നാളെ ധനുമാസത്തിലെ തിരുവാതിര. തരുണീമണികള്‍ നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. ഇന്നു് വൈകീട്ടു തുടങ്ങി പാതിരാപ്പൂ ചൂടുന്നതു വരെ.. എല്ലാത്തിനും അകമ്പടിയായി തിരുവാതിരകളിയും. കുളി കഴിഞ്ഞ് ഈറന്‍ മാറി മുണ്ടും നേരിയതും ചുറ്റി, മുല്ലപ്പൂവും ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്. (സിനിമയിലൊന്നും അല്ലാട്ടോ, ശരിക്കും ഉള്ളതു തന്നെയാ).
എത്രയോ കാലങ്ങളായി ഇതു കണ്ടു നില്‍ക്കുന്നു നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ ചന്ദ്രന്‍ ചേട്ടന്‍. അതുകൊണ്ടാണോ ഇന്നത്തെ അമ്പിളിയെ ആതിരരാവിലെ അമ്പിളിയോ എന്നു കവി (O N V കുറുപ്പ് സാര്‍) വിളിച്ചതു്.
ഇന്നത്തെ അമ്പിളി വെറും സാധാരണക്കാരനല്ല, ഇത്തിരി ഭാഗ്യവാനാണ്. വെറും ആതിര രാവിലെ അമ്പിളി മാത്രമല്ല, പുതുവര്‍ഷരാവിലെ അമ്പിളിയാണ്, പിന്നേയുമുണ്ട് മറ്റൊന്നു കൂടി. ഇന്നത്തെ അമ്പിളി blue moon കൂടിയാണ്.
എന്നു വച്ചാല്‍ സാധാരണ ഒരു പൂര്‍ണ്ണ ചന്ദ്രനല്ലേയുള്ളൂ ഒരു മാസം. അങ്ങനെ 12 ചന്ദ്രന്മാര്‍. എന്നാല്‍ ഇന്നത്തെ ചന്ദ്രന്‍ ഈ മാസത്തെ രണ്ടാമത്തെ, ഇക്കൊല്ലത്തെ പതിമൂന്നാത്തെ ചന്ദ്രനാണു്. രണ്ടോ മൂന്നോ അല്ലെങ്കില്‍ മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ മാത്രമുണ്ടാവുന്നതു്.
അതുകൊണ്ട് ഇന്നു അമ്പിളിമാമനെ എല്ലാരും ഒന്നു കണ്ടോളൂട്ടൊ. അല്ലെങ്കില്‍ തന്നെ അമ്പിളിമാമനെ കാണാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്.
ഇക്കൊല്ലം ഇനി ഒരു പോസ്റ്റുകൂടി വേണ്ടെന്നു വച്ചതായിരുന്നു.....
ശരി, ഇനി അടുത്ത വര്‍ഷം കാണാം.
സ്നേഹത്തോടെ, ശുഭപ്രതീക്ഷയോടെ,
എഴുത്തുകാരി.
48 comments:
സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ.......
തിരുവാതിരയും ഞാനും വലരെ അദുത്താനുട്ടോ!
നവവത്സരാശംസകൽ
പുതുവർഷത്തിൽ
നന്മ്കൽ നെരുന്നു
നന്ദന
അമ്പിളിമാമനെ ഇന്നെന്തായാലും നോക്കണം
പുതുവര്‍ഷം നന്മകളുടേയും സന്തോഷത്തിന്റേതുമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ
ഇന്നത്തെ ചന്ദ്രനെ കാനാതിരിക്കരുതു അത് ONCE IN A BLUE MOON ഇല്‍ മാത്രം കാണാന്‍ പറ്റുന്നതാണ്
SO HAPPY THIRUVAATHIRA BLUEMOON AND A GREAT NEWYEAR 2010
സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ..
എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ നേരുന്നു.
സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ..
എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ നേരുന്നു
നല്ല നാളെയുടെ പ്രതീക്ഷകളുമായി..നാളത്തെ പൊന്‍ പുലരിയിലേക്ക്.
Typist | എഴുത്തുകാരിക്കും എല്ലാ ഭൂലോകവാസികള്‍ക്കും- പുതു വത്സരാശംസകള്‍
ചേച്ചിക്കും കുടുംബത്തിനും ഊഷ്മളമായ പുതുവത്സരാശംസകൾ....
ഇന്നലെ ഇവിടെ ചോഴികളിയായായിരുന്നു രാത്രിയില്‍.തൃശൂര്‍ ഭാഗത്തൊക്കെ ഉണ്ടോ എന്ന് അറിയില്ല.
ഇനി അടുത്ത വര്‍ഷം രാവിലെ കാണാം.
