Friday, July 10, 2009

എന്റെ കഥ

തെളിഞ്ഞ പകല്‍. രാത്രി പെയ്ത മഴയില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതി. രണ്ടുമൂന്നു ദിവസമായി പുറത്തുവരാതിരുന്ന സൂര്യന്‍ പതുക്കെ എത്തിനോക്കുന്നു. ചെറിയ ഒരു കാറ്റുമുണ്ട്‌. ആകപ്പാടെ ഒരു സുഖം.

എനിക്കിവിടെ നിന്നാല്‍ എല്ലാം കാണാം.  വെള്ളം നിറഞ്ഞൊഴുകുന്ന പുഴ, തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്രത്തിലെ കൊടിമരം, കുളിച്ചു തൊഴാന്‍ പോകുന്നവര്‍, അമ്പലമുറ്റത്ത്  ആ വെളുപ്പാന്‍ കാലത്തും, കര്‍ക്കിടകമാസത്തിലെ  പരിപാടികള്‍  എങ്ങനെ കേമമാക്കാം എന്നാലോചിക്കുന്ന അവൈലബിള്‍  കമ്മിറ്റി മെമ്പേഴ്സ് (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേമായില്ലെങ്കില്‍  പഴയ കമ്മിറ്റിക്കാരുടെ മുഖത്തു് എങ്ങിനെ നോക്കും പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?),  കിട്ടിയ ഇത്തിരി നേരം കൊണ്ട് നാട്ടുവിശേഷങ്ങള്‍ കൈമാറുന്നവര്‍/പരദൂഷണം പറയുന്നവര്‍.

അങ്ങനെ രാവിലത്തെ തിരക്കുകള്‍ കഴിഞ്ഞു് ഇടവഴിയൊന്നു ശാന്തമായി. കിളികളും അണ്ണാരക്കണ്ണന്മാരും എത്തിത്തുടങ്ങി.  ഇനി അവരുമായിട്ടാവാം അല്പം  കുശലം.

അല്ലാ, പരിചയമില്ലാത്ത ആരൊക്കെയോ വരുന്നുണ്ടല്ലോ. അവരിങ്ങോട്ടാണല്ലോ. എന്തിനാ എന്റടുത്തേക്കു് വരുന്നതു്? മഴു, വെട്ടുകത്തി, വാള്‍ ,  ഇത്യാദി മാരകായുധങ്ങളുമായിട്ടാണു് വരവു്. എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു. അതെ, അതു തന്നെ. ഇനി ഒന്നും പറയാനുള്ള ശേഷിയില്ലെനിക്കു്. ‍‍

P7040029

ദുഷ്ടന്മാര്‍, വാളിനും കത്തിക്കും മൂര്‍ച്ച കൂട്ടുന്നു.

  P7040042

ഒരു പേടിയുമില്ലേ ഇവനൊന്നും, കേറിവരുന്നതു കണ്ടില്ലേ?

P7040044

മാനം മുട്ടെ നില്‍ക്കുന്നു  എന്ന ഒരു അഹങ്കാരമായിരുന്നില്ലേ എനിക്കു്?

P7040047

എത്ര വര്‍ഷം  കൊണ്ട്‌ ഞാനുണ്ടാക്കിയെടുത്തതായിരുന്നു, ഇതൊക്കെ..

P7040054

ഒരു നിമിഷം കൊണ്ട് കഴിഞ്ഞില്ലേ......

P7040052

ഇനി ഇതുമാത്രമായിട്ടെന്തിനാ, വേണ്ടാ, ...............

P7040062

എല്ലാരും പോകുന്നു, ഈ ഞാനും പോകുന്നു........

P7040061

എങ്ങോട്ടെന്നറിയില്ലല്ലോ, യാത്ര എങ്ങോട്ടെന്നറിയില്ലല്ലോ.....

ഇല്ല, എനിക്കു് സങ്കടമില്ല, തെല്ലൊരഹങ്കാരമായിരുന്നില്ലേ എനിക്കു്, മാനം മുട്ടെ ഉയര്‍ന്നപ്പോള്‍, ഓടിട്ട വീടിന്റെ മുകളിലേക്കു് വരെ പടര്‍ന്നു നിന്നപ്പോള്‍. ലോകം കീഴടക്കിയപോലെ. എനിക്കോര്‍ക്കാന്‍ വയ്യ, വലിയൊരു കാറ്റു വന്നാല്‍, എനിക്കു  പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നാല്‍, എല്ലാര്‍ക്കും  ഒരു പേടിസ്വപ്നമായിട്ടു്, വേണ്ടാ.... ‍    ‍

P7100006

സാരമില്ല, എനിക്കൊരു പകരക്കാരിയെ നിര്‍ത്തിയിട്ടാണല്ലോ ഞാന്‍ പോകുന്നതു്.

