അറിയാല്ലോ, ഞാനൊരു നെല്ലായിക്കാരിയാണെന്നു്. പക്ഷേ എന്തേ ഞാന്‍ ഇതുവരെ നിങ്ങളോട് ഞങ്ങളുടെ ക്ഷേത്രത്തെ പറ്റി പറഞ്ഞില്ല!, അറിയില്ല. അവിടത്തെ ഉത്സവത്തെപറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്.(ഇവിടെ,ഇവിടേയും)മഹാമുനിമംഗലം ക്ഷേത്രം. അതാണ് ഞങ്ങളുടെ ക്ഷേത്രം.
തൃശ്ശൂര്‍ നിന്നും എറണാകുളത്തേക്കു പോകുമ്പോള്‍ (തിരിച്ചും ആവാം) NH 47 ല്‍ പുതുക്കാടിനും കൊടകരക്കും ഇടക്കുള്ളൊരു കൊച്ചു സ്ഥലമാണ് നെല്ലായി. നെല്ലായി ബസ് സ്റ്റോപ്പില്‍ ഇറങ്ങി കിഴക്കോട്ടു നോക്കിയാല്‍ ക്ഷേത്രത്തിന്റെ കമാനം കാണാം. കമാനം കടന്നു നേരെ ചെന്നെത്തുന്നതു ക്ഷേത്രത്തില്‍. റോഡില്‍ നിന്നേ കാണാം.
കുറുമാലി പുഴയുടെ (ഇവിടെനിന്നും ഒഴുകിയാണതു് കുറുമാലിയില്‍ എത്തുന്നത്) തീരത്താണു് ക്ഷേത്രം. നരസിംഹമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. രാവിലെ ഉണ്ണികൃഷ്ണന്, നേരം ചെല്ലുംതോറും നരസിംഹമൂര്‍ത്തിയായി (ശാന്തനായ രൂപത്തില്‍) മാറിവരുന്നതായാണ് സങ്കല്പം.പേരു സൂചിപ്പിക്കുന്നതുപോലെ മുനിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു ഐതിഹ്യം. മുനിമാര്‍ മണല്‍കൊണ്ടും പിന്നീട് ശിലകൊണ്ടും ഉണ്ടാക്കിയ വിഗ്രഹത്തെ പൂജിച്ചിരുന്നു. പിന്നീട് കാലാന്തരത്തില്‍ ഇന്നത്തെ രീതിയില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ക്ഷേത്രത്തില്‍ നിന്നു് നേരിട്ടു് കടവിലേക്കിറങ്ങാം. ആണുങ്ങള്‍ക്കു വേറെ പെണ്ണുങ്ങള്‍ക്കു വേറെ കടവുകളുണ്ട്. ഇപ്പോഴും കുറേപേരൊക്കെ സ്ഥിരമായി പുഴയില്‍ കുളിക്കുന്നവരുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ പുഴയുടെ ഗതി മാറി കുറേശ്ശെകുറേശ്ശെയായി കടവില്‍ മണ്ണു കയറി കടവില്‍ നിന്നു് പുഴ നീങ്ങിപോയി. അതുകൊണ്ട് പെണ്ണുങ്ങളുടെ കടവു് മഴക്കാലത്തു് വെള്ളം കയറുമ്പോള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.
ഓര്‍മ്മകള്‍ പാറി പറന്നു പോകുന്നു, പഴയകാലത്തേക്കു്. അന്നു ഞങ്ങള്‍ പുഴ നീന്തി കടക്കുമായിരുന്നു. അക്കരെയെത്തി അവിടെ നിന്നു് എന്തെങ്കിലുമൊരു തൂപ്പ് (ചെടി) പറിച്ചുകൊണ്ടുവരണം. വീണ്ടും നീന്തി ഇക്കരെയെത്തുമ്പോള്‍ സമ്മാനം. എന്താണെന്നല്ലേ അപ്സര പെന്‍സിലിന്റെ ഒഴിഞ്ഞ ഒരു ചെപ്പു്, അല്ലെങ്കില്‍ പല കളറില്‍ എഴുതാവുന്ന പെന്‍സില്‍ (എല്ലാം ബോംബെയില്‍ ബന്ധുക്കളുള്ളവര്ക്കു മാത്രം കിട്ടുന്നത്! എത്ര അമൂല്യമായ നിധി പോലെയാ അതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്!)
