കഴിഞ്ഞ ജൂണില്‍ ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ ഒരു പാവം അമ്മയേയും മോളേയും പറ്റി പറഞ്ഞിരുന്നു.(അതു് ഇവിടെ). എനിക്കു വീണ്ടും ഇങ്ങിനെയൊരു പോസ്റ്റു് ഇടേണ്ടി വരുമെന്നൊട്ടു വിചാരിച്ചുമില്ല. പക്ഷേ എനിക്കു വീണ്ടും എഴുതേണ്ടി വന്നു.
അന്നു ഞാനെഴുതി “ആ അമ്മയും മോളും ഇടവഴിയിലും അമ്പലത്തിലുമൊക്കെ നടക്കുന്നതു എനിക്കിപ്പഴും കാണാം. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു വന്നില്ലെന്നും വരാം“.അന്നു ഞാന്‍ കരുതിയതു് സ്വന്തം വീട്ടിലല്ലെങ്കില്‍ പോലും അവര്‍ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്നാണു്.
കുറച്ചു ഫ്ലാഷ് ബാക്ക്-
അന്നു് അവരെ ഏതോ ഒരു ഒരു ആശ്രമത്തിലോ, പുവര്‍ ഹോമിലോ കൊണ്ടാക്കി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുവന്നു. ഒരു പക്ഷേ അത്തരം സ്ഥാപനങ്ങളില്‍ താമസിക്കാനുള്ള പണം ചിലവാക്കാന്‍ പോലും ആ മകന് തയ്യാറായിട്ടുണ്ടാവില്ല.
അങ്ങനെ അവരെ വീണ്ടും അമ്പലത്തിലുമൊക്കെ കണ്ടുതുടങ്ങി. അതിനിടയില്‍ മകള്‍ക്കു് ചെറിയ ചെറിയ അസുഖങ്ങള്‍. കൈ വേദന, കാല് വേദന, അങ്ങിനെ.മാറി മാറി ഡോക്ടറെ കാണും. ഡോക്ടര്‍മാര്‍ പറയുന്നു, ഒന്നും ഇല്ലെന്നു്. അവസാനം ഒരു വഴിയുമില്ലാതെ അവര്‍ സുഖമില്ലെന്നു പറയുന്ന സ്ഥലത്തു് ബാന്റേജ് കെട്ടിക്കൊടുക്കും.
ആ അമ്മ പതുക്കെ പതുക്കെ അവശയാവുകയായിരുന്നു. മനസ്സിന്റെ വിഷമം കൊണ്ടാവും, എത്രയാന്നു് വച്ചിട്ടാ ഒരാള്‍ അനുഭവിക്ക്യാ.മുംബെയില്‍ വേറൊരു മകനുണ്ട്, ഒരു മകളും. മകള്‍ വളരെ വലിയ ഒരു ജോലിക്കാരിയാണ്. നാട്ടുകാര്‍ അവരെയൊക്കെ വിളിച്ച് അറിയിച്ചതാ ഇവിടത്തെ സ്ഥിതി. ഇത്ര അകലെയുള്ള ഞങ്ങളെന്തുചെയ്യും, അതൊക്കെ നിങ്ങള്‍ക്കു് നോക്കിക്കൂടെ, എന്ന മട്ടാണ് അവര്‍ക്കു്. നാട്ടിലും ഉണ്ട് ഒരു മകള്‍. അമ്മക്കു പെന്ഷന് കിട്ടിയാല്‍ വാങ്ങാന്‍ വരുമെന്നല്ലാതെ
വേറൊരു ഗുണവുമില്ല.
