ലക്ഷ്മി, അവളെന്റെ കൂട്ടുകാരിയാണ്.
ഞാന്‍ പറഞ്ഞിട്ടുണ്ടല്ലൊ, ഞങ്ങളിവിടെ ഒരു ചെറിയ ഒരു സംഘം ഉണ്ട്, കുടുംബശ്രീ അല്ല, അയല്‍ക്കൂട്ടമല്ല,ഒരു ചെറിയ ഒരു പരദൂഷണ കമ്മിറ്റി എന്നു വേണമെങ്കില്‍ പറയാം.സാമൂഹ്യസേവനമാണോ, അതുമല്ല. എന്നാലോ ഇവിടെ എന്തുണ്ടെങ്കിലും ഞങ്ങളുണ്ട്. ചോറൂണാവാം, അറുപതാം പിറന്നാളാവാം,വിളമ്പാന്‍ ഞങ്ങളുണ്ട്(വേണ്ടി വന്നാല്‍ പാചകത്തിനും ഒരു കൈ നോക്കാം), അമ്പലത്തിലെ ഉത്സവമാവാം,അതോടൊന്നിച്ചുള്ള അന്നദാനമാവാം, വിളക്കു കൊളുത്താനോ, മറ്റെന്തിനും ഞങ്ങളുണ്ട്. ഇവിടത്തെ അമ്പല കമ്മിറ്റിക്കാര്‍ ഞങ്ങളെപറ്റി പറഞ്ഞതെന്താന്നറിയ്വോ? ഞങ്ങളുടെ കൂട്ടായ്മ ഒരു വരദാനമാണെന്നു്, അവരുടെ പ്രവര്‍ത്തനങ്ങളില്‍.
പുരുഷന്മാരുടെ കയ്യില്‍നിന്നു്‍ സ്ത്രീകള്‍ക്ക് അങ്ങനെയൊരു കോമ്പ്ലിമെന്റ് കിട്ടുന്നതു് not so easy .അല്ലേ? (എന്റെ ബ്ലോഗ് സഹോദരന്മാര്‍ ക്ഷമിക്കണേ എന്നോട്).
ഞാന്‍ പറയാന്‍ പോകുന്നതു് അതൊന്നുമല്ല, നമുക്കു കാര്യത്തിലേക്കു കടക്കാം...
രണ്ടു ദിവസം മുമ്പ്
--------------
എന്താ ഞാന്‍ ഇങ്ങിനെയായതു്. എനിക്കവളോട്, ലക്ഷ്മിയോട്, വല്ലാതെ ചൂടായി സംസാരിക്കേണ്ടിവന്നു. രണ്ടു പേരുംകൂടി ചെയ്യാം എന്നു് ഏറ്റിരുന്ന ഒരു കാര്യം, അവള്‍ ഒന്നും ചെയ്യാതിരുന്നപ്പോള്‍, എല്ലാം ഞാന്‍ ഒറ്റക്കു ചെയ്യേണ്ടി വന്നപ്പോള്‍,ഞാന്‍ അറിയാതെ ചൂടായി, എന്തൊക്കെയോപറഞ്ഞുപോയി. ഞാന്‍ ഒന്നും പറയാതിരിക്കുകയായിരുന്നു. പക്ഷേ പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായി എന്നു വേണം പറയാന്‍. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സമ്മതിച്ചു, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു്. അവള്‍ക്കും താന്‍ ചെയ്തതു് തെറ്റാണെന്നു മനസ്സിലാവായ്കയല്ല, പക്ഷേ സമ്മതിക്കാനൊരു പ്രയാസം. അവളും പറഞ്ഞു എന്തൊക്കെയോ.
അവള്‍ക്കു അവളുടേതായ ന്യായങ്ങളുണ്ടായിരുന്നു. ‘പറഞ്ഞിരുന്നൂന്നുള്ളതു് ശരിയാണ്. എന്നാലും ഒരു വാക്ക് എന്നെ ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നില്ലേ?‘ എന്ന അവളുടെ ചോദ്യത്തിലും ന്യായമില്ലാതില്ല. പക്ഷേ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും എന്റെ തലയില്‍ കേറിയില്ലെന്നു് പറഞ്ഞാല്‍ മതിയല്ലോ!
