ബൂലോഗരെല്ലാം ചോദിക്കുന്നു, എന്താ എഴുത്തുകാരീ ഇതു് എന്തു പറ്റി, എന്താ ഇപ്പോ ഒന്നും എഴുതാത്തേ, നിങ്ങളിങ്ങനെ കഴിവും ഭാവനയും വാരിക്കോരി കിട്ടിയിട്ടുള്ളവർ ഇങ്ങനെയായാൽ കഷ്ടമല്ലേ. ഇതൊന്നുമില്ലാത്ത ഞങ്ങൾ വരെ ആഴ്ചയിലൊരു പോസ്റ്റ് വച്ച് കാച്ചുന്നു കമെന്റാണെനിൽ ഇഷ്ടം പോലെ.ഉള്ള ഭാവന അങ്ങിനെ മുരടിപ്പിച്ചുകളയരുതേ. പിന്നെ ഭാവന വരില്ല.
കണ്ടതു് സ്വപ്നമാണെങ്കിലും സംഗതി സത്യമാണല്ലോ! എന്നാപ്പിന്നെ ഒരു പോസ്റ്റ് ഇട്ടിട്ടുതന്നെ കാര്യം. ഭാവന പോയിട്ട് ബിന്ദു പണിക്കര് വരെ ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്നു് തൽക്കാലം ആരോടും പറയണ്ട.
എന്തായാലും തട്ടിക്കൂട്ടാം ഒരെണ്ണം. തുടങ്ങിയേക്കാം. ഭാവന ഇൻ പ്ലെൻടി ഉള്ളതുകൊണ്ട് പ്രത്യേകിച്ചൊരു തയ്യാറെടുപ്പൊന്നും വേണ്ടല്ലോ. മുന്നിൽ കാണുന്നതെല്ലാം പോസ്റ്റല്ലേ. വായനക്കാർ വായിച്ചു രോമാഞ്ചകഞ്ചുകം അണിയട്ടെ.
ദാ, തുടങ്ങുന്നൂട്ടോ.
പുറത്തു നല്ല മഴ. അതിൽ തന്നെ തുടങ്ങിയാലോ?
മാനം കറുത്തിരുണ്ടു. മഴയുടെ ഇരമ്പം കേൾക്കാം. മഴ ഒറ്റക്കാണ് വന്നതു്. എന്നുവച്ചാൽ കൂട്ടിനു് ഇടി, മിന്നൽ, കാറ്റ് ഇത്യാദി അകമ്പടികളൊന്നുമില്ലെന്നു് സാരം. ഇതു് ഏതെങ്കിലുമൊന്നു് കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ എനിക്കു ഇത്രക്കിഷ്ടമാവില്ലായിരുന്നു. ആ പറഞ്ഞതിനെയൊക്കെ ഭയങ്കര പേടിയാണെനിക്കു്. എന്തിനാന്നറിയില്ല, എന്നാലും വെറുതേ ഒരു പേടി.
നാട്ടിലെ മഴയല്ലാട്ടോ. ഞാനതിനു നാട്ടിലല്ലല്ലോ, അകലെയല്ലേ. മുറ്റമില്ല, മുറ്റത്ത് കെട്ടി നിൽക്കുന്ന ചായനിറമുള്ള വെള്ളമില്ല, മഴ പെയ്തൊരുപാട്` കഴിഞ്ഞിട്ടും വെള്ളം ഇറ്റിറ്റുവീഴുന്ന ഇലഞ്ഞിമരമില്ല.
വേണ്ടാ, എന്തിനാ അതൊക്കെ. മനസ്സു് നിറയെ ഓർമ്മകളുണ്ടല്ലോ.
അപ്പോ ശരി ഒരു ഫ്ലാഷ് ബാക് - നാട്ടിലെ ഒരു മഴദിവസം.
"എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട തര്വോ മോളേ. മഴയത്ത് നിന്നു കയറിവന്ന അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും ഒരിക്കലും ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്.
