Monday, June 15, 2009

മാനഹാനിയും ധനനഷ്ടവും …

തൃശ്ശൂര്‍ക്കൊന്നു് പോണം. ഫാസ്റ്റ് ബസ്സുകള്‍ കുറേ വന്നു, ഒന്നിലും കേറിയില്ല. രണ്ടോ മൂന്നോ രൂപ കൂടുതല്‍ കൊടുക്കണ്ടേ? ഏയ് വേണ്ടാ എന്തിനാപ്പൊ കാശു കളയണേ? സമയണ്ടല്ലോ.

അങ്ങിനെ നിന്നു നിന്നു ഉണ്ടായിരുന്ന സമയം ‍ഇല്യാതായിതുടങ്ങി. അവസാനം കുണുങ്ങി കുണുങ്ങി വന്നു, ഒരു ലജ്ജാവതി. എന്നു വച്ചാല്‍ മുഖം ഒക്കെ താഴ്ന്നിരിക്കണ ഒരു കുട്ടി ബസ്സു്. സീറ്റുമുണ്ട്. ഇതും വിട്ടുകളഞ്ഞാല്‍, ചിലപ്പോ സംഗതി പിശകാകും എന്നു ബുദ്ധിപൂര്‍വ്വം ചിന്തിച്ചു് ഞാനും കയറി. കണ്ടകറ്റ്ര് വരുന്നില്ല. ഞാനോര്‍ത്തു ഇനി കണ്ടക്ടറും ടിക്കറ്റുമൊന്നും ഇല്ലായിരിക്കും, എല്ലാര്‍ക്കും  യാത്ര  ഫ്രീ ആക്കിയിട്ടുണ്ടാവും. ഞാന്‍   അറിയാത്തതാവും. എന്തായാലും‍ കാഴ്ച്ചയും കണ്ട്, മനസ്സിനെ അതിന്‍െ വഴിക്കു വിട്ട്‌ സുഖമായിട്ടങ്ങനെ ഇരുന്നു.

അല്ല, അല്ല, സൌജന്യമാക്കിയിട്ടൊന്നുമില്ല. ദേ വരുന്നു കണ്ടക്റ്ററ്. ഞാന്‍ പറഞ്ഞു.‍“ഒരു തൃശ്ശൂര്‍”. 10 രൂപയും കൊടുത്തു. തന്നതു് 10.50 ന്റെ ടിക്കറ്റ്. പിന്നെ ബാക്കി ഒരു 50 പൈസയും.  എനിക്കൊന്നും മനസ്സിലായില്ല. ആളാണെങ്കില്‍  ഭയങ്കര ഗൌരവത്തിലും. ഒന്നും മിണ്ടുന്നില്ല. പക്ഷേ എനിക്കതു് പറ്റില്ലല്ലോ.രണ്ടും അല്ലാ, മൂന്നും കല്പിച്ചു ചോദിച്ചു.അയാള്‍ പറഞ്ഞു, എനിക്കൊരു രൂപ നഷ്ടാണ്. ഞാനാണു് നഷ്ടം വരുത്തിയതെന്നപോലെ. ഒന്നോറ്ക്കുമ്പോള്‍ ശരിയല്ലേ, പത്തു രൂപയേ കൊടുത്തുള്ളൂ. 10.50 ന്റെ ടിക്കറ്റും തന്നു, പിന്നെ ബാക്കി ഒരു 50 പൈസയും തന്നു. എന്തൊരു മഹാമന‍സ്കത. (ചുരുക്കത്തില്‍ അയാള്‍ നെല്ലായില്‍ നിന്നുള്ള ടിക്കറ്റിനുപകരം കൊടകരയില്‍ നിന്നുള്ള ടിക്കറ്റ് അടിച്ചുപോയി,അബദ്ധത്തില്‍ ആ ടിക്കറ്റടിക്കുന്ന യന്ത്രത്തില്‍ നിന്നു്, അതാണു് സംഭവം).അത്രയും വരെ കുഴപ്പമില്ലായിരുന്നു. ഇനിയാണ്  കുഴപ്പങ്ങളുടെ തുടക്കം.

