ഒരു ചെറിയ ആമുഖം. ഇന്നലെ വൈകീട്ട് നാലഞ്ചു മണി വരെ ഒരു സമ്പൂര്‍ണ്ണ പോസ്റ്റു് എന്നു വച്ചാല്‍ വിവരണം+പരിചയപ്പെടുത്തല്‍+ചിത്രം- ആരും ഇടാത്തതിനാല്‍ പെട്ടെന്നു ഞാനൊരെണ്ണം തട്ടിക്കൂട്ടി. 5 മിനിറ്റിനുള്ളില്‍ ഇടാം എന്നു വന്നപ്പോള്‍, അതാ വരുന്നു ഒന്നു രണ്ടു വിരുന്നുകാര്‍. അവരെ ചില സ്ഥലങ്ങളില്‍ കൊണ്ടുപോയി അവര്‍ താമസിക്കുന്ന തൃശ്ശൂര്‍ “അശോക ഇന്‍” ല്‍ കൊണ്ടുപോയി വിട്ട് തിരിച്ചു വന്നപ്പോള്‍ സമയം രാത്രി 11.30, അപ്പോഴേക്കും കാന്താരിക്കുട്ടിയും, ഹരീഷുമൊക്കെ വിശദമായ പോസ്റ്റുകള്‍ ഇട്ടിരുന്നു.എന്നാലും എന്റെ മാനസപുത്രിയെ (പോസ്റ്റിനെ)വെട്ടിമുറിക്കാനോ കൊന്നുകളയാനോ തോന്നാത്തതുകൊണ്ട്, അതു് ഒറിജിനല്‍ രൂപത്തില്‍ പോസ്റ്റുന്നു. ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. Okay? ഇനി തുടര്‍ന്നു വായിക്കുക.
----------
ഇത്രേം നേരം കാത്തു. പടങ്ങളും വിവരണങ്ങളും കൂടിയ ഒരു സമ്പൂര്‍ണ്ണ പോസ്റ്റ് ആരെങ്കിലും ഇടും ഇടും എന്നു വച്ചു്. എവിടെ! അതിനും ഞാന്‍ തനനെ വേണാമെന്നു വച്ചാല്‍ കഷ്ടമാണേയ്‍.
നാട്ടുകാരന്‍ കുറച്ചു പടങ്ങള്‍ ഇട്ടു നോ വിവരണങ്ങള്‍.
ധനേഷ് വിവരണങ്ങള്‍ വിത്തൌട്ട് പടംസ്.
ആസ്ഥാന കാമറാമാന്‍ ഹരീഷ് തൊടുപുഴയെ പിന്നെ മഷിയിട്ടുനോക്കിയിട്ടും കാണാനുമില്ല.ഇനിയിപ്പോ ഞാന്‍ തന്നെ ആവാം. പിള്ളേര്‍ക്കൊരു ശുഷ്ക്കാന്തിയുമില്ലെന്നേ.
എന്റെ യാത്ര ഇവിടെ തുടങ്ങുന്നു. രാവിലെ 6.30 നു ടു ചാലക്കുടി, ടു തൊടുപുഴ. സുഖകരമായ യാത്ര. ടൌണില്‍ ഇറങ്ങി ശ്രീകൃഷ്ണക്ഷേത്രത്തിലൊന്നു പോയാലോയെന്ന ചിന്തയില്‍ ഹരീഷിനെ വിളിക്കുമ്പോള്‍ ചോദ്യം ഇങ്ങോട്ട്. ചേച്ചി എവിടെയാ, ഏതു കളര്‍ സാരിയാ ഞാനൊരു വെള്ള മാരുതിയിലാ വരുന്നതു്. ഹരീഷ് എന്റെ സാരിയുടെ കളറും, ഞാന്‍ വെള്ള കാറും അന്വേഷണമായി. ഒരു നിമിഷം കഴിഞ്ഞില്ലാ, എന്റെ മുന്‍പിലീ വെള്ളക്കാറും, കാറിന്റെ മുന്‍പിലീ ഞാനും.
അങ്ങനെ നമ്മുടെ സ്ഥലത്തെത്തി. ശിവയും സരിജയും ഹാജരുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ വരുന്നു ചാണക്യനും അനിലും (തലേന്നേ വന്നതാണെന്നു പറയുന്നു. എവിടെ കറങ്ങാന്‍ പോയോ ആവോ?) പിന്നെ കാന്താരിക്കുട്ടി, നാട്ടുകാരന്‍, മണി ഷാരത്ത്, നിരക്ഷരന്‍ അങ്ങനെ ഓരോരുത്തരായി അടിവച്ചടിവച്ചു വരുന്നു.ഹരീഷ് ഓടി നടക്കുന്നു, കഴുത്തില്‍ കെട്ടിത്തൂക്കിയ കാമറയുമായി.(ഉള്ളതു പറയാല്ലോ, അതു പിന്നെ മീറ്റ് കഴിയുന്നതുവരെ കഴുത്തില്‍ നിന്നഴിച്ചിട്ടില്ല). എല്ലാരും കൂടി ഒരു മുപ്പത്തഞ്ചുപേര്‍. കൂട്ടം ചേരലുകള്‍, പരിചയപ്പെടലുകള്‍, മനസ്സില്‍ സങ്കല്പിച്ചിരുന്ന മുഖം അല്ലാത്തതിന്റെ അത്ഭുതം കൂറലുകള്‍.