തലയിലും ദേഹത്തുകൂടിയും ഒഴുകുന്ന വെള്ളവും നനഞ്ഞ മുണ്ടുമായി പറമ്പിൽ നിന്നു് ഓടിക്കയറി വരുന്നു തങ്കപ്പൻ. ഒരു ബീഡിയെടുത്തു ചുണ്ടിൽ വക്കാൻ നോക്കുമ്പോൾ, ബീഡിയും തീപ്പെട്ടിയുമെല്ലാം നനഞ്ഞിരിക്കും. ആ നേരത്ത് ഇടവഴിയിൽ കൂടി ചായക്കടയിൽ പാലു കൊടുത്ത് പോകുന്ന ഗോപിയോ, വെറുതേ വായ്നോട്ടത്തിനിറങ്ങിയ ചന്ദ്രേട്ടനോ വരും. ഒരു ബീഡി വാങ്ങി കത്തിച്ച്, തുടങ്ങും നാട്ടുവർത്തമാനം രണ്ടാളും കൂടി. നാണിയമ്മ ആൾറെഡി ഉണ്ടല്ലോ.
പന്തല്ലൂർ വഴിയിലൊരു മരം വീണതു്, വേണുമാഷിന്റെ മോൾടെ കല്യാണാലോചന, ആലിന്റെ പൊത്തിലൊരു മൂർഖനെ കണ്ടതു്, പാടത്തു് വെള്ളം പൊങ്ങിയതിന്റെ കഷ്ടനഷ്ടങ്ങൾ, അങ്ങിനെ ഒന്നും രൺടും മൂന്നും നാലും പറഞ്ഞിരിക്കുമ്പോൾ ദാ വരുന്നു കൊച്ചുപെണ്ണ്. അപ്പുറത്തെ വീട്ടിലെ പണി കഴിഞ്ഞു പോണ പോക്കാണ്. കയ്യിൽ പന്തല്ലൂക്കാരൻ സിൽക്സിന്റെ കവർ. അതിൽ കുറച്ചു മാങ്ങയുണ്ട്. ഒരു കഷണം ചക്കയും. നല്ല മൂവാണ്ടൻ മാങ്ങ. കണ്ടപ്പോൾ കൊതിയായി രണ്ടെണ്ണം ഞാനുമെടുത്തു. കൊച്ചുപെണ്ണും സദസ്സിലൊരംഗമായി. അടുത്ത ആളും എത്തി. സാമി. ഇവിടെ കേബിൾ കിട്ടുന്നുണ്ടോന്നു നോക്കാൻ വന്നതാ. കൂട്ടത്തിൽ പറമ്പുപണിക്കു് തങ്കപ്പനെ ബുക്ക് ചെയ്യാനും.
എന്തിനു പറയുന്നു, എല്ലാരും കൂടി ഒരു സഭ കൂടല്. സിറ്റൗട്ടിലും കാർപോർച്ചിലുമൊക്കെയായിട്ട്. ഇടവഴിയിൽ പോകുന്നവരും വരുന്നവരും ഇവിടത്തെ ഒച്ച കേട്ടിട്ട് ചിലപ്പോൾ ഒന്നു നിക്കും, എന്തെങ്കിലുമൊന്നു പറയും. എല്ലാരും തണുത്തു വിറച്ചിരിക്കയല്ലേ എന്നു കരുതി ഞാനിത്തിരി കട്ടൻ കാപ്പിയിടും എല്ലാർക്കും.
കാപ്പിയും കുടിച്ച് ബീഡിയും വലിച്ച് എല്ലാരും പതുക്കെ എണീറ്റു തുടങ്ങുമ്പഴാവും പാട്ടിയുടെ വരവു്. ഒരു ചെമ്പരത്തിക്കൊമ്പ്, അല്ലെങ്കിൽ ആ മഞ്ഞ പൂവിന്റെ ഒരു കൊമ്പ്. " നല്ല മൂത്ത കൊമ്പ് നോക്കി ഒരെണ്ണം എനിക്കു വെട്ടി താ തങ്കപ്പാ". എല്ലാ കൊല്ലവും കൊണ്ടുപോണതൊക്കെ എവിടെയാണാവോ. അതൊക്കെ വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ ഒരു പൂങ്കാവനമായേനേ.
ഇത്തിരി നാട്ടുവർത്തമാനം, ഒരിത്തിരി പരദൂഷണം. എല്ലാർക്കും സന്തോഷം.
എന്റെ ആ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം എനിക്കുണ്ടാകുമെന്ന് ഓർത്തതേയില്ല. ശാരദ ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ. സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.
എനിക്കു സുഖമാണ്, സന്തോഷമാണ്. നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്ള സൗഭാഗ്യങ്ങളെ നെഞ്ചോട് ചേർക്കുന്നു, ഞാൻ.
എഴുത്തുകാരി.

