Wednesday, June 6, 2007

ചില നാട്ടു വിശേഷങ്ങള്‍ --1

എന്റെ നാട്ടില്‍ ഉണ്ടായ , മനസ്സിനു വിഷമമുണ്ടാക്കിയ ഒരു സംഭവമാണു് ഞാന്‍ പറയുന്നതു
ആമുഖമായി പറയട്ടേ, ഇതു് കഥയോ വെറും തമാശയോ അല്ല, 100 ശതമാനം സത്യമായ ചില വസ്തുതകള്‍.

ഭൂതകാലം:
-------

വര്‍ഷങ്ങള്‍ക്കുമുന്‍പു്, ഒരു പാവം മനുഷ്യന്‍. നമുക്കു രാമന്‍ എന്നു് വിളിക്കാം. ഒരു ഉയര്‍ന്ന ഓഫീസറുടെ പാചകക്കാരനായിരുന്നു. അദ്ദേഹം retire ചെയ്യുന്നതിനു്മുന്‍പു് ഈ രാമനെ ആ Dept. ല്‍ തന്നെ ഒരു പ്യൂണായി
നിയമിച്ചു. ഭാര്യ, 6 മക്കള്‍. ഒരു ശിപായിയായ അയാള്‍ എത്ര ബുദ്ധിമുട്ടിയിട്ടാവും, ഈ 6 മക്കളെ വളര്‍ത്തിയിട്ടുണ്ടാവുക. പെന്‍ഷന്‍ പറ്റുന്നതിനുമുന്‍പേ അദ്ദേഹം മരിച്ചു. പാവം ആ അമ്മ. നിസ്സാരമായ പെന്‍ഷന്‍ കൊണ്ടും, പറമ്പില്‍ നിന്നു കിട്ടുന്നതുകൊണ്ടുമൊക്കെ (ഏകദേശം50 സെന്റുണ്ടാവും),മക്കളെ വളര്‍ത്തി. 3 പെണ്‍ മക്കളെ കല്യാണം കഴിച്ചയച്ചു. മൂത്ത ആള്‍ക്കു്, അച്ചന്റെ ജോലി തന്നെ കിട്ടി, 18 വയസ്സായപ്പോള്‍. മറ്റേ മകനും ജോലി കിട്ടി. അവരും കല്യാണം കഴിച്ചു. ബുദ്ധിക്കു് ചെറിയ തകരാറുള്ള മകളും അമ്മയും കൂടി ജീവിച്ചുപോന്നു.

വര്‍ത്തമാനകാലം:
-------------

മകനു് വീട്ടില്‍നിന്നു് പോയിവരാവുന്ന സ്ഥലത്താണ് ജോലി. എന്നിട്ടും അയാള്‍ അമ്മയുടേയും ഈ സുഖമില്ലാത്ത സഹോദരിയുടേയും കൂടെ താമസിക്കാതെ, ജോലിസ്ഥലത്തു് പോയി താമസിച്ചു. അമ്മയും (അമ്മക്കിപ്പോള്‍ വയസ്സ്‌ 75 എങ്കിലും ആയിരിക്കും) സുഖമില്ലാത്ത മകളും കൂടി ഇവിടെ വീട്ടില്‍. അതിനിടയില്‍, വീടും, വീടിന്റെ ചുറ്റുമുള്ള കുറച്ചു സ്ഥലവും ഒഴികെ ബാക്കിയുള്ളതൊക്കെ വിറ്റു. ആ കാശു മുഴുവന്‍ മക്കള്‍ കൊണ്ടുപോയിട്ടുണ്ടാവണം.

