Wednesday, June 24, 2009

എന്തിനാണീ പിണക്കം?

എന്തേ  നീ വന്നില്ല ഇതുവരെ? എത്ര നാളായി കാത്തിരിക്കുന്നു.. പിണക്കമാണല്ലേ? നിനക്കറിയില്ലേ ഇവിടെല്ലാര്‍ക്കും നിന്നെ ഒരുപാടൊരുപാട് ഇഷ്ടമാണെന്നു്. എന്തിനാണീ പരിഭവം, എന്തിനാണീ പിണക്കം. പറയൂ എന്തു ചെയ്യണം നിന്റെ പിണക്കം തീര്‍ക്കാന്‍.  ഞാന്‍ മാത്രല്ല, എത്ര ആളാ നിന്നെ കാത്തിരിക്കണേന്നറിയ്യോ?

അറിയാം, ഒരുപാട് തെറ്റുചെയ്തിട്ടുണ്ട്‌ നിന്നോട്, ചെയ്തുകൊണ്ടേയിരിക്കുന്നു. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിനു് നീ ദേഷ്യം തീര്‍ക്കുന്നത് എല്ലാരോടുമല്ലേ? നിന്നെ കുറ്റപ്പെടുത്തുകയല്ല, സങ്കടം കൊണ്ടു പറഞ്ഞുപോയതാ.

എന്തൊക്കെ അസൌകര്യങ്ങളാണെന്നോ നീ വന്നാല്‍.എന്നാലും വല്യ ഇഷ്ടാ എല്ലാര്‍ക്കും നിന്നെ. നിനക്കും അതറിയാല്ലോ ഇല്ലേ?

ഇടവപ്പാതിയില്‍ എത്താറുള്ള നീ എന്തേ മിഥുനപ്പാതിയായിട്ടും വരാത്തതു്? ഒരുക്കങ്ങള്‍ കാണുമ്പോള്‍ വരുമെന്നു് തോന്നും. പക്ഷേ എവിടെ?  വരാതെ മാഞ്ഞു മാഞ്ഞു പോകയല്ലേ? അകലേന്നേ ഇരമ്പിക്കൊണ്ടു വരുന്ന നിന്നെ കാണാന്‍ കൊതിയായിത്തുടങ്ങി. പറയൂ എന്തു പ്രായശ്ചിത്തം ചെയ്യണം, നിന്നോട്.

സ്കൂള്‍ തുറക്കുമ്പോഴേ മുടങ്ങാതെ എത്താറുള്ള നിനക്കിതെന്തു പറ്റി?  സമയോം കാലോമൊക്കെ മറന്നോ? നീ വരും വരും എന്നു കരുതി  എന്തൊക്കെ ഒരുക്കങ്ങള്‍ ചെയ്തു ഞങ്ങള്‍!.എന്നിട്ടു നീയാണെങ്കില്‍ വരുണൂല്യ. ഞങ്ങളെ ഇങ്ങനെ നിരാശപ്പെടുത്തണോ? ഇതു കുറേ കഷ്ടാട്ടോ.

എന്തേ രാത്രി രാത്രി മാത്രം വന്നിട്ടു പോകുന്നു, അതും പേരിനു്! ഒളിച്ചുകളിയാണല്ലേ?  എങ്ങും പോയിട്ടില്ല, കാണാമറയത്തു തന്നെ ഉണ്ടെന്നു് പറയാതെ പറയുകയല്ലേ? നീ സമയത്തിനു വന്നില്ലെങ്കില്‍ എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവ്വാ ഇവിടെ. എല്ലാം അറിഞ്ഞിട്ടും ഒന്നും  അറിയില്യാന്നു ഭാവിക്കയാ അല്ലേ?

