വടക്കെ സ്റ്റാൻഡിലുള്ള ഇൻഡ്യൻ കോഫീ ഹൌസിന്റെ മുൻപിലൂടെ നടന്നപ്പോൾ ക്ലണ്ണിൽ പെട്ടതു്. ഇൻഡ്യൻ കോഫീ ഹൌസ് എന്നു കേൾക്കുമ്പോൾ തന്നെ അവിടത്തെ ചുവന്ന നിറമുള്ള മസാലയുള്ള മസാലദോശയാവും ഓർമ്മ വരുന്നതു്. പിന്നെ എനിക്കേറ്റവും ഇഷ്ടം അവിടത്തെ വെജിറ്റബിൾ കട്ലറ്റും. വായിൽ വെള്ളം നിറയുന്നുണ്ടോ? ഉണ്ടാവും.
ഇതു് എരുക്കു്. പണ്ടൊക്കെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു. ഇപ്പോൾ വേലിയുമില്ല, റോഡുവക്കത്ത് ചെടികളുമില്ല.അതുകൊണ്ട് വളരെ അപൂർവ്വമായേ കാണുന്നുള്ളൂ ഇത്തരം ചെടികളൊക്കെ. ഇതിന്റെ പൂവിന്റെ നടുവിലുള്ള ഭാഗം കൊണ്ട് കളിക്കുമായിരുന്നു പണ്ട്.
കോഫി ഹൌസിന്റെ നേരെ മുന്നിൽ. വേറെ ഒരു ചെടി പോലുമില്ല ആ ഭാഗത്തൊന്നും. എല്ലാം നശിച്ചുപോയിരിക്കുന്നു. കാർ പാർക്കിങ്ങ് ആണ്. എങ്ങിനെ ഈ ഒരു ചെടി മാത്രം രക്ഷപ്പെട്ടു നിക്കുന്നോ ആവോ, തീയിട്ടിട്ടുപോലും?
ഇനിയും എത്രനാൾ ?
ഇതു് പണ്ട് നമ്മുടെ നാട്ടുമാവിന്റെ ചോട്ടിലിരുന്നു ചിരിച്ച, അതേ നന്ത്യാർവട്ടം.നന്ത്യാർവട്ടപ്പൂവ് കണ്ടിട്ടുണ്ട്, ചെടി കണ്ടിട്ടുണ്ട്. പക്ഷേ നന്ത്യാർവട്ടമരം കണ്ടിട്ടില്ലല്ലോ. എന്നാലിതാ കണ്ടോളൂ. ഇതും വടക്കേ സ്റ്റാൻഡിലെ കോഫീ ഹൌസിന്റെ ഏകദേശം ഓപ്പോസിറ്റ് വോഡഫോണിന്റെ ഒരു കടയുണ്ട്. അതിന്റെ മുൻപിൽ നിന്നും.
ഇതു് തൃശ്ശൂർ പുഷ്പപ്രദർശനത്തിൽ കണ്ടതു്. കണ്ടില്ലേ ഹൃദയഹാരിയായ സുഗന്ധം ഹൃദയകാരിയായ സുകന്ദ മായി മാറിയതു്. എത്രയോ പേർ വായിക്കുന്നതാണിതു്. എന്നിട്ടും ഇതൊന്നും, കാണാതെ ഇതുപോലെ അവിടെ കൊണ്ടുവന്നു വച്ചവരെ സമ്മതിക്കാതെ വയ്യ.
ചന്തമുള്ള രണ്ടിണക്കുരുവികൾ. തൃശ്ശൂർ മൃഗശാലയിൽ നിന്നു്. ഒന്നിന്റെ പിന്നാലെ ഒന്നു് ഇങ്ങിനെ കുണുങ്ങിക്കുണുങ്ങി പോകുന്നു. മൃഗശാല പോകുന്നു പോകുന്നു എന്നു കേട്ട് തുടങ്ങിയിട്ടു കാലം കുറച്ചായി. പോകുന്നതിനു മുൻപ് ഒന്നു ചെന്നു കണ്ടേക്കാമെന്നു കരുതി.