മണ്ഡലക്കാലമാകുമ്പോള് രാവിലെ അഞ്ചിനും അഞ്ചരക്കുമൊക്കെ എഴുന്നേറ്റു പുഴയില്‍ പോയി മുങ്ങുന്നതു്, സോപ്പ് തേക്കലൊന്നുമില്ല, ആണ്‍കുട്ടികളുടെ ഒരു സെറ്റുണ്ട്, അവരേക്കാള്‍ മുന്‍പു് വൈലൂരമ്പലത്തില് എത്തണം. പാടത്തുകൂടെ ഒരൊറ്റ ഓട്ടമാണ്. പാടത്തൊക്കെ കൃഷിയില്ലാത്ത സമയങ്ങളില്‍ മുതിര വിതച്ചിട്ടുണ്ടാവും. മൂക്കാത്ത മുതിര പൊട്ടിച്ചു തിന്നാന്‍ നല്ല രസമാണ്്. പിന്നെ നെല്ലിന്റെ കതിരു വലിച്ചെടുത്തു അതിന്റെ അറ്റത്തു ചവച്ചാല്‍ ഒരു തരം പാലുണ്ടാവും. എത്ര ചീത്ത കേട്ടിരിക്കുന്നു, എത്ര പ്രാവശ്യം തല്ലാന്‍ ഓടിപ്പിച്ചിരിക്കുന്നു.
ഇനിയുമുണ്ട് പലതും. പെണ്ണുങ്ങള് കുളിക്കുമ്പോള്‍ ശബ്ദമുണ്ടാക്കാതെ നീന്തി അക്കരെ ചെന്നെത്തി നോക്കുന്ന വീരന്മാര്. ഒരു വിദ്വാന്റെ നരച്ച തല അയാള്‍ക്കു തന്നെ പലപ്പോഴും പാരയായിട്ടുമുണ്ട്.പക്ഷേ ആശാന് അതുകൊണ്ട് പിന്‍വാങ്ങി എന്നൊന്നും ആരും കരുതണ്ട.
ഇന്നു വിജയദശമിയല്ലേ, വൈലൂര്‍ അമ്പലത്തില്‍ ഒന്നു പോയി. അപ്പോ തുടങ്ങിയതാ ഒരു നൊസ്റ്റാല്ജിക് മൂഡ്.
പാട്ടു് ഇടാന്‍ എനിക്കറിയില്ല. എന്നാലും എല്ലാരും ഈ സമയത്തു് മറക്കാതെ “ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ ..“ എന്ന പാട്ടു് എവിടുന്നെങ്കിലുമൊക്കെ സംഘടിപ്പിച്ചു കേള്‍ക്കുക.
എവിടെയോ തുടങ്ങി,കാട് കയറി എവിടൊക്കെയോ എത്തി അല്ലേ.ഇനി back to topic.
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, ക്ഷേത്രം എന്ന സങ്കല്പത്തിനുള്ളില് നിന്നു കൊണ്ടു തന്നെ, ഇവിടുത്തെ (ഈ ഒരു പ്രദേശത്തിന്റെയെങ്കിലും) മൊത്തം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ ക്ഷേത്രം. വനിതാ സമിതിയുണ്ട്, കുട്ടികളുടെ ചങ്ങാതികൂട്ടമുണ്ട്. ശരിക്കും ഭയങ്കര രസാട്ടോ. ക്ഷേത്രത്തിനു പിന്നില്‍ ഒരു ഊട്ടുപുരയുണ്ട്. ആരുടെയെങ്കിലും പിറന്നാള്‍ വന്നു. ഉടനെ തീരുമാനിച്ചു, ഒരു അന്നദാനം ആയാലോ. എന്നു വച്ചാല്‍ രാത്രിയില്‍ ഒരു കഞ്ഞിയും പുഴുക്കും, അല്ലെങ്കില്‍ ഇഡ്ഡലിയും സമ്പാറും. വെറുതെ ഒന്നു കൂടാനുള്ള ഒരു വഴി. അമ്മമാര്‍, അഛന്മാര്, കുട്ടികള്‍, ആകെ ഒരു 50-60 പേരുണ്ടാവും.ഞങ്ങളൊക്കെ കൂടി തന്നെ പാചകവും.( ഇന്നും ഉണ്ടായിരുന്നൂട്ടോ, കഞ്ഞിയും പുഴുക്കും അച്ചാറും.ദാ, ഇപ്പോ കഴിച്ചു വന്നേയുള്ളൂ).
