്ല്, എന്താ ഒരു ചിരി?
അനില്‍, എനിക്കും മനസ്സിലായില്ല അതെന്താണെന്നു്.
പിരിക്കുട്ടി, നന്ദി.
കാട്ടിപ്പരുത്തി, നന്ദി.
Rare Rose, സന്തോഷം.
കിനാവള്ളി, ഇവിടെ വന്നു് അഭിപ്രായം പറഞ്ഞതിനു് നന്ദി. കാര്യം മനസ്സിലാക്കാതെയാണ് കെറുവിച്ചതെന്നു മനസ്സിലാവുമായിരിക്കും, പോയവര്‍ക്കു്.
സുനില്‍ കൃഷ്ണന്‍, ഇനി പറഞ്ഞിട്ടെന്തു കാര്യം, അടുത്ത ജന്മത്തില്‍ നോക്കാം :)
ഏകാന്തപഥികന്‍, ഏകാന്തവാസം കഴിഞ്ഞെത്തിയല്ലോ, സന്തോഷം.
പ്രയാണ്‍, സംഭവബഹുലമായിരുന്നില്ലേ :)
ഞാനും ആലോചിക്കുന്നുണ്ട്. പറ്റിയ ഒരാളെ കിട്ടണം.
കുമാരന്‍ - അവിടെ തന്നെ പറയാന്‍ തുടങ്ങിയതായിരുന്നു. അപ്പോഴേക്കും തുടങ്ങിയില്ലേ കല്ലേറുകള്‍.
കഴിഞ്ഞ പോസ്റ്റിലെ എന്‍റെ കമന്‍റ് ഇങ്ങനെ ആയിരുന്നു..
നഷ്ടപ്പെട്ട പേപ്പര്‍ ഓര്‍ത്ത് ആ ടീച്ചര്‍ എത്ര വിഷമിക്കുന്നുണ്ടാവാം
എല്ലാം ദൈവത്തിന്‍റെ കൈയ്യിലല്ലേ?
എന്നിട്ട് ആ പേപ്പറെല്ലാം ആ സ്ക്കുളിലെ അഡ്രസ്സില്‍ അയച്ചു കൊടുത്തോ?
ഓണാശംസകള്‍
ഇങ്ങനെ ഒരു കമന്‍റ് ഇട്ട ശേഷം ഓണം ആഘോഷിക്കാന്‍ ഞാനങ്ങ് നാട്ടില്‍ പോയി.തിരിച്ച് വന്ന് പഴയ പോസ്റ്റുകള്‍ ഒന്നൊന്നായി നോക്കി ഇവിടെ എത്തിയപ്പോഴാ, വലിയൊരു ആഘോഷം ഇവിടെ നടന്നെന്ന് മനസിലായത് തന്നെ.
:)
ചേച്ചി നല്ല രീതിയില്‍ ആണ് ആ പോസ്റ്റ് ഇട്ടതെന്ന് അറിയാമായിരുന്നു.എങ്കില്‍ തന്നെയും, ആ പേപ്പറുകള്‍ ഭാവിയിലെ കുറേ വാഗ്ദാനങ്ങളുടെതാണെന്ന തിരിച്ചറിവും, അവ നഷ്ടപ്പെട്ടതിലെ ടീച്ചറിന്‍റെ മനോവിഷമവും കൂടി ഉള്‍കൊണ്ട കാരണമാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്.എന്‍റെ ആ ചോദ്യം എന്തെങ്കിലും അനാവശ്യ വിവാദത്തിനു വഴി തെളിച്ചു എന്ന് ചേച്ചിക്ക് തോന്നുന്നില്ല എന്ന് തന്നെയാണ്` എന്‍റെ വിശ്വാസം.അഥവാ തിരിച്ചാണെങ്കില്‍ ദയവായി ക്ഷമിക്കണേ..
:)
(പിന്നെ ഈ പോസ്റ്റു കൂടി ഇട്ടപ്പോഴാ എല്ലാം പൂര്‍ണ്ണമായത്)
സ്ക്കൂളിലൊന്നും പോയിട്ടില്ലായിരുന്നോ പണ്ട് അതോണോ സ്ക്കൂളുമായി ബന്ധപ്പെട്ട കടലാസ്സുകള്‍ കിട്ടുന്നത്??? :)
(തമാശയാണെ) :)
തിരിച്ച് കൊടുക്കാന്‍ തോന്നിയ നല്ല മനസ്സിനു അഭിനന്ദനങ്ങള്‍, ചേച്ചീ.
