Sunday, February 15, 2009

മിഥ്യയാണെല്ലാം.....

അവര്‍ക്ക്‌ എത്ര പെട്ടെന്നു കഴിഞ്ഞു എല്ലാം മറക്കാന്‍. അല്ലെങ്കില്‍ തന്നെ കഴിഞ്ഞുപോയതിനെക്കുറിച്ചു എന്തിനോര്‍ക്കുന്നു അല്ലേ? എന്നിട്ടുമെന്തേ എനിക്കുമാത്രം അതിനു കഴിയുന്നില്ല?

ഇന്നലെ വരെ ഞാന്‍ ആരെല്ലാമോ ആയിരുന്നു. അല്ലെങ്കില്‍ ഞാന്‍ ആയിരുന്നു എല്ലാം.(എന്നു ഞാന്‍ വെറുതെ കരുതി).എന്തിനും ഏതിനും വേണമായിരുന്നു ഞാന്‍. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എല്ലാം എങ്ങോ പോയി. എന്തേ എല്ലാരും ഇങ്ങിനെ!

പെട്ടെന്നൊരു ദിവസം ആരുമല്ലാതായപോലെ.ഒരുപാട് പേരുണ്ട്‌ ചുറ്റും. എന്നിട്ടും ആള്‍ക്കൂട്ടത്തില്‍ തനിയെ.വലിയൊരു തുരുത്തില്‍ എന്നെ ഒറ്റക്കാക്കി പോയോ എല്ലാരും? അതിനുമാത്രം എന്തു തെറ്റു ചെയ്തു ഞാന്‍? അറിയില്ല.




എന്റെ കാര്യങ്ങള്‍ പോലും മറന്നല്ലേ ഞാനെല്ലാം ചെയ്തിരുന്നതു്. എന്നിട്ടുമെന്തേ ഇങ്ങിനെ, ഇത്ര പെട്ടെന്നു എല്ലാം മറക്കാന്‍ കഴിയുന്നു.മനസ്സിലാവുന്നില്ലേ എന്നെ ആര്‍ക്കും (അതോ എനിക്കു തന്നെയാണോ എന്നെ മനസ്സിലാവാത്തതു്).

അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുതി.പക്ഷേ വന്നില്ല ആരും. എല്ലാവരും എന്നെ ഒറ്റക്കാക്കി പോയ്ക്കളഞ്ഞു. ഇനി വരില്ല അല്ലേ? എന്നിട്ടും എന്തിനു ഞാന്‍ കാത്തിരിക്കുന്നു, എന്നെ കൂടെ കൂട്ടാന്‍ അവര്‍ തിരിച്ചുവരുമെന്നു്. ഇനി വന്നാലും എനിക്കു് പോകാന്‍ കഴിയുമോ അവരോടൊപ്പം, ഇല്ലല്ലോ.

എന്നെ വിട്ടു പോകുന്നവര്‍ പോട്ടെ, എനിക്കു പ്രിയപ്പെട്ടവര്‍ വേറെയുമുണ്ടല്ലോ. എന്നും എപ്പഴും എന്റെ കൂടെ നില്‍ക്കാന്‍. അതു മതി എനിക്കു്. എന്നാലും സങ്കടം വരുന്നൂട്ടോ.

എഴുത്തുകാരി.

44 comments:

Typist | എഴുത്തുകാരി said...

ഒരു സ്വകാര്യ സങ്കടം. ഒരു കൊച്ചു കാര്യമാണ്. എന്നാലും ഒറ്റപ്പെടുത്തി അല്ലെങ്കില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍, വല്ലാത്ത ഒരു വിങ്ങലായി മനസ്സിനു് ...

പൊറാടത്ത് said...

അയ്യോ.. എന്താ ഇത്..?

Anonymous said...

priya ezhuthukari,
oru vallatha feeling. entho karyamaya dhukkam ezhuthukarikku arudeyo okke pravarthana balamayi sambavichirikkunnu. ezhuthukkkari avare valare aduppamullavarayi vijarichu,pakshe....... ithannu lokam! kalathinu makkyan kazhiyatta onnalla ee dukkam. veendum adipoli chinthakallumayi santhoshathode ezhuthuka
njangalle chinthippikuka, rasippikkuka.

