Friday, February 2, 2007

നെല്ലായി പുരാണം ****

(വിശലേട്ടോ, പേടിക്കേണ്ട, പാരയാവില്ല)

“കാളന്‍ നെല്ലായി” എന്നു കേള്‍ക്കാത്തവര്‍ എന്നു് കേള്‍ക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ ഈ
ഭൂമി മലയാളത്തില്‍. ആ നെല്ലായി തന്നെ ഈ നെല്ലായി.

കുറുമാലി പുഴയുടെ തീരത്തു് ത്രിശുരിനും ചാലക്കുടിക്കുമിടയില്‍, ക്രിത്യമായി പറഞ്ഞാല്‍ പുതുക്കടിനും കൊടകരക്കും (അതേ “കൊടകര പുരാണം" fame തന്നെ) നടുവില്‍. കുഗ്രാമമൊന്നുമല്ല, unlimited internet facility ഉണ്ട്‌, 2-3 ബ്ലോഗന്മാര്‍ ഉണ്ട്` സ്വന്തമായിട്ടു് (കരിങ്കല്ല്‌, അതുല്യ, പിന്നെ ഈ ഞാനും). ഗ്രാമത്തിന്റെ വിശുദ്ധി(അങ്ങിനെ ഒന്നുണ്ടെന്നു് എല്ലാരും പറയുന്നു) മുഴുവനായി കൈമോശം വന്നിട്ടില്ല. നല്ല കിടിലന്‍ കഥാപാത്രങ്ങളും ഉണ്ടിവിടെ. അതൊക്കെ വഴിയേ.

അവിടെ പുഴയോരത്ത്‌, NH 47 ന്റെ വളരെ അടുത്ത്‌, “മഹാമുനിമംഗലം" ക്ഷേത്രം. പുഴക്കടവുണ്ടു്, ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും separate.. നടുവിലേക്കു നീന്തിച്കെന്നു്, ആരുമറിയാതെ, കുളിസീന്‍
കണ്ടാസ്വദിച്ചിരുന്ന വീരന്മാരുണ്ടായിരുന്നത്രേ.

അതൊക്കെ പൊട്ടേ. ഈ ക്ഷേത്രത്തിലെ ഉത്സവം -- 6 ദിവസം -- അതാണീ നടിന്റെ ഉത്സവം.
തട്ടുപൊളിപ്പന്‍ കലാപരിപാടികല്‍ ഒന്നുമില്ല. ഇന്നാട്ടുകാരുടെ കൊച്ച് കൊച്ച് തട്ടിക്കൂട്ട് പരിപാടികള്‍. ഭജന, ചാക്യാര്‍ കൂത്ത്‌, വനിതാരത്നങ്ങളുടെ തിരുവാതിര കളി, etc. etc. കാശു് ചിലവാക്കാന്‍ വലിയ താല്പര്യമില്ല, എന്നര്‍ഥം. സൌജന്യമായിട്ടാണെങ്കില്‍, വിരോധവുമില്ല. പക്ഷേ ഗ്രാമം, ഒരു കൊച്ചു പ്രദേശം മുഴുവനും, മനസ്സുകൊണ്ടു് അതാഘോഷിക്കുന്നു. ആറാട്ട്‌ (അവസാന ദിവസം) ആവുമ്പോഴേക്കും, ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന തോന്നല്‍.

ആ ഉത്സവലഹരിയിലാണിപ്പോള്‍, ഞങ്ങള്‍ നെല്ലയിക്കാര്‍.

പോരുന്നോ കൂടെ കൂടാന്‍?


എഴുത്തുകാരി.

****(1) കടപ്പാട്‌ -- വിശാലമനസ്കന്‍.
(2) കൊടകര പുരാണത്തിന്റെ പ്രതീക്ഷയില്‍ തുടങ്ങല്ലേ, അതൊരു വല്ലാത്ത range ആണേയ്

13 comments:

Sandeep Sadanandan said...

ഞാന്‍ തന്നെ ആദ്യത്തെ തേങ്ങ ഉടക്കാം...

പുഴയെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു. പണ്ട് എന്നും ഞാന്‍ പുഴയില്‍ പോയിരുന്ന സമയത്ത് കൂടെ വന്ന് എന്റെ സോപ്പ് എടുത്തുപയോഗിക്കുമായിരുന്ന.. ആ 65 വയസ്സുള്ള കുളിക്കൂട്ടുകാരിയെ ഓര്‍മ്മ വരുന്നു :)

അക്ഷരപ്പിശാചുകളെ ചെറുതായൊന്നു നിയന്ത്രിക്കണം... പതുക്കെ ശരിയാവും “ലിപി”.

സന്ദീപ്.

Peelikkutty!!!!! said...

:)

സു | Su said...

ഇത് അതുല്യേച്ചി അല്ലല്ലോ അല്ലേ? ഉത്സവം തുടങ്ങിയോ? ഞാന്‍ വന്നിട്ട് പുഴയുടെ കരയില്‍ നിന്നാല്‍ മതിയോ? മീറ്റ് നടക്കുമോ?

Typist | എഴുത്തുകാരി said...

എന്താ സൂ അങ്ങിനെയൊരു സംശയം?
ഇത് ഒറിജിനല്‍ ഞന്‍ തന്നെയാണേയ്
ആദ്യം കും ടു പുഴയുടെ കര. എന്നിട്ടു നോക്കാം മീറ്റ് ന്റെ കാര്യം.

എഴുത്തുകാ‍രി.

സങ്കുചിത മനസ്കന്‍ said...

ഈ മഹാമുനിമംഗലം എന്ന അമ്പലത്തിന്റെ പേര് എവിടെയോ കണ്ടിട്ടുണ്ടല്ലോ? വൈലൂര് അമ്പലത്തിലേക്കുള്ള വഴിയുടെ എതിര്‍വശത്തുള്ള അമ്പലമാണോ?
അമ്മവഴിയും അച്ഛന്‍ വഴിയും ഞാനുമൊരു നെല്ലായി വഴിക്കാരനാണ് (ആനന്ദപുരം)
കഥകള്‍ പോരട്ടേ!

കുറുമാന്‍ said...

പോരട്ടെ എഴുത്തുകാരി, നെല്ലായി പുരാണം. നമ്മടോടന്ന വല്യ ദൂരമൊന്നുമില്ല ഇവിടേക്ക്. ചുമ്മാ മാപ്രാണത്ത് ചെന്ന് ഒന്നു തിരിഞ്ഞ്, പുതുക്കാട് ഷാപ്പില്‍ കയറി ഹൈവേയിലെത്തി, കുറുമാലി പുഴയുടെ പാലം കടന്നാല്‍ എത്തീല്ലേ നിങ്ങറോറെ.

പക്ഷെ കഴിഞ്ഞു ഇരിങ്ങാലക്കുടയുമായുള്ള കത്തിക്കല്‍. എട്ടാം തിയതി ഇരിങ്ങാലക്കുടയില്‍ നിന്നും വേരു പറിച്ച്, തൃശ്ശൂര്‍ ചീയാരത്തേക്ക് (ചീയാരത്തിനും, വലിയാലക്കലിന്നും നടുക്ക്). പിന്നെ അയല്‍പ്പക്കമായി, ഡാലിയും,വിവിയുമൊക്കെ കാണുമെന്നുള്ള ഒരാശ്വാസം :)

kaithamullu - കൈതമുള്ള് said...

കുറുമാന്റൊപ്പം ഞാനും കൂടാം. ആദ്യം മാപ്രാണം ഷാപ്പീന്ന് തന്നെ തുടങ്ങാം (അവ്ടത്തെ കാട വറുത്തതിന്റെയൊര് ടേസ്റ്റ്...ഹോ!)
-ആനന്ദപുരത്താത്രേ എന്റെ അമ്മാമ്മേടെ തറവാട്..അതിപ്പോ നാട്ടീ പോവുമ്പോ അമ്മയോടു ചോദിച്ചിട്ടേ പറയാന്‍ പറ്റൂ കിറുകൃത്യായി എവിടെയാണെന്ന്.

അരീക്കോടന്‍ said...