എഴുത്തുകാരി.

59 comments:

Typist | എഴുത്തുകാരി said...

ഒരുപാട് ചക്ക കായ്ച്ചിരുന്ന പ്ലാവാണു്. വേദനയോടെയാണെങ്കിലും മുറിക്കേണ്ടിവന്നു. ഒരു പഴയ പോസ്റ്റിലെ‍( ഒരു യാത്രയുടെ തുടക്കം) കഥാപാത്രം തന്നെയാണിതു്.

അനില്‍@ബ്ലോഗ് // anil said...

((((( ഠേ )))))
തേങ്ങാ, അല്ല ചക്ക വീണു.

അതിനെ തൂക്കിയെടുത്തോണ്ട് പോകുന്നത് കാ‍ണാന്‍ തന്നെ വിഷമം തോന്നുന്നു.

വരവൂരാൻ said...

ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ
ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം
നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

വിഷമം തോന്നിയതുകൊണ്ടു വെറുതെ പറഞ്ഞതാണേ

sojan p r said...

kashtam thonnunnu..athu vettathe mattu margangal onnumillayirunno? thherchayayum athu vettathe oru pomvazhy undayene

Typist | എഴുത്തുകാരി said...

വരവൂരാന്‍, ഞങ്ങള്‍ക്കു വിഷമം തോന്നിയില്ലെന്നാണോ? ഭയങ്കര വിഷമമായിരുന്നു, ഇവിടെ എല്ലാര്‍ക്കും. ഞങ്ങള്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കു കൂടി.എല്ലാ വര്‍ഷവും ആദ്യത്തെ ചക്ക ഈ ചുറ്റുവട്ടത്തൊക്കെ ഈ പ്ലാവില്‍ നിന്നായിരുന്നു.പക്ഷേ വേറെ വഴിയില്ലായിരുന്നു. മരത്തിനെ ഞാന്‍ പഴിച്ചില്ലല്ലോ.

അരുണ്‍ കരിമുട്ടം said...

കൊള്ളാം, ആദ്യം കത്തിയില്ല.പിന്നെ മനസിലായി:)
നല്ല ഭാവന

ജിജ സുബ്രഹ്മണ്യൻ said...

പ്ലാവിനോട് അനുവാദം വാങ്ങീട്ടല്ലേ മുറിച്ചത്.അതോണ്ട് സങ്കടപ്പെടണ്ടാട്ടോ

എന്നാലും ആ പാവം പ്ലാവ്!!

വീകെ said...

എന്നാലും ഒരു വാക്ക്,
ഒരേഒരു വക്ക് ....
എന്നോട് ചോദിക്കാമായിരുന്നു .....??!!

ഈ കാലമത്രയും നിങ്ങളെ സേവിച്ചിട്ട്,
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചോദിച്ചപ്പോഴൊക്കെ കലവറകൂടാതെ തന്നിട്ടില്ലെ..?

കരയാൻ ഒരു തുള്ളി കണ്ണുനീരു പോലും
ഇനി ബാക്കിയില്ല. അതു പോലും ഊറ്റിയെടുത്തില്ലെ..?

എങ്കിലും...?
ഈ അവസാന നിമിഷത്തിലെങ്കിലും...
ഒരു വാക്ക്..
ഒരേഒരു വാക്ക്....??!!

ശ്രീ said...

സത്യം... അത് മുറിച്ചു കൊണ്ട് പോകുന്നത് കാണുന്നത് വിഷമകരമായ കാഴ്ച തന്നെ

പ്രയാണ്‍ said...

അനില് പറഞ്ഞപോലെ ആ കൊണ്ട്പോവണ ഫോട്ടോ കാണാന്‍ ഒരു സുഖോം ഇല്ല....വല്ലത്തൊരു സങ്കടം തോന്നി.

Typist | എഴുത്തുകാരി said...

