കര്‍ക്കിടകത്തിലെ ഒരു ഇരുണ്ട പകല്‍. മാനം ഒട്ടും തെളിഞ്ഞിട്ടില്ല. മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു.രാത്രിയുടെ ഏതോ യാമത്തില്‍ തുടങ്ങിയ മഴയുടെ കലി ഒന്നടങ്ങിയപോലെ. അതോ വീണ്ടും ഒരു പേമാരിക്കുള്ള വട്ടം കൂട്ടലോ?
ഒന്നും ചെയ്യാനില്ലെന്നു തോന്നിയപ്പോള്‍ പുറത്തേക്കൊന്നിറങ്ങി. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടി, നടന്നു വെറുതെ. വേണ്ടാ, ഇടവഴിയിലൂടെ വേണ്ടാ, കുശലങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി പറയാന്‍ വയ്യ.
പുഴവക്കത്തൂടെ നടന്നു, പതുക്കെ. ഇല്ല, പുഴ നിറയാറായിട്ടില്ല. ഒന്നുരണ്ടു ദിവസം കൂടി നിന്നു പെയ്താല്‍ നിറയുമായിരിക്കും. മലയില്‍ പെയ്ത മഴയുടെ വെള്ളം വരുന്നതേയുള്ളൂ. ഒഴുകിയിങ്ങെത്തണ്ടേ.നല്ല കലക്കവെള്ളം. ശാന്തമായൊഴുകുന്നു. എല്ലാം പുറമേക്കു മാത്രം. ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും. എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ.
ചെറിയ ചെറിയ മരക്കഷണങ്ങളൊക്കെ ഒഴുകി വരുന്നുണ്ട്. പണ്ടൊക്കെ പുഴക്കു കുറുകേ കയര്‍ കെട്ടി വഞ്ചിയില്‍ പോയി ഒഴുകിവരുന്ന വലിയ മരത്തടികള്‍ പിടിച്ച് കരയിലടുപ്പിക്കുമായിരുന്നു. കാഴ്ച്ച കാണാന്‍ ഞങ്ങളും. എന്തിനാ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തതു്, അറിയില്ല.
കുറച്ചുനേരം നോക്കിനിന്നു നിറഞ്ഞൊഴുകുന്ന പുഴയെ. പുഴവക്കത്തെ ചെടികളൊക്കെ മുങ്ങുന്നു, പിന്നെയും തലപൊക്കുന്നു. ഒരു ചെടിക്കൂട്ടം ഒലിച്ചുവരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കട പുഴകിയതായിരിക്കും. കൂടെ ഏതോ ഒരു ജീവിയുടെ ശവവും. പട്ടിയോ കുറുക്കനോ ആവും.
പടരന്‍ പുല്ലിന്റെ വേരുകളില്‍ വെള്ളം. പണ്ട് അതെടുത്ത് കണ്ണിലെഴുതുമായിരുന്നു. ഇപ്പഴും അവശേഷിക്കുന്ന വേലികളില്‍ അപൂര്‍വ്വമായിത്തുടങ്ങിയ, നിറയെ മുള്ളുകളുള്ള കള്ളിച്ചെടി.
ആരേയും കണ്ടില്ല ഇതുവരെ. അതു നന്നായി. അല്ലെങ്കിലും പറമ്പിലും പുഴവക്കത്തുമൊക്കെ ഈ മഴയത്തും തണുപ്പത്തും ആരു വരാന്‍!
നാണിച്ചുനില്ക്കുന്ന കൊങ്ങിണിയും.....
കുളീച്ചീറനായ നന്ത്യാര്‍വട്ടവും.....
ഇണയെ കാത്തിരിക്കുന്ന കിളിയും........
നേരം ഒരുപാടായി പോന്നിട്ട്. ഇനി തിരിച്ചു നടക്കാം..
എഴുത്തുകാരി.
58 comments:
വീണ്ടും എഴുതാനൊരു ശ്രമം...
ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നാട്ടിലൊന്ന് പോയി മഴയൊക്കെ കൊണ്ട് കറങ്ങി വരാന്‍ കൊതിയാകുന്നു.
