Wednesday, July 1, 2009

ചിന്താവിഷ്ടയായ അമ്മിണിക്കുട്ടി

പാവം അമ്മിണിക്കുട്ടി.  ചിന്താവിഷ്ടയായി താടിക്കു കൈയും കൊടുത്തിരിപ്പാണു്,  കെമിസ്റ്റ്രി ബുക്ക് പോയ അണ്ണാനെപ്പോലെ. പലരും ആഴ്ച്ചയില്‍ രണ്ടും മൂന്നും പോസ്റ്റിടുമ്പോള്‍…… ഓര്‍ത്തിട്ടു സങ്കടം വരുന്നു.

അവളുടെ പാവം ഭര്‍ത്താവു് ഒന്നുറക്കെ വിലപിച്ചു് (ഇവിടെ) നാട്ടുകാരേം ബൂലോഗരേം അറിയിച്ചൂന്നല്ലാതെ ഒരു കാര്യോം ഉണ്ടായില്ല, നാണക്കേട്‌ മാത്രം മിച്ചം. കഥയും കിട്ടിയില്ല, കവിതയും കിട്ടിയില്ല. ഒരു ‘എന്റെ പാചകം’ തുടങ്ങാംന്നു വച്ചപ്പോള്‍, അതൊക്കെ അങ്ങേ വീട്ടിലെ രാധച്ചേച്ചിയുടേതാണെന്നു് ഉറക്കെ വിളിച്ചുപറയുകേം ചെയ്തു. അമ്മിണിക്കുട്ടിക്കു എന്തായാലും ഒന്നു ബോദ്ധ്യമായി. അങ്ങേരോട് പറഞ്ഞിട്ടൊന്നും നടക്കാന്‍ പോകുന്നില്ല.

പക്ഷേ ഇന്നമ്മിണിക്കുട്ടി happy യാണു്. എന്താന്നല്ലേ,  പറയാം, പറയാം, തിരക്കു കൂട്ടല്ലേ.

ഒട്ടും പ്രതീക്ഷിക്കാതെയാണു് ഇന്നലെ മാളു‍ വന്നതു്, അവളുടെ ബാല്യകാലസുഹൃത്ത്, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി മാളൂട്ടി, മാളവിക. അന്നൊക്കെ എല്ലാരും പറഞ്ഞിരുന്നതു്, ഇവരെന്താ ഇരട്ടപെറ്റവരാണോ, എന്നാണു്.ഒരാളെ ഒറ്റക്കു കാണില്ല.ഒന്നുകില്‍ മാളു ഇവിടെ, അല്ലെങ്കില്‍ അമ്മിണിക്കുട്ടി അവിടെ. ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ചായിരുന്നു. പിന്നെ ജീവിതത്തിന്റെ ഗതിവിഗതികളില്‍ (ശരിയല്ലേ) പെട്ട് മാളു‍ മുംബൈക്കു പോയി. പാവം അമ്മിണിക്കുട്ടി ഇവിടേയും. അന്നൊരുപാട് സങ്കടോമുണ്ടായിരുന്നു, ഈ കാട്ടുമുക്കില്‍ ഒറ്റക്കു് ബാക്കിയായിട്ടു്.

ഇപ്പോള്‍ അവള്‍ വന്നിരിക്കുന്നു അമ്മിണിക്കുട്ടിയെ കാണാന്‍, മുംബൈയില്‍ നിന്നു്, പണ്ടത്തെ ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും, ഇപ്പഴത്തെ പ്രാരാബ്ധങ്ങളുടേയും ഭാണ്ഡക്കെട്ടുമായിട്ടു്. അതും ഒട്ടും നിനിച്ചിരിക്കാതെ. അവള്‍ക്ക് സുഖമാണവിടെ. വലിയ ഉദ്യോഗസ്ഥനായ ഭര്‍ത്താവു്. നന്നായി പഠിക്കുന്ന മിടുക്കരായ രണ്ട് ആണ്‍കുട്ടികള്‍.

