Sunday, August 30, 2009

സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി  ചാലിച്ചെടുക്കുന്നതെന്നു്.

ഞാനിതാ നിങ്ങള്‍ക്കായി ഒരു പൂക്കൂട തരുന്നു. അതില്‍ ചെമ്പരത്തിയുണ്ട്, മന്ദാരമുണ്ട്, നന്ത്യാര്‍വട്ടമുണ്ട്, തുളസിയുണ്ട്, കാശിത്തുമ്പയുണ്ട്, പിന്നെ പേരറിയാത്ത കുറച്ചു  പൂക്കളും. എല്ലാം എന്റെ മുറ്റത്തുനിന്നും, പറമ്പില്‍ നിന്നും പറിച്ചെടുത്തതു്. എല്ലാവരും ഇഷ്ടമുള്ളതെടുത്തോളൂ, ഭംഗിയുള്ള പൂക്കളമിട്ടോളൂ.

IMG_0163

ഇനിയൊരു ഓണസമ്മാനം....

എന്റെ മുറ്റത്തു ഇന്നു വിരിഞ്ഞ രണ്ടുമൂന്നു പൂക്കള്‍.

IMG_0200

 

IMG_0183

പണ്ടൊക്കെ വേലികളില്‍ കണ്ടിരുന്ന പൂവു്. ഞാനിതു് ഏതോ വേലിയില്‍ നിന്നു കൊണ്ടുവച്ചു പിടിപ്പിച്ചതു്. ഇന്നതില്‍ ആദ്യത്തെ പൂവുണ്ടായി. അതിതാ നിങ്ങള്‍ക്കായി....

IMG_0189

എല്ലാ സുഹൃത്തുക്കള്‍ക്കും  സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

62 comments:

Typist | എഴുത്തുകാരി said...

എല്ലാരും പൂക്കളമിട്ടല്ലോ അല്ലേ?

പ്രയാണ്‍ said...

പൂപ്പറിക്കാന്‍ പോയി അല്ലെ ....ഓണാശംസകള്‍....

പ്രിയ said...

തൂശനിലയിലെ പൂസദ്യ മനോഹരം :) എനിക്കതങ്ങ് ഇഷ്ടപ്പെട്ടു

ഓണാശംസകള്‍ !!!

ബിന്ദു കെ പി said...

ഓണാശംസകൾ ചേച്ചീ....

siva // ശിവ said...

എഴുത്തുകാരി ചേച്ചി,

ഇലയില്‍ പൂക്കള്‍ ഒരുക്കിയുള്ള സദ്യ, വളരെ നല്ല ഐഡിയാ.... Really it is awesome....

ആ ലില്ലിപ്പൂക്കള്‍ എനിക്ക് ഏറെ പ്രിയതരം ആണ്. മെര്‍ത്തിക്കാനിലെ വീടിനു ചുറ്റും നിറയെ ഉണ്ടായിരുന്നു....

അനില്‍@ബ്ലോഗ് // anil said...

എന്റെ മുറ്റത്ത് ഇപ്പോള്‍ ചെടികളുമില്ല , പൂക്കളുമില്ല.
അമ്പത് രൂപ കൊടുത്ത് ഒരു “പൂക്കിറ്റ്” മേടിച്ച് പൂക്കളമിട്ടു , മോള്.

ഓണാശംസകള്‍.

കണ്ണനുണ്ണി said...

രണ്ടീസം കഴിഞ്ഞോട്ടെ...ഞാന്‍ നാട്ടില്‍ എത്തും.... എന്നിട്ട് ഒരു രണ്ടു തൂശനില നിറയെ പൂ പറിച്ചു വെച്ച് ഫോട്ടോ എടുക്കും.. നോക്കിക്കോ... :(

Rare Rose said...

