Tuesday, August 5, 2008

സ്മാരകശിലകള്‍

എപ്പഴും തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ശ്രദ്ധിക്കാറുള്ളതാ ഇതു്. ഈ ചിത്രത്തിന്റെ കൌതുകം കൊണ്ടാ, നിങ്ങളേക്കൂടി കാണിക്കാം എന്നു വച്ചതു്. പക്ഷേ നമ്മള്‍ കാണാന്‍ മറന്നു പോകുന്ന ഒന്നുകൂടി ഉണ്ടിതില്‍-നാമാവശേഷമായി-
കൊണ്ടിരിക്കുന്ന ഓട്ടുകമ്പനികള്‍.

"നെല്ലായില്‍നിന്നും (ചാലക്കുടീന്നോ,കൊടകരേന്നോ ആയാലും മതീട്ടോ)തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആമ്പല്ലൂര്‍ ജങ്ങ്ഷനില്‍ വലത്തുഭാഗത്തു് മുകളിലേക്കു നോക്കിയാല്‍ എന്നെ കാണാം"


"ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ, ആകാശം കൈയെത്തി പിടിക്കാമോന്നു നോക്കട്ടെ."

നന്തിക്കര, കുറുമാലി, മണലി ഭാഗങ്ങളായിരുന്നു ഓട്ടുകമ്പനികളുടെ കേന്ദ്രം. ഒരുപാടു് ഉണ്ടായിരുന്നു.ബസ്സില്‍ പോകുമ്പോള്‍ രസകരമായ കാഴ്ചയായിരുന്നു, ഇതിന്റെ പുകക്കുഴല്‍ കാണുന്നതും, എണ്ണുന്നതും.ഇപ്പോള്‍ രണ്ടോ മൂന്നോ കാണുമായിരിക്കും.ബാക്കി എല്ലാം പോയി. അതൊക്കെ എവിടെപോയി, എങ്ങിനെ പോയി ,എന്തുകൊണ്ട്‌ ഇല്ലാതായി എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോള്‍ ഒന്നോ രണ്ടോ ബാക്കിയുണ്ട്‌. എന്നാ അതും ഇല്ലാതാവുന്നതെന്നറിയില്ല.

എഴുത്തുകാരി.

44 comments:

Typist | എഴുത്തുകാരി said...

ഞാന്‍ എത്ര ഉയരത്തിലാന്നു നോക്കൂ. ആകാശം മുട്ടെ എന്നൊക്കെ പറയുന്നതു് ഇതാവും അല്ലേ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു ഫോട്ടോകളും, അടിക്കുറിപ്പും. ചെറുപ്പകാലത്ത്, ചാലക്കുടിക്കു പോകുമ്പോള്‍ മേഘങ്ങളിലേക്ക് പുകക്കുഴല്‍ ചൂണ്ടി നില്‍ക്കുന്ന ഈ ഓട്ടുകമ്പനികളെ അത്ഭുതത്തോടെ പലവട്ടം നോക്കി നിന്നിട്ടുണ്ട്. ഇന്നിവയില്‍ പലതും പൂട്ടിക്കിടക്കുകയാണല്ലൊ. കാലക്രമേണ ഈ പുകക്കുഴലുകളും അപ്രത്യക്ഷമായാക്കാം.

പ്രയാസി said...

ഉം ഉം കേരളത്തിലെ കുത്തബ്മിനാര്‍ എന്നു വേണേല്‍ പറയാം..കൊള്ളാംട്ടാ..
ഫോട്ടൊ പിടിത്തം എപ്പത്തുടങ്ങി..:)

അനില്‍@ബ്ലോഗ് // anil said...

സ്മാരകശിലകള്‍!!!
ആരുടെയെങ്കിലും തലമണ്ടയില്‍ വീഴാതിരുന്നാല്‍ മതിയായിരുന്നു, ബസ് സ്റ്റൊപ് അടുത്തല്ലെ ?എനിക്കു പേടിയാണു അതിന്റെ അടുത്തുനില്‍ക്കാന്‍.