വിഷുവന്നാലും ദീപാവലി വന്നാലും എല്ലാ ആഘോഷവും ഇവിടെ തന്നെ.കുട്ടികള്‍ വീട്ടില്‍ വാങ്ങുന്ന പടക്കവും സാധനങ്ങളുമെല്ലാം കൊണ്ടുവരും, എല്ലാവരും കൂടി ക്ഷേത്രമുറ്റത്തുവച്ചു് പൊട്ടിക്കും. ദീപാവലിയായാല്‍ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തു മുഴുവനും ദീപങ്ങളായിരിക്കും. ഇക്കൊല്ലത്തെ തിരുവോണത്തിനു പോലും ഞങ്ങള്‍ തീരുമാനിച്ചു,നമുക്കു് എല്ലാവര്ക്കും കൂടി ഒരുമിച്ചു ആയാലോ ഓണസദ്യ. മാങ്ങ, ചക്ക, നാളികേരം,ഇല എല്ലാം ആരെങ്കിലുമൊക്കെ കൊണ്ടുവരും. ഞങ്ങള്‍ തന്നെ വക്കും. ഇനിയിപ്പോ കുറേ നാളായി ഒത്തുചേരലിനൊരു അവസരം ഒത്തുവന്നില്ലെങ്കിലോ, എന്തെങ്കിലുമൊന്നു് - ഒരു ചെറിയ ഭജനയോ (ഇവിടത്തെ കുട്ടികളുടെ തന്നെ) മറ്റോ സംഘടിപ്പിക്കും. അപ്പോള്‍ അതോടനുബന്ധിച്ചു അന്നദാനവും ആവാലോ!!
ഉത്സവം മകരമാസത്തില്‍. 6 ദിവസം. ശരിക്കും നാട്ടിന്റെ തന്നെ ഒരു ഉത്സവം ആണതു്. കൂപ്പണ്‍ വില്പനയുടെ ചുമതല ചങ്ങാതികൂട്ടത്തിന്. അമ്പല കമ്മിറ്റി പ്രതീക്ഷിച്ചിരുന്നതിനേക്കള് എത്രയോ കൂടുതല്‍ കാശു പിരിച്ചാല്‍ പ്രതിഫലമായി ഒരു ദിവസത്തെ ടൂര്‍. അവരും happy ഇവരും happy.
നോക്കൂ, എങ്ങിനെയുണ്ടെന്നു്, ഞങ്ങളുടെ നാടും അമ്പലവുമൊക്കെ. അടുത്ത ഉത്സവത്തിനു് തീര്‍ച്ചയായും വിളിക്കാട്ടോ.
എഴുത്തുകാരി.
49 comments:
ഇഷ്ടായോ, എന്റെ നാട്?
സംശയമെന്താ..വളരെ ഇഷ്ടമായി
ആരുടെയെങ്കിലും പിറന്നാള്‍ വന്നു. ഉടനെ തീരുമാനിച്ചു, ഒരു അന്നദാനം ആയാലോ. എന്നു വച്ചാല്‍ രാത്രിയില്‍ ഒരു കഞ്ഞിയും പുഴുക്കും, അല്ലെങ്കില്‍ ഇഡ്ഡലിയും സമ്പാറും. വെറുതെ ഒന്നു കൂടാനുള്ള ഒരു വഴി. അമ്മമാര്‍, അഛന്മാര്, കുട്ടികള്‍, ആകെ ഒരു 50-60 പേരുണ്ടാവും.ഞങ്ങളൊക്കെ കൂടി തന്നെ പാചകവും.( ഇന്നും ഉണ്ടായിരുന്നൂട്ടോ, കഞ്ഞിയും പുഴുക്കും അച്ചാറും.ദാ, ഇപ്പോ കഴിച്ചു വന്നേയുള്ളൂ).
വിഷുവന്നാലും ദീപാവലി വന്നാലും എല്ലാ ആഘോഷവും ഇവിടെ തന്നെ.കുട്ടികള്‍ വീട്ടില്‍ വാങ്ങുന്ന പടക്കവും സാധനങ്ങളുമെല്ലാം കൊണ്ടുവരും, എല്ലാവരും കൂടി ക്ഷേത്രമുറ്റത്തുവച്ചു് പൊട്ടിക്കും. ദീപാവലിയായാല്‍ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തു മുഴുവനും ദീപങ്ങളായിരിക്കും. ഇക്കൊല്ലത്തെ തിരുവോണത്തിനു പോലും ഞങ്ങള്‍ തീരുമാനിച്ചു,നമുക്കു് എല്ലാവര്ക്കും കൂടി ഒരുമിച്ചു ആയാലോ ഓണസദ്യ. മാങ്ങ, ചക്ക, നാളികേരം,ഇല എല്ലാം ആരെങ്കിലുമൊക്കെ കൊണ്ടുവരും.