അവള്‍ പറഞ്ഞു, ‍ 5-6 ദിവസം നിന്റെ കൂടെ കഴിയാനാ ഞാന്‍ വന്നതു്. എനിക്കു മടുത്തെടോ അവിടെ. എപ്പഴും തിരക്കോട് തിരക്കു്.‍ എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഓടി വന്നതാണു്. കറച്ചുനാള്‍ എനിക്കു ആ പഴയ മാളൂട്ടിയാവണം.

ഇവിടേയും ഒരുപാട് മാറ്റങ്ങളുണ്ടാവും. അറിയാഞ്ഞിട്ടല്ല,  എന്നാലും നമ്മുടെ പുഴയുണ്ട്, അമ്പലമുണ്ട്, (ആ ഠ വട്ടമായിരുന്നു, അന്നത്തെ അവരുടെ സാമ്രാജ്യം, പിന്നെ സ്കൂളും, അതു വിട്ടൊരു ലോകമില്ല)).‌ അതൊന്നും ആരും കൊണ്ടുപോയിട്ടില്ലല്ലോ. പിന്നെ നീയുമുണ്ട്‌. എനിക്കു് ആ പഴയ മാളുവാകാന്‍‍ അതു് ധാരാളം മതി.

അമ്മിണിക്കുട്ടി പാവം ഭര്‍ത്താവിനോട് (അമ്മിണിക്കുട്ടി വിചാരിക്കുന്നപോലെ അത്ര പാവമൊന്നുമല്ല) പറഞ്ഞു, ഇനി കുറച്ചു ദിവസത്തേക്കു അമ്മിണിക്കുട്ട്യേ അമ്മിണിക്കുട്ട്യേന്നു നീട്ടി വിളിക്കണ്ടാ, ഞാന്‍ ഇവിടെയുണ്ടെങ്കിലും ഇവിടെയില്ല. എനിക്കും ആവാം ഇടക്കൊക്കെ ഒരു ലീവ്‌. ഞാനും എന്റെ മാളുവും‍ പഴയ കാലത്തേക്കു പോകുന്നു. അതിനിടയില്‍ ഒരാളും വരണ്ട.

ഞങ്ങള്‍ക്കു പുഴയില്‍ കുളിക്കണം, (താളി തേച്ചു കുളിക്കണമെന്നു പറഞ്ഞാല്‍,അതും നീരോലി, താളി ഒടിക്കാന്‍ വേലി എവിടെ) നീന്തി അക്കരെ പോയി കമ്പൊടിച്ചു തിരിച്ചെത്തണം, (അതല്ലേ തെളിവു്, അക്കരെ തൊട്ടതിനു്).പുഴക്കടവിലങ്ങിനെ കൊതീം നുണേം പറഞ്ഞിരിക്കണം. നേരം വെളുക്കും മുന്‍പു് വൈലൂര്‍ പോയി കുളിച്ചു തൊഴണം. ആറേശ്വരത്തും കുമരഞ്ചിറയും പോണം, കാറൊന്നും വേണ്ട, അന്നു ഞങ്ങള്‍ നടന്നാ പോകാറു്.(ഉം, നടന്നതു തന്നെ, രണ്ടും മെലിഞ്ഞു മെലിഞ്ഞു ഉപ്പും ചാക്കു പോലെയായി) . അതിലൊരു മാറ്റോം പറ്റില്ല. തനി തനിയാവര്‍ത്തനം.

ഇതൊന്നും പോരാതെ ചോറ്റുപാത്രത്തില്‍ ചോറൊക്കെയായിട്ട്, പന്തല്ലൂര്‍ സ്കൂളില്‍ പോയി, പഴയ ക്ലാസ്സിലെ ബെഞ്ചിലൊക്കെ ഒന്നിരിക്കണം, ഉച്ചക്കു ക്ലാസ്സിലിരുന്നു ചോറുണ്ണണം(.ഇനിയിപ്പോ സ്കൂള്‍ കുട്ടികളെപ്പോലെ കുഞ്ഞുടുപ്പുമിട്ടാവുമോ യാത്ര!വട്ടാണെന്നു പറഞ്ഞു രണ്ടിനേം പിടിച്ചു പടിഞ്ഞാറേക്കോട്ടെലു് കൊണ്ടാക്കുമോ ആവോ).