:)
ആശംസകള്‍
ടെറസ്സിൽനിന്ന് ‘നീല’അമ്പിളിമ്മാവനോട് കുറച്ചുനേരം കുശലം പറഞ്ഞതിനുശേഷം ഞാനിപ്പോൾ അകത്തേക്ക് കയറിയതേയുള്ളൂ....അപ്പോൾ ദേ കിടക്കുന്നു ചേച്ചീടെ പോസ്റ്റ്... :)
ചേച്ചിക്കും കുടുംബത്തിനും ഒരിക്കൽക്കൂടി പുതുവത്സരം ആശംസിക്കുന്നു...
പുതുവത്സരാശംസകൾ!
അമ്പിളിയെ കുറിച്ചിതാ ഒരു തിരുവാതിരാപാട്ട്..
“പകലിന്റെയന്ത്യത്തില്‍ സന്ധ്യയക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ അമ്പിളിയായ് ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് പാലൊഴുക്കീ ..
കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പൂതിങ്കളേ.....?“
നന്ദന,
കാസിം തങ്ങള്‍,
the man to walk with,
വാഴക്കോടന്‍,
അനോണിമാഷ്, സ്വാഗതം ഈ വഴി വന്നതിനു്,
Akbar,
Sajan Sadasiavan,
Micky Mathew,
എല്ലാവര്‍ക്കും നന്ദി, സന്തോഷം.
ചാണക്യന്‍,
അനില്‍, അങ്ങനെ ഒന്നു് ഈ ഭാഗത്തു കേട്ടിട്ടില്ല.
ബിന്ദു,
കുമാരന്‍,
ബിലാത്തിപ്പട്ടണം, പാട്ടിനൊരു സ്പെഷല്‍ താങ്ക്സ്.
എല്ലാവര്‍ക്കും നന്ദി.
തിരുവാതിരയും പുതുവത്സരവും എല്ലാം ഒന്നിച്ച്.....
ഈ അമ്പിളിക്കുട്ടന്‍ എന്തൊരു സുന്ദരനാ അല്ലേ
എല്ലാ ആശംസകളും നേരുന്നു
വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
ഇന്നലെ കമന്റ് എഴുതിയത് ഇങ്ങനെ. ബ്ലൂ മൂണ്‍ ആസ്വദിക്കാം. Because it occurs once in a blue moon. :-)
എന്തുകൊണ്ടോ പോസ്റ്റ് ആവുന്നെ ഉണ്ടായിരുന്നില്ല.
എല്ലാവരും ആസ്വദിച്ചു കാണുമല്ലോ.
ഇക്കഥകളൊന്നുമെ അറിയാതെ ഈ ലേബർ ക്യാമ്പിൽ നിന്നും ഇന്നലെ രാത്രി, മണൽ കുന്നിനുമപ്പുറത്ത് ഉദിച്ച് നിൽക്കുന്ന അമ്പിളി മാമനെ നോക്കി ഞൻ പറഞ്ഞു ചെങ്ങായ്മാരെ നോക്കി അമ്പിളിക്കെന്ത് ചന്തം. ചിലർ മൊബൈൽ ക്ലിക്കുന്നത് കണ്ടു.
ഞാൻ കുറേ നേരം നോക്കി നിന്നു. ചിന്തകൾ നാട്ടിലേക്ക്....
അത് പോട്ടെ ഒരു തിരുവാതിര കുളി കാണാൻ വല്ല വഴീം....??
ആതിര അസ്തമിച്ചു.
പ്രതീക്ഷകൾ അസ്തമിക്കാതിരിക്കട്ടെ...
പൂതുവത്സരാശംസകൾ
എഴുത്തുകാരിക്ക് പതുവത്സരാശംസകള്‍
ലേഖനം നന്നായി.
നവവത്സരാശംസകൽ!!
ambilichchechiye kaNTathil santhOsham
കിലുക്കാംപെട്ടി (ആ പേരാ എനിക്കു കൂടുതലിഷ്ടം), സ്വാഗതം. ആദ്യമായല്ലേ ഇവിടെ.
പ്രയാണ്‍,
Sukanya,
O A B,
മോഹനം,
കുഞ്ഞിപെണ്ണ്,
ടോംസ്,
പാവം ഞാന്‍,
എല്ലാവര്‍ക്കും നന്ദി.
ശ്ശൊ കഴിഞ്ഞ കൊല്ലാതെ പോസ്റ്റിനു ഈ വര്‍ഷവാ കമന്റ് ഇടാന്‍ പറ്റിയെ :)
പൌര്‍ണമി രാവിലെ ഇന്തുവിനെന്തു ചന്തം... ല്ലേ
സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ.......
നന്മകളുടെ പുതുവൽസരം ആസംസികുന്നു.....
നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു, ചേച്ചീ
:)
പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശം സിക്കുന്നു!