തിരിച്ചെത്തിയല്ലൊ, സന്തോഷം. മെല്ലെ മെല്ലെ ഒരു കിളിവാതില്‍ ചെത്തമില്ലാതെ തുറക്കുമ്പോലെ ശീതളമായ ശൈലി, പുഴ കണ്ട്, ഇല കണ്ട്, പൂക്കള്‍ കണ്ട്, കിളികളെ കണ്ട് .. ജീവിതം വീണ്ടും തളിരിടട്ടേ! ആശംസകള്‍!
തീര്‍ച്ചയായും ചെച്ചീ....
എഴുത്ത് വിട്ടുകളയല്ലേ ചേച്ചീ. എഴുതിക്കൊണ്ടേയിരിക്കൂ :)
എത്ര ഭംഗിയുള്ള ചിത്രങ്ങള്‍.
മഴ അടങും ..മാനം തെളിയും ..തെളിനീര് ചാലുകളായ് പുഴ മന്ദം മന്ദം ഒഴുകും..കിളികളും മറ്റു ചെറിയ ജീവികളും സന്തോഷത്തിന്റെ ശബ്ദം പുറപ്പെടുവിക്കും...പൂവുകള്‍ പുഞ്ചിരി തൂകും...കാരണം ഇത് ജീവിതമാണെങ്കില്‍ കര്‍ക്കിടകം മാത്രം പോരല്ലൊ, ചിങവും വരാതിരിക്കില്ല...
പൂക്കളും മഴക്കാലവും ..ഇഷ്ടായി
നല്ല കലക്കവെള്ളം.....
ശാന്തമായൊഴുകുന്നു......
എല്ലാം പുറമേക്കു മാത്രം......
ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും..... എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ....!
അതെ ഇതുപോലെ എല്ലാം എഴുതണം...
ഇങ്ങനെ എഴുതുമ്പോഴാണ് ഏറ്റവും നല്ല ആശ്വാസം ലഭിക്കുക.... കേട്ടൊ
തിരിച്ചെത്തിയതില്‍ വളരെ സന്തോഷം ചേച്ചീ.ഇനിയും എഴുതൂ......
“ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴപോലെ ഈ ജീവിതം....”
ആ ചിത്രങ്ങളിൽ പെയ്തൊഴിഞ്ഞു തോർന്നൊരു മഴ തുടിച്ചു നിൽപ്പുണ്ട്..
നന്നായിരുന്നൂ...
അതിമനോഹരം.ചിത്രങ്ങള്‍ ചേതോഹരം.ഇനിയും എഴുതൂ.ആശംസകള്‍.......
കർക്കിടം പെയ്തൊഴിഞ്ഞാൽ, ചിങ്ങം വരവായി. പൂവുകൾ കാത്തിരിക്കുകയല്ലോ ചേച്ചി.
വരികളിൽനിന്നും ഒരുപ്പാടകലെ ഒളിപ്പിച്ച്വെച്ചിരിക്കുന്ന മനസ്സ്. കൈവിടാതിരിക്കുക ഈ ശാന്തത.
എഴുത്ത് തുടരുക, ആശംസകൾ.
aaha, nice.
welcome back.
പുഴയും മഴയുമെല്ലാം നാട്ടിലേക്ക് മാടി വിളിക്കുന്നു... എന്തായാലും ഓണം വരെ കാത്തിരിക്കണം..
പോസ്റ്റിലെ ചിത്രങ്ങളേക്കാള്‍....ചേച്ചിയെ ഇവിടെ തിരികെ കാണുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം...
എഴുത്തുപോലെ തന്നെ മനോഹരം, ഈ മടങ്ങി വരവും...
നിറഞ്ഞൊഴുകുന്ന പുഴപോലെ, പൂത്തുവിടരുന്ന പൂക്കളെപ്പോലെ തുടരാം ഈ ജീവിതയാത്ര...
ആശംസകളോടെ..
@തിരിച്ചു വരവു മഴയോര്മകളോടെ ഗംഭീരമാക്കി..
ചിത്രങ്ങളാണ് കൂടുതല്‍ ഇഷ്ടമായത്.വരികള്‍ മോശമല്ലെന്നല്ല..ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സിനൊരു സുഖം..
ഭാവുകങ്ങള്‍..
ഓണാശംകള്‍ ചേച്ചി..
എഴുത്ത് തുടരുക, ആശംസകൾ...