അനില്‍,
വര‍വൂരാന്‍,
സോജന്‍,
അരുണ്‍,
കാന്താരിക്കുട്ടി,
വി.കെ,
ശ്രീ,
Prayan,
നന്ദി.
എല്ലാരേം സങ്കടപ്പെടുത്തി ഞാന്‍, അല്ലേ?

കുഞ്ഞായി | kunjai said...

ഭാവന നന്നായിട്ടുണ്ട്
നാലുപേരുടെ തോളിലേറാനാണ് അതിന്റെയും വിധി

Anonymous said...

ഞാന്‍ കയറിയ അത്രയും പ്രാവശ്യം ആരും തന്നെ കയറിക്കാണില്ല ആ മരത്തിന്മേല്. അത്മബന്ധം എന്നൊന്നും പറയാന്‍ പാടുണ്ടോ എന്നറിയില്ല.. എന്നാലും "നമ്മുടെ പ്ളാവ്" എന്ന ആ പ്ളാവിതു തന്നെ ആയിരുന്നു.

ഒരു നിമിഷത്തേക്കൊന്നു അലിഞ്ഞ മനസ്സിനെ വീണ്ടും കരിങ്കല്ലു തന്നെയാക്കി മാറ്റുന്നു.

ഞാന്.

OAB/ഒഎബി said...

ഓ.. അതിലെന്തിരിക്കുന്നു.ഇന്ന് അവന്‍ നാളെ മറ്റൊരുവന്‍ :)
അടുത്തത് വില്‍(മുറി)ക്കുന്നതിനു മുമ്പേ പറയണേ..

രഘുനാഥന്‍ said...

ഒരു കഥയുടെ മട്ടാണ് എനിക്ക് ആദ്യം തോന്നിയത് .. കഥ വായിക്കാനുള്ള മൂട് കേറി വന്നപ്പോഴേക്കും പ്ലാവ് വന്നു.....പിന്നെ ആകെ മൂഡ്‌ ഓഫ്‌ ആയി....അതിനെ കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അല്പം വിപ്ലവാരിഷ്ടം കുടിച്ചാലോ എന്ന് വരെ തോന്നിപ്പോയി//

സന്തോഷ്‌ പല്ലശ്ശന said...

ആറാമത്തേയും ഏേഴാമത്തേയും ഫോട്ടൊ കണ്ട്‌ മനസ്സു നൊന്തു വല്ലാണ്ട്‌......അവതരണം നന്നായി...പുതുമയുണ്ട്‌..

Typist | എഴുത്തുകാരി said...

രഘുനാഥന്‍ മാഷേ,എന്നാലും വിപ്ലവാരിഷ്ടം വിടാന്‍ ഭാവല്യ,ല്ലേ.ലാല്‍ സലാം സഖാവേ.ശരിക്കും പട്ടാളക്കാരെ എനിക്കിഷ്ടാ.

താരകൻ said...

കൂട്ടുകാരേയും കാത്തിരുന്ന ഒരു പാവം മരത്തിന്റെ
ദുരന്ത കഥ ഹൃദ്യമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

മുറിഞ്ഞു പോയ പ്ലാവിന് പകരം വേറെ ഒന്ന് കിട്ടിയല്ലോ സന്തോഷം......ചെതനയറ്റു പോകുന്ന നമുക്ക് പകരം വെക്കാന്‍ ഇവിടെ വേറെ എന്തുണ്ട്?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല ഭാവന.
നല്ല അവതരണം.
ആശംസകള്‍.........
വെള്ളായണി

Anil cheleri kumaran said...

അത്യാവശ്യങ്ങൾക്ക് മുന്നിൽ വികാരങ്ങൾക്കെന്തു പ്രസക്തി..!!
അവതരിപ്പിച്ച ശൈലി ഇഷ്ടപ്പെട്ടു.. മനോഹരം ഹ്രുദയഭേദകം.

കണ്ണനുണ്ണി said...

kondu povunnathu kaanumpol vishamam thonnunnu.. paavam

പാവത്താൻ said...

എന്റെയും അനുശോചനങ്ങള്‍... ആ നില്‍ക്കുന്ന പ്ലാവ് അടുത്ത വര്‍ഷം നിറയെ കായ്ക്കട്ടെ..

Shinoj said...

"കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കെട്ടുന്നതും ഭവാന്‍."