ഇതൊരു പുലർകാല ചിത്രം. അമ്പിളി അമ്മാവൻ. ഇത്ര വെളുപ്പിനേയുള്ള അമ്പിളി അമ്മാവനെ ആരും കണ്ടിട്ടുണ്ടാവില്ല. ബ്രാഹ്മമുഹൂർത്തം എന്നൊക്കെ പറയില്ലേ, അതു തന്നെ ഇതു്.
വെളുപ്പിനു് നാലു മണിക്കു് എടുത്തതു്. ഒരു ദിവസം ഉറക്കത്തിൽ നിന്നുണർന്നു് നോക്കിയപ്പോൾ മുറിയിൽ നല്ല വെളിച്ചം. ജനൽ തുറന്നപ്പോൾ പൂർണ്ണചന്ദ്രനും നല്ല നിലാവും. എന്നാൽ മൊബൈലിൽ ഒന്നെടുത്തുനൊക്കിയാലോ എന്നു തോന്നി എടുത്തതാണിതു് എന്റെ ബാൽക്കണിയിൽ നിന്നു്.
ഇനിയുമുണ്ട് തൃശ്ശൂർ വിശേഷങ്ങൾ. ഒന്നുകൂടി പറഞ്ഞിട്ടു നിർത്താം. ഇക്കൊല്ലം നേരത്തേ വന്നു വിഷു. നാട്ടിലെങ്ങും കണിക്കൊന്നപ്പൂവാണ്. എല്ലാ കൊന്നയും പൂത്തു.
വിഷുവിനു് ഇനിയും ഒരു മാസത്തിലേറെയുള്ളപ്പോൾ അതെങ്ങിനെ എഴുത്തുകാരിക്കുമാത്രം വിഷു നേരത്തേ എന്നാണെങ്കിൽ, തെറ്റിയതു് എനിക്കല്ല. കണിക്കൊന്നക്കു നേരം തെറ്റിയതോ,അതോ കാലത്തിനു തെറ്റു പറ്റിയതോ, അതോ ഈ വിഷുവിനു എഴുത്തുകാരി നാട്ടിലുണ്ടാവില്ലെന്നറിഞ്ഞ് നേരത്തേ വന്നതോ!
എഴുത്തുകാരി.
49 comments:
വീണ്ടും ഒരു പലായനം. ഞാനും ഒരു പ്രവാസിയാവുന്നു. അകലേക്കൊന്നുമില്ല, ചെന്നൈ വരെ. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രതീക്ഷിക്കാത്തതെന്തൊക്കെയോ ആണല്ലോ സംഭവിക്കുന്നതു്. ഒരു പൊങ്ങുതടി പോലെ ഒഴുക്കിനൊത്ത് നീങ്ങുക, വിധിക്കെതിരെ നമുക്കൊന്നും ചെയ്യാനാവില്ല.
അധികം വൈകാതെ ഞാൻ തിരിച്ചുവരും.തിരിച്ചുവരണം.എന്റെ തൃശ്ശൂർ വിട്ട് ഞാനെവിടെപ്പോകാൻ...
തിരികെ ഞാന്‍ വരുമെന്ന ..... ഗാനം ഓര്‍മയില്‍ എത്തി
അഡ്വാന്‍സ് വിഷു ആശംസകള്‍ !
"ചന്തമുള്ള രണ്ടിണക്കുരുവികൾ" എന്റമ്മേ.... ഇത്രയും വലിയ “കുരുവികളെ” ഞാനാദ്യമായി കാണുകയാ.... ഉം.. നന്ത്യാര്വട്ടമരമൊക്കെയുള്ള നാടല്ലേ ഉണ്ടാവും. :-)
ഇന്ത്യന്‍ കോഫീ ഹൌസിനെപ്പറ്റി പറഞ്ഞ് കൊതിപ്പിക്കല്ലേ.. (ഞാന്‍ മുന്‍പ് നാട്ടിയ ഒരു ‘കോഫീഹൌസ് പോസ്റ്റ്’ കണ്ടിരുന്നല്ലോ അല്ലേ?)
വെളുപ്പിന് 3 മണിക്കെടുത്ത അമ്പിളിയമ്മാവന്റെ മൊബൈല്‍ ചിത്രം അമ്പരപ്പിച്ചു കേട്ടോ... നല്ല വ്യക്തത...