നാടന്‍ പൂക്കള്‍ കൊണ്ടുള്ള ഈ പൂസദ്യ ഒരുപാടിഷ്ടായി..ഓണാശംസകള്‍ ട്ടോ..:)

കുറുമാന്‍ said...

തൂശനില മുറിച്ച് വച്ചു,
വേലീലെ പൂക്കള്‍ വിളമ്പി

എന്നൊരു പാട്ടോര്‍മ്മ വന്നു.

ആറുമാസത്തിന്റെ പൂ കൂടി വക്കാമായിരുന്നു (തൃശൂര്‍കാരല്ലാത്തവര്‍ ആ പൂവിനെന്ത് പറയുമോ എന്തോ)

ആശംസകള്‍.

ചാണക്യന്‍ said...

സ്നേഹ പൂക്കൂടക്ക് നന്ദി....

ഓണാശംസകൾ..ചേച്ചീ...

ഹരീഷ് തൊടുപുഴ said...

അവസാനത്തെ ഫോട്ടോസിലെ രണ്ടു പൂക്കളുടെ പേരെന്താ ചേച്ചീ..??

ഓണാശംസകളോടേ..

ഉറുമ്പ്‌ /ANT said...

നല്ല പൂക്കൾ.
ഓണാശംസകൾ

Anil cheleri kumaran said...

ഓണാശംസകൾ

mayilppeeli said...

തൂശനിലയിലെ പൂസദ്യ ഇഷ്ടപ്പെട്ടു....ഇഷ്ടമുള്ളതെടുത്തോളാനല്ലേ പറഞ്ഞത്‌.....ഞാന്‍ മുഴുവനുമെടുത്തു.....

ഓണാശംസകള്‍ ചേച്ചീ....

Unknown said...

ഓണാശംസകൾ

വേണു venu said...

എഴുത്തുകാരി, ഈ ഓണ സദ്യ ബഹു കേമം.
എന്താ വിഭവങ്ങള്‍. എല്ലാം ഇല്ലത്തെ തന്നെ അല്ലേ. നമ്മുടെ ശാകുന്തളം(ശംഖു പുഷ്പം) കണ്ടില്ലല്ലോ. ലില്ലി ഇപ്പോള്‍ പൂവിട്ടല്ലോ. ഇവിടെ ഇപ്പോള്‍‍ പൂക്കില്ല.
നന്നായിരിക്കുന്നു.ഓണാശംസകള്‍.

പൊറാടത്ത് said...

പൂസദ്യ ഗംഭീരമായി...

ഓണാശംസകള്‍....

Typist | എഴുത്തുകാരി said...

വേണൂ ഒന്നു സൂക്ഷിച്ചു നോക്കൂ. ഇടത്തേ അറ്റത്തു് ഒളിച്ചിരിപ്പുണ്ട്.. നീല ശംഖുപുഷ്പം.

raadha said...

വിവിധ തരം പൂക്കള്‍ കൊണ്ട് ഒരു ചെറിയ ഓണസദ്യ. ഇഷ്ടപ്പെട്ടു ട്ടോ. എനിക്കും ഈ പേരറിയാ പൂക്കളോട് ആണ് കൂടുതല്‍ ഇഷ്ടം.

Lathika subhash said...

എഴുത്തുകാരിച്ചേച്ചീ,
പൂസദ്യ ഇഷ്ടമായി.
നന്ദി.
ഓണാശംസകൾ!

Typist | എഴുത്തുകാരി said...

പ്രയാണ്‍,
പ്രിയ,
ബിന്ദു,

ശിവാ, അതു ഞാന്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായി നില്‍ക്കുന്നതു കണ്ടിട്ടു് ഒരു കിഴങ്ങ് വാങ്ങി കൊണ്ടു വച്ചതാണു്. ആ കുലയില്‍ ഇനിയും രണ്ടുമൂന്നു പൂക്കളുണ്ട്. നാളെ വിടരും..

