ഇന്നെനിക്കിത്തിരി സന്തോഷമുണ്ട്. എന്താണെന്നല്ലേ, പറയാം. ഒരു കുഞ്ഞു കാര്യാട്ടോ. കേട്ടുകഴിയുമ്പോള്‍ ഓ ഇതായിരുന്നോ എന്നൊന്നും ചോദിക്കല്ലേ!
ഇന്നു് എന്റെ മുല്ലവള്ളിയും പൂത്തു. “ഇതാപ്പോ നന്നായേ. ഈ ലോകത്തെങ്ങും മുല്ലവള്ളി പൂക്കാത്തപോലെ. മുല്ല പൂക്കാണ്ട് പിന്നെ കായ്ക്കാ ചെയ്യാ” നെറ്റി ചുളിക്കാന്‍ വരട്ടെ.
ഈ മുല്ലവള്ളി പൂക്കാന്‍ ഞാന്‍ കാത്തു കാത്തിരുന്നതു രണ്ടോ മൂന്നോ നാലോ വര്‍ഷങ്ങളല്ല, പിന്നെയോ നീണ്ട 10 വര്‍ഷങ്ങള്‍.അപ്പോ ഇതൊരിത്തിരി കാര്യോള്ള കാര്യല്ലേ?
ഞാന്‍ കോയമ്പത്തൂര്‍ നിന്നു കൊണ്ടുവച്ചുപിടിപ്പിച്ചതാണ്‍. അവള്‍ക്കു വളര്‍ച്ചക്കൊരു കുറവുമില്ല.പൂക്കാന്‍ മാത്രം മടി. ഞാനായതുകൊണ്ട് വെട്ടിക്കളഞ്ഞില്ല,കാത്തു കാത്തിരുന്നു. എന്നാലും ശരിക്കു പിണങ്ങി, തിരിഞ്ഞുനോക്കാറുമില്ല.
എന്നിട്ടിപ്പോ മൂന്നാലു ദിവസം മുന്‍പ് അറിയാതൊന്നു നോക്കിയപ്പോള്‍ ദാ ഒരു കുല മൊട്ട്. അതില്‍ ആദ്യത്തെ മൊട്ടു വിരിയുകയാണിന്നു്. പറയൂ, എനിക്കു സന്തോഷം വന്നാല്‍ തെറ്റുണ്ടോ?
ദാ, നോക്കൂ
എഴുത്തുകാരി.
Sunday, March 8, 2009
എന്റെ മുല്ലയും പൂക്കും
Posted by Typist | എഴുത്തുകാരി at 10:38 PM
Subscribe to:
Post Comments (Atom)
47 comments:
ഈ ഒരു കുല പൂ എന്റെ ഗീതക്കു്.അവളായിരുന്നല്ലോ എനിക്കു ചൂടാന്‍ എന്നും മുല്ലപ്പൂ കൊണ്ടുവന്നിരുന്നതും ഈ ചെടി എനിക്കു തന്നതും ......
ഹൈ... കലക്കിയല്ലോ...
പത്ത് വര്‍ഷത്തിനു ശേഷമാണ് പൂത്തതെങ്കിലും, മൊട്ട് മനോഹരം തന്നെ!...
ഈ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു..
കോയമ്പത്തുര്‍ മുല്ലയെ ഞാനും ഇഷ്ടപ്പെടുന്നു.മുല്ലപൂവിന്റെ സുഗന്ധം ഇവീടെ പരക്കട്ടെ...
പുതിയ പോസ്റ്റ് നന്നായി മുല്ല പൂവ് പോലെ മനോഹരം
ഐ മീന്‍ സ്മാള്‍ ബട്ട് ബുടിഫുള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Ente mulla poothu :)
ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വലിയ വില കല്പിക്കുന്നവളാണ് ഞാനും.
ആശംസകള്‍ :)
ഇങ്ങനെയുള്ള
കൊച്ചല്ലത്ത കാര്യങ്ങള്‍ക്ക്
സന്തോഷീക്കാനാണെനിനിക്ക് ഇഷ്ടം .
:)
പങ്കു വയ്ക്കാന്‍ കാണിച്ച നല്ല മനസിനു പ്രണാമം.
എന്തായാലും പൂത്തല്ലൊ... നല്ല കാര്യം.
പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ഫലമുണ്ടായല്ലോ.
:)
ശരിക്കും..എനിക്കും ഒരുപാട് സന്തോഷം
പത്തു വര്‍ഷമൊക്കെ ആയോ?