ചുരുക്കത്തില്‍ അമ്മിണിക്കുട്ടി തിരക്കിലാണു്, സന്തോഷത്തിലും. പഴയകാലത്തിലേക്കൊരു തിരിച്ചുപോക്കു് നടത്തി തിരിച്ചെത്തിയാല്‍ അമ്മിണീക്കുട്ടിക്കു് എത്ര പോസ്റ്റിനുള്ള വകയായി. അതും ‍. നൊസ്റ്റാല്ജിക് ഓര്‍മ്മകള്‍. അതിനല്ലേ ബൂലോഗത്തിപ്പോ ഡിമാന്‍ഡ്. അമ്മിണിക്കുട്ടിയെ അങ്ങനെ തോല്പിക്കാംന്നൊന്നും ആരും വിചാരിക്കണ്ട.

കൂട്ടുകാരേ, ഉടന്‍ പ്രതീക്ഷിക്കാം, അമ്മിണിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍.

എഴുത്തുകാരി.

50 comments:

Typist | എഴുത്തുകാരി said...

വീണ്ടും അമ്മിണിക്കുട്ടി.....

കാസിം തങ്ങള്‍ said...

“അമ്മിണിക്കുട്ടി”യും മാളുവും കൂടി നാട്ടുകാരെ കയ്യില്‍ നിന്ന് തല്ല് ചോദിച്ച് വാങ്ങാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു.
സൂക്ഷിക്കണേ,പടിഞ്ഞാറേ കോട്ടയിലേക്ക് ദൂരമധികമൊന്നുമില്ല.

വശംവദൻ said...

പോരട്ടെ ഓരോന്നായ്‌, അമ്മിണിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍.

ആശംസകൾ

OAB said...

കെമിസ്റ്റ്രി ബുക്ക് കാണാതായ അണ്ണാനെപ്പോലെ!
:)
ഇതാ അമ്മിണിക്കുട്ടിയെ വായിക്കാൻ അരയും തലയും മുറുക്കി(അതിന്റെ ആവശ്യമില്ല അല്ലെ)എന്തോ ആവട്ടെ ഞാൻ ഒരുങ്ങിക്കഴിഞ്ഞു..

കാന്താരിക്കുട്ടി said...

രണ്ടും മെലിഞ്ഞു മെലിഞ്ഞു ഉപ്പും ചാക്കു പോലെയായി)!!!
ഹി ഹി സത്യം പറയൂ .അമ്മിണിക്കുട്ടി ആരാ ??എന്തായാലും അമ്മിണിക്കുട്ടി സ്മരണകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു

പൊറാടത്ത് said...

"സ്കൂള്‍ കുട്ടികളെപ്പോലെ കുഞ്ഞുടുപ്പുമിട്ടാവുമോ യാത്ര!"

ഈശ്വരാ... നാട്ടുകാര്‍ക്ക് പണിയാവുമല്ലോ... :)

അപ്പോ, ബാല്യകാലസ്മരണകള്‍ ഓരോന്നായി പോന്നോട്ടെ.

siva // ശിവ said...

അമ്മിണിക്കുട്ടി കഥകള്‍ തുടരട്ടെ....

വാഴക്കോടന്‍ ‍// vazhakodan said...

:) Hmmm...സത്യം പറയൂ ,അമ്മിണിക്കുട്ടി ആരാ ??

അമ്മിണിക്കുട്ടി കഥകള്‍ തുടരട്ടെ....

അനില്‍@ബ്ലോഗ് said...

ഇത് ആത്മകഥയുടെ തുടക്കമല്ലെ എഴുത്തുകാരി?
സത്യം പറ.
:)

കാപ്പിലാന്‍ said...

അമ്മിണിക്കുട്ടി വേഗം പോരട്ടെ :)

Typist | എഴുത്തുകാരി said...