ആ അമ്മ പാവം, അമ്പലത്തിലോ, കടയിലോ എവിടെ പോകുമ്പോഴും, മോളെ കൂടെ കൂട്ടണം. ഒറ്റക്കു് വീട്ടിലിരുത്തി പോകാന്‍ പറ്റില്ലല്ലോ. (മോള്‍ടെ പ്രായം ഏകദേശം 40). അമ്മക്കും സുഖമില്ലാതായി തുടങ്ങി. ഏകദേശം ഒരു കൊല്ലത്തോളമായി മകളുടെ അസുഖം കുറച്ചു കൂടുതലായി, അമ്മയെ ദേഹോപദ്രവം വരെ ചെയ്യാന്‍ തുടങ്ങി. എന്നിട്ടും അവര്‍ സഹിച്ചു. അവസാനം മകള്‍, നാട്ടുകാരെ വരെ ചീത്ത പറഞ്ഞുതുടങ്ങിയപ്പോള്‍, എന്നിട്ടും തിരിഞ്ഞുനോക്കാത്ത മകനെ നാട്ടുകാരും‍ ചീത്തപറഞ്ഞുതുടങ്ങിയപ്പോള്‍, അയാള്‍ പെങ്ങളെ മാനസിക വിഭ്രാന്തിയുള്ളവര്‍ക്കുവേണ്ടിയുള്ള ഏതോ സ്ഥാപനത്തില്‍ കൊണ്ടാക്കിയിരിക്കുകയാണിപ്പോള്‍.
അതിനുവേണ്ട ചിലവു് ആരു വഹിയ്ക്കും എന്ന തര്‍ക്കം ഒരു വശത്തു്.

ഇനി അമ്മയെ എന്തു ചെയ്യും? ഒറ്റക്കു വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല. ഒരാഴ്ച അയാളുടെ കൂടെ താമസിപ്പിച്ചു. അതു് കഴിഞ്ഞു, നാട്ടിലെ വീട്ടില്‍ ഒറ്റക്കു കൊണ്ടുവന്നു വിട്ടു. സുഖമില്ലാത്ത മകളെ അകലെ കൊണ്ടുവിട്ടതോടുകൂടി, പാവം ആ സ്ത്രീ ഒന്നുകൂടി അവശയായി. അയല്‍ വക്കത്തു പോയി കിടക്കും രാത്രി. അവര്‍ തന്നെ ഭക്ഷണവും കൊടുക്കും. ഒരു ദിവസം മകന്‍ വന്നു കൊണ്ടുപോയി, മൂത്ത മകളുടെ അടുത്ത്‌ കൊണ്ടാക്കിയിരിക്കുകയാണെന്നു് പറയുന്നു.


അമ്മയെ ആരു് നോക്കണം എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ആ അമ്മയെ മുന്നിലിരുത്തിക്കൊണ്ട്‌ അമ്മയെ നോക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകള്‍ നിരത്തുന്നതുകേട്ടപ്പോള്‍, കണ്ണ്‌ നിറഞ്ഞ്പോയി. ഇനിയും ചുരുങ്ങിയതു് ഒരു
5-6 ലക്ഷത്തിന്റെ സ്വത്തു് (വീടും പറമ്പും) അവരുടെ പേരിലുണ്ട്‌. ചെറിയ ഒരു പെന്‍ഷനും. ജോലിയുള്ള രണ്ട്‌ ആണ്‍ മക്കളും. എന്നിട്ടും അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.


ആ അമ്മയും മകളും ഇടവഴിയിലും, അമ്പലത്തിലുമൊക്കെ , നടക്കുന്നതു് എനിക്കു് കാണം ഇപ്പോഴും. പാവം ആ
അമ്മ, ആ മകളും. അവരിനി ഒരു പക്ഷേ ഈ നാട്ടിലേക്കു തന്നെ വന്നില്ലെന്നു് വരാം.

നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ടാവൂ എന്നാണ് ഞാന്‍ ധരിച്ചിരുന്നതു്. അല്ലാ, നമുക്കു ചുറ്റും തന്നെ ഉണ്ടു്.


എഴുത്തുകാരി.

16 comments:

Typist | എഴുത്തുകാരി said...

നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ടാവൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നതു്. അല്ലാ....


എഴുത്തുകാരി.

Sandeep Sadanandan said...

