ഞങ്ങള്‍ക്കുതന്നെ അറിയില്ല, ഈ യാത്ര എവിടേക്കാണെന്നു്, എന്നാലും പോവാതെ വയ്യല്ലോ!
എഴുത്തുകാരിയുടെ വീട്ടില്‍ എന്തു സുഖമായി കഴിഞ്ഞിരുന്നു ഞങ്ങള്‍, എന്തിനാ വെറുതെ ഞങ്ങളെ പറഞ്ഞയക്കുന്നതു്?അത്രക്കിഷ്ടമില്ലാതായോ?
ഇതു ശിവന്‍ (ചക്ക ശിവന്‍ എന്നു ഞങ്ങള്‍ പറയും) . ഏതറ്റം വരെയും പോകും, കോണിയോ ഏണിയോ ഒന്നും വേണ്ട. ഒരു വെറ്റില വള്ളിയില്‍ പിടിച്ചു കയറിയാ ഇവിടെ എത്തിയതു്. ഫോട്ടോ എടുക്കാം എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ചിരിച്ചു തന്നെയാവട്ടെ എന്നു സന്തോഷത്തോടെ.
ഇതു ഞങ്ങള്‍ക്കു വീഴാനുള്ള കുഷന്‍. പരിക്കു പറ്റാന്‍ പാടില്ലല്ലോ. എന്തു കരുതലാണെന്നു നോക്കൂ !
ഇനി അവര്‍ വരും ഞങ്ങളെ കൊണ്ടുപോകാന്‍.
ഞങ്ങള്‍ പോകുന്നു, എവിടേക്കെന്നറിയാതെ.
ചാലക്കുടിവരെ ഈ വണ്ടിയില്‍, അവിടന്നു് ഐസൊക്കെ ഇട്ട് ഡെല്‍ഹിക്ക് കൊണ്ടുപോകുമത്രേ.അവിടെ ചെന്നിട്ടോ?എന്നാലും തലസ്ഥാനം കാണാനുള്ളൊരു ഭാഗ്യം കിട്ടിയില്ലേ, നിസ്സാരകാര്യമാണോ?
എഴുത്തുകാരി.
45 comments:
എഴുത്തുകാരിയുടെ വീടു മനസ്സിലായി ഇപ്പൊ...
1. ഫോട്ടോയില്‍ നിന്നും
2. എല്ലാ വര്‍ഷവും നെല്ലായില്‍ ചക്കവിതരണം നടത്തണ ടീമല്ലേ. എന്തിനാ ഇക്കൊല്ലം അതു കൊടുത്തതു്?
(എന്തായാലും കിടിലന്‍ പോസ്റ്റ്... )
ബൂലോഗത്തെ പുലി അല്ല, പുപ്പുലിയായ ഒരു ബ്ലോഗറുടെ ഒന്നാം പിറന്നാളാണിന്നു് (ബ്ലോഗിന്റെയാണേയ്). രഹസ്യമാണ്‍, ആരോടും പറയല്ലേന്നാ പറഞ്ഞിരിക്കണെ. അതുകൊണ്ട് നിങ്ങളും പറയല്ലേട്ടോ ആരോടും.
പേരു ഞാന്‍ പറയില്ല, ക്ലൂ വേണെങ്കില്‍ തരാം(ക്ലൂ കൂടുന്തോറും മാറ്ക്കു കുറയുമേ).
ക്ലൂ (1) തൊടുപുഴക്കാരന്‍ (2) ആവണിക്കുട്ടിയുടെ അഛന്‍.
ഇത്രേം മതി. ബൂലോഗത്തിപ്പോള്‍ മത്സരത്തിന്റെ കാലമല്ലേ, കണ്ടുപിടിക്കാന്‍ പറ്റുമോന്നു നോക്കട്ടെ.
(പിറന്നാളുകാരന്‍ എന്നെ തല്ലാന്‍ വരുന്നു, ഞാനോടി..)
നിസ്സാര കാര്യം ഒന്നുമല്ല
ഞങളുടെ വീട്ടിലൊക്കെ ഈ ചക്കകുട്ടന്‍
എത്തും പോളെക്കും അമ്പതു രൂപ എങ്കിലും കൊടുക്കണം എന്ന് മാത്രം ...