50 comments:
വീണ്ടും ഞാൻ, കുറേക്കാലത്തിനു ശേഷം.....
അതെ, എനിയ്ക്ക് സുഖമാണ്. സന്തോഷമാണ്.
കുറെക്കാലം കഴിഞ്ഞ് ഈ നാട്ടു വർത്തമാനക്കഥ ഇത്ര ഭംഗിയായി എഴുതിയത് നന്നായി, കേട്ടൊ.
അഭിനന്ദനങ്ങൾ. ഇനിയും മുടങ്ങാതെ വരണേ!
നാട്ടില്‍ വന്നപ്പോള്‍ ഒന്നുരണ്ടുതവണ വിളിച്ചുനോക്കി....കിട്ടാഞ്ഞപ്പോള്‍ തോന്നി ഇവിടില്ലെന്ന്..... ഇനി മുടങ്ങാതെ കാണണം... ഇല്ലാത്ത മഴയുടെ കുളിരുമായി...എവിടെനിന്നോ ചുരുളഴിയുന്ന പരിചിതമണങ്ങളുമായി .........
ഇത് പോലെ എഴുതി വെക്ക്. എപ്പോഴും. :)
" സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.
"
അതാ അതിന്റെ ശരി സുഖവും ദുഃഖവും എല്ലാം മനസിലാ
ഇനി ഏതായാലും മുടക്കണ്ടാ
സുഖവും സുഖവും മനസ്സില്‍ തന്നെയാണ്. എല്ലാ സൌഭാഗ്യം ഉണ്ടായിട്ടും വൃഥാ ദുഖിക്കുന്ന എതയോ
പേരുണ്ട്.
അക്കരെ നില്‍ക്കുന്ന പട്ടി തുടല് പൊട്ടിക്കുകയും
പുഴയിലെ വെള്ളം വറ്റുകയും ചെയ്താല്‍ എന്താവും
എന്ന് ചിന്തിക്കുന്നവര്‍.
ഓണത്തിനു ഒരു പോസ്റ്റ് ഇടുമെന്ന് കരുതി കണ്ടില്ല
പൂജക്ക് വെറുതെ ഒന്ന് എത്തിനോക്കി നല്ല സുഖമുള്ള കുറെ കാര്യങ്ങള്‍ കിട്ടി ഇവിടെ നിന്ന്
ശരിക്കും നോസട്ളിജിക് !
സുഖം എന്ന് കരുതിയാല്‍ സുഖം
"നമ്മുക്ക് നാമ്മേ പണിവതു സ്വര്‍ഗം ! "
ബിന്ദു പണിക്കരൂം, ഭാവനക്കുമൊക്കെ പകരം ഐശ്വര്യാ റായ് ആണല്ലോ കടന്നുവന്നിരിക്കുന്നത്...!
വായിക്കുവാൻ എന്ത് സുഖമുള്ള ...സുഖമുള്ള ഓർമ്മകൾ..!
ചേച്ചിടെ നാട്ടുവര്‍ത്തമാനം കേട്ടിട്ട് കുറച്ചായി. സത്യം.. ഇടക്കിടക്ക് ഇങ്ങോട്ട് ഓരോ പോസ്റ്റുമായി പോരൂട്ടാ...
സുഖമുള്ള ഓർമ്മകളുമായി വീണ്ടും വരിക.വിജയദശമി ആശംസകള്‍ ..
ഇനിയിപ്പൊ നാട്ടുവർത്തമാനവും, പറ്റിയ മണ്ടത്തരങ്ങളും ഒക്കെ കുറേശ്ശെയായി വായിക്കാല്ലൊ..
ചേച്ചിയുടെ മടങ്ങിവരവിന് പെരുത്തു സന്തോഷം.
ആശംസകൾ...
നാട്ടിലെ വർത്താനങ്ങൾ കേട്ടിരിക്കാനുള്ള സുഖം ഈ പോസ്റ്റ് തന്നു. കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക, ഇടയ്ക്കൊക്കെ എഴുതുമല്ലോ.
നല്ല സുഖമുള്ള എഴുത്ത്..പിന്നെന്തേ മാറി നിന്നത്??ഇനി വന്നോളൂ..കൂടെക്കൂടെ...ആശംസകള്‍..
