എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞു. അവസാനം ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു, എന്റെ താവളത്തിലേക്ക്. അല്ലാതെവിടെ പോകാന്‍. മറ്റാരുണ്ട്, ഒരിക്കല്‍ ഉപേക്ഷിച്ചുപോയിട്ടും പരിഭവലേശമില്ലാതെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് എന്നെ കാത്തിരിക്കാന്‍, എന്തെ ഇതുവരെ വന്നില്ല എന്ന് പരിഭവിക്കാന്‍. ഇതല്ലേ എന്റെ സ്വര്‍ഗ്ഗം.
എന്നാല്‍ പിന്നെ ഈ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് എന്തിനു പോയി എന്ന് ചോദിച്ചാല്‍ എന്താ ഞാന്‍ പറയുക.
എല്ലാം ഉപേക്ഷിച്ചു കൂടെ പോന്ന എന്നോടൊരു വാക്ക് പറയാതെ, എന്നെ കൂടെ കൂട്ടാതെ, പാവം ഇവള് തനിയെ ഇനി എന്ത് ചെയ്യുമെന്നോര്‍ക്കാതെ, ഒന്ന് യാത്ര ചോദിക്കാന്‍ പോലും നില്‍ക്കാതെ ഒരു സുപ്രഭാതത്തില്‍ എന്നില്‍ നിന്നകന്നകന്നു പോയപ്പോള്‍, എനിക്കറിയില്ലായിരുന്നു, എന്ത് ചെയ്യണം, എവിടേക്ക് പോണം എന്ന്. ശൂന്യതയായിരുന്നു ചുറ്റും.
ഒന്ന് തിരിച്ചു വന്നിരുന്നെങ്കില്‍, ഇതിത്തിരി കടുത്ത ക്രൂരതയായിപ്പോയില്ലേ, ഇത്രയും വേണമായിരുന്നോ എന്നോട് എന്ന് ചോദിക്കാമായിരുന്നു. അതിനിനി വരില്ലല്ലോ! കൊതിയാവുന്നു ഒന്ന് പിണങ്ങാന്‍, ഒന്ന് വഴക്കിടാന്‍.
എവിടൊക്കെയോ അലഞ്ഞു നടന്നു. ഇതാ ഞാന്‍ തിരികെയെത്തിയിരിക്കുന്നു എന്റെ താവളത്തിലേക്ക്. എന്റെ മോഹങ്ങള്‍ പൂവിട്ട, തളിരിട്ട, എന്റെ പ്രണയം പൂത്തുലഞ്ഞ എന്റെ കൂട്ടിലേക്ക്, എന്റെ പ്രിയപ്പെട്ടവനില്ലാത്ത ഈ വീട്ടിലേക്ക്. ഹൌസിംഗ് ലോണെടുത്തും ചിട്ടി പിടിച്ചും ഞങ്ങള്‍ പണിത ഈ വീട്ടിലേക്ക്. ഞാന്‍ തനിയെ.
എന്നാലും എനിക്ക് സുഖമാണിവിടെയിപ്പോള്‍. ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാന്‍. തെറ്റിയ പതിവുകളെല്ലാം വീണ്ടും തുടങ്ങണം.. മുടങ്ങിയ ചിട്ടകളും. ഒന്നിനുമില്ല ഒരു മാറ്റവും. എല്ലാം പഴയ പോലെ. എല്ലാമുണ്ട്. ഒരാളൊഴികെ....
എഴുത്തുകാരി.

12 comments:
എപ്പഴോ എഴുതി വച്ചത്. അന്നിത് പോസ്റ്റ് ചെയ്തില്ല...
വന്നവർ എല്ലാവരും ഒരുനാൾ മടങ്ങും അതാണ് നിയതി
പക്ഷെ കൂടെ നിന്നവൻ /നിന്നവൾ വിട്ടു പിരിയുമ്പോൾ പിടിച്ചു നില്ക്കാൻ പാടുപ്പെടും പലതും ഓർക്കും പലതും വിങ്ങിപ്പൊട്ടും മനസ്സിൽ അതാണ് സ്നേഹം അതുതന്നെയാണ് ദുഃഖവും
മനസ്സിൽ തീ എരിയുമ്പോഴും ഈ എഴുത്തും സുഖമാണിവിടെ എന്നുള്ള പറച്ചിലും വായിക്കുന്നവരുടെ കണ്ണിൽ നനവും ഹൃദയത്തിൽ സുഖമുള്ള വേദനയും പകരുന്നു
പ്രണയനാഥൻ നഷ്ട്ടപ്പെട്ട ഒരു ഏകാന്ത പ്രണയിനിയുടെ
ഇത്തരത്തിലുള്ള വിലാപങ്ങൾ അലയടിക്കുന്ന എഴുത്തുകൾ
ഞങ്ങളെയൊക്കെ വല്ലാതെ നൊമ്പര പെടുത്തുന്നുണ്ട് കേട്ടോ
Anonymous,
Muralee Mukundan,
നന്ദി, വായനക്കും അഭിപ്രായത്തിനും.
വല്ലാത്ത വേദന തോന്നുന്നു ....മനസ്സിലുള്ളതൊക്കെ എഴുതുക,,,എപ്പോഴും വല്ലതിലും മുഴുകികൊണ്ടിരിക്കുക ..ആശ്വാസം കിട്ടും ..പ്രാര്‍ത്ഥനയോടെ ...
ബ്ലോഗില്‍ ഒരു ഫോളോ ബട്ടന് പിടിപ്പിക്കൂ ....പുതിയ പോസ്റ്റുകള്‍ അറിയാന്‍ വേറെ വഴിയില്ലല്ലോ
വല്ലാതെ മിസ്സ് ആകുന്നു അല്ലേ ..ജീവിതം അങ്ങനെയാണ്.. ആരൊക്കെ നഷ്ടപ്പെട്ടാലും അത് പിന്നെയും മുമ്പോട്ടുപ്പോകും ..ഈശ്വരൻ മനുഷ്യനെ സൃഷ്ടിച്ചത് അങ്ങനെയാണ് ..ഓർമ്മകൾ മാത്രം പിന്തുടരും ..ആശംസകൾ
സുഖമായിരിക്കട്ടെ.
ഫൈസല്‍ ബാബു, നന്ദി ഈ വഴി വന്നതിന്.
പുനലൂരാന്‍, സുധീര്‍ദാസ്, നന്ദി.
ചേച്ചീ...ഒറ്റക്കല്ല,ഒരു പാട് പേര് ഇപ്പോഴും വായിക്കാനുണ്ട്.എഴുത്ത് തുടരുക.ബൈ ദ ബൈ ,അന്ന് ചെറായിയില്‍ കണ്ട മോള് ???
നന്ദി, അരീക്കോടന്‍.
അവള്, പഠിപ്പ് കഴിഞ്ഞു, ജോലിയായി, കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞു വാവയുമായി.
കാലം ഇങ്ങനെ ഓടിയോടിപ്പോവ്വല്ലേ!
Post a Comment