ഇത് പ്ലവിനും ബാധകമായിരിക്കും... അല്ലാതെന്തു പറയാന്‍.. എന്നാലും ഒരു വിഷമം.. എന്തായാലും പകരക്കാരിയെ മുറിക്കാതെ നോക്ക് കേട്ടോ..

santhoshshivaram said...

nice presentation insertion of picture gives nice idea abt situation maram vettiyathinodu oru vedhana thonunnu alle chechi? ethra nall maramayallum purakku meethe chanjal vettanam ennoru pazham chollundallo atho vicharichu samathanikkoo

ചാണക്യന്‍ said...

തന്നെ തന്നെ എല്ലാവര്‍ക്കും ഭയങ്കര ദു:ഖമാ...കണ്ടില്ലേ കൊണ്ട് പോണത്...:):)

വീട് വെയ്ക്കാനിറങ്ങുമ്പോള്‍ കതകും കട്ടിളയും പ്ലാവോ ആഞ്ഞിലിയോ തന്നെ വേണം എന്ന് വാശി പിടിക്കുന്നവരുടെ ഓരോ ‘ദു:ഖ’ങ്ങളേ..::):)

ഹരീഷ് തൊടുപുഴ said...

എത്ര കുബിക്കടി തടിയുണ്ടായിരുന്നു ചേച്ചീ...
വണ്ണം എത്ര ഇഞ്ചുണ്ടായിരുന്നു...



ഒരു ബിസിനെസ്സ് ലൈന്‍..... :)

ਮਾਲੂਤ੍ਟੀ said...

ചേച്ചിയുടെ എന്റെ കഥ വായിച്ചു
പാവം പ്ലാവ് അതിനെയും വെറുതെ വിട്ടില്ല
ചേച്ചിയോടെ അത് എന്ത് തെറ്റു ചെയ്തു
ചെറുപ്പം മുതല്‍ തണലായി നിന്നതോ
അതോ എല്ലാവര്‍ഷവും നന്ദി സൂചകമായി ഫലങ്ങള്‍ തന്നോതോ
അതുമല്ല ചേച്ചിക്ക് പോസ്ടാന്‍ ഒരു subject തന്നതോ (മുന്‍ പോസ്റ്റ്‌ ഒരു യാത്രയുടെ .....)
എന്തായാലും കഷ്ട്ടമായി
ഇനി ചേച്ചി സമാധാനം പറയും ഞാന്‍ എന്താ ചെയ്യുക എന്ന്
പണ്ട് റോഡ്‌ വികസനത്തിന്‌ വേണ്ടി ഒരു ആല് മുറിച്ചപ്പോള്‍ എന്തായിരുന്നു ചേച്ചിയുടെ രോഷം
പ്രകൃതി സ്നേഹം കാരണം !
ഇപ്പൊ അതെല്ലാം എവിടെപോയി?
എന്തായാലും ഒരു പ്ലാവ് അല്ലെ പോട്ടെ (വേറെ എത്രയോ നാം ദിവസവും വെട്ടികളയുന്നു, ഹൃദയങ്ങലടക്കം )

Typist | എഴുത്തുകാരി said...

കുഞ്ഞായി,സ്വാഗതം, ആദ്യമായിട്ടാണിവിടെ അല്ലേ?

അനോണീ,നന്ദി.
OAB, ഉറപ്പായിട്ടും പറയാം.

രഘുനാഥന്‍ -വിപ്ലവാരിഷ്ടം ഇഷ്ടംപോലെ സ്റ്റോക്കുണ്ടല്ലേ?

സന്തോഷു്, സാര‍ല്യാട്ടോ.

താരകന്‍, നന്ദി.

വാഴക്കോടന്‍, വേറെയൊന്നൂല്യ,അല്ലേ?

വെള്ളായണി വിജയന്‍, നന്ദി

കുമാരന്‍,നന്ദി.

കണ്ണനുണ്ണി, എനിക്കും തോന്നി വിഷമം.
പാവത്താന്‍, അടുത്ത വര്‍ഷം കായ്ക്കും എന്നു തന്നെയാണു് പ്രതീക്ഷ.

എന്റെ ലോകം, അതെ, അല്ലാതെന്തു പറയാന്‍.

സന്തോഷു് രാജന്‍, നന്ദി.
ചാണക്യന്‍, ഒരു സ്പെഷല്‍ നന്ദി. അന്നേരം അത് എവിടന്നോ ഇതുപോലെ മുറിച്ചുകൊണ്ടുവന്ന മരമാണെന്നൊക്കെ ആരോര്‍ക്കാന്‍.