ചേച്ചീ,
നാട് മിസ്സ് ചെയ്യുന്നുണ്ടല്ലെ, സാരമില്ല, ജീവിതം കറങ്ങിത്തിരിഞ്ഞ് എങ്ങിനെയൊക്കെയാ വരുന്നതെന്ന് പറയാനാവില്ലല്ലോ.
മഴയെക്കുറിച്ച് എത്ര എഴുതിയാലും വായിച്ചാലും മതിവരില്ല.
ഈ പോസ്റ്റു് കലക്കി..
Echmukutty, സന്തോഷം.
പ്രയാൺ, അഞ്ചാറുമാസമായി നാട്ടിൽനിന്നു് പോന്നിട്ട്.
കുമാരൻ, :)
ഇൻഡ്യാഹെറിറ്റേജ്, ഇനി മുടക്കരുതെന്നു തന്നെയാ മോഹം.
keraladasanunni, നന്ദി.
NaNcY, ഇടക്കെത്തിനോക്കാറുണ്ടല്ലേ, സന്തോഷം.
ബിലത്തിപ്പട്ടണം, :)
Manoraj, ഇനി ഇടക്കിടക്കു് വരാട്ടോ.
മഹി,നന്ദി.
വി കെ, സന്തോഷം.
ശ്രീനാഥൻ,ഈ വഴി വന്നതിനു് നന്ദി.
SHANAVAS,ആശംസകൾക്കു നന്ദി.
അനിൽ,അതെ, ഒരുപാട് മിസ്സ് ചെയ്യുന്നു. എല്ലാം ജീവിതത്ത്ന്റെ ഓരോ അവസ്ഥകളല്ലേ.
കരിങ്കല്ല്, :)
"നമുക്കു നാമേ പണിവതു നാകം
നരകവുമതു പോലെ"
(ഓർമ്മയിൽ നിന്നെഴുതിയത്, തെറ്റുണ്ടെങ്കിൽ ക്ഷമി)
തൂടങ്ങിയ സ്ഥിതിക്ക് നിർത്തണ്ട..
എന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പിറകെ പോയി നോക്കുക. അതെന്റെ ഒരു പതിവാണ്. ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന കുറച്ചു വരികള്‍ വായിക്കാന്‍ കിട്ടി. ഓഫീസിലാണ് .. മുഴുവന്‍ പോസ്റ്റും വായിക്കാന്‍ ഇനിയും വരാം . ഇങ്ങിനെയുള്ളവര്‍ എഴുത്ത് നിര്‍ത്ത്യാല്‍ അത് കഷ്ടാണേ. അതോണ്ട് എഴുത്ത് നിര്‍ത്തണ്ട ടോ ... ആശംസകള്‍
ഒരു കൊച്ചു വര്‍ത്തമാനത്തില്‍ പങ്കു ചേര്‍ന്ന സുഖം, ചേച്ചീ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍.
ചേച്ചി പറഞ്ഞതു പോലെ പഴയ പോലെ ബ്ലോഗ് എഴുത്തും വായനയുമൊന്നും നടക്കുന്നില്ല, ഇപ്പോള്‍.
നാട്ടിലെ ജീവിതം നൊൾസ്റ്റാൾജിക് അല്ലെ?ആശംസകൾ.....
വെള്ളായണിവിജയൻ
നാട്ടുവിശേഷം കേള്‍ക്കാന്‍ ഞാനും കൂടി ട്ടോ .
കൂടെ കട്ടന്‍ ചായയും കുടിച്ചു ആ സദസ്സില്‍ ഇരുന്നു.
ഒത്തിരി ഇഷ്ടായി ഓര്‍മ്മകള്‍ കൂട്ടിവെച്ചു എഴുതിയ ഈ കുറിപ്പ്.
ഒരു മഴക്കാലത്തിലേക്ക്, വീട്ടുമുറ്റത്തേക്ക്, ഞാനും പോയി ഈ വരികളിലൂടെ.. നന്ദി.
ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഇത്തവണ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ എഴുത്തുകാരി
ഇവിടെ നോക്കണേ
https://sites.google.com/site/bilathi/vaarandhyam
ചേച്ചീ,സന്തോഷം!
ഇനി ഇടമുറിയാതെ പോസ്റ്റുകൾ പോരട്ടെ.
എല്ലാവരും ഒപ്പമുണ്ട്.
ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ; ആശംസകൾ!
chechi ennum sajeevamayi ivideundakanam.... ella ashamsakalum prarthanakalum.........