ദിലീപ് വിശ്വനാഥ് said...

കൊല്ലം ജില്ലയിലും കാ‍ണാം ഇതുപോലെ കുറെ പുകക്കുഴലുകള്‍.

OAB/ഒഎബി said...

കോഴിക്കോട് ഫാറൂക്കില്‍ ഇഷ്ടം പോലെ തല ഉയറ്ത്തി നില്‍കുന്നത് കണ്ടിട്ടുണ്ട്. അതിന്മേല്‍ ഇതു പോലുള്ള ചെടിയുണ്ടൊ എന്ന് ശ്രദ്ധിച്ചിട്ടില്ല.

smitha adharsh said...

നല്ല ചിത്രങ്ങള്‍...
ചുവടെ കൊടുത്ത കൊച്ചു വിവരണവും അസ്സലായി..ഞാന്‍ ഇതു കുറെ കണ്ടിട്ടുണ്ട്..

Sands | കരിങ്കല്ല് said...

ഇതും അധികം വൈകാതെ പോവും ... .

പൊറാടത്ത് said...

നല്ല കാഴ്ച എഴുത്തുകാരീ..നന്ദി

"തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആമ്പല്ലൂര്‍ ജങ്ങ്ഷനില്‍ വലത്തുഭാഗത്തു് മുകളിലേക്കു നോക്കിയാല്‍ എന്നെ കാണാം"

അപ്പോ, തിരിച്ച് വരുമ്പോൾ കാണില്ല്യേ..??!! :)

Typist | എഴുത്തുകാരി said...

മോഹന്‍ - അതെ, എന്നാ അപ്രത്യക്ഷമാവുകാന്നു മാത്രം അറിയില്ല.

പ്രയാസീ - ശരിയാണല്ലോ, ഒരു കുത്തബ് മിനാറിന്റെ ഛായയൊക്കെ ഉണ്ടല്ലോ!

അനില്‍ - ബസ് സ്റ്റോപ്പ് അടുത്തു തന്നെയാ, വീഴില്ലെന്നു പ്രതീക്ഷിക്കാം.

വാല്‍മീകി - അവിടെയുമുണ്ടല്ലേ?

ഒ എ ബി - ചെടി ഉണ്ടാവില്ലെന്നുറപ്പു്.

സ്മിതാ - ഈ വഴി കടന്നുപോയവരൊക്കെ കാണാതിരിക്കാന്‍ വഴിയില്ല.

കരിങ്കല്ലേ - പോവും എന്നല്ലാ, പോയീന്നുതന്നെ പറയാം, നാലുവരി പാത എത്തിയില്ലേ.

പൊറാടത്ത് - തിരിച്ചുവരുമ്പഴും കാണാംട്ടോ. ഇടത്തോട്ടു നോക്കണമെന്നുമാത്രം.

ശ്രീ said...

നൊസ്റ്റാള്‍ജിക്
:)

ഞാനും ആ വഴിയ്ക്ക് പോകുമ്പോഴെല്ലാം ശ്രദ്ധിയ്ക്കാറുണ്ടായിരുന്നു ഈ കാഴ്ച.

സു | Su said...

ഞാനെപ്പഴെങ്കിലും ആ വഴിക്കു പോകുന്നെണ്ടെങ്കിൽ ഇതു നോക്കും. ഉണ്ടാവുമോ എന്തോ!

പാമരന്‍ said...

ഫറോക്കില്‍ ഇപ്പോഴുമുണ്ട് കുറേ എണ്ണം.. ഇന്‍ഡസ്ട്രിയലൈസേഷന്‍ തീര്‍ത്ത ശവപ്പറമ്പുകള്‍..

nandakumar said...

ആഹാ! സുന്ദരന്‍ ഫോട്ടോസ്.ഇതാരെടുത്ത്?