അതു കഴിഞ്ഞു മറ്റെല്ലാവരും കൂടി ഞങ്ങളെ സമാധാനിപ്പിച്ചു. ഞങ്ങള്‍ പരസ്പരം തെറ്റ് പറഞ്ഞു. അതില്‍ ഒരാള്‍ പറഞ്ഞ കമന്റ് ആണ് എനിക്കിഷ്ടപ്പെട്ടതു്. “നമ്മുടെ ചങ്ങാതിക്കൂട്ടം കുട്ടികള്‍ പരസ്പരം തല്ലുകൂടുന്നില്ലേ, എന്നിട്ടു സ്നേഹമാവുന്നില്ലേ. നമ്മളും കുട്ടികളാണെന്നു വിചാരിച്ചാല്‍ മതി” എന്നു്. അന്നു് അങ്ങിനെ പിരിഞ്ഞു.
വീട്ടില്‍ വന്നിട്ടും ഞാന്‍ ഭയങ്കര അസ്വസ്ഥയായിരുന്നു. തെറ്റേതാ, ശരിയേതാ എന്നതല്ല. ഞാന്‍ എന്തിനിത്ര ദേഷ്യപ്പെട്ടു. സമാധാനപരമായിട്ടു പറയാമായിരുന്നില്ലേ കാര്യങ്ങള്‍! എങ്ങിനെയോ എന്റെ നിയന്ത്രണം വിട്ടുപോയി.സംഭവിച്ചുപോയി. എന്നിട്ടിപ്പോള്‍ മനസ്സു് വെറുതെ വേവലാതിപ്പെടുന്നു. ഇത്രയധികം കുറ്റബോധം തോന്നിയ സന്ദര്‍ഭം, ഈ അടുത്ത കാലത്തൊന്നും എനിക്കുണ്ടായിട്ടില്ല. അതു വേണ്ടായിരുന്നു എന്ന തോന്നലും. എന്തിനുവേണ്ടി ആയിരുന്നെങ്കില്‍ കൂടി, ഞാന്‍ ചെയ്തതു്/പറഞ്ഞതു് മറ്റൊരാളെ വിഷമിപ്പിച്ചല്ലോ എന്ന തോന്നലും, എല്ലാം കൂടി എനിക്കെന്തോ സഹിക്കാനാവുന്നില്ല.ആ ചിന്ത മനസ്സില്‍ നിന്നു പോവുന്നുമില്ല. എത്രയോ ശ്രമിച്ചിട്ടും മനസ്സു് അവിടെ നിന്നു് മാറാന്‍ കൂട്ടാക്കുന്നില്ല. അറിയാതെ ഒരു നിമിഷം എന്റെ നിയന്ത്രണം വിട്ടുപോയി.ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ! ശരിക്കുറങ്ങാന്‍ പോലും പറ്റിയില്ല എന്നു പറഞ്ഞാല്‍ അതു നുണയല്ല.
ഇന്നു്:
-----
ഇന്നു ഞങ്ങള്‍ വിണ്ടും കണ്ടൂ, സംസാരിച്ചു. എന്റെ മനസ്സിലുണ്ടായിരുന്നതു മുഴുവന്‍ ഞാന്‍ പറഞ്ഞു അവളോട്. മനസ്സില്‍ ഉണ്ടായിരുന്നപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റി എന്നു തോന്നുന്നില്ല. എന്നാലും ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു അങ്ങനെയൊന്നും പറയേണ്ടായിരുന്നു, മനസ്സില്‍ ഭയങ്കര കുറ്റബോധം, വിഷമം, ഞാന്‍ മറ്റൊരാളെ വേദനിപ്പിച്ചൂല്ലോ എന്ന തോന്നല്‍, എനിക്കെന്താ അതിനവകാശം? എന്റെ മനസ്സിലെ വികാരങ്ങള്‍ എനിക്കു പറ്റാവുന്ന തരത്തില്‍ ഞാന്‍ അവളോടു പറഞ്ഞു. അവളും പറഞ്ഞു, ഞാനും രണ്ടുദിവസമായിട്ടു പുറത്തിറങ്ങിയിട്ടുപോലുമില്ല.വീട്ടില്‍ മറ്റുള്ളവരോട് പോലും സംസാരിക്കാന്‍ കഴിയുന്നില്ല. നീ അതൊക്കെ പറഞ്ഞപ്പോള്‍ എനിക്കു മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. നമ്മുടെ മറ്റു കൂട്ടുകാരെ കാണാതിരിക്കാന്‍ ശ്രമിക്കുകയാണു് ഞാന്‍. അവരൊക്കെ എന്നെ ഒരു തെറ്റുകാരിയേപ്പോലെ നോക്കുന്നതായി എനിക്കു തോന്നുന്നു. നമ്മള്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരല്ലേ. എന്നിട്ടെന്താ നമുക്കു പറ്റിയതു്? രണ്ടുപേരുടേയും കണ്ണു നിറഞ്ഞു. ഞാന്‍ ശരിക്കും കരഞ്ഞുപോയി. എനിക്കു പാവം തോന്നി, അവളോട്.