വീണ്ടും ഈ വഴിയൊക്കെ വന്നു കാണുന്നതിൽ സന്തോഷം ചേച്ചീ... നാട് വിട്ടിട്ടും നിഷകളങ്കരായ ഗ്രാമീണരെ ഓർക്കുന്നത് ഒരു സുഖം തന്നെ...
പിന്നെ, ചേച്ചീ, ജിമ്മിയോടൊപ്പം നടത്തിയ ഒരു യാത്രയുടെ വിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട്... സമയം പോലെ സന്ദർശിക്കുമല്ലോ...
ഇങ്ങനെയാണേൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് പോസ്റ്റാനാണോ പാട്? അടുത്താഴ്ച്ച ഒരു മഞ്ഞുകാലത്തേക്കുറിച്ചാകാം. തണുപ്പുകൊണ്ടുള്ള വിഷമവും മൂടിപ്പുതച്ചിരുന്നതുമൊക്കെ എഴുതാം. അതിനടുത്താഴ്ച ചുട്ടുപൊള്ളുന്ന വേനലിനെക്കുറിച്ചാകാം. വെയിലിനെക്കുറിച്ചും തണലിനെക്കുറിച്ചും ഒക്കെ അപ്പോഴെഴുതാം. പൂത്തുനിൽക്കുന്ന പറങ്കിമാവിനെക്കുറിച്ചും മറ്റും എഴുതാം. അക്ഷരങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമൊട്ടില്ലതാനും. കമന്റാൻ ഇവിടെ ആവശ്യത്തിന് ആളുകൾ ഉണ്ടു താനും.
അപ്പോൾ പോരട്ടെ ആഴ്ച തോറുമുള്ള പോസ്റ്റുകൾ!!!!!!!!!!
ശ്രീയുടെ പോസ്റ്റില്‍ ചേച്ചിയുടെ കമന്റ് കണ്ടാണ് ഇവിടെ എത്തിയത്.നാളുകള്‍ക്ക് ശേഷം നാടിന്റെ ഓര്‍മ്മയുര്ത്തി ഈ പോസ്റ്റ്.. ആശംസകള്‍
OT
അപ്പോള്‍ ചേച്ചി നാടു വിട്ടോ ? എവിടെയാണിപ്പോള്‍ ?
പ്രിയപ്പെട്ട ചേച്ചി,
വീണ്ടും എഴുത്ത് തുടങ്ങിയെന്നറിഞ്ഞു സന്തോഷിക്കുന്നു. നാട്ടിന്‍പുറത്തെ ഓര്‍മ്മകള്‍ മാത്രം മതി,ജീവിതം സുരഭിലമാകാന്‍! ആ നാട്ടിന്‍പുറം കൂട്ടായ്മ ഒരു പാട് രസിച്ചു!എത്ര മനോഹരം,ഗ്രാമീണ ജീവിതം!
ഇനിയും എഴുതണം.സന്തോഷം നമ്മുടെ മനസ്സിലാണ്!
സസ്നേഹം,
അനു
നന്നായി...
limewire, utorrent
പഥികൻ,ഏയ്, തെറ്റൊന്നൂല്യ. നന്ദി.
വേണുഗോപാൽ, ആദ്യമായല്ലേ ഈ വഴി. വന്നതിനും അഭിപ്രായത്തിനും നന്ദി.
ശ്രീ, സന്തോഷം. "പഴയപോലെ എഴുത്തും വായനയുമൊന്നും നടക്കുന്നില്ല" ഇപ്പഴേ പ്രരാബ്ദക്കാരനായാലോ മാഷേ? വെറുതെ, തമാശക്കു്.
വെള്ളായണി വിജയൻ, സന്തോഷം വന്നതിനുൻ അഭിപ്രായത്തിനും.
ചെറുവാടി, നാട്ടുവിശേഷം അല്ലെങ്കിലും ഒരു സുഖം തന്നെയാ, പ്രത്യേകിച്ച് നാട്ടിലില്ലെങ്കിൽ.
ഇലഞ്ഞിപ്പൂക്കൾ, സന്തോഷം,ഇഷ്ടമായീന്നറിഞ്ഞതിനു്.
മുരളീമുകുന്ദൻ, സന്തോഷം. ബിലാത്തിമലയാളികളും ഈ എഴുത്തുകാരിയുടെ എഴുത്ത് വായിച്ച് രോമാഞ്ചമണിയട്ടെ :)
jayanEvoor, സന്തോഷം, ഡോക്ടറേ.
jayarajmurukkumpuzha, നന്ദി പ്രാർഥനകൾക്കു്.