പിന്നെ, 2 മാസം മുന്നെ അവധിക്കുവന്നപ്പോള്‍ ഞാനും കണ്ടു, കാലം തെറ്റി മിഴിതുറന്ന കൊന്നപ്പൂക്കളെ ! കണ്ണൂരില്‍ നിന്നും ആ പൂവിടല്‍ തൃശ്ശൂരെത്താന്‍ സമയമെടുത്തു അല്ലേ..
ശുഭയാത്ര നേരുന്നു, എത്രയും പെട്ടെന്ന് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ..
കാഴ്ചകളെ സൂക്ഷിച്ചു വയ്ക്കുകയാണല്ലേ ..
ആശംസകള്‍
ഇന്ത്യന്‍ കോഫീ ഹൌസ്സിന്റെ മുകളിലായി ചേട്ടനൊരു കടയുണ്ട്.ഞാന്‍ നാട്ടില്‍ ചെന്നാല്‍ 5-6 തവണയെങ്കിലും അവിടെ പോകും.പ്രധാന ഉദ്ദേശം ആ ബിറ്റ്രൂട്ട് മസാലദോശ കഴിക്കുക തന്നെ.രണ്ടു ദിവസ്സം കഴിഞ്ഞാല്‍ ഞാനവിടെ എത്തുകയായി.
വേഗം തിരിച്ച് വരണം ട്ടൊ.ആശംസകള്‍.
ത്രിശൂരിന്റെ നല്ല ഓർമ്മകളെ കൂടെക്കൊണ്ടുപോകുക. തിരിച്ചു വരിക. ആശംസകൾ
അമ്പിളി അമ്മാവന് കൊള്ളാലോ......
Coffee Houseile Cutletum, Pink color il ulla sauce-um (beetroot sauce aanennu thonunnu) ente oru weakness aanu..
Vivek.
നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.
ത്രിശൂര്ക്കാരനല്ലെങ്കിലും ഒരു തൃശൂര്‍
സ്നേഹി.ആശംസകള്‍
enjoy the vacation..
എഴുത്തുകാരിചേച്ചിയുടെ വിവരമൊന്നുമില്ലല്ലോ എന്ന് ഞങ്ങളിവിടെ പറയുമായിരുന്നു. അപ്പോള്‍ ഇതാ ലാളിത്യമാര്‍ന്ന പോസ്റ്റുമായി എത്തിക്കഴിഞ്ഞു.
അപ്പോള്‍ ഇതാണല്ലേ എരുക്ക്...? ഏതോ ഒരു പടത്തില്‍ "ഒരു പൂവിന്റെ പേര് പറയൂ" എന്ന് പറയുമ്പോള്‍ ജഗതി "എരുക്കിന് പൂവ്" എന്ന് പറയുന്ന രംഗം ഓര്‍മ്മ വന്നു...
മദിരാശി യാത്രയ്ക്ക് എല്ലാവിധ ആശംസകളും... ബൂലോഗത്ത് ഇടയ്ക്ക് മുഖം കാണിക്കുവാന്‍ മറക്കില്ലല്ലോ...
അപ്പോൾ ഇനി ചെന്നൈ വിശേഷങ്ങൾക്കായി കാതോർത്തിരിക്കാം അല്ലേ...
അല്ലാ ഒന്ന് ചോദിക്കട്ടെ....ഏതെങ്കിലും വിദേശ എംബസുകൾക്കുമുമ്പിൽ വിസ എടൂക്കുവാൻ വരിനിൽക്കുവാൻ പോകുകയാണോ...?
പിന്നെ നമ്മുടെ പട്ടണത്തിനെ, പല ആംഗിളുകളിൾ നിന്നായി നോക്കിക്കണ്ട രീതികൾ ഇഷ്ട്ടപ്പെട്ടു കേട്ടൊ....ഒപ്പം പുലർച്ചെ എഴുന്നേറ്റിരുന്ന് ആ അമ്പിളിമാമനെ പെട്ടീലാക്കിയതും...!