എന്തിനു പറയുന്നു രണ്ടുപേരും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്തായാലും ഇന്നു സംസാരിച്ചതിനു ശേഷം, വല്ലാത്ത ഒരു സമാധാനം തോന്നുന്നു. എന്നാലും അന്നു് എനിക്കു എന്തു പറ്റി, അതു വേണ്ടായിരുന്നു എന്ന തോന്നല്‍ ബാക്കി.
സത്യം പറഞ്ഞാല്‍ എന്റെയീ മുഖം എനിക്കുതന്നെ പുതിയതായിരുന്നു, ഇങ്ങനെയൊരു മുഖം എന്റെ ഉള്ളിലുണ്ടായിരുന്നു എന്നു് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല.ആരെയും വാക്കുകള്‍ കൊണ്ട് പോലും വിഷമിപ്പിക്കാന്‍ എനിക്കാവില്ല എന്നു മനസ്സിലായി.ഞാന്‍ ഭയങ്കര strong ആണെന്നൊക്കെയാ കരുതിയിരുന്നെ. ബാക്കിയുള്ളവരുടെ വിചാരവും അങ്ങിനെ തന്നെ. ഞാന്‍ ഈ രണ്ടു ദിവസംകൊണ്ട് അനുഭവിച്ച പ്രയാസം അവരാരും അറിഞ്ഞിട്ടില്ലല്ലോ. ഇപ്പോഴുമാ ചമ്മല്‍ എന്നെ വിട്ടുമാറിയിട്ടില്ല. ഞാന്‍ ശപിക്കുന്നു ആ നിമിഷത്തെ!
എഴുത്തുകാരി.
Saturday, October 18, 2008
എന്താ ഞാന്‍ ഇങ്ങനെ!
Posted by Typist | എഴുത്തുകാരി at 11:02 AM
Subscribe to:
Post Comments (Atom)
45 comments:
മൂടിക്കെട്ടിയ കാര്‍മേഘം പെയ്തൊഴിഞ്ഞു, മാനം തെളിഞ്ഞു.
പലപ്പോഴും ഏറ്റവുമടുത്തവരോടാകും നമ്മളങ്ങിനെയൊക്കെ പെരുമാറുക.പരസ്പരം മനസ്സിലാക്കി പൊറുക്കാൻ കഴിയുമ്പോൾ ആ ബന്ധം ഒന്നുകൂടി ദൃഢമാകുകയേ ഉള്ളു എഴുത്തുകാരി.വിഷമിയ്ക്കണ്ട
കോപത്തെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്ന നിമിഷം നാം നാമല്ലാതാവുന്നു. പിന്നെ നാമ്മുടെ വാക്കുകളും പ്രവര്‍ത്തികളും പരിധി വിട്ടേക്കാം. പരസ്പരം മനസ്സിലാക്കാന്‍ കഴിവില്ലാത്തവര്‍ക്കിടയിലാണെങ്കില്‍ ബന്ധങ്ങളുടെ തകര്‍ച്ചക്കും വേര്‍പിരിയലിനും വരെ കാരണമാകാം ഇതൊക്കെ. ഇവിടെ നിങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും രണ്ട് പേരും കുറ്റബോധത്തോടെ തെറ്റ് ഏറ്റ് പറയുകയും ചെയ്തതോടെ എല്ലാം തീര്‍ന്നില്ലേ. സമാധാനമായിരിക്കൂ.
നമ്മളെല്ലാം മനുഷ്യരല്ലെ എഴുത്തുകാരീ,
പിണക്കവും ഇണക്കവും എല്ലാം സ്വാഭാവികം. നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നമ്മൂടെ മനസ്സും സ്ഥായീ ഭാവത്തിലാവുകയുമില്ല.
