Wednesday, September 19, 2007

പ്രകൃതിയുടെ വികൃതി

രാവിലെ കറി വയ്ക്കാന്‍ മുറിച്ചതാണ് കൊപ്പക്കായ (papaya) -- ചില സ്ഥലങ്ങളില്‍ ഇതിനെ കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെയാണ് പറയുന്നതു്.

സാധാരണ ഇതിന്റെ കുരു (മൂത്തതിന്റെ) കുരുമുളകുപോലെ കറുത്തു് മണിമണി ആയിട്ടായിരിക്കും.
എന്നാല്‍ ഇതൊന്നു നോക്കൂ. ഞാന്‍ ആദ്യമായിട്ടാണിങ്ങിനെ കാണുന്നതു്. എനിക്കു കൌതുകം തോന്നി. എന്നാല്‍ നിങ്ങളേക്കൂടി കാണിക്കാം എന്നു കരുതി.




ഒരു മുഴുത്ത കശുവണ്ടി പരിപ്പിന്റെ ഇരട്ടിയോളം വലിപ്പമുണ്ട്‌. കായുടെ സ്വാദിനോ, മരത്തിന്റെ ഇലയ്ക്കോ ഒന്നും ഒരു വ്യത്യാസവുമില്ല. പറമ്പില്‍ മറ്റൊരു മരമുണ്ട്‌. അതിലെ കായുടെ കുരു സാധാരണപോലെ തന്നെ. ഇതെന്താ ഇങ്ങിനെ? ആരെങ്കിലും ഒന്നു വിശദീകരിക്കാമോ?



എഴുത്തുകാരി.

26 comments:

ശ്രീ said...

ഇതിന്റെ വിശദീകരണമല്ലേ എഴുത്തുകാരീ, പോസ്റ്റിന്റെ തലക്കെട്ടു തന്നെ... ;)

ഇത് പ്രകൃതിയുടെ വികൃതി തന്നെ!

(ഒരറിയിപ്പ് : ശാസ്ത്രിയമായി ഈ സംഭവം വിശദീകരിക്കാനറിയാവുന്ന പുലികള്‍‌ വല്ലവരും ബൂലോകത്ത് എവിടേലും കറങ്ങി നടപ്പുണ്ടേല്‍‌ ഇവിടെ റിപ്പോര്‍‌ട്ട് ചെയ്യേണ്ടതാകുന്നു)

കുഞ്ഞന്‍ said...

പ്രകൃതിയുടെ വികൃതി...അത്ഭുതം തന്നെ

ഇതു ബ്ലോഗിലിട്ട എഴുത്തുകാരിക്ക് നന്ദി..


ശ്രീയുടെ അറിയിപ്പ് ശ്രദ്ധിക്കട്ടേ ബൂലോകവാസികള്‍

Sands | കരിങ്കല്ല് said...

ഇതു കൊള്ളാല്ലോ വീഡിയോണ്‍!

അടുത്ത്‌ നില്‍ക്കുന്ന കശുമാവിന്മേല്‍ കുരുമുളകു്‌ പോലെയാണോ കശുവണ്ടി എന്നു്‌ നോക്കൂ.. ;)

കരിങ്കല്ല്‌.

സു | Su said...

ആശ്ചര്യം തന്നെ. ഇങ്ങനെ ഉണ്ടാവുമോയെന്തോ?

പ്രകൃതിയുടെ വികൃതി എന്നല്ലല്ലോ തലക്കെട്ടിലുള്ളത്?

പ്രക്യതി എന്നാണല്ലോ അല്ലേ? prakr^thi,

vikr^thi.

വേണു venu said...

മണ്ണിനോ, കിട്ടുന്ന വളത്തിനോ വ്യത്യാസം വല്ലതും ഉണ്ടോ. അതും അല്ലെങ്കില്‍‍ പിന്നെ ഇതും വിക്രമന്‍റെ അക്രമം തന്നെ.
ഏഴുത്തുകാരീ പോസ്റ്റിഷ്ടപ്പെട്ടു.:)

മഴത്തുള്ളി said...