അതോ ഇനി നീയും നിന്റെ വരവ് നീട്ടി വച്ചിരിക്കയാണോ? ബൂലോഗമീറ്റിനു വരാന്‍. നിന്നെ കാണാന്‍ ഞങ്ങളേക്കാള്‍ കൊതിക്കുന്ന ഒരുപാട് പ്രവാസികളെ ഒരുമിച്ചു് കാണാല്ലോ, അല്ലേ? ആയിക്കോളൂ, ഒരു വിരോധോല്യ. അവരെ കാണാന്‍ വന്നോളൂ, അതു തന്നെയാ വേണ്ടതു്. സന്തോഷായിട്ടു സ്വീകരിക്കാം.‍. എന്നാലും ഇത്തിരി നേരത്തേ വന്നൂന്നു വച്ചു് കുഴപ്പമൊന്നും ഇല്ലല്ലോ.

സത്യായിട്ടു പറയ്യാ, ഇനിയും വന്നില്ലെങ്കില്‍ സങ്കടാവും  ഞങ്ങള്‍ക്കു്, പിണങ്ങേം ചെയ്യും.(പിണങ്ങ്വൊന്നും ഇല്യാട്ടോ, വെറുതെ പറഞ്ഞതാ, അത്രക്കിഷ്ടാ നിന്നെ. ഒന്നു വന്നാ മതി).

എല്ലാര്‍ക്കും വേണ്ടിയാ ഞാനിതൊക്കെ പറയണേ, കേട്ടില്യാന്നു വക്കരുതു്. വേഗം വരണട്ടോ.

എഴുത്തുകാരി.

42 comments:

Typist | എഴുത്തുകാരി said...

വരാതെ ഒളിച്ചുകളിക്കുന്ന മഴയോട് ഒരു കുഞ്ഞു സങ്കടം, അല്ലാ, വല്യ സങ്കടം തന്നെ.

Anonymous said...

ഞാന്‍ വരും
നിങ്ങളെ ഒക്കെ കാണാന്‍ എനിക്കും തിടുക്കമായി

പക്ഷെ എന്നെ എങ്ങനെ സ്വീകരിക്കും ?

mazha

the man to walk with said...

mazha varatte

അനില്‍@ബ്ലോഗ് // anil said...

എന്തെ നീ വരാത്തെ?
നീ വരാത്തകാ‍രണം പുത്തന്‍ കുട ഇതുവരെ പുറത്തെടുക്കാനായില്ല.
:)

അരുണ്‍ കരിമുട്ടം said...

എന്നോടെന്തിനി പിണക്കം?
എന്തിനാണെന്നോടി പരിഭവം?

മഴയേ, നി എവിടെയാ??

കാസിം തങ്ങള്‍ said...

"എല്ലാര്‍ക്കും വേണ്ടിയാ ഞാനിതൊക്കെ പറയണേ, കേട്ടില്യാന്നു വക്കരുതു്. വേഗം വരണട്ടോ."

അതേ ഒളിച്ചുകളിയൊക്കെ നിര്‍ത്തി വേഗമിങ്ങു വാ മഴേ.

ശ്രീ said...

എന്താണ് ഇത്തവണ ഇത്ര പരിഭവം? വൈകാതെ വരുമായിരിയ്ക്കുമെന്നേ...

ചാണക്യന്‍ said...

അതെ അതെ അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ വന്നോളൂ....

പ്രയാണ്‍ said...

അവിടെയെത്തിയില്ലെ.... വേഗം വരന്‍ പറയൂ .....എന്നാലല്ലെ ഇവിടെയെത്തു....ഇവിടെ ചൂട് സഹിക്കാന്‍ വയ്യ.ചിലപ്പൊ ചെറായില്‍ വന്ന് കാണാച്ചിട്ടാവും....:)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനുഷ്യരായ നമ്മള്‍ തന്നെയല്ലെ അതിന് കാരണക്കാര്‍? പ്രകൃതിയുടെ വികൃതിയെന്നല്ലാതെ എന്ത് പറയാന്‍?
പോസ്റ്റ് ചിന്തോദ്ദീപകമായി.
നന്ദി. വെള്ളായണി

Areekkodan | അരീക്കോടന്‍ said...

അനിലിന്‌ പുത്തന്‍ കുട എടുക്കാന്‍ കഴിഞ്ഞില്ല...എനിക്ക്‌ പൂത്ത കുടയും....എന്നാലും ചെറായിക്ക്‌ മുമ്പ്‌ വരും.....വരാതിരിക്കില്ല

ഗീത said...

