Saturday, January 27, 2007

കടലിലേക്കൊരു യാത്ര

പുറത്തുനിന്നു കണ്ടിട്ടൂള്ളതല്ലാതെ ഇതുവരെ കടലിന്റെ നടുവില്‍നിന്നു കടലിനെ കണ്ടിട്ടില്ല. ഇന്നലെ അതുണ്ടായി.

ഞങ്ങള്‍ 50 പേരടങ്ങുന്ന സംഘം (സ്ഥലം - കൊച്ചി, സമയം വൈകുന്നേരം 5.30) കയറുന്നൂ
“സാഗരറാണി” യില്‍.

“സാഗരറാണി” കപ്പല്‍ എന്നൊന്നും വിളിച്ചൂ‍ടാ, ഒരു വലിയ ബോട്ടു് എന്നു പറയാം. എന്നാലും
കപ്പല്‍ എന്നു പറയാനാണെനിക്കിഷ്ടം.

കപ്പല്‍ നീങ്ങിത്തുടങ്ങി. കടല്‍ ശാന്തമായിരുന്നു (മുന്‍പരിചയം ഉള്ളവര്‍ ക്ഷമിക്കുക, കപ്പലില്‍ നമ്മുടെ കന്നിയാത്രയാണേയ്). “റാണി” മന്ദം മന്ദം പോവുന്നു. അസ്തമയ സൂര്യന്‍ യാത്ര പറയാതെ മേഘങ്ങ്ള്‍ക്കിടയില്‍ മറഞ്ഞു. അങ്ങിനെ അങ്ങിനെ ഞങങള്‍ പുറംകടലിലെത്തി.
10 km വരെ പോയി. ചുറ്റും വെള്ളം മാത്രം.

open air ല്‍ കടല്‍ കാണണ്ട എന്നാണെങ്കില്‍, air conditioned room ല്‍ സുഖമായിരുന്നു്
ജാലകത്തിലൂടെ കാണാം.

അപ്പോഴേക്കും കലാ (പ) പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ ഒരുക്കുന്ന പരിപാടികള്‍ക്കു
പുറമേ നമുക്കും ആവാം, അറിയാമെങ്കില്‍ (അറിയില്ലെങ്കിലും, തൊലിക്കട്ടി ഉണ്ടായാലും മതി)
അവരുടെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കു ശേഷം, ഒരു ആശ്വാസമഴ പോലെ, ഇതാ വരുന്നൂ,
“ചന്ദന മണിവാതില്‍ പാതി ചാരി “(വേണുഗോപാല്‍) . ഞങങളുടെ ഇടയില്‍ നിന്നൊരാള്‍. പറയാതെ വയ്യ, വളരെ വളരെ നന്നായിട്ടു പാടി.

അതിനിടയിലെപ്പോഴൊ, ഞങ്ങള്‍ കരയിലേക്കു തിരിച്ചു വന്നു തുടങ്ങിയിരുന്നു, ആരും അറിഞ്ഞില്ല.
കരയോടടുത്തപ്പോഴാണറിയുന്നതു്. സമയം 7.30. രണ്ടു മണിക്കൂര്‍ കടന്നുപോയിരിക്കുന്നു.
സാഗരറാണിയോടു യാത്ര പറഞ്ഞു നടന്നു.

ബ്ലോഗന്മാരേ, പോയാലോ ഒരു ട്രിപ്?


എഴുത്തുകാരി.

അടിക്കുറിപ്പു് അല്ലെങ്കില്‍ വാല്‍ക്കഷണം:- “വീര്യം കൊണ്ടുപോകലും കഴിക്കലും allowed ആണ്.

Wednesday, January 10, 2007

ഒരു സ്വകാര്യ ദു:ഖം

തെളിഞഞ ദിവസം, ഇളം തണുപ്പുള്ള് വ്രിസ്ചിക കാറ്റ് (ധനുമാസമായിട്ടും).
മനസ്സു വല്ലാതെ തേങ്ഗുന്നു. അറിയാം എന്തിനാണെന്നു്. പ്രിയപ്പെട്ടവര്‍, കുറച്ചു
കാലത്തേക്കാണെങ്കിലും അകലെയ്ക്കു പോകുമ്പൊഴുള്ള വിങ്ങല്‍. തനിചചായപൊലെ.

ഇല്ല, എനിക്കറിയാം, ഞാന്‍ പഴയ ഞാന്‍ ആവും, within days, and I will be back
to u.

എഴുത്തുകാരി.

Sunday, January 7, 2007

ഒന്നാം രാഗം പാടി....

അടുത്ത രാഗങ്ങള്‍ക്കായി കാതോര്‍ത്തിരിക്കൂ ബൂലോഗരേ :)

- എഴുത്തുകാരി.