ഒരു പത്തര മണിയോടെ ഞങ്ങള്‍ കസേരകള്‍ വട്ടത്തില്‍ പിടിച്ചിട്ടു്, ബൂലോഗ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട തൊടുപുഴ മീറ്റ് തുടങ്ങി, ഒരു ഈശ്വര പ്രാര്‍ത്ഥനയോടെ. ആദ്യം സ്വയം പരിചയപ്പെടുത്തല്‍. അതു കഴിഞ്ഞു് ഒന്നു രണ്ടു serious issues ചര്‍ച്ചക്കുവന്നെങ്കിലും, ഇതൊരു സൌഹൃദകൂട്ടായ്മയല്ലേ, ഇവിടെ അത്രക്കു ഗൌരവതരമായ കാര്യങ്ങള്‍ വേണ്ടെന്ന പൊതുജനാഭിപ്രായം മാനിച്ചു് പാട്ട്, കവിത, നാടന്‍പാട്ടു് ഇത്യാദി ലളിതകലകളിലേക്കു തിരിച്ചു വന്നു.
അടുത്തതായി പുസ്തകപ്രകാശനം . കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍. കാപ്പിലാന്‍ ഒന്നിങ്ങോട്ട് വന്നോട്ടെ, ഈ 50 രൂപയൊക്കെ നമുക്കു മുതലാക്കാം എന്ന പ്രലോഭനത്തില്‍ പാവം ഞങ്ങളൊക്കെ വാങ്ങിയിട്ടുണ്ടേയ്. അതുകൊണ്ട് കാപ്പിലാനേ ജാഗ്രതൈ. (ഇനി ഈ വഴി വരാതിരിക്കുമോ ആവോ)
നെക്സ്റ്റ് ഐറ്റം ഭക്ഷണം.മെനു-ചിക്കന്‍ ബിരിയാണി, മീല്‍സ് വിത്ത് ചിക്കന്‍, വിത്തൌട്ട് ചിക്കന്‍, വെജ് മീല്‍സ്. ചിലരൊക്കെ കഴിച്ചു കഴിച്ചു അവശനിലയിലായി. അടുത്തുള്ളവരുടെ കൈയില്‍ പിടിച്ചിട്ടൊക്കെയാ എഴുന്നേല്‍ക്കുന്നതു്. പേരു ഞാന്‍ പറയില്ല.
ഇനി തൊമ്മന്‍കുത്തു് യാത്ര. ഈ ഹരീഷിനെ സമ്മതിക്കണട്ടോ. ഞങ്ങളെ കൊണ്ടുപോകാന്‍ വന്നിരിക്കുന്നതൊരു സിനിമാതാരം. വേറുതെ ഒരു ഭാര്യയിലെ താരം – യാത്ര – ബസ്സാണേയ്. നാട്ടുകാരന്റെ റണ്ണിങ്ങ് കമെന്ററിയും. ആളൊരു രസികനാട്ടോ.
കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. കാട് കണ്ടു, വെള്ളച്ചാട്ടം കണ്ടു. (പടം പിടിക്കലിന്റെ ഒരു ബഹളമായിരുന്നു. എന്നിട്ടിവിടെ ഒന്നും കാണാനുമില്ല).
ഒന്നു പറയാന്‍ വിട്ടു. ഞങ്ങള്‍ വനിതാ ബ്ലോഗര്‍ രത്നങ്ങള്‍ – നാലുപേര്‍. വിനയ, ലതി, കാന്താരിക്കുട്ടി, പിന്നെ എഴുത്തുകാരിയായ ഈ ഞാനും.
ബ്ലോഗര്‍മാരല്ലാത്ത രത്നങ്ങള്‍, ഹരീഷിന്റെ നല്ല പാതി മഞ്ചു, അമ്മ തങ്കം, നാട്ടുകാരന്റെ കൂട്ടുകാരി നിഷ. കുട്ടിപ്പട്ടാളം – ലതിയുടെ കണ്ണന്‍, കാന്താരിക്കുട്ടിയുടെ റോഷ്നി, ഹരീഷിന്റെ ആവണിക്കുട്ടി, എഴുത്തുകാരിയുടെ പ്രിയ.
തിരിച്ചു ഹോളിലെത്തുന്നു. സമയം നാലു മണി കഴിഞ്ഞു. ഇനി ലാസ്റ്റ് ഐറ്റം- കട്ടന്‍ കാപ്പിയും കപ്പ പുഴുങ്ങിയതും വിത്ത് കാന്താരിമുളകു ചമ്മന്തിയും.(എത്രപേരുടെ വായിലിപ്പോള്‍ കപ്പലോടിക്കാം!)
അപ്പോഴേക്കും എനിക്കു വൈകി. തിരിച്ചു നെല്ലായിലെത്തെണ്ടേ.എല്ലാര്‍ക്കും റ്റാറ്റാ പറഞ്ഞു ഞങ്ങള്‍ യാത്രയായി. ഇനിയുള്ളതു് അവര്‍ പറയട്ടെ.
കാമറ മോളുടെ കസ്റ്റഡിയിലായിരുന്നു. അവളെടുത്ത കുറച്ചു പടങ്ങളിതാ.
ഇനി ഫോട്ടോകള്‍ക്കും വലിയ പ്രസക്തിയില്ല. എന്നാലും ചിലതൊക്കെ ഇടാം.
നാട്ടുകാരന്‍, മുരളിക, പാവത്താന്‍,ചാണക്യന്‍, മണി ഷാരത്തു്, സമാന്തരന്‍, വഹാബ്, വഹാബിന്റെ സുഹൃത്തു്.
വനിതാ വിഭാഗം – നാട്ടുകാരന്റെ ഭാര്യ, ഹരീഷിന്റെ അമ്മ, കാന്താരിക്കുട്ടി, രോഷ്നി.
ഗ്രൂപ്പ് ഫോട്ടോ.
ഇതിലെന്തു സൂത്രപ്പണിയാണോ ഒപ്പിക്കുന്നതു്!
മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി.
എഴുത്തുകാരി.
സമര്‍പ്പണം:- (രണ്ടെണ്ണം ആവാം ഇല്ലേ)
(1) ഈ മീറ്റിന്റെ ജീവാത്മാവും പരമാത്മാവും സംഘാടകനും സംവിധായകനുമൊക്കെയായ ഹരീഷിനു്.
