Monday, December 22, 2008

മറന്നോ എന്നെ നിങ്ങള്‍?

ഞാന്‍ വീണ്ടും... നീണ്ട രണ്ടു മാസത്തിനുശേഷം!!!
(ഈ രണ്ടു മാസത്തെ അസാന്നിദ്ധ്യത്തിന്റെ 75% credit goes to BSNL. ബാക്കി 25% മാത്രം എനിക്കവകാശപ്പെട്ടതു്)

എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല (ശ്രീ അന്വേഷിച്ചിരുന്നൂട്ടോ). എന്തായാലും ഞാന്‍ തിരിച്ചുവരുന്നു. (പൂര്‍വ്വാധികം ശക്തിയായി എന്നൊക്കെ പറയണമെന്നുണ്ട്‌.പക്ഷേ എത്രത്തോളം എത്താന്‍ പറ്റുമെന്നൊരു ഏകദേശ ധാരണ ഉള്ളതുകൊണ്ട്‌ അതു പറയുന്നില്ല).

ഞാന്‍ എന്റെ നെല്ലായിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്‌. പക്ഷേ പറയാത്ത ഒന്നുണ്ട്‌. ഇവിടത്തെ ഫോണ്‍/നെറ്റ് കണക്ഷന്‍. വല്ലാത്ത കഷ്ടം തന്നെയാണേയ്.നാലു ദിവസം തികച്ചു് ഫോണ്‍/നെറ്റ് കണക്ഷന്‍ ഉണ്ടാകുക എന്നതൊരു ലോകമഹാത്ഭുതമാണിവിടെ. അങ്ങിനെയൊരു കാലം ഞങ്ങള്‍ മറന്നു. NH 47 വീതി കൂട്ടുന്നു, കമ്പി മോഷണം പോകുന്നു എന്നതൊക്കെയാ‍ണ് സ്ഥിരം കാരണങ്ങള്‍.

ഇപ്പോള്‍ ഇവിടെ ആര്‍ക്കുമാര്‍ക്കും ഒരു പരാതിയുമില്ല.എല്ലാരും മൊബൈലിലേക്കു മാറിക്കഴിഞ്ഞു. പക്ഷേ BSNL നെറ്റ് കണക്ഷന്‍ ഉള്ള പാവം ഞാന്‍ എന്തു ചെയ്യാന്‍!.കൂനിന്മേല്‍ കുരു എന്നപോലെ ഒരു വര്‍ഷത്തേക്കുള്ള തുക ഒരുമിച്ച് അടച്ചു് 'unlimited' ഉപയോഗത്തിനുള്ള connection ഉം എടുത്തു.

ഇപ്പോള്‍ ആകെ ചെയ്യാന്‍ കഴിയുന്നതു്, അവര്‍ പറയുന്നതൊക്കെ മിണ്ടാതെ കേട്ടിരുന്നു് സ്വന്തം നിസ്സഹായതയെപ്പറ്റി ഓര്‍ത്തോര്‍ത്ത് രോഷം കൊള്ളുക എന്നതുമാത്രം.

നെല്ലായിക്കാരന്‍ “കരിങ്കല്ല്‌“ ഇതേ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്‌ ഇവിടെ.

ആ, അതൊക്കെ പോട്ടെ. നല്ല (?) കുറച്ചു പടങ്ങള്‍ കാണാം.അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മരവും പൂക്കളും. തൊട്ട്‌ അപ്പുറത്തെ പറമ്പില്‍ നിന്നു്.

അകലെ ഒരു പൂമരം


എന്തു ഭംഗി നിന്നെ കാണാന്‍!!


സൂക്ഷിച്ചുനോക്കൂ, എന്നെ കാണാമോ? (ഒരു കൊച്ചു കിളിയിരിക്കുന്നു, മുകളില്‍)


സൈഡ് വ്യൂ - ഇപ്പഴും ഞാന്‍ സുന്ദരിയല്ലേ?

"മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കി തുപ്പിയതാരാണ്" (മുരുക്കല്ല, പ്ലാശാണു്)എഴുത്തുകാരി.

49 comments:

Typist | എഴുത്തുകാരി said...

ഞാന്‍ വീണ്ടും വന്നൂട്ടോ.

പാമരന്‍ said...

ശ്ശോ.. ഒന്നു മറന്നു തുടങ്ങിയതായിരുന്നു.. ദേ പിന്നേം വന്നു! :)

'വാക' അല്ലെ ആ പൂമരം?

smitha adharsh said...

ഞാന്‍ ഓര്‍ത്തിരുന്നു ഇടയ്ക്ക്...എവിടെയും എഴുത്തുകാരി ചേച്ചിയുടെ കമന്റ് കാണാനെ ഇല്ലല്ലോ.. എന്ന്
തിരിച്ചു വന്നല്ലോ..പൂര്‍വ്വാധികം ശക്തിയായി തന്നെ തുടര്‍ന്നോളൂ..കരിന്കല്ലിന്റെ നാട്ടുകാരിയാ അല്ലെ?അവിടത്തെ പ്രശ്നം മുന്പ് വായിച്ചിരുന്നു..

കാപ്പിലാന്‍ said...

You too Typist :)

മാണിക്യം said...

അകലെ ഒരു പൂമരം
ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്
നാടിന്റെ മനോഹരിത വര്‍‌ണിക്കാന്‍ വാക്കുകളില്ല
എഴുത്തുകാരി, പടമിട്ടതിനു നന്ദി..

ഹരീഷ് തൊടുപുഴ said...

‘എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല‘

ഈ ഭൂലോകത്തിലേയ്ക്ക് എനിക്ക് ആദ്യമായി കമ്മെന്റ് തന്ന് സ്വാഗതമോതിയത് ചേച്ച്യാണ്. അതു കൊണ്ടുതന്നെ ചേച്ചിയുടെ അസാന്നിദ്ധ്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രൊഫൈലില്‍ വന്നു നോക്കിയെങ്കിലും ഇ-മേയില്‍ ഐ.ഡി. കിട്ടിയില്ല. അതുകൊണ്ടാണ് ബന്ധപ്പെടാന്‍ പറ്റാതിരുനത്...
ഇനി എന്നും ഇവിടെ നിറഞ്ഞുനില്‍ക്കട്ടെ എന്നാശിച്ചുകൊണ്ട്....

പൊറാടത്ത് said...

“എന്റെ അസാന്നിദ്ധ്യം ആരും ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല“

ഹയ്യടാ.. എന്താ ആഗ്രഹം!! എന്നും മെയിൽ ബോക്സിൽ വരുന്ന ഫോളൊഅപ് കമന്റുകൾ ഇന്നലെകൂടി കണ്ടതായിരുന്നു. “എന്താ ഞാൻ ഇങ്ങനെ“ എന്ന പോസ്റ്റിന്റെ..

പടങ്ങൾ മനോഹരമായിരിയ്ക്കുന്നു. ബീയെസന്നലിന് നന്ദി..:)

ശ്രീ said...

ങാ... വന്നൂല്ലേ? സന്തോഷം... :)

നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമക്കാഴ്ചകള്‍ തന്നെ, അല്ലേ ചേച്ചീ... പണ്ടൊക്കെ ഏതു പറമ്പില്‍ നോക്കിയാലും കാണുമായിരുന്ന ഇത്തരം കാഴ്ചകള്‍ ഇന്ന് വിരളമായിക്കഴിഞ്ഞു.

എന്തായാലും ക്രിസ്തുമസ് ആശംസകള്‍!

നന്ദകുമാര്‍ said...