ചക്ക കൂട്ടാനൊക്കെ ഉണ്ടാക്കി കഴിച്ചോ ,ചക്ക വറുത്തത് ഉണ്ടോ ?
കൊതിയാകുന്നു ....
ഹും ഒരു ഇടിയന്‍ ചക്ക തോരന്‍ ഒക്കെ ഉണ്ടാക്കി ഒരു പോസ്ടിട്
എഴുത്തുകാരി ....
ഗുല്‍മോഹര്‍ ചേട്ടനല്ലേ പിറന്നാളുകാരന്‍ എനിക്ക് മനസ്സിലായി ഞാന്‍ പോയി നോക്കീട്ട് വരാം
കൊള്ളാമല്ലോ . ചക്ക വീഴ്ത്തുന്ന ഐഡിയയും കൊള്ളാം.
ചക്ക കാട്ടി കൊതിപ്പിക്കയാണല്ലെ.....ഞങ്ങടെ പ്ലാവിലും ഒരുദിവസം ചക്ക കായ്ക്കും. പക്ഷെ ചക്കക്കുരു മുളച്ച് പ്ലാവയിട്ടു വേണം.
പ്രിയ എഴുത്തുക്കരി,
ഇന്ന് ഇത് വരെ നെറ്റ് പണിമുടക്കി
അല്ലെങ്കില്‍ ചക്ക വണ്ടി നെല്ലായി
വിടുന്നതിനു മുമ്പ് വന്നു
ഒരാളെ എങ്കിലും രക്ഷ പെടുത്താമായിരുന്നു
സംഭവം ഇന്നാണോ നടന്നത്?
എന്തായാല്ലും കാശ് ഒരുപാടു കിട്ടിയല്ലേ?
അടുത്ത് ാങ്ങയാണോ കയറ്റുമതി െയ്യുന്നത്?
അറിയിച്ചാല്‍ നേരത്തെ
വരാം!!!!!!!!!!!!!!!!!!
പോസ്റ്റ് കിടിലന്‍ അല്ലാ ഡബിള്‍ കിടിലന്‍!!!!!!!!!!!!!!!!
ചക്കേം പോട്ടെന്ന് ദുബായിലേക്കൊ ഷാര്‍ജേലേക്കൊ
അപ്പോള്‍ ചക്കക്കടത്താണ് മുഖ്യ പരിപാടി അല്ലെ?
(കരിങ്കല്ലിനു നന്ദി.)
എന്റെ വീട്ടില്‍ ഏതായാലും കായ്ക്കുന്ന ഒരു പ്ലവേ ഉള്ളൂ.തിന്നു മതിയാവാനാവശ്യമായത്ര ചക്കയും കിട്ടും, ഒന്നാന്തരം തേന്‍ വരിക്ക.
അവനെ ഒക്കെ കയറ്റി അയച്ചാല്‍ അണ്ണന്മാര്‍ ഓടി വരും.
ഓഫ്ഫ്:
ഹരീഷിനുള്ള മുട്ടായി ഞാന്‍ കൊടുത്തിട്ടുണ്ട്.
അപ്പോ ഇഷ്ടം പോലെ ചക്കച്ചുള വറുത്തും ചക്ക വരട്ടിയും ചക്കപ്പുഴുക്കുണ്ടാക്കിയും ഒക്കെ തിന്ന് രസിക്കാം. ഇതിനൊക്കെയുള്ളത് അവിടെ വെച്ചിട്ടില്ലേ? അതോ ഒക്കെ കടത്തിയോ? :)
എന്നാലും ചക്കേടെ ഒരു ഭാഗ്യമേ !ഏതൊക്കെ നാടുകൾ കാണാം.ദൈവമേ അടുത്ത ജന്മത്തിൽ എന്നെ ഒരു ചക്കയായി ജനിപ്പിക്കേണമേ !!
മറന്നു.പിറന്നാൾ കാരനു ആശംസകളുണ്ട് ട്ടാ !
ആ ചക്കകളുടെ ഒരു ഭാഗ്യം.....
വളരെ നന്നായിട്ടുണ്ട്..
ചേച്ചീ,
വളരെ നന്നായിരിക്കുന്നു...എഴുത്തും,ചിത്രങ്ങളും.
ആശം സകൾ
ചക്ക തിന്നിട്ട് കാലമെത്രയായി :(
അതെ ചക്ക കണ്ടിട്ടു സഹിക്കുന്നില്ല, വീണിതല്ലോ കിടക്കുന്നൂ...