Calvin H said...

ഒറ്റപ്പെടല്‍ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്‍,
എഴുത്തുകാരി ഒറ്റക്കല്ലല്ലോ ഞങ്ങള്‍ ഒക്കെ ഇല്ലേ കൂടേ?

mayilppeeli said...

എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെ ഒറ്റപ്പെട്ടുപോകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്‌......കുറച്ചു കഴിയുമ്പോള്‍ അതൊക്കെ മാറും....ഇന്നു മനസ്സിലാക്കാതെ പോയവരൊക്കെ തിരിച്ചു വരും....ഇപ്പോഴും കൂടെ നില്‍ക്കാന്‍ കുറേപ്പേരില്ലേ.....ജീവിതത്തില്‍ കൂട്ടിനാരുമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന എത്രയോപേര്‍ ഉണ്ട്‌.....അതുകൊണ്ട്‌ വിഷമിയ്ക്കേണ്ടാട്ടോ.....

കാസിം തങ്ങള്‍ said...

എഴുത്തുകാരി, ഒന്നും ശാശ്വതമല്ലെന്ന സത്യം എപ്പോഴും ഓര്‍മ്മയിലുണ്ടാവുക. എങ്കില്‍‌പിന്നെ നഷ്ടപ്പെടുമ്പോഴും ഒറ്റപ്പെടുമ്പോഴും നിരാശയുടെയും ദു:ഖത്തിന്റെയും അഗാധ ഗര്‍ത്തങ്ങളില്‍ ആപതിക്കാതെ നോക്കാം.

മനസ്സിന്റെ വിങ്ങലുകളും പ്രയാസങ്ങളും ഭേദമാവട്ടെ എന്ന പ്രാര്‍‌തഥനയോടെ.

ജിജ സുബ്രഹ്മണ്യൻ said...

അയ്യയ്യോ എന്തായിത്.ഇപ്പോഴത്തെ വിഷമങ്ങൾ ,അതു ഏതു തരത്തിൽ പെട്ടതായാലും അതു താത്കാലികം മാത്രമാണു.അതിൽ നിന്നു മുക്തയാവാൻ പെട്ടെന്നു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.എന്തു തരത്തിലുള്ള വിഷമമായാലും അത് ആരോടെങ്കിലും തുറന്നു പറഞ്ഞാൽ മനസ്സിനു ഒത്തിരി ആശ്വാസം കിട്ടും !ഈ ബൂലോകത്തു തന്നെ നല്ല സൗഹൃദങ്ങൾ കാണുമല്ലോ എഴുത്തുകാരീ.സങ്കടങ്ങൾ ഷെയർ ചെയ്യൂ.ഞാനും പ്രാർഥിക്കാം.ഒറ്റപ്പെട്ടു എന്ന തോന്നൽ വേണ്ടേ വേണ്ട!ഞങ്ങളെല്ലാം കൂടെ ഉണ്ട്

ശ്രീ said...

ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ഇങ്ങനെ തോന്നാത്തവരുണ്ടാകില്ല ചേച്ചീ... ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു കൊച്ചു കാര്യമാകാം.

എന്തു തന്നെ ആയാലും എത്രയും വേഗം പഴയ പോലെ സന്തോഷം തിരികെ വരട്ടേ എന്നാശംസിയ്ക്കുന്നു... വേറെ എന്താ പറയുക?

Ranjith chemmad / ചെമ്മാടൻ said...

എന്തു പറ്റി?
വിഷമിക്കാണ്ടിരിക്കൂ, കടലമുറുക്ക് വാങ്ങിച്ചുതരാം ട്ടോ...

പ്രയാസി said...

സാരമില്ല

എല്ലാം ശെരിയാകും

Rose Bastin said...