നല്ല പോസ്റ്റ്, എന്റെ കുടുംബവും ഇന്ത്യൻ കോഫീ ഹൌസ് ഫാൻസ് ആകുന്നു.പൊതുവെ ബീറ്റ് റൂട്ട് ഇഷ്ട മല്ലെങ്കിലും ആ മസാലദോശ ഇത്രമാണ്. പിന്നെ ലോകത്തിലെ ഏറ്റവും നല്ല ഓംലറ്റ് ഉണ്ടാകുന്നത് ഇന്ത്യൻ കോഫീഹൌസുകളിലാകുന്നു. തോഴിലാളികളുടെ ഒത്തൊരുമയുടെ ഒരു ഇതിഹാസചരിത്രവുമുണ്ടല്ലോ കോഫീഹൌസിന്. എരുക്ക്- കാലിന്റെ അടിയിൽ വിട്ടുമാറാത്ത അസഹ്യവേദനയുണ്ടായാൽ അൽപ്പമെന്തെങ്കിലും എണ്ണ പുരട്ടി ചെറുതായി ചൂടാക്കിയ എരുക്കിന്റെ ഇല പാറക്കല്ലിന്റെ മുകളിൽ വെച്ച് കാലമർത്തിയാൽ കുറച്ചു ദിവസങ്ങൾക്കകം ഭേദമാകും. എഴുത്തുകാരീ യാത്രാ മംഗളം, പോയി വരിക!
ശരിയാ... നാട്ടില്‍ വന്നപ്പോള്‍ ഞാനുമോര്‍ത്തു, കണിക്കൊന്നകളെല്ലാം നേരത്തേ പൂത്തു തുടങ്ങിയല്ലോ എന്ന്.
അപ്പോ... ചെന്നൈ യാത്ര സന്തോഷപ്രദമാകട്ടെ എന്നാശംസിയ്ക്കുന്നു.
അപ്പോ പൂരം കഴിയാൻ നിക്കണില്ല!!!!
ഈ വിഷുവിനു എഴുത്തുകാരി നാട്ടിലുണ്ടാവില്ലെന്നറിഞ്ഞ് നേരത്തേ വന്നതാവാനാണ് വഴി!
കോഫി ഹൌസിലെ മസാല ദോശേടെ പേരും പറഞ്ഞ് കൊതിപ്പിച്ചു ട്ടോ :)
എഴുത്തുകാരി ചേച്ചീ.,ആ ഇണക്കുരുവികള്‍ക്ക് ഞങ്ങള്‍ പോയ സമയം ഇത്രേം കുണുങ്ങിനടപ്പില്ലാതെ ഉറക്കം തൂങ്ങി മട്ടാരുന്നല്ലോന്നാണ് അതിശയം.:)
അപ്പോ നല്ലൊരു സുന്ദരന്‍ യാത്ര ആശംസിക്കുന്നു.ചെന്നൈ മഹാനഗരത്തിനെ പറ്റിയും,അവിടത്തെ പുത്തന്‍ കാഴ്ചകളെ പറ്റിയുമെല്ലാം ബ്ലോഗിലെഴുതണേ..
കാണാത്ത കാഴ്ച്ചകൾ.നന്നായിരിക്കുന്നു.ഞങ്ങളുടെ സ്കൂളിലെ കൊന്ന ഇക്കൊല്ലം ആദ്യമായി പൂവിട്ടു.ഇന്നാണ് ഞാനത് കണ്ടത്.എഴുത്തുകാരിക്ക് ശുഭയാത്ര നേരുന്നു.
വീണ്ടും കൊതിപ്പിച്ചു ..വീണ്ടും,വീണ്ടും തൃശ്ശൂര്‍ വിശേഷങ്ങള്‍ പറഞു..
അപ്പൊ,ചെന്നൈക്കാരിയാകുന്നു ല്ലേ? ആശംസകള്‍..
യാത്രാ മംഗളം, പോയി വരിക
ചേച്ചി എവിടെ പോകുന്നു ഈ വിഷു കൂടി കഴിഞ്ഞു ചെന്നൈക്ക് പോകാം....എല്ലാം മുകളില്‍ അമ്പിളി മാമന് എന്നൊരാള്‍ കാണുന്നുണ്ടെ ....
പൂത്ത കൊന്ന പോലെ ഊഷ്മളം ഈ വരികള്‍.