ടെക് ഇറ്റ് ഈസി :)
മനുഷ്യസഹജമായ സ്വഭാവങ്ങളല്ലെ ഇതൊക്കെ. കുറേയൊക്കെ നേര്‍ക്കുനോരാവുമ്പോള്‍ കുറേയൊക്കെ പരിഹരിക്കപ്പെടാം.
പലപ്പോഴും പറഞ്ഞു തീര്‍ക്കവുന്നത്തെ ഉള്ളു പ്രശ്നങ്ങള്‍.നമ്മള്‍ അത് ഓര്‍ക്കാറില്ല എന്ന് മാത്രം
ellavarum inganokke thanne..
typist
എന്തായാലും രണ്ട് പേരുടേയും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തില്ലേ.മനസ്സിലെ കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്നപ്പോള്‍ ആശ്വാസമായില്ലേ.ജീവിതം ഇങ്ങനെയൊക്കെത്തന്നെ. ഇണങ്ങിയും പിണങ്ങിയുമൊക്കെ.
എന്റെ എഴുത്തുകാരി ചേച്ചീ...ഈ ചെറിയ കാര്യത്തിനാണോ ഇങ്ങനെ വിഷമിക്കുന്നത്?അങ്ങനെ ദേഷ്യപ്പെടാനും,പിണങ്ങാനും ഉള്ള അടുപ്പം ഉള്ളത് കൊണ്ടു മാത്രമല്ലേ..അങ്ങനെ സംസാരിച്ചത്...?പിന്നെ,പിണക്കവും,സങ്കടവും ഒക്കെ നിങ്ങള്‍ രണ്ടുപേരും സംസാരിച്ചു തീര്‍ത്തല്ലോ.. അത് തന്നെ ധാരാളം..
മനുഷ്യരായാല്‍ അങ്ങനെ ഒക്കെ അല്ലെ?
സ്നേഹവും ഇഷ്ടവുമൊക്കെ ഉള്ളവര്‍ക്കേ ഇങ്ങനെയൊക്കെ വഴക്കു കൂടാനും പിന്നെ കൂട്ടു കൂടാനും ഒക്കെ ആകൂ....ഇതൊക്കെയും ഇല്ലാതെ എന്തു ജീവിതം...ഇതൊക്കെ തന്നെയാ ജീവിതം....എന്തായാലും ഇപ്പോള്‍ പരിഭവം ഒക്കെ പോയില്ലേ...ഇനി സന്തോഷമായി ഇരിക്കൂ....
രണ്ടാമത്തെ അഭിപ്രായം പറഞ്ഞ ഭൂമിപുത്രി ചേച്ചിയുടെ അഭിപ്രായം തന്നെയാണെനിക്കും.....
വിഷമിക്കാതിരിക്കൂ; എല്ലാം ശരിയാകും...
ടേക്കിറ്റീസി പോളിസി... :-)
ന്റെ ഭഗോതീ, ഞാനെന്തായീ കേക്കണേ... കണ്ട്രോള് പോവേ?
ഡോണ്ഡൂ, ഡോണ്ഡൂ....
കണ്ട്രോള്‍ യുവര്‍സെല്‍ഫ് ട്ടാ!
എല്ലാ കാർമേഘങ്ങൾക്കും ഒരു പൈയ്ത്തിന്റെ ആയുസ്സേയുള്ളൂ.
പിന്നെ,
നമ്മുടെ മനസ്സിനെ തെളിഞ്ഞ ആകാശമാക്കാൻ നാം തീരുമാനിച്ചാൽ ഒരു ന്യൂനമർദ്ദത്തിനും കാർമേഘങ്ങളെ നിർമ്മിക്കാനുമാവില്ല.
വിഷമിക്കാതിരിക്കൂ...
ഇതെല്ലാം പാർട്ട് ഓഫ് ലൈഫ് അല്ലേ.. പലരും പറഞ്ഞ പോലെ, ടേക് ഇറ്റ് ഈസി..
എന്തു തന്നെ വഴക്കുണ്ടാക്കിയാലും പരസ്പരം ക്ഷമ പറയുമ്പോള്‍ അതു തീരുമല്ലോ..നേരെ മറിച്ച് ക്ഷമ പറയാതെ അതു മനസ്സില്‍ ഒതുക്കി വിങ്ങി വീര്‍ത്താല്‍ പിന്നെ പരസ്പരം അടുക്കാന്‍ തന്നെ ഒരു വിഷമം ആകും.