(മുല്ലയുടെ) ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല... :)
ശ്രീഹരി,
കാദംബരി,
അനോണീ,
കാപ്പിലാന്‍,
ബിന്ദു,
വല്യമ്മായി,
മാണിക്യം,
പൊറാടത്ത്,
ശ്രീ,
ഗൌരിനാഥന്‍,
കരിങ്കല്ല്,
എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.
കരിങ്കല്ലേ, ഞാനേയ് എന്റെ മുല്ലവള്ളിയെ സന്തൂര്‍ സോപ്പ് തേച്ചാ കുളിപ്പിക്കുന്നതു, അതാ പ്രായം തോന്നാത്തതു്.
“മുറ്റത്തെ മുല്ലേ ചൊല്ല്
കാലത്തേ നിന്നെ കാണാന്‍
വന്നെത്തും ബ്ലോഗര്‍ ആരാരോ?”
:)
പത്താം കൊല്ലം പൂത്ത മുല്ലക്ക് ആശംസകൾ !!
ഞാനെങ്ങാനും ആയിരുന്നേൽ രണ്ടാം കൊല്ലം ഇതു വെട്ടി തെങ്ങിൻ ചോട്ടിൽ ഇട്ടേനേ!!
എഴുത്തുകാരി ചേച്ചീ..,സന്തോഷത്തില്‍ ഞാനും കൂടുന്നു ട്ടോ...10 കൊല്ലം വരെ കാത്തിരുന്ന ആ ക്ഷമാശീലത്തിനു മുന്നില്‍ എന്താ പറയ്യാ...ഞാനാരുന്നെങ്കില്‍ ആ മുല്ലയോടു എപ്പോള്‍ കൂട്ടു വെട്ടീന്നു ചോദിച്ചാല്‍ മതി...:)
ചേച്ചീ; ഇതു പറഞ്ഞപഴാ ഒരു കാര്യം ഓര്‍ത്തേ.
എന്റെ വീട്ടിലുമുണ്ടായിര്‍ന്നു ഒരു ആത്തമരം. 15 വര്‍ഷമായിട്ടും പൂക്കാതെ അത് പൂത്ത് കായുണ്ടായി വന്നപ്പോള്‍ മതില്‍ കെട്ടാന്‍ വേണ്ടി അത് മുറിച്ചുകളയേണ്ടി വന്നു. ആത്തക്കായ് മതിവരുവോളം തിന്ന് കൊതിതീരാത്ത എനിക്ക് അത് എന്റെ ജീവിതത്തിലെ തീരാനഷ്ടമാണ്...
അതു കൊണ്ട് ഈ മുല്ലവള്ളിയും, മുല്ലപ്പൂവും പിഴുതു മാറ്റാതെ സംരക്ഷിക്കുക...ഇനിയും
കാത്തിരിപ്പിന്റെ ശുഭ പര്യാവസായിയില്‍ സന്തോഷിക്കുന്നു
പത്ത് വർഷത്തെ കാത്തിരിപ്പിനു എന്റെ വക ഒരു അവാർഡ് ദാ...............പിടിച്ചോ....................
കോയമ്പത്തൂര്‍ മുല്ലയാണ് അല്ലെ?
സന്തോഷത്തില്‍ ഞാനും...കൂടെ...
എന്റെ വീട്ടിലും ഉണ്ടായിരുന്നു,ഈ കോയമ്പത്തൂര്‍ മുല്ല.കുറെക്കൊല്ലം പൂവ് തന്നതായിരുന്നു.പിന്നെന്തോ ഫംഗസ് രോഗം വന്നു അവള് പണിമുടക്കി..ഇപ്പോഴും,എന്റെ അമ്മയ്ക്ക് ആ സങ്കടം തീര്‍ന്നിട്ടില്ല.
മുല്ലേനെ നന്നായി നോക്കിയ മനസ്സിന് നന്ദി.
അങ്ങനെ എഴുത്തുകാരിയുടെ മുല്ലയും മുല്ലി.
എനിക്കറിയാടോ ആ സന്തോഷം..
ആറ്റുനോറ്റ് മുല്ലവെച്ച് പിടിച്ചാല്‍ ക
കറക്ട് മൊട്ടിടുന്ന സമയത്ത് അത് വെട്ടിക്കളയുന്ന
ഒരാള്‍ എന്റെ വീട്ടിലുണ്ടായിരുന്നു..
തറവാട്ടിലെ വലിയമ്മാവന്‍..
എങ്ങനെയാണെന്നറിയില്ല..