(2) രാവിലെ 6 മണിക്കു് വീട്ടിന്നിറങ്ങിയ ഞങ്ങളെ കൊണ്ടുപോയി breakfast വാങ്ങിതന്നു്,(തൃശ്ശൂര്‍ മീറ്റിനു് പകരം വാങ്ങി തരാമെന്ന ഒരു വാക്കു് കൊടുത്തിട്ടുണ്ട്) വൈകീട്ട് 5 മണിക്കു് transport stand ല്‍ കൊണ്ടുവിട്ടു് ബസ്സ് കയറ്റിവിട്ടു തന്ന നാട്ടുകാരനു്.
67 comments:
എഴുത്തുകാരി,
തൊടുപുഴ മീറ്റ് - വിവരണവും, ചിത്രങ്ങളും കൊള്ളാം...
ആദ്യ കമന്റ് എന്റെ വക....
ആശംസകള്‍...
:)
എല്ലാര്‍ക്കും കണ്ടു കണ്ടു മടുത്തോ മീറ്റ് വിശേഷങ്ങള്‍? എന്നാലും സാരമില്ല, എഴുതിയുണ്ടാക്കിയതല്ലേ, അതുകൊണ്ട് പോസ്റ്റുന്നു.
അപ്പോഴേക്കും എത്തിയല്ലോ.സന്തോഷം. ഹരിശ്രീ, ആദ്യകമെന്റിനു് ആദ്യനന്ദി.
ചേച്ചിയുടെ ഫോട്ടോ ഇന്നലെ കാന്താരിക്കുട്ടിയുടെ പോസ്റ്റില്‍ കണ്ടു.മീറ്റൊക്കെ അടിച്ചുപൊളിച്ചു എന്നറിഞ്ഞ് സന്തോഷം.
എല്ലാവരും കൂട്ടായ്മ ഒരുപാട് ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...
അയ്യോ ചേച്ചിയെ എനിക്ക് നഷ്ടായി പോയല്ലോ
തൊടുപുഴ മീറ്റ് അങ്ങനെ എല്ലാവരും നന്നായീ അസ്വദിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
തൊടുപുഴയോര്‍മ്മകള്‍ നന്നായി.... അഭിനന്ദനങ്ങള്‍.
ഒരു മടുപ്പുമില്ല കേട്ടോ... ഓരോരുത്തരുടേയും വെവ്വേറെ വിവരണങ്ങൾ വായിക്കാൻ രസമാണ്. ഇതും ആസ്വദിച്ചു..
കൊതിപ്പിച്ചോ കൊതിപ്പിച്ചോ, ഞാനും ഒരു മീറ്റില്‍ പങ്കെടുക്കും! പോട്ടോം പിടിക്കും. എന്തായാലും ഈ കൂട്ടായ്മ ഒരു സംഭവമാക്കുന്നതിന്റെ ഒരു പങ്കു പറ്റിയ എഴ്ത്തുകരിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
പോട്ടത്തിന്റെ അടിക്കുറിപ്പ് നന്നായി ട്ടോ!
സസ്നേഹം,
വാഴക്കോടന്‍
നന്നായിട്ടുണ്ട്............ ,
ആശംസകള്‍..............
"ചിലരൊക്കെ കഴിച്ചു കഴിച്ചു അവശനിലയിലായി. അടുത്തുള്ളവരുടെ കൈയില്‍ പിടിച്ചിട്ടൊക്കെയാ എഴുന്നേല്‍ക്കുന്നതു്. "
ഭാഗ്യം എന്നെയല്ല ഉദേശിച്ചത് !
നിരക്ഷരന്‍ സൂത്രപ്പണിയൊന്നുമല്ല ഒപ്പിക്കുന്നത് ....
പണ്ട് ഇന്നസെന്റ് പറഞ്ഞത് പോലെ
"കറുത്ത ഒരു സാധനം (ക്യാമറ) കിട്ടിയിട്ടുണ്ട് .... ഞാനെടുത്തതല്ല .... ഇവിടുന്നു കിട്ടിയതാണ് .... ഉടമസ്തനുണ്ടോ....
പിന്നീട് എന്നെ തോക്ക് കള്ളാ .... തോക്ക് കള്ളാ എന്ന് വിളിക്കരുത് "
എന്ന് പറയാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പുള്ള ഫോട്ടോ ആണിത്.
എല്ലാവരും അവരുടേതായ രീതിയില്‍ പോസ്റ്റുമ്പോള്‍ തൊടുപുഴ മീറ്റിനു ആകെ മൊത്തം ഒരു ആനച്ചന്തം !.
അങ്ങനെ ചേച്ചിയുടെ പോസ്റ്റും വളരെ മനോഹരമായിരിക്കുന്നു.
ഇനി ഞാന്‍ തൃശൂര്‍ മീറ്റു വരെ പ്രഭാത ഭക്ഷണം ഒഴിവാക്കണോ ?
മീറ്റ് വിശേഷങ്ങള്‍ നന്നായിരിക്കുന്നു.എനിക്കും പങ്കെടുക്കണം ഒരു മീറ്റില്‍. ആശംസകള്‍
എനിക്ക് സന്തോഷം ഒന്നുമില്ല.
മുഴുത്ത അസൂയ ....
അസൂയ മാത്രം ... :(:(
നന്നായല്ലോ പരിപാടി! :)
അനോണിമിറ്റി പോയ സ്ഥിതിക്കു ഞാനിനി പേരു വെച്ചു കമന്റിയാലോ?
ഞാന്‍.
എന്നെയും കൂടി വിളിക്കാമായിരുന്നു...! ഏതായാലും നിങ്ങള്‍ അര്‍മ്മാദിച്ചു...!
