Wednesday, August 29, 2012

എന്താ ഞാനിങ്ങനെ...

ഇന്നു തിരുവോണം.

അങ്ങിനെ പ്രത്യേകിച്ചൊരു  സന്തോഷവും തോന്നിയില്ല.  ഒരു പതിവു ദിവസം.   രാവിലത്തെ ചായകുടി, വിശദമായ പത്രപാരായണം. ഓണമായിട്ട് അടുക്കളയില്‍ പ്രത്യേകിച്ച്  ഒന്നും ഒരുക്കാനില്ലല്ലോ. എനിക്കു മാത്രമായിട്ടെന്തു ഓണസദ്യ?  ആദ്യമായിട്ട് എന്റെ ഒറ്റക്കുള്ള ഓണം.

ഫോണ്‍ ബെല്ലടിക്കുന്നു.  മോളാണെങ്കില്‍ നേരത്തെ വിളിച്ചതാണല്ലോ, ഇതാരാണാവോ, ഓണത്തിരക്കിനിടയില്‍, എന്നെ ഓര്‍ക്കാന്‍, വിളിക്കാന്‍. ആരായിരിക്കും അതിനു നേരം കണ്ടെത്തിയതെന്നോര്‍ത്ത് ഫോണ്‍ എടുത്തപ്പോള്‍,  രാജി, ബാംഗ്ലൂര്‍ നിന്നു്.   എപ്പഴും രാജിയാ എന്നെ വിളിക്കുന്നതു്.  ഞാന്‍  അങ്ങോട്ട് വിളിക്കാറില്ല.  മറന്നിട്ടല്ല, ഇഷ്ടമില്ലാഞ്ഞിട്ടല്ല.  വിളിക്കാം വിളിക്കാം എന്നു പറയുന്നതല്ലാതെ എന്തോ ഞാനതു ചെയ്യാറില്ല. എന്നിട്ടും  തമിഴ് നാട്ടുകാരിയായ, ഓണമില്ലാത്ത, ഒറ്റക്കു കഴിയുന്ന, മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ പേറുന്ന രാജി ഓര്‍മ്മവച്ച് എന്നെ വിളിച്ചിരിക്കുന്നു ഓണത്തിനു്. സന്തോഷം തോന്നുന്നു, കൂടെ കുറ്റബോധവും. എന്തേ ഞാനവരെയൊന്നും തിരിച്ചോര്‍ക്കുന്നില്ല.

എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവസാനിക്കുന്നില്ല.

ഇതാ വീണ്ടു, ഫോണ്‍ അടിക്കുന്നു.  വിളിക്കുന്നതു് എന്റെ മറ്റൊരു സുഹ്രുത്ത്.  ഉത്തരാഞ്ചല്‍ ഡെറാഡൂണില്‍ നിന്നു്. ഗംഗാപ്രസാദ് ബഹുഗുണ. നമ്മുടെ ഓണം ഓര്‍മ്മവച്ചു വിളിക്കുന്ന അവരെല്ലാം എന്റെ  ബാംഗ്ലൂര്‍ കൂട്ടുകാര്‍. പാര്‍ക്കില്‍ പലപ്പോഴായി   നടക്കാന്‍ വന്നു്,  ഒരു കൈവീശല്‍, അല്ലെങ്കില്‍ ഒരു good morning മാത്രം പറഞ്ഞു കടന്നു പോയിരുന്ന അവരെയൊക്കെ ഒരു കൂട്ടായ്മയിലേക്ക് നയിക്കാന്‍ തുടക്കമിട്ടതു ഞാനായിരുന്നു എന്നു് അവര്‍ പറയുന്നു.. തമിഴ് നാട്ടുകാരിയായ രാജി, ഉത്തരാഞ്ചലില്‍ നിന്നുള്ള ബഹുഗുണയും ഭാര്യയും,  ഹരിയാനക്കാരന്‍ സായിറാം,  സുബ്രമണ്യം, ബാംഗ്ലൂരില്‍ നിന്നു തന്നെയുള്ള ഗീത......  എന്തുകൊണ്ടോ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല.