ഈ നൊസ്റ്റാള്‍ജിക്ക് കുറച്ചുകൂടി എഴുതാമായിരുന്നു. :(
ഒരുകാലത്തെന്റെ സ്ഥിരം കാഴ്ചകളായിരുന്നു ഇത്. ചില സന്ധ്യാനേരങ്ങളില്‍ നെല്ലായി പാടത്തെ ഓട്ടുകമ്പനിയില്‍ തൊഴിലാളികള്‍ ഇഷ്ടികയൊ ഓടോ ചൂളയിട്ടിട്ടുണ്ടാകും. അടച്ചുപൂട്ടിയ ചൂളക്കുള്ളില്‍ നിന്ന് വെളുത്ത പുക വരുന്നുണ്ടാകും. ആമ്പല്ലൂരിലേയും പുതുക്കാട്ടെയും ഓട്ടുകമ്പനികളിലെ പുകക്കുഴലില്‍ നിന്ന് വെളുത്തുരുണ്ട മേഘങ്ങള്‍ നീലാകാശത്തെ തൊടുന്നുണ്ടാകും. അതൊക്കെ മനോഹരമായ കാഴ്ചകളായിരുന്നു.

എങ്കിലും അവശേഷിക്കുന്ന ജീവന്റെ തുടിപ്പ് പറ്റിച്ചേര്‍ന്ന്നിരിക്കുന്ന പുകക്കുഴലിനെ കണ്ടപ്പോള്‍....ഒരു വാക്കില്‍ ഒതുക്കാവുന്നതല്ല മനസ്സിപ്പോള്‍.

Rare Rose said...

ബസ്സില്‍ നിന്നു നോക്കുമ്പോള്‍ രസമുള്ളൊരു കാഴ്ച്ചയായിരുന്നു....ഇപ്പോഴും ഇടയ്ക്കൊക്കെ യാത്രക്കിടയില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്നത് അപൂര്‍വ്വമായി കാണാറുണ്ട്.... :)

രസികന്‍ said...

ഫോട്ടൊ നന്നായിരുന്നു

“ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ“
ഈ വരികൾ കൂടുതൽ ഇഷ്ടമായി

ആശംസകൾ

അനാഗതശ്മശ്രു said...

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന മകള്‍ ഇതു വഴി പോയപ്പോള്‍
പറഞതാ ഓര്‍ മ്മ വന്നതു..
ഇതല്ലെ നമ്മുടെ കുതബ്മിനാര്‍ ..
ഒരു നിമിഷം ഉത്തരേന്ത്യയിലെ ബാചിലര്‍ ജീവിതം ഓര്ത്തു

മുസ്തഫ|musthapha said...

കണ്ടിട്ടുണ്ട് മരം വളര്‍ന്നു ഈ പുകക്കുഴല്‍... പടമെടുത്ത് വെച്ചതു നന്നായി, കുറച്ചു കഴിഞ്ഞാല്‍ പടമെങ്കിലും കാണാം...

കാസിം തങ്ങള്‍ said...

കോടാലിയുമായി മനുഷ്യനെത്താന്‍‌ അധികമൊന്നും താമസിക്കേണ്ടിവരില്ല. പണ്ട് കരുവന്നൂരും പരിസര പ്രദേശങ്ങളുമൊക്കെ ഓട്ടുകമ്പനികളുടെ കേന്ദ്രമായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണാവോ.

Areekkodan | അരീക്കോടന്‍ said...

“ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ“

പക്ഷേ JCB എത്തും..

Typist | എഴുത്തുകാരി said...

ശ്രീ,
സൂ,
പാമരന്‍, എല്ലാവര്‍ക്കും നന്ദി.
നന്ദകുമാര്‍ - പടം ഞാന്‍ എടുത്തതു, അല്ലാണ്ട്
പിന്നെ ആരാ, ഞാനും പഠിച്ചൂട്ടോ.

rare rose - നല്ല കാഴ്ചയായിരുന്നു, ഇനി എത്ര കാലം ഉണ്ടാവുമോ എന്തോ?