എന്താ പറയേണ്ടതെന്നറിയില്ല ...!!

Truth is stranger than fiction.

സന്ദീപ്.

സഞ്ചാരി said...

സംഭിവിക്കുന്നതും,സംഭവിച്ചുകൊണ്ടിരിക്കുന്നതും.
കാലം മാറി കഥ മാറി.
Word verification അതൊഴിവാക്കിക്കൂടെ

G.manu said...

ithu reality.... puthia lokathinte mukham.......

Sul | സുല്‍ said...

വായിച്ചു.
-സുല്‍

ശാലിനി said...

ആ അമ്മയ്ക്ക് കുറച്ച് സ്വത്ത് ഉണ്ടായിട്ടുകൂടി ഇതാണ് സ്ഥിതി. അപ്പോള്‍ പിന്നെ അതുകൂടി ഇല്ലാത്ത അമ്മമാരോ?

ഇത് സിനിമയില്‍മാത്രമല്ല ജീവിതത്തിലും കണ്ടിട്ടുണ്ട്, ഹ്ര്യദയത്തിന്റെ സ്ഥാനത്ത് കരിങ്കല്ലുമായി ജീവിക്കുന്നവര്‍.

kaithamullu : കൈതമുള്ള് said...

എഴുത്തുകാരീ,

ഇതൊരു സാധാരണ സംഭവം മാ‍ത്രമാണിപ്പോള്‍ നാട്ടില്‍.
ഇങ്ങിനെ എത്രയെത്ര മാതാപിതാക്കള്‍.....
-ആ തലമുറ അങ്ങിനെയെങ്കില്‍ അടുത്ത തലമുറയുടെ കാര്യമോ?

SAJAN | സാജന്‍ said...

എഴുത്തുകാരി, ഈ കമന്റ് എന്റെ മക്കള്‍ ഒരിക്കലും വായിച്ചു മനസ്സിലാക്കാതെ വരട്ടെ.. ഞങ്ങള്‍ 2 ആളും വളരെ സീരിയസായിത്തന്നെ ഇതിനെ പറ്റി ചിന്തിക്കാറുണ്ട് ഞാന്‍ പലപ്പോഴും പറയാറും ഉണ്ട് ഒരിക്കലും മക്കള്‍ നമ്മെ പ്രായമാവുമ്പോള്‍ നോക്കുമെന്ന് വാശി പിടിക്കരുത്..:(
പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലും ഇവിടേയും ഞങ്ങള്‍ കാണുന്ന കാഴ്ചകളാണ് 70 വയസ്സൊക്കെ കഴിഞ്ഞാല്‍ നഴ്സിങ്ങ് ഹോമില്‍ സ്ഥിരമായി താമസിക്കുന്ന വൃദ്ധജനങ്ങള്‍ ഇടക്കൊക്കെ, പിറന്നാളുകള്‍ക്കും വീകെന്‍‌ഡുകള്‍ക്കും ക്ഷേമമന്വേഷിക്കാന്‍ വരുന്ന മക്കളും ചിലപ്പോ കൊച്ചു മക്കളും.. അതു കൊണ്ട് അങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തിക്കുവാന്‍ ഞങ്ങള്‍ക്ക് വിഷമമാവില്ല എങ്കില്‍ നാട്ടില്‍ ആണ് ശിഷ്ടകാലം ക്ഴിക്കുന്നെങ്കില്‍ അങ്ങനെ ഓര്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ട്:(


പക്ഷേ ഒന്നുണ്ട് ഞങ്ങളുടെ മാതാപിതാക്കളെ അത്തരം ഒരു അവസ്ഥയില്‍ ആവുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല:):)

പക്ഷേ അടുത്ത തലമുറയില്‍ ഇത് ഉണ്ടാവും എന്ന് ഉറപ്പ് ചില അപവാദങ്ങള്‍ കണ്ടേക്കാം എന്നു മാത്രം:(:(

ശാലിനി said...