കുറച്ചു നാള് മുന്‍പു മകന്റെ വീട്ടില്‍ ഒരു ആഘോഷം/ ചടങ്ങു നടന്നു.(മകനും ഭാര്യയും മക്കളും കൂടി വേറെ താമസിക്കുകയാണല്ലോ)അതിനു മകന് അവരെ കൊണ്ടുപോകാന്‍ തന്നെ ഉദ്ദേശിച്ചുട്ടുണ്ടാവില്ല. പക്ഷേ ആ മകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ പോകാന്‍ തയ്യാറായി.എന്നോടു് കാണുമ്പോള്‍ ചോദിക്കും ചേട്ടന് വിളിച്ചിട്ടില്ലേ, വരുന്നില്ലേ,എന്നു്. എന്നിട്ട് ആവേശത്തോടെ പറയും ഞങ്ങള്‍ പോകുന്നുണ്ടെന്നു്. എന്നിട്ടു തലേന്നുതന്നെ ഓട്ടോറിക്ഷ വിളിച്ചു് രണ്ടു പേരും കൂടി പോയി. അയാളൊട്ടും പ്രതീക്ഷിക്കതെയാണവരെത്തിയതു്. ആ ചടങ്ങില്‍ പോലും പങ്കെടുപ്പിക്കാതെ ആ ഓട്ടോറിക്ഷയില്‍ തന്നെ അവരെ തിരിച്ചയച്ചു.
ഇപ്പോള്‍ കുറച്ചുകൂടി കഷ്ടമാണു സ്ഥിതിപാവം ആ അമ്മ തീര്‍ത്തും അവശയായി.ഓര്‍മ്മയില്ല.ഞാന്‍ പോയിരുന്നു കാണാന്‍
എന്നെ മനസ്സിലായില്ല. മകള്‍ എന്തെങ്കിലും വയ്ക്കും, അല്ലെങ്കില്‍ അയലക്കക്കാര് കൊണ്ടുകൊടുക്കുന്ന ചോറും കറിയുമെല്ലാം
ദിവസങ്ങളോളം സൂക്ഷിച്ചു വക്കുന്നു. അതു കേടു വന്നു നാറുന്നു. അതാണു് അമ്മക്കും കൊടുക്കുന്നതു്. അമ്മയ്ക്കു് ടോയ്ലറ്റില് പോകാനുള്ള ഓര്‍മ്മയൊന്നുമില്ല. അതും പലപ്പോഴും വീട്ടിനുള്ളില്‍ തന്നെയാണ്.ഒന്നു കുളിപ്പിക്കാന്‍ ആരുമില്ല. മുറ്റത്തെത്തുമ്പോഴേ ദുര്‍ഗന്ധം വരുന്നു.അമ്മയുടെ തലയില്‍ നിറയെ പേന്‍, ദേഹത്തുകൂടി അരിച്ചു നടക്കുന്നുവത്രേ.
മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!
ആരുമില്ല, അവരെ സഹായിക്കാന്‍. സാമ്പത്തിക ബുദ്ധിമുട്ടാണെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. നിങ്ങളോടൊക്കെ,എന്റെ ബൂലോഗസുഹൃത്തുക്കളോടു ചോദിച്ചിട്ടാണെങ്കില്‍ കൂടി അവരെ സഹായിക്കാമായിരുന്നു. പക്ഷേ ഇന്നും ഉണ്ട് ചുരുങ്ങിയതു് 10 സെന്റ് സ്ഥലവും സാമാന്യം നല്ല ഒരു വീടും. ചുരുങ്ങിയതു് ഒരു 15 ലക്ഷം രൂപക്കുള്ളതു്. പിന്നെ ചെറിയ ഒരു പെന്‍ഷനും.
പക്ഷേ ഇവിടെ അതല്ല, പ്രശ്നം - 5 മക്കളുണ്ടായിട്ടും (ഈ സുഖമില്ലാത്ത മകള്‍ക്കു പുറമേ) അവരെ നോക്കാന്‍ ആരുമില്ല.
