Saturday, September 25, 2010

ALOE VERA

ഇതു കറ്റാര്‍ വാഴ. ഒരു ഔഷധ സസ്യം.

1

ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ‍ പറയുന്നതു്.  പണ്ടു മുതലേ എണ്ണ കാച്ചാന്‍ ഉപയോഗിക്കാറുണ്ട്.  പനങ്കുല പോലെ തലമുടി വളരാനും, എണ്ണക്കറുപ്പിനും. (ഞാൻ എണ്ണ കാച്ചിയിട്ടുമില്ല, തേച്ചിട്ടുമില്ല!). അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.  ഇപ്പഴാണ്    ഇതിനു് ഇത്രയധികം ഗുണങ്ങളുണ്ടെന്നു്  അറിയുന്നതു്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ! മണമില്ലെങ്കിലും മുറ്റത്ത് ചട്ടികളിൽ വച്ചാൽ കാണാനും നല്ല ഭംഗിയാ.

നല്ലൊരു moisturiser  ആണത്രെ.  വിവെല്‍ സോപ്പിന്റെ പരസ്യത്തില്‍ കാണുന്നില്ലേ, അതു തന്നെ ഇതു്.

ഇല മുറിച്ചാല്‍ ഉള്ളില്‍ ജെല്‍ പോലെയിരിക്കും, tranasparent  ആണ്.   മുറിവ്‌, പൊള്ളല്‍, എല്ലാത്തിനും നല്ലതാണത്രേ. ഇതു് മുറിച്ചിട്ട് വെറുതേ മുഖത്ത് തടവിയാൽ  നല്ലതു് - മുഖകാന്തിക്കു്.

2

എനിക്കിത്രയൊക്കെയേ അറിയൂ.കൂടുതല്‍ അറിവുള്ളവര്‍ പറയൂ,.

എന്തായാലും എനിക്കറിയാവുന്ന ഒന്നുണ്ട്. നല്ല വിലയുണ്ടിതിനു്.  വേരോടെ വലിച്ച് മണ്ണ് കഴുകി കൊടുക്കണം. ഇവിടെ പിന്നെ വൈദ്യശാലക്കു കുറവില്ലല്ലോ. 'കാളൻ നെല്ലായി' അല്ലേ! അധികമുണ്ടെങ്കിൽ അവർ  വന്നു കൊണ്ടുപോകും. നല്ല വലിപ്പമുള്ള ഒരെണ്ണം മൂന്നു നാലു കിലോയൊക്കെ വരും. കിലോവിന് ഏകദേശം പത്തുരൂപ.

ഒരു ദിവസം പാല്‍ക്കാരന്‍ ഗോപിയേട്ടനുമായി സംസാരിച്ചപ്പോഴാണ്‌‍  ഇതിനേപ്പറ്റി പറയുന്നതു്. അവരുടെ വീട്ടില്‍ പറമ്പിലും  ടെറസ്സിലുമൊക്കെയായിട്ട് പത്തുമുന്നൂറ് ചട്ടിയിലുണ്ട്.  ഞാന്‍ പോയി നോക്കി.  കാണാന്‍ തന്നെ നല്ല ഭംഗി.

5

ഇതു് ഗോപിയേട്ടന്റെ തോട്ടം (ടെറസിൽ)

എനിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്താ എന്നു്. ഗോപിയേട്ടനോട് പറഞ്ഞ് പത്തു തൈ വാങ്ങി. 30 രൂപ കൊടുത്തിട്ട്. അതൊക്കെ വലുതായി എനിക്കെത്രയോ ഇരട്ടി കിട്ടി. അതിന്റെ കുട്ടികളാ ഇപ്പോള്‍ ഉള്ളതു്. വലുതു് വലിച്ചു കൊടുക്കുമ്പോള്‍ താഴെ  കൊച്ചു ചെടികള്‍ മുളച്ചിട്ടുണ്ടാവും.  അതു് വേറെ ചട്ടിയിലോ ചാക്കിലോ നടണം.  ചാണപ്പൊടി  അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്താല്‍ വേഗം വളരും. ദാ, നോക്കൂ-

3 4

ഇനി ഇതൊക്കെ വായിച്ചിട്ട് ആർക്കെങ്കിലും  കറ്റാർ വാഴ വച്ചുപിടിപ്പിക്കണമെന്നു തോന്നിയാൽ തൈ ഞാൻ തരാം, കാശൊന്നും വേണ്ട, എല്ലാരും സുന്ദരികളും സുന്ദരന്മാരും ആവട്ടെ.