നെല്ലായി വരാന്‍ ഇപ്പോ സമയംല്ല... ഉത്സവം കണ്ട്‌ പോസ്റ്റിയാല്‍ കമണ്റ്റാം....

Typist | എഴുത്തുകാരി said...

utgwസങ്കുചിത മനസ്കോ, വൈലൂരിന്റെ ഓപ്പോസിറ്റ്
വഴിയിലൂടെയുള്ള അമ്പലം തന്നെ. അപ്പോള്‍
നമ്മള്‍ അയലക്കക്കാരാല്ലേ?

‍‍കുറുമാനേ, ഇരിങ്ങാലക്കുടയില്‍ നിന്നു വരുന്നതിനേക്കാള്‍ എളുപ്പത്തില്‍ ചിയ്യാരത്ത്‌
നിന്നു് എത്താം നെല്ലായിലേക്ക്. പുതുക്കാട്‌
ഷാപ്പില്‍ അപ്പോഴും കേറാം. പോരെങ്കില്‍
നെല്ലായിലും ഉണ്ടു് ഒരെണ്ണം. ഞങ്ങളെ വിളിക്കുന്നില്ലേ house warming നു്.

കൈതമുള്ളു ചേട്ടാ, s.k.ക്കും, കുറുമാനുമൊക്കെ
വഴി പറഞ്ഞുകൊടുത്തിട്ടുണ്ട്. ആനന്ദപുരം
connectionകാര്‍ കുറേ ആയല്ലോ.

അരീക്കോടന്‍, ഉത്സവം തകര്‍ക്കുന്നു. ഇന്നു്
പഞ്ചവാദ്യം, നാളെ തിരുവാതിരക്കളി. കഴിഞ്ഞിട്ടു കമന്റാം.

ഇടിവാള്‍ said...

നെല്ലായിക്കാരീ.സ്വാ‍ാഗതമ്മ്

വരൂ, തകര്‍ക്കൂ.... മറ്റൊരു തൃശ്ശൂക്കാരന്റെ ആശംസകള്‍..

ഈ നെല്ലായി നെല്ലായീ ന്നു കേക്കുമ്പോ എനിക്കു ഒരു കലിപ്പു വരും! കാര്യം, കൂടെപ്പടിച്ചിരുന്ന ഒരു ഭൂലോക ചെറ്റ (ബൂലോഗം അല്ല) ആ നാട്ടുകാരനായിരുന്നു!\\ഭീമന്‍ സുരേഷ് എന്നാ ഓന്റെ കുറ്റപ്പേര് ! അല്ലേ സങ്കൂ ;)

സങ്കുചിത മനസ്കന്‍ said...

കുറൂ,
നമ്മളും അയല്‍ക്കാരാണ് കേട്ടോ?
---- വീട്ടില്‍ പരമസുഖം എന്ന നിലയ്ക്ക് ഞാനും ചെലപ്പോ ചിയ്യാരത്ത് സെറ്റില്‍ ചെയ്യും.

ഇടീ, കാര്യം വീര്യം ചുറ്റുപാട് കണ്ടീട്ട് ഭീമനെ അറിയാത്ത നെല്ലായിക്കാര്‍ ഉണ്ടാകാന്‍ വഴിയില്ല.

Inji Pennu said...

ആഹാ,ഇതാരാ ഈ പുതിയ എഴുത്തുകാരി? എന്നാലും എഴുത്തുകാരിക്ക് ടൈപ്പിസ്റ്റ് എന്ന് റ്റ്രാന്‍സ്ലേഷന്‍ കൊടുത്തത് എനിക്ക് പിടിച്ചു..ഹഹാഹ്..:)

സ്വാഗതം ഉണ്ടേ!

ഇടിവാള്‍ said...

അല്ലാ.. ഇഞ്ചി പറഞ്ഞപ്പഴാ ഓര്‍ത്തേ..

ടൈപ്പിസ്റ്റ് എന്നു മലയാളത്തില്‍ പറഞ്ഞാല്‍.. കൊട്ടുകാരി എനല്ലേ അര്‍ത്ഥം ? ഹിഹി