വിനുവേട്ടൻ, നന്ദി. "യാത്ര" കണ്ടിരുന്നു, വിനുവേട്ടന്റേയും ജിമ്മിയുടേയും.
ആൾരൂപൻ, ഈ വഴി വന്നതിനു് നന്ദി. അറിയാവുന്നതല്ലേ എഴുതാൻ പറ്റൂ മാഷേ? :)
ബഷീർ, ശ്രീയുടെ നീർമിഴിപ്പൂക്കൾ വഴി ഇവിടെയെത്തിയതിനു് നന്ദി. തൽക്കാലത്തെ താവളം ബാംഗ്ലൂരിൽ. ചെന്നൈയിൽ നിന്നു് ഇവിടെ എത്തി.
anupama, സന്തോഷം, അനു.
വാൽമീകൻ, നന്ദി.
എല്ലാവർക്കും നന്ദി.
ആശംസകള്‍
മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..
നാട്ടില്‍ നിന്നും മാറി നില്‍ക്കുവാന്‍ മനസ്സില്‍ ചിന്തിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാകുന്ന ചേച്ചി ചെന്നൈയില്‍ എത്തിയപ്പോള്‍ ഓണം പോലും മറന്നുപോയോ ....
ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള ചര്‍ച്ച വെള്ളിയാഴ്ച വച്ചിരിക്കയാണ് ... ചേച്ചിയെ അന്വേഷിക്കാന്‍ ചെന്നൈയില്‍ ഉള്ള സ്ഥിതിക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ടുമൂന് പേര്‍ ചെന്നിട്ടുണ്ട്. എന്തായാലും തിരിച്ചെത്തിയല്ലോ ...
എല്ലാവര്‍ക്കും സുഖം തന്നെയല്ലേ .. സന്തോഷം
Ugran Post!!
Vivek.
എഴുത്തോലാണ് ബ്ലോഗ്. എഴുത്തുകാരി എന്ന് പേര്. അപ്പോള്‍ അല്‍പ്പം ഏറെ കാമ്പുള്ള എഴുത്ത് പ്രതീക്ഷിച്ചു. എങ്കിലും സഭകൂടല്‍ മോശമായില്ല. സഭകൂടല്‍ നമ്മുടെ നാട്ടുകാരുടെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ്. പക്ഷെ മൂന്നുപേര്‍ കൂടിയാല്‍ നാല് അഭിപ്രായം ആകും എന്നതാണ് കുഴപ്പം. തുടര്‍ന്ന് എഴുതുക.
എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട തര്വോ മോളേ. മഴയത്ത് നിന്നു കയറിവന്ന അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും ഒരിക്കലും ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്...
ചേച്ചി ,ഇതുപോലെ ഒരു അമ്മ എന്റെ വീട്ടിലും വരാറുണ്ടായിരുന്നു .ഞാന്‍ അത് കാണുമ്പോള്‍ അവരോടു ഈ ചോദ്യം ചോദിക്കുമായിരുന്നു .ഒരു കുട കൈയ്യില്‍ പിടിച്ചു കൂടെ?.പാവം അപ്പോള്‍ പറയും .നീ അത് ചോദിക്കുന്നത് കേള്‍ക്കാന്‍ വേണ്ടി തന്നെ അല്ലേ ഞാന്‍ മഴയത്ത് ഇത് വഴി വരുന്നത്...
അതുപോലെ ചേച്ചിയോട് ചുമ്മാ വല്ലതും പറയാന്‍ വരാട്ടോ ...
kalavallabhan, നന്ദി.
ARUN RIYAS, നന്ദി ഈ വഴി വന്നതിന്. തീർച്ചയായും വരാം.
പ്രേം, സന്തോഷം. അന്വേഷണക്കമ്മീഷൻ ചെന്നൈയിലെത്തുമ്പോഴേക്കും ഞാനവിടന്നു സ്ഥലം വിട്ടു. :)
Vivek, മറന്നില്ല അല്ലേ, സന്തോഷം.
kanakkoor, എഴുത്തോലയും എഴുത്തുകാരിയും - ഒക്കെ ഒരു ഗമക്കല്ലേ? എഴുത്തിൽ വലിയ കനമൊന്നും പ്രതീക്ഷിക്കണ്ട. ചുറ്റും കാണുന്നതു് എന്തൊക്കെയോ എഴുതുന്നു എന്നു മാത്രം.