   10 രൂപ കൊടുത്തു, 10.50 ന്റെ ടിക്കറ്റു തന്നു, ബാക്കി 50 പൈസയും തന്നു. ഞാന്‍ അയാള്‍ക്ക് നഷ്ടം, വരുത്തിയെന്നും പറഞ്ഞു. എനിക്കാകെക്കൂടി ഒരു കണ്‍ഫ്യൂഷന്‍. ഞാന്‍ പറഞ്ഞു, എനിക്കല്ലേ ഒരു രൂപ നഷ്ടം, 8.50 പൈസയല്ലേ തൃശ്ശൂര്‍ക്കു്.50 പൈസയല്ലേ ബാക്കി തന്നുള്ളൂ.  അയാള്‍ പറഞ്ഞു ശരിക്കു ചാര്‍ജ് 9.50 ആണു്‍. അതു പിന്നെ  ചേച്ചിക്കുവേണ്ടി സ്പെഷല്‍ ബസ്സും സ്പെഷല്‍ ടിക്കറ്റുമാവുമെന്നു്.. എനിക്കു പക്ഷേ നല്ല ഉറപ്പായിരുന്നു 8.50 തന്നെയാ തൃശ്ശൂര്‍ക്കെന്നു്. അയാള്‍‍ക്കു തെറ്റു പറ്റിയതാണെന്നു ഞാന്‍ ഉറപ്പിച്ചു. പക്ഷേ  സത്യം വളരെ ക്രൂരമായിരുന്നു. 9.50 തന്നെയാ ചാര്‍‍ജ്..അപ്പോഴേക്കും എനിക്കും അബദ്ധം മനസ്സിലായിതുടങ്ങിയിരുന്നു.ഒരായിരം വട്ടം തൃശ്ശൂര്‍ക്കു പോകുന്നതാ ഞാന്‍. എന്നിട്ടും ഇതെങ്ങിനെ പറ്റി?

അങ്ങിനെ ആണെങ്കില്‍ തന്നെ അതു് ഞാനും അയാളും മാത്രം അറിഞ്ഞാല്‍ പോരെ? ‍ ബസ്സിന്റെ മുന്‍പില്‍ പോയി നിന്നു് വിളിച്ചുകൂവണോ? എല്ലാരും തിരിഞ്ഞു് എന്നെ നോക്കുന്നു. ഞാനാണെങ്കില്‍ ഏറ്റവും പുറകിലെ സീറ്റില്‍  എല്ലാര്‍ക്കും സുഖമായി കാണാന്‍പാകത്തിലും..എനിക്കുറപ്പാ, ഇതു തന്നെയാവും പറഞ്ഞിട്ടുണ്ടാവുക, രാവിലെ വന്നോളും ഓരോന്നു് കെട്ടിയൊരുങ്ങി, മനുഷ്യനെ മിനക്കെടുത്താന്‍. എന്തിനു‍ പറയുന്നു, ചമ്മി നാറി പോയി. ഇറങ്ങിപോയാലോന്നു തോന്നി, പക്ഷേ പോയില്ല, ഇല്ലാത്ത എന്തൊക്കെയോ (തൊലിക്കട്ടിയേയ്, അല്ലാണ്ടെന്താ) ഉണ്ടെന്നു ഭാവിച്ചങ്ങനെയിരുന്നു.

എനിക്കൊരു ശീലമുണ്ട്, ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നാല്‍ പിന്നെ മനസ്സിങ്ങനെ എവിടേക്കോ പോകും. ഞാനതിനെ അതിന്റെ പാട്ടിനു വിടുകേം ചെയ്യും. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കോട്ടേ. 45 മിനിറ്റ് വേണം തൃശ്ശൂര്‍ക്കു്. അപ്പോ അത്യാവശ്യം യാത്രയൊക്കെ  നടത്തി വരാനുള്ള ടൈം ഉണ്ടല്ലോ.‌. ഇന്നെന്റെ മനസ്സു പോയതു് 8.50 ബസ്സ് ചാറ്ജ്ജ് ഉള്ള കാലത്തേക്കാവും‍. അല്ലാതെന്തു പറയാന്‍!

എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, എങ്ങിനെ ഇതു പറ്റീന്നു്.‍ എവിടുന്നു കിട്ടി ഈ 8.50. മിനിയാ‍ന്നുംകൂടി പോയതാ തൃശ്ശൂര്‍ക്കു്.   എന്നിട്ടു  ചാര്ജ് മറന്നുപോയീന്നോ.  മോശം, മഹാമോശം.

ആരെയാണോ ഞാനിന്നു കണി കണ്ടതു്. അല്ലെങ്കില്‍ കണിയെ പറയണതെന്തിനാ?വരാനുള്ളതു് വഴീല്‍ തങ്ങില്ലല്ലോ. ഓട്ടോ പിടിച്ചായാലും ബസ്സു്‍ പിടിച്ചായാലും വരുമല്ലോ. വാരഫലത്തില്‍ മാനഹാനി പറഞ്ഞിട്ടുണ്ടാവും.‍  മാനഹാനി മാത്രമല്ലാ, ധനനഷ്ടവും. പോയ കാര്യം നടന്നുമില്ല. പട്ടി ചന്തക്കുപോയപോലെയെന്നോ, അല്ലെങ്കില്‍, അഛന്‍ പറഞ്ഞു കൊച്ചിക്കു പോകാന്‍, ഏറ്റത്തിനു്‍ അങ്ങ്‌ടും പോയി എറക്കത്തിനു ഇങ്ങ്‌ടും വന്നൂന്നോ എങ്ങനെ വേണെങ്കിലും പറയാം.

ഇന്നിനി‍ ആരോടും ഞാന്‍ കമാന്നൊരക്ഷരം മിണ്ടില്ല. വരാനുള്ളതു്  ഇനീം വല്ലതും ബാക്കിയുണ്ടെങ്കില്‍, ഓട്ടോയോ ബസ്സോ കിട്ടിയില്ലെങ്കിലും ട്രെയിന്‍ പിടിച്ചായാലും വന്നാലോ?

 

എഴുത്തുകാരി.

50 comments:

Typist | എഴുത്തുകാരി said...

എന്നാലും ഇങ്ങനെയൊക്കെ അബദ്ധം പറ്റുമോ മനുഷ്യനു്!

ഏകാന്തപഥികന്‍ said...

:) ...സാരമില്ല ചേച്ചീ..ഒരബദ്ധം ഏതു പോലീസുകാരനും പറ്റും..

ശ്രീ said...

ഇങ്ങനൊക്കെ ഇടയ്ക്ക് അബദ്ധം പറ്റിയാലല്ലേ ഒരു രസമുള്ളൂ... സാരല്യ ചേച്ചീ... :)

Prayan said...

ആരോടും ഞാന്‍ കമാന്നൊരക്ഷരം മിണ്ടില്ല. അങ്ങനേം സംഭവിക്ക്യോ......:)അത് വേണ്ടാട്ടോ...

Anonymous said...

ഒരു രൂപ അമ്പതു പൈസ്സക്ക് നല്ലൊരു പോസ്റ്റ്‌ കിട്ടി!!!!

ആലുവവാല said...

എന്നാലും എന്റെ ചേച്ചീ...മനുഷ്യന് ഇങ്ങനെയൊരു പറ്റു പറ്റാനില്ല...ശ്ശോ..! ആ ആള്‍ക്കാരൊക്കെ എന്താ വിചാരിച്ചിട്ടുണ്ടാകുക..! അയ്യേ.. അയ്യേ കഷ്ടം..!

അല്ലെങ്കിലും കൊടുക്കാനുള്ള കാശിന്റെ കണക്കൊക്കെ എല്ലാരും മറന്നുപോകും..കിട്ടാനുള്ളതാകുമ്പോള്‍ കിറികൃത്യം ഓര്‍മ്മവക്കും...! ല്ലേ...ചേച്ചീ.........!!!!!!!!

വെറുതെ പറഞ്ഞതാട്ടോ...ആരും ഒന്നും വിചാരിച്ചിട്ടുണ്ടാവില്ല...! ആ ആര്‍ക്കറിയാം...!