ഒരു സൈഡ് മാത്രം കേട്ട് ഒരു ജഡ്ജ് മെന്റില്‍ എത്താതിരിക്കുക
എനിക്ക് പറയാനുള്ളത് ivide http://paanthan.blogspot.com/2009/09/blog-post.html
വെറുമൊരു റീഡര്‍ ആയ എന്നെ ഒരു ബ്ലോഗ്ഗര്‍ ആക്കിയ ഈ പോസ്റ്റ് (വീണ്ടും) എന്നും ഞാന്‍ ഓര്‍ക്കും
നന്ദി
September 11, 2009 2:36 PM
ishtaayi sambavangal..schoolil enthenkilum nashtamaavumbol chodhikkan oraalundaayi
ഇപ്പോഴാ സമാധാനമായത്..പാവം ടീച്ചറുടെ കുറ്റമല്ലല്ലോ..പേപ്പറുകള്‍ തിരികെ കൊടുക്കാന്‍ സന്മനസ്സു കാണിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍ ..
എന്തായാലും കാര്യങ്ങൾ നല്ല നിലയ്ക്ക് തന്നെ അവസാനിച്ചല്ലോ. നന്നായി.
നല്ല അനുഭവങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.
സംഗതി കൊള്ളാം
ഇന്ന് വീട്ടിലോട്ടു പോകുമ്പോള്‍ രണ്ടു നാളികേരം ഉടയ്ക്കണം ...
ഈ സംഭവം ഒരു ശുഭ പര്യവസായി ആയി കലാശിക്കണേ ഒരു തേങ്ങാ ഉടയ്കാം എന്നും ഒരു നേര്‍ച്ചയും നേര്‍ന്നിരുന്നു. അതിന്നു പരിസമാപ്തിയായല്ലോ ... ഒരു തേങ്ങാ മാളുവിനും വേണ്ടിയാണ്,
ഇന്നൊരു നല്ല ദിവസാണോ എന്തോ ബ്ലോഗില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാളുവാണു.മാളു ഒരു ടീച്ചറാണ് അതാണോ ഇത്രയും രോഷമായത് ..
ചേച്ചിയുടെ ഉത്തരവാദിത്തം ഭംഗിയാക്കിയതില്‍ സന്തോഷം ..
ഒരു സംശയം ചോദിക്കട്ടെ. ടീച്ചര്‍മാരെ കണ്ടാല്‍ പെട്ടെന്നറിയാന്‍ പറ്റും എന്നു പറഞ്ഞല്ലോ, മുന്ജന്മത്തില്‍ അദ്ധ്യാപികയോ പ്രിന്സിപലോ മറ്റോ ആയിരുന്നോ ....
ടൈപ്പിസ്റ്റ് ചേച്ചി...രണ്ടു പോസ്റ്റ് ഉം ഞാന്‍ ഒരുമിച്ചാണ് വായിച്ചത് ..അത് കൊണ്ടു ഒന്നും പറയാന്‍ ഇല്ല..
എല്ലാം ശുഭം..
:)
Vivek, ഇവിടെയൊക്കെ ഉണ്ടല്ലേ ഇപ്പഴും? മാളൂട്ടി വായിക്കുമെന്നുറപ്പല്ലേ.
കണ്ണനുണ്ണീ, നന്ദി.
വി.കെ. അതു ചിലരങ്ങിനെയാ.
കൊട്ടോട്ടിക്കാരന്‍,
ബിന്ദു,
വരവൂരാന്‍,
ബിലാത്തിപട്ടണം,
നാട്ടുകാരാ, മോനേ ദിനേശാ....
ഹരീഷ്,
എല്ലാവര്‍ക്കും നന്ദി, സന്തോഷം.
അരുണ്‍, ഇല്ല അരുണ്‍, ഒരിക്കലുമില്ല. എനിക്കറിയില്ലേ നിങ്ങളെയൊക്കെ. ആരും എന്നെ വിഷമിപ്പിക്കില്ലെന്നറിയാം. എന്തു ചെയ്തു എന്നു ചോദിച്ചതു് തികച്ചും സ്വാഭാവികമല്ലേ?
ഓണമൊക്കെ നന്നായില്ലേ?
