മനസ്സിലെവിടെയോ ഒരു വിഷാദം ബാക്കി നില്ക്കുന്നു. എന്താണെന്നല്ലേ, പറയാം.
ഇന്നു പഴയ ഒരു കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു. മലപ്പുറത്തെ പ്രസിദ്ധമായ ഇല്ലത്തെ ഒരു പാവം തിരുമേനി. 5-6 വര്‍ഷം വേദം പഠിച്ചിട്ടുണ്ട്. ധാരാളം വായിക്കുന്ന, നല്ല അറിവുള്ള ഒരു സാധു മനുഷ്യന്.
Education Dept.ല്‍ നിന്നും 2 വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്തു. ഭാര്യ ടീച്ചറായിരുന്നു. അവരും കഴിഞ്ഞ കൊല്ലം റിട്ടയര്‍ ആയി. ഈ ഭാഗത്തെ ഏതോ സ്കൂളിലായിരുന്നു, അതുമായി ബന്ധപ്പെട്ട ഒരു കടലാസ് ശരിയാക്കാന്‍ ഇരിങ്ങാലക്കുടക്കു വന്നതാണ്.
അദ്ദേഹത്തിന്റേയും ഭാര്യയുടെയും അഛനുമമ്മയും മരിച്ചിരിക്കുന്നു. അവര്‍ക്കു മക്കളുമില്ല.ഒന്നുരണ്ടു പ്രാവശ്യം ഇതു പറയുകയും ചെയ്തു, എന്നിട്ടു പതിവുപോലെ ഉറക്കെ ചിരിച്ചു, അതൊരനുഗ്രഹമാണെന്ന പോലെ, അല്ലെങ്കില്‍, അവര്‍ക്കതില്‍ ഒരു സങ്കടവുമില്ലെന്നു് നമ്മളെ ബോധ്യപ്പെടുത്തുന്ന മട്ടില്‍.
ധാരാളം സംസാരിച്ചു. ഇവിടത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. പുതിയ സിനിമകളെപ്പറ്റിവരെ സംസാരിച്ചു. ഇന്നു പോകണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ചെന്നിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള മട്ടില്‍ തിരക്കഭിനയിച്ചു.
പിന്നെ പോകാന്‍ നേരത്തെപ്പോഴോ മനസ്സു് അറിയാതെ തുറന്നുപോയ ഒരു നിമിഷത്തില്‍, അദ്ദേഹം പറഞ്ഞു, "ജീവിതം തന്നെ മടുത്തിരിക്കുന്നു, വല്ലാത്ത ഒരു ഏകാന്തത, ഒന്നിനും ഒരു അര്‍ഥമില്ലാത്തപോലെ". ഞാന്‍ കണ്ടു, ആ പതിവു ചിരി അപ്പോള്‍ മാത്രം ആ മുഖത്തില്ലായിരുന്നു.
അതു കഴിഞ്ഞും അദ്ദേഹം ചിരിച്ചു. പക്ഷേ, എനിക്കെന്തോ പിന്നെ പഴയപോലെ ചിരിക്കാന്‍ കഴിഞ്ഞില്ല. ആ കുറച്ചു വാക്കുകളിലൂടെ,അന്തരീക്ഷത്തിനു മൊത്തം ഒരു കനം വച്ചപോലെ. അവര്‍ അനുഭവിക്കുന്ന ആ കടുത്ത ഏകാന്തത അതിന്റെ എല്ലാ അര്‍ഥത്തിലും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്.
എഴുത്തുകാരി.
Saturday, February 9, 2008
തേങ്ങുന്ന മനസ്സിന്റെ ചിരി
Posted by Typist | എഴുത്തുകാരി at 9:47 PM
Subscribe to:
Post Comments (Atom)
28 comments:
മക്കളില്ലാത്തവരുടെ മാത്രം ദു:ഖമാണോ ഇതു്? ഉണ്ടായിട്ടും അതു അനുഭവിക്കാന്‍ കഴിയുന്നവര്‍ അത്രയധികം ഉണ്ടോ ഇപ്പോള്‍?
ezhuthukaari ithu ethra manoharamaanu. makkalillaatha dukham..
makkalundenkilum gunamillaatha makkal karanam
സ്നേഹവും വിരഹവും സ്വാന്തനവും കലര്‍ത്തുന്ന ഒരുപിടി ഓര്‍മകള്‍..
നാളുകള്‍ക്കുശേഷമാണ്
എഴുത്തുകാരിയുടെ ബ്ലോഗില്‍..
ഈ അനുഭവം മനസ്സിനൊരു
വിറയല്‍ ഉണ്ടാക്കുന്നുണ്ട്.
നന്ന്
മക്കളുണ്ടായാലു ജോലിയൊക്കെ ആയി പലരും ദൂരെയാകും.അപ്പോഴും തനിച്ച് തന്നെ
മക്കളില്ലാതവര്ക്ക് തോന്നും മക്കളില്ലാത്തതുകൊണ്ടാണെന്ന്.
മക്കളുള്ളവര്‍ക്കു മക്കളുണ്ടായിട്ടും ദുഃഖം.
