ജീവിക്കാന്‍ വേണ്ടി എന്തൊക്കെ വേഷങ്ങള്‍ കെട്ടണം?
നാട്ടിലിപ്പോള്‍ എല്ലാ പണികളും, തെങ്ങുകയറ്റം മുതല്‍ കിണറ് കുഴിക്കല്‍ വരെ, സ്ത്രീകള്‍ ചെയ്തു തുടങ്ങി. പക്ഷേ മരം വെട്ട്, അതും ഉയരമുള്ള മരത്തില്‍ കയറി. അതില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ കണ്ടിട്ടില്ല.
അതും കണ്ടു, ബാംഗ്ലൂരില്‍. പേടിച്ചിട്ടാ ഫോട്ടോ എടുത്തതു്. എന്തിനാ ഏതിനാ എന്നൊക്കെ ചോദിച്ച് പ്രശ്നമുണ്ടാക്കിയാല്‍ പാടായില്ലേ. ചിലപ്പോള്‍ അവരൊത്തുകൂടും. പറഞ്ഞു മനസ്സിലാക്കാമെന്നു വച്ചാല്‍ ഭാഷയും പിടിയില്ല. ഭര്‍ത്താവ് പണിക്കു പോകും, കിട്ടുന്ന കാശും അതിലധികവും ചാരായം കുടിക്കും. മക്കള്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ, അതിനു് ഈ അമ്മ തന്നെ ഇറങ്ങിയാലേ പറ്റൂ. മരം വെട്ടെങ്കില്‍ മരം വെട്ട്. അയാള്‍ വരുന്നതിനു മുന്‍പ് ഉണ്ടാക്കി കൊടുക്കണം കുഞ്ഞുങ്ങള്‍ക്കു് കഞ്ഞി.
ഇനി ഇതൊന്നു നോക്കൂ. കുറേ നാളത്തെ പ്രവാസത്തിനുശേഷം വീട്ടിലത്തിയപ്പോള്‍, ഗെയ്റ്റ് തുറക്കുന്നതിനു മുന്‍പേ കണ്ടൂ, നിറയേ വെളുത്ത കുഞ്ഞുകുഞ്ഞു പൂക്കള്‍, കുലകുലയായി. ഇതേതു ചെടിയാണപ്പാ, ഒരു പിടിയും കിട്ടിയില്ല.. ആര്‍ച്ചില്‍ പടര്‍ത്തിയിരുന്നതു് എവര്‍ഗ്രീന്‍ ആയിരുന്നല്ലോ. അതിന്റെ പൂക്കളാണോ. ഏയ് അല്ല. എന്നോ ഒരു ചെറിയ കിഴങ്ങ് ശതാവരി കൊണ്ടു നട്ടിരുന്നു, ആര്‍ച്ചിന്റെ മറുതലയില്‍.മഴ പെയ്തപ്പോള്‍ മുളച്ചതാവും. എവര്‍ഗ്രീനിനെയൊക്കെ നിഷ്പ്രഭമാക്കി അതു വളര്‍ന്നു വലുതായിരിക്കുന്നു. നിറയേ പൂക്കളും. ഞാനാദ്യമായിട്ടു കാണുകയാ ശതാവരി പൂക്കുന്നതു്.