അനില്‍,

കണ്ണനുണ്ണി, അപ്പോള്‍ എത്തിയില്ലേ നാട്ടില്‍? ഇക്കൊല്ലത്തെ വമനനാണല്ലോ, അല്ലേ?

Rare Rose,

കുറുമാന്‍, ശരിയായിരുന്നു അതു കൂടി വക്കാമായിരുന്നു.

ചാണക്യന്‍,

ഹരീഷ്, അങ്ങനെ പേരൊന്നും അറിയില്ല. ലില്ലിപ്പൂവില്‍ പെട്ടതാണ്. ശിവയും അങ്ങനെ തന്നെയാ പറഞ്ഞിരിക്കുന്നതു്.‍‍ ആ കുലയിലെ നാലു പൂവും കൂടി വിടര്‍ന്നാല്‍ നല്ല ഭംഗിയാ കാണാന്‍.

പൂസദ്യയുണ്ണാനും പൂക്കളമിടാനുമൊക്കെ വന്ന എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

ഉറുമ്പ്,
കുമാരന്‍,

മയില്‍പ്പീലി, സന്തോഷം. എത്ര എടുത്താലും പിന്നേയും ഉണ്ടാവും അതില്‍.

ഏകലവ്യന്‍,
വേണു,
പൊറാടത്ത്,
raadha,
ലതി,

പൂക്കള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“പൂ പറിക്കാൻ പോരുമോ?, പോരുമോ പടി രാവിലെ?

ആരെ നിങ്ങൾക്കാവശ്യം, ആവശ്യം പടി രാവിലെ..

“എഴുത്തുകാരിചേച്ചി”യെ ഞങ്ങൾക്കാവശ്യം..ആവശ്യം പടി രാവിലെ”

അന്നത്തെ പഴയ ആ കളി ഓർത്തു പോയി ഈ ചിത്രങ്ങൾ കണ്ടപ്പോൾ...

ഓണാശംസകൾ!

മീര അനിരുദ്ധൻ said...

വീട്ടിൽ ഒറ്റ പൂവു പോലുമില്ല.ഇന്നലെ പറമ്പിലൂടെ ഒന്നിറങ്ങി കുറെ കാട്ടു പൂക്കൾ പറിച്ചു ഓണമിടാൻ.ഇന്ന് അതിനും സമയം കിട്ടിയില്ല.ആകെ കുറച്ച് കോസ്മോസും ബെന്ദിയും സീനിയയും രാജമല്ലിയും ചെത്തിയും ഉണ്ട്.നാളെ കടയിൽ നിന്ന് ഓണപ്പൂക്കളം ഇടാൻ പൂ വാങ്ങണമെന്നു കരുതുന്നു.എഴുത്തുകാരിചേച്ചിക്ക് ഓണാശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാട്ടുള്ളിപ്പൂവാണ്‌ അവസാനത്തേത്‌ -
ആ കോളാമ്പി പോലെയുള്ളത്‌


അതിനു മുമ്പിലത്തവന്‍ മേന്തോന്നി അഥവാ മേത്തോന്നി എന്നു പറയുന്ന ചെടി - വിഷമാണ്‌ ആയുര്‍വേദത്തില്‍ വിഷത്തിനുള്ള മരുന്നും ആണ്‌

പാവപ്പെട്ടവൻ said...

പുക്കാള്‍ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

വയനാടന്‍ said...

മനസ്സു നിറഞ്ഞു ഈ ഓണക്കാഴ്ച്ചകൾ കണ്ട്‌.

ഹ്രുദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

Sureshkumar Punjhayil said...

Snehapoorvam, Njangaludeyum Onashamsakal...!!!

OAB/ഒഎബി said...

കണ്ണ് ചിമ്മിയാൽ കാണുന്നു നാട്ടിലെ ഓണം.
എന്റെ മൂക്കിൻ തുമ്പത്ത് വരുന്നു പൂക്കളിൽ ചിലതിന്റെ നറുമണം...