മാറിയ കാലഘട്ടം.രണ്ടു പേരേയും വാര്‍ദ്ധക്യത്തില്‍ തുല്യ ദുഃഖിതരാക്കിയിരിക്കുന്നു...
സങ്കടം പൊട്ടിച്ചിരിയിലൊളിപ്പിയ്കാന് എപ്പോഴും എങ്ങനെ പറ്റും? ഏകാന്തതയാണു/സ്നേഹമില്ലായ്മയാണു മനസ്സിനെ ഞെരിയ്ക്കുന്ന ഒരേയൊരു വേദന. ബാക്കിയെല്ലാ കുറവുകളും ഇതിന്റെ മുന്പില് ഒന്നുമല്ല.
സഹജീവികള്‍ക്കായി ജീവിച്ചു അന്ത്യം സഹജീവികളില്‍ നിന്നും ഒറ്റപ്പെടുക- നമ്മുടെയൊക്കെ അന്ത്യം എങ്ങനെയാവുമോ.
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല,
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
എന്ന് പാടിയ കവിക്ക് (മുല്ലനേഴി)തെറ്റി.
:(
:(
ഉപാസന
ഇഷ്ടമായി
ആശംസകള്‍
അറ്റുപോകുന്ന ബന്ധങ്ങള്‍ കൂട്ടിവിളക്കാനാണു പാട്.അടുത്ത സേനഹിതര് അടുത്തുള്ളപ്പോള്‍ നാ അവരില്‍ ഓരാള് തന്നെയാണു
അനാഥത്വം എല്ലാവര്ക്കും ഒരുപോലെ വേദനാജനകമാണ്.
വളരെ നല്ല കുറിപ്പ്. ഹൃദ്യമായി തോന്നി. ഒപ്പം മനസ്സില്‍ ഒരു വിഷാദവും.
ഇത് മനുഷ്യന്റെ ഒരു മറ്റൊരു മുഖം മാത്രമാണ് മറച്ചു വയ്ക്കുന്ന അല്ലെങ്കില്‍ മറച്ചു വയ്ക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന മറ്റൊരു ഭാവം...
ഇത്തരം പ്രയാസങ്ങളുടെയും വിഷമങ്ങളുടെയും ഇടയിലും സമര്‍ത്ഥമായി ചിരിച്ചു നടക്കുന്ന എത്രപേര്‍...
കഥ ഒരുപാടൊരുപാടിഷ്ടമായി...
കൊള്ളാം ട്ടോ...
എഴുത്തുകാരീ,
ഏകാന്തത ചിലര്‍ക്ക് അനുഗ്രഹമായിരിയ്കാം...
പക്ഷേ, ഭ്രൂരിപക്ഷത്തിനും അത് നിരാശയും, വിഷമവും സമ്മാനിയ്ക്കും...
നല്ലൊരു പോസ്റ്റ്....
ഇതു പോലെ മനസ്സിലെ വിഷാദം പുറത്തറിയിയ്ക്കാതെ ഒരു ചെറുചിരിയും മുഖത്തണിഞ്ഞ് നടക്കുന്ന എത്രയൊ പേര്?
ഈ അനുഭവം പങ്കു വച്ചത് നന്നായി.
:)
സങ്കടങ്ങള്‍ക്കിടയിലെ ചെറിയ ചിരിത്തുണ്ടുകളെയല്ലെ നമ്മള് ജീവിതത്തിന്റെ മധുരമാക്കുന്നത്.. a haunting writing..
പ്രിയ ടൈപ്പിസ്റ്റേ,
ഇതുപോലെയുള്ള അനേക ജീവിതങ്ങള്‍ നമ്മുടെ ഇടയില്‍ കാണാവുന്നതാണ്, എന്നാല്‍, സന്താനപുഷ്ടികൊണ്ട് ത്രുപ്തിവന്ന മാതാപിതാക്കളെ അവരുടെ മക്കള്‍ തന്നെ വിഷം കൊടുത്തു കൊല്ലുകയും, വാര്‍ധക്യ മന്ദിരത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്യുന്ന ലോകത്താണ് നമ്മളൊക്കെ....!!!!!!!!!!!!!!!!
വളര്‍ന്നു വരുന്ന തലമുറക്കായി പ്രാര്‍ത്ഥിക്കുക
അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്....
എഴുത്തുകാരി... വല്ലത്ത നൊമ്പരം ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇവിടെ എന്റെ മനസില്‍ തങ്ങി നില്ക്കുന്നു. ഇപ്പോഴും.
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.
എഴുത്തുകാരീ .... ഇതു മക്കളില്ലത്തവരുടെ മാത്രം ദുഖ: മല്ല ... ഒരുപാടു ഒട്ടപെടലുകളുള്ള മനസ്സുകളുടെ അനുഭവമാണ് .........
എഴുത്തുകാരീ.........
നന്നായിട്ടുണ്ട് ട്ടോ......
makkalulla palrum vridhasadanangalil,allengil pravaasi makkalude panathinte thadavrayil..makkalillathavar....samaanathakalillathe dughathalangal....
Post a Comment