വിശ്വസിക്കട്ടേ?
നാട്ടു വിശേഷങ്ങള്‍ ഒത്തിരി ഇഷ്ടമായി..പുഴക്കരയില്‍ കുളിക്കാനിറങ്ങുന്ന തരുണീമണികളെ വായില്‍ നോക്കാന്‍ വരുന്ന നരച്ചതലയനു നിങ്ങള്‍ കല്ലു വെച്ചെറിയാറുണ്ടോ?
ഈ എഴുതിയിരിയ്ക്കുന്നതൊക്കെ ഇപ്പോഴും സംഭവിയ്ക്കുന്നുവെങ്കിൽ എഴുത്തുകാരി ഭാഗ്യവതിയാണ്. നിങ്ങളുടെ നാട്ടുകാരും.
ആ നാട്ടിലെ ഒരംഗമാകാൻ കൊതി തോന്നി....
അമ്പലത്തിന്റെ മുൻ വശ ദൃശ്യം എന്താ ഒഴിവാക്കിയതാണോ..?
ഒത്തിരി ഇഷ്ടായി.
നിങ്ങളുടെ നാടും നാട്ടിലെ രീതികളും,
പിന്നെ ആ എഴുത്തും ചിത്രങ്ങളും,
എഴുത്തുകാരിയെയും...........
ബൈജു സുല്‍ത്താന്‍, നന്ദി.
സങ്കുചിതന്,പൊറാടത്ത്,
ഒരു സംശയവും കൂടാതെ ധൈര്യമായിട്ടു 100 ശതമാനം വിശ്വസിച്ചോളൂ. അടുത്ത ഉത്സവത്തിനു് വരൂ. സങ്കുചിതന് പോട്ടക്കാരനല്ലേ, പൊറാടത്ത് പെരുമ്പിള്ളിശ്ശേരിക്കാരനും. രണ്ടും അടുത്താണ്. നമുക്കൊരുമിച്ചാഘോഷിക്കാം.
അമ്പലത്തിന്റെ മുന്‍വശത്ത് പണികള്‍ നടന്നു കൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് ആ പടങ്ങള്‍ ഇടാന്‍ കഴിയാഞ്ഞതു്.
കാന്താരിക്കുട്ടീ - നന്ദി. കല്ലുവച്ചെറിഞ്ഞിട്ടു കാര്യമില്ല, അയാള്‍ക്ക് ഒരുപാട് നേരം വെള്ളത്തില്‍ മുങ്ങി കിടക്കുവാനും മിടുക്കുണ്ട്. കക്ഷി ഇപ്പഴും ഉണ്ട് .പുഴയില്‍ കുളിക്കാന്‍ പോകാറില്ലെന്നു മാത്രം.
I just read the blog
I must say I traveled a lot of years back ward. Really I miss the kuttikkalam
It was a great thing that you posted a beautiful blog. I feel proud to be a nellaite and part of the celebration around our temple.
Hats off to you!
vazhipokkan
ഇഷ്ടായി..
ചങ്ങാതീ,
ക്ഷേത്ര പരിസരങ്ങള്‍ എപ്പോഴും ഒരു ശാന്ത പ്രദേശമായി തോന്നാറുണ്ട്. അതിനെ ചുറ്റി കുറേ ചിട്ടകളും ഒക്കെയായി , താമസ്സത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ്.
പക്ഷെ ഇന്നു പല ക്ഷേത്രങ്ങളും ഭക്തര്‍ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ചില ബ്രാന്‍ഡഡ് സംഘങ്ങള്‍ കുത്തകാവകാശം സ്ഥാപിക്കുന്നു.
ഇതില്‍ നിന്നും നിങ്ങളുടെ നാട് വ്യത്യസ്ഥമായി നില്ക്കുന്നുവെങ്കില് നിങ്ങള്‍ ഭാഗ്യവാന്മാര്.
അത അങ്ങീനെ തന്നെ നില്നില്ക്കട്ടെ എന്നു ആശംസിക്കുന്നു.
“ഓര്‍മ്മകള്‍ പാറി പറന്നു പോകുന്നു, പഴയകാലത്തേക്കു്. അന്നു ഞങ്ങള്‍ പുഴ നീന്തി കടക്കുമായിരുന്നു.” വളരെ നല്ല എഴുത്ത്..
......... ഒരു കാലഘട്ടത്തിന്റെ
സംസ്കാരവും മൂല്യങ്ങളും ക്ഷേത്രത്തെ ചുറ്റി പറ്റി...