പക്ഷേ ഒന്നുണ്ട് ഞങ്ങളുടെ മാതാപിതാക്കളെ അത്തരം ഒരു അവസ്ഥയില്‍ ആവുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല:):)

സാജാ, നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുടെ കൂടെയാണോ അതോ നാട്ടിലോ? നാട്ടിലാണെങ്കില്‍-അമ്മയുടെ കൂടെ ഇപ്പോഴുള്ള സഹോദരന് വിദേശത്തുപോകണം എന്നു തോന്നിയാല്‍, നിങ്ങള്‍ നാട്ടില്‍ വന്നു സെറ്റിലാകുമോ അമ്മയ്ക്കുവേണ്ടി ? മാതാപിതാക്കള്‍ വയസാകുമ്പോള്‍ അവര്‍ക്കുവേണ്ടി വിദേശത്തെ ജോലികളഞ്ഞുവന്ന് അവരെ പരിചരിക്കുന്നവര്‍ ഇന്ന് വളരെ കുറവാണ്. ഇങ്ങനെ ഒറ്റയ്ക്കു ജീവിക്കുന്ന പല അമ്മമാരേയും അറിയാവുന്നതുകൊണ്ടാണ്.

യരലവ said...

വായിച്ചു; മൂഡു പോയ്കിട്ടി; നന്ദിയുണ്ടു.
എനിക്കു കിട്ടിയ വേഡ് വെരി - ഫ്സ്ദ്ന്വെബ് -

SAJAN | സാജന്‍ said...

ശാലിനി,
ഞങ്ങളുടെ 2 ആളുകളുടേയും വീട്ടില്‍ ഇപ്പൊ മാതാപിതാക്കള്‍ തനിച്ചാണ് എന്നതാണ് സത്യം (നാട്ടില്‍ സഹോദരങ്ങള്‍ ഉണ്ട് അവരെ നോക്കാന്‍ അവര്‍ എങ്ങും പോവില്ല എന്നൊക്കെ എഴുതി എനിക്ക് ശാലിനിക്ക് മറുപടി ഇടാ‍മായിരുന്നു) ഇപ്പൊ അവര്‍ക്കെല്ലാം ആരോഗ്യം ഉള്ളത് കൊണ്ട് കുഴപ്പമില്ല പക്ഷേ പ്രായമാവാനും വയ്യാതാവാനും ഏറേ നാള്‍ വേണ്ടല്ലൊ..ജീവിക്കാന്‍ വേണ്ടി ആയിരക്കണക്കിന് മൈലുകള്‍ ദൂരെ കിടക്കുന്ന ഞങ്ങളെ പോലെയാണോ ശാലിനി ഈ പോസ്റ്റിലെ അമ്മ???
അതു പോലെമക്കള്‍ നാട്ടില്‍ ഉണ്ടായിട്ടും നോക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ എന്റെ മാതാപിതാക്കളെ ചിന്തിക്കാന്‍ ആവില്ല എന്നാണ് ഞാന്‍ എഴുതിയത്..
(ഞങ്ങള്‍ ദൂരെയാണെങ്കില്‍ കൂടെയും എന്റെ മാതാപിതാക്കളെ പറ്റി എനിക്ക് വ്യക്തമായ ആഗ്രഹങ്ങള്‍ ഉണ്ട് ഇപ്പൊ അതിവിടെ എഴുതാന്‍ പറ്റാത്തതു കൊണ്ട് ക്ഷമിക്കുക ഈ ബൂലോഗവും നമ്മളും ഇവിടെയുണ്ട്ങ്കില്‍ അത് സഫലമായതിനു ശേഷം ഞാന്‍ എഴുതാം)

ദില്‍ബാസുരന്‍ said...

കിട്ടുന്ന വേഡ്വെരിയൊക്കെ ഇങ്ങനെ മലയാളത്തില്‍ അടിച്ചാല്‍ എപ്പൊ പിന്മൊഴി ബ്ലോക്കായി എന്ന് നോക്കിയാല്‍ മതി യരലവേ. നല്ല സെറ്റപ്പ് വേഡ്വെരികള്‍ ഉണ്ട്. വഴിയേ കാണാം. :-)

യരലവ said...