സന്തോഷ്, സ്കൂളില്‍ പോയി. പക്ഷേ പഠിക്കേണ്ട സമയത്തു പഠിച്ചില്ല :)
ശ്രീ, സന്തോഷം.
the man to walk with,
തൃശ്ശൂരുകാരന്‍,
വശംവദന്‍,
അരീക്കോടന്‍,
പുണ്യന്‍കുയ്യി,
വട്ടുകേസുകള്‍ - അദ്ധ്യാപികയോ, ഞാനോ, അസ്സലായി. ഭാഗ്യം, കുട്ടികള്‍ക്ക് അങ്ങിനെയൊരു ഗതികേടുണ്ടായിട്ടില്ല.
കുക്കു,
ആദ്യത്തേയും രണ്ടാമത്തേയുമൊക്കെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുമൊക്കെ സന്തോഷം. നന്ദി, എല്ലാവര്‍ക്കും.
again,
തെറ്റും മാപ്പും പറഞ്ഞു്, ഗുഡ് ബൈയും പറഞ്ഞു ഇനിയൊരിക്കലും ഇവിടെ വരില്ലെന്നൊക്കെ പറഞ്ഞു പോയതല്ലേ?
മാളൂട്ടി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ, ഇവിടെ വന്നു് പുതിയ പേരില്‍ ഇതെഴുതാന്‍. Anonymous comment option എടുത്തു കളഞ്ഞപ്പോള്‍, പുതിയ ഒരു ബ്ലോഗ് തുടങ്ങേണ്ടി വന്നു. പക്ഷേ കളവു ചെയ്യുമ്പോള്‍ ഇത്തിരി കൂടി ശ്രദ്ധിക്കണ്ടേ എന്റെ മാളൂട്ടി.ഏതു കളവു ചെയ്യുമ്പോഴും അതിലൊരു loop hole ബാക്കി കിടക്കുമെന്നു കേട്ടിട്ടുണ്ട്. മാളൂട്ടി കണ്ടില്ല അല്ലേ, പുതിയ ബ്ലോഗിലെ പുതിയ പോസ്റ്റിലെ അവസാനത്തെ വരി - Posted by മാളുട്ടി at 7:50 AM(-copy-pasted-)
ഒന്നുമാത്രം മനസ്സിലായില്ല, എന്തിനാണീ പരാക്രമം, എന്താണു് മാളൂട്ടിയുടെ പ്രശ്നം?
എന്തായാലും ഇത്രയധികം നേരം എന്റെ ബ്ലോഗിനു വേണ്ടി മെനക്കെടുന്നതിനു് ഒരുപാട് നന്ദി.
അന്നേ ചോദിക്കണമെന്നു കരുത്തിയതാണു. ഇപ്പോൾ സന്തോഷമായി
:)
നല്ല മറുപടി.
എന്നാലും ഈ മറുപടി ഇത്രയും വൈകി ഇട്ടതു നന്നായി..
ചിലരെ എങ്കിലും അടുത്തറിയാന്‍ നമുക്ക് ഇത് ഒരു അവസരം ആയി.
ഇനി എങ്കിലും ആളും തരവും അറിഞ്ഞു പെരുമാറാം .. അല്ലെ?
ലാഭേഛയില്ലാതെ കര്‍മ്മം ചെയ്യുക...അത്ര തന്നെ. ഏത് കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവീകം.
പ്രിയപ്പെട്ട മാളുടീച്ചററിയാന്‍,
എഴുത്തുകാരിയുടെ പോസ്റ്റില്‍ മാളൂട്ടിയുടെ ആദ്യ കമന്റ് ആഗസ്റ്റ് 24-നു ഉച്ചക്കു്. (12:22-നു).
എഴുത്തുകാരിയുടെ പോസ്റ്റിനെക്കുറിച്ചു കസിന്‍ പറഞ്ഞതു്, അതായതു മാളു ആദ്യമായി അറിഞ്ഞതു് ഓണം ഹോളിഡേയ്സില്‍ (തുടങ്ങിയതു 24-നു ശേഷം)
വല്ല ടൈം മെഷീനും കൈവശമുണ്ടോ മാളൂ? ഓണം ഹോളിഡേയ്സിനു കണ്ട പോസ്റ്റില്‍ 4 ദിവസം മുമ്പ് പോയി കമന്റിവരാന്‍?
