ഒരോണം കൂടി. പൊന്നിന്‍ ചിങ്ങം വന്നു. ഇന്നു് ചിങ്ങം ഒന്നു്. അത്തവും ഇന്നുതന്നെ. മഴയൊക്കെ മാറി, നല്ല തെളിഞ്ഞ വെയില്‍. ഇനി പത്ത് നാള്‍ മാത്രം പൊന്നോണത്തിനു്.
മാവേലിത്തമ്പുരാനേ, ഞങ്ങള്‍ കാത്തിരിക്കുന്നൂ, പൂക്കളവുമൊരുക്കി, അങ്ങയെ വരവേല്‍ക്കാന്‍.
ഒരു നാടന്‍ പൂക്കളം, ചെമ്പരത്തിയും, ശംഖുപുഷ്പവും, മത്തപ്പൂവുമൊക്കെ കൊണ്ട്.
ആശംസകള്‍, എല്ലാ ബൂലോഗ സുഹ്രുത്തുക്കള്‍ക്കും.
എഴുത്തുകാരി.
Friday, August 17, 2007
ഓണം വരവായി.
Posted by Typist | എഴുത്തുകാരി at 11:14 AM
Subscribe to:
Post Comments (Atom)
23 comments:
ആശംസകള്‍, എല്ലാവര്‍ക്കും.
പൂക്കളം നന്നായിരിക്കുന്നു... താങ്കള്‍ക്കും പുതുവത്സരാശംകള്‍..
ആശംസകള്‍.!
തുമ്പപ്പൂ എവിടെപ്പോയീ?
ഓണാശംസകള്‍.
പൂക്കളം നന്നായി
അത്തത്തിനു പൂക്കളമുണ്ടക്കുന്നതിനു നിയമങ്ങള്‍ ഉണ്ടോ?
അതായത്
ഒന്നാം ദിവസം ഒരിനം പൂവ്,
രണ്ടാം ദിവസം രണ്ടിനം
പത്താം ദിവസം പത്തിനം എന്നിങ്ങനെ
ഓണാശംസകള്‍...
മുറ്റം മെഴുകാതെയാണോ ഈ പൂക്കളമിട്ടത്? (അതോ തോന്നലാണോ?)പൂക്കളും വളരെ കുറഞ്ഞു പോയതു പോലെ...
എങ്കിലും പൂക്കളങ്ങളൂം പൂവിളികളും വിരളമായ ഈ പുതു യുഗ്ഗത്തില്‍ ഇതു തന്നെ ധാരാളം...
ഓണാശംസകള്‍!
ഓണാശംസകള്‍
ടൈപ്പിസ്റ്റിനും ടൈപ്പിസ്റ്റിന്റെ
കുടുംബത്തിലെ മറ്റ് എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍....
ഓണാശംസകള്‍ പത്തെണ്ണം. (പത്തുദിവസവും കൃത്യമായി ഓരോന്നു വച്ചെടുത്തോ...)
:)
ഓണാശംസകള്‍
ശ്രീ പറഞ്ഞതു തന്നെയായിരുന്നു സംശയം.. മുറ്റം മെഴുകിയില്ലേ..എന്ന്..
പക്ഷെ നന്നായി ട്ടൊ..
ഓണാശംസകള്‍
ആശംസകള്‍ നേര്‍ന്ന, അഭിപ്രായം പറഞ്ഞ
സഹയാത്രികന്‍, വേണു, സൂ, ഉറുമ്പു്, ജാസു, ശ്രീ, ബാജി, സാന്‍ഡോസ്, സുനിഷ് തോമസ്, മെലോഡിയസ്, എന്റെ ഉപാസന,
p.r. എല്ലാര്‍ക്കും നന്ദി.
അങ്ങോട്ടും ആശംസകള്‍.
സൂ, തിരുവോണത്തിനു് ത്രിക്കാക്കരപ്പന്‍ വക്കുമ്പോഴാണ്, ഞങ്ങള്‍ തുമ്പപ്പൂ (ചെടിയോടുകൂടി) വക്കാറുള്ളതു്. പൂക്കളം ഇടുമ്പോള്‍ സാധാരണ പൂക്കള്‍ മാത്രമേ വക്കാറുള്ളൂ. (തുമ്പപ്പൂ ഇടുന്നതുകൊണ്ടു് അപകടമൊന്നുമില്ല്ലാട്ടോ)
ഉറുമ്പ് - അങ്ങിനെ നിയമം ഒന്നുമില്ല. മൂലം നാളില്‍ മാത്രം മൂലയോടുകൂടിയ പൂക്കളം ഇടാറുണ്ട്.
ശ്രീയുടേയും, p.r.ന്റേയും സംശയം അസ്ഥാനത്തല്ല, മുറ്റം എഴുകിയിട്ടുതന്നെയാണ് ഇടേണ്ടതു്, പക്ഷേ മെഴുകാതെതന്നെയാണിട്ടിരിക്കുന്നതു്.