ഹരീഷു്,‘കുറുക്കന്റെ കണ്ണ് എപ്പഴും കോഴിക്കൂട്ടില്’ തന്നെയാ, അല്ലേ?

Typist | എഴുത്തുകാരി said...

maalutty,

നന്ദി, വായിച്ചതിനു്, അഭിപ്രായം പറഞ്ഞതിനു്, എന്റെ പഴയ പോസ്റ്റ് വായിച്ചിട്ടുണ്ടെന്നറിഞ്ഞതിനു്.

മാളുട്ടി പറഞ്ഞില്ലേ “പണ്ട് റോഡ്‌ വികസനത്തിന്‌ വേണ്ടി ഒരു ആല് മുറിച്ചപ്പോള്‍ എന്തായിരുന്നു ചേച്ചിയുടെ രോഷം “. ആ പോസ്റ്റില്‍ എവിടെയെങ്കിലും കണ്ടോ എന്റെ രോഷപ്രകടനം? അതു തെറ്റായിരുന്നു എന്നെവിടെയെങ്കിലും പറഞ്ഞിരുന്നോ ഞാന്‍? ഇല്ല.വര്‍ഷങ്ങളായി നിന്നിരുന്ന, നെല്ലായിയുടെ land mark ആയിരുന്ന ആ മരം മുറിച്ചപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടു.വികസനത്തിനുവേണ്ടിയാണെങ്കില്‍ കൂടി, വിഷമം തോന്നി എന്നതു സത്യം.

ഒരു സംശയവും വേണ്ടാ, പ്രകൃതിസ്നേഹം ഒരിടത്തും പോയിട്ടില്ല.. എന്നേക്കൊണ്ട് കഴിയുന്നതു് ചെയ്യാറുമുണ്ട്‌. എന്നു വച്ചു് പുരപ്പുറത്തു (അതും ഓടിട്ടതു്) വീഴാന്‍ പാകത്തിലുള്ള ഒരു മരം മുറിച്ചു മാറ്റാതിരിക്കാനുള്ള പ്രകൃതിസ്നേഹമൊന്നും എനിക്കില്ല.

വിശദമായ അഭിപ്രായത്തിനു് ഒരിക്കല്‍കൂടി നന്ദി.

സൂത്രന്‍..!! said...

ഒരിക്കല്‍ നാം എല്ലാവരും അങ്ങനെ പോവും ... ഒരു പെട്ടിയില്‍ അടച്ച്...നമ്മുടെ ഓരോരുത്തരുടെയും ദേഹത്ത് ചിതലരിക്കും .... ഈ ചിത്രം ശരിക്കും മരണത്തെ ഓര്‍മിപ്പിച്ചു..എവിടെക്കന്നുരിയാത്ത യാത്ര .. മനുഷ്യ ഒരിക്കല്‍ നീയും മരിക്കും .........

the man to walk with said...

oru mara post ..
ishtaayi

Rakesh R (വേദവ്യാസൻ) said...

പാവം

വയനാടന്‍ said...

"സാരമില്ല, എനിക്കൊരു പകരക്കാരിയെ നിര്‍ത്തിയിട്ടാണല്ലോ ഞാന്‍ പോകുന്നതു്."

എന്നു ഞാനുമാശ്വസ്സിക്കട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“ആകാശത്തിൽ ഒരു വിടവ്” എന്ന പേരിൽ അതി മനോഹരമായ ഒരു കഥ പണ്ട് കലാകൌമുദിയിൽ വായിച്ചത് ഓർക്കുന്നു ( ടി.പത്മനാഭന്റേതാണോ സതീഷ് ബാബു പയ്യന്നൂരിന്റേതാണോ എന്ന് ഓർമ്മയില്ല ഇപ്പോൾ)

പടർന്ന് പന്തലിച്ചു നിന്ന ഒരു വൻ മരം മുറിച്ചിടൂമ്പോൾ ആകാശത്തിൽ ഒരു വിടവുണ്ടായതായി കഥാകാരൻ അതിൽ പറയുന്നു.

എഴുത്തുകാരിയുടെ ഈ കഥ തീർച്ചയായും അതിനോടടുത്തു നിൽ‌ക്കുന്നു എന്ന് നിസംശയം ഞാൻ പറയും.ഈ ഫോട്ടോ എല്ലാം എടുത്തു മാറ്റി ഇതൊരു മനോഹരമായ കഥയാക്കി മാറ്റി എഴുതൂ.എനിയ്ക്കുറപ്പുണ്ട് അങ്ങനെ ഒന്നുണ്ടായാൽ അതു തീർച്ചയായും ശ്രദ്ധിയ്ക്കപ്പെടുന്ന ഒന്നു തന്നെയാവും.