കാസിം തങ്ങള്‍,
വശംവദന്‍,
OAB,
കാന്താരിക്കുട്ടി,
പൊറാടത്തു്,
ശിവാ,
വാഴക്കോടന്‍,
അനില്‍,
കാപ്പിലന്‍,
എല്ലാവര്‍ക്കും നന്ദി. എന്തിനാ വെറുതെ ഓരോന്നാലോചിച്ചുകൂട്ടണേ, അതു് അമ്മിണിക്കുട്ടി തന്നെയാ.

പാവത്താൻ said...

ബാല്യകാലസ്മരണകള്‍ വരട്ടെ....അമ്മിണിക്കുട്ടിയുടെയും മാളൂട്ടിയുടെയും

സ്നേഹതീരം said...

അമ്മിണിക്കുട്ടീടെ കഥകൾ കേൾക്കാൻ ഞാനും കൂടാം, ട്ടോ :)

ചാണക്യന്‍ said...

അമ്മിണിക്കുട്ടി കഥയെഴുതുകയാണ്....

വേഗം പോരട്ടെ കേള്‍ക്കാന്‍ റെഡിയാണ്...:):)

Prayan said...

അപ്പോള്‍ ഇത് പരസ്സ്യമായല്ലെ.....ഇതിന്റെ ത്രില്ല് നഷ്ടപ്പെടുത്തല്ലെ........ഞങ്ങള് വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കണ്ടാച്ചതാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ട്‌ നീന്തി അക്കരെ പോയി എന്നു പറഞ്ഞ്‌ ആറ്റിലൊന്നും എടുത്തു ചാടല്ലേ
ഒരിക്കല്‍ എനിക്കു പറ്റിയതാ ഇന്നെ പിള്ളേരുടെ ഭാഗ്യം കൊണ്ട്‌ ഇപ്പൊഴും ഉണ്ട്‌.

അപ്പൊ ബാല്യകാലസ്മരണകള്‍ ഓരോന്നായി പോന്നോട്ടെ

ശ്രീ said...

ഇതു പോലുള്ള ചില തിരിച്ചു പോക്കുകളാണല്ലോ ജീവിതത്തെ സുന്ദരമാക്കുന്നത്.

ബാല്യ സ്മരണകള്‍ എന്നും സുന്ദരം തന്നെ. മനസ്സു കൊണ്ടെങ്കിലും ആ കാലത്തേയ്യ്ക്ക് മടങ്ങി പോകാന്‍ സാധിയ്ക്കുന്നവര്‍ ഭാഗ്യവാന്മാരും... :)

അരുണ്‍ കായംകുളം said...

അമ്മിണിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍.
വരട്ടെ, വരട്ടെ പെട്ടന്ന് വരട്ടെ:)))

കാട്ടിപ്പരുത്തി said...

മറ്റൊരു ബാല്യ സ്മരണയിലേക്കാം
കാത്തിരുക്കുന്നീ ബൂലോക വായന-

അപ്പോ ഈ കെമിസ്ട്രി ബുക്ക് ന്ന് പറഞ്ഞാ താല്ലേ?

സൂത്രന്‍..!! said...

അമ്മിണിക്കുട്ടി യുടെ കഥക്കായ്‌ കാത്തിരിക്കുന്നു ....

ആലുവവാല said...

അമ്മിണീക്കുട്ടീ...!

കുറേനാളായല്ലോ കണ്ടിട്ട്..!

സ്കൂള്‍ബഞ്ചിലിരിക്കുമ്പോ ഒടിയാണ്ടു നോക്കണേ..!

നല്ലത്...കാത്തിരിക്കുന്നു..!

എഴുത്തുപലക said...

അക്കരെ നീന്തി ചെന്നു കമ്പൊടിച്ചു തിരികെ വരാന്‍ അമ്മിണിക്കുട്ടിക്കു സാധിക്കുമൊ?..
കുട്ടിയുടുപ്പിട്ടു സ്കൂളില്‍ പോകുന്ന മാളുവിനെ നാട്ടുകാര്‍ തടയുമൊ?..
പഴയ ക്ലാസ്സ്മുറിയിലിരുന്നു ചോറുണ്ണുവന്‍ അധ്യാപകര്‍ അനുവദിക്കുമൊ?..
മാളുവിന്റെ വരവിനു പിന്നിലെ ഉദ്ദെശ്യം എന്താണു?..
തുടര്‍ന്നു വായിക്കുക...