കരിങ്കല്ലേ, അപ്പോ കണ്ടുപിടിച്ചൂല്ലേ? ആരോടുംപറയണ്ടാ,ട്ടോ.
പതിവുപോലെഒന്നുരണ്ടു റൌണ്ടു് വിതരണം കഴിഞ്ഞു. ഇടാന്‍ ആളെ അന്വേഷിച്ചാല്‍ കിട്ടില്ല. മഴ വന്നാല്‍ പഴുത്തു ചീഞ്ഞു വീണു തുടങ്ങും. അതുകൊണ്ടൊക്കെയാ കൊടുക്കാമെന്നു വച്ചതു്.
പിരിക്കുട്ടീ, വരുന്നോ ഇങ്ങോട്ട്, ചക്ക വറുത്തതു, ചക്കത്തോരന്‍ എല്ലാം തരാം.
ശ്രീ,അവര്‍ ചക്ക ഇട്ടു ആ കുഷനില്‍ പിടിക്കുന്നതു കാണേണ്ടതു തന്നെയാണ്.
prayan, പ്ലാവ് മുളപ്പിക്കാന്‍ ചക്കക്കുരു വേണെങ്കില്‍ ഞാന്‍ തരാം.
അനോണീ, thank you. ഒരേ കമന്റ് 3 പ്രാവശ്യം വന്നതുകൊണ്ടാ രണ്ടെണ്ണം ഞാന്‍ delete ചെയ്തതു്.
മനു, അതേ ചക്കയും പോട്ടെ, നമ്മള്‍
മാത്രം പോയാല്‍ മതിയോ?
അനില്‍, ഈ പ്ലാവില്‍ ആദ്യം ഉണ്ടാവും ചക്ക. നെല്ലായിക്കാര്‍ എല്ലാ വര്‍ഷവും ആദ്യം ചക്ക കഴിക്കുന്നതു ഇവിടെ നിന്നാണു്.
സു - നമുക്കാവശ്യത്തിനുള്ളതു, താഴെയുള്ളതു നിര്‍ത്തിയിട്ടേ കൊടുത്തിട്ടുള്ളൂ.
കാന്താരിക്കുട്ടി - ഞാനും പ്രാര്‍ഥിക്കാം. പിറന്നാളുകാരന്‍ എത്തിയില്ല ഇതുവരെ.വരുമായിരിക്കും.
ശിവ - ഭാഗ്യം ചെയ്ത ചക്കകള്‍ അല്ലേ?
ഏകാന്തപഥികന്‍ - നന്ദി.
വേറിട്ട ശബ്ദം - ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ശ്രീഹരി, ഇങ്ങോട്ടു വരൂ, ഇഷ്ടം പോലെ ചക്ക ഞാന്‍ തരാം.
ചങ്കരന്‍ - പക്ഷേ ഇത്ര പൊക്കത്തില്‍ നിന്നു വീണിട്ടും അതിനു കേടൊന്നും പറ്റിയിട്ടില്ലല്ലോ എന്നതു ആശ്വാസമല്ലേ.
ചേച്ച്യ്യേ!!
ഞാനെത്തീട്ടോ; ഇവിടെ ചക്ക തിന്നു കൊതിതീര്‍ന്നിട്ടില്ല,
അപ്പോഴാണോ അവിടെ വീട്ടിലെ ചക്ക മൊത്തം വിറ്റ് കാശാക്കുന്നത്!!!
ഭൂലോകത്തിലെ പുലിയൊന്നുമല്ല; വെറുമൊരു എലിയായ എന്റെ പിറന്നാള്‍ ഈ പോസ്റ്റിലൂടെ എന്റെ പ്രിയപ്പെട്ട സഹബ്ലോഗെര്‍മാര്‍ക്ക് പങ്കു വെച്ച ചേച്ചിയ്ക്ക് എന്റെ സ്നേഹത്തിന്റെയും, നന്ദിയുടേയും പൂച്ചെണ്ടുകള്‍..
ആദ്യമായിട്ട് ഈ ബ്ലോഗുലകത്തിലേക്ക് ഞാന്‍ കാലെടുത്തുവച്ചപ്പോള്‍ എന്നെ സ്വീകരിച്ചത് ചേച്ചിയായിരുന്നു. ഇന്നു ഞാനീ ബൂലോകത്തിലെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ അടിത്തറയുടെ മുഴുവന്‍ ക്രെഡിറ്റും ചേച്ചിയ്ക്കു മാത്രമവകാശപ്പെട്ടതാണ്.