 സായിറാം എന്നെ വിളിച്ചില്ല, ഇങ്ങോട്ട് വിളിക്കുന്നതിനു മുന്‍പ് ഞാനങ്ങോട്ട് വിളിക്കട്ടെ.

അവരെല്ലാം അവിടെത്തന്നെയുണ്ട്.  എന്നെ എന്റെ സുഹ്രുത്തുക്കള്‍ ഓര്‍ക്കുന്നു ഇപ്പോഴും. അവര്‍ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയുന്നു.  അപ്പോള്‍ ഞാനൊരു നല്ല സുഹ്രുത്തായിരുന്നിരിക്കും അവര്‍ക്ക് അല്ലേ. ആണെന്നവര്‍ പറയുന്നു. അവിടെയായിരുന്നെങ്കില്‍ ഇന്നു ഞാന്‍ തീര്‍ച്ചയായും  അവര്‍ക്കൊരു ഓണസദ്യ കൊടുത്തേനേ...

ഞാന്‍  തിരിച്ചെത്തി നാട്ടില്‍.  തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു, ബാംഗ്ലൂരിനെ, എല്ലാ പ്രഭാതങ്ങളിലും ഞാന്‍ നടക്കാറുള്ള  AECS ലേ ഔട്ടിലെ പാര്‍ക്കിനെ, ഈ ദിവസത്തെ ഒന്നുരണ്ട് ഫോണ്‍കോളുകള്‍ കൊണ്ട് ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എനിക്കു തരുന്ന എന്റെ പാര്‍ക്ക് ഫ്രന്റ്സിനെ....അതൊരു വല്ലാത്ത ഫീലിങ്ങ് ആണ്. നിങ്ങള്‍ക്കതു മനസ്സിലാവുന്നുണ്ടോ എന്നെനിക്കറിയില്ല. മനസ്സിനു സന്തോഷം തോന്നാനും വിഷാദം തോന്നാനും അത്ര വലിയ കാരണമൊന്നും വേണ്ടാ എനിക്കു്.

 അല്ലെങ്കില്‍ വിരസമാവുമായിരുന്ന എന്റെ ഈ ദിവസത്തെ സന്തോഷം നിറച്ചുതന്ന കൂട്ടുകാരേ, നന്ദി നിങ്ങള്‍ക്കു്, മലയാളം അറിയാത്ത നിങ്ങളിതു് വായിക്കുന്നില്ല എങ്കില്‍ പോലും.

എഴുത്തുകാരി.


27 comments:

Typist | എഴുത്തുകാരി said...

മറ്റൊരു തിരുവോണം കൂടി. നേരുന്നു സന്തോഷം എല്ലാവര്‍ക്കും...

Vani said...

Oonashamsakal chechi...eee varikal kidayile sangadam parayathe ariyunnudu.....Vani

Manoraj said...

ചേച്ചിക്ക് നല്ല ഓണം ആശംസിക്കുന്നു..

Anonymous said...

ചേച്ചി വീണ്ടും നോസ്ടളിജിക് ആക്കി
ഒരുപാട് സുഹൃത്തുക്കളെ ഓര്‍മിപ്പിച്ചു
ചേച്ചി ഈ പോസ്ടിലുടെ ഒരു ഓണ സദ്യ- ഓര്‍മകളുടെ- തന്നിരിക്കുന്നു
ഹാപ്പി ഓണം .......

ലംബൻ said...

ഓണവും ഇല്ല ഓണസദ്യയും ഇല്ലാതെ ചോക്കനടിചിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഇത് വന്നു വായിക്കണം. എന്നിട്ട് ഒന്നൂടെ സെന്‍റ്റിയായി ഇരിക്കുന്നു.

തിരുവോണാശംസകള്‍

ajith said...

എന്റെയും ഓണാശംസകള്‍

Echmukutty said...