എങ്ങനെ വരും? എങ്ങനെ പിണങ്ങാതിരിക്കും? പെയ്തിറങ്ങേണ്ട അന്തരീക്ഷം മുഴുവന്‍ മലിനമല്ലേ? പണ്ടൊക്കെയാണെങ്കില്‍ മഴത്തുള്ളികളാണ് ഏറ്റവും ശുദ്ധമായ ജലമെന്നത് ഒരു സത്യമായിരുന്നു. ഇന്നിപ്പോള്‍ ഈ മലിനമായ അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങി ഞാന്‍ ജലമല്ലാതെ മറ്റെന്തൊക്കെയോ ആയിപ്പോവുകയല്ലേ?

ങും വരാം, വല്ലപ്പോഴുമൊക്കെ. നിങ്ങളെയൊക്കെ കാണാതിരിക്കാനും വയ്യ.

- എന്ന്‌ വേദനയോടെ മഴ.

ഗീത said...

ഓഫ് :
ചാണക്യന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന തുടങ്ങിയോ? മഴയെ ലോട്ടറിടിക്കറ്റ് വാങ്ങിക്കാന്‍ വിളിക്കയാണോ ചാണു?
ഹിഹിഹിഹിഹിഹിഹിഹിഹിഹി......

siva // ശിവ said...

എന്റെ നാട്ടില്‍ നല്ല മഴയാ.....

കണ്ണനുണ്ണി said...

അതാണ്‌ ഇതാണ്.. വേഗം വാ എന്നൊക്കെ പറയും.. വന്നു ഒരു 10-15 ദേവസം നമ്മളെ ശരിക്ക് ഒന്ന് സ്നേഹിച്ചു കഴിയുമ്പോ പറഞ്ഞു തുടങ്ങും... നാശം ഇത് തീരുന്നില്യാലോ എന്ന്.. അല്ലെ ചേച്ചി

Anonymous said...

ശരിക്കും അറിയാം
ചക്കരെ മുത്തെ എന്നൊക്കെ ഇപ്പോള്‍ വിളിക്കും
പിന്നെ എന്തിനാ ഇവിടെ വന്നു ഉപദ്രവിക്കുനത് ഇനി ഇവിടെ വരരുതു
പോ പടിക്കുപുറത്ത് എന്നൊക്കെ പറയും കട്ടായം
അനുഭവം ഗുരു
അതുകൊണ്ട് നല്ല ആലോചനക്കു ശേഷമേ ഇനി വരുള്ളൂ
മഴ !!!!!

സായന്തനം said...

ആശ്വാസമായി മഴ വരും..ദുഃഖങ്ങൾ പെയ്തൊഴിയണ്ടെ..

Typist | എഴുത്തുകാരി said...

അനോണീ,
the man to walk with,
അനില്‍,
അരുണ്‍,
കാസിം തങ്ങള്‍,
ശ്രീ,
ചാണക്യന്‍,
Prayan,
വെള്ളായണി വിജയന്‍,
അരീക്കോടന്‍,
ഗീത്,
ശിവാ,
കണ്ണനുണ്ണി,
അനോണീ,
സായന്തനം, എല്ലാവര്‍ക്കും നന്ദി.
മഴ ഇതുവരെ വന്നിട്ടില്ല, വരുമായിരിക്കും.

priyag said...

ഇവിടെ നല്ല മഴയാ കൊച്ചിയില്‍ . ഇവിടെ വാ കാണാം

Phayas AbdulRahman said...

ശ്ശോ.. ഇതെന്താ വരാത്തെ....?? എന്നു വരും നീ..... എന്നു വരും നീ....??

വരും വരാതിരിക്കില്ല.. വരാതെ എവിടെ പോകാന്‍.. :)

പാവത്താൻ said...

മഴയിൽ, രാത്രി മഴയിൽ....

പാവത്താൻ said...

പാട്ടു കേൾപ്പിക്കണമെന്നുണ്ട്‌ പക്ഷെ സാങ്കേതിക അജ്ഞത തടസമാകുന്നു....

