പ്രഭാതം. പതിവുപോലെ സുന്ദരം. ഇളം തണുപ്പ്, കിളികള്‍ പാടുന്നു, ചെറിയ കാറ്റ്.
ഒരു ഒഴിവുദിവസത്തിന്റെ എല്ലാ തിരക്കുകളും.
അങ്ങിനെ ഞാന്‍ ഓടിനടക്കുമ്പോള്‍ ഇതാ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍". എങ്ങിനെ എന്നു ചൊദിച്ചാല്‍ ഒരുത്തരമേയുള്ളൂ , മുകളില്‍ പറഞ്ഞപോലെ “അടി തെറ്റിയാല്‍ ........ ".
X-ray കാണുന്നതിനുമുന്‍പേ Doctor പറഞ്ഞുകഴിഞ്ഞു, എല്ലിനു് സ്ഥാനഭ്രംശം, 4 weeks plaster. minimum 4 weeks, അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി.
ചുരുക്കി പറഞ്ഞാല്‍, ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
പെട്ടെന്നു് ഞാനൊരു VIP ആയപോലെ. ഈ പ്രദേശത്തുള്ളവര്‍ മുഴുവന്‍ വരുന്നു എന്നെ കാണാന്‍. പ്രായഭേദമെന്യേ - ചിലര്‍ കൂട്ടാന്‍ കൊണ്ടുവരുന്നു, ചിലര്‍ വെറുതെ ഇരിക്കുമ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും (latest മസാലദോശ, ഇന്നലെ). പുളിയിഞ്ചിയും, ഉപ്പിലിട്ടതും വേറെ ചിലര്‍ -അതാവുമ്പോള്‍ വേറൊന്നുമില്ലെങ്കിലും ഒരു പിടി ചോറുണ്ണാമല്ലോ. ഒഴിവുസമയം കിട്ടുമ്പോള്‍ ഓടി വരുന്നു എന്റെ ബോറടി മാറ്റാന്‍ (പാവം വെറുതെ ഇരിക്ക്യല്ലേ).
“ഇങ്ങിനെ ആയതു് ദൈവാധീനം, കിലുക്കത്തിലെ (മറ്റു് പലതിലേയും പോലെ) ജഗതിയേപ്പോലെ ആയിരുന്നെങ്കിലോ", "കാലിലായതോണ്ട് നടക്കാനല്ലേ ബുധിമുട്ടുള്ളൂ, കയ്യിലായിരുന്നെങ്കിലോ", "മറ്റെന്തോ വരാനിരുന്നതാണു്, അതിങ്ങനെ ആയതു് ഭാഗ്യം", “ കാലക്കേട് ഇങ്ങിനെ തീര്‍ന്നൂന്നു് കരുതി സന്തോഷിക്ക്യല്ലേ വേണ്ടതു്"
എന്തിനു പറയുന്നൂ, എനിക്കും തോന്നിത്തുടങ്ങി, ഒരു ഷോടതി അടിച്ചപോലെ. അല്ലെങ്കില്‍ ഇതൊന്നും മറ്റാര്‍ക്കും ഇല്ലല്ലോ.
ആഴ്ചയില്‍ ഒരു ദിവസം വന്നിരുന്ന പണിക്കാരി എന്നും വരുന്നു (ചേച്ചിക്കു സുഖമില്ലല്ലോ).
അങ്ങിനെ അങ്ങിനെ രാത്രിയിലെ ചില മണിക്കൂറുകള്‍ ഒഴികെ എന്റെ വീടിപ്പോള്‍ സജീവം. ഞാന്‍ happy, വീട്ടുകാരും happy - ഒരു കറിയും തൈരും കൂട്ടി ഉണ്ടിരുന്നവര്‍ക്കിപ്പോള്‍, രണ്ട്‌മൂന്ന് കറിയുണ്ടു്, ഉപ്പിലിട്ടതുണ്ടു്.
ചുരുക്കത്തില്‍ സംഗതി പരമസുഖം.
എഴുത്തുകാരി.
അടിക്കുറിപ്പു്: (1) ഇതു വയിച്ചിട്ടു് ആരും ചാടിക്കേറി വീഴല്ലേ, ഇതിനൊരു മറുവശം ഉണ്ട്, അതു് പിന്നെ.
(2) ഇന്നാണ് കുറേ നാളുകള്‍ക്കു ശേഷം computerന്റെ അടുത്തേക്കു വന്നതു്. അതുകൊണ്ടു് ബൂലോഗത്തിലെ latest developments ഒന്നും അറിയില്ല.