മൂത്ത മകന് ജോലി ചെയ്യുന്നതു് ചാലക്കുടിയില്‍ - കേവലം 12 കിലോമീറ്റര്‍ മാത്രം അകലെ. സമുദായ സംഘടനകള്‍ക്കും ഇവിടെ ക്ഷാമമില്ല. നായന്മാര്ക്കു വേറെ, ബ്രാഹ്മണര്‍ക്കു വേറെ, അങ്ങിനെ അങ്ങിനെ. എന്തേ അവരൊന്നും ചെയ്യുന്നില്ല! അവരുടെ സംഘടനയില്‍ പെട്ട ഒരു അംഗം, അല്ലെങ്കില്‍ കുടുംബം ഈ ദുരിതം അനുഭവിക്കുമ്പോള്‍ അതും സ്വന്തം സംഘടനയില്പെട്ട മകന്റെ
അവഗണനമൂലം, ഒന്നുമില്ലേ അവര്‍ക്കു ചെയ്യാന്‍? ഒരു ചെറുവിരലനക്കാന്‍ ആരുമില്ല. ഞാനൊന്നു ചോദിക്കട്ടേ, എന്തിനാണീ ജാതി/സമുദായം തിരിച്ചുള്ള സംഘടനകള്‍. അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ലേ, ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും. അതോ ആഘോഷങ്ങള്‍ക്കോ, അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങി ജയിക്കുന്ന കുട്ടിക്കു സമ്മാനം കൊടുക്കാനോ, അല്ലെങ്കില്‍ പാവങ്ങള്‍ എന്നു അവര്‍ കരുതുന്ന കുറച്ചുപേര്‍ക്കു സാരി/സഹായധനം വിതരണം ചെയ്യാനോ !!
അതുമല്ലെങ്കില്‍, ജില്ലാ/സംസ്ഥാന കലോത്സവമൊക്കെ നടത്തി കലാപ്രതിഭകളെ കണ്ടെത്തി, നാടിന്റെ കാലാപാരമ്പര്യം ഉയര്‍ത്തിപിടിക്കാനോ. എന്തോ എന്റെ കൊച്ചുബുദ്ധിക്കൊന്നും മനസ്സിലാവുന്നില്ല.
അതിനേക്കാള്‍ എത്രയോ പരിഗണനയും അടിയന്തിര ശ്രദ്ധയും ആവശ്യപ്പെടുന്നതാണ് ഈ പ്രശ്നം.സ്വന്തം അമ്മയെ,സുഖമില്ലാത്ത ഒരനിയത്തിയെ, നോക്കാന്‍ പോലും സന്മനസ്സു കാണിക്കാത്ത ഒരു മകനെതിരെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നോ. ഞാന്‍ തന്നെ ഒരിക്കല്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയതാണിക്കാര്യം. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നതു് അല്ലേ? ആവശ്യമില്ലാത്ത വയ്യാവേലികളൊക്കെ എന്തിനാ എടുത്തു തലയില്‍ വയ്ക്കുന്നതു്, അവര്‍ക്കാര്‍ക്കും,ഒരു പ്രശ്നവുമുണ്ടാവാത്തിടത്തോളം കാലം. ആഗോള പ്രശ്നങ്ങളില്‍ വരെ അഭിപ്രായവും പത്രപ്സ്താവനകളും കാണാം, നേതാക്കന്മാരുടെ. എവിടെപോയി അവരൊക്കെ?അല്ലാ അവരുടെയൊന്നും ശ്രദ്ധ പതിയാന്‍ മാത്രം പ്രാധാന്യമില്ലേ ഈ പ്രശ്നത്തിനു് ?
അനാഥരാണെങ്കില്‍,പാവങ്ങളെ സംരക്ഷിക്കുന്ന ഏതെങ്കിലും സംഘടനകളോട് ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോള്‍ അവര്‍ക്കു സ്വത്തു്ണ്ട്, മക്കളുണ്ട്. എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെട്ടാല്‍ എങ്ങിനെ വന്നു ഭവിക്കുക എന്നറിയില്ല. എനിക്കറിയാന്‍ ഞാന്‍ വെറുതെ ഇങ്ങ്നെ അമര്‍ഷം കൊള്ളുന്നതല്ലാതെ ഒരു കാര്യവുമില്ലെന്നു്. എന്നാലും കൂട്ടുകാരേ ഞാന്‍ നിങ്ങളോടല്ലാതെ ആരോടു പറയാന്‍ എന്റെ സങ്കടം?