{വേലിപ്പടർപ്പിലും കുറ്റിക്കാട്ടിലും കാണുന്ന പൂ(3)അത് എന്റെ വീട്ടിൽ നട്ട് പിടിപ്പിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യം അതിന്റെ വിത്ത് (കിഴങ്ങ്)കൊടുത്ത് എന്റെ അറബിച്ചിയെ സോപ്പിടാമെന്ന് കരുതി ഒരു കടലാസിൽ പൊതിഞ്ഞ് വച്ചു. പെട്ടിയിലിടാൻ മറന്ന് പോയി.
ഈ പൂവ് ഇന്ത്യൻ സ്റ്റാമ്പിൽ കണ്ടിട്ടുണ്ട്}

നാട്ടുകാരന്‍ said...

അവിടെ ഇത്രയും പൂക്കളോ?
ഓണാശംസകള്‍ !

ഗ്രീഷ്മയുടെ ലോകം said...

അതി മനോഹരം.
ഓണാശംസകള്‍

വിഷ്ണു | Vishnu said...

മനോഹരമായ പൂന്തോട്ടം ഉണ്ടെല്ലോ ചേച്ചിക്ക് ....എനിക്ക് കൊതിയാകുന്നു അത് പോലെ ഉള്ള ഒരെണ്ണം നിര്‍മ്മിക്കാന്‍ ...ഓണാശംസകള്‍

കുഞ്ഞായി | kunjai said...

ശെരിക്കും പൂക്കളെകൊണ്ടൊരു സദ്യ തന്നെയാണല്ലോ ചേച്ചീ...എല്ലാ പടങ്ങളും ഒന്നിനൊന്ന് മെച്ചം
ഓണാഘോഷങ്ങള്‍ തുടരട്ടെ...സന്തോഷം നിറഞ്ഞതായിരിക്കട്ടെ ഓണം
ഓണാശംസകള്‍!!!

രാജേശ്വരി said...

പൂക്കള്‍ക്കൊക്കെ എന്ത് ഭംഗി..!!....
ഓണാശംസകള്‍.:-)

ശ്രീ said...

പൂക്കള്‍ എല്ലാം ഇഷ്ടമായി.

നന്മ നിറഞ്ഞ, സന്തോഷപൂര്‍ണ്ണമായ നല്ലൊരു ഓണം ആശംസിയ്ക്കുന്നു,ചേച്ചീ.

കാസിം തങ്ങള്‍ said...

സ്നേഹവും സൌഹാര്‍ദ്ദവും സന്തോഷവും പൂത്തുലയുന്നതാവട്ടെ ഈ ഓണവും. ആശംസകളോടെ

രഞ്ജിത് വിശ്വം I ranji said...

തൂശനിലയും .. നാടന്‍ പൂക്കളൂം..പച്ച നിറം കണ്ടിട്ട് കൊതിയാകുന്നു..നാട് കാണാന്‍
എഴുത്തുകാരിച്ചേച്ചിക്ക് സ്നേഹം നിറഞ്ഞ ഓണാശംസകള്‍

വികടശിരോമണി said...

ഓണം ടി.വി.യിൽ തിമിർക്കുന്നു.
പഴയ ഏതോ സുഹൃത്തുക്കൾ വീണ്ടും വിരിഞ്ഞു നിൽക്കുന്നത് കാണിച്ചുതന്നതിനു നന്ദി.

ഒരു നുറുങ്ങ് said...

തൂശനിലയില്‍ പൂവ് ഉണ്ടെന്നുദരം നിറഞ്ഞു,കണ്ണു കുളിര്‍ത്തു! ബൂലോഗത്താകെ പരിമളം വീശി!!
മാനത്തൊരാള്‍ ഈ പൂക്കളെ ആരാണിത്ര
‘ഭംഗി’പ്പെടുത്തിയതെന്ന് അത്ഭുതം കൂറുന്നുണ്ടാവും!