നാട്ടുവിശേഷം അസ്സലായി!
നന്മകള് നേരുന്നു ...
ormakal odi kkalikkuvanethunnu....
enikkilla inganathe ormakal..
oru kulathil polum kulichittilla kashtam..typistnte okke bhagyam....
ennum vannu nokkum pavam radika poyonnu...
innathe varavu enthayalum nannayi
ഇഷ്ടായോന്നോ?! മ്മ്ടെ നാടാല്ലേ? കുറുമാലിപ്പുഴ ആഹ്!!പഴേ കാര്യങ്ങള്‍ ഒക്കെയിപ്പോ ഓര്‍മ്മയായി.. :)
ഒത്തിരി ഇഷ്ടായി നാട്. എല്ലാ ഗ്രാമങളും ഇങനെയൊക്കെതന്നെയായിരുന്നില്ലെ - ഇപ്പോള്‍ കുറെയൊക്കെ മാറിയെങ്കിലും... ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ എന്നും മധുരതരം. എല്ലാം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി..
ലതീ, സന്തോഷം. അപ്പോ എന്നെയും ഇഷ്ടായി അല്ലേ?
നെല്ലായിക്കാരനായ വഴിപോക്കനു് നന്ദി. പഴയകാലത്തേക്കു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം.
ചാണക്യന് - നന്ദി.
അനില്‍ - ദൈവാധീനം കൊണ്ട് ഇതുവരെ ആരും ഇവിടെ കടന്നുകയറിയിട്ടില്ല. ഇനിയും അതൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയേയുള്ളൂ.
മാണിക്യം - നന്ദി.
പിരിക്കുട്ടീ - രാധികയുടെ ടോപിക് ഇത്തിരി കട്ടി കൂടിപ്പോയി അല്ലേ? ഞാന്‍ തിരിച്ചുവന്നു.
നന്ദകുമാര്‍ - കുറുമാലി, കടലാശ്ശേരി,തൃശ്ശൂര്‍ എന്നൊക്കെ കേക്കുമ്പോ ഒരു സന്തോഷം വേറെ തന്നെയാ അല്ലേ?
bs madai -- ആദ്യമാണല്ലേ ഈ വഴി.നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.
തുടക്കത്തില്‍ എനിക്കിഷ്ടായില്ല... പോസ്റ്റ്..
"ഐതീഹ്യം" എന്നു് അവസാനിക്കണ പാരഗ്രാഫ് വരെ ഇഷ്ടായില്ല...
പിന്നീടങ്ങ്ട്... കലക്കി.. :)
കലകലക്കി...
Photos-um kidilan
ചേച്ചീ;
എന്താണ് മറുപടി തരേണ്ടത് എന്നെനിക്കറിയില്ല; വായിച്ചു; മനസ്സ് ഒരു നൊസ്റ്റാള്‍ജിക് മൂഡിലേയ്ക്കു പോയി... ഇനിയൊരു ജന്മമുണ്ടെങ്കില് എനിക്ക് കുട്ടിക്കാലം മാത്രം മതി....
‘നെല്ലിന്റെ കതിരു വലിച്ചെടുത്തു അതിന്റെ അറ്റത്തു ചവച്ചാല്‍ ഒരു തരം പാലുണ്ടാവും. എത്ര ചീത്ത കേട്ടിരിക്കുന്നു, എത്ര പ്രാവശ്യം തല്ലാന്‍ ഓടിപ്പിച്ചിരിക്കുന്നു.‘
ഇതൊക്കെ വായിക്കുമ്പോള്‍ ബാല്യകാലഓര്മ്മകളാല് മനസ്സ് വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്....
ഒട്ടേറെഭാഗ്യവനാണ് ഞാനും കാരണം എനിക്ക് എന്റെ ഗ്രാമത്തില്‍ തന്നെ ഇപ്പോഴും താമസിക്കാനാവുന്നുവല്ലോ... എന്റെ തട്ടകത്തമ്പലത്തിന്റെ പ്രതിഷ്ഠയും നരസിംഹമൂര്ത്തിയുടേതാണ്. ഇവിടെയും ഉത്സവത്തിനും, സപ്താഹത്തിനും, തിരുവാതിരക്കും ഒക്കെ ഞങ്ങള്‍ നാട്ടുകാര്‍ കൂടി പ്രസാദ ഊട്ട് ഉണ്ടാക്കി വിതരണം ചെയ്ത്...അതൊരു നല്ല രസമാട്ടോ...എല്ലാം കഴിയുമ്പോള്‍ ഒരു നഷ്ടബോധം തോന്നിത്തുടങ്ങും....പിന്നെ അടുത്ത വര്‍ഷം വരെയുള്ള കാത്തിരിപ്പ്....