എഴുത്തുകാരി.
Sunday, July 20, 2008
അമ്മേ, നിനക്കുവേണ്ടി......
Posted by Typist | എഴുത്തുകാരി at 10:07 AM
Subscribe to:
Post Comments (Atom)
33 comments:
ചേച്ചീ വായിച്ചു; നമുക്കെന്തു ചെയ്യാന്‍ കഴിയും?
ഉത്തരവാദിത്വപ്പെട്ട മക്കള്‍ നിരുത്തരവാദപരമായി പെരുമാറുന്നു; നൊന്തു പെറ്റ പെറ്റമ്മയേയും, സുഖമില്ലാത്ത സഹോദരിയേയും, അവരുടെ ദുരിതങ്ങളേയും കണ്ടില്ലാ എന്നു നടിക്കുന്നു. ഒന്നെങ്കില്‍ ഇവനെയൊക്കെ പിടിച്ച് നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുക അല്ലെങ്കില്‍.... എന്താ ചെയ്ക അല്ലേ? ഇവനൊക്കെ സത്ബുദ്ധി തോന്നണമെങ്കില്‍ സമാന അവസ്ഥ വരണം...
രക്തബന്ധങ്ങളേപ്പോലും സ്നേഹിക്കുമ്പോള്‍ കണക്കുപറയുന്ന കാലമാണ്..
മാതാവിന്റെ കാലടിപാടിലാണ് സ്വര്‍ഗ്ഗം എന്ന് അവരൊക്കെ ഇനി എപ്പോള്‍ മനസ്സിലാക്കുമൊ എന്തൊ.
ഇതു വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നുന്നു...
ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ആരൊടെങ്കിലും തിരക്കി നോക്കൂ...
ആ അമ്മയുടെ മക്കളെ ഒന്നു ബന്ധപ്പെടാല്‍ ശ്രമിക്കൂ...
ഇങ്ങനെയൊരു ജീവിതം വളരെ കഷ്ടമാണ്...
എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നറിയാം...അതിനാല്‍ ഞാന്‍ ഇനി എന്തു പറയാന്‍...
സസ്നേഹം,
ശിവ.
blog kandu.
manassu aa aammakkum makalkkum vendi tengunn
ammayannu ettavum valiya sathyavum santhoshavum
ithu manassilakkathe jeevichu(?) maricheetenthu karyam.
aa 5 makkale enthu vilikkanam enganne kaikaryam cheyyanam ennonnum ennikkariyyilla. enthayallum avar manusha janmangal alla !
വല്ലാത്തൊരു ഫീലിങ്, സിനിമയിലും മറ്റും ഇത്തരം രംഗങ്ങൾ കാണുമ്പോൾ കരുതും കഥയുടെ രസത്തിനുവേണ്ടീ അവർ അങ്ങിനെ ചെയ്തതാവാം എന്നു, പക്ഷെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഇതെല്ലാം നിത്യ സംഭവമെന്നോണം നടക്കുന്നു എന്നോർക്കുമ്പോൾ ..... എന്താ പറയേണ്ടത് എന്നെനിക്കറിയില്ല .....
ഇത് വെളിച്ചത്തു കൊണ്ടുവന്ന എഴുത്തുകാരിക്ക് ആയിരം ആശംസകൾ
ഇതു നമ്മുടെ നാട്ടിലും നടക്കുന്ന ഒന്നാണ് എന്നെനിക്കറിയാം,,മക്കള്‍ക്കു മാതാപിതാക്കളെ നോക്കാന്‍ നേരം ഇല്ല.കാശ് ഇല്ലാഞ്ഞിട്ടല്ല.മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കണം എന്നു നിയമം ഉണ്ട്.. ആ മക്കളുടെ പേരില്‍ പോലീസില്‍ ഒരു പരാതി കൊടുക്കാന്‍ പറ്റുമോ.. വനിതാ കമ്മീഷനില്‍ ഒരു പരാതി കൊടുത്താലും മതിയായിരുന്നു. ആ മക്കളെ പോലീസ് കൈകാര്യം ചെയ്തേനേ..