മാനത്തൊരമ്പിളി, ആറ്റിലൊരമ്പിളി...
ബ്ലൂ മൂണ്‍! എല്ലാ അര്‍ത്തവുമുള്ള ചിത്രം!
ആശംസകള്‍!
പുതുവത്സരാശംസകള്‍!
പുതുവത്സരാശംസകൾ .ഒത്തിരി സന്തൊഷങ്ങൾ നിറഞ്ഞ വർഷമാവട്ടെ 2010
ആതിരനിലാവും ആതിരക്കുളിരും കൈതപ്പൂമണവും....
മലയാളത്തിന്റെ അനുരാഗവിലോല രാവുകൾ...
ഓർമ്മകളുടെ തേരേറി കുറച്ചു നേരം വീണ്ടും സഞ്ചരിച്ചു.
പുതുവർഷം മനോഹരമാകട്ടെ, എല്ലാവർക്കും!
അമ്പിളിയെ കണ്ടു.ബോധിച്ചു..
ചേച്ചീടെ കഴിഞ്ഞ കൊല്ലമിട്ട പോസ്റ്റിന് ഈ കൊല്ലമാണല്ലൊ ഒരു കമന്റിടാൻ പറ്റിയതെന്നോർത്ത് ഇച്ചിരി വെഷ്മായി...
ബ്ലൂമൂൺ കാണാനൊത്തില്ല...ഇച്ചിരി തണുപ്പു തോന്നിയതു കൊണ്ട് പുറത്തിറങ്ങിയില്ല.പിന്നെ മഴയും.
തിരുവാതിരക്കളി.. അതു കണ്ട കാലമേ മറന്നു....ഇതൊക്കെ ഇപ്പൊഴും നാട്ടിലുണ്ടൊ...?
നന്മകൾ നേരുന്നു...
പുതുവത്സരാശംസകള്‍
ഞാനും 31 ലെ അമ്പിളിയെ കൊറേ നേരം നോക്കി നിന്ന്. പതിവിലും കവിഞ്ഞ പ്രകാശം ഉണ്ടായിരുന്നു...
പുതിയ വര്ഷം പുതിയ പ്രതീക്ഷകള്‍ പൂവണിയിക്കട്ടെ
nalla chelulla padam :)
നന്മകള്‍ നേരുന്നു........
പുതുവല്‍സരാശംസകളും ചേച്ചീ.......
രണ്ടുവട്ടം വന്ന അമ്പിളിയെ ഒറ്റ ചിത്രത്തിലാക്കിയതുപോലെയുണ്ടല്ലൊ
കണ്ണനുണ്ണി,
പാവപ്പെട്ടവന്‍,
ജീവിതം,
ശ്രീ,
മഹി,
ഭായി,
ഉമേഷ്,
vinus,
jayanevoor,
എല്ലാവര്‍ക്കും നന്ദി.സന്തോഷകരമാവട്ടെ എല്ലാവര്‍ക്കും പുതുവര്‍ഷം.
L.T.Maratt, ആദ്യമല്ലേ ഇവിടെ, സ്വാഗതം,
വി.കെ.- കഴിഞ്ഞ കൊല്ലത്തെ പോസ്റ്റിനു് ഇക്കൊല്ലമേ കമെന്റിട്ടുള്ളൂ എന്ന തെറ്റ് ഞാന്‍ ക്ഷമിച്ചൂട്ടോ!
തിരുവാതിരക്കളി ഇവിടെ ഇപ്രാവശ്യവുമുണ്ടായി.
വശംവദന്‍, നന്ദി.
raadha, നന്ദി.
ആഗ്നേയാ, പടം ഇഷ്ടമായി അല്ലേ.
krishnakumar 513,
ഭൂമിപുത്രി,
ആതിര രാവിലെ അമ്പിളിയെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
അടുത്ത വർഷത്തിൽ ഞാനെത്തി....
സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ.......
നവവൽസരാശം സകളോടെ
പുതുവത്സരാശംസകൾ ചേച്ചി!!
ഞാന്‍ ലേറ്റായില്ലല്ലോ അല്ലേ?
പുതുവത്സരാശംസകൾ....
ഇത്രേം പ്രത്യേകതകളുള്ള അമ്പിളി മാമനായിരുന്നു അന്നത്തേത് അല്ലേ.ഞാന്‍ അത്ര ശ്രദ്ധിച്ചില്ലായിരുന്നു.അതു കൊണ്ടു ഫോട്ടോയിലെ ആതിരയമ്പിളിയെ കണ്‍ നിറച്ചു കണ്ടു.:)
Sapna,
വരവൂരാന്‍,
Diya,
പഥികന്‍,
Rare Rose,
നന്ദി, എല്ലാവര്‍ക്കും.
Post a Comment