ഇതു് ജോസേട്ടന്റെ കടയില്‍ കണ്ടതു്. നല്ല ചൂടല്ലേ, സംഭാരത്തിനിപ്പോല്‍ നല്ല ഡിമാന്റും. ഇനി പേരിന്റെ പിന്നിലെ കഥ. തുടക്കത്തില്‍ സംഭാരം തിങ്കളാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാ ദിവസവും ആക്കിയപ്പോള്‍ പേരുമാറ്റിയില്ല. പകരം പേരിനൊരു വാലുകൂടി വച്ചു. സംഭവം ഉഷാര്‍. (കഥ ഞാന്‍ ഊഹിച്ചതാണേയ്, ആരും പറഞ്ഞതല്ല)

നല്ല ചൂടല്ലേ, ഇത്തിരി സംഭാരം ഉണ്ടാക്കി നിങ്ങളുമൊന്നു കുടിച്ചു നോക്കൂ.. (പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇലയുണ്ടെങ്കില്‍ ഒന്നുരണ്ടെണ്ണം, പിന്നെ മാങ്ങയുണ്ടെങ്കില്‍ ഒന്നു രണ്ടു കഷ്ണങ്ങളിട്ട്, ഉപ്പുമിട്ട്, (മോരൊഴിക്കാന്‍ മറക്കല്ലേ) മിക്സിയിലിട്ട് പതുക്കെ ഒന്നടിച്ചിട്ട് (അമ്മിയില്‍ വച്ച് ചതച്ചാലും മതി). ഒന്നുരണ്ട് ഗ്ലാസ് കുടിക്കാം ഇല്ലേ? എന്താ രസം!
എഴുത്തുകാരി.
18 comments:
എനിക്കു കൌതുകമായി തോന്നിയ ചിലതു്.....
ഈ പറഞ്ഞ ചേരുവകളൊക്കെ ചേർത്തുള്ള ആ സംഭാരം... ആഹാ...
നാട്ടിൽ ഒരു കടയിൽ സോഡാ സംഭാരം കിട്ടുമായിരുന്നു ഇപ്പോൾ ഉണ്ടോ അറിയില്ല
ഈ പോസ്റ്റ് വായിച്ചപ്പോൾ അത് കുടിച്ചതുപ്പോലെ ഒരു തോന്നൽ പഴയത് / കൈ വിട്ടുപോയത് / ഓര്മ്മിപ്പിച്ചതിനു നന്ദി
ഒരു ന്യൂ ജനറേഷൻ സംഭാര ബോർഡ് .........
വിനുവേട്ടന്‍, ആദ്യമെത്തിയല്ലോ, സന്തോഷം.
NaNcY, നന്ദി.
അമൃതംഗമയ, സന്തോഷം ഈ വഴി വന്നതിനു്.
ഈ ചൂടത്തു സംഭാരത്തിന്റെ കാര്യം പറഞ്ഞു കൊതിപ്പിച്ചു...
:)
പറയാൻ വന്നത് പറഞ്ഞില്ല ചൂടത്തു സംഭാരം കിട്ടിയപ്പോൾ ആ പാവം സ്ത്രീയെ മറന്നു
കുട്ടികൾക്ക് വേണ്ടി മരത്തിൽ കയറി ജീവിതം ഇങ്ങനെയെല്ലാമാണ്എന്ന് പറയാതെ പറയുന്ന ആ സ്ത്രീയെ മറന്നു ഈ ഫോട്ടോക്കും കുറിപ്പിനും നന്ദി
1 പാവം സ്ത്രീ - മരത്തിൽ കയറിയത്
2 ശാരദപുഷ്പവനത്തിൽ വിരിഞ്ഞൊരു ശതാവരീമലർ പോലെ എന്ന് കവി പാടിയത് ഇതു കണ്ടിട്ടായിരിക്കും
3 എന്താ ഇവിടത്തെ ചൂട് ആ സംഭാരം അല്പം എടുത്തു വച്ചേക്കണെ ഞങ്ങൾ പച്ച മാങ്ങ കൊണ്ട് ഒരു തരം പാന ഉണ്ടാക്കും നാരങ്ങ നീരും ഒക്കെ ചേർത്ത് ചൂടത്ത് കുടിക്കാൻ പസ്റ്റാ
തുടക്കത്തില്‍ സംഭാരം തിങ്കളാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാ ദിവസവും ആക്കിയപ്പോള്‍ പേരുമാറ്റിയില്ല. പകരം പേരിനൊരു വാലുകൂടി വച്ചു.