പക്ഷെ ഇതൊക്കെ ആരെങ്കിലും പറഞ്ഞു മന്സ്സില് തോനേണ്ട ഒരു വിചാരം അല്ലല്ലോ.മക്കള്‍ക്ക് തനിയേ തോന്നെണ്ടതല്ലേ.. നാളെ അവരുടെ മക്കള്‍ അവരോടും ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യില്ല എന്ന് ഒരു ഉള് വിളി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു..
""ഞാനൊന്നു ചോദിക്കട്ടേ, എന്തിനാണീ ജാതി/സമുദായം തിരിച്ചുള്ള സംഘടനകള്‍. അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ലേ, ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും.
അതോ ആഘോഷങ്ങള്‍ക്കോ, അല്ലെങ്കില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങി ജയിക്കുന്ന കുട്ടിക്കു സമ്മാനം കൊടുക്കാനോ, അല്ലെങ്കില്‍ പാവങ്ങള്‍ എന്നു അവര്‍ കരുതുന്ന കുറച്ചുപേര്‍ക്കു സാരി/സഹായധനം വിതരണം ചെയ്യാനോ !!""
ചേച്ചി ഇവിടെ പറഞ്ഞു മക്കള്‍ നല്ല ജോലി ഉള്ളവരാണ് വിദ്യഭ്യാസമുള്ളവരാനെന്നൊക്കെ,
"അമ്മ" എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണോ വിദ്യാ സമ്പന്നര്‍....വിഡ്ഢികള്‍..
ആ അമ്മ ഒന്നു ശപിച്ചാല്‍ ഏത് പുണ്യ നദിയില്‍ പോയി കുളിച്ചാല്‍ അവരുടെ പാപം പൊറുക്കും....
നാളെ അവരും ഒരമ്മയും അച്ഛനും ആവാനുള്ളവരാനെന്നവര് മറന്നു പോയി...
സാമുദായിക സംഘടനകള്‍ക്ക് തന്നെയാവും ഇക്കാര്യത്തില്‍ മക്കളെകൊണ്ട് എന്തെങ്കിലും ചെയ്യിയ്ക്കാന്‍ പറ്റുക എന്ന് എനിയ്ക്ക് തോന്നുന്നു. അവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ സംഘടനാ ഭാരവാഹികളോട് ഇക്കാര്യം ഒന്ന് സൂചിപ്പിച്ച് നോക്കൂ..
ദൈവം ഇങ്ങനെയുള്ള മക്കള്‍ക്ക് ഒരിക്കല്‍ കാണിച്ച് കൊടുക്കുക തന്നെ ചെയ്യും!. അതനുഭവിക്കാന്‍ തയാറായിക്കോളൂ മക്കളേ...ആരാണെങ്കിലും.
പിന്നെ, ആ അമ്മക്ക് സ്വത്ത് വില്ക്കാന് കഴിയുമായിരുന്നില്ലെ കുറച്ച് മുമ്പായിരുന്നെങ്കില്‍?
ഇനി ഇപ്പൊ എന്താ ചെയ്യാ...പടച്ചവനോട് പറയാം അല്ലെ..
ഒഎബി.
മനസ്സു നീറുന്നു!
“മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!“
എന്തെല്ലാം കണ്ടാലാണ് ഒന്നവസാനിച്ച് കിട്ടുക ?
വല്ലാത്ത കഷ്ടം തന്നെ :( :(
നമ്മുടെ നാട്ടില്‍ രക്ത ബന്ധങ്ങള്‍ പോലും
ഇല്ലാതായിരിക്കുന്നു ടീച്ചറെ.
