Sunday, March 16, 2008

വേനലില്‍ ഒരു മഴ

മഴ തോര്‍ന്നിട്ടില്ല, സമയം രാവിലെ 6 മണി. ഇപ്പോഴും ഇരുട്ടാണ്. പ്രകൃതി കുളിച്ചു ഈറനുടുത്തു നില്‍ക്കുന്നു. ഇന്നലത്തെ ചൂടിന്റെ മടുപ്പില്‍ നിന്നു കുളിരുള്ള ഒരു പ്രഭാതം.

കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നല്ലേ? കുംഭമാസത്തിന്റെ അവസാന യാമങ്ങളില്‍ തുടങ്ങിയ മഴ, മീനത്തിലും തുടരുന്നു. മീനത്തില്‍ മഴ പെയ്താല്‍ എന്താണെന്നറിയില്ല.

എന്തായാലും ഇനി ഒരു മാസം കൂടി മാത്രം, മറ്റൊരു വിഷുവിനു്. ഇക്കൊല്ലം ധാരാളം ചക്കയുണ്ട്‌, മാങ്ങയുണ്ട്‌, കണിക്കൊന്നകള്‍, നേരത്തേ പൂവിട്ടൂ തുടങ്ങി,‌ വിഷുപ്പക്ഷിയുടെ ശബ്ധം (പഴയ പോലെ ഇല്ലെങ്കിലും), ഇടക്കൊക്കെ കേട്ടുതുടങ്ങി.

ഇതൊക്കെതന്നെയല്ലേ, ഒരു മലയാളിക്കു പ്രതീക്ഷിക്കാനുള്ളതു്.......

നാട്ടിലില്ലാത്ത ബൂലോഗ സുഹൃത്തുക്കളേ, നിങ്ങളും വരൂ, ഇക്കൊല്ലത്തെ വിഷുവിനു് നാട്ടീലേക്കു്.


എഴുത്തുകാരി.

14 comments:

Typist | എഴുത്തുകാരി said...

വീണ്ടും ഒരു വിഷു....

ഒന്നാമൂഴം said...

i dont know how to convert this into malayalam font.

enkilum..

priyapetta ezhuthukari,

vishuvinu nattileku pokanam enna oru cheriya vicharam manassilundayirunnu, ennath satyam.

pakshe,ningalude ee cheriya kurippu manassil kure valiya chitrangal kurichittu.

urappichu!
ithavanathe vishuvinu nhanum undavum avide..thirichu kittatha aa pazhaya kunhu vishukkanikalude ormanilavil orikkal koodi mungikulikan.

Sands | കരിങ്കല്ല് said...

കൊതിയാകന്നുണ്ടു്‌... എന്നാലും ഇക്കൊല്ലത്തേയും അടുത്തകൊല്ലത്തേയും വിഷു... സംശയമാണ്‌.

പിന്നെ ... ഉദയസാനുവിനെ നാട്ടിലെത്തിക്കുന്നതിന്റെ പരിപൂര്‍ണ്ണ ക്രെഡിറ്റ് എഴുത്തുകാരിക്കു തന്നെ..

ഉദയസാനൂ... എഴുത്തുകാരിക്കൊരു ട്രീറ്റ് ഒക്കെ കൊടുക്കാവുന്നതാണു്‌.

കണ്ണൂരാന്‍ - KANNURAN said...

മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല എന്നാണല്ലോ...

ഉപാസന || Upasana said...

Nostalgic Chechi...
Veshu, onam, Ulsavam...
:-)
Upasana

ദിലീപ് വിശ്വനാഥ് said...

ഇന്നലെ വിളിച്ചപ്പോഴും അമ്മ പറഞ്ഞു... വിഷു വരുന്നു അടുത്തമാസം എന്ന്. ഒരുപാടു വിഷുസ്മരണകളിലൂടെ മനസ്സ് കടന്നുപോയി.

Typist | എഴുത്തുകാരി said...

ഉദയസാനു ആദ്യമായിട്ടാ ഇവിടെ അല്ലേ? വന്നതിനു് നന്ദി. ഇതു വായിച്ചിട്ടാണെങ്കിലും, നാട്ടിലേക്കു വരാന്‍ സാധിക്കുന്നുവെങ്കില്‍, നല്ലതല്ലേ.