നല്ലൊരു കുറിപ്പ്. എല്ലാ സൌഹൃദങ്ങളെയും ഓര്‍മ്മിപ്പിച്ചു...
ഓണാശംസകള്‍

Kalavallabhan said...
This comment has been removed by the author.
Kalavallabhan said...


"വിരസ നിമിഷങ്ങൾ
സരസമാക്കീടുവാൻ
ധാരളമാണിവയെല്ലാം..."

കുഞ്ഞുണ്ണിമാഷിന്റെ വരികളാണ്‌

ഓണാശംസകൾ

Unknown said...

ഞാനും വന്നു വായിച്ചു, ആശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

കൊള്ളാലോ, ആരെങ്കിലുമൊക്കെ വിളിച്ചല്ലോ. ഇവിടുന്ന് നാട്ടിലെ കൂട്ടുകാരെ ഒക്കെ വിളിച്ച് നോക്കിയപ്പോ ഒന്നുകിൽ ബിസി, അല്ലെങ്കിൽ സ്വിച്ച്ഡ് ഓഫ്, അതുമല്ലേൽ പിന്നെ വിളിയെടേ എന്ന മറുപടി :)

Yasmin NK said...

ശരിയാണു. സന്തോഷിക്കാനും സങ്കടപ്പെടാനും അധികം കാരണം ഒന്നും വേണ്ട.എന്റെയും ആശംസകള്‍..

Rare Rose said...

ആ സന്തോഷം നന്നായി മനസ്സിലാവും.. ആരെയും വിളിക്കാതെ ഈർഷ്യ പിടിച്ചിരുന്നിട്ട് ഒരു കൂട്ടുകാരിയിങ്ങോട്ട് വിളിച്ച് ഒരുപാട് നേരം വർത്തമാനം പറഞ്ഞതിന്റെ സന്തോഷം മനസ്സീന്ന് ഇതുവരെ പോയിട്ടില്ല :)

Mahesh Ananthakrishnan said...

ഇതിലും മോശമായിരുന്നു എന്‍റെ ഓണം :(

pradeep said...

ഇപ്പോൾ ഓണം എന്നതു് ഒരു ഷോപ്പിങ്ങ് ഉത്സവം മാത്രമായിരിക്കുകയല്ലേ, കേരളത്തിൽ. ഒരു പക്ഷെ, മറുനാട്ടിലുള്ള മലയാളികളാവും ശരിക്കും ഓണമാഘോഷിക്കുന്നതു്. മറുനാട്ടിലുള്ള മലയാളികളല്ലാത്തവരും അതല്ലേ കാണുന്നതു്? അതായിരിക്കും അവർ മറക്കാതെ വിളിക്കുന്നതു്. ഞാൻ ഓണാശംസകൾ നേരുന്നില്ല, കാരണം ഓണം കഴിഞ്ഞുപോയില്ലേ?

Typist | എഴുത്തുകാരി said...

ettan,

Manoraj,

NaNcY,

SREEJITH,

Ajith,

Echmukutty,

Kalavallabhan,

നന്ദി എല്ലാവര്‍ക്കും.

Typist | എഴുത്തുകാരി said...

Gireesh,

പടിപ്പുര,

മുല്ല,

Rare Rose,

Mahesh,

Pradeep,

ഈ വഴി വന്നതിനു നന്ദി, എല്ലാവര്‍ക്കും.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കുറിക്ക് കൊള്ളുന്ന അവസരോചിതമായ കുറിപ്പ്.താമസിച്ചാണെങ്കിലും എന്റെ ഓണാശംസകള്‍......

ശ്രീ said...

വൈകിയാണെങ്കിലും ഓണാശംസകള്‍ ചേച്ചീ...

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ പുത്തൻ മിത്രങ്ങൾക്കെല്ലാം ഫോണോണം നൽകി ,ആഘോഷങ്ങളില്ലാത്ത ഒരു ഓണം കൂടി ഒഴുകിപ്പോയി അല്ലേ

വിനുവേട്ടന്‍ said...