സന്തോഷ്‌ പല്ലശ്ശന said...

ചേച്ചീ അവടെത്തേതിലും കഷ്ടാ ഇവിടെ....അടുത്താരെങ്കിലും ഒരു ബീഡിക്കു തീകൊടുത്താല്‍ മുബൈ നിന്നു കത്തും അതുപോലുള്ള ചൂടാ..ഇപ്പൊ രണ്ടുമൂന്നു ദിവസമായി ത്തിരീശ്ശെ പെയ്തു തുടങ്ങീട്ടുണ്ട്‌.

വീകെ said...

മഴ മഴ മഴ മഴ മഴ .....
വരും... വരാതിരിക്കില്ല.
അവിടെ ഇച്ചിരി ന്യൂന മർദം അതാ....
ഇപ്പ ശരിയാക്കി തരാം...

വശംവദൻ said...

മഴ വരും.

ഇല്ലെങ്കിൽ ചാത്തന്മാർ കൊണ്ട് വരും.

വരവൂരാൻ said...

മഴ വരും.... പിന്നെ എല്ലാവരും കൂടെ വന്നതിനു കുറ്റം പറയും ....പിന്നെ വരാതെയാവും.. പിന്നെയും കാത്തിരിപ്പാവും ...പിന്നേ മഴ വരും...പിന്നെ എല്ലാവരും കൂടെ വന്നതിനു കുറ്റം പറയും. പിന്നെ വരാതെയാവും... പിന്നെയും..................................കാത്തിരിപ്പാവും . അങ്ങനൊരു കാത്തിരിപ്പിലാ നമ്മൾ ഇപ്പോൾ

വയനാടന്‍ said...

നമ്മോടു നാം തന്നെ ചെയ്യുന്ന ക്രൂരതകളെ ഓർമ്മപ്പെടുത്തിയതിനു നന്ദി സുഹ്രുത്തെ.
ഓർമ്മകളിൽ എങ്കിലും മഴ പെയ്തുകൊണ്ടെ ഇരിക്കട്ടെ.

Sureshkumar Punjhayil said...

Sangadappedenda, ethiyallo...! Manoharam, Ashamsakal...!!

Anonymous said...

അതെ. എന്താ മഴ വരാത്തതു? ആരോടു ചോദിക്കാന്‍!!! കാത്തിരിക്കുക തന്നെ..

Anonymous said...

അതെന്താ നെല്ലായില്‍ മാത്രം മഴയിലാത്തത്
ഇവിടെ വടക്കന്‍ കേരളത്തില്‍ സാമാന്യം നല്ല മഴ
നാട്ടില്‍ നല്ല മനസ്സുകള്‍ കുറഞ്ഞോ ടൈപിസ്റ്റ്?
മനസ്സ് നന്നാവാന്‍ പ്രാര്‍തിക്ക് നാട്ടുക്കാരുടെ !

Anil cheleri kumaran said...

ലേറ്റായാലും ലേറ്റസ്റ്റായി വരുംന്നേ..

smitha adharsh said...

മുഴുവനും പെയ്തു തീരണ്ട എന്ന് മഴ വിചാരിച്ചു കാണും..ഞങ്ങള്‍ പ്രവാസികള്‍ക്കും മഴ കാണണ്ടേ?
ഞങ്ങള്‍ വന്നിട്ട് ബാക്കി..

Typist | എഴുത്തുകാരി said...

ഉണ്ണിമോള്‍, ഇവിടെ മഴയില്ല എന്നു തന്നെ പറയാം. ഇങ്ങിനെ മൂടിക്കെട്ടി നിക്കുന്നൂന്നു മാത്രം.

കടിഞ്ഞൂല്‍ പൊട്ടന്‍, അതെ, വരുംവരാതിരിക്കില്ല.

പാവത്താന്‍ - നന്ദി. ആ അജ്ഞത എനിക്കുമുണ്ട്‌.എന്നാലും ഒരു പാട്ട് കേള്‍ക്കാനുള്ള ചാന്‍സ് പോയി.