കൃത്യസമയത്ത് ആള്‍ പറമ്പിലേക്ക് കത്തിയുമായി
ഇറങ്ങും..മുല്ലവള്ളി എന്നുവേണ്ട
പൂക്കാനും കായ്‌ക്കാനും തുടങ്ങിയതൊക്കെ വെട്ടും..
കാടുപിടിച്ച് കെടക്കണത് പോക്കാനാത്രെ..
അമ്മേടെ അമ്മാവനായതോണ്ട് നേരിട്ട് പറയാറില്ല..
ഇങ്ങേര്‍ക്ക് വട്ടാണോന്ന് അമ്മയോട്
പലപ്പോഴും ചോദിച്ചിട്ടുണ്ട്..രഹസ്യമായി..
ഇപ്പോ ആലോചിക്കുമ്പോള്‍ ഒക്കെ ഒരു രസം..
ഇപ്പോ മുല്ലവള്ളിയുമില്ല, വല്യമ്മാവനുമില്ല..
ഏതായാലും ആശംസകള്‍..
മുല്ലവള്ളി പൂത്തുലയട്ടെ ഇനിയുമിനിയും പൂക്കട്ടെ!!!
നന്ദകുമാര്‍,
ചാണക്യന്‍,
കാന്താരിര്‍ക്കുട്ടി,
Rare Rose,
ഹരീഷ്,
hanllalath,
ഗന്ധര്‍വ്വന്‍,
സ്മിതാ,
ചങ്കരന്‍,
രജനീഗന്ധി,
എന്റെ മുല്ലപ്പൂ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
അയ്യോ, മുല്ല പൂത്ത മണം ഇപ്പോഴാ കിട്ടിയത്.
ജലദോഷമായിരുന്നെന്നാ തോന്നുന്നത്.
ചിലര്‍ നട്ട ചെടികള്‍ വളരെ താമസ്സിച്ചേ പൂക്കൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
:)
മുല്ല മൊട്ട് കാണാൻ ഞാനും വന്നേ...
നല്ല മുല്ലപ്പൂ മണം..
ഇത് ഞാന്‍ പറിച്ചോട്ടെ?
10 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് - അപ്പോ ഒരു പായസത്തിനുള്ള വകയുണ്ട്!
കാത്തിരിപ്പിനൊക്കെ ഗുണമുണ്ടാവും ല്ലേ അപ്പോ
എന്റെ മുല്ലപ്പൂ ആശംസകള്‍
എല്ലാത്തിനും ഓരോ സമയമുണ്ട്... ക്ഷമയോടെ ഉള്ള കാത്തിരുപ്പിന് ഫലമുണ്ടായി... ഒടുവില്‍ മുല്ല പൂത്തു... ആ സുഗന്ധം എല്ലായിടത്തും പരക്കട്ടെ...
എനിക്കൊരു കാര്യം മനസ്സിലായി. നല്ല ക്ഷമയും സ്നേഹവുമുള്ള ആളാണ് എഴുത്തുകാരി. ഈ സന്തോഷത്തിൽ ഞാനും പങ്കു ചെരുന്നു.
കൊള്ളാം ചേച്ചീ,നന്നായിട്ടുണ്ട്.....ചേച്ചീടെ typewriter ബ്ലോഗ് കണ്ടു...നന്നായിട്ടുണ്ട്...അതിലെന്താ എപ്പൊഴുംഎഴുതാത്തെചേച്ചീ...എഴുതൂന്നേ...
നല്ലഭാഷയാണല്ലോ.....
ആശം സകൾ.....
ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളല്ലെ ബൂലോഗത്തിന്റേയും സന്തോഷങ്ങള്‍..!
നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങളാണു ചേച്ചി.. സൌരഭ്യം പരത്തട്ടെ അകത്തും പുറത്തും.
വായിച്ചപ്പോള്‍ വല്യ സന്തോഷം..ഞാനും ഇങ്ങനെ ഒന്നു പൂക്കൂ പ്ലീസ് എന്നുപറഞ്ഞ് ചെടികളുടെ പുറകേ നടക്കും.