ഓണാശംസകള്‍!!

Typist | എഴുത്തുകാരി said...

സുനില്‍,
മീരാ,
Indiaheritage,
പാവപ്പെട്ടവന്‍,
വയനാടന്‍,
സുരേഷ് കുമാര്‍,
OAB,
നാട്ടുകാരന്‍,
മണി,
വിഷ്ണു,
കുഞ്ഞായി,
Raji,
ശ്രീ,
കാസിം തങ്ങള്‍,
രഞ്ജിത് വിശ്വം,
വികടശിരോമണി,
haroonp,
എന്റെ സ്നേഹപ്പൂക്കൂട സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി, ആശംസകള്‍.

ടി. കെ. ഉണ്ണി said...

താങ്കള്‍ക്കും കുടുംബത്തിനും മറ്റെല്ലാ
സുഹൃത്തുക്കള്‍ക്കും ക്ഷേമവും
ഐശ്വര്യവും ആഹ്ലാദകരവുമായ
"ഓണവും" "തിരുവോണവും"
ആശംസിക്കുന്നു....

ടി. കെ. ഉണ്ണി.

ആര്‍ദ്ര ആസാദ് / Ardra Azad said...

തുംബകൊടം കണ്ടിലല്ലോ ചേച്ചി കൂട്ടത്തില്‍....

പൂത്തറയില്‍, അണിയിച്ചുവച്ച ത്രിക്കാരപ്പന്റെ, നേദിച്ച അട, പഴം, നാളികേരങ്ങളുടെ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നു അടുത്ത പോസ്റ്റില്‍....

ഓണാശംസകള്‍...

നിര്‍ ഝ രി said...

പൂക്കള്‍ കൊണ്ടു മനം കുളിര്‍ ക്കെയൊരു സദ്യ... വളരെ മനോഹരമായിരിക്കുന്നു

ധനേഷ് said...

നല്ല പൂക്കള്‍.. പൂക്കളമിടലൊക്കെ ഇപ്പോഴും ഉണ്ട് അല്ലേ?

വോണാശംസകള്‍..
(‘തിരു’ മിസ്സായതല്ല, തിരുവന്തോരം സ്റ്റൈലാ)

പാവത്താൻ said...

പൂക്കാലം വിളമ്പിയതിനു നന്ദി. ഓണാശംസകള്‍

ഗീത said...

ഞാനുമിട്ടൊരു പൂക്കളം.

ഈ പൂവെല്ലാം വച്ച് പൂക്കളമിട്ടതിന്റെ കൂടി ഒരുചിത്രം കൊടുക്കാമായിരുന്നു എഴുത്തുകാരീ...

മുരളി I Murali Mudra said...

എഴുത്തോല സന്ദര്‍ശിച്ചു....
സുന്ദരം..ഓണാശംസകള്‍..

Readers Dais said...

പല ബ്ലോഗുകളിലും പോയി പല ഓണ ചിത്രങ്ങളും കണ്ടു ,ഓണം പലകുറി മനസ്സില്‍ കയറി ഇറങ്ങി
എന്നാല്‍ തൂശനിലയില്‍ വിളമ്പിയ ഈ പൂക്കളുടെ സദ്യ ,മുറ്റത്ത്‌ നിന്നും പറിച്ചു വിളമ്പിയതിന്റെ നാട്യങ്ങളില്ലാത്ത ചിത്രം
മനസ്സില്‍ പൂക്കളം തീര്‍ക്കാന്‍ ഈ പൂവുകള്‍ അല്ലാതെ ‍ വേറെ ഏതാ ചേരുക ..........
നന്ദി

മാണിക്യം said...

