സിനിമാക്കഥയൊന്നും അല്ലാട്ടോ!.
കാലം പോയ പോക്കേയ്. ഇനി നമ്മുടെ നാട്ടില്‍ ആര്‍ക്കും കഷ്ടകാലമുണ്ടാവില്ല.അല്ല, ഉണ്ടാവാന്‍ പാടില്ല!!. നല്ല സമയം, നല്ല ദിവസം നോക്കിയൊക്കെ ജനിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കഷ്ടകാലം പാടില്ലല്ലോ.
ഇനി കാര്യം പറയാം. ഞാന്‍ ഒരു മേനോന് ചേട്ടനെപറ്റി പറഞ്ഞിട്ടില്ലേ, ഉണ്ട്, ഇവിടെ. അദ്ദേഹത്തിന്റെ മരുമകള്‍ പ്രസവിക്കാന്‍ പോണു.തൃശ്ശൂരിലെ പേരു കേട്ട ഒരാശുപത്രി. സിസ്സേറിയനാണ്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു് ശനിയാഴ്ച ഓപ്പറേഷന്. പക്ഷേ would be അമ്മ പറ്റില്ലെന്നായി. എന്താണെന്നല്ലേ, അന്നു് നല്ല ദിവസമല്ല. ജോത്സ്യനെ മുന്‍കൂട്ടി കണ്ട് എല്ലാം നോക്കി വച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് നല്ല ദിവസം. ദിവസം മാത്രം നന്നായാല്‍ പോരാ, സമയവും നന്നാവണ്ടേ? അതും ജോത്സ്യന് പറഞ്ഞിട്ടുണ്ട്, 9.30 നും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍.
ഡോക്ടര്‍ പറഞ്ഞത്രേ, അന്നു ഞായറാഴ്ച്ച ആയതുകൊണ്ട് കാര്യങ്ങളെല്ലാം ഏര്‍പ്പാട് ചെയ്യാന്‍ ബുദ്ധിമുട്ടാവും എന്നു്. എന്തു ബുദ്ധിമുട്ടായാലും, “പെണ്ണൊരുമ്പെട്ടാല്‍ ... “ അറിയാല്ലോ.
അങ്ങിനെ അവര്‍ പറഞ്ഞ ശുഭ ദിനത്തില്‍, ശുഭ മുഹൂര്‍ത്തത്തില്‍, കുട്ടി ഭൂജാത(ശരിയല്ലേ?)ആയി, അല്ലെങ്കില്‍ ആക്കി.ജനിക്കുന്നതിനു മുന്‍പേ ഭാഗ്യം ചെയ്ത ആ കുട്ടിയെ കാണാന്‍ പോയില്ല, ഒന്നു പോണം. അതു തന്നെ ഒരു ഭാഗ്യമല്ലേ.
എന്നാലും ഈ ജ്യോത്സ്യന്മാരുടെ കാര്യം കഷ്ട്മാണേയ്. എന്തൊരു വിഡ്ഡികളാണെന്നോര്ക്കണം. എല്ലാവരും ജനിക്കുമ്പഴേ കഷ്ടകാലമില്ലാത്തവരായി പോയാല്‍, പിന്നെ അവരെ കാണാന്‍ ആരു വരും? കഞ്ഞി കുടി മുട്ടിപോകില്ലേ! അതോ അതിലും മായം ചേര്ക്കുന്നുണ്ടാവുമോ ആവോ?
വാല്‍ക്കഷണം: ഇതൊരു നാട്ടുനടപ്പായിട്ടുണ്ടോന്നറിയില്ല, ആണെങ്കില്‍ ഇതൊരു പഴങ്കഥയായിട്ടു കൂട്ടിക്കോളൂ.
എഴുത്തുകാരി.
Saturday, January 24, 2009
ഞായറാഴ്ച നല്ല ദിവസം - മുഹൂര്‍ത്തം 9.30 ന്
Posted by Typist | എഴുത്തുകാരി at 11:07 AM
Subscribe to:
Post Comments (Atom)
34 comments:
ഇതൊരു നാട്ടുനടപ്പായിട്ടുണ്ടോന്നറിയില്ല, ഉണ്ടെങ്കില്‍ ഇതൊരു പഴങ്കഥയായിട്ടു കൂട്ടിക്കോളൂ.
