Tuesday, January 22, 2008

വീണ്ടും ഒരു ഉത്സവക്കാലം

കുറേക്കാലമായി നമ്മുടെ ഭൂലോഗത്തു നടക്കുന്ന ഒന്നും അറിയാറില്ല, ഞാനൊന്നും പറയാറുമില്ല. പല പല പ്രശ്നങ്ങള്‍.

പക്ഷേ ബ്ലോഗിങ്ങ് ഒരു ശീലമാക്കിയ നമുക്കങ്ങിനെ അതു വേണ്ടെന്നു വക്കാന്‍‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ട്‌ ഞാനൊരു അതിസാഹസത്തിനു വരെ ഒരുമ്പെട്ടു. ഇംഗ്ലീഷിലൊരെണ്ണം കാച്ചി. വേണമെങ്കില്‍, സ്വകാര്യമായിട്ടു പറഞ്ഞു തരാം, അതെവിടെയാണെന്നു്.

2008 ലെ ആദ്യത്തെ പോസ്റ്റ് ആണു്. അതുകൊണ്ട്‌, ഞാനിപ്പോള്‍ നേരുന്നു, എന്റെ എല്ലാ ബൂലോ‍ഗ സുഹൃത്തുക്കള്‍ക്കും , പുതുവത്സരാശംസകള്‍.

ഇനി കാര്യത്തിലേക്കു്. ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി.(സമയം അനുവദിക്കുമെങ്കില്‍, കഴിഞ്ഞ ഫെബ്രുവരിയിലെ എന്റെ “ഉത്സവപിറ്റേന്നു്” ഒന്നു നോ‍ക്കൂ). വീണ്ടും ഒരു ഉത്സവക്കാലം. ഇന്നു കൊടിയേറ്റം. ഇനിയുള്ള
6 നാളുകള്‍ ഞങ്ങള്‍ നാട്ടുകാര്‍ക്കു തിരക്കുതന്നെ. (അത്ര കേമാന്നൊന്നും കരുതണ്ടാ, ട്ടോ) ഒരാന,
അതു സ്ഥിരം വൈലൂര്‍ പരമേശ്വരന്‍. വൈലൂരപ്പനും, നെല്ലായി മഹാമുനിമംഗലത്തപ്പനും, അയലക്കക്കരാണല്ലോ, അതുകൊണ്ട്‌ ചെറിയ ഒരു discount ഉണ്ടത്രേ ഈ ആനക്കാര്യത്തില്‍. അതുകൊണ്ട്‌ അത്ര നിസ്സാരമല്ലാത്ത അവ്ന്റെ കുറുമ്പും, കാലിന്റെ ചെറിയ ഒരു പ്രശ്നവുമെല്ലാം ഞങ്ങളങ്ങു ക്ഷമിക്കുന്നു.

പിന്നെ ഞങ്ങളൊക്കെ തന്നെ തട്ടിക്കൂട്ടുന്ന ചില ചില്ലറ പരിപാടികള്‍. ഇവിടെയുള്ള നൃത്തം പഠിക്കുന്ന കുട്ടികളുടെ “ഗംഭീര നൃത്തനൃത്യങ്ങള്‍”, പാട്ടു പഠിക്കുന്ന കുട്ടികളുടെ “സംഗീതസന്ധ്യകള്‍”, വനിതകളുടെ തിരുവാതിരകളി, ചങ്ങാതിക്കൂട്ടത്തിന്റെ വിവിധ പരിപാടികള്‍, അങ്ങിനെയങ്ങിനെ.

ക്ഷേത്രത്തിലെ ഉത്സവം എന്നതിനെക്കാളേറെ, ഞങ്ങളെല്ലാവര്‍ക്കും ഒത്തു കൂടാന്‍ കിട്ടുന്ന നാലഞ്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്കെത്രയും പ്രിയപ്പെട്ടതാണീ ദിവസങ്ങള്‍.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു.

എഴുത്തുകാരി.

22 comments:

മുരളി മേനോന്‍ (Murali Menon) said...