ദില്‍ബൂ: എവിടെയാ ഇത്ര ധൃതിയില്‍; ചൂണ്ടയിടാന്‍ പോവുകയാണോ..

Typist | എഴുത്തുകാരി said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.
അഛനമ്മമാരെ നന്നായി നോക്കുന്നവര്‍ തന്നെയാണിപ്പോഴും കൂടുതല്‍. ഭാവിയില്‍ മറിച്ചാവുമായിരിക്കും.

ഈ അമ്മയും മകളും എനിക്കു് അടുത്തറിയാവുന്നവരും, പലപ്പോഴും എന്റെ വീട്ടില്‍ വന്നിട്ടുള്ളവരും ആയതുകൊണ്ട്‌, മനസ്സില്‍ വല്ലാത്ത വേദന തോന്നി.

നമ്മുടെ മക്കളൊന്നും അങ്ങിനെ ആവില്ലെന്നു്
ആശിക്കാം. അല്ലേ?

എഴുത്തുകാരി.

ജിജി വി ജോണ്‍ said...

ഇത്തരം സംഭവങ്ങള്‍ സിനിമയിലും കഥയിലുമല്ല. നിര്‍ഭാഗ്യവശാല്‍ ഇത്‌ നിത്യ ജീവിതത്തിന്റെ ഭാഗമായിത്തന്നെ നടക്കുന്ന കാര്യമാണ്‌.പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂരില്‍ ഞങ്ങള്‍ക്ക്‌ ഒരു അനാഥാലയമുണ്ട്‌. എന്റെ പെങ്ങളുടെയും അളിയന്റേയും നേതൃത്വത്തിലായ്‌ 'ഡിവൈന്‍ കരുണാലയംറ്റ്രസ്റ്റ്‌' പ്രവര്‍ത്തിക്കുന്നു.ഇവിടെ വന്ന് നിങ്ങള്‍ ഒന്നു കണ്ടാല്‍ ഇതിനേക്കാള്‍ ദു:ഖകരമായ അനുഭവങ്ങള്‍ ആണ്‌ ഓരൊവ്യക്തി കള്‍ക്കു മുള്ളത്‌.എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ വാര്‍ദ്ധക്ക്യത്തില്‍ രോഗങ്ങളാല്‍ വലയുമ്പോഴും.ഇതുപോലെയുള്ള അനാഥാലയങ്ങളില്‍ വന്നെത്താന്‍ കഴിഞ്ഞവര്‍ക്ക്‌ ഇത്‌ ഒരു സ്വര്‍ഗ്ഗം തന്നെ യാണെന്നുള്ളതിന്‌ ഞങ്ങളും നാട്ടുകാരും സാക്ഷികളാണ്‌. തീര്‍ത്തും സൗജന്യമായ ഈ സംരക്ഷണം നിരവധി നല്ലമനുഷ്യരുടെ പിന്‍ബലത്തോടു കൂടി പ്രവര്‍ത്തിക്കുന്നത്‌,നമ്മുടെ സമൂഹത്തില്‍ മന:സാക്ഷിയുള്ളമനുക്ഷ്യരും ഉണ്ടെന്നൂള്ളത്‌ കര്‍മ്മപഥത്തിലൂടെ വെളിവാക്കുകയാണ്‌.അതായത്‌;ഉപേക്ഷിക്കുന്ന സമൂഹത്തില്‍ സംരക്ഷിക്കുന്നവരും ഉണ്ടെന്നുള്ള നല്ല വസ്തുത.

പുട്ടാലു said...

ഇതിപ്പോ
ആരായാലും
പുട്ടാലൂനേ കരയിച്ച്‌
മന്ത്രങ്ങളൊക്കെ മറന്ന്‌
എഴുത്തുകാരി
ല്ലാച്ചാല്‍