രസികന്‍,
അനാഗതശ്മശ്രൂ,
അഗ്രജന്‍,
കാസിം തങ്ങള്‍,
അരീക്കോടന്‍ മാഷ്, ഈ വഴി വന്നതിനും കമറ്റിയതിനും നന്ദി.

ഹരീഷ് തൊടുപുഴ said...

ത്രിശൂര്‍ക്കു പോകുമ്പോള്‍ ചാലക്കുടി കഴിഞ്ഞ് കാണുന്ന കാഴ്ചകളില്‍ പ്രധാനമര്‍ഹിക്കുന്നവയാണിവ.
പക്ഷെ എന്റെ ചിന്തകളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്നതെന്താന്നറിയമോ? ഈ സംഭവം എങ്ങനെ പണീതുണ്ടാക്കി എന്നതാണ്!!! ഇത്രയും ഉയരത്തില്‍!!! അതും വളരെ ക്രുത്യമായും, ഭംഗിയായും... എത്ര ചിന്തിച്ചിട്ടും അതെങ്ങനെയായിരിന്നിരിക്കും എന്നെനിക്കു ഇന്നുവരെ പിടികിട്ടീട്ടില്ല... ഏതായാലും അതിന്റെ ശില്പികള്‍ അഭിനന്ദനമര്‍ഹിക്കുന്നു...

ഹരിശ്രീ said...

തൃശൂര്‍ ജില്ലയിലെ തന്നെ ഞങ്ങളുടെ വാളൂര്‍ എന്ന ഗ്രാമം അഞ്ചിലധികം ഓട്ടുകമ്പനികള്‍ നിറഞ്ഞതാണ്. അതെല്ല്ലാം അടുത്തടുത്ത് തന്നെയാണ്. എല്ലാം ഇപ്പോഴും പ്രവര്‍ത്തനസജ്ജം ആണെന്നതാണ് ആശ്വാസം. ടൈല്‍ സ് , നിരത്തോട് എന്നിവയില്‍ ആധുനിക വത്കരണം നടത്തിയതുകൊണ്ട് മാത്രമാണ് അവ ഇന്നും പിടിച്ചു നില്‍കുന്നത്.അതും എത്രനാള്‍ നിലനില്‍കും എന്ന് ആശങ്കയുണ്ട്.


( ഗുരുവായൂരിലേക്ക് പോകുമ്പോള്‍ മുന്‍പെല്ലാം അമ്പതിലധികം പുകക്കുഴലുകള്‍ കുട്ടിക്കാലത്ത് ഞാനും അനിയനും ചേര്‍ന്ന് എണ്ണിയതായി ഇന്നും ഓര്‍ക്കുന്നു...)

:(

ഹരിശ്രീ said...

ഹരീഷ് ഭായ്,

പുകക്കുഴലുകള്‍ പണിതുയര്‍ത്തുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സാധാരണകെട്ടിടനിര്‍മ്മാണരീതിയില്‍ നിന്നും വ്യത്യസ്തതയായി തോന്നിയത് ചുറ്റും മുളകള്‍കെട്ടിക്കെട്ടിയാണ് ഇത് പണിയുന്നത്. പുകക്കുഴല്‍ ഉയരുന്നതിനൊപ്പം ഒരു വേലിപോലെ ചുറ്റും ഉയര്‍ന്നുകൊണ്ടിരിയ്കും.

:)

Bindhu Unny said...

ഞാനും കണ്ടിട്ടുണ്ട് ഈ സ്മാരകശിലകള്‍. നീളത്തില്‍ പണിത ഫാക്ടറി കെട്ടിടവും ഉണ്ടായിരുന്നില്ലേ. അതോ എന്റെ തോന്നലാണോ? അത് വേറെ എവിടെങ്കിലും ആയിരിക്കും. ആ എനിക്കറിയില്ല :-)

മുസാഫിര്‍ said...