ഈസത്യം വളരെ മുൻപെ കണ്ടെത്തിയവരാണ് ‘എല്ലാം മായ' എന്നു പഠിപ്പിച്ചത്.
ഇതും ഒരു മായതന്നെ !!
സുഖം പോലെതന്നെ ദു:ഖവും ശശ്വതമല്ല!!

ചാണക്യന്‍ said...

Typist | എഴുത്തുകാരി ,
എന്ത് പറ്റി..?
ജീവിതമല്ലെ അവിടെ ഒറ്റപ്പെടലുകള്‍ സ്വാഭാവികമാണ്...
സന്തോഷങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് കരുതരുത്....
അവസ്ഥാന്തരങ്ങളെ അതിന്റെ ലാഘവത്തില്‍ മാത്രം എടുക്കുക...
ഇപ്പോഴത്തെ കാറും കോളും മാറി മാനം വേഗം തെളിയട്ടെ എന്ന് ആശംസിക്കുന്നു..

രഞ്ജിത് വിശ്വം I ranji said...

ആരുമാല്ലാതാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്നെന്ന്ക്കും പലപ്പോഴും തോന്നീട്ടുണ്ട്.. പക്ഷെ എഴുത്തുകാരി വിഷമിക്കണ്ട കേട്ടോ..ഞങ്ങളൊക്കെ ഇല്ലേ ബൂലോകര്‍... ഒറ്റയ്ക്കാക്കി പോയവരൊക്കെ തിരിച്ചു വരും തീര്‍ച്ച..ലോകമങ്ങിനെയാണ് ആര്‍ക്കും ആരെയും അങ്ങിനെ അങ്ങു പിരിഞ്ഞിരിക്കാന്‍ ആവില്ല..കരയേണ്ട കേട്ടോ..

the man to walk with said...

ഇത്തിരി ..സന്കടപെടുതിയല്ലോ ..നന്നായി

siva // ശിവ said...

ആത്മാര്‍ത്ഥമായി സ്നേഹിക്കാനും ഒപ്പം ഉണ്ടാകാനും ഒരാള്‍ ഉണ്ടെങ്കില്‍ പിന്നെ ഈ ഒറ്റപ്പെടുത്തലുകള്‍ക്ക് ഒരു സ്ഥാനവും ഇല്ല.....

Typist | എഴുത്തുകാരി said...

പൊറാടത്ത്, പേടിക്കണ്ടാ, അത്ര കാര്യായിട്ടൊന്നും ഇല്ല.

അനോണീ, ഏറ്റു, ചിന്തിപ്പിക്കാം, രസിപ്പിക്കാം, പോരേ?

ശ്രീഹരി, അതെ, അതുകൊണ്ടല്ലേ ഞാന്‍ ഇതൊക്കെ നിങ്ങളോട് പറഞ്ഞതു്?

മയില്‍പ്പീലി, ഇല്ല, ഇനി വിഷമിക്കണ്ടാന്നു തീരുമാനിച്ചു.

കാസിം തങ്ങള്‍, അറിയാം, എന്നാലും ഒരിക്കലും പ്രതീക്ഷിക്കാത്ത കോണില്‍ നിന്നു് അങ്ങിനെ ഒന്നുണ്ടാകുമ്പോള്‍ ഒരു വിഷമം.

കാന്താരിക്കുട്ടീ, തീര്‍ച്ചയായും എനിക്കു സന്തോഷം തോന്നുന്നു, എന്നെ സമാധാനിപ്പിക്കുമ്പോള്‍,എനിക്കു വേണ്ടി പ്രാര്‍ഥിക്കാം എന്നൊക്കെ പറയുമ്പോള്‍.

ശ്രീ, അതെ, പലരും പല തരക്കാരല്ലേ,ഇതും ഒരു അനുഭവം എന്ന രീതിയില്‍ എടുക്കാം.

രണ്‍ജിത്ത്, പറഞ്ഞു പറ്റിക്കരുത്ട്ടോ, ശരിക്കും വാങ്ങി തരണം.