എഴുത്തുകാരി.

59 comments:

Typist | എഴുത്തുകാരി said...

കൂട്ടുകാരേ, ഇതൊന്നും ഞാൻ ഉപയോഗിച്ചുനോക്കിയിട്ടുള്ളതല്ല, അതു കൊണ്ട് പ്രയോഗിക്കുന്നതൊക്കെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം!

പാറുക്കുട്ടി said...

ചേച്ചീ, ഞാനും കറ്റാര്‍ വാഴ നട്ടുവളര്‍ത്തുന്നുണ്ട്. അതിന്റെ വിപണന സാധ്യത ഓര്‍ത്തിട്ടൊന്നുമല്ല. എണ്ണ കാച്ചാമെന്ന് കരുതിയാണ് കേട്ടോ. കറ്റാര്‍ വാഴയ്ക്ക് ധാരാളം ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ധാരാളം vitamin B12 ഇതിലടങ്ങിയിട്ടുണ്ടത്രേ. ചിലതരം ക്യാന്‍സറുകള്‍ക്കും ഇത് നല്ലതാണെന്ന് പറയപ്പെടുന്നു.

ഏതായാലും കറ്റാര്‍വാഴയെ കുറിച്ചെഴുതിയ ചേച്ചിക്ക് അഭിനന്ദനങ്ങള്‍ !

ചെറുവാടി said...

മിക്ക പരസ്യങ്ങളിലെയും സൂപ്പര്‍ സ്റ്റാര്‍ ഇവനാണ്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ പരിചയപ്പെടുത്തൽ എന്തായാലും നന്നായി...

പണ്ട് കുളമ്പുകേടിനും,അവിട് വീക്കത്തിനും,രണ്ടാംകുട്ടി വേഗം വീഴാനും,...മൊക്കെ ;പശൂം,എരുമേക്കുള്ള കാലത്ത് വീടിന്റെ തൊടി നിറയേയുണ്ടായിരുന്ന ഈ മരുന്നുവാഴയെ ,ഇന്ന് പറമ്പിന്റതിരിൽ പോലും കാണാനില്ല...!

ഇവിടെ സയിപ്പ് ALOE VERA യെ കുറിച്ച് പറയുന്നത് ഔഷധങ്ങളുടെ റാണി എന്നാണ് കേട്ടൊ

വിനുവേട്ടന്‍|vinuvettan said...

അയ്യോ ... ഇതറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ വെക്കേഷന്‌ വന്നപ്പോള്‍ ആ വഴി വരുമായിരുന്നു, രണ്ട്‌ തൈ സംഘടിപ്പിക്കാന്‍ ...

ഇനിയിപ്പോള്‍ അടുത്ത വര്‍ഷം ... അപ്പോള്‍ ചേച്ചി വിദേശത്തായിരിക്കുമല്ലേ...?

poor-me/പാവം-ഞാന്‍ said...

Thats why you have taken passport...hmm..

ബിന്ദു കെ പി said...

കറ്റാർവാഴയുടെ ജെൽ ഷാമ്പൂ പോലെ തലയിൽ തേക്കാൻ നല്ലതാണ്.
ഇവിടെ ഒരു ചെടിയേ ഉള്ളൂ. നട്ടിട്ട് വർഷങ്ങളായി. ഇതുവരെ പുതിയ തൈ പൊട്ടിമുളച്ചില്ല. അതിനുള്ള വിദ്യയെന്താണാവോ....

ശ്രീനാഥന്‍ said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്!, കറ്റാർവാഴ എന്റെ വീട്ടിൽ വളർത്തുന്നുണ്ട്, വേണ്ടവർക്ക് കൊടുക്കാറുമുണ്ട്, ഔഷധവും സൌന്ദര്യവർദ്ധകവുമാണ്, ധാരാളം സുന്ദരന്മാരും സുന്ദരികളും ഉണ്ടാകട്ടേ!

കുമാരന്‍ | kumaran said...

ഇത് വളര്‍ത്തിയാലൊരു സ്വയംതൊഴില്‍ കൂടി ആവുമല്ലേ.

അനില്‍@ബ്ലോഗ് // anil said...

ഒരുപാട് ഔഷധഗുണമുള്ള ആളാ ഈ കക്ഷി.