ശ്ശോ..എന്നാലും........!

സന്തോഷ്‌ പല്ലശ്ശന said...

ഒരു പറ്റൊക്കെ അര്‍ക്കും തെറ്റും
അയോ...തെറ്റിപ്പോയ്‌
ഒരു തെറ്റൊക്കെ ആര്‍ക്കും പറ്റും
ഹീ ഹീ ഹീ....
:):):)

കുമാരന്‍ | kumaran said...

.. ഇനീം വല്ലതും ബാക്കിയുണ്ടെങ്കില്‍, ഓട്ടോയോ ബസ്സോ കിട്ടിയില്ലെങ്കിലും ട്രെയിന്‍ പിടിച്ചായാലും വന്നാലോ?
..
ഹ ഹ ഹ.. അതു കലക്കി.

കാസിം തങ്ങള്‍ said...

ഫാസ്റ്റ് ബസ്സുകള്‍ എത്രയെണ്ണം വന്ന് പോയി. ഒന്നിലും കേറാതെ കാത്ത് നിന്നത് ഇങ്ങനെ ചമ്മാനായിരുന്നൂ ലേ.. സാരമില്ല. ചില സമയത്ത് ഇങ്ങിനെയൊക്കെയാ.

അരുണ്‍ കായംകുളം said...

ഇനി ആ ബസ്സ് കറങ്ങിയാണോ പോയത്?
എന്തായാലും പണി കിട്ടി

പാവത്താൻ said...

അല്ലാ ഈ നെല്ലായിയിൽ നിന്നും തൃശ്ശൂർക്ക്‌ ശരിക്കും എത്രയാ ചാർജ്ജ്‌?

പിന്നെ കൊടകര(എന്റീശ്വരാ!!വിശാലമനസ്കന്റെ നാടല്ലേ അത്‌??? അവിടെ നിന്നല്ലേ അദ്ദേഹം ദിവസവും ജബലബജലബ്‌..... ആ എന്താണ്ടൊ അതു തന്നെ.അവിടെ വരെ പോയി വരുന്നത്‌)നിന്നും തൃശ്ശുർക്ക്‌ സത്യത്തിൽ എത്രയാ ചാർജ്ജ്‌?

ഈ യാത്രയിൽ ലാഭമാർക്കാ? ചേച്ചിക്കോ അതൊ കണ്ടക്ടർക്കോ?

കാന്താരിക്കുട്ടി said...

ഒരബദ്ധോക്കെ ഏതു പോലീസുകാരിക്കും പറ്റില്ലേ ചേച്ചീ.എന്തായാലും ആ ബസ് യാത്രയിൽ ചേച്ചിയായിരുന്നില്ലേ താരം.എത്രയോ ആളുകൾ ചേച്ചിയെ നോട്ടമിട്ടു കാണും.അതിനും വേണ്ടേ ഒരു ഭാഗ്യം.ഹി ഹി ഹി !!

ചാണക്യന്‍ said...

അയ്യോ ഇങ്ങനേം അബദ്ധമോ....

ഇത്തരം അബദ്ധങ്ങള്‍ ചേച്ചിക്ക് ഇനിയും പറ്റട്ടെ..എന്നാലല്ലേ ഇതുമാതിരിയുള്ള പോസ്റ്റുകള്‍ വായിക്കാനാവൂ..:):):)

poor-me/പാവം-ഞാന്‍ said...

രാവിലെ എഴുന്നേറ്റ ഉടനെ കണ്ണാടിയില്‍ നോക്കിയിരുന്നോ?

വാഴക്കോടന്‍ ‍// vazhakodan said...

ആ ബസ്സില്‍ ഏറിയാല്‍ ഒരു ഇരുപതു പേര്‍ മാത്രം അറിഞ്ഞ സംഭവം എഫ്‌ എം റേഡിയോ പറയുന്നത് പോലെ നാട്ടില്‍ മുഴുവന്‍ പാട്ടായല്ലോ....എനിക്കും പറ്റിട്ടുണ്ട് ഇതുപോലെ....പക്ഷെ ഞാന്‍ അത് കൊന്നാലും പറയില്ല,ഹി ഹി :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“ഹ ഹ ഹ ഹ................”
:)
വെള്ളായണി

smitha adharsh said...