എഴുത്തും ഫോട്ടോ പിടിക്കലുമായി ഇപ്പോഴും സജീവമായി ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം , എഴുത്തുകാരി.ഇന്‍ഡ്യന്‍ കോഫി ഹവ്സ് ഈയുള്ളവന്റെയും ഒരു വീക്ക്നസ്സ് ആണു. ഇരിഞ്ഞാലക്കുടയിലെ ബ്രാഞ്ചില്‍ (ആല്‍ത്തറ അടുത്ത്) ഒഴിവുള്ളപ്പോള്‍ പോകാറുണ്ട്.
വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍..വിത്യസ്തമായ അവതരണം.നന്നായി.
എരുക്കിലയെക്കൊണ്ടുള്ള ശ്രീനാഥന്സാറിന്റെ ചികില്‍സ ഉത്തമം.
post gambheeram.
aa ambili ammavane kanichu thannathinu othiri santhosham.....
madras viseshangalumai vegam varoo.
shubha yaathra.
ഹോ..ഒരു നിമിഷംകൊണ്ട് തൃശ്ശൂര്‍ വരെ ടിക്കറ്റില്ലാതെ
കൊണ്ടുപോയല്ലോ..നന്നായി ആ അമ്പിളിമാമന്..
പെട്ടെന്ന് ചന്ദ്രനെക്കണ്ടാപ്പോള് ,കാഴ്ച കണ്ട് കണ്ട് രാത്രിയായോ എന്നൊരു സംശയം.ആ ചിത്രം നന്നായി.
വെളുപ്പിനു് നാലു മണിക്കു് എടുത്തതു്.
വെളുപ്പിനു നാലു മണിക്കോ..സമ്മതിക്കണം,
ആശംസകൾ
സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനത്തെ “സുകന്ദം” പിടിച്ചു.
മദിരാശിയില്‍ എത്തിയോ?
എങ്കില്‍ ഇനി അവിടത്തെ വിശേഷങ്ങള്‍ ഓരോന്നായി പോരട്ടെ.
ആരവിടെ..?എന്റെ സുഗന്ധം ആരെടുത്ത് കളഞ്ഞു..?
നന്നായിട്ടോ ഈ കാഴ്ച്ചകള്‍
നല്ല ഓര്‍മ്മകള്‍, നന്നായി കാഴ്ച്ചകള്‍
വിഷു നേരത്തെ വന്നതല്ലാട്ടൊ...
വിഷുവിനെ വരവേൽക്കാൻ ഇത്തവണ പ്രകൃതി കാലേക്കൂട്ടി എഴുന്നെള്ളിയതാ...
മസാലദോശക്കെന്താ കൊമ്പുണ്ടോ...?
ഉണ്ട്...! ഇന്ദ്യൻ കോഫി ഹൌസ്സിലെ മസാലദോശക്ക് കൊമ്പുണ്ട്...!!
മദിരാശിയിൽ പൊയിട്ട് തിരിച്ചു വരുമ്പോൾ അറിയാം. “ദൈവമേ.. ഇതു നിന്റെ സ്വന്തം നാടു തന്നെ..!!“
ആശംസകൾ...
വിവരണം നന്നായി.. ത്രശൂരിൽ ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ട്....
ആശംസകൾ!
ഇവിടെ ആദ്യമാണ് .....മറന്നുപോയതിനെ പരിചയപ്പെടുത്തല്‍ നന്നായി
NaNcY,
പാവത്താൻ,
ജിമ്മി ജോൺ,
ആളവൻതാൻ,
the man to walk with,
jyo,
പള്ളിക്കരയിൽ,
ജിനേഷ്,
Vivek,
Shanavas,
നന്ദി, എല്ലാവർക്കും.
കുമാരൻ,
വിനുവേട്ടൻ,
ബിലാത്തിപ്പട്ടണം,
ശ്രീനാഥൻ,
ശ്രീ,
nikukechery,
വാഴക്കോടൻ,
Rare Rose,
ശാന്ത കാവുമ്പായി,
തൃശ്ശൂർ കാഴ്ച്ചകൾ ഇഷ്ടപ്പെട്ടതിൽ സന്തോഷം.
സ്മിത,
ഫെമിന,
പ്രേം,
ഒരില വെറുതെ,
മുസാഫിർ,
ആറങ്ങോട്ടുകര മുഹമ്മദ്,
Echmukutty,
lekshmi,
അരീക്കോടൻ,
തൃശ്ശൂർ വിശേഷങ്ങാൽ കാണാൻ വന്നതിനു് നന്ദി.