ചെറുവാടി,
ശ്രീനാഥന്‍,
jishad cronic,
നിരക്ഷരന്,
Keraladasanunni,
പാവം ഞാന്‍,
the man to walk with,
കരിങ്കല്ല്,
ബിലാത്തിപ്പട്ടണം,
Krishnakumar 513,
എല്ലാവര്ക്കും നന്ദി.
ബിന്ദു,
ഹരീഷ്,
Venugopal,
വെള്ളായണി വിജയന്,
സുല്‍ത്താന്‍
യൂസുഫ്പ,
കണ്ണനുണ്ണി,
ജിമ്മി ജോണ്‍,
മാട്ടേട്ടന്‍
നിയ ജിഷാദ്,
നന്ദി എല്ലാവര്ക്കും.
എഴുത്തോലേ,
ഈ എഴുത്ത് നിങ്ങള്‍ക്കൊരു ഹീലിങ് ആകട്ടെ. ജീവിതത്തില്‍ സഹിക്കാനാവത്ത ദുഖമാണ് ഇണയുടെ വേര്‍പിരിയല്‍. പക്ഷെ നിങ്ങളൊരുമിച്ചു കണ്ട അനേകം സ്വപ്നങ്ങളില്ലേ, അവകളുടെ സാക്ഷാത്ക്കാരം നിങ്ങള്‍ക്കു സന്തോഷം തരും.
സസ്നേഹം
തിരിച്ചെത്തിയതില്‍ സന്തോഷം ചേച്ചീ.എഴുത്ത് വീണ്ടും തുടരൂ..
പെയ്തൊഴിഞ്ഞയിടങ്ങളിലെല്ലാം വീണ്ടും വെയില് പരക്കട്ടെ..
വീണ്ടും കണ്ടതില്‍, ഈ മടങ്ങിവരവില്‍ സന്തോഷം.
ആ പേരറിയാപൂവിനെ വളരെ ഇഷ്ടപ്പെട്ടു
Kollaaam!
എഴുത്ത് നിര്ത്താതിരിക്കുന്നതിലും വീണ്ടും ഇവിടെ കണ്ടതിലും സന്തോഷം..തുടരൂ ..
മഴക്കാലം മനസ്സ് കുളിര്പ്പിയ്ക്കട്ടെ..!
പേരറിയാത്ത ആ പൂവ് മേന്തോന്നി/മേത്തോന്നി എന്ന ചെടിയുടെയാണു..ലിങ്ക് നോക്കൂ
http://bit.ly/9yZtaB
http://thoomanju.blogspot.com/2010/07/blog-post_07.html
ഹരീഷേ സൂക്ഷിച്ചോ, ശക്തയായ ഒരു എതിരാളി വരുന്നുണ്ട്. :-)
എഴുത്തിലും എനിക്ക് ഇഷ്ടപ്പെട്ടത് ചിത്രങ്ങളാണ്
ചിത്രങ്ങള്‍ അതിമനോഹരം ചേച്ചി .. വീണ്ടും എഴുതു .... ആശംസകള്‍
ചേച്ചീ....
അതിമനോഹരം...!
ആ പേരറിയാത്ത സുന്ദരിയുടെ പേര് ‘മേന്തോന്നി’ എന്നാണ്.
മേന്തോന്നിപ്പൂവ്, കാർത്തികപ്പൂവ് എന്നു ചിലയിടങ്ങളിൽ അറിയപ്പെടും.
കുട്ടിക്കാലം മുതൽ എനിക്കേറ്റവും ഇഷ്ടമുള്ള പൂവാണത്. പക്ഷെ സംഗതി വിഷസസ്യമാണ്.
കാവിലൊക്കെ കേറി കളിക്കുമ്പോൾ അതിന്റെ കറ കണ്ണിൽ വീഴാതെ നോക്കണേ എന്ന് അമ്മ എപ്പോഴും പറയും
ആയുർവേദ കോളേജിൽ വന്നപ്പോൾ കൂടുതൽ പഠിച്ചു. അതിന്റെ കിഴങ്ങാണ് മരുന്നായുപയോഗിക്കുന്നത്. അതും വിഷമാണ്. ശുദ്ധീകരിച്ചുപയോഗിക്കും.
അവിയൽ നോക്കണേ...
ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!
http://jayanevoor1.blogspot.com/
MKERALAM, നന്ദി, നല്ല വാക്കുകള്‍ക്കു്.