പാവപ്പെട്ടവന്‍ said...

അമ്മിണിക്കുട്ടി പാവം ഭര്‍ത്താവിനോട് (അമ്മിണിക്കുട്ടി വിചാരിക്കുന്നപോലെ അത്ര പാവമൊന്നുമല്ല)
എങ്ങനെ അറിയാം ?

Typist | എഴുത്തുകാരി said...

പാവത്താന്‍,
സ്നേഹതീരം,
ചാണക്യന്‍,
Prayan,
India Heritage,
ശ്രീ,
അരുണ്‍,
കാട്ടിപ്പരുത്തി,
സൂത്രന്‍,
ആലുവവാല,
എഴുത്തുപലക,
പാവപ്പെട്ടവന്‍,
അമ്മിണിക്കുട്ടിയുടെ കഥ കേള്‍ക്കാനെത്തിയ എല്ലാര്‍ക്കും നന്ദി.

T. K. Unni said...

AmmiNikkuttiyude varavu smaraNakaL ayaviRakkaanalla, ramgam punaR aaviShkarikkaan aaNennu manassilaayi............
swaagatham.

Areekkodan | അരീക്കോടന്‍ said...

പോരട്ടെ പോരട്ടെ, അമ്മിണിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പ്രായമാകുമ്പോള്‍ ഇതൊക്കെയാണ് നമ്മെ ജീവിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.ഓര്‍ത്തെടുക്കുവാന്‍ എന്തെല്ലാം സംഭവങ്ങള്‍.
നന്നായി.
ആശംസകള്‍..........
വെള്ളായണി

കൊട്ടോട്ടിക്കാരന്‍... said...

അപ്പൊ ഞങ്ങളെ വെറുതേ വിടൂല്ലെന്നുതന്നെയാണല്ലേ...

Anonymous said...

പന്തല്ലൂരും
ആറേശ്വരവും
വൈലൂരും.....

ബൂലോഗത്ത് നിറയട്ടെ
ഈ ഗ്രാമങ്ങളുടെ
നന്മകളും....

ജ്വാല said...

കാത്തിരിക്കുന്നു ..“അമ്മിണിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍”

കണ്ണനുണ്ണി said...

ഹാവൂ...എന്തായാലും അങ്ങനെ അവസാനം അമ്മിണികുട്ടി ഹാപ്പി ആയല്ലോ..അത് മതി...
മാളുവും ആയി പഴയ കാലത്തെ ഓര്‍മ്മകളില്‍ ഒക്കെ പോയി അടിച്ചു പൊളിക്കൂ...ന്നിട്ട് അതിന്ഗഡ് പകര്‍ത്തി വെയ്ക്ക്...അതില്‍ എവിടെയെങ്കിലും ഒക്കെ എന്റെ കുട്ടികാലതിന്റെയും ചില നിഴലുകള്‍ ഒക്കെ ഉണ്ടാവും ...എന്റെ മാത്രം അല്ല എല്ലാവരുടെയും

the man to walk with said...

ishtayi..rassayi

പി.സി. പ്രദീപ്‌ said...

കാത്തിരിക്കുന്നു.:)

ഗോപീകൃഷ്ണ൯ said...

കൊള്ളാം

താരകൻ said...

അമ്മിണികുട്ടിയുടെ വിശേഷങൾ’ക്ഷ’പിടിച്ചു.ബാല്യകാലസ്മരണകളുടെ നീർമാതളം പൂക്കുൻപോൾ ഇനിയും വരാം...

santhosh said...

rathri veruthe blog thurannappol albhutham 1 comment its really amazing got one coment with in one day sathyam paranjal thulli chadipoyi thanks a lot for giving such inspiration to me i will try my level best to create new posts ur regular visit to my blog is welcomed.nothing more to write. my name is santhosh residing in trivandrum plz convey my blog details to other blogger friends of chechi wish u happy writing. i like to know ur good name if u wish bye take care

Typist | എഴുത്തുകാരി said...