അന്നു് ഇത്രയും പൂവേ കിട്ടിയുള്ളൂ, ശ്രീ, വീട്ടില്‍നിന്നു്.
എഴുത്തുകാരീ...
സൂവേച്ചി പറഞ്ഞതു പോലെ ഞങ്ങളൊക്കെ ഓണപ്പൂക്കളത്തിലെ പ്രധാന ഇനമായി കണക്കാക്കാറുള്ളത് തുമ്പപ്പൂവാണ്‍. പിന്നെ അവസാന നാളുകളില്‍ തൃക്കാക്കരപ്പനോടുകൂടി വയ്ക്കുമ്പോള്‍ തുമ്പ ചെടിയും വയ്ക്കും
:)
ഒരിക്കല്‍ക്കൂടി ഓണാശംസകള്‍!
ശ്രീ, ചാലക്കുടിക്കാരനല്ലേ, അപ്പോള്‍ നമ്മള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടാകേണ്ട കാര്യമില്ലല്ലോ.
ഞങ്ങള്‍, ചെറുപ്പത്തില്‍, കുട്ടികളെല്ലാവരും കൂടി, തലേന്നു് വൈകീട്ടു് തന്നെ, അമ്പലപറമ്പില്‍ നിന്നു്, തുമ്പപ്പൂവും, നീലനിറത്തില്‍ ഒരു ചെറിയ പൂവുണ്ടു് (ഈച്ചപൂവു് എന്നാ ഞങ്ങള്‍ പറയുക) അതും, മുക്കുറ്റിപൂവും എല്ലാം പറിച്ചു കൊണ്ടുവക്കുമായിരുന്നൂ, പിറ്റേന്ന് ഓണം വയ്ക്കാന്‍.
തുമ്പപ്പൂ, ഒരു സാധാരണ പൂ എന്ന നിലയില്‍ ഉണ്ടെങ്കില്‍ വക്കാറുണ്ട് എന്നല്ലാതെ നിര്‍ബന്ധമായി വക്കാറുള്ളതു്, ത്രിക്കാക്കരയപ്പന്‍ വക്കുമ്പോള്‍ ചെടിയോടുകൂടി വക്കാറുള്ളതാണ്.
എല്ലാ ചടങ്ങുകളിലും പ്രാദേശികമായി ചില ചില വ്യത്യാസങ്ങളുണ്ടാവാറുണ്ടല്ലോ, അതായിരിക്കും.
എന്തായാലും, നന്ദി, ശ്രീ. ഓണത്തിനു് നാട്ടില്‍ വരുന്നില്ലേ?
ആശംസകള്‍.
നന്നായി. ഓണാശംസകള്‍...
:)
അങ്ങനെ നിര്‍ബന്ധമായും ഉപയോഗിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ അറിയില്ല. ഞങ്ങള്‍ വീട്ടില്‍ പൂക്കളമിടുമ്പോള്‍ ദിവസവും ഒരു കുഞ്ഞു തുമ്പപ്പൂവെങ്കിലും ഉള്‍ക്കൊള്ളിക്കാറുണ്ട് എന്നു മാത്രം.
ഇപ്പോള്‍ ഏറ്റവും വിരളമായി കിട്ടുന്ന ഒന്നായിരിക്കുന്നു തുമ്പപ്പൂ!(ഞാനും ചേട്ടനും ഈയടുത്ത കാലത്ത് വീട്ടുമുറ്റത്ത് തുമ്പപ്പൂ നട്ടിട്ടുണ്ട് എന്നതാണ്‍ സത്യം)
[ഓണത്തിന്‍ നാട്ടിലുണ്ടാകും 2 ദിവസം]
ഏറനാടന്‍, ഓണാശംസകള്‍.
ശ്രീ, അടുത്ത ഓണമാകുമ്പോഴേക്കും, തുമ്പ ചെടി കുറച്ചുകൂടി വളര്‍ന്നിരിക്കും. ആപ്പോള്‍ കുറച്ചു് എനിക്കും തന്നോളൂ.
simple "attham" wish u a simple happy onam
നന്ദി,' കാണാന്‍ മറന്ന' മാഷേ,
ഓണാശംസകള്‍.
ഓണാശംസകള്‍
പ്രിയ എഴുത്തുകാരി...,
അവസരോചിതം.
പൂക്കളം അതിന്റെ ഗ്രാമ്യതയാല്‍ ഭംഗിയായി...ചാണകം മെഴുകുന്ന ഒരേര്‍പ്പാട് പണ്ടുണ്ടായിരുന്നു .ചിത്രകാരന്റെ ഓണാശംസകള്‍ !!!
Post a Comment