പത്രം തുറന്നുനോക്കിയാല്‍ ഒരു കൊലപാതകം അല്ലേല്‍ മറ്റൊന്ന് അതിനൊപ്പമാണ് ഈ അനാഥത്വവും.
ആ അമ്മയുടെ മകളുടെയ്യും ചിത്രം മനസ്സില്‍ എവിടെയോ ഒരു വേദനയായി ഇരൂന്ന് വിങ്ങുന്നു.
ഇതൊക്കെ കാണുമ്പോഴാണ് പലപ്പോഴും ദൈവ്വം എവിടെ എന്ന ചോദ്യം ചോദിച്ചു പോകുന്നത്
കഷ്ടം
ജാതിയും മത്രവും രാഷ്ട്രീയവും കൂടി കീറിമുറിച്ചിട്ടിപ്പോള് മനുഷ്യത്തിനു മാത്രം ചേരാനൊരു സംഘടനയില്ല.
നമുക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കാം. അവരുടെ അഡ്രെസ്സ് പബ്ലിഷ് ചെയ്യു.
ഇപ്പോള്‍ ബ്ലോഗില്‍ വന്നു. ഇതുപോലെ TV, newspaper media attention കിട്ടി കഴിയുമ്പോള്‍ പ്രമാണികളായ മക്കള്‍ പഠിക്കും.
കഷ്ടം തന്നെ. ഭാവിയില്‍ ഒരുപക്ഷേ അയാള്‍ക്കും ഇതു പോലെ ഒരു അവസ്ഥ വന്നുകൂടെന്നില്ല. അത് ഇപ്പോ മനസ്സിലാക്കുന്നില്ല.
നമുക്ക് ഇതു വായിച്ച് പ്രതിഷേധം അറിയിയ്ക്കാമെന്നല്ലാതെ വേറെ എന്തു ചെയ്യാന്‍ കഴിയും? ആരുമില്ലാത്തവരോ ദരിദ്രരോ അല്ലല്ലോ. (അതാണ് കൂടുതല്‍ പ്രശ്നം! ആരെങ്കിലും സഹായിയ്ക്കാന്‍ വന്നാല്‍ പോലും അവരുടെ സ്വത്തെല്ലാം അടിച്ചു മാറ്റാനാണെന്നു പോലും പറഞ്ഞെന്നും വരാം. അതു പോലെ സംഭവിച്ച കഥകളും കേട്ടിരിയ്ക്കുന്നു)
എന്താ ചെയ്ക? അച്ഛനമ്മമാരെ നോക്കാത്ത മക്കള്‍ക്കെതിരേ എന്തെങ്കിലും നിയമം ഉണ്ടെങ്കില്‍ രക്ഷയുണ്ടാവുമോ?
എഴുത്തുകാരി,
വല്ലാത്തൊരു സ്ഥിതി, അല്ലേ?
വസ്തു വില്ക്കാനൊന്ന് ശ്രമിച്ച് നോക്കൂ, അപ്പോള്‍ കാണാം അവകാശികളുടെ ഘോഷയാത്ര!
മനസ്സിലാക്കുന്നു, സഹതപിക്കുന്നൂ!
എഴുത്തുകാരിച്ചേച്ചി, ഇങ്ങനെ മക്കളുണ്ടായിട്ടെന്ത് കാര്യം?? കഷ്ടം തന്നെ!
വായിക്കുമ്പോള്‍ വിഷമം തോന്നുന്നു.അപ്പോള്‍ നേരിട്ട് കാണുന്ന എഴുത്തുകാരിയുടെ വിഷമം ഊഹിക്കാവുന്നതേയുള്ളു.കാന്താരിക്കുട്ടി പറഞ്ഞപോലെ പോലീസിലോ മറ്റോ ഒരു പരാതി കൊടുത്താലോ.മനസ്സാക്ഷി മുഴുവന്‍ നശിക്കാത്ത പോലീസുകാര്‍ ചിലരെങ്കിലും കാണും അല്ലെ ?