ഓ.ടോ.ഉദ്യാനപാലികയുടെ വീട്ടില്‍ കുറേ ചെടിയുണ്ട് ല്ലേ?ഞാനാവഴിക്കു വരുന്നുണ്ട്..പുതിയ വീട്ടിലേക്ക് കുറേ ചെടിവേണം..റിസഷനല്ലേ..കാശുകൊടുത്ത് വാങ്ങാനൊരു മടി..;-)
മുറ്റത്തെ മുല്ലക്കു നല്ല മണമുണ്ടോ :-)
അനില്‍,
പകല്‍കിനാവന്‍,
രാമചന്ദ്രന്‍,
Madai,
പ്രിയ ഉണ്ണികൃഷ്ണന്‍,
ബിനു,
പാറുക്കുട്ടി,
വേറിട്ട ശബ്ദം,
കുഞ്ഞന്‍,
ആഗ്നേയാ,
തെന്നാലിരാമന്‍,
എന്റെ മുല്ലപ്പൂ മണം നുകരാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.
എഴുത്തുകാരി,
സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു...
(പിന്നെ ഞങ്ങളുടെ വീട്ടില്‍ ഇതുപോലെ 10 വര്‍ഷം മുന്‍പ് നട്ടുപിടിപ്പിച്ച ഒരു കണിക്കൊന്ന മരം ഉണ്ട്.. അത് ഇതു വരെ പൂത്തില്ല... എന്ന് പൂക്കുമോ എന്തോ ??? )
മുല്ല അപ്പോള്‍ ദശ പുഷ്പം ആയല്ലേ
ഇത്തരം കൊച്ചു കാര്യങ്ങളില്‍ സന്തോഷിക്കാന്‍ കഴിയുന്നത് തന്നെ ഒരു വലിയ കാര്യം !
കാത്തിരുന്നു മടുത്തു, വേഗമാകട്ടെ, waiting for the next post..
മോളെ ഒരുകാര്യം വെക്തം ..നമ്മള്‍ കാത്തിരിക്കാന്‍ മനസ്സുവെച്ചാല്‍ പൂക്കാത്ത മുല്ലയും പൂക്കും .നടക്കാത്ത കാര്യങ്ങളും നടക്കും ...
ഹരിശ്രീ, ചിലപ്പോള്‍ ആ കണിക്കൊന്ന ഈ വിഷുവിനു പൂക്കുമായിരിക്കും.
സനില്‍, ആദ്യമായല്ലേ ഇവിടെ, സ്വാഗതം.
പൊട്ട സ്ലേറ്റ്, അതെ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍.
ഏകാന്തപഥികന്‍, കാത്തിരിപ്പ് വല്ലാതെ നീളില്ല.
വിജയലക്ഷ്മി, അതിനിപ്പോ എല്ലാര്‍ക്കും തിരക്കല്ലേ, കാത്തിരിക്കാനെവിടെ സമയം?
നന്ദി, എല്ലാവര്‍ക്കും.
“ഇതാപ്പോ നന്നായേ. ഈ ലോകത്തെങ്ങും മുല്ലവള്ളി പൂക്കാത്തപോലെ. മുല്ല പൂക്കാണ്ട് പിന്നെ കായ്ക്കാ ചെയ്യാ”
ഗ്രേറ്റ് സ്റ്റൈല്‍.. സമ്മതിച്ചു. സിമ്പിള്‍ ഹമ്പിള്‍ ...........
മുല്ലമൊട്ടുകളുടെ ഗന്ധം ഹാവു മനസ്സിൽ നിറയുന്ന മനോഹരമായ ഓർമ്മയാണു
എന്നിട്ടെങനെ മുറ്റത്തെ മുല്ലക്കു മണമൊക്കെ ഉണ്ടൊ?
എഴുത്തുകാരി മുറ്റത്തെ മുല്ല പൂവിട്ടല്ലേ
എന്‍റെ വീട്ടിലെ മുല്ല മോട്ടിടാതായപ്പോള്‍ ഞാന്‍
അതിനോട് പറഞ്ഞു മര്യാദക്ക് മോട്ടിട്ടോ
അല്ലേല്‍ വെട്ടിക്കളയും എന്ന്
അപ്പോള്‍ അടുത്തകൊല്ലം ഏപ്രില്‍ മാസത്തില്‍ അത് പൂത്തു
പിന്നെ ഡിഗ്രി പരീക്ഷക്ക് പോകുമ്പോളൊക്കെ മുല്ല മാലകെട്ടി തലയില്‍ വെച്ച് കൊണ്ട്
പോകും ...
പിന്നെ പച്ചച്ചകിരി കൊണ്ട് പുക ഇട്ടു കൊടുത്താല്‍ മുല്ല ധാരാളം പൂക്കള്‍ തരും കേട്ടോ
മുറ്റത്തേ മുല്ലേ ചൊല്ലു..
Post a Comment