സാരല്യ..നല്ലൊരു പോസ്റ്റ്‌ ഇടാന്‍ പറ്റീലോ..

സൂത്രന്‍..!! said...

ഒരു പോസ്റ്റിനുള്ള വകുപ്പയല്ലോ ?അതുമതി

അനില്‍@ബ്ലോഗ് said...

അമണീഷം ആണോ?(ഇന്നസെന്റ് എവൊടോ പറഞ്ഞ് കേട്ടിട്ടില്ലെ?)
:)

സാരമില്ല , അപ്പോള്‍ 8.50, 9.00, 9.50, 10.00 ഇതില്‍ ഏതാ ശരിക്കുള്ള ചാര്‍ജ്?

നന്ദകുമാര്‍ said...

വെല്ല കാര്യൊണ്ടോ? :)

“ഫാസ്റ്റ് ബസ്സുകള്‍ കുറേ വന്നു, ഒന്നിലും കേറിയില്ല. രണ്ടോ മൂന്നോ രൂപ കൂടുതല്‍ കൊടുക്കണ്ടേ? ഏയ് വേണ്ടാ എന്തിനാപ്പൊ കാശു കളയണേ? സമയണ്ടല്ലോ.“

കണ്ടാ...ഇതിലേതെങ്കിലും ബസ്സില്‍ കേറീയിരുന്നെങ്കില്‍ സമയ ലാഭം,ഇരിക്കാന്‍ സീറ്റ്, സുഖമായ ചിന്തകള്‍, സുഖമായ യാത്ര ഒക്കെ കിട്ട്യേനേ.. പറഞ്ഞിട്ടെന്താ വരാനുള്ളത് മുഖം താഴ്ത്തിയിരിക്കണ കുട്ടി ബസ്സും കയറി വരും.. പോയ ആന ഇനി ബുദ്ധി പിടിച്ചാ കിട്ടോ? :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ധന നഷ്ടവും മാനഹാനിയും.....

എന്തായാലും രണ്ടും കൂടി ഉണ്ടായില്ല.ഫാസ്റ്റ് പാസഞ്ചറിൽ പോയിരുന്നെങ്കിൽ ധന നഷ്ടം മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ..പിന്നെ അല്പം സമയ ലാഭവും..അതു വേണ്ടെന്ന് വച്ചപ്പോൾ മാനഹാനി ആയി..

ങ്‌ഹാ ..ഒരു കണക്കിനു നോക്കിയാൽ നന്നായി .ഇനിയിപ്പോ ആ റൂട്ടിൽ സഞ്ചരിയ്ക്കുന്ന പലരും തിരിച്ചറിയുമല്ലോ...ഒറ്റ യാത്ര കൊണ്ട് “ഫേമസ്” ആയി..കൊള്ളാം!!!

Typist | എഴുത്തുകാരി said...

ഏകാന്തപഥികന്‍,
ശ്രീ
Prayan,
അനോണീ,

ആലുവവാല - ഇനി പറഞ്ഞില്ലാ‍ന്നുപറഞ്ഞു് പിണങ്ങണ്ട, ജൂലൈ 26 നു് ബ്ലോഗ് മീറ്റാണേ, ചെറായിയില്‍. വരൂല്ലോ അല്ലേ? കൂടുതല്‍ വിവരങ്ങള്‍ക്കു്http://kalyanasaugandikam.blogspot.com/

സന്തോഷു്,
കുമാരന്‍,
കാസിം തങ്ങള്‍,
അരുണ്‍,
പാവത്താന്‍,
കാന്താരിക്കുട്ടി,
ചാണക്യന്‍,
പാവം ഞാന്‍,
വാഴക്കോടന്‍,
വെള്ളായണി വിജയന്‍,
സ്മിതാ,
സൂത്രന്‍,
അനില്‍ - ശരിക്കു് 9.50,
നന്ദന്‍സ്,
സുനില്‍ കൃഷ്ണാ,
നന്ദി ട്ടോ, എല്ലാര്‍ക്കും.