അപ്പോ ഈ ഫീനിക്സ്സ് പക്ഷീന്നു പറയണത് നിങ്ങളാണല്ലേ!!?? :)

ബ്ലോഗില് കൊറേ സംഭവങ്ങള്ണ്ടായിട്ടിണ്ട് ട്ടാ. ഞാനും എടക്കെടക്ക് ഇങ്ങ്ട് വന്ന് നോക്കറ്ണ്ടായിരുന്നു. എവ്ടെ? ആരെ കാണാന്‍!! അപ്പോ ഇനി അലക്കല്ലേ? അലക്കങ്ങ്ട്....ന്നേ.

ദാ എന്റെ വകയായിട്ട് ഒരു ക്രിസ്മസ് ആശംസ അങ്ങ്ട് പിടീച്ചോ.. അപ്പ ശ്ശരീട്ടാ.

വരവൂരാൻ said...

എന്നെ ഒരുപക്ഷെ അറിയുന്നുണ്ടാവില്ലാ
ആശംസകൾ ഈ തിരിച്ചുവരവിനു

നരിക്കുന്നൻ said...

"മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കി തുപ്പിയതാരാണ്" (മുരുക്കല്ല, പ്ലാശാണു്)

രണ്ടാം വരവ് ഗംഭീരമാവട്ടേ..

മുസാഫിര്‍ said...

ഏയ് മറന്നിട്ടൊന്ന്നൂ‍ല്യാ,ഒരു ചെറിയ ഓര്‍മ്മക്കുറവ്.എന്തായാലും ബി എസ് എന്‍ എല്ലിനെ തോല്‍പ്പിച്ച് തിരിച്ച് വന്നൂലോ.എവിടെയും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായീന്ന് ഞങ്ങടെ അവിടെ പറയും.നെല്ലായിക്കാരിക്ക് അതിന്റെ ഒരു ചെറിയ അംശമെങ്കിലും കൈവശം ഉണ്ടാ‍കുമല്ലോ.അപ്പൊ തൊടങ്ങ്വല്ലെ ?

കുഞ്ഞിക്ക said...

എഴുത്തുകാരി പെണ്‍കൊടി അപ്പൊ ഇവിടെയൊന്നും ഉണ്ടായിരുന്നില്ലല്ലേ. ഇനി ആരോടും മിണ്ടാതെ പോയാല്‍ നല്ല അടി കിട്ടും പറഞ്ഞേക്കാം. നന്മകള്‍ നേര്‍ന്നുകൊണ്ട്

കുഞ്ഞിക്ക.

Typist | എഴുത്തുകാരി said...

പാമരന്‍- അങ്ങിനെ മറന്നാലോ.

ഞങ്ങള്‍ അതിനെ പ്ലാശ് എന്നാ പറയുന്നതു്.(അതിന്റെ ഇലയില്‍ ഒരു പലഹാരവും ഉണ്ടാക്കും. അരിപ്പൊടിയും ശര്‍ക്കരയുമൊക്കെ ചേര്‍ത്ത് അട പോലെ).

സ്മിതാ - എന്തായാലും സ്മിത പറഞ്ഞതല്ലേ, പൂര്‍വ്വാധികം ശക്തിയാക്കാന്‍ പറ്റുമോ എന്നു നോക്കാം.

കാപ്പിലാന്‍ - നന്ദി.

മാണിക്യം - തൊട്ടു് അപ്പുറത്തെ പറമ്പില്‍ പൂത്തു നില്‍ക്കുന്നതു കണ്ടപ്പോള്‍ നിങ്ങളെക്കൂടി കാണിക്കാം എന്നു തോന്നി.

ഹരീഷു് - അതൊക്കെ ഓര്‍മ്മ വച്ചിട്ടുണ്ടല്ലേ? നന്ദി.

മാഷേ പൊറാടത്തേ - നമ്മുടെ തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ കുത്തിത്തിരുപ്പ്‌ ഉണ്ടാക്കാന്‍ നോക്ക്വാ അല്ലേ?