മലയാളമനസ്സില്‍ ഒരു പൂക്കളം!!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു...മാണിക്യം

the man to walk with said...

wah aa naadan povukalude oru bhangi..
vaikiya onashamsakal

പിരിക്കുട്ടി said...

nannayittundu k to ...
ppokkalum orukkaan enthu maathram pookkalaa....
belated onam wishes typist chechi

പിരിക്കുട്ടി said...

nannayittundu k to ...
ppokkalum orukkaan enthu maathram pookkalaa....
belated onam wishes typist chechi

|santhosh|സന്തോഷ്| said...

എഴുത്തുകാരി ചേച്ചിക്കും നന്മ നിറഞ്ഞ ഓണത്തിന്റെ പൂക്കള്‍ നിറച്ച ഓണാശംസകള്‍..

Anonymous said...

nalla bhamgiyulla pookkal...

വശംവദൻ said...

ഓണാശംസകൾ

ശ്രീകുട്ടി said...

poosandhya nannayirunnu

Typist | എഴുത്തുകാരി said...

T K Unni,

ആര്‍ദ്ര ആസാദ്, തുമ്പക്കുടം തൃക്കാക്കരയപ്പനെ വക്കുമ്പോള്‍ കൂടെ വച്ചിരുന്നു.

നിര്‍ഝരി, സ്വാഗതംഇവിടേക്കു്.

ധനേഷ്,
പാവത്താന്‍,

ഗീത, അതെ,കൊടുക്കാമായിരുന്നു, ഇനി അടുത്ത വര്‍ഷം കൊടുക്കാം:)

പ്രവാസി, സന്തോഷം.

Readers Dais, നന്ദി.

മാണിക്യം,
the man to walk with,
പിരിക്കുട്ടി,
സന്തോഷ്,
nalkkanny,
വശംവദന്‍,
ശ്രീകുട്ടി,

എന്റെ നാടന്‍ പൂക്കളുടെ സദ്യ ഇഷ്ടപ്പെട്ട, നല്ല ഓണം ആശംസിച്ച, എല്ലാവര്‍ക്കും നന്ദി.

പുലി said...

ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്.
വൈകിയാണെന്കിലും എഴുത്തുകാരിക്ക് എന്റെ ഓണാശംസകള്‍.‍...

Typist | എഴുത്തുകാരി said...

പുലി, ആശംസകള്‍ സ്വീകരിച്ചു. ഈ വഴി വന്നതിനു സന്തോഷം.

ഹാഫ് കള്ളന്‍||Halfkallan said...

ഒത്തിരി വൈകി എന്നാലും ..

:) .. ഒരെണ്ണം മേന്തോന്നി അല്ലെ ചേച്ചി .. അതിന്റെ വേര് വിഷം ആണെന്ന് കേട്ടിട്ടുണ്ട് .

നിഷാർ ആലാട്ട് said...

വളരെ വൈകി ഈ വഴി വന്നവനാന്നു,
പൂക്കളം ഇഷ്ടായി,

അതിൽ ഒന്നു ഭ്രന്തൻ പൂവെന്ന് പറയുന്നതാന്നു.

അതിൽ തൊട്ടാൽ ഭ്രന്ത് വരുമെന്ന് പറഞ്ഞ് ,ചന്തമുള്ള
അതിനെ ഒന്നു അടുത്തു കാണാൻ പൊലും പേടി യായിരുന്നു,

ഇപ്പം അത് ഞങടെ അവിടെ ഒന്നും കാണാനുമില്ലാ

എന്തായലും ചേച്ചിക്കു നന്ദിയുണ്ട് .
ഇനിയും കാണാം
എന്ന പ്രതീക്ഷയിൽ നിഷാർ ആലാടൻ

Typist | എഴുത്തുകാരി said...

ഹാഫ് കള്ളന്‍, പേരറിയില്ല, വിഷമാണോന്നുമറിയില്ല. നന്ദി.

നിഷാര്‍, സന്തോഷം ഈ വഴി വന്നതിനു്.കാണാം തീര്‍ച്ചയായും.