വിഷമം ഉണ്ട്..ഒരുപാടൊരുപാട്...ഇങ്ങനെ പറയുകയല്ലാതെ എന്ത് ചെയ്യാന്‍..? പലരും നിസ്സഹായരാണ്...
ഒരു മകന് അച്ഛനെ നോക്കാന്‍ വയ്യാതെ കളയാന്‍ തീരുമാനിച്ചു.ഗംഗയില്‍ സ്നാനം ചെയ്യാന്‍ എന്ന വ്യാജേന കൊണ്ടു പോയി.അവിടെ നല്ല ഒഴുക്കുള്ള സ്ഥലത്തു ഒഴുക്കി കളയാന്‍ തീരുമാനിച്ചു .ആളുകള്‍ സംശയിക്കില്ല.ഒഴുക്കില്‍ പെട്ടതാണ് എന്നേ കരുതൂ..അയാള്‍ വിചാരിച്ചു.മകന്റെ ഉദ്ദേശം പിടികിട്ടിയ അച്ഛന് പറഞ്ഞു,"ഇവിടെയല്ല ഒഴുക്കേണ്ടത്.. കുറച്ചു കൂടി അപ്പുറത്ത്.അവിടെയാണ് ഞാന്‍ എന്റെ അച്ഛനെ ഒഴുക്കി വിട്ടത്.." !!!!
അപ്പോള്‍,ഇതു ഇവിടെയും ആവര്‍ത്തിച്ചു കൂടെന്നില്ല.
നമ്മള് എന്ത് ചെയ്യുന്നെന്നു കണ്ടാണ് മക്കള്‍ പഠിക്കുന്നത്..
ഈ അമ്മയുടെ മക്കള്‍ക്ക് മക്കള്‍ കാണില്ലേ..? ??????
സാക്ഷര കേരളത്തിന്റെ മനുഷ്യതത്തിന്റെ നീതിരഹിതമായ മുഖങ്ങള്‍.. ആ അമ്മക്കു വേണ്ടി ആരെങ്കിലും ഒരു കേസ് കോടതിയില്‍ ഫൈല്‍ ചെയ്താല്‍ ചികിത്സാ ചിലവു മാത്രമല്ല, കൂടെ നിന്ന് നോക്കെണ്ടി വരും.. അത്രക്കും നീചമായ മനുഷ്യവകാശ ലംഘനമാണിത്...
ഹരീഷ്,
സജീ,
ശിവാ,
അനോണീ,
രസികന്‍,
കാന്താരിക്കുട്ടി,
ഒരു സ്നേഹിതന്,
പൊറാടത്തു്,
ഒഎബി,
ഒരു ദേശാഭിമാനി,
നിരക്ഷരന്,
എല്ലാവര്ക്കും നന്ദി. നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും, വേദനിക്കാനൊരു മനസ്സെങ്കിലുമുണ്ടല്ലോ.
അനൂപ്,
പാമരന്,
ശിവാ (രണ്ടാംവട്ടം)
ശ്രീ,
ബിന്ദു,
കൈതമുള്ള്,
കിച്ചു, ചിന്നു,
മുസാഫിര്‍,
സ്മിതാ,
ഗൌരിനാഥന്,
ഇവിടെ വന്നതില്‍, എന്റെ വേദന മനസ്സിലാക്കിയതില്‍ സന്തോഷം.
എന്തായാലും അവരുടെ ഒരു മകന് മുംബൈയില്‍ നിന്നു വന്നിട്ടുണ്ട്. അമ്മയെ കൊണ്ടുപോകാം,
മകളെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആക്കാം എന്നൊരു ഏകദേശധാരണയില്‍ എത്തിയിട്ടുണ്ടെന്നാണറിഞ്ഞതു് .