വീണ്ടു മനസ്സുനിറഞ്ഞ നന്ദിയോടെ..
ഹരീഷ്
എന്റെ ബ്ലോഗില്‍ വന്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച പിരീസിനും, എന്നെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച അനില്‍ചേട്ടനും, ഈ പോസ്റ്റില്‍ എനിക്ക് ആശംസകള്‍ നേര്‍ന്ന കാന്താരിചേച്ചിക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ, തദവസരത്തില്‍...
ആ ചക്കയായിരിക്കും ഇവിടെ ഗൾഫിൽ ഞങ്ങൾ ഒരു കിലോക്ക് 8 റിയാൽ വെച്ച് വാങ്ങുന്നത്.
നല്ല ഫോട്ടോസ്. ഓർമ്മകളിൽ ഒരു ചക്കക്കാലം നൽകി ഈ പോസ്റ്റ്.
ഹരീഷ് സാബ് വൈകിയെത്തിയ ഈ ഒന്നാം പിറന്നാൾ ആശംസകൾ സ്വീകരിച്ചാലും.
ആശംസകൾ!
നല്ല ചിത്രങ്ങള്‍. നാട്ടിലെത്തിയ പോലെ...
പ്രിയ ചക്കകളെ പോയി വരൂ .....
നിങ്ങളുടെ തേന്‍മധുരം ഓര്‍മ്മയാകുന്നു .
എഴുത്തുകാരിക്ക് ആശംസകള്‍
ചക്കകളുടെ യാത്ര കൊള്ളാം. ഉത്തര ഇന്ത്യയിലെ(മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ്) വിവാഹ സദ്യകളില്‍ ഒരു സ്പെഷ്യല്‍ ഐറ്റം ആണ് ഇവന്‍ എന്ന് കേട്ട് കേള്‍വി.
ഉം.. :( ഇവിടെ കുറച്ച് ദിവസം മുമ്പ് 4 ചുള ചക്ക പൊതിഞ്ഞ് വെച്ച പാക്കറ്റിന്റെ വില കണ്ട് ഒന്ന് ഞെട്ടി.. പിന്നെ എന്തായാലും വേണ്ടീല്ലാ അങ്ങട് വാങ്ങല്‍ തന്നെ എന്ന് തീരുമാനിച്ച് വാങ്ങി..തിന്ന് കൊതി മാറീല്ല.. മാതാശ്രീയെ വിളിച്ച് പറഞ്ഞു..ആരേലും നാട്ടീന്ന് വരുന്നു എങ്കില് എങ്ങിനെയെങ്കിലും എവിടുന്നെങ്കിലും കുറച്ച് വരിക്കചക്ക ചുള കൊടുത്ത് വിടണംന്ന് :(
പടം കണ്ടപ്പോ ഒന്നൂടെ കൊതിയായി :((
മധുരിയ്ക്കും ഓർമ്മകളേ....
.....................
കൊതിപ്പിക്കുന്നോ എഴുത്തുകാരീ.
ഒരു ചക്കക്കുരുവെങ്കിലും നടാമെന്നു വച്ചാൽ ഈ
തലസ്ഥാനത്തെവിടെയാ ഞങ്ങൾക്ക് മണ്ണ്. ആകാശത്തും ഭൂമിയിലുമല്ലാതെ ഒരു ഫ്ലാറ്റു മാത്രം സ്വന്തം.
നല്ല പോസ്റ്റ്.....
ചിത്രങ്ങളും വിവരണങ്ങളും നന്നായി...
തൊടുപുഴക്കാരന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍....
ഹരീഷ്, ഇത്രയൊക്കെ പറഞ്ഞിട്ടും ഞാന്‍ ആശംസകള്‍ തന്നില്ല അല്ലേ,എന്നാല്‍ ദാ, കൈയ്യോടെ, ആശംസകളുടെ ഒരു പിടി പൂക്കള്‍.
നരിക്കുന്നന്‍, എന്തു ചെയ്യാം, ഈ വഴി വന്നാല്‍ ഞാന്‍ തരാം.
shaivyam, നന്ദി. ഈ വഴി ആദ്യമായല്ലേ, സ്വാഗതം.