Echmukutty said...

നല്ല ഒരു ചെടിയാണ്.വെറുതെയല്ല, സ്വന്തം അനുഭവത്തീന്നു പറയണതാ.
ആ ഫോട്ടൊ ഒക്കെ ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.

Jishad Cronic said...

പരിചയപ്പെടുത്തൽ എന്തായാലും നന്നായി...

പാവത്താൻ said...

ഇവിറ്റെയും കറ്റാര്‍വാഴ കുറെയുണ്ട്.കൃഷിയായിട്ടൊന്നുമല്ല അതു തനിയെ അങ്ങിനെ വളരുന്നു എന്നേയുള്ളു. കാശൊന്നും കിട്ടിയിട്ടില്ല.ഇനി വില്‍ക്കാന്‍ നോക്കാം. കിലോ 10 രൂപയൊക്കെ ഉണ്ടല്ലേ? ഈ അറിവിനു നന്ദി

പ്രയാണ്‍ said...

ഞാന്‍ വന്നപ്പൊ കണ്ടില്ലല്ലൊ....ഒരു മാസം കൊണ്ടിത്രയും.........:)....എന്റെ ശേഖരത്തിലുമുണ്ട് രണ്ടെണ്ണം. മഴയൊക്കെ ഇങ്ങോട്ടുപോന്നകൊണ്ട് തഴച്ചു വളരുന്നുണ്ട് രണ്ടും.

വാഴക്കോടന്‍ ‍// vazhakodan said...

കറ്റാര്‍വാഴയിലും ഒരു വാഴയുണ്ടേ...

Informative.... chechee

OAB/ഒഎബി said...

കറ്റാർ വാഴ. വീട്ടിലില്ലെങ്കിലും എന്റെ അറബിയുടെ തോട്ടത്തിൽ ഇഷ്ടം പോലെ വളർത്തുന്നുണ്ട്. അത് ഷാമ്പു പിന്നെ സ്കിൻ മോയ്സ്ചർ എന്നീ ഉല്പന്നങ്ങളിൽ ചേർക്കുന്നു.
എട്ട് പത്ത് കൊല്ലം മുമ്പ് അവന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞ് കൊടുത്തതായിരുന്നു.
ശരീരത്തിൻ അകത്തേക്കും പുറത്തേക്കും അത് മരുന്നാണ്.
മുല കുടി നിർത്താൻ ഈ സുന്ദരി (അങ്ങനെയും ഒരു പേരുണ്ട്)യുടെ ജെൽ എടുത്ത് മുലയിൽ പുരട്ടി കുട്ടിക്ക് കുടിക്കാൻ കൊടുത്ത് നോക്കൂ..(ഒരാപത്തുമില്ല എന്ന് മാത്രമല്ല നല്ലതുമാണെന്ന് പറയപ്പെടുന്നു)
പിന്നീടാ കുട്ടി മുല കുടിക്കാൻ ഇത്തിരി പുളിക്കും അല്ല കൈക്കും.

ഈ പരിചയപ്പെടുത്തൽ ഏറെ ഉപകാരപ്പെടും.

Typist | എഴുത്തുകാരി said...

പാറുക്കുട്ടി,
ചെറുവാടി,
ബിലാത്തിപ്പട്ടണം,
വിനുവേട്ടൻ,
പാവം ഞാൻ,
ബിന്ദു,
ശ്രീനാഥൻ,
കുമാരൻ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

അനിൽ,
Echmukutty,
jishad cronic,
പാവത്താൻ,

പ്രയാൺ, അന്നുമുണ്ടായിരുന്നു, ശ്രദ്ധിച്ചുകാണില്ല.

വാഴക്കോടൻ, ഈ പ്രപഞ്ചം മുഴുവൻ വാഴയല്ലേ :)

O A B, :)

അപ്പോ ആൾ നിസ്സാരക്കാരനല്ല, അല്ലേ.

നന്ദി എല്ലാവർക്കും.

Typist | എഴുത്തുകാരി said...
This comment has been removed by the author.
പേടിരോഗയ്യര്‍ C.B.I said...

കറ്റാര്‍ വാഴയെപറ്റി പരസ്യങ്ങളില്‍ കാണാറുണ്ട് .. നല്ലൊരു വിവരണം തന്നതിനു നന്ദി ... ആശംസകള്‍

jayarajmurukkumpuzha said...

ente chechi... ee aniyane maranno, ... eelaavidha nanmakalum aashamsikkunnu........, itharam vinjana pradhamaya postukal iniyum undavumennu karuthunnu........