സന്തോഷു്,ഇവിടെ വന്നാല്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞയാക്കാട്ടോ.
വി.കെ., ആയിക്കോട്ടെ.
വശംവദന്‍, അതെ വരുമായിരിക്കും.
വരവൂരാന്‍, അപ്പോ നമ്മളങ്ങനെ കുറ്റം പറഞ്ഞിട്ടാവും അതു പിണങ്ങി നില്‍ക്കുന്നതു് അല്ലേ?
നമുക്കെല്ലാ‍വര്‍ക്കും കൂടി കാത്തിരിക്കാം മഴയെ. അല്ലേ? എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

വയനാടന്‍, നമ്മള്‍ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്റെ ഫലം കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നതു് വരും തലമുറകളായിരിക്കും.

സുരേഷു് കുമാര്‍, നന്ദി.

അനോണീ, നന്ദി.

അനോണീ, കാരണമെന്തായാലും ഇവിടെ മഴയില്ല. ഞങ്ങള്‍ നെല്ലായിക്കാര്‍ അല്ലെങ്കിലും നല്ലവരാണെന്നേ.

കുമാരന്‍, അതെ കാത്തിരിക്കാം.

സ്മിതാ, അതെ, ചിലപ്പോള്‍ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട്‌ അങ്ങനെ വിചാരിച്ചു കാണും.
നല്ല തിരക്കാണല്ലേ? പുതിയ പോസ്റ്റ് കണ്ടിട്ട് കുറച്ചു് നാളായല്ലോ.‍

മഴക്കുവേണ്ടിയുള്ള എന്റെ കാത്തിരിപ്പില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

Joji said...

mazha varum

ബഷീർ said...

ആഘോഷപ്പടക്കങ്ങൾ മുഴക്കി തിമിർത്ത് വരട്ടെ. ദാഹം തീരുവോളം ഭൂമിയ്ക്ക് കുടിയ്ക്കാനുള്ള തീർത്ഥവുമായി..

വന്നില്ലേ ഇനിയും അവിടെ ?

ബഷീർ said...

മഴ പെയ്ത് മനസ്സ് കുളിർക്കട്ടെ. ആശംസകൾ

സൂത്രന്‍..!! said...

കടന്നു വരു‌ കടന്നു വരൂ .. ഒരു കൂട്ടം സ്കൂള്‍ കുട്ടികള്‍ നിനക്കായ്‌ കാത്തിരിക്കുന്നു .. നിന്നെയും കാത്തു . ഒരു പാട് കുട കമ്പനിക്കാരും

Muralee Mukundan , ബിലാത്തിപട്ടണം said...

അവൾ എന്റെ പ്രണയിനിയാണ്/നിങ്ങളവളെ ഇടവപ്പാതിയെന്നോ,മിഥുനപ്പാതിയെന്നോ വിളിച്ചോളൂ....
കാത്തിരിക്കുക...നാട്ടിൽ വരുമ്പോൾ എന്നോടൊപ്പം അവൾ ഉണ്ടാകും;അല്ല തീർച്ചയായും ഞാനവളെ കൊണ്ടുവരും...

Anonymous said...

ആദ്യമായാണ് ഇവിടെ വരുന്നത്. ലളിതമായ വരികള്‍... പഴയകാലത്തെ കത്തെഴുത്തിനെ ഓര്‍മ്മിപ്പിച്ചു.

നെല്ലായിയാണ് സ്വദേശമെന്നു പ്രൊഫൈലില്‍ കണ്ടു.
അവിടെ രമണിഗയുമുണ്ടല്ലോ.

ഒരു വരന്തരപ്പിള്ളിക്കാരന്‍റെ സ്നേഹാശംസകള്‍..

Typist | എഴുത്തുകാരി said...

എഴുത്തുപലക,
ബഷീര്‍,
സൂത്രന്‍,
ബിലത്തിപ്പട്ടണം,
ഷാജു,
എല്ലാവര്‍ക്കും നന്ദി.

ടി. കെ. ഉണ്ണി said...

Mazhai varuthu
Mazhai varuthu
Kudai kondu vaa
Kudai kondu vaa