ഞാനൊരു ഷെര്‍ലക് ഹോംസ് ആരാധകനാണു്. കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണമെന്നറിയാത്ത മാളൂട്ടിയുടെ പെറ്റിക്കേസിലൊന്നും പുള്ളിയെ ദയവു ചെയ്തു വലിച്ചിഴക്കല്ലേ..
ഇനി ഇത്തിരി കൂടിയ ടെക്നിക്കല്‍ ഐറ്റം.
മാളൂട്ടി എന്ന ബ്ലോഗ്ഗറുടെ (profile not available) ആയിട്ടുള്ള പ്രൊഫൈല്‍ ദാ : http://www.blogger.com/profile/16655739405977031710 -- ഈ ലിങ്കില്‍ ആണു.
ചിന്തകള്‍ എന്ന ബ്ലോഗ്ഗില്‍ "Typist | എഴുത്തുകാരി"യുടെ സ്വാശ്രയ സംശയം എന്ന പോസ്റ്റില്‍ ആഗസ്റ്റ് 19-നു കമന്റിയിരിക്കുന്ന മാളൂട്ടി എന്ന ബ്ലോഗ്ഗറുടെ പ്രൊഫൈല്‍ അതു തന്നെ!
അതു പോലെ, Rahamathulla-യുടെ നിത്യകന്യക എന്ന പോസ്റ്റില് ജൂലൈ 11-നു കമന്റിയിരിക്കുന്ന മാളൂട്ടിയും അതു തന്നെ.
ഇതൊക്കെ ഈ ഓണം വെക്കേഷനു പോയി പഠിച്ചിട്ടു വന്നതാണല്ലേ?
ഇനി: ജൂലൈ 10-നു എഴുത്തുകാരിയുടെ തന്നെ എന്റെ കഥ എന്ന പോസ്റ്റില്‍ ഒരു കുത്തിത്തിരിപ്പു കമന്റിട്ടതോര്‍മ്മയുണ്ടോ മാളൂട്ടിക്കു്? അവിടെ തന്നെ കയ്യോടെ മറുപടിയും കിട്ടിയതോര്‍മ്മയില്ലേ? അപ്പൊ അന്നു മുതലേ എഴുത്തുകാരിയുടെ പോസ്റ്റില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന സ്വഭാവം മാളുട്ടീച്ചര്‍ക്കുണ്ടല്ലേ? (ആ മാളൂട്ടിയുടെ പ്രൊഫൈലും അതു തന്നെ എന്നു ഞാന്‍ പ്രത്യേകം പറയണോ?)
ഇതേ പ്രൊഫൈല്‍ തന്നെയാണു് പാന്തനിലെ മാളൂട്ടിയും ഷെയര്‍ ചെയ്യുന്നതു്.
(ഒരു ധൈര്യത്തിനു സ്ക്രീന്‍ഷോട്ടൊക്കെ എടുത്തു വെച്ചിട്ടുണ്ട്....) ബ്ലോഗ്ഗിങ്ങ് പുതിയതായി പഠിച്ചതാണെങ്കിലും 2 മാസം പുറകോട്ടൊക്കെ പോയി കമന്റാന്‍ കഴിവുള്ള ആളല്ലേ.. ഒരു പക്ഷെ ഇനി വേറെ വല്ല തട്ടിപ്പും കാണിച്ചാലോ?
മാത്രവുമല്ല, തട്ടിപ്പിന്റെ ഭാഗമായി മാളൂട്ടി ഒരു പുതിയ പ്രൊഫൈല്‍ തുടങ്ങിയതും ചില്ലറക്കളിയല്ല. അതിലേക്കു നമുക്ക് പോകണ്ട.
കളയാന്‍ അധികം സമയമില്ല... മാളൂട്ടിയെപ്പോലുള്ളവരുടെ ഇഷ്യൂസില്‍ കളയാന്‍ തീരെയുമില്ല... എന്നാലും ഒരു കുഞ്ഞു വിരല്‍ത്തരിപ്പ് - ടൈപ്പ് ചെയ്തു തീര്‍ത്തുകളയാം എന്നു കരുതി. :)
മോളൂ മാളൂ... എന്തിനാ നമ്മള്‍ വെറുതേ വേണ്ടാത്ത പണിക്കൊക്കെ പോണതു്?