പിന്നെ മലയാളം ബ്ലോഗിങ്ങിനു്, പോയി നോക്കൂ -
http://ningalkkai.blogspot.com
ആ പോസ്റ്റിന്റെ അവസാനത്തില്‍, വേറേയും കുറച്ചു ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്‌.that will hep you.

സന്ദീപ്, ഇക്കൊല്ലവും, അടുത്തകൊല്ലവും വിഷുവിനു് നാട്ടില്‍ വരുന്ന കാര്യം സംശയമാണെന്നോ. അവിടെതന്നെയങ്ങ് കൂടാന്‍ തീരുമാനിച്ചോ?

കണ്ണൂരാന്‍ - ഓ അങ്ങിനെയാണല്ലേ, മീനത്തില്‍ മഴ പെയ്താല്‍. നന്ദി‍.

ഉപാസനാ - നന്ദി. ഇതൊക്കെയില്ലെങ്കില്‍, മലയാളിയില്ല.

വാല്‍മീകി - അമ്മ വിളിക്കുന്നെങ്കില്‍ വരാന്‍ നോക്കൂ, ഇനിയും ഒരു മാസം സമയമുണ്ടല്ലോ.

ബയാന്‍ said...

ഇവിടെ നിന്നു കടലില്‍ ചാടി നീന്തിയെങ്കിലും , ഈ ഇടവത്തില്‍ നാട്ടിലെത്തും. പിന്നെ കണ്ണുരാന്‍ മീനിനു ഇരയില്ല എന്നു പറയുമ്പോള്‍ ഒരു ശങ്ക. !

ശ്രീ said...

വിഷുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ മനോഹരം. പറ്റിയാല്‍ നാട്ടിലെത്തണം.
:)

തോന്ന്യാസി said...

എഴുത്തുകാരിക്ക് ഇങ്ങനെയൊക്കെ പറയാം ലീവിനുവേണ്ടി കാല്‍ പിടിക്കുമ്പോ കൈയിനിട്ടു തന്നെ ചവിട്ടുകൊള്ളുന്ന എനിക്കൊക്കെ ഇപ്പോ മനസ്സിലാ വിഷു.....

കണ്ണടച്ചാല്‍ ഞങ്ങള്‍ക്കു കണി കാണാം , പൂത്തിരി കത്തുന്ന കാണാം , കാതു പൊത്തിയാല്‍ പടക്കം പൊട്ടുന്ന കേള്‍ക്കാം അങ്ങനെ എന്തെല്ലാം...
കൈനീട്ടിയാല്‍ എത്താത്തത്ര ദൂരത്തായതുകൊണ്ട് അച്ഛന്റെ കൈയില്‍ നിന്നും കൈനീട്ടം വാങ്ങാന്‍ പറ്റില്ലാന്നൊരു സങ്കടം മാത്രേ ഉള്ളൂ....

നിങ്ങളൊക്കെ ആഘോഷിക്കൂ മനസ്സു തുറന്ന്.....

മയൂര said...

ക്ഷണത്തിനു നന്ദി :)
എനിയ്ക്ക് അകലങ്ങളിലിരുന്നൊരു വിഷു കൂടി കാണാന്‍ ഉള്ള യോഗമെയുള്ളൂ ...അഡ്വാസ് വിഷു ആശംസകള്‍....:)

റീനി said...

“കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും മാണിക്യം“ ഇത് ആദ്യമായി കേള്‍ക്കുകയാ.

ഒരു കുല കണിക്കൊന്നപ്പൂക്കള്‍ ബ്ലോഗില്‍ ഇടാന്‍ മറക്കേണ്ട, എഴുത്തുകാരി.

Typist | എഴുത്തുകാരി said...

ബയാന്‍, നന്ദി.
ശ്രീ, എന്തിനാ സംശയിക്കണേ, തീര്‍ച്ചയായും വരണം.

പോട്ടേ, സാരല്യാ, തോന്ന്യാസിക്കുവേണ്ടിക്കൂടി ഞാന്‍ ആഘോഷിച്ചേക്കാം.

മയൂരാ, നന്ദി.
റീനി - തീര്‍ച്ചയായും ഇടാം കൊന്നപ്പൂക്കള്‍.

വരവൂരാൻ said...

ആശംസകൾ,എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