ചേച്ചിയെ കാണാന്‍ പറ്റിയതില്‍ സന്തോഷം. സംഗമ വിശേഷങ്ങള്‍ രസകരമായി,ആമുഖമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അതിലും രസകരം. അതിഥികള്‍ ചേച്ചിക്കൊരു പാരയായി വന്നുകൊണ്ടിരിക്കുകയാണല്ലൊ..!
ആഗസ്റ്റ് മാസത്തില്‍ കേരളത്തിലെവിടെയെങ്കിലും ബ്ലോഗ് മീറ്റുണ്ടെങ്കില്‍ എന്നെ അറിയിക്കണേ ചേച്ചി.
പടവും അടിക്കുറിപ്പുകളും നന്നായിട്ടുണ്ടട്ടൊ
എഴുത്തുകാരീ,
സ്വന്തം ശൈലി നിഴലിക്കുന്ന പോസ്റ്റ്, ഇഷ്ടമായി.
ഒരോരുത്തരുടേയും വിവരണങ്ങള്‍ ആസ്വാദ്യകരം തന്നെ, അവരവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെട്ടവ.
ആശംസകള്‍
ബ്ലോഗ് മീറ്റുകള്‍ എല്ലായിടത്തും ഗംഭീരമാവുന്നുണ്ടല്ലേ. വിദേശത്തായാലും നാട്ടിലായാലും. ആശംസകള്‍
എഴുത്തും,പോട്ടങ്ങളും കണ്ട് കൊതിയാവുണു.....
വരാൻ പറ്റീലല്ലോ എനിക്ക്...
ഇനിയൊരിക്കലാകട്ടെ...
നന്നായി ചേച്ചി..
എഴുത്ത് കാരി ചേച്ചീീ.. കാന്താരിയുടെ പോസ്റ്റിൽ കണ്ടിരുന്നു. വേറെയും കുറെ പോസ്റ്റുകൽ കണ്ടു വായിച്ചു.
ആശംസകൾ ഇവിടെയും നേരുന്നു..
ഇവിടേം വന്നു .ഓർമ്മകൾ മനസ്സിൽ ഓടിയെത്തി.മറക്കാനാവാത്ത ഒരു പകൽ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച.ഇനിയും എവിടെങ്കിലും വെച്ച് നമുക്കെല്ലാവർക്കും പർസ്പരം കാണാൻ സാധിക്കട്ടെ എന്ന പ്രാർഥനയുണ്ടെനിക്ക്.നല്ല വിവരണം ചേച്ചീ.ചിത്രങ്ങളും
എഴുത്തുകാരി ചേച്ചീ..,മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തില്‍ എല്ലാ മീറ്റ് പോസ്റ്റുകളും വായിച്ചു സങ്കടം മാറ്റാന്നു കരുതുവാണിപ്പോള്‍...ബ്ലോഗ് മീറ്റ് വന്‍ വിജയമാക്കിയതില്‍ പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദന്‍സ് ..:)
ആശംസകളും അഭിനന്ദനങ്ങളും, എന്തിനാന്നു ചോദിച്ചാ ഇങ്ങനൊരു മീറ്റിന് :)
തൊടുപുഴ മീറ്റിനെ കുറിച്ച് പലടത്തായി വായിച്ചു. എങ്കിലും ഇതു കൂടി വായിച്ചപ്പോള്‍ അധികമായിപ്പോയി എന്നൊട്ടും തോന്നിയില്ല. ഓരോരുത്തരുടെ വിവരണങ്ങള്‍ക്കും അതിന്റേതായ ചാരുതയുണ്ട്.
“മനസ്സില്‍ സങ്കല്പിച്ചിരുന്ന മുഖം അല്ലാത്തതിന്റെ അത്ഭുതം കൂറലുകള്‍.“ ഇത് എനിക്കും തോന്നുന്നുണ്ട്. ലതി, എഴുത്തുകാരി, പ്രിയ ഇവരെയൊക്കെ ഫോട്ടോയിലൂടെ കാണാന്‍ കഴിഞ്ഞു
നിങ്ങള്‍ തൊടുപുഴയില്‍ മീറ്റിയപ്പോള്‍ ഞാന്‍ കാപ്പില്‍ പോയി അവിടത്തെ ചടങ്ങില്‍ പങ്കെടുത്തു.
ഇനി ഒരു സ്വകാര്യം എഴുത്തുകാരിയുടെ ചെവിയില്‍ പറയട്ടേ. ഒരാളെ എനിക്ക് കാണിച്ചുതരൂല്ലാ എന്ന് ഒരാള്‍ വാശിപിടിച്ചിരുന്നു. ആ ആളെ ഞാന്‍ കണ്ടുപിടിച്ചേ! ! ! കാണിച്ചു തരൂല്ലാ എന്നു വാശിപിടിച്ചയാളിനോട് ഞാനിത് പറയാം ട്ടോ...
മോളെ :തൊടുപുഴ മീറ്റും ,ഫോട്ടോസും ,വിവരണവും നന്നായിരിക്കുന്നു ...കുറെ ബ്ലോഗര്‍മ്മാരെ ഫോട്ടോ മുഖേനപരിചയ പ്പെടാന്‍ പറ്റിയത് നല്ല കാര്യം ..
ചേച്ചീ;
തൊടുപുഴ കണ്ണനെ കാണണംന്ന് ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഒരു പ്രാവശ്യം എന്നോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ...
ഞാന്‍ അവസരമുണ്ടാക്കിത്തരുമായിരുന്നല്ലോ...
ഇനി ഒരു മീറ്റ് ഇവിടെവച്ചുണ്ടെങ്കില്‍ ഇതെന്റെ മനസ്സിലുണ്ടാകും..
ഒരു കാര്യം കൂടി; പ്രിയയോട് മലയാളം ബ്ലോഗ്ഗിങ്ങ് തുടങ്ങാന്‍ പറയണം ട്ടോ..