മനസ്സിൽ വിങ്ങലുണ്ടാക്കുന്ന ഈ വരികൾ മരത്തിന്റെ മനസ്സിലൂടെ കുറിച്ചിട്ടതിനു നന്ദി!

raadha said...

ആ മുറിച്ചു കൊണ്ട് പോകുന്ന പടം ഉണ്ടല്ലോ..അതിത്തിരി സങ്ങടം തരുന്ന ഒന്നായിരുന്നു..!! വേര്‍പാടുകള്‍ എപ്പോഴും ദുഃഖം അല്ലെ തരൂ... :(

ടി. കെ. ഉണ്ണി said...

Beautiful pictures and story narration. ( njangalude naattinpurathe pathivu kaazhchakaLil onninte thani pakarppu )

വിനുവേട്ടന്‍ said...

വല്ലാത്ത വിഷമായി ... ങ്‌ഹും... എന്താപ്പോ ചെയ്യാ....

http://thrissurviseshangal.blogspot.com/

Muralee Mukundan , ബിലാത്തിപട്ടണം said...

മരമുത്തശ്ശിയ്ക്കു പ്രണാമം !
നിനക്കും ചരമഗീതം എഴുതാനും,അവസാനനിമിഷങ്ങൾ ഛായഗ്രഹണം നിർവഹിക്കാ‍നും ഒരു എഴുത്തുകാരിയെങ്കിലും ഉണ്ടായല്ലോ...
നമോവാകം.

siva // ശിവ said...

ഒരു ജീവിതവും ജീവനും അവസാനിച്ചുവല്ലേ...

ਮਾਲੂਤ੍ਟੀ said...

ചേച്ചിയുടെ മറുപടി വായിച്ചു
നന്ദി ഇത്രയും കാലം പല പല പോസ്റ്റിലും അന്നോണി ആയി കമ്മനെന്റ്റ്‌ ഇട്ടു
ആരും കണ്ടഭാവം പോലും വച്ചില്ല
ചേച്ചി അതിനു വിരുദ്ധമായി എന്റെ അന്നോണി കമന്റിനു മറുപടി തന്നിട്ടുണ്ട്
ഞാന്‍ തന്നെ ആ പഴയ വീട്ടമ്മ കഴിഞ്ഞ ദിവസം ഞാനും എത്തി ബൂലോഗത്തില്‍
പോസ്റ്റ്‌ ഒന്നുമായില്ല എന്തായാലും ആദ്യ കമന്റിനു ചേച്ചി എഴുതിയ മറുപടി ഒരു സ്റെപ്പിംഗ് സ്റ്റൊനായി എടുക്കാം
താങ്ക്സ്
(ഞാന്‍ എന്റെ മനസ്സില്‍ തോന്നിയത് എഴുതി ചേച്ചിയെ ഹുര്റ്റ്‌ ചെയ്തില്ല എന്ന് വിശ്വസിക്കുന്നു)

Rare Rose said...

എഴുത്തുകാരി ചേച്ചീ..,.മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്നത് കാണിക്കുന്ന ചിത്രത്തില്‍ ഉയരത്തിലെത്തിയ അഹങ്കാരത്തിനുമൊരു ഭംഗി പോലെ..ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ വീട്ടില്‍ അത്രയും നാള്‍ നിന്നിരുന്നയൊരു മരം കൊണ്ടു പോവുമ്പോള്‍ ആര്‍ക്കായാലും ശരിക്കും വിഷമം തോന്നും..പ്രത്യേകിച്ചു എല്ലാരും പറഞ്ഞ പോലെ ആ കൊണ്ടു പോവുന്ന പടം..:(..

Faizal Kondotty said...

ഒരുപാട് ചക്ക കായ്ച്ചിരുന്ന പ്ലാവാണു്. വേദനയോടെയാണെങ്കിലും മുറിക്കേണ്ടിവന്നു
ചേച്ചീ..,
ആ വേദന ഈ പോസ്റ്റ്‌ കാണുന്ന എന്നിലേക്കും സംക്രമിക്കുന്നു

Typist | എഴുത്തുകാരി said...