പ്രയാസീ, അതെ എല്ലാം ശരിയാകും ദിവസങ്ങള്‍ കഴിയുമ്പോള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ എഴുത്തുകാരീ,
ഞാന്‍ വിചാരിച്ചു അ മെഴുകുതിരി പറയുന്നതാണെന്ന്‌ - കറണ്ട്‌ വന്നതോടു കൂടി അതിന്റെ കാര്യം കട്ടപ്പൊഹയായില്ലെ.

അവസാനം സ്വകാര്യ ദുഃഖം എന്നൊക്കെ പറഞ്ഞപ്പോല്‍- അതുപങ്കു വയ്ക്കാനല്ലെ ഞങ്ങളൊക്കെ- ഇപ്പോള്‍ തീര്‍ന്നില്ലെ ഇനി ചിരിച്ചേ

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരീ,
ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എല്ലാം എങ്ങോ പോയി.

ഇത്രയേ ഉള്ളൂ.
ചിലതങ്ങിനെയാണ്, നമ്മളെന്തൊക്കെയോ മോഹിക്കും.

ശാന്തമാകൂ.

കാപ്പിലാന്‍ said...

ഒറ്റക്കല്ലല്ലോ ഞങ്ങള്‍ ഒക്കെ ഇല്ലേ കൂടേ?

നാടകക്കാരന്‍ said...

ഇതെന്തൂട്ണാടീ‍ ശവിയേ...ഇക്കാട്ട്ണത്....
അംബും വില്ലും ഏന്തി ഈ ബൂലോകത്തെ പടയാളികളുടെ പടനയിക്കേണ്ട ജാന്സി റാണി...ഇങ്ങനെ മൂലക്കിരുന്നു മോങ്ങുന്നോ...ഒരു പെടപെടക്കും ഞാന്‍....സങ്കടമുണ്ടെങ്കില്‍ ..നാടകക്കരന്റെ രാജ രാജ കൂതറ തിരുമേനി എന്ന നാടകം വായിക്കൂ...
സന്തോഷം വരുന്നുണ്ടെന്നാണ് വായിച്ചവര്‍ പറഞ്ഞത്

ഹരീഷ് തൊടുപുഴ said...

വല്ലാണ്ട് ഫീലിംഗ്സ് ആകണുണ്ടല്ലോ; എന്താ എന്തു പറ്റി?? ഞാന്‍ ഒരു നാരങ്ങാമുട്ടായി വാങ്ങിച്ചുതരട്ടേ, ചിരിപ്പിക്കാന്‍...

Sapna Anu B.George said...

അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുതി.പക്ഷേ വന്നില്ല ആരും. എല്ലാവരും എന്നെ ഒറ്റക്കാക്കി പോയ്ക്കളഞ്ഞു. ഇനി വരില്ല അല്ലേ? എന്നിട്ടും എന്തിനു ഞാന്‍ കാത്തിരിക്കുന്നു, എന്നെ കൂടെ കൂട്ടാന്‍ അവര്‍ തിരിച്ചുവരുമെന്നു്. ഇനി വന്നാലും എനിക്കു് പോകാന്‍ കഴിയുമോ അവരോടൊപ്പം, ഇല്ലല്ലോ.
.........സ്വന്തം അനുഭവമല്ലെ എന്നൊരു തോന്നല്‍!! ഞാന്‍ കടന്നു പോയ വഴികള്‍

BS Madai said...

വായിച്ചുതുടങ്ങിയപ്പോള്‍ തോന്നി സര്‍വ്വീസില്‍നിന്നു റിട്ടയര്‍ ചെയ്യുന്ന ദിവസത്തെക്കുറിച്ചായിരിക്കുമോ എന്ന്, അതല്ല സംഭവമെന്ന് പിന്നീട് മനസ്സിലായി. എന്തായാലും പെട്ടെന്നു തന്നെ എല്ലാം പഴയപടി ആവട്ടെയെന്നു ആശംസിക്കുന്നു.

തെന്നാലിരാമന്‍‍ said...