അല്ല ടീച്ചറെ ഇതൊക്കെ നാട്ടുനടപ്പായി കഴിഞ്ഞു..എന്റെ വീട്ടില്‍ 14 വര്‍ഷം മുന്‍പേ അമ്മായിഅമ്മമാരുടെ വിവിധ പ്രകടനങ്ങളില്‍ ഒരു ഐറ്റം ആയിരുന്നു..എങ്കിലും ഇതൊരു പോസ്റ്റായിട്ടിത് നന്നായി..പക്ഷെ ആരു നന്നാവും എന്നത് ഒരു ചോദ്യമാണ്..ജ്യോത്സ്യം സത്യമാണ്, ജാതകം സത്യമാണ് എന്നൊക്കെ പറയുന്നത് കഞ്ഞിക്ക് വകയുണ്ടാക്കാനാണ് എന്ന് തോന്നാറുണ്ട്.. അവര്‍ക്കെല്ലാം ഭാവി പറയാന്‍ പറ്റിയിരുന്നേല് ഇന്നിവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്ക് മുങ്കൂട്ടീ തടായാമല്ലോ..ല്ലേ
വ്യാപകമായ രീതിയിൽ നടക്കുന്നില്ലെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങൾ കേട്ടിട്ടുണ്ട്.
ശുഭമുഹൂർത്തം നോക്കി നടത്തുന്ന എത്ര കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് എന്നതിനെപറ്റി ചിന്തിയ്ക്കാം....
എന്തായാലും ആ കുട്ടിയെ ഒന്നു വേഗം പോയി കാണാന്‍ നോക്കൂ എഴുത്തുകാരീ.
സംഭവങ്ങൾ കേട്ടിട്ടുണ്ട്.
എല്ലാവരും ജനിക്കുമ്പഴേ കഷ്ടകാലമില്ലാത്തവരായി പോയാല്‍, പിന്നെ അവരെ കാണാന്‍ ആരു വരും? കഞ്ഞി കുടി മുട്ടിപോകില്ലേ!
അവരുടെയും കഷ്ടകാലം മാറിയാലോ
ആശംസകൾ
:) :)
Naatu Nadappayo ennenikkum ariyilla.. ennalum ee aduthu naatil vechu ithu pole oru sambhavam oru nurse aunty paranj ketttirunnu..
Oru Vayanakkaran.
:)
പറഞ്ഞിട്ടൊന്നും യാതൊരു കാര്യവും ഇല്ലെന്നേ..
ഒരിക്കല്‍ എന്റെ കസിന് പറഞ്ഞ കഥ ഓര്‍മ്മ വരുന്നു. ഇങ്ങനെ നാളും സമയവും ഒക്കെ നോക്കി പ്രസവം മാറ്റിവെക്കാന്‍ ഡോക്ടറോടു പറഞ്ഞു... ഡോക്ടര്‍ സമ്മതിച്ചില്ല...
അവര്‍ വേറേ ഡോക്ടറുടെ അടുത്തു പോയി... ആ ഡോക്ടര്‍ സമ്മതിച്ചു... പക്ഷേ കുട്ടിയെ ജീവനോടെ കിട്ടിയില്ല... :(
(അല്ല ഇവന്മാരൊക്കെ പറയും -- ജനിക്കും മുമ്പ് മോക്ഷം കിട്ടിയെന്ന്.)
ചുട്ട അടി കിട്ടാത്ത കുറവുണ്ട്.. ഇവന്മാര്ക്കൊക്കെ...
ഹ ഹ, കൊള്ളാം.
ഇതൊക്കെ പതിവു സംഭവങ്ങളല്ലെ, നെല്ലായ തൃശ്ശൂര്‍ നിന്നും ദൂരെയായതിനാല്‍ അറിയുന്നില്ലെന്നേ ഉള്ളൂ.
ഓഫ്ഫ്:
വെള്ളിയാഴ്ച വീടു വിട്ടു യാത്ര പോകാന്‍ കൊള്ളില്ലെന്നു മുത്തശ്ശി. വെള്ളിയാഴ്ചത്തെ ട്രയിനുകളെല്ലാം ക്യാന്‍സല്‍ ചെയ്യേണ്ടി വരുമോ?
Typist | എഴുത്തുകാരി,
നല്ല സമയവും നാളും നോക്കിയുള്ള വയറുകീറല്‍ പലേടത്തും നടന്നതായി കേട്ടിട്ടുണ്ട്....
ഇനി വേറൊരു ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിരുന്നെങ്കില് വേറൊരു സമയവും പറയുമായിരുന്നു... ഇതിലൊന്നും ഒരു കാര്യവുമുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല
ഗൌരിനാഥന്,
പൊറാടത്തു്,
കാസിം തങ്ങള്‍,
ഷിഹാബ്,
വരവൂരാന്‍,
അനോണീ,
കരിങ്കല്ല്,
അനില്‍,
ചാണക്യന്,
ശ്രീ,
എല്ലാര്ക്കും നന്ദി.
ഏകദേശം നാട്ടുനടപ്പായിക്കഴിഞ്ഞു അല്ലേ?അപ്പോള്‍ ഞാനൊരു മുന്‍കൂര്‍ ജാമ്യം എടുത്തത് നന്നായി.
ഉം നടക്കട്ടെ നടക്കട്ടെ...