Monday, February 26, 2007
അടി തെറ്റിയാല്‍ ആനയും വീഴും -- പാഠഭേദം -- അടി ............. ഞാനും വീഴും
Posted by Typist | എഴുത്തുകാരി at 11:26 AM
Subscribe to:
Post Comments (Atom)
14 comments:
“ദൈവാധീനമെന്നു് കരുതിയാല്‍ മതി, കൈയിലായിരുന്നെങ്കിലോ“?
ആ വീഴ്ച ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ? ഇവിടെ വീണിട്ടും കാര്യമൊന്നുമില്ല. ഓണം പിറന്നാലും എന്ന സ്ഥിതി തന്നെ.
എന്തായാലും വേഗം സുഖമാവട്ടെ. :)
ഭാഗ്യണ്ട്,ട്ടോ!
വലത്തെ കാലല്ലേ,ഇടത്തേ കാലായിരുന്നെങ്കിലോ?
(അല്ല, ഈ ആനക്കെന്താ കാര്യമിവിടെ?)
വീഴാണെങ്കില്‍ നെല്ലായില്‍ മതി ദൈവമെ!
qw_er_ty
അതു ശരി...അപ്പോള്‍...കാലൊടിഞ്ഞാല്‍ രണ്ടുണ്ട് കാര്യം....പ്ലാസ്റ്ററിന്റെ മുകളില്‍ പടോം വരക്കാം....അടുക്കള പുകയാതെ....മൂന്ന് തരം കറിയും കൂട്ടി ഊണും കഴിക്കാം.
പിന്നെ ബ്ലോഗിലെ വിശേഷങ്ങള്‍ അറിയാന്‍ പറ്റുന്നില്ലാ...എന്ന് കരുതി സങ്കടപ്പെടണ്ടാ.....അധികം വിശേഷങ്ങള്‍ ഒന്നും ഇല്ലാ ഇവിടെ.....ആ പിന്നേ...ഒരു കാര്യം പറയാന്‍ മറന്നു......ഓഫീസിലേക്ക് വിളിച്ച് വല്ല മെയിലും വന്നിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചേക്ക്.....അപ്പോ ശരി ഞാന്‍ പോകട്ടെ...'വര്‍മ്മകള്‍' ഇറങ്ങുന്ന നേരമായി......
വീണാല്‍...വാഴട്ടെ
മോബ് ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.
സൂ, കൈതമുള്ള്, പ്രിയംവദ, സാന്റോസ്,വിടരുന്ന മൊട്ടുകള്‍, സുന്ദരന്‍, നന്ദി.
എഴുത്തുകാരി.
വായിച്ചിട്ട് കൊതിയാകുന്നു :-)
പ്രിയപെട്ട എഴുത്തുകാരീ,
അയല്‍ക്കാരിയാണെന്നു പറഞ്ഞു, പക്ഷേ തിരുവനന്തപുരമാണോ നെല്ലായിയാണോ ഉദ്ദേശിച്ചത്?
കൂടുതല്‍ പറയൂ..
വീണ്ടും കാണാം.. പോസ്റ്റ് നന്നായി വായിച്ചില്യ.. ആപ്പീസിലെ തിരക്കിനിടയിലാണേ... വീണ്ടും കാണാം
നാട്ടില്‍ കുടുംബക്കാരും വീട്ടുകാരുമൊക്കെയുള്ളിടത്ത് ഈ വീഴ്ച കൊള്ളാം.
ഇവിടങ്ങാനാണെങ്കില്‍ ഫ്ലാറ്റിലെ മുറിയില്‍ ആരും വരാനില്ലാതെ മച്ചില്‍ കറങ്ങുന്ന ഫാനും നോക്കി കിടക്കേണ്ടി വന്നേനെ.
(സൗഖ്യമാശംസിക്കുന്നു)
മനോരാജ്യത്തിന്റെ പടികയറിയപ്പൊള്‍ ആണു വീണതെന്നു അടിയന്‍ അറിഞ്ഞു..
എന്തായലും സമയം കളയണ്ടാ..എഴുത്തു തുടങ്ങിക്കൊളൂ..
സിജു, വേണ്ടാ, മോനേ.
സുകുമാരപുത്രാ, ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്.
പടിപ്പുര പറഞ്ഞതു് നൂറു ശതമാനം ശരിയാ.
ഒടിയന്‍ പറഞ്ഞപോലെ,മനോരാജ്യമായിരുന്നു.
പക്ഷേ വീണപ്പോള്‍ അതു കൈവിട്ടുപോയി.
എഴുത്തുകാരി.
Post a Comment