Rare Rose, :)
മോഹനം, ആ പേരറിയാപൂവ് - മേന്തോന്നി എന്നാണത്രേ അതിന്റെ പേരു്, സ്വപ്നാടകനും ജയന് വൈദ്യരും പറയുന്നു.
pranavam Ravikumar, നന്ദി.
ബാബുരാജ്, ഹരീഷിനോ, ഞാനോ, അസ്സലായി.
മഴവില്ല്, നന്ദി.
ജയന്, സംഭവം വിഷമാണെങ്കിലും എന്തൊരു ഭംഗിയാ ആ പൂവ് കാണാന്‍ ഇല്ലേ?
ചാരനെ അവിടെ പോയി കണ്ടൂട്ടോ.
തിരിച്ച് വന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു സന്തോഷം ...
ഒന്നും ചെയ്യാനില്ലെന്നു തോന്നിയപ്പോള്‍ പുറത്തേക്കൊന്നിറങ്ങി. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടി, നടന്നു വെറുതെ. വേണ്ടാ, ഇടവഴിയിലൂടെ വേണ്ടാ, കുശലങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി പറയാന്‍ വയ്യ.
എനിക്ക് ഈ പൂക്കളില്‍ ഏറ്റവും ഇഷ്ട്ടം
''കള്ളി ചെടി ആണ് ..എന്നും ഒരേ ഭാവം അതില്‍ പൂക്കള്‍ ഉണ്ടാവുമ്പോള്‍ അവള്
സുന്ദരി തന്നെ .
.നേരം ഒരുപാടായി പോന്നിട്ട്. ഇനി തിരിച്ചു നടക്കാം,കൂടെ എല്ലാവരും ഉണ്ട് .ചേച്ചിഇനിയും ഒരുപാട് എഴുതണം ആശംസകള്‍
santhoshamayi chechi......... ee mazhayilude yulla yaathra valare nannaayi chechi......
സന്തോഷമായി, പഴയതുപോലെ പരിസരവീക്ഷണമൊക്കെ നടത്തി ഫോട്ടോയൊക്കെ എടുത്ത് ഈ പോസ്റ്റിട്ടു കണ്ടപ്പോള്‍. തീര്‍ച്ചയായും എഴുത്ത് തുടരണം.
സന്തോഷം ഈ തിരിച്ചു വരവിൽ.. പ്രകൃതി കനിയട്ടെ വീണ്ടും ..ഈ നല്ല കാഴ്ചകളും അനുഭവങ്ങളുമായി ജീവിതം ഇനിയുമേറെ മുന്നോട്ട് നീങ്ങാൻ
പ്രകൃതിക്കുള്ളൊരു കഴിവാണിത്.
ഇറങ്ങി ഒരുനോക്കു മതി, എല്ലാം മറക്കും.
ഈ പ്രകൃതിയാണു നമ്മെ കൂട്ടികൊണ്ടുപോകുന്നത്.
എഴുത്ത് തുടരണം.
ചേച്ചി വീണ്ടും തിരിച്ചെത്തിയതില്‍ വളരെ സന്തോഷം ... എഴുത്ത് തുടരുക ... ആശംസകള്‍
ചേച്ചി വീണ്ടും എഴുതിതുടങ്ങിയതിൽ സന്തോഷം..
അഭിപ്രായങ്ങൾ എഴുതാറില്ലെങ്കിലും ഞാൻ സ്ഥിരമായി വന്നുനോക്കിപോകാറുൾല ബ്ലോഗാണിത്.
മുരളിചെട്ടൻ പറഞ്ഞ് എല്ലാം അറിഞ്ഞിരുന്നു.
എല്ലാം..ദൈവ നിശ്ചയപ്രകാരമാണല്ലൊ നമ്മുറ്റെയെല്ലാം ജീവിതം മുന്നോട്ട് പോകുക അല്ലെ..
വീണ്ടും ഈ വഴിയൊക്കെ വരുന്നു എന്നറിയുന്നതില്‍ സന്തോഷം...
സമയം പോലെ എല്ലാവരുടെയും ബ്ലോഗുകളില്‍ പണ്ടത്തെ പോലെ സന്ദര്‍ശനം നടത്തുക... എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുക...
സ്റ്റോം വാണിങ്ങിന്റെ സ്ഥിരം സന്ദര്‍ശക ആയിരുന്നല്ലോ... കപ്പല്‍ കുറേ ദൂരം താണ്ടി ജന്മനാടിനോട് അടുക്കാറായി കേട്ടോ...
nannayi................kaanaam .