കാര്യമറിയാത്തതുകൊണ്ട്‌ എല്ലാം ശരിയാവട്ടെ എന്നാശ്വസിപ്പിക്കാനേ കഴിയൂ. എന്തായാലും വെറുതേ ഒരു പോസ്റ്റാക്കാതെ ഒരു നല്ല ചിത്റം സമ്മാനിച്ചല്ലോ...അതിനൊരു സ്പെഷല്‍ താക്സും. വിഷമങ്ങള്‍ മാറി നല്ലൊരു പോസ്റ്റുമായി തിരിച്ചെത്തൂ...

Typist | എഴുത്തുകാരി said...

റോസ് ബാസ്റ്റിന്‍, അറിയാം ഒന്നും ശാശ്വതമല്ലെന്നു്. എന്നാലും തൊട്ടു മുന്‍പില്‍ വരുമ്പോള്‍ ഒരു വിഷമം.

ചാണക്യന്‍, ഒറ്റപ്പെടുത്തല്‍ അതൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോണില്‍ നിന്നു വന്നപ്പോള്‍ ....

രഞ്ജിത്, നിങ്ങളെല്ലാരും എന്റെ കൂടെ ഉണ്ടെന്നിപ്പോള്‍ മനസ്സിലായി.

the man to walk with - എനിക്കു സങ്കടം വന്നാല്‍ അതു നിങ്ങളോടല്ലാതെ ആരോടു പറയും?

ശിവ - അത് കൊണ്ടല്ലേ ഞാന്‍ പിടിച്ചു നില്‍ക്കുന്നതു്!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എഴുത്തുകാരിച്ചേച്ചീ, എല്ലാരും പറഞ്ഞു ഞങ്ങളൊക്കെ കൂടെയില്ലേ എന്നു. എനിയ്ക്ക് പറയാനുള്ളത് മറ്റൊന്നാ. ആരും കൂടെയില്ല, കൂടെയുണ്ടാവില്ല എന്ന ചിന്തയില്‍ ജീവിക്കണം. ഇല്ലേല്‍ പലപ്പോഴും കൈവിട്ടുപ്പോകും

എന്നെ തല്ലല്ലെ ട്ടാ

Anonymous said...

എഴുത്തുകാരിച്ചേച്ചിക്ക്‌ എന്റെ ഒരു കൊച്ചു കവിത-:
"ഒറ്റപ്പെട്ടവർ എവിടെയൂം ഒറ്റക്കല്ല
അവർ പേറുന്നത്‌ അഗ്നി പർവ്വതങ്ങളുമല്ല
അവർക്കു വേണ്ടിയാണ്‌ പുഴകൾ പാടുന്നതും,
വയലുകൾ പൂക്കുന്നതും.......
അവരുടെ ഓരോ വാക്കും ഓരോ ഗസലായി
മാറുന്നു.....
അവരുടെ ഓരോ നോവും, ഒരു മേഘ
മൽ ഹാർ രാഗം പോലെ ഒഴുകിയൊഴുകി
പുഴകളാകുന്നു......
അതു കൊണ്ട്‌,ആരുമൊറ്റപ്പെട്ടിട്ടില്ല....."

മാണിക്യം said...

ജനിച്ചത് ഒറ്റക്ക് അല്ലെ?
അന്ന് കരഞ്ഞു കൊണ്ടല്ലേ വന്നത്?
എന്നിട്ടോ ആ കരച്ചില്‍ കണ്ടപ്പോള്‍
ചുറ്റും നിന്നവര്‍ ചിരിച്ചു!
മനം നിറഞ്ഞ സന്തോഷത്തോടെ..
അപ്പോള്‍ അത്രേ ഉള്ളു
ഇതൊന്നും ഒറ്റപെടലും അല്ല,
ഒറ്റപെടുത്തലും അല്ല.
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുവാനാണൊ ഭാവം ?
ഇങ്ങോട്ട് നോക്ക് ബൂലോകം മുഴുവന്‍ കൂടെ . ചുണയുണ്ടങ്കില്‍ ഒന്നു കരയൂ .

വേണു venu said...