ടി.കെ ഉണ്ണി,
അരീക്കോടന്‍,
വെള്ളായണി വിജയന്‍,
കൊട്ടോട്ടിക്കാരന്‍,
ഷാജു,
ജ്വാല,
കണ്ണനുണ്ണി,
the man to walk with,
പ്രദീപ്,
ഗോപീകൃഷ്ണന്‍.
താരകന്‍,
സന്തോഷു്, എല്ലാവര്‍ക്കും നന്ദി.

സന്തോഷു്, ഈ മാസം 26നു് ചേറായില്‍ വച്ചു് ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ബ്ലോഗര്‍മാരെ പരിചയപ്പെടാന്‍ സധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ ബ്ലോഗില്‍ പോയി നോക്കൂhtt://kalyanasaugandikam.blogspot.com/

Anonymous said...

അപ്പൊള്‍ അമ്മിണിക്കുട്ടിയും, എഴുത്തുകാരിയും തമ്മില്‍ ഒരു ബന്ധവുമില്ല?

Sureshkumar Punjhayil said...

Amminikkuttey.. Ballyakalathekku njangaleyum kondupokane.... Kathirikkunnu, Ashamsakal...!!!!

വരവൂരാൻ said...

അമ്മിണിക്കുട്ടിക്കായ്‌ കാതോർത്തിരിക്കുന്നു
ആശംസകൾ

പിരിക്കുട്ടി said...

enikkariyaalo ammini kuttye.....
maalunem ....
kadhakal poratte
waiting

santhosh said...

hi chehci thanks for comment i will try to make writings without error.i welcome ur comments anytime. thanks for inform me cherai meetings i will try to attend this meeting. thanks take care

smitha adharsh said...

അമ്മിണിക്കുട്ടി,അപ്പൊ ബാല്യകാല സ്മരണകള്‍ എഴുതി തുടങ്ങീല്യേ?

ഗൗരിനാഥന്‍ said...

.(ഉം, നടന്നതു തന്നെ, രണ്ടും മെലിഞ്ഞു മെലിഞ്ഞു ഉപ്പും ചാക്കു പോലെയായി) . ithu kalakki...

കുമാരന്‍ | kumaran said...

ആയ്ക്കോട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു.

വീ കെ said...

അമ്മിണിക്കുട്ടിയുടെ ബാല്യകാല കഥയെന്നു പറയുമ്പോൾ മാളൂട്ടിയുടേയും കൂടിയാണ്.
ആ കഥകൾക്കായി കാത്തിരിക്കുന്നു...

പക്ഷെ, അമ്മിണിക്കുട്ടി ചിന്താവിഷ്ടയായതെന്തേ.....?

ബിന്ദു കെ പി said...

അമ്പലവും കുളവും കാത്തിരിയ്ക്കാൻ അമ്മിണിക്കുട്ടിയുമുള്ള ഒരു ഗ്രാമം....:) :)

Typist | എഴുത്തുകാരി said...

അനോണീ,
സുരേഷു് കുമാര്‍,
വരവൂരാന്‍,
പിരിക്കുട്ടി,
സന്തോഷു്,
സ്മിതാ,
ഗൌരിനാഥന്‍,
കുമാരന്‍,
വി.കെ.
ബിന്ദു,
നന്ദി, എല്ലാവര്‍ക്കും.

bilatthipattanam said...

അമ്മിണിക്കുട്ടിക്കും,മാളുവിനുമൊപ്പം ഞാനും അവിടെയെത്താം..കുമരഞ്ചിറ ഭരണിയും,കൊടകര ഷഷ്ടിയുമൊക്കെ എനിക്കും വീണ്ടും ഒന്നയവിറക്കണം!

salas VARGHESE said...

ആദ്യായിട്ടാ...
ഒറ്റയിരിപ്പിനു തീര്‍ത്തു... എല്ലാം..

നന്നായി.. വളരെനന്നായി...
നൂറു വര്ഷം ജീവിച്ചാലും ആരും ഒന്നും പറയില്ലാട്ടോ...