ചേച്ചി ...
നാടും നാട്ട് വിശേഷങ്ങളും...ഒപ്പം ആ മനോഹരമായ പച്ചപ്പ് നിറഞ്ഞ നെല്ലായിയുടെ ചിത്രങ്ങളും ഒത്തിരി ഇഷ്ടായി.
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍
ഇഷ്ടപ്പെട്ടു. അസൂയപ്പെട്ടു. അല്ലാതെന്താ ചെയ്യാ?
നാട് ഇഷ്ടമായെന്നു മാത്രമല്ല നൊസ്റ്റാൾജിക് ഫോട്ടോസും ഇഷ്ടമായി
very good writing ..
and nice pics
മണലീ, കുറുമാലീ..
എന്ന പാട്ടൊക്കെ ഓര്‍ത്തു. :)
നാട്ടുവിശേഷം നന്നായി..
-ഒരു അയല്നാട്ടുകാരന്.
എഴുത്തുകാരി ചേച്ചീ...അമ്പലത്തിലെ വിശേഷവും പഴയ ഓര്‍മ്മകളൊക്കെ വായിച്ചു കൊതിച്ചു പോയി...നാട്ടിന്‍പുറത്തെ ഈ കൂട്ടായ്മയും മനസ്സിന്റെ നൈര്‍മ്മല്യവും കെടാതിരിക്കട്ടെ...
അറിയാല്ലോ, ഞാനൊരു നെല്ലായിക്കാരിയാണെന്നു്. “
“പിന്നെ നെല്ലിന്റെ കതിരു വലിച്ചെടുത്തു അതിന്റെ അറ്റത്തു ചവച്ചാല്‍ ഒരു തരം പാലുണ്ടാവും. എത്ര ചീത്ത കേട്ടിരിക്കുന്നു, എത്ര പ്രാവശ്യം തല്ലാന്‍ ഓടിപ്പിച്ചിരിക്കുന്നു.“
നെല്ലായിക്കാരിക്ക് നെല്ക്കതിര് ഒരു വീക്ക്നസ്സാ?
ചുമ്മാല്ലാ ഓടിക്കുന്നത്.
:)
നന്നായി ഇഷ്ടായി നെല്ലായിക്കഥ
ചിത്രവും വിവരണവും നാടും ഇഷ്ടായി :)
എഴുത്തുകാരീ നല്ല രസമുള്ള ഓര്‍മ്മകള്‍. അതുപോലെ ഇന്നും ഒതുകൂടലുകള്ക്ക് അവസരം കണ്ടെത്തുന്ന നല്ലവരായ നാട്ടുകാര്‍. ഒരുപക്ഷെ ഒരു ഗ്രാമത്തില്‍ മാത്രമാവാം ഇതൊക്കെ ഇന്നും അവശേഷിക്കുന്നത്. ആ മരിച്ചുകൊണ്ടിരിക്കുന്ന പുഴ വല്ലാത്ത ഒരു നോവ് സമ്മാനിച്ചു.
വൈകിവന്ന വായന...ആകെപ്പാടെ ഒരു നൊസ്സാൾജിക് മൂഡ്....നന്നായി എഴുതിയിരിക്കുന്നു.ആ നരച്ചതല ഞാനല്ല.എനിക്കയാളെ അറിയുകയുമില്ല.
ഈ ശാന്ത സുന്ദരമായ സ്ഥലം ഇഷ്ടപ്പെട്ടില്ലങ്കിൽ ഞാനൊരു കേരളീയനല്ലാതെ വരും. തീർച്ചയായും കൊതിയാകുന്നു. ആ കടവിലിറങ്ങിയൊന്ന് മുങ്ങിക്കുളിക്കാൻ.
ഭേഷായീട്ടോ...
എഴുത്തും പടങ്ങളും ഇഷ്ടമായി.ചെറുപ്പത്തില്‍ ഒരിക്കല്‍ ചെങ്ങാലൂര്‍ വന്നിട്ടൂണ്ട്.അതിലൂടെ ഒഴുകുന്നതും ഈ കുറുമാലിപ്പുഴ തന്നെയാണെന്നു തോന്നുന്നു.
നല്ല പോസ്റ്റ്. ചിത്രങ്ങളും. ശരിക്കും ഇഷ്ടായി:)
എത്ര തവണ ഞാന്‍ ഓരോ വാചകവും വായിച്ചു..