FYI: ഇനി 7:50... അതു GMT-7:00 ആണു സമയം.. അമേരിക്കയില്‍ എവിടെയെങ്കിലും ആയിരിക്കണം (മാളൂട്ടി ടൈം സോണ്‍ സെറ്റ് ചെയ്യത്തതു കൊണ്ടാണു്. അതോ ഇനി എന്നും അമേരിക്കയില്‍ നിന്നാണോ തൃശൂരു പോയി വരുന്നതു്? അല്ല കൊടകരേന്നു് ജെബല്‍ അലീല്‍ ഡെയ്ലി പോണ ആള്‍ക്കാരുള്ള ലോകമാണല്ലോ ബൂലോകം)
മാളൂട്ടീ... ഒരു പക്ഷേ മാളൂട്ടിയേക്കാളും പ്രായം കുറവായിരിക്കും എനിക്കു്.. എന്നാലും ഒരിത്തിരിയൊക്കെ ലോകം കണ്ടിട്ടുണ്ട് എന്നഹങ്കരിക്കാം എനിക്കു എന്നു തോന്നുന്നു. അതിന്റെ ഒരനുഭവത്തില്‍ പറയാണു്... നേരും നെറിയും ഇല്ലാത്ത കാര്യങ്ങള്‍ ചെയ്തു ഒരിക്കല്‍ പേരുപോയാല്‍ പിന്നെ അതൊരിക്കലും കിട്ടില്ല. മാത്രവുമല്ല... ഭൂലോകരൊക്കെ എന്തും വിശ്വസിക്കുന്ന പിണ്ണാക്കന്മാരാണെന്നും കരുതല്ലേ.. കുറേ പേരൊക്ക ഒരിത്തിരി ബുദ്ധിയൊക്കെ ഉള്ളവരാണു്. എന്തായാലും Better luck next time.
ഞാന്‍.
പാവം മാളൂട്ടി !
എന്തൊരു നിഷ്കളങ്കമായ പേര് !
പക്ഷെ കൈലിരുപ്പിന് എന്തെങ്കിലും കുഴപ്പം ?
കഴിഞ്ഞ കുറച്ചു കാലത്തെ ബ്ലോഗ് ചരിത്രത്തില്‍ ഇങ്ങനെ ഊടായിപ്പ് കാട്ടിയ ബൂലോഗ പുലികളുടെ ഇന്നത്തെ അവസ്ഥയൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ്. ഇവിടം മഹാ വൃത്തികെട്ടവന്മാരുടെ ലോകമാണ്... കമ്പ്ലീറ്റ് കള്ളത്തരവും സ്ഥലവും കാലവും ആളും നോക്കാതെ വലിച്ചു വാരി റോഡിലിടും ..... പിന്നെ നാണം വിചാരിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതുകൊണ്ട് ഈ പണി ഇപ്പോഴേ നിരുത്തുന്നതാണ് നല്ലത്!
ഉദാഹരണത്തിന് കണ്ടില്ലേ വൃത്തികെട്ട കരിങ്കല്ലിന്റെ പണി!
ഒരു സംശയം ,
മര്യാദക്ക് എഴുതുന്നവരുടെ അടുത്ത് ചെന്ന് ചൊറിഞ്ഞാല്‍ പ്രശസ്ത ബ്ലോഗര്‍ ആകും എന്ന് ആരാ മാളൂട്ടിയെ പഠിപ്പിച്ചത് ?
പഴയ പോസ്റ്റും ഇതും വായിച്ചു.സംഭവം ശുഭമായി അവസാനിച്ചല്ലോ.ചേച്ചീ,പരോപകാരം തുടര്‍ന്നും നടക്കട്ടെ.ആശംസകള്‍
പശൂം ചത്തു മോര് തീര്‍ന്നും പോയി ഇനിയെന്തിനാ ഒഎബി യുടെ ഒരു വളിപ്പ് കമന്റ്?
എങ്കിലും നല്ല മനസ്സിന് എന്നുമെന്നും നന്ദി...
തല്ല് ഇനിയും തീര്‍ന്നില്ലേ...
മാളൂട്ടിയുടെ ആദ്യ കമന്റു കാണാന്‍ കഴിഞ്ഞില്ല...
എന്തായാലും അവര്‍ അവരുടെ വഴിയ്ക്കു പൊയ്ക്കോട്ടെ...
:)
Ashamsakal...!!!
