Tuesday, April 8, 2014

വേനൽമഴയിൽ....

തരക്കേടില്ലാത്ത ഒരു മഴ.  ഇടിമിന്നലുകളുടെ അകമ്പടിയോടെ. പ്രതീക്ഷിക്കാത്തതല്ല, ദിവസങ്ങളായി കാത്തിരുന്നതുമാണ്.

പുതുമഴയുടെ, പുതുമണ്ണിന്റെ ഗന്ധം. എന്താ പറയേണ്ടതു് അതിനെ. മനസ്സിനെ മഥിക്കുന്ന  വല്ലാത്ത ഒരു അനുഭവമാണില്ലേ അതു്.  പേരറിയാത്ത ഒരു വികാരം.

മഴ പെയ്തൊഴിഞ്ഞ ഈ സന്ധ്യക്കു്,  തണുത്ത കാറ്റിൽ,  മഴയിൽ കുളിച്ചുനിൽക്കുന്ന പ്രകൃതിയെ  നോക്കി വർഷങ്ങൾക്കു ശേഷം ഈ പൂമുഖത്തിങ്ങനെയിരിക്കുമ്പോൾ എന്തൊക്കെയാനെന്റെ മനസിലൂടെ കടന്നുപോവുന്നതു്.  ആർത്തിരമ്പി വരുന്ന ചിന്തകളുടെ വേലിയേറ്റവും വേലിയിറക്കവും.

വീണ്ടും തിരിച്ചെത്തിയിരിക്കുന്നു നാട്ടിൽ. മാസങ്ങൾ, വർഷങ്ങൾ നീണ്ട പലായനത്തിനു വിരാമമിട്ടുകൊണ്ട്.  ഒരേകാന്തവാസത്തിനു്.

ശുഷകമായിരിക്കുന്നു എന്റെ തോട്ടം.  അവിടെ നിന്നു തുടങ്ങാം.  എല്ലാം ഒന്നേന്നു തുടങ്ങണം. കായ്ക്കാറായ മുന്തിരിച്ചെടി പോയി.  കലപിൽ കൂട്ടുന്ന പൂത്താങ്കീരികൾക്ക്  ചേക്കേറാനുമുള്ള പേരമരവും   പോയി, യാത്ര പോലും പറയാതെ.  ഞാനിട്ടുകൊടുക്കുന്ന ധാന്യ മണികൾ  കൊത്തിത്തിന്നാൻ കിളികളും,  ചട്ടികളിൽ കൂട് കൂട്ടാനെത്തുന്ന അടയ്ക്കാ കുരുവികളും  വന്നു തുടങ്ങി.

ഞാൻ തിരിച്ചുവരുന്നു,  പഴയ ജീവിതത്തിലേക്ക്.  ബൂലോഗത്തേക്കും, നീണ്ട ഒരു വർഷത്തിനു ശേഷം.

എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. രാമേട്ടനും അപ്പുവും അമ്മിണിടീച്ചറുമൊക്കെ.  അതുകൊണ്ട് കഥകൾക്ക് പഞ്ഞമുണ്ടാവാൻ വഴിയില്ല.

വിഷു എത്തിയല്ലോ. കണിക്കൊന്ന നിറയെ പൂത്തിരുന്നു. ഇനി കുറച്ചേ ബാക്കിയുള്ളൂ.  ചക്കയും മാങ്ങയും ഇഷ്ടം പോലെ. കണ്ടോ, ഈ കൊച്ചു മൂവാണ്ടൻ  മാവ് നിറയേ മാങ്ങ.
എഴുത്തുകാരി.

18 comments:

Typist | എഴുത്തുകാരി said...

വിഷു എത്തിയല്ലോ. എല്ലാവർക്കും ആശംസകൾ.

കഥാപാത്രങ്ങളൊക്കെയുണ്ട്. വായനക്കാരുണ്ടാവുമോ ആവോ!

Anonymous said...


Welcome back Ezhuthukaari !!! Very happy to see your post again.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......

ജിമ്മി ജോണ്‍ said...

വേനൽ മഴയുടെ അകമ്പടിയോടെ എഴുത്തേച്ചിയും ബൂലോകത്തേയ്ക്ക് തിരികെയെത്തിയല്ലോ… സന്തോഷം..

പഴയ കഥാപാത്രങ്ങളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു..

ajith said...

വരൂ വരൂ
ആശംസകള്‍!!!

Anonymous said...