എഴുത്തുകാരീ,

രസകരമായിരിക്കുന്നല്ലോ :)

അടുത്ത്‌ നില്‍ക്കുന്ന കുരുമുളകു്‌ ചെടിയില്‍ പതിവില്‍ കവിഞ്ഞ കുരുമുളകുണ്ടോ എന്നു നോക്കൂ. എങ്കില്‍ പപ്പായയുടെ കട്ടെടുക്കുന്നതാവാം ;)

സഹയാത്രികന്‍ said...

ഇതു കൊള്ളാലോ എഴുത്തുകാരി... അതിശയം തന്നെ.... വൈലൂരപ്പന്റെ ഓരോ ലീലാ വിലാസങ്ങളേ....!

:)

മയൂര said...

ആശ്ചര്യം പ്രകൃതിയുടെ വികൃതി ...

Mr. K# said...

ആ കുരു നട്ടാല്‍ മുളക്കുമോ എന്നു നോക്കണം.

ഏ.ആര്‍. നജീം said...

ഇതു പ്രകൃതിയുടെ അനന്തതയുടെ അവിരാമമായ നിഗൂഡതകളിലൂടെ അനുഭവിച്ചറിയേണ്ടുന്ന ഒരു അന്താരാഷ്‌ട്ര സംഭവമാണോ എന്ന് സംശയിക്കേണ്ടിയിര്‍ക്കുന്നു...
( കൂടുതല്‍ ഒന്നും ചോദിക്കരുത് ഞാന്‍ ആറ് മാസത്തെ ലീവിന് നാട്ടിലേക്ക് പോവുകയാ..! )
:)

Typist | എഴുത്തുകാരി said...

ശ്രീക്കുട്ടോ, ശരിതന്നെ. നോക്കിയിരിക്ക്യാ അല്ലേ, എന്തെങ്കിലുമൊന്നു കാണാന്‍. (പിണങ്ങല്ലേ, വെറും തമാശക്കാണേ!!)

കുഞ്ഞന്‍ - നന്ദി -- ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തില്ല.

സന്ദീപ് - പറഞ്ഞപ്പോഴാ ശ്രദ്ധിച്ചതു്, തൊട്ടടുത്തുതന്നെ ഒരു കശുമാവും, കുരുമുളകും ഉണ്ട്‌.

സൂ -- പറഞ്ഞതു ശരിയാണ്. നന്ദി. കുറേ നേരം പാടുപെട്ടിട്ടാ അങ്ങിനെ ഒന്നെഴുതിക്കിട്ടിയതു്. ഇപ്പോ മനാസ്സിലായി.

വേണൂ, ഇല്ലാ, എല്ലാം സാധാരണപോലെതന്നെ.

മഴത്തുള്ളീ , എന്തായാലും അടുത്തുള്ള കുരുമുളകില്‍ നന്നായി പിടിച്ചിട്ടുണ്ട്‌ ഇപ്രാവശ്യം. മോഷണമാണോന്നറിയില്ല.

സഹയാത്രികന്‍ -- അപ്പോ മഹാമുനിമംഗലത്തപ്പനെ പരിചയമില്ലേ?

മയൂര -അതല്ലാതെ വേറൊന്നുമില്ല, പറയാന്‍.

കുതിരവട്ടന്‍ - ഞാനും വിചാരിച്ചിട്ടുണ്ട്‌, നട്ടു നോക്കണമെന്നു്.

നജീം - നാട്ടില്‍ പോയി ഒളിച്ചാലും, ഓടിച്ചിട്ടു പിടിക്കും.

സൂര്യോദയം said...

മൂത്ത്‌ മുരടിച്ചു പോയതിനാല്‍ അതിനുള്ളിലെ കുരുക്കള്‍ക്ക്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ അവ ചുറ്റുമുള്ള കാമ്പ്‌ ആവാഹിച്ച്‌ വലിച്ചെടുത്ത്‌ ഈ അവസ്ഥയില്‍ എത്തിയതാവാം... എങ്ങനേണ്ട്‌... എങ്ങനേണ്ട്‌?.. :-)

ഉപാസന || Upasana said...

ഇത് സിമ്പിള്‍ അല്ലേ...
ആ കപ്പമരത്തിനടുത്ത് ഒരു കശുമാവ് ഉണ്ടായിരിക്കും. ഇല്ലേ...?

അതിന്റെ പൂമ്പൊടി വന്ന് വീണ് ഉണ്ടായ സങ്കര ഇനം കപ്പങ്ങയാണ് ഇത്.