എത്ര വായിച്ചാലും , എത്ര എഴുതിയാലും ഈ പോസ്റ്റുകള്‍ ഒന്നും തന്നെ ആരെയും മുഷിപ്പിക്കില്ല . നന്നായി അവതരിപ്പിച്ചു . അടിക്കുറിപ്പുകള്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് .എനിക്കും ഒരാഗ്രഹമുണ്ട് . ഞാന്‍ നാട്ടില്‍ വരുന്ന സമയത്ത് നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് മീറ്റണം. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം . പിന്നെ 50 രൂപയുടെ കാര്യം . അത് നമുക്ക് ശരിയാക്കാം :)
നിങ്ങളെയൊക്കെ കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും ഞങ്ങള്‍....
എന്നാണ് തൃശ്ശൂര്‍ മീറ്റ്
രസായിട്ടുണ്ട്...!!
ചേച്ചി കുറച്ചു പേരെ പരിചയപ്പെടാൻ സാധിച്ചതിന്റെ സന്തോഷവും, തൊമ്മൻകുത്തു യാത്രയുടെ ത്രില്ലും ഇപ്പോഴും മാറിയിട്ടില്ല. പോസ്റ്റ് നന്നായിട്ടുണ്ട്. എനിക്കു നഷ്ടപ്പെട്ട ആദ്യത്തെ പരിപാടികളിൽ നിങ്ങൾ എല്ലാവരുടേയും പോസ്റ്റുകളിൽ നിന്നും അറിഞ്ഞു. നന്ദി.
ആശംസകള്‍
എഴുത്തുകാരി,
ഇതിപ്പഴേ കണ്ടുള്ളൂ, ക്ഷമാപണം... കുറിപ്പ് രസിച്ച് വായിച്ചു. മീറ്റുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകളില്‍ വരാത്ത പോട്ടംസ് ഇട്ടത് നന്നായി. പ്രത്യേകിച്ചും ആദ്യത്തേത് ഇഷ്ടപ്പെട്ടു - ഹരീഷിന്‍റെ തകര്‍പ്പന്‍ ഷോട്ട്....പങ്കെടുക്കാന്‍ ഭാഗ്യമില്ലാതായ ഒരു നിര്‍ഭഗ്യവാന്‍
(തോന്ന്യാശ്രമത്തിന്‍ നിന്ന് ലിങ്കി വന്നതാണേയ്..)
ഞങ്ങളും നടത്തും ..മീറ്റ്.. ഞാന്‍ ഹന്‍ലാലത്തിനോട് സംസാരിച്ചിരുന്നു ച്ചിരി അലക്കും മരാമത്തും ഒക്കെ കഴിയട്ടെ ന്നു വച്ചിട്ടാ... അവനോടു പറഞ്ഞിട്ടുണ്ട്...ഈ മുബൈ മാഹാനഗരത്തില്‍ പേരുമാറ്റി ബ്ളോഗ്ഗുന്ന സകലത്തിനേയും പിടിച്ച് ഒരു വേദിയില്‍ കൊണ്ടിരുത്താന്‍ സഹായിക്കണമെന്ന്.. ഞങ്ങളും പോസ്റ്റും ഇതുപോലെ കൊതിച്ചൊ ...കൊതിച്ചൊ.....
ചേച്ചീ...
മീറ്റും ഈറ്റും കഴിഞ്ഞ് വീട്ടിലെത്തിയിട്ടും നെറ്റില്‍ കയറി പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞത് ഇന്നാണ്....
വിവരണങ്ങളും ചിത്രങ്ങളും നന്നായി.....ചേച്ചിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്....
ഹരിശ്രീ,
വല്യമ്മായി,
കണ്ണനുണ്ണി,
അരുണ്‍,
ശ്രീ,
വഹാബ്,
വാഴക്കോടന്‍
മുക്കുറ്റി,
നാട്ടുകാരന്‍, (പ്രഭാതഭക്ഷണം ഒഴിവാക്കാന് പറ്റുമെങ്കില്‍ ആയിക്കോളൂട്ടോ, എനിക്കു വിരോധമൊന്നുമില്ല)
ജയകൃഷ്ണന്‍, നമുക്കു സംഘടിപ്പിക്കാല്ലോ ഇനിയും മീറ്റൊക്കെ.
Hanllalath, അസൂയക്കു മരുന്നിനിയും കണ്ടുപിടിച്ചിട്ടില്യാട്ടോ.
ഞാന്‍ - ഒന്നുകൂടിയൊന്നാലോചിക്കട്ടെ.
ആലുവവാല - ആരും വിളിക്കാനൊന്നും നിക്കണ്ടാട്ടോ. എവിടെ മീറ്റ് ഉണ്ടെന്നുകേട്ടാലും ചാടിക്കേറി പോവുകതന്നെ.
കുഞ്ഞന്‍ - അതിഥികള്‍ ആരെങ്കിലും ഉണ്ടാവും മിക്കവാറുമൊക്കെ. മീറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കാം.
അനില്‍,
കാസിം തങ്ങള്‍,
വേറിട്ട ശബ്ദം,
ബഷീര്‍,
കാന്താരിക്കുട്ടി,
എല്ലാവര്‍ക്കും നന്ദി.
പങ്കെടുക്കാന്‍ കഴിയാത്തവര്‍ നിരാശപ്പെടണ്ട.നമ്മളൊക്കെ തന്നെയല്ലേ മീറ്റ് സംഘടിപ്പിക്കുന്നത്. ഇനിയും ഉണ്ടാവുമെന്നേ എവിടെയെങ്കിലുമൊക്കെ.
ആലുവവാല - ആരും വിളിക്കാനൊന്നും നിക്കണ്ടാട്ടോ. എവിടെ മീറ്റ് ഉണ്ടെന്നുകേട്ടാലും ചാടിക്കേറി പോവുകതന്നെ.