ശ്രീ - ശരിയാ ഈ മരങ്ങളൊക്കെ കാണാനില്ലാതായിരിക്കുന്നു.

നന്ദകുമാര്‍ - അപ്പോ അതിപ്പഴേ മനസ്സിലായുള്ളൂല്ലേ - അപ്പ ശരി, ആശംസ കയ്യോടെ സ്വീകരിച്ചിരിക്കുന്നു.

വരവൂരാന്‍ - ഇവിടെ വന്നതിനും ആശംസകള്‍ക്കും നന്ദി.

നരിക്കുന്നന്‍ - ഗംഭീരാക്കാന്‍ പറ്റുമോന്നു നോക്കട്ടെ.

മുസാഫിര്‍ - പിന്നെ തൊടങ്ങീല്ലേ!

കുഞ്ഞിക്ക - ഇനി പറയാതെ പോവില്ലാട്ടോ.

എല്ലാര്‍ക്കും നന്ദി.

OAB said...

നല്ല ചോദ്യം. മറക്കുന്നതെങ്ങനെ. രണ്ട് മാസമായി ഞാനും എഴുതാറില്ലെങ്കിലും ഇടക്ക് ഇടക്ക് തിരയാറുണ്ട് കെട്ടൊ.

രസികന്‍ said...

ഓ.... ഞാനോര്‍ക്കുന്നു ...... നയന്റീന്‍ ട്വന്റീ ട്വന്റിയിലാണെന്നു തോനുന്നു ..... ആലുവാ മണപ്പുറത്ത് മണലു വാരാന്‍ വന്നപ്പോള്‍ കണ്ട ഒരു ഓര്‍മ്മ............

എഴുത്തുകാരീ.. മറന്നിട്ടൊന്നുമില്ലാ കെട്ടോ

തിരിച്ചു വരവ് ശക്തമാവട്ടെ എന്ന് ആശംസിക്കുന്നു

Anonymous said...

Dear typist,
Re entry to the blog world is a welcome thing, especially when it is with a bang!
I feel that you are finding more faults with BSNL. I have tried other net connections and I could definitely say that BSNL is far better. This is my personal view and I know you would like to differ.
Thanks for the outstanding pictures!
Wish you and all our readers a joyful X-mas
& wonderful 2009

vazhipokkan.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വെല്‍കം ബാക്ക് :)

ബാജി ഓടംവേലി said...

ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....

...പകല്‍കിനാവന്‍...daYdreamEr... said...

പരിചയമില്ല... ഞാന്‍ പുതിയതാ... (കുറെ പഴകിയ ).. എങ്കിലും ...
ആശംസകള്‍... ഒപ്പം ക്രിസ്തുമസ് ആശംസകളും..

Sarija N S said...

ഹോ ആ പൂമരം !!! എത്ര മനോഹരമായിരിക്കുന്നു

കുറ്റ്യാടിക്കാരന്‍ said...

വെല്‍ക്കം റ്റു ഊട്ടി
നൈസ് റ്റു മീറ്റ് യൂ..

ക്രിസ്മസ് ആശംസകള്‍..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തിരിച്ചു വരവ് ആഘോഷമാക്കുക.
കൃസ്തുമസ് പുതു വത്സരാശംസകള്‍.

ചിത്രകാരന്‍chithrakaran said...

മറന്നില്ല. ക്രിസ്തുമസ് നവവത്സരാശംസകള്‍ !!!

യാരിദ്‌|~|Yarid said...

മറന്നിട്ടില്ല ഇതുവരെ. ക്രിസ്തുമസ് നവവത്സരാശംസകൾ.:)

Rare Rose said...

സമയം ഇല്ലത്തോണ്ടു ഞാനും ബൂലോകത്തങ്ങനെ കറങ്ങാറില്ല...എഴുത്തുകാരി ചേച്ചിയെ വീണ്ടും കണ്ടതില്‍ സന്തോഷം ട്ടോ.....പോട്ടംസും ഇഷ്ടായി...:)

അനില്‍@ബ്ലോഗ് said...