എത്ര തവണ ഓരോ പടവും നോക്കിനോക്കിയിരുന്നു...
കരിങ്കല്ലേ - ഐതിഹ്യം കഴിഞ്ഞപ്പോള്‍ ഇഷ്ടായല്ലോ. സന്തോഷം.
ഹരീഷ് - നമ്മള് അപ്പോള്‍ ഏറെക്കുറെ ഒരുപോലെയാണെന്നു തോന്നുന്നു, അല്ലേ?
മന്‍സൂര്‍ - ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം.
സരിജാ, നന്ദി
രസികന്‍, നന്ദി
കുമാരന് - ഈ വഴി ആദ്യമാണെന്നു തോന്നുന്നു ഇല്ലേ, സന്തോഷം.
ഹരിപ്രസാദ് - അതെ,മണലിപുഴയും കുറുമാലിപുഴയും.അപ്പോള്‍ നമ്മള് അയലക്കക്കാരാണല്ലേ!
rare rose - ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.
കൃഷ് - അപ്പോ അവിടേം കണ്ടുപിടിച്ചു അല്ലേ. സമ്മതിച്ചു ചങ്ങാതി.
പ്രിയാ,
മയൂരാ, രണ്ടുപേര്‍ക്കും നന്ദി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
അപ്പൂ - ഇപ്പോള്‍ വര്‍ഷക്കാലത്തില്‍ മലവെള്ളം വരുമ്പോള്‍ മാത്രം പുഴ പഴയ പ്രതാപം വീണ്ടെടുക്കുന്നു.
വികടശിരോമണി - നന്ദി. “എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നില്ല” അല്ലേ?
നരിക്കുന്നന്‍ - വരൂ, സുഖായിട്ട് മുങ്ങിക്കുളിക്കാം കടവിലിറങ്ങി.
മുസാഫിര്‍ - അതേ, അതും കുറുമാലിപുഴ തന്നെ. പുഴയുടെ ഇക്കരെ നെല്ലായി, അക്കരെ ചെങ്ങാലൂര്‍.
ലക്ഷ്മി,
ആഗ്നേയാ, നന്ദി രണ്ടുപേര്‍ക്കും. ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം.
നാട്ടുവിശേഷങ്ങള്‍ കൊള്ളാം. നെല്ലായിപ്പുഴയും, അമ്പലവുമെല്ലാം പരിചയപ്പെടുവാനായല്ലോ. പിന്നെ ആ തല നരച്ച നീന്തല്ക്കാരന് ഇപ്പോഴുമുണ്ടോ?
ഓർമ്മപുതുക്കലും ചിത്രങ്ങളും നന്നായിട്ടുണ്ട്...
Dear typist
I just got a chance to read your blog and the comments on the blog
All of the readers have enjoyed your writing and have said good things as comments
But I am a bit different
Your blog is disturbing me a lot
Here in desert I was carrying out my works peacefully till I read your blog. On reading it I was forced to go back to my lost years! It’s nice to think back about our village, the river,
The temple, the ayyappa season in those days and every good thing, good time spent with friends. But your blog reminded me about the losses. I have lost my village, I have lost my friends, I have lost my house , I have lost my parents and I have lost my “kalikuttukari” also I was leading a peaceful life forgetting the past. Your blog has reminded me all those losses and the great loss of my dear one. Ini enikku kure adhikam divassangalkku urangan kazhiyilla. Jeevitham aage blank aayya pole
Sorry!
മോഹന്‍,
pin,
നെല്ലായി വിശേഷങ്ങളും, ചിത്രങ്ങളുമൊക്കെ ഇഷ്ടമായീന്നറിഞ്ഞതില്‍ സന്തോഷം.
അനോണീ - എന്റെ ഈ പോസ്റ്റ് നിങ്ങളെ വേദനിപ്പിച്ചു എന്നറിഞ്ഞതില്‍ എനിക്കു ദു:ഖമുണ്ട്. കുറച്ചു ദിവസത്തെ ഉറക്കം നഷ്ടപ്പെടുത്തി എന്നൊക്കെ പറയുമ്പോള്‍ .. എനിക്കറിയില്ലാ, എന്താ പറയേണ്ടതെന്നു്.
എന്തായാലും സുഹൃത്തേ, സങ്കടമുണ്ട്.
Dear typist,
I saw your reply to my comments. I am really sorry for what I have written in my comments. I just wanted to convey that bad memories which I had placed in the recycle bin long ago are restored by the act of reading your beautiful blog.