ഗീത് said...

അബദ്ധം പറ്റിയതു നന്നായി. അതിന്റെ പേരില്‍ നമുക്കിത്തിരി ചിരിക്കാനൊത്തല്ലോ.
പണ്ട് ഞാനും ഭയങ്കര പിശുക്കിയായിരുന്നു. ഒരല്പം കാശു കൂടുതല്‍ ചിലവാക്കാന്‍ മടിച്ച് ഫാസ്റ്റിലൊന്നും കേറാതെ ഓര്‍ഡിനറി ബസ്സ് വരാന്‍ നോക്കി നില്‍ക്കും. അവസാനം സമയം പോകുമ്പോള്‍, അതിന്റെ മൂന്നിരട്ടി കാശു ചിലവാക്കി ഓട്ടോയില്‍ പോകേണ്ടിവരും. പിന്നെ പോളിസി മാറ്റി. ആദ്യം വരുന്നതില്‍ അങ്ങു കയറുക.

OAB said...

“രാവിലെ എറങ്ങും ഓരോന്ന് കെട്ടിയെറങ്ങി...“
അതെ തന്നെയാ പറഞ്ഞിരിക്ക്യാ.അക്കാര്യത്തിൽ ഒരു സംശ്യോം ഇല്ല്യാ...
കാരണം, ഞാനും കുറേ പറഞ്ഞതാ...:):‌)

Anonymous said...

മാനഹാനിയും ധനനഷ്ടവും എന്നാ പോസ്റ്റ്‌ വായിച്ചു

പക്ഷെ തല കെട്ടു തീരെ ശരിയയില്ല
ഇവിടെ ഒന്നും നഷ്ടമായിട്ടില്ല
ശരിയായ ചാര്‍ജ് കൊടുത്തു യാത്ര ചെയ്തു അപ്പൊ നോ ധന നഷ്ട്ടം
ഇനി സമയ നഷ്ടം ഉണ്ടായിട്ടുണ്ടോ പക്ഷെ അതിനു പ്രസക്തിയില്ല കാരാണം ആദ്യത്തെ പാരയില്‍ പറയുന്നുണ്ട് "സമയണ്ടല്ലോ" അപ്പൊ അതുവും ഇല്ല
പിന്നെ ധന ലാഭം ഉണ്ട് മൂന്ന് ദിവസം മുന്‍പ് ഒരു രൂപ കുറച്ചു യാത്ര ചെയ്തത്
അവസാനമായി മാനഹാനി അതിനുള്ള ചാന്‍സില്ല
ഇല്ലാതെ ഒരെണ്ണം നഷ്ടപെടുമോ ?
പിന്നെ തൊലിക്കട്ടിയേയ് കാണ്ടാമൃഗം തോല്‍ക്കുന്ന വിധത്തില്‍ ഉണ്ടല്ലോ
പാവം ആ കണ്ടക്ടര്‍ തന്റെ ജോലി കൃത്യമായി ചെയ്തു എന്നിട്ടും പേരുദോഷം അയാളുടെ സമയം!~
ഇത് പോലെ കുറെ എണ്ണം രാവിലെ വന്നോളും കെട്ടിയൊരുങ്ങി ബസ്സിലും ബ്ലോഗ്‌ ലോകത്തും
മിനക്കെടുത്താന്‍!
" ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നാല്‍ പിന്നെ മനസ്സിങ്ങനെ എവിടേക്കോ പോകും. ഞാനതിനെ അതിന്റെ പാട്ടിനു വിടുകേം ചെയ്യും. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കോട്ടേ" ഇത് ചികല്സിക്കാന്‍ ഇനി ബക്കറ്റ്‌ പിരിവുമായി ചെറായി മീറ്റില്‍ പോയാല്‍ ആ കാശും ലാഭം!

നാടകക്കാരന്‍ said...

മിണ്ടണ്ട..ഇനി വരാനുള്ളത് ഇനി ഫ്ലൈറ്റു പിടിചും വന്നെങ്കിലോ.........?
എന്റെ പുതിയ കഥയുണ്ട് ഒന്നു വായിചു പോണേ.....

ധനേഷ് said...