ഒറ്റപ്പെടുത്തല്‍ എന്നൊന്നില്ലെന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മളെല്ലാം ഒറ്റകളാണെന്നും മനസ്സിലാകുന്നതോടെ ആ വിങ്ങല്‍ ഇല്ലാതാകും.‍
പിന്നെ മിഥ്യ എന്നൊക്കെ മുന്‍ വിചാരമുണ്ടെങ്കില്‍ പറയുകയും വേണ്ട.
പോകാന്‍ പറ. അല്ല.പിന്നെ.. .:)

K.V Manikantan said...

എഴുത്തുകാരി എന്നു രാവിലെ എണീറ്റു പറമ്പിലൊക്കെ നടക്കും. അന്നുവിരിഞ്ഞ പൂക്കളെ കാണാനും, എത്ര കളര്‍ പൂക്കളാണു എന്നു എണ്ണാനുമൊക്കെ. അങ്ങനെ നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഒരു മുത്തിക്കോഴിയും 10 കുഞ്ഞുങ്ങളും പറമ്പില്‍ക്കൂടി നടക്കുന്നതു കണ്ടു. പിന്നീട് ഒരു പിടി അരിമണിയുമായിട്ടായിരുന്നു കറക്കം. കോഴിയമ്മയും കുഞ്ഞുങ്ങളും എന്നും ഓടിവരും, ടൈപ്പിസ്റ്റേ ടൈപ്പിസ്റ്റേ, റൈസ് താ റൈസ് താ എന്നു പറഞ്ഞ്.

ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങള്‍ വളര്‍ന്നു. ഈ കമ്പ്യൂട്ടറ് പ്യൂരിഫൈഡ് അരിയില്‍ താല്പര്യം പോയി.

ഇന്നലെ കോഴിയമ്മ അവര്‍ക്ക് മണ്ണിനടിയില്‍ നിന്ന് ഒരു പഴുതാരയെ ജീവനോടെ പിടിച്ച് കൊത്തി കൊത്തി ക്കൊന്ന് തിന്നാനിട്ടു കൊടുത്തു. അവയ്ക്ക് മണ്ണിനടിയില്‍ നിന്നു കിട്ടുന്ന പഴുതാര, നനയന്‍ ചാത്തന്‍,ചാഴി ഇത്യാദികളോടായി താല്‍പ്പര്യം.

പിന്നെ എഴുത്തുകാരിയുടെ അരിയെ അവര്‍ മൈന്‍ഡില്ല. അതോടെ എഴുത്തു കാരിയേയും.

അതിനിത്ര കരയാനെന്തിരിക്കുന്നു.

dont worry - be happy :)

പകല്‍കിനാവന്‍ | daYdreaMer said...

കൂടെയുണ്ടേ...!
സ്നേഹപൂര്‍വ്വം
പകല്‍ കിനാവന്‍...

Typist | എഴുത്തുകാരി said...

indiaheritage,
അനില്‍,
കാപ്പിലാ‍ന്‍,
നാടകക്കാരന്‍,
ഹരീഷ് -
സപ്നാ,
madai,
തെന്നാലിരാമന്‍,
കൂടെയുണ്ടെന്നു പറഞ്ഞവര്‍ക്കും, മിഠായി പ്രോമിസ് ചെയ്തവര്‍ക്കും, എല്ലാര്‍ക്കും നന്ദി.

മുസാഫിര്‍ said...

പ്രിയപ്പെട്ട എഴുത്തുകാരി.ആംഗലേയത്തിനു ക്ഷമ.

Hold fast to dreams
For if dreams die
Life is a broken-winged bird
That cannot fly.

Hold fast to dreams
For when dreams go
Life is a barren field
Frozen with snow.

-Langston Hughes

വികടശിരോമണി said...

ഞാനും പ്രിയ ഉണ്ണികൃഷ്ണനോടൊപ്പമാ.

തേജസ്വിനി said...

എഴുത്തുകാരി ചേച്ചീ

എല്ലാം മിഥ്യയെന്നറീയുമ്പോഴും
പലപ്പോഴും പിടിവിട്ടുപോവും..
പിന്നെ ഓര്‍ത്തുചിരിക്കും.