അപ്പോള്‍ നെല്ലായിക്കാരി തിരിച്ചെത്തി. സന്തോഷം. പിന്നെ പറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം വിട്ടുപോയി. വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യുന്ന ഒരു ചെറിയ ചലച്ചിത്രോത്സവവും നെല്ലായില്‍ നടക്കുന്നുണ്ടല്ലോ അല്ലേ... മാപ്രാണത്ത് ഒരു ചെറിയ നോട്ടീസ് കിട്ടി. അതോണ്ട് പറഞ്ഞതാണേ... വിളിക്കുന്നില്ലെങ്കില്‍ വന്ന് ബുദ്ധിമുട്ടിക്കുന്നില്ല ട്ടാ..
പുതുവത്സരാശംസകള്‍!

ഉപാസന | Upasana said...

അതെ വീണ്ടും എത്തി ഉത്സവകാലം
അടുത്ത മാസമാണ് അന്നമനടന അമ്പല്ലത്തിലെ ഉത്സവം.

കഴിഞ്ഞ തവണത്തെ നൃത്തനൃത്യങ്ങളോടെ ഒക്കെ അവസാ‍ാനിപ്പിച്ചു ഞാന്‍.

എങ്കിലും ഇത്തവണയും പോകാതിരിക്കാനാവില്ല.
പിന്നെ ശാസ്താവിന്റെ ഉത്രം വിളക്ക് ഏപ്രില്‍ ഇല്‍ ആയിരിക്കും.
കൊള്ളാം ചേച്ചി
പെപര പെപര പെപര പെ...
:)
ഉപാസന

ശ്രീ said...

ങാഹാ... ഇതെവിടെ ആയിരുന്നു, 2008 ല്‍‌ ഇപ്പൊഴാണല്ലോ കാണുന്നത്?

എന്തായാലും ക്ഷണിച്ചതിനു നന്ദി, കേട്ടോ...

ഉത്സവക്കാഴ്ചകളും വിവരണങ്ങളുമെല്ലാം പ്രതീക്ഷിയ്ക്കുന്നു.


വൈകിയ പുതുവത്സരാശംസകള്‍!

മുസാഫിര്‍ said...

ഉത്സവം പൊടി പൊടിക്കൂ,അതു കാണാന്‍ ഭാഗ്യമില്ലാത്തവര്‍ അതിനെപ്പറ്റി വായിച്ചിട്ടെങ്കിലും ആശ്വസിക്കട്ടെ.

വഴി പോക്കന്‍.. said...

ആദ്യം പുതുവത്സരാശംസ്കള്‍ തിരിച്ചും നേരുന്നു.
ഇനി ആംഗലേയത്തിലെഴുതിയ ബ്ലോഗിന്റെ യു ആറ് എല്‍ തരിക. ഒരു ഓഫ്ല് ലൈന്‍ ഇട്ടാല്‍ മതി.. അഡ്രസ് എന്റെ ഹോം പേജിലുണ്ട്..

അവിടെ വരുമ്പോള്‍ നാട്ടുകാരെ കൊണ്ട് തല്ലിക്കാനായിരിക്കും ക്ഷണിക്കുന്നത്.. ഞാനൊരു പാവം വഴിപോക്കനാണ്‍...:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുതുവത്സരാശംസകള്‍!ഉത്സവക്കാഴ്ചകളും വിവരണങ്ങളുമെല്ലാം പ്രതീക്ഷിയ്ക്കുന്നു.

ഏ.ആര്‍. നജീം said...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഒരു 2008 ആയിരിക്കട്ടെ എന്ന് ആദ്യം ആശംസകള്‍ അറിയിക്കുന്നു.

പിന്നെ ഉത്സവത്തിന്റെ ചിത്രങ്ങളും ഇല്ലെങ്കിലും നല്ല വിവരണങ്ങളായാലും മതി അടുത്ത് പോസ്റ്റില്‍ ഇടണേ...

ഓടോ : ഓഹോ , അപ്പോ ശ്രിയും സുനിലും നിങ്ങള്‍ എല്ലാം അയലോക്കത്ത് കാരാണല്ലേ :)

Typist | എഴുത്തുകാരി said...

മുരളി മേനോന്‍, അതേ, ഞാന്‍ തിരിച്ചെത്തി.
ചലച്ചിത്രോത്സവം 26നു് തുടങ്ങുന്നു. നല്ല ചിത്രങ്ങളുണ്ട്‌. വരുന്നോ?