ഇരിഞ്ഞാലക്കുട തൃശൂര്‍ റൂട്ടില്‍ കരുവന്നൂരില്‍ ഇപ്പോഴും കുറച്ച് ഓട്ടു കമ്പനികള്‍ അവശേഷിക്കുന്നു.തൃശ്ശൂരിലെ കൊക്കൂണ്‍ എന്ന സില്‍ക്ക് സാരി വില്‍പ്പന ശാല ഒരു പഴയ ഓട്ടുകമ്പനിയിലാണ് സ്ഥിതി ചെയ്യുന്നത്.അത്ന്റെ പുകക്കുഴല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍കാരുടെ ആന്റിനയാല്‍ നിറഞ്ഞിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു ഫോട്ടോകളും, അടിക്കുറിപ്പും!
അടുത്ത പോക്കിന്‌ ചിലപ്പോള്‍ അതും കണ്ടെന്നിരിക്കില്ല.
പോസ്റ്റായി കണ്ടത് നന്നായി!

Typist | എഴുത്തുകാരി said...

ഹരീഷ് , ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്‌, എങ്ങിനെ ഇത്ര കൃത്യമായി പണിയുന്നുവെന്നു്. ദാ, നമ്മുടെ ഹരിശ്രീ പറയുന്നുണ്ട്‌, അതെങ്ങിനെയാണെന്നു്.

ഹരിശ്രീ, നിങ്ങളുടെ നാട്ടില്‍ ഇപ്പോഴും കുറച്ചൊക്കെ ബാക്കി നില്‍ക്കുന്നുവെന്നറിഞ്ഞതില്‍
സന്തോഷം. ശ്രീ അല്ലേ അനിയന്‍?

ബിന്ദു - നീളത്തിലുള്ള ഫാക്റ്ററി കെട്ടിടവും ഉണ്ടാവും.

മുസാഫിര്‍ - അതെ, ഈ ഭാഗത്തൊക്കെ കുറച്ചുകൂടി ഓട്ടുകമ്പനികള്‍ ബാക്കി നില്‍ക്കുന്നുണ്ടെന്നു തോന്നുന്നു.

രഞ്ചിത്ത് - സന്തോഷം പടങ്ങളും പോസ്റ്റും ഇഷ്ടപ്പെട്ടതില്‍.

ഗീത said...

ആ മരം ആലല്ലേ എഴുത്തുകാരീ? നല്ല രസകരമായ കാഴ്ച.
ആ ആലിന് ഈശ്വരന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ. എന്നെങ്കിലും ആ ആല്‍ വളര്‍ന്ന് വലുതായി വേരുകള്‍ ഭൂമിയില്‍ തൊടാന്‍ ഇടയായാല്‍, അതിന്റെ ശൈശവം ഇങ്ങനെയായിരുന്നു എന്ന് ഓര്‍മിപ്പിക്കാന്‍ ഈ ഫോട്ടോയും സൂക്ഷിച്ചു വച്ചേയ്ക്കുക.

PIN said...

നന്നായിരിക്കുന്നു.
ആശംസകൾ...

Typist | എഴുത്തുകാരി said...

ഗീതാഗീതികള്‍ - അതു ആല്‍മരമാണോ എന്നു നല്ല ഉറപ്പില്ല. ഈ വഴി വന്നതിനു നന്ദി.
pin - നന്ദീണ്ട്‌, ട്ടോ.

അനില്‍@ബ്ലോഗ് // anil said...

ഗീതച്ചേച്ചീ,
ആല്‍മരമാകാനാണു സാധ്യത.നേരില്‍ കണ്ടാല്‍ അങ്ങിനെയാണു തോന്നുന്നതു.പിന്നെ ആലിനാണല്ലോ ഇത്തരം ശീലങ്ങള്‍ !