കാർമേഘം പെയ്തൊഴിഞ്ഞില്ലേ? ഇനി പ്രശ്നമില്ല. ഏതായാലും ശരിയെവിടെയെന്നല്ല മറിച്ച് അതിന് ശേഷം ഉണ്ടായ ചിന്തകളാണ് ചേച്ചിയിലെ നല്ല മനസ്സിനെ പ്രകടിപ്പിക്കുന്നത്. ആശംസകൾ!!!
best wishes.........
സുഹൃത്തുക്കളൊക്കെ ആകുമ്പോള്‍ ചെറിയ വഴക്കുകളും പിണക്കങ്ങളും ഒന്നും കാര്യമാക്കാനില്ല ചേച്ചീ. പക്ഷേ, അത് തുടര്‍ന്നു കൊണ്ടു പോകാന്‍ പാടില്ല എന്നു മാത്രം. ഇവിടെ നിങ്ങള്‍ രണ്ടാളും അതെല്ലാം പറഞ്ഞു തീര്‍ത്തില്ലേ? ഇനി മറ്റുള്ളവരുടെ മുന്നിലും ചമ്മല്‍ തോന്നേണ്ട ആവശ്യവുമില്ല, മാത്രവുമല്ല ഒരു പക്ഷേ നിങ്ങളുടെ സൌഹൃദം പഴയതിനേക്കാള്‍ ദൃഢമാകാനും സാധ്യത ഉണ്ട്.
:)
ക്ഷമ ചോദിക്കാന്‍ കഴിയുന്നത് തന്നെ മഹത്തരമായ ഒരു കഴിവാണ്.വണ്ടി മുന്നോട്ട് തന്നെ പോകട്ടെ !
ആ പടീമേ നിക്കണ ചേച്ചി ഒന്നു കേറി നില്‍ക്ക്വാ.
പോവ്വാ, റൈറ്റ് ...
ezhuthukaaree,
vazhakkukal/ abhipraaya vyethyaasngal sarvasaadhaaranam. pakshe athoru nalla reethiyil avasaanippikkuvaan kazhiyuka - avideyaanu nammude jayam. both of you have managed to achieve that. all the best for your good friendship.... (officil malayalam install cheyyaan pattilla - kshamikkuka)
സ്നേഹമുള്ളിടത്തെ പിണക്കം ക്ഷണികമാണ്...
നന്നായി
നെല്ലായിക്കാരി....എന്തു പറയുന്നു
ഒരു വിധത്തില്‍ ഇത്രയും ടെന്‍ഷനടിച്ചത് നന്നായി.ഒന്നുമില്ലങ്കിലും ഇനി ഇങ്ങനെ ഒരു അബദ്ധം കാണിക്കില്ലല്ലോ.ഞങ്ങള്‍ക്കും ഒരു പാഠം ആയി.
വിഷമിക്കാതിരിക്കൂ; എല്ലാം ശരിയാകും...
എല്ലാം ശരിയായല്ലോ ഇനി കൂടുതല്‍ കൂടുതല്‍ നല്ല പോസ്റ്റ് ഇടൂ... കൂട്ടത്തില്‍ ഞങ്ങളെയൊക്ക് ഒന്നു പ്രോത്സാഹിപ്പിക്കൂ
ഇത്തിരി ഇണക്കവും പിണക്കവുമൊക്കെ നല്ലതല്ലേ ടീച്ചറേ? ഇപ്പൊ എല്ലാം സോള്‍വായില്ലേ ... പ്രശ്നമൊക്കെ തീര്‍ന്നല്ലൊ
മൂടിക്കെട്ടിയ കാര്‍മേഘം പെയ്തൊഴ്ഞ്ഞില്ലെ... ഇനി സമാധാന്മായിരിക്കൂ..
നിങ്ങളുടെ ഈ കൂട്ടായ്മ ആയുസ്സോളം ദീര്‍ഘിക്കട്ടെ..
ആശംസകള്‍.
എഴുത്തുകാരി.വിഷമിയ്ക്കണ്
Dear Typist,
I am bit late to comment on your new post. I think it is better late than never.