ഉപാസനാ, നമ്മുടെ നാട്ടിലെ ഉത്സവക്കാലം എത്തി.

ശ്രീ,നന്ദി. (ഞാന്‍ സഹയാത്രികനെ contact) ചെയ്തിരുന്നു, നാട്ടില്‍ വന്നപ്പോള്‍.

മുസാഫിര്‍, ഇരിങ്ങാലക്കുട ഉത്സവം വരുന്നല്ലേയുള്ളൂ ഏപ്രിലില്‍. ലീവു് തരപ്പെടുത്തി, വരാന്‍ നോക്കൂ.

വഴിപോക്കന്‍, ധൈര്യമായിട്ടു വന്നോളൂ.

മിന്നാമിനുങ്ങുകള്‍, ആശംസകള്‍, നന്ദിയും.

എ ആര്‍ നജീം, അതേ,മുരളി മേനോനും, ശ്രീയും സുനിലും, സഹയാത്രികനും ഞങ്ങളൊക്കെ അയലോക്കക്കാരാ.

സൂര്യോദയം said...

ഉത്സവം അങ്ങ്‌ ട്‌ പൊടി പൊടിയ്ക്ക്യാ...

ഹരിശ്രീ said...

എഴുത്തുകാരീ,

കുറേയായി ബൂലോകത്ത് കാണാറില്ല.

എന്തായാലും പുതുവത്സരാശംസകള്‍ നേരുന്നു...

പിന്നെ ഉത്സവത്തിന് ക്ഷണിച്ചതിന് നന്ദി...

പ്രവാസികളായ ഞങ്ങള്‍ക്ക് ഉത്സവ കാഴ്ചകള്‍ മനസ്സില്‍ ഓര്‍ക്കാനേ പറ്റൂ...

ഉത്സവത്തിന്റെ വിവരണം പ്രതീക്ഷിക്കാല്ലോ അല്ലേ...?

കാനനവാസന്‍ said...

സ്വന്തം നാട്ടിലെ ഉത്സവങ്ങള്‍ എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്....
നാട്ടില്‍ നിന്നകന്ന് നില്‍ക്കുമ്പോളാണതിന്റ്റെ വില കൂടുതല്‍ മനസിലാകുന്നത്.......

എന്തായാലും...ഉത്സവാശംസകള്‍... :)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എഴുത്തുകാരീ,
കുറേയായി ബൂലോകത്ത് കാണാറില്ല.
എന്തായാലും പുതുവത്സരാശംസകള്‍ നേരുന്നു...
പിന്നെ ഉത്സവത്തിന് ക്ഷണിച്ചതിന് നന്ദി...ക്ഷണിച്ചതിനു നന്ദി,

മന്‍സുര്‍ said...

എഴുത്തുകാരി...

അപ്പോ ഇവിടെ ഉണ്ടായിരുന്നു അല്ലേ.....
ഇനി പറയൂ എവിടെയാണ്‌ ആ ഇംഗ്ലീഷ്‌ ഉല്‍സവം
നെല്ലായയാണോ...സ്ഥലം...അതോ നെല്ലായി എന്നൊരു സ്ഥലവുമുണ്ടോ......
നെല്ലായ....ഞാന്‍ വന്നിട്ടുണ്ട്‌...നല്ല സ്ഥലമാണ്‌..ഒരു ചിത്രകാരനെ പരിചയപെടാന്‍ സാധിച്ചു. കണ്ടാല്‍ യേശുക്രിസ്തുവിനെ പോലിരിക്കും അദേഹം ..ദാമൂ....അതാണ്‌ പേര്‌...

അടുത്ത്‌ വരുന്നു നെല്ലായ......


നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

സൂര്യോദയം, വളരെ വളരെ നന്ദി.

ഹരിശ്രീ, ഞന്‍ ഇവിടെയൊക്കെതന്നെ ഉണ്ടായിരുന്നു. ചില “സാങ്കേതിക കാരണങ്ങളാല്‍” ബ്ലോഗുലോകത്തു് ഉണ്ടായില്ല, എന്നു മാത്രം.

കാനനവാസന്‍,ഇതിലേ വന്നതിനു വളരെ നന്ദി.