എഴുത്തുകാരീ,

എന്തായാലും വീണ്ടു എത്തിയല്ലോ.

മുരിക്കിന്‍പൂവ് കണ്ട കാലം മറന്നു.

ഉത്സവാശംസകള്‍

Typist | എഴുത്തുകാരി said...

OAB, നന്ദി.

രസികന്‍, ശരിയാണല്ലോ ഞാനും ഓര്‍ക്കുന്നു, അന്നു് ആലുവ മണപ്പുറത്തു വച്ചു കണ്ടതു്.

വഴിപോക്കന്‍,
കിച്ചു/ചിന്നു,
ബാജി,
പകല്‍കിനാവന്‍,
സരിജ,
കുറ്റ്യാടിക്കാരന്‍,
രാമചന്ദ്രന്‍,
ചിത്രകാരന്‍,
യാരിദ്,
Rare Rose,
എല്ലാര്‍ക്കും നന്ദി, മറന്നില്ലാന്നറിഞ്ഞതില്‍ സന്തോഷം.
ക്രിസ്മസ്/നവവത്സരാശംസകളും.

ശ്രീഹരി::Sreehari said...

ഞാന്‍ ബ്ലോഗിലോട്ട് വരുന്നത് തന്നെ ഒരു വ‌ര്‍‌ഷത്തിനു ശേഷമാ, എന്നിട്ടും ഞാന്‍ മറന്നില്ല. അപ്പോ ഇവിടെ തന്നെ ഉണ്ടായിരുന്നവര്‍ മറന്നിരിക്കാന്‍ ഒരു സാധ്യതയും ഇല്ല.
വെല്‍കം ബാക്

ശിവ said...

സുന്ദരം ഈ ചിത്രങ്ങള്‍.....

johndaughter said...

ആരാ...മനസിലായില്ലല്ലോ..:)

നിരക്ഷരന്‍ said...

നെറ്റ് കിട്ടുന്ന സമയത്ത് നിറയെ എഴുതിപ്പിടിപ്പിച്ച് ഷെഡ്യൂള്‍ ചെയ്ത് വെക്കണം എഴുത്തുകാരീ. അത് സമയാസമയത്ത് പോസ്റ്റായിക്കൊണ്ടിരിക്കും . ഞാന്‍ അതല്ലിയോ ചെയ്യുന്നത്. മറന്നിട്ടൊന്നുമില്ല കേട്ടോ ?

അഭിലാഷങ്ങള്‍ said...

“ഹലോ മാഡം, വെല്‍ക്കം റ്റു ബ്ലൂട്ടി.. നൈസ് ടു മീറ്റ് യു!” (കടപ്പാട്: ജഗതി)

“മറന്നോ എന്നെ നിങ്ങള്‍?“ (കടപ്പാട്: എഴുത്തുകാരി)

“മറന്നു മറന്നു!!“ (കടപ്പാട്: എനിക്ക് തന്നെ)

“മറന്നതെന്തേ?“ (കടപ്പാട്: ഇവിടെയും പിന്നെ ഇവിടെയും )

“ചുമ്മാ..!! വെല്‍ക്കം ബാക്ക്. അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു. കൃസ്തുമസ്സ് ആശംസകള്‍..!”

:)

BS Madai said...

ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു. മറന്നിട്ടൊന്നുമില്ല. എഴൂത്തുകാരിയുടെ ഒരു നാട്ടുകാരനെ പരിചയപ്പെട്ടു, ബ്ലോഗ് കാണിച്ചുകൊടുത്തു - അപ്പോ ആ അമ്പലത്തിന്റെയും പരിസരപ്രദേശങ്ങളുടേയും കുറേയേറെ വിവരങ്ങളൊക്കെ പറഞ്ഞുതന്നു. വീ‍ണ്ടും കണ്ടതില്‍ ഒത്തിരി സന്തോഷം.