The root cause for the problem, as in your blog, is temperament. Had you taken a few seconds to think before you started talking to your friend, the unnecessary scene would have been avoided. But definitely what happened has a better side also. It gave us the TRUE picture of what stuff you are made of and gave us a worth reading POST. Repentance is a purifying act. You have repented and got purified. Now you may forget the whole and start afresh. I must salute the BIG heart YOU possess!
ക്ഷമിക്കണം. തീരെ ഇഷ്ടമായില്ല. യഥാര്‍ത്ഥ അനുഭവമാണെങ്കില്‍ കാര്യങ്ങള്‍ മുഴുവന്‍ പറയാതിരിക്കുന്നതെന്തിന്? അവര്‍ക്കും പറയാന്‍ കാണില്ലേ അവരുടെ ന്യായങ്ങള്‍. താങ്കളുടെ ഭാഗത്തു നിന്നു മാത്രം ചിന്തിച്ചാല്‍ പ്രശ്നപുരിതമായ ഒരു കാര്യത്തിന് മറ്റുള്ളവര്‍ എങ്ങിനെ ന്യായമായ ഒരു മറുപടി പറയും?
എന്തായാലും ഇമ്മാതിരിയുള്ള പോസ്റ്റുകളല്ല ഇവിടെ പ്രതീക്ഷിക്കുന്നത്.(മുന്‍പത്തെ പോസ്റ്റുകളെല്ലാം വായിച്ചതു കൊണ്ട് പറഞ്ഞതാണ്) ബാക്കിയെല്ലാം എഴുത്തുകാരിയുടെ ഇഷ്ടം.
പെണ്ണുങ്ങള്‍ എന്ത് എഴുതി വച്ചാലും അത് വായിക്കാന്‍ കുറെ വായ് നോക്കികള്‍..
സാരമില്ല എഴുത്തുകാരീ. ചിലപ്പോള്‍ അങ്ങനെ മനസ്സിലെ ദേഷ്യം അടക്കിവയ്ക്കാതെ പുറത്തു പ്രകടിപ്പിച്ചതായിരിക്കും നല്ലത്. അങ്ങനെ അതു പ്രകടിപ്പിച്ചതുകൊണ്ടല്ലേ അതിന്റെ മേല്‍ പശ്ചാത്താപം തോന്നിയതും, പിന്നെ തമ്മില്‍ കണ്ടപ്പോള്‍ എല്ലാം പറഞ്ഞു തീര്‍ത്ത് കണ്ണീരു കൊണ്ടു കഴുകി ശുദ്ധമാക്കാനും പറ്റിയത്.
അന്നങ്ങനെ പൊട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ദേഷ്യം മനസ്സിലിരുന്നു വളര്‍ന്നു വിഷം വമിക്കുമായിരുന്നു. വികാരങ്ങളെ അടക്കുന്നതിനേക്കാള്‍ പലപ്പോഴും നല്ലത് അവ പ്രകടിപ്പിക്കുന്നതാണ്, പക്ഷേ ഒരു ചെറിയ നിയന്ത്രണത്തോടെ വേണമെന്നു മാത്രം.
എന്താ ഞാന്‍ ഇങ്ങനെ!
ഇങ്ങനെ തന്നെയാ ആവണ്ടത് .. മന്നസ്സില്‍ ഒന്നും പുറമേ മറ്റൊന്നും പറയുന്ന ആത്മാര്‍ത്ഥതയില്ലാത്ത സൊസൈറ്റി ലേഡിയേക്കാള്‍ എത്രയോ ഉയരത്തിലാ എഴുത്തുകാരി.ഉള്ളിലുള്ളതു പറയാതെ പിന്നില്‍ പോയി ദൂഷ്യം പറയുന്ന ആളുകള്‍ വിഷമാണ്,
ചെയ്തതു നന്നായേ ഉള്ളു .പ്രതികരീച്ചു ,പിന്നെ വിഷമമായി സുഹൃത്തിന് മനസ്സുനൊന്തോ എന്ന വീണ്ടുവിചാരമായി .. താങ്കള്‍ ഒരു നല്ല മനസ്സിന്റെ ഉടമയാണ് എന്ന് തെളിയുകയാരുന്നു.
വിഷമിക്കാനൊന്നുമില്ല. ചെയ്തത ശരി തന്നെ.