കമ്പർ,
Kalavallabhan,
Indiaheritage,
മുല്ല,
Krishnakumar,
വീ കെ,
മുഹമ്മദ് കുഞ്ഞി,
അതിരുകൾ/മുസ്തഫ പുളിക്കൽ,
തൃശ്ശൂർ വിശേഷങ്ങൾ കണ്ട് ഇഷ്ടപ്പെട്ട എല്ലാവർക്കും നന്ദി.
ശ്രീ കേരളദാസനുണ്ണിയുടെ നോവലിനിട്ട കമെന്റിന്റെ ലിങ്കിലൂടെയാണ് ഞാൻ എഴുത്തോല വായിക്കാനിടയായത്. ചെറിയ ചെറിയ കാര്യങ്ങൾ രസകരമായി പറഞ്ഞിരിക്കുന്നു. എഴുത്തിലെ ഈ പ്രസാദാത്മകതയാണ് എന്നെ ആകർഷിച്ചത്. എഴുത്തോല മുഴുവൻ വായിച്ച് തീർത്തു എന്ന സന്തോഷം.
എരുക്കിനെ കുറിച്ച് വായിച്ചപ്പോള്‍ ഒരു ഓര്‍മ്മ. എന്റെ ഭാര്യക്കും ചെറിയ മകനും ദേഹത്ത് ഒരോ അരിമ്പാറ ഉണ്ടായിരുന്നു. ആരോ പറഞ്ഞത് കേട്ടിട്ട് എരുക്കിന് പാലും ചാരമണ്ണും ( അലക്കു കാരം ) കൂട്ടിച്ചേര്‍ത്ത് അരിമ്പാറകളില്‍ പുരട്ടി. പൊള്ളി നാശമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എങ്കിലും അരിമ്പാറ പോയി.
കാഴ്ചകള്‍ കാണാനാഴ്ചകള് കഴിഞ്ഞു.
എരിക്ക് ഇവിടെ (ജിദ്ദ) ഇഷ്ടം പോലെ ഉണ്ട്.
അമ്പിളിയും ഉണ്ട് ട്ടോ. :)
എഴുത്തുകാരി ചെല്ലുന്നിടത്തെ വിശേഷങ്ങളാണ് ഞങ്ങൾക്കറിയേണ്ടത്. ചെന്നൈ ഡയറിക്കായ് കാത്തിരിക്കുന്നു.
Ormmakalkkenthu sugandham....
njaanum oru thrissurkkaariya.. enikkishtaayi tto..
കൊന്നപൂത്തത് കണ്ടപ്പോള്‍ മനസ് കുളിര്‍ത്തു.
എന്റെ നഷ്ട്ടപ്പെട്ട കൊന്ന മരത്തെ ഓര്‍ത്ത് ഒന്ന് വിലപിക്കട്ടെ..
ചെന്നൈക്കാഴ്ചകളുമായി വീണ്ടും വരൂ..
ആശംസകള്‍.
ചേച്ചീ, ബ്ലോഗര്‍ ID അയച്ചു തരൂ, ഒരേ തൂവല്‍ പക്ഷികള്‍ ചേക്കേറുന്ന ചില്ലയിലേക്കുള്ള ക്ഷണം അയച്ചുതരാം...
nalla pottam
രാജഗോപാൽ, സ്വാഗതം എഴുത്തോലയിലേക്കു്.
Keraladasanunni, ആരെങ്കിലും പറഞ്ഞതു കേട്ടിട്ട് കാര്യങ്ങൾ ചെയ്താൽ എങ്ങിനെയിരിക്കുമെന്നിപ്പോൾ മനസ്സിലായല്ലോ! :)
ഒ എ ബി, സന്തോഷം.
ആർദ്ര ആസാദ്, ഡയറി തുറന്നുവച്ചിട്ടുണ്ട്. എഴുതി തുടങ്ങാം.
ഗുണ്ടൂസ്, തൃശ്ശൂർക്കാരിക്കു സ്വാഗതം.
mayflowers, നന്ദി.
വിനുവേട്ടൻ, അയച്ചുതരാം.
musthafa, സന്തോഷം.
Post a Comment