പ്രണയികളുടെ ദിനം. അല്ലേ?. സ്വന്തം മനസ്സില്‍ മറ്റരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത സ്നേഹം. അതു തന്നെയല്ലേ പ്രണയം? അത് ആണിനു് പെണ്ണിനോടോ മറിച്ചോ തന്നെ ആവണമെന്നുണ്ടോ?. പെട്ടെന്ന് മനസ്സിലേക്കോടിവരുന്നതു് അതാണെങ്കിലും.
ഞാനും പ്രണയിക്കുന്നു. എന്റെ പ്രണയിനി മറ്റാരുമല്ല, ഈ ഭൂമി, ഈ പ്രക്യ്‌തി. പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍, നമ്മളെ സ്വീകരിക്കുന്ന പ്രക്യ്‌തിയെ. ഇളം തണുപ്പുള്ള പ്രഭാതം, ചെറിയ കാറ്റ്, പക്ഷികള്‍ പറന്നു തുടങ്ങുന്നു, മുറ്റത്തു് വിരിഞ്ഞു നില്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. എന്റെ മുറ്റത്തു് ഒരു പത്തിരുപത് നിറമെങ്കിലും എണ്ണാന്‍ കഴിയും എനിക്കു്.
(അതിനു വലിയ ഒരു garden ഒന്നും വേണ്ടാ, നമ്മുടെ പഴയ നന്തിയാര്‍വട്ടം, ചെമ്പരത്തി, മന്ദാരം,
തെച്ഛി, തുളസി, ഇതൊക്കെതന്നെ). എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒന്നാണ്, ഇതേ നിറങ്ങള്‍
ഉണ്ടാക്കാന്‍ മനുഷ്യനു് എന്തു പാടുപെടണം?
ഇതാ, കിഴക്കുദിക്കില്‍ ഉദിച്ചുയുരുന്നു, പൊന്നുതമ്പുരാന്‍ (അതു കാണാന്‍ കന്യാകുമാരിയിലൊന്നും പോണ്ട). തോട്ടത്തില്‍ ഒന്നു കറങ്ങി ഒരു ചായ കുടിച്ചേയുള്ളൂ, ആകാശവാണിയില്‍ (അതാവുമ്പോള്‍ പണിയെടുക്കലും ഒന്നിച്ചു നടക്കൂല്ലോ) 7.35 ന്റെ ചലച്ചിത്രഗാനങ്ങള്‍ -- യേശുദാസ് പാടിയ ചില ഗാനങ്ങള്‍.
സത്യന്‍ അന്തിക്കാടാണെന്നു തോന്നുന്നൂ, ഒരിക്കല്‍ പറഞ്ഞു, ദാസേട്ടന്‍ ജീവിക്കുന്ന ഈ കാലത്തു് ജീവിക്കാന്‍ സാധിച്ചതുതന്നെ ഒരു ഭാഗ്യമായി കരുതുന്നൂ, എന്നു്. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണതു്. ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹ്യ്‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."
ഇത്ര സുന്ദരമായ ഈ ഭൂമിയെ, ഈ പ്രക്യ്‌തിയെ, പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക?
(തീരെ വിക്യ്‌തമായ പ്രക്യ്‌തിയുമുണ്ടാവാം, അപ്പുറത്തു്).
ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ബ്ലോഗന്മാര്‍ നല്ലൊരു പങ്കു് കടലിന്നക്കരെയാണെന്നു് തോന്നുന്നു. അവരുടെ പ്രഭാതവും പ്രക്യ്`തിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.
എഴുത്തുകാരി.
Tuesday, February 13, 2007
valentine's Day -- ചില പ്രണയചിന്തകള്‍
Posted by Typist | എഴുത്തുകാരി at 5:21 PM
Subscribe to:
Post Comments (Atom)
5 comments:
“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി"
ആര്‍ക്കു് കഴിയും ഈ ഭൂമിയെ പ്രണയിക്കാതിരിക്കാന്‍?
എഴുത്തുകാരി.
പ്രണയിക്കാനും ആളുകള്‍ക്ക് ഒരു ദിവസം മാറ്റിവയ്ക്കേണ്ടിവരുന്നു!
(ഒരുപക്ഷേ, പ്രണയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ പോലും)
കിടു! എനിക്കീപ്പറഞ്ഞത് മുഴുവന്‍ മനസ്സില്‍ കാണാം ...
പിന്നെ പ്രണയിക്കാനായി ഒരു ദിവസം.... അതൊരു ചടങ്ങല്ലേ... പ്രണയിക്കല്‍ എന്നും ആവാം...
സന്ദീപ്
:)
വാലെന്റൈന്‍സ് രാവില്‍
യുവമിഥുനങ്ങളുടെ നടുവില്‍
തനിയെ ഡപ്പാംകൂത്ത് ആടി,
കൈകാല്‍ തളര്‍ന്നുപോയ്!
:)
Chechi, I've a beautiful prakruthiye with a small yard of chemparuthi, mandalram etc in Bahrain. Pls visit my garden.
Post a Comment