കുഞ്ഞന്‍ - അതിഥികള്‍ ആരെങ്കിലും ഉണ്ടാവും മിക്കവാറുമൊക്കെ. മീറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കാം.
എന്നോട്മാത്രം വിളിക്കാതെ ചാടിക്കേറി പോവാന്‍ പറഞ്ഞില്ലേ...? എന്നെ അവഗണിച്ചില്ലേ...? കൂട്ടില്ല...!
കുഞ്ഞേട്ടനോട് അറിയിക്കാമെന്നും...! കുഞ്ഞേട്ടനോടാ ചേച്ചിക്ക് സ്നേഹംകൂടുതല്‍ അല്ലേ....?
Rare Rose,
പ്രിയാ,
ഗീത - എന്തായാലും ചെവിയില്‍ പറഞ്ഞതു നന്നായി, ഉറക്കെപ്പറയണ്ടാട്ടോ.
വിജയലക്ഷ്മി,
ഹരീഷ്, അങ്ങനെ ആഗ്രഹിച്ചൊന്നുമില്ല,ഉണ്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നില്ലേ, സമയമുണ്ടല്ലോന്നു വിചാരിച്ചൂന്നു മാത്രം. അല്ലെങ്കില്‍ തന്നെ ഇനിയും വരാല്ലോ തൊടുപുഴക്കു്. നിങ്ങളൊക്കെ ഉണ്ടല്ലോ.
കാപ്പിലാനേ, എപ്പഴാ വരുന്നതു്?
ശിവാ, ഞങ്ങളും അതെ.
ഞാനും എന്റെ ലോകവും-സജി എപ്പഴാണോ വരുന്നതു്, അപ്പോ.
കുമാരന്‍, നന്ദി.
മണികണ്ഠന്‍ - ഇത്ര നന്നായി പാടിയിട്ട് അതു പറയാതിരുന്നില്ലേ, അല്ലെങ്കില്‍ ഞാന്‍ കുറേ പാട്ടുകള്‍ പാടിച്ചേനേ.
രസികന്‍, നന്ദി.
അചാര്യന്‍ - ആദ്യമായല്ലേ ഇവിടെ, സ്വാഗതം. ക്ഷമാപണമൊന്നും വേണ്ടാട്ടോ, വന്നല്ലോ, അതു മതി.
സന്തോഷേ, അങ്ങനെ കൊതിപ്പിക്കണ്ടാട്ടോ, ഞങ്ങളും വരും മുംബൈക്കു്,അതു പിന്നെ പാരയാവും.
ചാണക്യന്‍, ശരിക്കും സന്തോഷമുണ്ട്, എല്ലാരേയും കാണാന്‍ പറ്റിയതില്‍.
എല്ലാവര്‍ക്കും നന്ദി.
ആലുവവാല - അയ്യോ കൂട്ടു വെട്ടല്ലേ, ആദ്യമായിട്ടിപ്പോ വന്നല്ലേയുള്ളൂ,അപ്പഴേക്കും പിണങ്ങിപ്പോവല്ലേ. കുഞ്ഞന്‍ ആഗസ്റ്റ് മാസത്തില്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ പറഞ്ഞപ്പോള്‍ അറിയിക്കാമെന്നു പറഞ്ഞതല്ലേ, ഇനി ഈ ബൂലോഗത്തില്‍ എത്ര കാലം കഴിഞ്ഞാലും എവിടെ എന്നു മീറ്റ് (ആന്‍ഡ് ഈറ്റു്) ഉണ്ടെങ്കിലും അതു് ആലുവവാലയെ അറിയിച്ചിട്ടേ ഉള്ളൂ ഒരു കാര്യം.അതു കട്ടായം. തീര്‍ന്നല്ലോ പിണക്കം.
ill will be in india in august like kunjan
എഴുത്തുകാരി ചേച്ചി,
ഹരീഷ് ഭായുടെ പോസ്റ്റ് വഴിയാണ് പല ബ്ലോഗേഴ്സിനേയും നേരില്‍ കാണുന്നത്. അപ്പോള്‍ ഇനി എന്തായാലും എഴുത്തുകാരി ചേച്ചിയെന്നേ വിളിക്കൂ...
സസ്നേഹം
ഹരിശ്രീ
:)
ഈ മീറ്റ് കഴിഞ്ഞപ്പഴാ അറിഞ്ഞത്.തൃശൂര്‍ മീറ്റെങ്കിലും അറിയിക്കണേ....
അപ്പോ തൃശ്ശൂരു വച്ചുടനെ ഒരു മീറ്റുണ്ടാവുമോ? വിശേഷങ്ങളൊക്കെ തകർത്തു. വീണ്ടും കാണാമെന്നു കരുതുന്നു.
snehicholoo ,,,snehicholoo ennu
paranjathum ketu snehichu,postunnathoke vaayichu ,
commentum kirukirthyamaayi
thannukontirunna ee paavam
vaayanakaariyekoodi
koottaamayrunnille thodupuzhayku ?
poochaykenthu kaaryam ponnurukunnidathu alle ?(njan
"blogi" allallo!!! )
Typist njan vilichirunnu hareeshettanu appol njan chodhichu typist bucjet kondu vannittundonnu
chechchiiiiiiiii........
ugran.vannillayirunnenkil nashttamayene
വൈകിയാലെന്താ ? ഞാനതിലും വൈകി വരാന്‍. എല്ലാവരും പോസ്റ്റ് ഇട്ട് കമന്റെല്ലാം വീണതിനുശേഷം ഒരുമിച്ച് വായിച്ച് ആസ്വദിക്കാനിരിക്കുകയായിരുന്നു ഞാന്‍.
വിനയ പറഞ്ഞതു തന്നെ സത്യം. വന്നില്ലായിരുന്നെങ്കില്‍ നഷ്ടമായേനെ.