മൊത്തം വായിച്ചെടുക്കാന്‍ ഒരു മണിക്കൂര്‍ ഇന്നാ കിട്ടിയത്!
ചിലര്‍ ഇങ്ങനെയാണ്..... എന്തിലും ഒരു വക്രദ്രിഷ്ടി കാണിക്കും. പാവം മാളൂട്ടി!
ഈ ബൂലോഗം ഒരു 'ഫയങ്കര' സംഭവം തന്നെ!
അണ്ണാ കരിന്കല്ലണ്ണാ..... നമിച്ചിരിക്കുന്നു!
അമ്മയാണെ സത്യം ഞാനിതിപ്പോഴാ കണ്ടത്.ഞാന്‍ അമേരിക്കയിലുമല്ല. അധ്യാപകരെന്നു വച്ചാല്‍ ഇത്ര വലിയ സംഭവമാണല്ലേ...സന്തോഷമായി.. ചുമ്മാതല്ല ബേബി സാര്‍ പരീക്ഷയൊന്നും വേണ്ട എന്നു വച്ചത്!!
പിന്നെ എഴുത്തുകാരി ചേച്ചിയും ഇവിടെ അഭിപ്രായം പറഞ്ഞവരും ഒക്കെ ഒന്നു സൂക്ഷിച്ചോ ഞങ്ങള്‍ക്കെതിരായുള്ള ഏതു ഗൂഢനീക്കവും ഞങ്ങള്‍ സംഘടനാ തലത്തില്‍ നേരിടും.(സ്മൈലിയൊന്നും ഇല്ല എന്നതു പ്രത്യേകംശ്രദ്ധിക്കുമല്ലോ)
എന്തൊരു ബഹളം .. ചില കമെന്റുകള്‍ പോസ്റ്റിനുള്ള മറുപടിയല്ലെന്നു തോന്നുന്നല്ലോ...
രസകരമായ സംഭവം ... തുടര്‍ന്നുള്ളവ സംഭവ ബഹുലം...
കൈകാര്യം ചെയ്ത രീതികള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ....
ഇങ്ങനെ ഒരു പോസ്റ്റ് തന്നെയിട്ടത് ഏതായാലും നന്നായി ചേച്ചീ.
ആ ഉത്തരക്കടലാസ് എന്ത് ചെയ്തെന്ന് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചിരുന്നു.
പിന്നെ ആ പോസ്റ്റില്‍ വന്ന കല്ലേറുകള്‍ ഒക്കെ ഇപ്പോളാണ് കാണുന്നത് ,കുറച്ച് പേര്‍ ആ പോസ്റ്റിനോട് അങ്ങനെയൊക്കെ പ്രതികരിച്ചത് കണ്ടപ്പോള്‍ കഷ്ടം തോന്നി .പൊതുജനം പലവിധം എന്നാണല്ലോ
എഴുത്തുകാരിച്ചേച്ചി.. ചേച്ചി ആ പേപ്പര്‍ കളയില്ലെന്നു എനിക്കറിയാമായിരുന്നു.. അത് എത്തിക്കേണ്ടിടത്ത് എത്തിച്ചിരിക്കും എന്നും..
എന്തൊക്കെ ഒഴിവുകഴിവ് പറഞ്ഞാലും ചെയ്യുന്ന ജോലിയിലെ പിഴവ് നമ്മള്‍ ഏറ്റെടുക്കുന്നത് തന്നെയാണ് നല്ലത് എന്നെനിക്കു തോന്നുന്നു..നമ്മള്‍ അതു ചെയ്യും എന്ന് ഏല്പ്പിച്ചവര്‍ക്ക് തോന്നിയതു കൊണ്ടല്ലേ നമ്മളെ ആ ജോലി ഏല്പ്പിച്ചത്..
വിവാദക്കാരോട് പോകാന്‍ പറ ചേച്ചി..
ഇവിടെ വരാന്‍ അല്പം വൈകിപ്പോയി
വയനാടന്‍,
raadha,
യൂസുഫ്പ,
Sands, ഒരു സ്പെഷല്‍ നന്ദി.ഒരുപാട് മിനക്കെട്ടു ഇല്ലേ?
നാട്ടുകാരന്‍, സഖാവേ ലാല്‍ സലാം.