അവരുടെ ദുരിതങ്ങള്‍ക്ക് ഒരാശ്വാസം കിട്ടട്ടേ എന്ന് ആഗ്രഹിച്ചു പോകുന്നു....
ഇനിയും ഒന്നും നടന്നിലെങ്കില്‍ ചെഷയര്‍ ഹോം പോലുള്ള ഏതെങ്കിലും സംഘടനക്ക് അവരുടെ അവസ്ഥ വിശദമായി വിവരിച്ചു ഒരു കത്തെഴുതി നോക്കു... കൂടുതല്‍ അതിലേക്കിറങ്ങി ഇടപെടണം എന്നല്ല പറഞ്ഞു വന്നത്. ഇങ്ങനെ ഒരു പോസ്റ്റിടാന്‍ തോന്നിയത് തന്നെ 'അപൂര്‍വമായ മനസ്സ്'
നന്മകള് മാത്രമെ അതുകൊണ്ട് വരൂ
വിക്രമാദിത്യന്
മുല്ലപ്പൂവു് - നന്ദി.
വിക്രംസ് - ഇതിലേ വന്നതിനു നന്ദി, അഭിപ്രായം അറിയിച്ചതിനും.
maplamar valarunnu ,kaakaamaar valarunnu ennokke nam parayumbol (veedinte swokaaryathayil) naam alochikkendathu oru xtian sthreekyo muslim sthreekko saadhaarannayaayi ingine anubhavikkendi vararundo? nothing wrong in learn good lessons from THEM (good only)
മകന് എത്തിയലോ, നല്ലത്.എഴുത്തുക്കാരിക്കു ആശംസകള്‍
പാവം ഞാന്‍, അന്നമ്മാ, നന്ദി വായിച്ച് അഭിപ്രായം പറഞ്ഞതിനു്.
ഇതിന്നെലെയും ഇന്നും തുടങ്ങിയതല്ല ....മക്കളുടെ ഉത്തരവാദിത്വം ഇല്ലായ്മ...മാധ്യമങ്ങളും, വാര്ത്താധിഷ്ടിതമായ സംരംഭങ്ങളും കാരണം നാലുപേര്‍ കൂടുതല്‍ അറിയുന്നു...അമ്മയും അപ്പനും ഇല്ലാത്തവര്‍ക്ക് അതിന്റെ വിഷമം അറിയാം,അവരുടെ വേദനയും.. നന്നായി വര്ച്ചുകാട്ടിയിരിക്കുന്നു, ഈ തേങ്ങുന്ന വേദന.
“മകളാണെങ്കിലോ, 5 കിലോ പരിപ്പു്, 2-3 വലിയ കുപ്പി ഹോര്‍ലിക്സ് അതുപോലെ ബാക്കി എല്ലാം വാങ്ങിവക്കുന്നു, എന്തിനെന്നോ, അമ്മ മരിക്കുമ്പോള്‍ ആളുകളൊക്കെ വരില്ലേ, അവര്‍ക്കു് കൊടുക്കാനാത്രേ!!“
ഈ വരികള്‍ കണ്ണുനനയിച്ചു..:(
എന്തു ചെയ്യാന്‍?
സപ്നാ, ആഗ്നേയാ, നന്ദി.
എഴുത്തുകാരി ചേച്ചി..
ഒന്നും പറയാന്‍ പറ്റുന്നില്ല..മുത്തശ്ശനു കുത്തിയ പാള അച്ഛന്..!
എന്നാലും ഞാന്‍ മക്കളെയും കുറ്റപ്പെടുത്തുന്നില്ല, കാരണം അവര്‍ക്കും അവരുടേതായ ന്യായീകരണം ഉണ്ടാകുമല്ലൊ..ഞാനും തെറ്റുകള്‍ ചെയ്യുന്നുണ്ട് അത് സാഹചര്യത്തെ പഴിച്ചുകൊണ്ട്.
കുഞ്ഞന്‍സ്, അഭിപ്രായം അറിയിച്ചതിനു് നന്ദിയുണ്ട്.
Post a Comment