ഓണക്കാലത്ത് മറ്റ് ചില കാര്യങ്ങളുമായി ടെൻഷനിലായിരുന്നത് കൊണ്ട് ബൂലോഗത്തേക്ക് എത്തിനോക്കുവാൻ സാധിച്ചില്ലാട്ടോ... ഇനിയിപ്പോൾ ഓണം ആശംസിക്കുന്നതിൽ അർത്ഥവുമില്ലല്ലോ...

ഇത്രയും നാൾ നെല്ലായി മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞിട്ട് ഇപ്പോൾ തിരിച്ചായോ? :)

അക്ഷരപകര്‍ച്ചകള്‍. said...

പെയ്തു തീരാതെ ജന്മം
ജീവിതം... പച്ചയായ ജീവിതം ഇതാണ്.... സ്വപ്നവും ദുസ്വപ്നവും ഇട കലര്‍ന്ന്... ആധിയും വ്യാധിയും ആശ്വാസവും ഇട കലര്‍ന്ന്... ആശംസകള്‍ മുകില്‍... ഗഹനമായ പ്രയോഗങ്ങള്‍... പ്രതീകങ്ങള്‍

Typist | എഴുത്തുകാരി said...

വെള്ളായണി വിജയന്‍, നന്ദി ആശംസകള്‍ക്കു്.

ശ്രീ, വൈകിയാലും കുഴപ്പമൊന്നുമില്ലെന്നേയ്. സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

ബിലാത്തിപ്പട്ടണം, അതെ, അങ്ങിനെ ഒരോണം കൂടി കടന്നുപോയി.

വിനുവേട്ടന്‍, നെല്ലായി വിട്ടൊരു കളിയില്ല മാഷേ. നെല്ലായിലല്ലെങ്കിലും കയ്യെത്തും ദൂരത്തുണ്ട് ഞാന്‍, എന്നു വച്ചാല്‍ തൃശ്ശൂരില്‍.

അമ്പിളി, നന്ദി ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും.

Prabhan Krishnan said...

ആഘോഷമൊന്നും വേണ്ടെന്നാലും, ഓണം എന്ന ആ ഒരുവാക്കില്‍ മളയാളി എവിടെയായാലും,മനം ഉത്സാഹ ഭരിതമാകും.
ഈ വര്‍ഷം തിരുവോണത്തിന് അവധിയെടുക്കാന്‍ പറ്റിയില്ല. പലരാജ്യക്കാരെങ്കിലും ഓഫീസിലും,ഫാക്ടറിയിലുമായുണ്ടായിരുന്ന മുപ്പതോളംപേര്‍ക്ക് ഓണസദ്യ പാര്‍സല്‍ വരുത്തിച്ച് ഒരുമിച്ചിരുന്നുണ്ടു..!തൃപ്തിയായി.



ഇവിടെ വന്നിട്ട് ഒത്തിരിക്കാലമായി.കണ്ടതില്‍ സന്തോഷം, വൈകിയെങ്കിലും എന്റെ കൂടി ഓണാശംസകള്‍..!
സസ്നേഹം..പുലരി

keraladasanunni said...

പലവിധ ബദ്ധപ്പാടുകള്‍ കാരണം വായനയും എഴുത്തും ഇല്ലഎന്ന മട്ടിലായി. വളരെ വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്.
നമ്മളുടെ ആഘോഷങ്ങളും വിശേഷ ദിവസങ്ങളും 
ഓര്‍ത്ത് വിളിക്കാന്‍ ഒരു പറ്റം സുഹൃത്തുക്കള്‍ 
ഉള്ളതില്‍ കവിഞ്ഞ് എന്താ നേടാന്‍ കഴിയുക. പോസ്റ്റ് നന്നായി.

Typist | എഴുത്തുകാരി said...

നന്ദി, പ്രഭന്‍ കൃഷ്ണന്‍,

നന്ദി, കേരളദാസനുണ്ണി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേ ഫോൺ നമ്പർ തരാതെ എങ്ങനെ വിളിക്കും ? ഇതു നല്ല കൂത്ത്. 9893019654 ലേക്ക് വിളിക്കൂ