പല കോണുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ വായിക്കാന്‍ നല്ല രസമുണ്ട്.
ചേച്ചീ.. ഞാനെത്തി...
നീരുവേട്ടനെ തോല്‍പ്പിച്ചേ.. ഞാനാ കൂടുതല്‍ ലേറ്റ്...
വന്നില്ലായിരുന്നെങ്കില്‍ നഷ്ടമായേനേ എന്നതിന് രണ്ടഭിപ്രായമില്ല..
(കമന്റ് ഫിഫ്റ്റി അടിച്ചുകേട്ടോ) :)
ഓരോ ദിവസവും മലയാളത്തില്‍ പുറത്തിറങ്ങുന്ന ലേഖനങ്ങളെ ലിസ്റ്റ് ചെയ്യുന്ന ഇടമാണ് അഗ്രഗേറ്ററുകള്‍.
ചിന്ത - http://chintha.com/malayalam/blogroll.php
തനിമലയാളം - http://thanimalayalam.org/index.jsp
ഗൂഗിള്‍ - http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=com
സമയം - http://www.samayamonline.in/blog%20aggregator.php
എന്നിയവാണ് ഒരുവിധം എല്ലാവരും ഫോളോ ചെയ്യുന്ന അഗ്രഗേറ്ററുകള്‍.
അദ്യം paul@chintha.com എന്ന അഡ്രസ്സില്‍ ഒരു മെയില്‍ അയക്കുക.
അതില്‍ ബ്ലോഗ് യു.ആര്‍.എല്‍. അയച്ച് കൊടുക്കണം.
എന്നിട്ട് പോളിന്റെ മറുപടി മെയില്‍ വരാന്‍ കാത്തിക്കൂ.
3 - 4 ദിവസത്തിനകം മറുപടി കിട്ടും.
അതിന് ശേഷം താഴെ കൊടുത്തിരിക്കൂന്ന ലിങ്കില്‍ പോയി അതില്‍ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യൂ.
http://tharjani.blogspot.com/2008/09/blog-post.html
ഇതൊക്കെ ചെയ്യുന്നതിന് മുന്‍പ് ബ്ലോഗിന്റെ സെറ്റിങ്ങ്‌സില്‍ പോയി
Add your blog to our listings? - yes
Let search engines find your blog? - yes
എന്നാക്കി മാറ്റണം.
അതോടെ അഗ്രഗേറ്ററുകളില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങും.
അഗ്രഗേറ്ററില്‍ വരുന്ന ബ്ലോഗിന്റെ പേര് 2 മുതല്‍ 4 ദിവസം വരെ അവിടെ ഉണ്ടാകും.
അവിടെ വന്ന് ആ ലിസ്റ്റ് നോക്കിയിട്ടാണ് പലരും ബ്ലോഗുകള്‍ വായിക്കുന്നത്.
ഇതൊക്കെ ഒന്ന് ശ്രമിച്ച് നോക്കൂ.
അതിനെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ സഹായിക്കാം.
ഹാപ്പി ബ്ലോഗിങ്ങ്.
forgot your mail id. priya gave it to me while going to thomman kuttu. pls send it to manojravindran@gmail.com
and tell priya to start a malayalam blog. will go through her english blog when i go for vacation.
-നിരക്ഷരന്‍
പങ്കെടുക്കാൻ കഴിയാത്തതിൽ ചെറിയ വിഷമം ഉണ്ടെങ്കിലും ഈ വിവരണങ്ങളും, ചിത്രങ്ങളും എന്നേയും തൊടുപുഴയിലെത്തിച്ച പോലെ...
നന്ദി.
നന്നായിരിക്കുന്നു വിവരണങ്ങളും ഫോട്ടോയും
Ashamsakal...!
എഴുത്തുകാരീ...അങ്ങനെ ഞാന്‍ ഈ കുപ്രസിദ്ധമായ നെല്ലായി കണ്ടു..കൊടക്കരയും....
nannaayi post.
എഴുത്തുകാരി അവിടെ കാണാന്‍ പറ്റാഞ്ഞതിലുള്ള സങ്കടം വായിച്ചു തീര്‍ക്കുന്നു.ഈ ബ്ലോഗ് മീറ്റ് കാരണം നിങ്ങളുടെയെല്ലാം വിശ്വരൂപം കണാന്‍ സാധിച്ചല്ലൊ.ഇനി നിങ്ങളെയെല്ലാം ഭാവനയുടെ സഹായമില്ലാതെ കാണാമല്ലൊ.തൃശൂര്‍ മീറ്റിന് വരാന്‍ പറ്റുമോന്ന് നോക്കട്ടെ.....പിന്നെ ഞാന്‍ പാസഞ്ചര്‍ കണ്ടു...നെല്ലായിക്കാരൊക്കെ ഇങ്ങിനെയാണോ?(പരോപകാരികള്‍).....:)
ചേച്ചീ,
ഞാന്‍ വലിയ തിരക്കിലും യാത്രയിലുമൊക്കെയായിപ്പോയി.
പോയ വഴിക്കൊന്നും ബ്ലോഗ് നോക്കാനായില്ല. തൊടുപുഴ മീറ്റിന്റെ ഏതാനും പോസ്റ്റുകള്‍ ഓടിച്ചു നോക്കി. വൈകിയതിനാല്‍ എനിയ്ക്ക് എഴുതാനും കഴിഞ്ഞില്ല. കണ്ണനോട് ചിത്രങ്ങള്‍ ഇടാന്‍ പറഞ്ഞിരുന്നു. തലക്കെട്ടു കൊടുത്തു. അടിക്കുറിപ്പു പോലും എഴുതിയില്ല.
പ്രിയക്കുട്ടിയുടെ ചിത്രങ്ങള്‍ ഇഷ്ടായി. മടക്കയാത്ര അസ്സലായി. സന്തോഷം ചേച്ചീ.