You have a powerful language, very pleasing presentation of the topic, and very good memory. The photos are also very good...
Sorry if have hurt you.
കള...ഇഷ്ടമായോന്ന്...ഇഷ്ടമായീീീ...
കുട്ടിക്കാലവും ഫോട്ടോസും..എല്ലാം...
കാന്താരിക്കുട്ടീയേ അവരൊക്കെ ഒന്ന് നോക്കട്ടടൊ..ഇല്ലങ്കി എന്താടൊ ഒരു രസം, പാഴ് ജന്മം...
പിന്നെ ഉത്സവത്തിന് വിളിക്കാമെന്നൊക്കെ പറഞ്ഞത് പുളുവാ..ആ..കള
ചേച്ചീ...
വായിയ്ക്കാന്‍ കുറച്ചു വൈകി. വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ. ശരിയ്ക്കും നൊസ്റ്റാള്‍ജിക് പോസ്റ്റ്. നിങ്ങളുടെ നാടും അമ്പലവും പുഴയും നാട്ടുകാരുടെ ഐക്യവും എല്ലാം കൂടി ആയപ്പോള്‍ വളരെ ഇഷ്ടമായി...
:)
indian, വായിച്ചെങ്കില്‍ അതിനെപറ്റി ഒരു അഭിപ്രായം പറഞ്ഞിട്ടാവാമായിരുന്നു, സ്വന്തം ബ്ലോഗിന്റെ കാര്യം പറയല്‍.
കുഞ്ഞിപെണ്ണ് - ആളുമാറിപ്പോയീട്ടോ.
ശ്രീ - വൈകിയെങ്കിലും വന്നൂല്ലോ, അതു മതി.
indian, വായിച്ചെങ്കില്‍ അതിനെപറ്റി ഒരു അഭിപ്രായം പറഞ്ഞിട്ടാവാമായിരുന്നു, സ്വന്തം ബ്ലോഗിന്റെ കാര്യം പറയല്‍.
കുഞ്ഞിപെണ്ണ് - ആളുമാറിപ്പോയീട്ടോ.
ശ്രീ - വൈകിയെങ്കിലും വന്നൂല്ലോ, അതു മതി.
nalla post...entey ammaveedu nellayi anu..exactly paranjal chengaloor...
Thanks for the photos ..pandu njangal vanchi kayari akkarey pokunnathum..kadavinaduthulla pump houseum orma vannu ... ippo athellam ormakal matram.
oru nostalgic feeling :)
very beautiful presentation
congratulations
N
wish u a merry xmas
അല്ലാ.. നിങ്ങള്‍ കേരളത്തിലെ കാര്യം തന്നെയണൊ ഈ പറയുന്നതു?!!!എനിക്കു വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുന്നു.(കൂട്ടായ്മയുടെ കാര്യം പറഞ്ഞതു)ഇതു സത്യമാണെങ്കില്‍ ശരിക്കും നിങ്ങള്‍ സ്വര്‍ഗ്ഗത്തിലാണു കഴിയുന്നതു എന്നു ഓര്‍ത്തു ഞാന്‍ അസൂയപെടുകയും ചെയ്യുന്നു.അതേ നിങ്ങള്‍ മഹാഭാഗ്യവതിയാണു.ഈ കൂട്ടായ്മ എന്നുമെന്നും നിലനില്ക്കട്ടെ.നന്മയുടെ കതിരിലെ പാല്ച്ചാറാവട്ടെ ഈ കൂട്ടായ്മ.മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികളിലൂടെ സ്നേഹത്തിന്റെ ,കലുഷമില്ലായ്മയുടെ നേര്പകര്പ്പാകുന്ന നിങ്ങളുടെ എഴുത്തു അവിഘ്നം നടക്കട്ടെ.സ്നേഹാശംസകളോടെ..
ക്ഷേത്രവും, പ്രത്യേകിച്ചു ഫോട്ടോകളും ഒക്കെ കണ്ടപ്പോ..എന്തോ ഒരു നോസ്ടാല്ജിയ .. അമ്പലവും ആല്‍മരവും, ആല്‍ത്തറയും കളിത്തട്ടും, പാടവും കാറ്റും അവിടുത്തെ സന്ധ്യകളും ഒക്കെ ഓര്‍ത്തു പോകുന്നു..
നാടും,ഈ എഴുത്തും പിന്നേ.....എഴുത്തുകാരിയേയും ഇഷ്ടപ്പെട്ടു :)
Post a Comment