ദീപക് രാജ്|Deepak Raj said...

:)

Typist | എഴുത്തുകാരി said...

അനില്‍,
ശ്രീഹരി,
ശിവാ,
johndaughter,
അഭിലാഷങ്ങള്‍,
നിരക്ഷരന്‍ജി
ദീപക് രാജ്,
bsmadai,
എല്ലാര്‍ക്കും നന്ദി, ശരിക്കും സന്തോഷമുണ്ട് എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍. പുതുവത്സരാശംസകള്‍ എല്ലാവര്‍ക്കും.

ആ‍രാ madai ഈ എന്റെ നാട്ടുകാരന്‍? ഇനി നാട്ടുകാരെപ്പറ്റി എന്തെങ്കിലും പറയുമ്പോള്‍ ഇത്തിരി സൂക്ഷിക്കണം അല്ലേ?

മയൂര said...

ബൈ ദ ബൈ മിസ്സിസ് പെരേരാ [കടപ്പാടുണ്ട് പക്ഷേ ആര്‍ക്കാ പറയേണ്ടതെന്ന് ഓര്‍മ്മയില്ലാ],ആരാണ്, എന്താ, എവിടന്നാ ;)

എഴുത്തോലയില്‍ നാരയം കൊണ്ട് കൊറിയിടുന്നത് മറക്കുവതെങ്ങിനെ :)

പിരിക്കുട്ടി said...

hai typist chechikutty...
njaan idakkide vannu nokkarundu...
appol njaan entha ingane mathrame kanarullu....
any way ...
happy christmas & new year

കരീം മാഷ്‌ said...

മറന്നിട്ടില്ല :)
ക്രിസ്തുമസ് നവവത്സരാശംസകൾ.:)

കാപ്പിലാന്‍ said...

അങ്ങനെ അങ്ങു മറക്കാന്‍ കഴിയുമോ ? നന്ദ പര്‍വ്വത്തിലെ "ഓര്‍മ്മയുണ്ടോ ശ്വ്വിയെ ഈ മോഗം " എന്ന കഥയാണ് ആദ്യം മനസ്സില്‍ ഓടി വന്നത് :):)
പുതുവല്‍സരാശംസകള്‍ .

ajeesh dasan said...

priyappetta ezhuthukaareee...
ente puthuvalsara aashamsakal

Bindhu Unny said...

ബുക്ക്‍മാര്‍ക്ക് ചെയ്തതുകൊണ്ട് ഇടയ്ക്ക് നോക്കാറുണ്ടായിരുന്നു. ഇനി ബി.എസ്.എന്‍.എല്‍. സഹകരിക്കുമെന്ന് ആശിക്കാം. :-)

poor-me/പാവം-ഞാന്‍ said...

Disconnecting ppl?

മുരളിക... said...

മറക്കെ? എന്താ കുട്ടി ഈ പറയണേ??
(ഓര്‍ത്താലല്ലേ മറക്ക)
ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു, :)

Typist | എഴുത്തുകാരി said...

മയൂരാ,
പിരിക്കുട്ടീ,
കരീം മാഷു്,
കാപ്പിലാന്‍,
അജീഷ് ദാസന്‍,
ബിന്ദു ഉണ്ണി,
പാവം ഞാന്‍,
മുരളിക,
എല്ലാവര്‍ക്കും നന്ദി, മറക്കാതിരുന്നതിനു്.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു!ഒപ്പം എഴുത്തുക്കാരിക്കും കുടുംബത്തിനും പുതു വത്സരാശംസകള്‍.

നൊമാദ്|aneesh said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എഴുത്തുകാരിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

Sureshkumar Punjhayil said...

Ormakalude Vallatha Nomparam.. Thanks a lot.. Best wishes.