വീണ്ടും കണ്ടതില്‍ സന്തോഷം.മുത്തും പവിഴവും നല്ല ചിത്രങ്ങള്‍.
എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ.
നല്ല ചിത്രങ്ങളും
വീണ്ടും എഴുതി തുടങ്ങിയതിന് എല്ലാ വിധ ഭാവുകങ്ങളും ചേച്ചീ...
ഏഴുതിയത് ഉള്ളിൽ തട്ടി.. ഇനിയുമെഴുതുക.
എഴുത്തുകളിലൂടെ കടന്നുപോയി. നല്ല ഭാഷയുണ്ട് കയ്യിൽ. എഴുതാതിരിക്കരുത്. കാലമല്ലേ.. ജീവിതത്തിൽ സന്തോഷത്തിന്റെ പൊടിപ്പുകൾ പൊട്ടിവരും. സ്നേഹത്തോടെ അതിനായി പ്രാർത്ഥിക്കുന്നു. ഓണാശംസകളോടെ.
കാറും കോളും ഒഴിഞ്ഞു മാനവും മനതാരും തെളിയട്ടെ എന്നാശംസയോടെ...
ചേച്ചിയുടെ പോസ്റ്റ് പരിചയപ്പെടുത്തിയ മൈത്രേയിക്ക് ഉള്ള നന്ദിയും അറിയിക്കട്ടെ.
ആഴങ്ങളറിഞ്ഞു ജീവിക്കാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ...പൂവായും പുഴയായും കിളിയായും തിരികെ വരും ചില സ്വപ്നങ്ങള്‍..നന്മകള് ഉണ്ടാവട്ടെ..
എല്ലാം പുറമേക്കു മാത്രം. ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും. എല്ലാം ഉള്ളിലൊതുക്കി...
വീണ്ടും എഴുതി തുടങ്ങിയതില്‍ വളരെ സന്തോഷം.
പുഴ ശാന്തമായോഴുകട്ടെ, കുത്തൊഴുക്കില്ലാതെ ചിഴികളില്ലാതെ..
അവസാനത്തെ ഫോട്ടോ മനസ്സില്‍ നോമ്പരമുണര്ത്തി..
kuLIchchiiiRanaaya nanthyaarvattam OrmakaL sammaanichchu chEchchi
:-)
Supasana || Upasana
Siya,
jayarajmurukkumpuzha,
geetha,
Basheer,
kalavallabhan,
rasikan,
kalyanapennu,
vinuvettan,
Prayan,
Jyo,
ellaavarkkum nandi.
paalakuzhi,
Shree,
pallikkarayil,
mukil,
kunjuss,
raamozhi,
pattepadam Ramji,
Upaasana,
santhosham, ivide vannathinu.
എഴുതൂ,
നല്ല ഭാഷയുണ്ട്, നിരീക്ഷണങ്ങളുണ്ട്.
വായിയ്ക്കാനെല്ലാവരുമുണ്ട്.
മുത്തും,പവിഴവും എല്ലാം നന്നായി. കൂട്ടത്തില്‍ എഴുതി തുടങ്ങിയതും.ഞാന്‍ വരാന്‍ വൈകിയെന്ന് മാത്രം.
ആ പേരറിയാ പൂവിനെക്കുറിച്ച് ക്ലാസ്സെടുക്കാം എന്ന് വിചാരിച്ചത് വെറുതെയായി.
ഫോട്ടോസ് നന്നായി
ആ പേരറിയാപൂവിനു ഞാനും കൂട്ടുകാരും പറഞ്ഞിരുന്നത് "ചെകുത്താന്‍പൂവ്" എന്നായിരുന്നു.ചെറുപ്പത്തില്‍ ആ സുന്ദരന്‍ പൂവിനെ ഒരുപാടു പേടിച്ചിരുന്നു. ഓര്‍മ്മകളെ ബാല്യത്തിലേക്ക് തള്ളിയിട്ടതിനു നന്ദി.
ഇനിയും കാണാം, കലക്കം തീര്‍ന്ന് ഒഴുകുന്ന അഴകേറുന്ന പുഴയിലൂടെ, പുഴക്കരയിലൂടെ.
Post a Comment