സൂത്രന്‍,
the man to walk with,
Gowri,
വേദവ്യാസന്‍,
വയനാടന്‍,
സുനില്‍ കൃഷ്ണന്‍,
raadha,
T.K.Unni,
വിനുവേട്ടന്‍,
ബിലാത്തിപട്ടണം,
ശിവാ,
മാളുട്ടി,
Rare Rose,
Faizal,
എല്ലാവര്‍ക്കും നന്ദി.
അതു കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി.‍

smitha adharsh said...

അയ്യോ,എന്തെ അത് വെട്ടിയത്?
നിറച്ചും ചക്ക കായ്ച്ചിരുന്ന ആ പ്ലാവല്ലേ അത്?
ശൊ കഷ്ടായി..

Joji said...

ഒരുപാട് ചക്ക കായ്ച്ചിരുന്ന ആ പ്ലാവു വെട്ടിയപ്പൊള്‍ എഴുത്തുകാരിക്കുണ്ടായ വേദന ആ പ്ലാവിന്റെ ചിന്തയില്‍നിന്ന് വിവരിച്ചപ്പോള്‍ വായിക്കുന്നവര്‍ക്കും ഉണ്ടാകും..

sadu സാധു said...

ഒന്ന് മാറി മറ്റോന്നായി മാറുന്നു. പ്രകൃതിനിയമം പോലെ. അത് എതു രുപത്തിലായി എന്നറിയില്ല. വല്ല വീട്ടുപകരണമായി മാറികാണും അല്ലെ ചേച്ചി?
ഒന്നു മറ്റോന്നിനു വഴിമാറുന്നു.

നല്ല പോസ്റ്റ്

Sabu Kottotty said...

ആ പ്ലാവിന്റെ മുകളിലുണ്ടായിരുന്ന കാക്കക്കൂട് എന്തുചെയ്തു...?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ponnu kaykkunna maramaayaalum purakku meethe vannaal.....

Joji said...
This comment has been removed by the author.
Unknown said...

കൊള്ളാം,കൊള്ളാം :)

ആശംസകള്‍.........

കൂട്ടുകാരൻ said...

Touching....:(എത്ര വര്ഷം കഴിഞ്ഞാലാ പകരക്കാരി എന്റൊപ്പം വളരുക ..

വശംവദൻ said...

പാവം പ്ലാവ് !

Typist | എഴുത്തുകാരി said...

സ്മിതാ,
എഴുത്തുപലക,
സാധു,
കൊട്ടോട്ടിക്കാരന്‍,
ശരദനിലാവു്,
മുരളിക,
കൂട്ടുകാരന്‍,
വശംവദന്‍,
എല്ലാവര്‍ക്കും നന്ദി.

ആര്‍ദ്ര ആസാദ് / Ardra Azad said...

ചിത്രങ്ങള്‍ നൊബരമുണര്‍ത്തുന്നു.....

പിരിക്കുട്ടി said...

hmmmmmmmmmmm
"maunam swaramaay...."

enthaa parauka onnumilla parayaan
:(

K.V Manikantan said...

കരയാതെ എഴുത്തുകാരീ,
അവന്‍/അവള്‍ ഇനി ഏതെങ്കിലും പ്രണയജോഡികള്‍ സല്ലപിക്കുന്ന പാര്‍ക്കു ബഞ്ചാകും അല്ലെങ്കില്‍ തറ പറ പഠിക്കാന്‍ കുട്ടികള്‍ കേറി ഇരിക്കുന്ന കുട്ടി കസേലയാകും അതുമല്ലെങ്കില്‍ ദീര്‍ഘമായ പ്രണയത്തിനൊടിവില്‍ മധുവിധു ആഘോഷിക്കുന്ന് യുവമിഥുനങ്ങളുടെ സ്വകാര്യം കേള്‍ക്കുന്ന കട്ടിലാകും.....

Typist | എഴുത്തുകാരി said...

ആര്‍ദ്രാ ആസാദ്,
പിരിക്കുട്ടീ, നന്ദി.

സങ്കുചിതന്‍, കരച്ചിലു നിര്‍ത്തി. സങ്കുചിതന്‍ പറഞ്ഞാല്‍ പിന്നെ വേറൊന്നും നോക്കാനില്യ.

mahin said...

pazhutha ila veenappol pachila chirichu...... ippol karayaanum oralundaayallo orupaad nandhiyund...