Typist | എഴുത്തുകാരി said...

പേടിരോഗയ്യർ CBI, നന്ദി മാഷേ.

jayarajmurukkumpuzha, മറക്കാനോ, ഇല്ലനിയാ. മറന്നിട്ടില്ല,മറക്കുകയുമില്ല.

umfidha said...

enikkum venam !

varaam.

www.ilanjipookkal.blogspot.com

പൊറാടത്ത് said...

ഈ പരിചയപ്പെടുത്തല്‍ നന്നായി.

ഇത് കിലോയ്ക്ക് 10 രൂപയൊക്കെ കിട്ടുമെന്ന് കണ്ടപ്പോള്‍. പണ്ട് കുറുന്തോട്ടിയുടെയും മറ്റുപല ഔഷധ സസ്യങ്ങളുടെയും വേരുകളും കിഴങ്ങുകളും തപ്പി നടന്നിരുന്ന കുട്ടിക്കാലം ഓര്‍മ്മ വന്നു. :)

Pranavam Ravikumar a.k.a. Kochuravi said...

പോസ്റ്റിനുള്ള കമന്റ്‌ ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?

http://enikkuthonniyathuitha.blogspot.com/


ആശംസകളോടെ

കൊച്ചുരവി

അനില്‍കുമാര്‍. സി.പി. said...

നല്ല പോസ്റ്റ്.

‘ALOE VERA‘ പ്രധാന കണ്ടന്റ് എന്ന് കാണിച്ച് സായിപ്പുണ്ടാക്കുന്ന ഷാമ്പൂവിന് വേണ്ടീ മലയാളികള്‍ കാണിക്കുന്ന പരാക്രമം കാണുമ്പോള്‍
സഹതാപം തോന്നും! ഇതാരിക്കും മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത്, അല്ലേ?

the man to walk with said...

krishi nannavatte..
all the best

പട്ടേപ്പാടം റാംജി said...

എല്ലാര്‍ക്കും കൊടുക്കാമെന്നു പറഞ്ഞ നിലക്ക് അതിനുമാത്രം തൈകള്‍ ഉണ്ടാകുമോ ചേച്ചി? അല്ല ഈ കുന്ത്രത്തിന്റെ മുന്നീന്ന് എഴുന്നേറ്റിട്ട് വേണ്ടേ തൈ വാങ്ങാന്‍ വരാന്‍ അല്ലെ?
കാണാന്‍ നല്ല ഭംഗി ഉള്ളതിനാല്‍ ഇതിനെ പല സ്ഥലത്തും കാണാനുണ്ട്, ഔഷദഗുണമൊന്നും നോക്കിയിദ്ദല്ലെന്കിലും.

Diya Kannan said...

One plant in a pot is there in my kitchen also.. :) got it from a farmer's market here two months back..the kiwi lady who was selling those, gave us a lecture about the moisturizing and healing properties of it..when I told her my mother uses it for making hair oil, it was a big surprise for her..may be, that's an Indian invention..:)

Venugopal G said...

homeopathy yum ayurvedavaum kattaarvazhaye nalla pole upayogikkunnundu.... athinudharalam gunangal udnu ennu vivaram ullavar paranjathu kondu njaanum viswasikkunnuu....

Manoraj said...

കറ്റാര്‍ വാഴ മുടിവളരാന്‍ നല്ലതാണെന്ന് കേട്ടിട്ടുണ്ട്

വീ കെ said...

എല്ലാവരും സുന്ദരന്മാരും സുന്ദരിമാരും ആകട്ടെ... എന്തൊരു നല്ല സ്വപ്നം ചേച്ചി...!!

ആശംസകൾ...

ജിതിന്‍ രാജ് ടി കെ said...

സൂപ്പര്‍ബ്

എന്റെ ബ്ലോഗ് ഒന്നു നോക്കൂ

http://blog.jithinraj.in/

raadha said...

മുടി വളരുന്നുണ്ടോ എന്നറിയില്ല, പക്ഷെ ഞാന്‍ പണ്ട് മുതലേ ഇതിന്റെ എണ്ണ കാച്ചി തലയില്‍ തെയ്ക്കുന്നുണ്ട്. അതിനു വേണ്ടി മാത്രം ചെടി ചട്ടിയില്‍ ഒരെണ്ണം നട്ടിട്ടുണ്ട്. :D

Gopakumar V S (ഗോപന്‍ ) said...