ഹിഹി..
വരാനുള്ളത് ബസ് പിടിച്ച് തന്നെ വന്നൂ അല്ലേ? :)

ബ്ലോഗര്‍ ആണെന്ന് തോന്നിയതുകൊണ്ടായിരിക്കും കൊടകരയില്‍ നിന്നുള്ള ടിക്കറ്റ് തന്നത്.. :)

ഹരീഷ് തൊടുപുഴ said...

ഓര്‍മ്മപ്പിശാച് കൂടേറിത്തുടങ്ങിയോ ചേച്ചീ..


വരാനുള്ളതു് വഴീല്‍ തങ്ങില്ലല്ലോ. ഓട്ടോ പിടിച്ചായാലും ബസ്സു്‍ പിടിച്ചായാലും വരുമല്ലോ. വാരഫലത്തില്‍ മാനഹാനി പറഞ്ഞിട്ടുണ്ടാവും.‍ മാനഹാനി മാത്രമല്ലാ, ധനനഷ്ടവും. പോയ കാര്യം നടന്നുമില്ല. പട്ടി ചന്തക്കുപോയപോലെയെന്നോ, അല്ലെങ്കില്‍, അഛന്‍ പറഞ്ഞു കൊച്ചിക്കു പോകാന്‍, ഏറ്റത്തിനു്‍ അങ്ങ്‌ടും പോയി എറക്കത്തിനു ഇങ്ങ്‌ടും വന്നൂന്നോ എങ്ങനെ വേണെങ്കിലും പറയാം. ഇന്നിനി‍ ആരോടും ഞാന്‍ കമാന്നൊരക്ഷരം മിണ്ടില്ല. വരാനുള്ളതു് ഇനീം വല്ലതും ബാക്കിയുണ്ടെങ്കില്‍, ഓട്ടോയോ ബസ്സോ കിട്ടിയില്ലെങ്കിലും ട്രെയിന്‍ പിടിച്ചായാലും വന്നാലോ?


ഈ വാചകങ്ങള്‍ ഒട്ടേറെ ചിരിപ്പിക്കുകയും, അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു..

ബാബുരാജ് said...

ചേച്ചീ, നല്ല പോസ്റ്റ്.
ഇതല്ലേ സത്യത്തില് യഥാര്ത്ഥ ബ്ലോഗ്ഗിങ്ങ്!

Gita. said...

ezhuthukariku ennum abadhangal
pattaneyennu praarthikaan
thonnipokunnu !!!!!

Sukanya said...

ഒരു രഹസ്യം പറയാം. എനിക്കും ഇങ്ങനെയൊക്കെ പറ്റാറുണ്ട്. :)

മണിഷാരത്ത്‌ said...

മറവിയും അനുഗൃ ഹമാണ്‌ .നല്ലോരു പോസ്റ്റ്‌ കിട്ടിയല്ലോ...എന്റെ സംശയം വണ്ടി ചാലക്കുടിക്കുള്ളതായിരുന്നോ എന്നാണ്‌

Rare Rose said...

എഴുത്തുകാരി ചേച്ചീ..,സംഗതി അബദ്ധമാ‍ണെങ്കിലും വായിക്കാന്‍ നല്ല രസം തോന്നി..എത്ര പരിചയമുള്ള സംഭവമാണെങ്കിലും ഒരു നിമിഷത്തെ മറവി കാരണം ഇങ്ങനെയൊക്കെ അബദ്ധം പറ്റിപ്പോവും ചിലപ്പോള്‍..വരാനുള്ളതൊക്കെ വഴിയില്‍ ഇങ്ങനെ കുറ്റിയടിച്ചിരുന്നാല്‍ പിന്നെന്താ അല്ലേ ഒരു രക്ഷ..:)

Areekkodan | അരീക്കോടന്‍ said...

ചേച്ചിയെ കണ്ട്‌ ഒന്നര ആളാണെന്ന് കരുതിയോ?(അയ്യോ തല്ലല്ലേ?)

കണ്ണനുണ്ണി said...