സാംസ്കാരിക കേരളം.... ഊം.....
ഓടിച്ചിട്ട് തല്ലണം
Priyamulla chechi,
Puthiya post vayichu.
Joslynmarkku oru thirakku kuravum undaganidayilla
Avarkku specialization vendivarum prasavasamayam kurikkallil!
Ella bavugangallum!
Veetamma(peruvelipeduthath)
ഇതിപ്പോ ഗ്രാമത്ത്തില്പോലും പതിവാ ടീച്ചറെ. ആളുകള്‍ക്ക് സൌകര്യങ്ങള്‍ കൂടുമ്പോള്‍ അന്ധവിശ്വാസങ്ങളും കൂടുകയാ...
ഭാവി പറയാന്‍ പറ്റിയിരുന്നേല് ഇന്നിവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്ക് മുങ്കൂട്ടീ തടായാമല്ലോ..ല്ലേ ?
Absolutely correct
ഇതൊരു പുതിയ നാട്ടുനടപ്പാണെന്ന കേട്ട്കേള്‍വി
ഏകദേശം ഇതും ഒരു നാട്ടു നടപ്പായി വരുന്നുണ്ടെന്ന് തോന്നുന്നു...
ഇനി ജ്യോത്സനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതും വിധി എന്നുപറഞ്ഞാല്‍ എന്തു ചെയ്യും?
‘ദൈവം സ്വർഗ്ഗത്തിന്റെ കിളിവാതിൽ തുറന്നു നോക്കി. താഴെ സീതമ്മ നിറവയറും ലേബർ പെയിനുമായി കഷ്ടപ്പെടുന്നു. ദൈവം ഡയറിത്താളൂകൾ മറിച്ചു നോക്കി. ഉം..നാളെ വൈകുന്നേരം 4.38 നാണ് സീതമ്മക്കു കുട്ടി ജനിക്കേണ്ടത്. ദൈവം കിളിവാതിൽ അടച്ചു
പിറ്റേ ദിവസം രാവിലേ ദൈവം സീതമ്മയെകുറിച്ചോർത്തു. വൈകുന്നേരം വരെ വേദനയില്ലാതിരിക്കാൻ അവൾക്കൊരു വരം കൊടുത്തേക്കാം. അതിനായി കിളിവാതിൽ തുറന്ന ദൈവം ഞെട്ടി.സീതമ്മയുടെ നിറവയർ കാണാനില്ല. പകരം അതാ സീതമ്മയുടെ അരികിൽ ഒരു കുഞ്ഞ്!
[പണ്ടു കേട്ട ഒരു തമാശ]
ഈയിടെ ദൈവം ഞെട്ടിക്കൊണ്ടേയിരിക്കുന്നു!!
ശ്രീഹരി,
പ്രിയ,
അനോണീ,
Madai,
അരീക്കോടന്‍,
SreeNu Guy,
ഗീത്,
ലക്ഷ്മി,
രസികന്‍,
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി.
ഈ പഴങ്കഥക്ക് വയസ്സ് ഒരുപാടായി. എഴുത്തുക്കാരി ഒരു പക്ഷെ ഇപ്പോള്‍ അറിയുന്നേയുണ്ടാകുള്ളൂ. കേരളം ജീര്‍ണതയിലേക്ക് കോപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഖേദിക്കുന്നു. അല്ലാതെ എന്തു പറയാന്‍? ഇതൊക്കെ വിദ്യാസമ്പന്നരുടെ ഇടയിലായിരിക്കും ഏറ്റവും കൂടുതല്‍. അതാണ് ലജ്ജാവഹം. പാവപ്പെട്ടവര്‍ക്ക് ജ്യോത്സന് കൊടുക്കാന്‍ കാശുണ്ടാകില്ല. അതു കൊണ്ട് തൊട്ടതിന്നും പിടിച്ചതിനൊക്കെ അവര്‍ ജ്യോത്സനെ കാണില്ല. നമുക്ക് ആശ്വസിക്കാം. പാവപ്പെട്ടവന് എത്രയോ സമ്പന്നനായിരിക്കും ആ കാര്യത്തില്‍ ..!
നന്ദി.
രാജന് വെങ്കിടങ്ങ്.
എഴുത്തുകാരീ...
അപ്പൊ പിള്ളാരെയൊക്കെ നമുക്കു വിചാരിക്കുന്ന ദിവസത്തിനു പുറത്തെടുക്കാം അല്ലെ!?
കല്യാണം കഴിച്ചിട്ടു വേണം മാസ്റ്റര്‍ പ്ലാനായിട്ടു എല്ലാമൊന്നു തയ്യാറാക്കാന്‍ ..;)
ഏതായാലും കുഞ്ഞിനു മുലപ്പാല്‍ കൊടുക്കേണ്ട സമയം ജോത്സ്യനെകൊണ്ട് നോക്കാത്തത് നന്നായി.