ചിരി ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ-

വിജയലക്ഷ്മി said...

ഒറ്റപ്പെടുന്നു എന്ന തോന്നല്‍ വേണ്ട കേട്ടോ ...നമ്മളെല്ലാരും കൂടെയുണ്ട് ...

|santhosh|സന്തോഷ്| said...

Athe... ellam midhya thanne.. sankadam varumbil njangalepolulla bloggermaarumaayi share cheyyu.. THeerchayaayum mana sukham kittum.

Aasamsakal

പാറുക്കുട്ടി said...

ഒറ്റപ്പെടുന്നത് വല്ലാത്ത ഒരവസ്ഥ തന്നെയാണേ. എന്നാലും എനിക്ക് മുന്നേ കമന്റിയവരു പറഞ്ഞതെല്ലാം കേട്ടല്ലോ അല്ലേ? അതുതന്നെയാണ് എനിക്കും പറയാനുള്ളത്. മറക്കണ്ട, എല്ലാരും കൂടെയുണ്ട്. ഈ ഞാനും. ഇനിയൊന്ന് ചിരിച്ചേ.

Typist | എഴുത്തുകാരി said...

പ്രിയാ, ശരിയാണ്, എന്നാലും കൂടെ ഉണ്ടെന്ന് പറയുന്നതു കേള്‍ക്കുന്നതെങ്കിലും ഒരു സുഖമല്ലേ, ആഗ്രഹിച്ചാല്‍ പോലും പലര്‍ക്കും അതിനു കഴിയില്ലെങ്കില്‍ പോലും.

വേറിട്ട ശബ്ദം, ആദ്യമായല്ലേ ഇവിടെ? സ്വാഗതം, നന്ദി.

മാണിക്യം - അയ്യോ ഞാനില്ലേ കരയാന്‍, ബൂലോഗം മുഴുവന്‍ കരഞ്ഞാല്‍ ബുദ്ധിമുട്ടാവില്ലേ?

വേണു, പോകാന്‍ പറഞ്ഞു, അല്ല പിന്നെ.

സങ്കുചിതന്‍, പറഞ്ഞാല്‍ പിന്നെ കേക്കാതെ പറ്റ്വോ? happy ആയി.

പകല്‍കിനാവനേ നന്ദി.

മുസാഫിര്‍, ക്ഷമ തന്നിരിക്കുന്നൂട്ടോ.

വി ശിരോമണി - ശരിയാ, എന്നാലും എല്ലാരും ഉണ്ടെന്നു പറയുമ്പോള്‍ ഒരു സുഖം.

തേജസ്വിനി,
വിജയലക്ഷ്മി,
സന്തോഷ്,
പാറുക്കുട്ടി, എല്ലാര്ക്കും നന്ദി, ഇവിടെ വന്നതിനും, കൂടെ ഉണ്ടെന്നു പറഞ്ഞതിനും.‍

ജെ പി വെട്ടിയാട്ടില്‍ said...

നല്ല പോസ്റ്റ്
ആശംസകള്‍..........

yousufpa said...

ഒറ്റപ്പെടുമ്പോഴുള്ള വേദന അതി കഠിനം തന്നെ ആണ്.

നല്ല എഴുത്ത്.

ഗൗരിനാഥന്‍ said...

ഒറ്റക്കാവാതിരിക്കട്ടെ

പിരിക്കുട്ടി said...

എപ്പോളും എല്ലാവരും ഒറ്റക്കല്ലേ
ഒറ്റപ്പെടല്‍ നമുക്ക് അനുഭവപ്പെടുന്നത് മാത്രം ആരൊക്കെയോ എങ്ങോ പോയി മറയുമ്പോള്‍ മാത്രം

സൂത്രന്‍..!! said...

ഒറ്റക്കല്ലല്ലോ ഞങ്ങള്‍ ഒക്കെ ഇല്ലേ കൂടേ?
മാനസിക സുഖം കൈവരാൻ ഈശ്വരനോട് പറയുക...