വന്നതിനും സത്യസന്ധമായ അഭിപ്രായത്തിനും നന്ദി.
siya, ഒരുപാട് സന്തോഷം.
എല്ലാവർക്കും നന്ദി.
എഴുത്തേച്ചീ.. കട്ടന്‍ ചായ ഇത്തിരി ബാക്കിയുണ്ടാവുമോ? :)
സുഖമുള്ള ഈ ഓര്‍മ്മകളില്‍ കൂടെ കടന്നു പോയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉന്മേഷം കൈവന്നതുപോലെ..
ഇതുപോലെ ഇടയ്ക്കിടെ ഈ വഴി വരണേ..
സ്നേഹത്തോടെ..
എന്തിനാ എപ്പഴും,എപ്പഴും പോസ്റ്റുന്നത്? ഇതുപോലെ,വല്ലപ്പോഴും ഒരിക്കല്‍ പോരെ? എമണ്ടന്‍ സാധനങ്ങള്‍..!!! സുഖാണെന്ന് അറിഞ്ഞതില്‍ സന്തോഷം..സുഖായി തന്നെ ഇരിക്കട്ടെ..കഴിഞ്ഞുപോയ കാലം ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സന്തോഷം..ഇടയ്ക്ക് സന്തോഷിക്കാന്‍ ഓര്‍മ്മകള്‍ ഇങ്ങനെ എഴുത്തോലയില്‍ ആക്കി ഇടയ്ക്ക് പോസ്ടിയാ മതി.
നാട്ടില്‍ വന്നപ്പോ, വിളിച്ചു നോക്കി..കിട്ടിയില്ല. ഇടയ്ക്ക് ഓര്‍ക്കാറുണ്ട്..
ഞാനും അജ്ഞാതവാസത്തിലായിരുന്നു. എങ്കിലും എല്ലാവരെയും വായിക്കാറുണ്ടായിരുന്നു.......... കണ്ടില്ലല്ലോ എന്നു കരുതിയിരുന്നപ്പോഴാണ് പോസ്റ്റ് കണ്ടത്... സന്തോഷം.........
Ezhuthukaariyude ezhuthu ishttappettu. Aadymayaanu ithile. Iniyum varam... :)
Regards
http://jenithakavisheshangal.blogspot.com/
നാട്ടില്‍ നിന്നകന്നിരിക്കുമ്പോള്‍ തന്നെയാണ് നാടിന്റെ സുഖവും സന്തോഷവും എന്തായിരുന്നെന്ന് നമ്മള്‍ മനസ്സിലാക്കുക.അല്ലാത്തപ്പോള്‍ ഇവിടെ ഹര്‍ത്താലാണ്,കറന്റ് കട്ടാണ് എന്ന് തുടങ്ങി ഒരു നൂറ് കൂട്ടം പരാതി ഉണ്ടാകും.
കട്ടന്‍ ചായയുടെ സ്വാദുള്ള,മഴയുടെ തണുപ്പുള്ള ഈ കുഞ്ഞ് പോസ്റ്റ് ഇഷ്ട്ടായി.
ജിമ്മി ജോൺ, ഓ തരാല്ലോ. പാൽചായ തന്നെ ആവാം.
സ്മിതാ,നാട്ടിൽ നിന്നു പോന്നിട്ട് കുറച്ചുകാലമായി.സുഖമാണ്. എന്നെ ഓർക്കുന്നുണ്ടല്ലോ, സന്തോഷം. എന്താ ഇപ്പോൾ ഒന്നും എഴുതാത്തതു്?
രജനീഗന്ധി, സന്തോഷം.
Jenith kachappilly, സ്വാഗതം. നന്ദി ഈ വഴി വന്നതിനു്.
mayflowers, നന്ദി.
നല്ല വാദങ്ങള്‍
നല്ല അവതരണം
ഫോളോവേഴ്‌സ് ഗാഡ്‌ജെറ്റ് വെക്കാമെന്നു തോന്നുന്നു
നന്നായിട്ടോ.........
സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ. സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.
എന്ന് കരുതി ഞാനും സമാദാനിക്കട്ടെ...
ഗുൽമോഹർ,
Khaadu,
നന്ദി.
------ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്-----------ക്കുന്നു, ഞാൻ.
അതെ, അതാണതിന്റെ ശരി
Post a Comment