ഞാനും എന്റെ ലോകവും - ഒരു ബ്ലോഗ് മീറ്റിന്റെ ആലോചനകള്‍ നടക്കുന്നതറിഞ്ഞിരിക്കുമല്ലോ.കൂടുതല്‍ വിവരങ്ങള്‍ അപ്പുവിന്റെ ബ്ലോഗിലുണ്ട്.
ഹരിശ്രീ -:)
അരീക്കോടന്‍ - അപ്പുവിന്റെ ബ്ലോഗ് ഒന്നു നോക്കൂ - അവിടെ ഒരു മീറ്റിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്.
പാവത്താന്‍ - ഒരെണ്ണം ഉണ്ടാവുമെന്നു തോന്നുന്നു. തൃശ്ശൂര്‍ വച്ചാവുമോന്നറിയില്ല.
Gita - അങ്ങനെ പിണങ്ങല്ലേ. അടുത്ത മീറ്റിനു് എന്തായാലും വരണം. വായനക്കാരില്ലെങ്കില്‍ എഴുതിയിട്ടെന്തു കാര്യം?
സൂത്രന്‍ - ഹരീഷ് പറഞ്ഞിരുന്നു. കൊണ്ടുവന്നിട്ടില്ല, ഇവിടന്നു കിട്ടിയാല്‍ ഒരു കൈ നോക്കാം എന്നു ഞാനും പറഞ്ഞു.
വിനയ - നമുക്കൊക്കെ കാണാന്‍ സാധിച്ചതു തന്നെ വലിയ സന്തോഷം.
നിരക്ഷരന്‍ - ഞാനും അതു തന്നെ പറയുന്നു, പോയില്ലായിരുന്നെങ്കില്‍ ശരിക്കും നഷ്ടമായേനേ.
ധനേഷ് - thank you, thank you - ഹാഫ് സെഞ്ചുറിക്കു്.
നരിക്കുന്നന്‍ - നന്ദി.
വരവൂരാന്‍ - നന്ദി.
സുരേഷ് കുമാര്‍ - സന്തോഷം.
ഏകാന്ത പഥികന്‍ - അങ്ങനെ പറയല്ലേ, കുപ്രസിദ്ധമൊന്നുമല്ലാട്ടോ നെല്ലായി.
മാളുക്കുട്ടി, നന്ദി.
Prayan, ഇനിയും കാണാത്തവരെയൊക്കെ ഏതെങ്കിലും മീറ്റുകളില്‍ വച്ചു കാണും എന്നു പ്രതീക്ഷിക്കാം. അപ്പുവിന്റെ ബ്ലോഗില്‍ ഒരു മീറ്റിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്.
സിനിമ ഞാന്‍ കണ്ടില്ല. പിന്നേ, നെല്ലായിക്കാരൊക്കെ നല്ല തങ്കപ്പെട്ട മനുഷ്യരല്ലേ?
ലതീ - ശരിക്കും രസായിരുന്നു. ബൂലോഗത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി മീറ്റ് ആഘോഷിക്കുക തന്നെയായിരുന്നു.
എല്ലാവര്‍ക്കും നന്ദി.
ദാ, ഇവിടെയാണ് ബൂലോഗ മീറ്റ് ഡിസ്ക്കഷന്‍.
http://uaemeet.blogspot.com/2009/06/blog-post.html
അതു ഞാന്‍ ഒരു തമാശയ്ക്ക് ഉപയോഗിച്ചതല്ലെ..നാട്ടിലായിരുന്നു..കഴിഞ്ഞ 3 ആഴ്ച..
നിങ്ങളുടെ നാട്ടില്‍ ഞാന്‍ വന്നിരുന്നു..കൊടക്കരയും കണ്ടു..അതുപോലെ കേരളത്തിലെ കുറെയേറെ സ്ഥലങ്ങളും..തീര്‍ത്ഥാടനം പോലെയൊരു യാത്ര..
ഇനി വീണ്ടും പഴയജീവിതചര്യയിലേക്ക്..തിരക്കുപിടിച്ച ലൈഫിലേക്ക്..ഇടക്ക് കിട്ടുന്ന സമയങ്ങളില്‍ ബ്ലോഗനയും.. :)
ഏകാന്തപഥികന്‍, ഞാനും തമാശക്കു തന്നെയാട്ടോ. നെല്ലായില്‍ വന്നതറിഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു ഇല്ലേ? കണ്ടാലും അറിയില്ലല്ലോ അല്ലേ? ഇനി വരുമ്പോ അറിയിക്കണേ.
തിരക്കു പിടിച്ച ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ.
രസകരമായി ഈ വിവരണം. നന്ദി.
തമ്മിൽ കാണാനുള്ള അവസരം പാഴാക്കി കളഞ്ഞതിൽ വിഷമിയ്ക്കിന്നു. (എന്നാലും ഒരു കുടുംബ കലഹം ഒഴിവായതിൽ സന്തോഷിയ്ക്കുന്നു :))
അങ്ങനെ തൊടുപുഴ മീറ്റ്- എന്നെപ്പോലെയുള്ളവർക്ക് പല ബുലോഗരേയും കാണിപ്പിച്ചുതരുവാൻ സാധിപ്പിച്ചു.
അവതരണം കൊള്ളാം കേട്ടൊ.
എന്തയാലും നിങ്ങളൊക്കെ അടിച്ചു പൊളിക്കുന്നുങ്ങല്ലോ..അതുമതി...?
ഞങ്ങളെ ആരും വിളിക്കുന്നില്ലേന്റപ്പോ.......!!!
ബ്ലോഗ് മീറ്റൊക്കെ നല്ല രസമാണല്ലേ-മുഖമില്ലാത്തവരെ നേരില്‍ കാണാന്‍-ആശംസകള്‍
vilikkaney enneyum iniyoru meetnu
Post a Comment