ഇതിന്റെ കുരു വളര്‍ന്ന് ഉണ്ടാകുന്ന കപ്പങ്ങയും ഇതേ പോലുള്ള കപ്പങ്ങ തരാന്‍ സാദ്ധ്യതയുള്ളതായി ഉപാസന പ്രശ്നത്തില്‍ കാണുന്നു.
:)
ഉപാസന

Typist | എഴുത്തുകാരി said...

സൂര്യോദയം -അതെനിക്കു് ഇഷ്ടായി, ഇഷ്ടായി.
ഉപാസന - പ്രശ്നത്തില്‍ കാണുന്നതു ശരിയാണ്. അടുത്തൊരു കശുമാവുണ്ട്‌.

ബൂലോഗത്തില്‍, ചാലക്കുടിക്കാരൊരുപാടുണ്ട് അല്ലേ?

ആവനാഴി said...

മിശ്രവിവാഹം!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇത് പ്രകൃതിയുടെ വികൃതി തന്നെ!

ബാജി ഓടംവേലി said...

ഞാനും

Typist | എഴുത്തുകാരി said...

ആവനാഴി, മുഹമ്മദ് സഗീര്‍, ബാജി-
പ്രകൃതിയുടെ വികൃതി കണ്ടാസ്വദിച്ച എല്ലാവര്‍ക്കും നന്ദി.

ഹരിശ്രീ said...

ഇത് പ്രകൃതിയുടെ വികൃതി തന്നെ...

ഇരട്ട പപ്പായ കണ്ടിട്ടുണ്ടെങ്കിലും ( ഒന്നിന്റെ ഉള്ളില്‍ മറ്റൊന്ന്)

ഇത്തരം ഒന്ന് ആദ്യം..

ഇത്തരത്തിലുള്ള കാഴ്ചകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

Typist | എഴുത്തുകാരി said...

പ്രകൃതി ഇനിയും വികൃതി കാണിച്ചാല്‍, തീര്‍ച്ചയായും കാഴ്ച്ചകളും തരാം, ഹരിശ്രീ.

... said...

കപ്ലങ male/female
ഉ൯ടെന്ന് പറഞ് കേട്ടിട്ടു൯ട്.ഇനി അതാണോ എന്നറിയത്തില്ല.
കപ്ലങ തണ്ടി൯ടെ നിറം നോക്കിയാണ് അത് തിരിച്ചറിയുന്നത് എന്നും കേട്ടിട്ടു൯ട്
നേരാണോ എന്നറിയത്തില്ല കേട്ടോ

Typist | എഴുത്തുകാരി said...

അഭിലാഷേ, എന്തായാലും അതിലുണ്ടാവുന്നതെല്ലാം അതുപോലെതന്നെ. ഒരെണ്ണം കൂടി പൊട്ടിച്ചുനോക്കി. ആതിലും കുരു അങ്ങിനെ തന്നെ.

[ nardnahc hsemus ] said...

ഹഹ അതു കലക്കി.. എല്ലാരും പറഞപോലെ കശുമാവിന്റെ അടുത്തുനില്‍ക്കുന്നാതായിരിയ്ക്കുമോ പ്രശ്നം?? അതൊന്നു പരീക്ഷിയ്ക്കണമെങ്കില്‍, വല്ല തെങിന്റെ ചുവട്ടിലോ, പ്ലാവിന്റെ ചുവട്ടിലോ നില്‍ക്കുന്ന പപ്പായ, മുറിച്ചു നോക്കേണ്ടിവരും! ഉള്ളില്‍ വല്ല തേങയോ ചക്കക്കുരുവോ കാണുന്നുണ്ടെങ്കില്‍, സംഭവം പ്രശ്നം തന്നെ... ഇനിയിപ്പൊ ആരെങ്കിലും “ഒടി” വച്ചതാകുമോ?? കവിടിനിരത്തണോ?? :)

Typist | എഴുത്തുകാരി said...

സുമേഷു്ജീ, നന്ദി.

മണിലാല്‍ said...

very nice.goodluck.

മണിലാല്‍ said...

എഴുത്തിന്റെ കാര്യങ്ങള്‍ എഴുത്തു കാരിക്കറിയാം.ആശംസകള്‍