മുഹമ്മദ് സഗീര്‍, അതേ ഞാന്‍ തിരിച്ചു വന്നു.

മന്‍സൂര്‍, നെല്ലായ അല്ലാ, നെല്ലായി ആണ്. തൃശ്ശൂരിനും ചാലക്കുടിക്കും ഇടക്കു്, സഹയാത്രികന്റെ കൊടകരയുടെ തൊട്ടടുത്തു്.

ദീപു കെ നായര്‍ said...

എഴുത്തുകാരീ, എണ്റ്റെ കുട്ടിക്കാലത്ത്‌ അമ്മയോടൊപ്പം വൈലൂറ്‍, നെല്ലായി, മാന്യംഗലം (മഹാമുനിമംഗലം), കൊടകര (കാവിലമ്പലം, പുത്തുക്കാവ്‌, ആറേശ്വരം) തുടങ്ങിയ അമ്പലങ്ങളില്‍ ഉത്സവത്തിനും അല്ലാതെയും പോയിട്ടുണ്ട്‌. എഴുത്തുകാരിയുടെ കുറിപ്പുകള്‍ എന്നെ ആ ബാല്യകാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഗ്ര്‍ഹാതുരത്ത്വമുണര്‍ത്തുന്ന രചനകള്‍ക്ക്‌ എന്നും സ്വാഗതം. അഭിനന്ദനങ്ങള്‍.... !

Maheshcheruthana/മഹി said...

എഴുത്തുകാരി,
ഉത്സവത്തിനു ക്ഷണിച്ചതിനു നന്ദി !ഒപ്പം പുതുവത്സരാശംസകള്‍!
വല്ലപ്പോഴും ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ നെല്ലായ്‌ കാണുമ്പോള്‍ ബൂലോകത്തു എഴുത്തുകാരിയെ കാണ)റില്ലല്ലോ എന്നു വിചാരിക്കാറുണ്ടു!

Typist | എഴുത്തുകാരി said...

ദീപു കെ നായര്‍: നന്ദി ഇവിടെ വന്നതിനു്. നമ്മള്‍ അയലക്കക്കാരാണല്ലോ. ഭാവഗീതങ്ങളില്‍ ഒരു കമെന്റിടാന്‍ നോക്കിയിട്ട് പറ്റുന്നില്ലല്ലോ.

മഹീ, നന്ദി. ചെറിയ ഒരു അജ്ഞാതവാസം കഴിഞ്ഞു ഞാന്‍ തിരിച്ചുവന്നു. ഇനി ഇടക്കൊക്കെ കാണാം,ബൂലോകത്തില്‍.

തല്ലുകൊള്ളി said...

പൂരക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് പെട്ടെന്ന് തിരിചു ചെന്നു. പഞ്ചാരിയും പാണ്ടിയും മേളക്കോഴുപ്പു പകരുമ്പോള്‍ ഐസ്ഫ്രൂട്ടും സിപ്പപ്പും നുണഞ് ആ‍നകള്‍ക്കിടയിലൂടെ നടന്ന കാലം ഓര്‍മ്മ വന്നു. എഴുത്തുകാരിക്ക് ഭാവുകങ്ങള്‍..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരോ ഉതവസവക്കാലവും മറക്കാന്‍ കഴിയാത്ത എത്ര ഓര്‍മക്കളാണു നല്‍കുന്നത്‌

Typist | എഴുത്തുകാരി said...

തല്ലുകൊള്ളി,
അനൂപ് നായര്‍,
നന്ദി, ഈ വഴി വന്നതിനു്.

ശ്രീനാഥ്‌ | അഹം said...

അപ്പൊ നമ്മള്‍ അയല്‍വാസികളാ ലേ...

Anonymous said...

ente priya ezhuthukari valare avicharithamayittannu nigalludeputhiya post(5/6/08)vayichathu. gramavum gramabangiyum ellam aa ezhhthil kandu. koodathe pragruthiyodulla snehavum. oru aal maram ithryadhigam swadheenam chaluthumo? pakshe ippol prathikarikkunnapole pandullavar development nodu prathikari chirunnu vengil nammal ippolum irruttil kazhinjene Idukki dam, sholayar onnum ondayyittundavilla. nigallude nalla basha enne tudarnnum ezhuthola vayikkan prerippikkum. nandhi