ജ്വാല,
OAB,
കൊട്ടോട്ടിക്കാരന്‍, ഒരു തല്ലിനും ഞാനില്ല, പക്ഷേ എത്രയാന്നു വച്ചാ സഹിക്കുക, അതുകൊണ്ട് ഒന്നു രണ്ടു മറുപടി പറയേണ്ടിവന്നു.
സുരേഷു് കുമാര്‍,
Jayan Evoor, അതാണീ ബൂലോഗം. നമ്മളൊക്കെ ഒന്നല്ലേ.
എല്ലാവര്‍ക്കും നന്ദി/സന്തോഷം.നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടെന്നു മനസ്സിലാക്കി തന്നതിനു്.
പാവത്താന്‍, മാഷെന്താ ചൂരലും കൊണ്ട് വരാത്തതെന്നു വിചാരിച്ചിരിക്കയായിരുന്നു. എനിക്കു പേടിയായിട്ടുവയ്യേ. ഞാന്‍ ഓടി ഒളിച്ചു.
ശാരദനിലാവു്, കുഞ്ഞായി, രഞ്ജിത്,
എനിക്കും മനസ്സിലായില്ല എന്തിനാ ആ ഒരു ബ്ലോഗര്‍(?)മാത്രം ഈ പരാക്രമം കാട്ടുന്നതെന്നു്. പക്ഷേ ഒന്നെനിക്കു മനസ്സിലായി എന്റെ ബൂലോഗം മുഴുവന്‍ എന്റെ കൂടെ ഉണ്ടെന്നു്. സന്തോഷമുണ്ടെനിക്കു്.
All's well that ends well.
വളരെ നല്ല കാര്യമാണ് എഴുത്തുകാരി ചെയ്തത്.
അദ്ധ്യാപകരെ പറ്റി പറയുകയാണെങ്കില്‍ - ബഹുജനം പലവിധം എന്നതുപോലെ അദ്ധ്യാപകരും പലവിധം. എനിക്കു പരിചയമുള്ള ഒരു ചെറുസംഘം അദ്ധ്യാപകരെ കുറിച്ചെഴുതിയാല്‍ തന്നെ പേജുകളോളം എഴുതാനുണ്ടാവും. ഈ ജോലിയില്‍ വളരെ ആത്മാര്‍ത്ഥതയുള്ളവര്‍, ഇതുപോലെ വണ്ടിയും വള്ളവും ഒന്നും പിടിച്ചു വരേണ്ടതില്ലെങ്കിലും ക്ലാസ്സ് എടുക്കാതിരിക്കാന്‍ പല അടവുകള്‍ കണ്ടെത്തുന്നവര്‍, രാഷ്ട്രീയം കളിച്ച് ക്ലാസ്സുകള്‍ എടുക്കാതിരിക്കുന്നവര്‍, താന്‍ മാത്രമാണ് അറിവിന്റെ ഭണ്ഡാഗാരം താനില്ലെങ്കില്‍ ഈ വിദ്യാലയമേ നിലനില്‍ക്കില്ല എന്നു ഭാവിച്ച് ഗര്‍വ്വിന്റെ അങ്ങേയറ്റവുമായി നടക്കുന്നവര്‍ - ഇങ്ങനെയെത്രയെത്രപേര്‍.
ഒരു ടീച്ചറുടെ ജോലി വൈകുന്നേരം വിദ്യാലയത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അവസാനിക്കുന്നതല്ല, അതു വീട്ടിലെത്തിയാലും തുടരണം. അതിനിടയില്‍ വീട്ടു ജോലി, മക്കളുടെ കാര്യങ്ങള്‍ എല്ലാംകൂടി നല്ല ഭാരമാണ്. കുഞ്ഞുങ്ങള്‍ ചെറുതായിരുന്നപ്പോള്‍ വീടും ജോലിയും കൂടി ഒത്തുകൊണ്ടു പോകാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി 10 മണികഴിഞ്ഞാലാണ് പിറ്റേന്നത്തേയ്ക്കുള്ള പ്രിപ്പറേഷന്‍ തുടങ്ങാന്‍ പറ്റുക. അങ്ങനെ വൈകി ഉറങ്ങി ഉറങ്ങി ഇപ്പോളതൊരു ശീലമായി.
എന്തായാലും ആ ടീച്ചര്‍ വല്ലാതെ തീ തിന്നു കാണും ആ പേപ്പര്‍ നഷ്ടമായപ്പോള്‍.
Post a Comment