ഇങ്ങനെ തന്നെ എന്നും ആവണം ... :)
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
അന്നു പോസ്റ്റ് ഇട്ടതിനുശേഷം ഇന്നാണ് ഇവിടെ എത്താന്‍ പറ്റിയതു്. ആദ്യം മോഡം ഇടിമിന്നലില്‍ കേടു വന്നു. അതു നന്നാക്കി തരാം എന്ന ഉറപ്പിന്മേല്‍(സത്യം പറയാല്ലോ കാശു ലാഭം നോക്കിയാണേ) ഒരാഴ്ച്ച കാത്തിരുന്നു. അതു തന്നെ മിച്ചം, സ്പെയര്‍ കിട്ടുന്നില്ല, പുതിയതു വാങ്ങണം എന്നു പറഞ്ഞു. ആ പ്രശ്നം കഴിഞ്ഞപ്പോള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഫോണ്‍/നെറ്റ് ഇല്ല. NH 47 expansion ന്റെ
ബലിയാടുകള്‍. കാരണങ്ങള്‍ പലത്. കമ്പി മോഷണം പോകുന്നു, റോഡുപണിക്കാര്‍ കുഴിക്കുന്നു, etc.etc.
ഇന്നിപ്പോ എല്ലാം ഒരുവിധം ശരിയായിട്ടുണ്ട്.
അതാണ് കൂട്ടുകാരേ ഇത്രയും വൈകിയതു്.
------
“പെണ്ണുങ്ങള്‍ എന്തെഴുതിവച്ചാലും .......”
എന്നെഴുതിയ അനോണീ,നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. നിങ്ങളെ ആരെങ്കിലും നിര്‍ബന്ധിച്ചോ വായിക്കാനും കമെന്റ് എഴുതാനും?
പിന്നെ നിങ്ങളെന്തിനിവിടെ വന്നു?
എന്റെ വായനക്കാര്‍ എനിക്കു പ്രിയപ്പെട്ടവരാണ്.
അവരെപ്പറ്റി അഭിപ്രായം പറയാന്‍, മാന്യമായ ഭാഷ ഉപയോഗിക്കാന്‍ പോലും അറിയാത്ത
നിങ്ങള്‍ക്കെന്തവകാശം?
dont worry its a part of life
manushab anganeyanu ettavum aduthavaraye ettavum vishamippikku
thallukoodalukal kku sesham ettuparachilukal illankile bhayakendatholluu...ii vazhakku theerthum arogyakaravum , kooduthal sneham undakkunnathumanu...
ഇതെവിടെ പോയി, ചേച്ചീ?
കുറച്ചു ഇണക്കവും പിണക്കവുമൊക്കെ ഇല്ലെന്കില്‍ പിന്നെ എന്താ ജീവിതം ?
hi i saw your post on our site www.linq.in which featured in the top 10 recently added blogs. We at linq locate the best of indian blog posts and list them in order of popularity. To know your blog statistics please Click here.
There are various tools offered by us to popularize blogs and make monetary benefits out of it.
Alpesh
alpesh@linq.in
ഒരുപാട് കാലത്തിനുശേഷം ഞാന്‍ ഇതാ വീണ്ടും ഇവിടെ.
ഇത്രയും കാലം കഴിഞ്ഞു നന്ദി പറയുന്നതില്‍ അര്‍ഥമില്ല. എന്നാലും ....
മുല്ലപ്പൂവ്,
മഹീ,
murmur,
my crack,
ഗൌരീനാഥന്‍,
ഹൈവേമാന്‍, നന്ദി.
ശ്രീ, ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് ബൂലോഗത്തെത്താന്‍ പറ്റിയില്ല.അന്വേഷിച്ചൂല്ലോ, നന്ദി ശ്രീക്കുട്ടാ.
Linq - Alpesh, നന്ദി. ഇന്നാണ് ഞാന്‍ ഇതു കണ്ടതു്.
ഒരിക്കല്‍ എങ്കിലും, ഒരു സുഹൃത്തിനോട് "sorry" എന്നൊരു വാക്ക് പറഞ്ഞിട്ടുള്ളവരെ ഈ പോസ്റ്റ് തീര്‍ച്ചയായും സ്പര്‍ശിക്കുക തന്നെ ചെയ്യും...
അടുത്തിടെ എനിക്കും അത് വേണ്ടി വന്നു. So I can understand it...
Post a Comment