ഒരു സ്നേഹിതന്‍ said...

നന്നായിരിക്കുന്നു ഫോട്ടോകളും, അടിക്കുറിപ്പും.

ഇതുപോലെ ഇനി എന്തെല്ലാം ??

കാത്തിരുന്നു കാണാം...

ഗീത said...

അനില്‍@ബ്ലോഗ്, ആലിന്റെ ആ ശീലം കൊണ്ടാണ് അത് ആല്‍മരം തന്നെയാകും എന്നു തോന്നുന്നത്. ഒരു പഴമൊഴിയും ഉണ്ടല്ലോ ആലിന്റെ ഈശീലം വെളിപ്പെടുത്തുന്നത്.

ഹരിശ്രീ said...

എഴുത്തുകാരീ,

“ശ്രീ” എന്റെ അനിയന്‍ തന്നെ ആണ്

:)

Anonymous said...

i like......

Anonymous said...

Feel good......

ടോട്ടോചാന്‍ said...

രസകരം. ഹൃദ്യം. ചില കാണാക്കാഴ്ചകള്‍..
ഞാനും കണാറുണ്ട് ഇത്... സാരമില്ല നാലുവരി വരുമ്പോള്‍ അത് ശരിക്കും സ്മാരകമാകും...
അത്രയും ഉയരത്തില്‍ വളരുന്നതിനാല്‍ ആല്‍മരം തന്നെയായിരിക്കണം.
കാറ്റാണോ പക്ഷികളാണോ വിത്ത് വിതരണം എന്നറിയാമോ?

maria said...

ഇങ്ങനെ നിരാശപ്പെടല്ലെ....ഓട്ടു കമ്പിനി ടവറ് പോയപ്പഴ് മൊബൈല് ടവറ് വന്നില്ലെ? കാളവണ്ടി പോയി കാറു വന്നില്ലേ? മരിയ

പിരിക്കുട്ടി said...
This comment has been removed by the author.
പിരിക്കുട്ടി said...

Delete Comment From: എഴുത്തോല


പിരിക്കുട്ടി said...
typist

ithu poloru oattu company
karuvannur bhagathu njaan kanarundu...

njaanum alochikkarundu ...
ithokke..........
enikkatghu kanumbol oru black and white cinemayil
sharadhayum ammayum aniyanum aniyathiyumellam
thrissur oru oattucompanyil paniyedukkunna scene orma varum

Kuzhur Wilson said...

കൊടകര മുതല്‍ ത്യശ്ശൂര്‍ വരെയുള്ള റോഡേ
അതിലെ വളവുകളേ
വശത്തെ പാടങ്ങളേ
കൊടിമരം കണക്കെ നിന്ന
ഓട്ടുപുകക്കുഴലുകളെ
അതിന്റെ ആകാശമേ

മറന്നല്ലോ

ഇറങ്ങുവാന്‍

Typist | എഴുത്തുകാരി said...

സ്നേഹിതന്‍, bad girl,മരിയാ, നന്ദി.
(അനില്‍, ഹരിശ്രീ, ഗീതാ ..., രണ്ടാംവട്ടം ഇല്യ).
ടോട്ടോചാന്‍ - ലക്ഷണങ്ങള്‍ കണ്ടിട്ടു് ആലു തന്നെയാവണം. കാറ്റല്ലാ, പക്ഷികള്‍ തന്നെയാണ്.
പിരിക്കുട്ടീ - ഏതു സിനിമയാന്നെനിക്കും ഓര്‍മ്മ വരുന്നില്ല.

വിത്സന്‍ - ഇറങ്ങുവാന്‍ മറന്നാലും, പടം കണ്ടൂല്ലോ, അതുമതി.

ഹാരിസ്‌ എടവന said...

കോയിക്കോടിനടുത്തു ഫറൂക്കിലുമുണ്ട്
ഇതു പോലെ ഒരു പാടെണ്ണം