:D :D
തിങ്കൾ സംഭാരം കലക്കി.. പിന്നെ ഞാനാദ്യം കരുതിയത് ചേച്ചിയാണു ആ മരത്തിൽ കയറിയിരിക്കുന്നതെന്നാ :)
ശ്രീ, :)
NaNcY, നന്ദി.
Indiaheritage, സംഭാരം സ്റ്റോക് ഉണ്ട്. വന്നോളൂ.
പകലോന്‍, നന്ദി, സന്തോഷം.
ബഷീര്‍ വെള്ളറക്കാട്,:):) എന്നിട്ടുവേണം ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍.
മരത്തില്‍ കയറിയിട്ടുണ്ട്, പണ്ട്, കൊച്ചു പേരമരത്തിലൊക്കെ.
‘പെണ്ണ് മരം കേറി.. പെണ്ണിന്റെ മാപ്പിള...’ ബാക്കി മറന്നു.. ആദ്യത്തെ ആ ഫോട്ടോയും വിവരണവും കണ്ടപ്പോൾ ഈ ചൊല്ലാണ് ഓർമ്മ വന്നത്.. ജീവിതഭാരത്താൽ തളരാതെ, അന്നന്നുവേണ്ടുന്ന അന്നത്തിനായി പൊരുതുന്ന ആ സ്ത്രീയുടെ മനോധൈര്യത്തിന് നമോവാകം!
ശതാവരിയുടെ പൂക്കളും ആ പച്ചപ്പും വേനൽച്ചൂടിനെ അതിജീവിക്കട്ടെ.. തിങ്കൾ സംഭാരവും ഒടുവിൽ പറഞ്ഞ ആ സംഭാരക്കൂട്ടും.. കൊതിപ്പിച്ചു കേട്ടൊ.. :)
കൗതുകക്കാഴ്ചകൾ വളരെ നന്നായിരിയ്ക്കുന്നു,,
ആദ്യത്തെ ചിത്രത്തെ വെറും കൗതുകം എന്നതിലുപരി, ജീവിതത്തിലെ വേദനിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിലൊന്നായി കാണുന്നതല്ലേ നല്ലത്...
ശതാവരിപ്പൂക്കളും, സംഭാരവും,, രണ്ടും നാടിന്റെ ഓർമ്മകളുണർത്തുന്ന ചിത്രങ്ങൾ..
ഇവിടെ ചൂട് കൂടിയതുമുതൽ സംഭാരം കുടി തുടങ്ങീ... പക്ഷേ നമ്മുടെ നാടൻ മൊരിന്റെ രുചി കിട്ടില്ലെന്നു മാത്രം.... :)
ഈ കണ്ടതും
കേട്ടതുമായ കാര്യങ്ങൾ
ഞങ്ങൾ വായനക്കാർക്കും
കൌതുകമായി തീർന്നു കേട്ടൊ
കുറിപ്പ് വായിച്ചു .....
മരം കയറുന്ന, ടണ്‍ കണക്കിനു ഭാരം കൈവണ്ടികളില്‍ നിറച്ച് വലിക്കുന്ന, ചുമടെടുക്കുന്ന എത്രയോ സ്ത്രീകള്‍ ...
ശതാവരീമലരും തിങ്കള്‍ സംഭാരവും നന്നായി..
എച്മൂ, ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
സ്ത്രീകള്‍ ഇപ്പോള്‍ സമസ്ത മേഖലകളിലും ഉണ്ട്.... പുരുഷന്മാര്‍ ചെയ്യേണ്ട ജോലികള്‍ അവര്‍ ചെയുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
കാഴ്ചകള്‍ നന്നായി.... ആളുകള്‍ അറിയാതെ ഫോട്ടോ എടുക്കാന്‍ പഠിക്കണം കേട്ടോ.... ചെനയെ തിന്നുന്ന നാട്ടിലല്ലേ അപ്പോള്‍ ..... ഇതൊക്കെ അറിഞ്ഞേ പറ്റു :)
ആശംസകള്‍ :)
നല്ല രസമുള്ള കുറിപ്പുകൾ ..
Post a Comment