ആ ആഴ്ച്ഛ് ദുശ്ശകുനമാണെന്നെങ്ങാന് ജോത്സ്യന് പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമായേനെ.........
പണിയെടുക്കാതെ കൂംഭ നിറയ്ക്കാന്‍ ഏതോ ഒരു ജോതിശാസ്ത്രജ്ഞന്റെ തലയില്‍ തോന്നിയ തന്തയില്ലായ്മ്മയ്ക്ക് കൂട്ടിരിക്കാന്‍ കുറേ പര തന്തക്കാരും..........നാടകക്കാരന്റെ കൈയ്യില്‍ ആണെങ്കില്‍ ചാട്ടകൊണ്ടടിച്ചേനെ.
ഇതു ഞാനും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി.
“ദിവ്യശിശുക്കളെ” ഒന്നിനെയും കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല , ഇതു വരെ!
ജ്യോത്സ്യന്മാരുടെ തട്ടിപ്പുകളെ കുറിച്ച് സ്വന്തം അമ്മയെയും ഭാര്യയേയും പോലും ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഞാന്‍ ഇതില്‍ കൂടുതല്‍ എന്തു പറയാന്‍!
(ഏതായാലും ഭാര്യ പ്രസവസമയം മുന്‍ കൂട്ടി തീരുമാനിച്ചില്ല, അത്രയും ഭാഗ്യം!)
സാക്ഷര കേരളം ഇപ്പോള്‍ ജ്യോത്സ്യന്റെയും മനുഷ്യ ദൈവങ്ങളുടെയും പിന്നാലെ അല്ലേ? എന്നു നന്നാവാന്‍, ആരു നന്നാവാന്‍? വിദ്യഭ്യാസവും അറിവും ഉള്ള തലമുറക്ക് ചിന്താശേഷി നശിച്ചോ?
എഴുത്തുകാരി,
ഇങ്ങനെയുള്ള അമ്മായിഅമ്മമാര ഉണ്ടെങ്കില്‍ ജ്യോത്സ്യന്റെ കഞ്ഞി കുടി മുട്ടിപോകില്ല! ഇതും കേരളം!!!!!
രാജന് വെങ്കിടങ്ങ്, നന്ദി ഈ വഴി വന്നതിനും വിശദമായ അഭിപ്രായം പറഞ്ഞതിനും.
പ്രയാസീ, അതിനൊരുപാട് കാലം കാത്തിരിക്കേണ്ടി വരുമോ?
നാടകക്കാരന്, ആദ്യമാണിവിടെ അല്ലേ? നന്ദി.
ജയന് ഏവൂര്‍, അതത്ര എളുപ്പമല്ല, ആരേയും ബോദ്ധ്യപ്പെടുത്താന്‍.
ബിനു, ഇല്ലെന്നേയ്, എല്ലാരുമൊന്നും അങ്ങിനെയാവില്ല.
മഹീ, ജ്യോത്സ്യന്മാരുടെ നല്ല കാലമല്ലേ ഇപ്പോള്‍. എല്ലാവരുടേയും വിശ്വാസം കൂടി വരുകയല്ലേ?
എന്റെ മാനസാന്തരം എന്ന കവിത കാണുക
ജാതകത്തില്‍ വിശ്വാസമില്ലതവര്ക്ക് പലതും പറയാം ..
ശരിക്കും സമയം നോക്കി മരിച്ചില്ലെന്കിലുള്ള ഗതികേട് മരിച്ചവര്ക്കെ അറിയൂ ..പിന്നല്ലേ ജനിക്കുന്ന സമയം
ജനിക്കാനും ജനിപ്പിക്കാനും നക്ഷത്രം നോക്കണം!
ഇനി മരിക്കാനും മരിപ്പിക്കാനും(?) ഏത് നക്ഷത്രം/ജ്യോല്സ്നം കാണണം??
മുന്‍പും കേട്ടിട്ടുണ്ട് ഇങ്ങനത്തെ വിഡ്ഡിത്തരങ്ങള്‍. :-)
എന്ത് പറയാനാ ..........
ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാണാവോ ദൈവം
നിശ്ചയിചിട്ടുന്ടെന്കില് ആ സമയത്തല്ലേ കുട്ടി ജനിക്കേണ്ടത്
മനുഷ്യന്റെ കോപ്രായങ്ങള്‍ കണ്ടു ദൈവത്തിനു തന്നെ ഭ്രാന്ത് വരുന്നുണ്ടാകും
അല്ലെ എഴുത്തുകാരി ....
ഇവിടെ എത്താന്‍ വൈകി ,,,
തിരക്ക് മൂലം ആണ് കേട്ടോ
ഞാന്‍ പോയി പുതിയതൊക്കെ അരിച്ചു പെറുക്കട്ടെ
Post a Comment