കറ്റാര്‍ വാഴ എന്റെ വീട്ടിലും ഉണ്ട്...ഇത്രേം പറഞ്ഞുതന്നതിന് നന്ദി

കുസുമം ആര്‍ പുന്നപ്ര said...

നല്ലതാണെന്നു കേട്ടിട്ടുണ്ട്.

poor-me/പാവം-ഞാന്‍ said...

Respected your words...

smitha adharsh said...

ആഹാ..ഇത് കൊള്ളാല്ലോ..അപ്പൊ,നാട്ടില്‍ വന്നിട്ട് വേണം,ഇതൊന്നു നട്ടു പിടിപ്പിക്കാന്‍..എന്നിട്ട് ഞാന്‍ ഒരു ആലോവേര ബിസിനസ് തുടങ്ങാന്‍..

ജയിംസ് സണ്ണി പാറ്റൂര്‍ said...

തിരുവനന്തപുരത്തെ പച്ചമരുന്നു വില്പന ശാലകളില്‍
ഇതു വില്ക്കാനായി തൂക്കിയിട്ടിരിക്കും.എന്റെ സഹധ
ര്‍മ്മിണിയും മകളും എണ്ണകാച്ചാന്‍ ഇതുപയോഗിക്കു
ന്നു.ഫേഷ്യലിനു അവശ്യം വേണ്ട ഘടകമാണ്
നമ്മുടെ കറ്റാര്‍വാഴ.

ജിമ്മി ജോൺ said...

അപ്പോ ഈ 'വാഴ' വെറും 'പോഴ' അല്ലല്ലേ..

പോസ്റ്റും കമന്റുകളും മത്സരിച്ച് വിജ്ഞാനം വിളമ്പുന്നു... !!

നന്ദി ചേച്ചീ...

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

സൌന്ദര്യം ഉണ്ടാകുമെന്കില്‍ എനിക്കും ഒരുകൈ നോക്കാമായിരുന്നു!

നന്ദു | naNdu | നന്ദു said...

ആഹാ! സൗന്ദര്യകൃഷി തുടങ്ങിയോ?

Thommy said...

Informative

യൂസുഫ്പ said...

മനസ്സു കൊണ്ടുള്ള ദാനം ഇങ്ങനെയൊക്കെയാണ്. അറിയാഠ കുറെ കാര്യങ്ങൾ അറിയിച്ചു തന്നതിന് നന്ദി.

poor-me/പാവം-ഞാന്‍ said...

aad is out but where are you?

siya said...

aloe vera നമ്മുടെ നാട്ടില്‍ പറമ്പില്‍ നിറച്ചും ഉണ്ടാവും എന്ന് പറയുമ്പോള്‍ ,സായിപ്പിന് വിഷമം ആണ് .ഇവിടെ അതിന്‍റെ ഒരു ചെടി അവര് പൊന്നു പോലെ ആണ് വച്ചിരിക്കുന്നത് .എന്തായാലും ചേച്ചി ടെ പോസ്റ്റ്‌ കൂടി വായിച്ചപോള്‍ ഞാനും എന്‍റെ കറ്റാര്‍ വാഴയെ ഒന്ന്‌ സ്നേഹിച്ചു തുടങ്ങാം ,അല്ലേ? പാവം ആ വശത്തേക്ക് ഞാന്‍ നോക്കാറില്ല

sreee said...

നല്ല ചിത്രങ്ങളും നല്ല കൃഷിയും .

poor-me/പാവം-ഞാന്‍ said...

ഭവതി പറഞത് പ്രകാരം ആടിനെ ഞാന്‍ അഴിച്ചു വിട്ടു പക്ഷെ എഴുത്തുകാരിജി അത് നോക്കാന്‍ എത്താഞത് ദമുവിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത് (ഇത് വായിച്ചു മായിക്കണേ)

jyo said...

ഈ പോസ്റ്റ് കാണാന്‍ ഞാന്‍ വൈകി.എന്റെ ബാല്‍ക്കണിയില്‍ രണ്ടു തരം aloe veraയുണ്ട്-ഒന്ന് ആഫ്രിക്കനും ഒന്ന് ഇന്ത്യനും.ഞാന്‍ ഇത് ഷാംബുവിനൊപ്പം അരച്ച് ചേക്കും.ഗോപിയേട്ടന്റെ തോട്ടം കണ്ടപ്പോള്‍ എനിക്കും നാട്ടില്‍ വന്നാല്‍ ഒന്നു തുടങ്ങണമെന്ന ആഗ്രഹം തോന്നി.