പാവപ്പെട്ടവന്‍,
പൊട്ട സ്ലേറ്റ്,
മെലോഡിയസ്, നന്ദി.
പാറുക്കുട്ടി,
ചാണക്യന്‍, സന്തോഷം.
കൊതിപ്പിക്കല്ലേ :)
എന്തൊക്കെ സാധനങ്ങളാ... ആളുകള് വില്‍ക്കുന്നെ ?
ഈ നാടന്‍ വരിക്ക ചക്കയുടെ മധുരം international market അറിയട്ടെ ..
എന്നാലും തലസ്ഥാനം കാണാനുള്ളൊരു ഭാഗ്യം കിട്ടിയില്ലേ, നിസ്സാരകാര്യമാണോ?
ഇപ്പോൾ ബ്ലോഗ്ഗില്ലൂടെ എല്ലായിടത്തുമെത്തിയില്ലേ... നന്നായിരിക്കുനൂ ഈ പോസ്റ്റ് .. ഓമനിക്കാനോരു ചക്ക കാലം
പാലക്കാട് കടന്നാല്‍ നാടന്‍ ചക്കയും സുല്‍ത്താന്‍ എന്ന പുതു മൊഴി ഇവിടെ അന്വര്‍ത്ഥമാണ്...
eethaayaalum chakka atuthu thanne
niraksharane pooloru yathra vivaraNa blog thudaghumayirikkum
chakka vishesham nannayi
chakka vishesham nannayi
നന്നായിരിക്കുന്നു ചക്ക വിശേഷങ്ങള്‍.
വേണമെന്‍കില്‍ ചക്ക ബ്ലോഗിലും കായ്ക്കും
പ്രിയാ,
കുഞ്ഞിപ്പെണ്ണ്,
ജ്വാല,
വരവൂരാന്‍,
പാവം ഞാന്‍,
നാടകക്കാരന്‍,
the man to walk with,
കുമാരന്‍,
ശശിധരന്‍,ആദ്യമായല്ലേ, സ്വാഗതം.
എന്റെ ചക്ക വിശേഷം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ശോ! വരാന്‍ വൈകിപ്പോയി...
ഈ ചക്കയൊക്കെ കടല്‍ കടന്നു ഇവിടെ ഒക്കെ എത്തുന്നുണ്ടാവും അല്ലെ ?
എന്നിട്ട്,പഴുത്ത്,അവരതു മുറിച്ചു കഷണം ആക്കി...മൂക്കില് വലിക്കാന്‍ തികയാത്ത ഒരു കുഞ്ഞി കഷണം പതിനഞ്ചു റിയാല് കൊടുത്തു വാങ്ങി തിന്നുമ്പോഴുള്ള രസം...ഹായ് !!
പറഞ്ഞറിയിക്കാന്‍ പറ്റില്ല.
പണ്ട് അച്ഛമ്മേടെ വീട്ടില് നിറച്ചും ഇതുപോലെ ചക്ക ഉണ്ടാവാറുണ്ട്.
അവിടെ കേറി പരിക്കണ ആള്..മോഹനന്‍ ആണ്..അതൊക്കെ ഓര്‍ത്തു..
നന്ദി..
ഹരീഷേട്ടന് ആശംസ നേര്‍ന്നിരുന്നു ട്ടോ.
Ella yaathrakalum nallathinakatte...! Ashamsakal.
ഞാന്‍ വന്നപ്പോഴേയ്ക്കും ആ ചക്കയെല്ലാം നാടുകടത്തപ്പെട്ടു. എന്റെ എഴുത്തുകാരീ, എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമാണ് പച്ച ചക്കച്ചുള. പഴുത്ത ചക്കയോട് അത്ര പ്രിയമില്ല.ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, ചക്കയവിയല്‍, ചക്കക്കുരുമാങ്ങ... എല്ലാം ഇഷ്ടം.
ഹരീഷിന് ആശംസകളും അഭിനന്ദനങ്ങളും.
ചക്കയുടെ കാര്യമായിരുന്നൂല്ലേ? പാവം ചക്കാസ്.. പക്ഷെ തിന്നാലും കൊതി തീരൂല്ല. അപ്പോ എല്ലാം മറക്കും.
Post a Comment