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല്യാലോ ചേച്ചി...അത് കണ്ടക്ടര്‍ ഇന്‍റെ രൂപത്തിലും ചിലപ്പോ വരും

Typist | എഴുത്തുകാരി said...

ഗീത്,
OAB,
അനോണീ,
നാടകക്കാരന്‍,
ധനേഷു്,
ഹരീഷ്,
ബാബുരാജ്,
Gita,
sukanya,
മണിഷാരത്ത്,
Rare Rose,
അരീക്കോടന്‍,
കണ്ണനുണ്ണി,
എല്ലാവര്‍ക്കും നന്ദി

മൊട്ടുണ്ണി said...

എന്തായാലും ഫാസ്റ്റ് ബസ്സുകള്‍ ഒന്നിലും കയരാതിരുന്നതു നന്നായി ...

വരവൂരാൻ said...

പണ്ട്‌ സ്ഥിരമായി പറ്റുന്നത്‌ ( അബദ്ധങ്ങൾ )ഇപ്പോൾ വല്ലപ്പോഴും വരുന്നതു കൊണ്ടാ ഇത്ര ചമ്മലു തോന്നിയത്‌..ഇനിയും കാത്തിരിക്കുന്നു ഇതേ പോലെത്തെ പോസ്റ്റിനായ്‌

വിജയലക്ഷ്മി said...

അന്നത്തെ ശകുനം ശരിയല്ല കേട്ടോ :(

bilatthipattanam said...

വരാനുള്ളത് വഴിയിൽ തങ്ങില്ലയെന്നറിഞ്ഞുകൂടെ...

Sureshkumar Punjhayil said...

Yathrakal thudaratte.. Adutha yathrakkayi kathirikkunnu... Manoharam, Ashamsakal...!!!

വീ കെ said...

ആ ബസ്സിലുള്ളവർ മാത്രമെ ഈ കാര്യം അറിഞ്ഞിട്ടുണ്ടായുള്ളു. ഇതിപ്പൊ ഈ ലോകായ ലോകം മുഴുവൻ അറീച്ചില്ലെ...??!!
ഭയങ്കര തൊലിക്കട്ടി തന്നെ ചേച്ചീടെ.....

സോജന്‍ said...

ചേച്ചിക്ക് ഒരബദ്ധം ,ഞങ്ങള്‍ക്ക് വായിക്കാന്‍ നല്ലൊരു പോസ്റ്റ്‌ :)

ജ്വാല said...

അബദ്ധം പറ്റിയത് മറ്റുള്ളവരോട് പങ്കു വച്ചല്ലോ?എല്ലാവരും ആസ്വദിച്ചു.ഇതുപോലെ രസകരമായ അബദ്ധങ്ങള്‍ ഉണ്ടാകാന്‍ ആശംസകള്‍

അനുരൂപ് said...

വല്ലപ്പോഴും ഇതൊക്കെ നല്ലതാ.

നന്നായിട്ടുണ്ട്. ആശംസകള്‍

shine അഥവാ കുട്ടേട്ടൻ said...

:-)

Typist | എഴുത്തുകാരി said...

മൊട്ടുണ്ണി,
വരവൂരാന്‍,
വിജയലക്ഷ്മി,
bilathipattanam,
സുരേഷ് കുമാര്‍,
വി.കെ.
സൂജന്‍,
ജ്വാല,
അനുരൂപ്,
Shine,
ഇവിടെവന്നു് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>> ഇല്ലാത്ത എന്തൊക്കെയോ (തൊലിക്കട്ടിയേയ്, അല്ലാണ്ടെന്താ) ഉണ്ടെന്നു ഭാവിച്ചങ്ങനെയിരുന്നു. <<


അപ്പോ തൊലിക്കട്ടി ഇല്ലെന്ന് !!
വിശ്വസിച്ചു. വിശ്വസിച്ചു :)

എന്‍റെ ലോകം said...

ഒരു പറ്റൊക്കെ ഇതു പോലീസുകാരനും പറ്റും.. സാരമില്ല.

എഴുത്ത് നന്നായിരിക്കുന്നു..

Typist | എഴുത്തുകാരി said...

ബഷീര്‍,
എന്റെ ലോകം,
നന്ദി.