Sabu M H said...

ഇവിടേ aloe vera യുടെ juice കിട്ടും.
വാങ്ങി കുടിക്കാറുമുണ്ട്.
അതു നമ്മുടെ കറ്റാർ വാഴയാണെന്ന് ഇപ്പോഴല്ലെ അറിഞ്ഞത്!
(ചമ്മി പോയി)

ഏതാണ്ടേതാണ്ട് ഗുണങ്ങളോക്കെ ഉണ്ടെന്നാണ്‌ കേൾക്കുന്നത്.
(ഗുണമില്ലത്തതു ഏതാ ദൈവം സൃഷ്ടിച്ചിട്ടുള്ളത്?)

Bindhu Unny said...

ഒരു തൈ വാങ്ങി വെച്ചതാണ് ഇപ്പോ മൂന്ന് ചട്ടികളില്‍ തിങ്ങിനിറഞ്ഞ് വളരുന്നു. ഇതിന്റെ നീര് കഴിച്ചാലും നല്ലതാണ്. പക്ഷെ, ഇതില്‍ തന്നെ പല ഇനങ്ങളുണ്ട്. എല്ലാം നീര് കുടിക്കാന്‍ പറ്റിയതല്ല. നമ്മുടെ അടുത്തുള്ളത് ഏതിനമാണെന്നറിയാതെ കുടിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാ നല്ലത്. നീര് വാങ്ങാന്‍ കിട്ടും. നല്ല വിലയാ, പക്ഷെ. :)

Typist | എഴുത്തുകാരി said...

umfidha,
പൊറാടത്ത്,
Pranavam Ravikumar,
അനിൽ കുമാർ,
the man to walk with,
പട്ടേപ്പാടം റാംജി,
Diya Kannan,
Vennugopal,
Manoraj,

കറ്റാർ വാഴ കാണാനെത്തിയ എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

വീ കെ,
ജിതിൻ രാജ്,
raadha,
Gopakumar,
Poor-me,
Smitha Adarsh,
ജയിംസ് സണ്ണി,
ജിമ്മി ജോൺ,
ഇസ്മായിൽ കുറുമ്പടി,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

നന്ദു,
Thommy,
യൂസുഫ്പ,
Poor me, ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടേയ്..

Siya,
Sreee,

Poor me, അഴിച്ചുവിട്ട ആടിനെ ഞാൻ കണ്ടിരുന്നു. :)

jyo,

Sabu,

Bindhu Unny,

എന്റെ aloe vera തോട്ടം കാണാനെത്തിയ എല്ലാവർക്കും നന്ദി.

സുജിത് കയ്യൂര്‍ said...

Kattar vazhayude vishesham kemam.

Kalavallabhan said...

നല്ല തടിയുള്ളവർ ഇതിന്റെ ജ്യൂസ് വാങ്ങി കുടിക്കുക, തടി കുറയും.
(എനിക്കിതിന്റെ ബിസിനസ്സ് ഇല്ലെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ)

Areekkodan | അരീക്കോടന്‍ said...

എന്റെ വീട്ടിലും നല്ല തണ്ടും തടിയും ഉള്ള ഒരെണ്ണം ഉണ്ടായിരുന്നു.ഇപ്പോള്‍ കാണാതായി!

Anonymous said...

കൃഷിക്കമ്പം കലശലായിരിക്കുന്ന സമയത്താണ് ഈ അറിവു കൂടി. നന്ദി. ഹരിത ഭാരതവും കര്‍ഷകശ്രീയും എല്ലാം കൂടി തല നിറയെ കൃഷികാര്യങ്ങള്‍. ജാലകം അഗ്രിയില്‍ കാര്‍ഷികം എന്ന വകുപ്പു കണ്ടില്ല. ചിന്തയില്‍ ഉണ്ടെങ്കിലും തീരെ പോസ്റ്റുകള്‍ കുറവ്.

rajan kolathur said...

valare nalla vivaranam,oru sahithyakariyude varikal poleyudu.Anyway lot of thaks forinfermatiev writings ...................................... Rajan kolathur