മഴ കണ്ടപ്പോൾ ഓര്ത്തു ഇവിടെയും (എഴുത്തോലയിലും) മഴ പയിതിട്ടുണ്ടാവും എന്ന് ശരിക്കും ഒരു പുതു മഴ ഇവിടെയും !

Anu Raj said...

Hearty...welcome..

വിനുവേട്ടന്‍ said...

ഒരേ തൂവൽ പക്ഷികളിൽ ഒന്ന് ആരോടും ഒന്നും മിണ്ടാതെ അപ്രത്യക്ഷമായപ്പോൾ പലരും പലവട്ടം അന്വേഷിച്ചിരുന്നൂട്ടോ... തിരികെയെത്തിയതിൽ വളരെ സന്തോഷം...

Typist | എഴുത്തുകാരി said...

Anonymous, thank you.

വെള്ളായണി വിജയൻ, സന്തോഷം.

ജിമ്മി ജോൺ, അതെ അതെ, കഥാപാത്രങ്ങളുണ്ട്, കഥകളും വരുമായിരിക്കും.

ajith, നന്ദി.

NaNcY, ഒരു ചെറിയ ചാറ്റൽ മഴ!

Anu Raj, thank you.

വിനുവേട്ടൻ, ആ പക്ഷി തിരികെ എത്തിട്ടോ. ആരെങ്കിലുമൊക്കെ അൻവേഷിച്ചിരുന്നു എന്നറിയുമ്പോഴൊരു സന്തോഷം. കാര്യങ്ങളൊക്കെ ഉഷാറായിട്ടു നടക്കുന്നില്ലേ. എഴുത്തിലല്ലെങ്കിലും വായനയിലെങ്കിലും ഉഷാറാവാൻ പോകുന്നു ഇനി.

ശ്രീ said...

തിരിച്ചെത്തിയല്ലേ ചേച്ചീ,

സന്തോഷം, വിഷു ആശംസകള്‍!

ബിലാത്തിപട്ടണം Muralee Mukundan said...


‘എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. രാമേട്ടനും അപ്പുവും അമ്മിണിടീച്ചറുമൊക്കെ. അതുകൊണ്ട് കഥകൾക്ക് പഞ്ഞമുണ്ടാവാൻ വഴിയില്ല.‘


വീണ്ടും സുസ്വാഗതം...
വായനക്കാരെല്ലാം മൊബൈയിൽ-ടാബ് മുഖാന്തിരം
ഇമ്മിണിയിമ്മ്മ്മിണി വായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ല എന്ന് മാത്രം..!

Typist | എഴുത്തുകാരി said...

ശ്രീ, നന്ദി.

ബിലാത്തിപ്പട്ടണം, സന്തോഷം. അന്നു വിളിച്ചിരുന്നപ്പോൾ ഞാൻ ബാംഗ്ലൂരിലായിരുന്നു. അറിഞ്ഞില്ല. നാട്ടിൽ വന്നിട്ട് ഒരുപാട് പ്രാവശ്യം വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. അപ്പോഴേക്കും തിരിച്ചുപോയിട്ടുണ്ടാകും, അല്ലേ?
കുറച്ചുനാൾ ഉണ്ടായിരുന്നോ നാട്ടിൽ? അടുത്ത പ്രാവശ്യം കാണാം.

സമാന്തരന്‍ said...

ചേച്ചി വന്നു.. വിഷു വരുന്നു.. എല്ലാം സന്തോഷം. ചക്കേം മാങ്ങേം കിട്ടി ബോധിച്ചു.

ശ്രീ said...

വിഷു കഴിഞ്ഞ് ഓണമാകാറായല്ലോ ചേച്ചീ...

എവിടെ പോയി?

Anonymous said...

കുറേ കാലമായി ഇവിടെ പൂവും കായും ഒന്നും കാണുന്നില്ല ഓണക്കാലത്ത് ചെറിയൊരു ഓണ സദ്യ പ്രതീക്ഷിച്ചു പക്ഷെ ...........
അധികം വൈകാതെ വീണ്ടും പൂക്കള്‍ വിരിയും എന്ന പ്രതീക്ഷയോടെ .......................

മുബാറക്ക് വാഴക്കാട് said...

ആദ്യവരവില് തന്നെ നല്ലൊരു ചക്ക കിട്ടി..
ഇഷ്ടം..
കൂടെകൂടുന്നു...

jyo.mds said...

ഹായ് ചക്ക.നാട്ടിലെത്തിയ പോലെ.വീണ്ടും കാണാം.