എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.
സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന് വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.
ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍ ചുമരിനിപ്പുറത്ത് നിസ്സഹായയായി കാത്തിരുന്നു ഞാന്‍. ചുമരിനപ്പുറത്ത് എന്നെ കാണാതെ, കുട്ടികളെ കാണാതെ, ഒന്നുമറിയാതെ, പതുങ്ങി പതുങ്ങി വരുന്ന മരണത്തെ കാത്തു കിടന്നയാള്‍ക്കു അടുത്തു കൂട്ടിരിക്കാന്‍ പോലുമായില്ല എനിക്കു്. ഒന്നും ഒന്നും കഴിഞ്ഞില്ല എനിക്കു്. ആ കയ്യൊന്നു പിടിച്ച് ഞാനുണ്ട് കൂടെ എന്നു പറയാന്‍, ആ നെറ്റിയിലൊരുമ്മ കൊടുത്ത് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ. തീര്‍ത്തും തീര്‍ത്തും നിസ്സഹായയായി.
എന്നെ ഒന്നു കണ്ണു് തുറന്നു നോക്കിപോലുമില്ല.
പിന്നെ വന്നു. ബ്രേക് ഫാസ്റ്റ് കഴിക്കാനല്ല, നീ കാരണം ഇന്നും എനിക്കു വൈകി എന്നു ശകാരിച്ചുമില്ല. തുറക്കാത്ത കണ്ണും, മഞ്ഞുപോലെ തണുത്ത മുഖവുമായി.....
എന്നെ കൂടെ കൂട്ടാന്‍ പ്രിയപ്പെട്ട പലതിനേയും പലരേയും വേണ്ടെന്നു വച്ചിട്ടു്...... എന്തേ ഇത്ര വേഗം പോയി?
എഴുത്തുകാരി.
106 comments:
പെട്ടെന്നു് തനിച്ചായപോലെ..
ഒരുപാട് പേര് വന്നു ബൂലോഗത്തുനിന്നു്. എത്രയോ പേര് വിളിച്ചൂ, എത്രയോ പേരുടെ മെയില്‍. ദാ, ഇന്നുകൂടി വന്നിരുന്നു ബൂലോഗത്തെ മൂന്നു സുഹൃത്തുക്കള്‍.
ആ പ്രതിസന്ധിയിലും ഒരു പ്രത്യേക കാര്യത്തിനു ഒരു സഹായം വേണ്ടിവന്നപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നതും ഞാനാദ്യം വിളിച്ചതും ഒരു ബൂലോഗ സുഹൃത്തിനെ തന്നെ. വേണ്ടിവന്നില്ലെങ്കിലും.
ആര്‍ക്കും നന്ദി പറയുന്നില്ല. ഒരു കുടുംബത്തിലെ നമുക്കങ്ങോട്ടുമിങ്ങോട്ടും നന്ദി വേണ്ടാ, സ്നേഹം മതി.
ഇനി എനിക്കു ബൂലോഗം കുറച്ചുകൂടി ആശ്വാസമാവുമെന്നു തോന്നുന്നു.
വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു...
നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമെന്ന് കരുതി സ്വയം ആശ്വസിക്കാനല്ലേ നമുക്ക് പറ്റൂ..?
തനിച്ചാകുമ്പോള്‍ ബൂലോകം തുണയാകുമെന്ന് തന്നെ വിശ്വസിക്കാം..
ഞാനും ഉണ്ടാകും ഇവിടെ...
എഴുത്തുകാരിയുടെ പ്രിയപ്പെട്ടവനു വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു..
സാധാരണപോലെ ഒരു ബ്ലോഗ് പോസ്റ്റ് വായിക്കാൻ തുടങ്ങുകയായിരുന്നു. ക്ഷമിക്കുക,എനിക്കറിയില്ല എന്തെഴുതണമെന്ന്. സ്നേഹം മാത്രം സഹോദരി.
ഞങ്ങളെല്ലാവരും കൂടെയുണ്ട് ചേച്ചി, സഹിക്കുക, പ്രാര്‍ത്ഥിക്കുന്നു.
ചേച്ചീ..അപ്പുവും ഹരീഷും അപ്ഡേറ്റ് ചെയ്തിരുന്നു.
ദുരന്തങ്ങൾ, നമുക്ക് പ്രിയപ്പെട്ടവർക്ക് സംഭവിക്കുമ്പോഴാണ്, തീവ്രമാവുന്നത്. ആ തീവ്രത ശരിക്കും അനുഭവിച്ച ദിവസങ്ങളായിരുന്നു അത്.
കൂടുതലൊന്നും ഇപ്പോ പറയുന്നില്ല.
ചേച്ചി...തനിച്ചായെന്നു തോന്നുമ്പോഴൊക്കെ ബൂലോകത്തേയ്ക്കു വരിക.. ഞങ്ങളൊക്കെയില്ലേ ഇവിടെ...
adhyamayanu ee blogil varunnath...
mattullavarode saramilla enu paryan eluppama..pakshey... ariyam its tuff to accept ..tht word .swyam karuthode thirichu varan chechiku sadhikate. orupadu ezhuthanam .....athu mind calm akan sahayikkum
വിവരം അന്നേ അറിഞ്ഞിരുന്നു... എന്തെഴുതണമെന്നറിയാഞ്ഞിട്ടോ മെയിലയക്കുന്നതിന്റെ അസാംഗത്യമോ ഓർത്ത് ഒന്നും എഴുതിയില്ല.
ഈ സങ്കടത്തിൽ പങ്കുചേരുന്നു.
തനിച്ചായെന്നു കരുതേണ്ട... ഞങ്ങളൊക്കെയുണ്ട് കൂടെ എന്നാശ്വസിപ്പിക്കാനല്ലേ കഴിയൂ.
നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടത്തിന്റെ ആഴം വലുതാണെന്ന് അറിയാം ..ആശ്വാസ വാക്കുകള്‍ അര്ത്ഥംഅറിയാതെ ചൂളിപ്പൂകുന്ന ഈ അവസ്ഥയിലും ഞാന്‍ ഒന്ന് ആശ്വസിപ്പിച്ചോട്ടെ ........കരഞ്ഞു കലങ്ങിയ ആ കണ്ണുകളില്‍ മെല്ലെ മെല്ലെ പ്രത്യാശയുടെ സന്തോഷം പരക്കണേ എന്ന പ്രാര്‍ത്ഥന മാത്രം
എന്തു പറഞ്ഞാലും ഈ അവസരത്തില്‍ ആശ്വാസമാകില്ല എന്നറിയാം. എങ്കിലും ദു:ഖത്തില്‍ പങ്കു കൊള്ളാന്‍ ഞങ്ങളെല്ലാവരും ഉണ്ട് എന്ന് മാത്രം പറയട്ടെ.
വിധിയുടെ ചില തീരുമാനങ്ങള്‍ നിസ്സഹായതയോടെ, വേദനയോടെ ഉള്‍ക്കൊള്ളാന്‍ മാത്രമല്ലേ നമുക്ക് കഴിയൂ... എത്രയും വേഗം ചേച്ചിയ്ക്ക് ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
എല്ലാം സഹിച്ച് മുന്നേറുവാന്‍ സര്വ്വശക്തന് സഹായിക്കട്ടെ..
എല്ലാവരും കൂടെയുണ്ട്.. അത്രമാതമേ പറയാൻ കഴിയുന്നുള്ളൂ...
പതറേണ്ട..
ചേച്ചി..,
എന്റേതെന്ന് സ്നേഹത്തോടെയും സന്തോഷത്തോടെയും അനുഭവിക്കുന്നവര്‍ക്ക്, അത് ഇങ്ങനെ ഊര്‍ന്ന്... പകര്‍ന്നും പടര്‍ന്നും കിട്ടുന്ന ശൂന്യത ചില വാക്കുകള്‍കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നറിയാം..
ഞാനുമുണ്ട്,നിങ്ങളോടൊപ്പം.
ചേച്ചി
വേണ്ടപ്പെട്ടവരുടെ വിരഹവും അഭാവവും തരുന്ന വേദന പറഞ്ഞറിയിക്കാനാവുന്നതല്ല. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.
ബ്ലോഗിലെ നല്ല സൌഹൃദങ്ങള്‍ എപ്പോഴും കൂടെയുണ്ടല്ലോ. തനിച്ചല്ല, ഞങ്ങളൊപ്പമുണ്ടെന്നു കരുതുക.
നന്ദന്
എന്റെ ചേച്ചീ...
എന്താ പറയേണ്ടതെന്ന് അറിയില്ല.
ഈ പോസ്റ്റ് കാണുമ്പോള്‍ അല്പം സമാധാനം തോന്നുന്നു, തിരികെ റുട്ടീനിലേക്ക് വരുന്നു എന്നൊരു തോന്നല്‍.
എല്ലാരും എപ്പോഴും കൂടെയുണ്ടാവും.
ഇന്നലെയാണ് വിവരം അറിഞ്ഞത്... എന്താ പറയേണ്ടതെന്ന് അറിയില്ല... പറയാനെളുപ്പമാണ്... എങ്കിലും... കാലം ഒരു സ്വാന്തനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു... നന്മ നിറഞ്ഞ ബൂലോഗത്തിലെ എല്ലാ സുഹൃത്തുക്കളും ഒപ്പമുണ്ട്...
എന്താണു പറയേണ്ടത്...
ഇരുപതുകൊല്ലം മുൻപ് ഈ അവസ്ഥ നേരിട്ട ഒരമ്മയുടെ മകനാണു ഞാൻ...
ആ നെഞ്ചിന്റെ വിങ്ങൽ എനിക്കറിയാം...
ഒപ്പമുണ്ട് ഞങ്ങളൊക്കെ.
സ്നേഹത്തോടെ
ജയൻ
രണ്ടുദിനം മുന്നാണ് ഈ ദു:ഖവാർത്ത കേട്ടത്...
യഥാർത്ഥ്യമായ തീക്ഷ്ണാനുഭവങ്ങൾ വിവരിക്കുമ്പോൾ ,വാക്കുകൾ ഹൃദയത്തിൽ നിന്നും പുറപ്പെടും....
അവ വായിക്കുന്നവരുടേയും മനസ്സിന്റെയുള്ളിലും വിങ്ങലുകൾ ഉണ്ടാക്കും....
അതുതന്നെയാണിവിടെയുണ്ടായതും.
എത്രയും വേണ്ടപ്പെട്ടവരുടെ വിയോഗം നമ്മുക്കുമാത്രമാണ് നഷ്ട്ടം ഉണ്ടാക്കുക എന്നുതിരിച്ചറിയുക.
ഒപ്പം ഭാവിയെ ഓർത്ത് ഒട്ടും പതറാതിരിക്കുക.
നല്ല സഹായങ്ങൾക്കിനി ; എന്നും ബൂലോഗവും,ബൂലോഗരും കൂടെയുണ്ടാകുമെന്നുള്ളത് തന്നെ ഏറ്റവും വലിയ ആശ്വാസം....
Hearty Condolences....
Vani Baiju Tuttu
എന്തെഴുതണമെന്ന് എനിക്കറിയില്ല വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു
എന്തു പറയണമെന്നെനിക്കുമറിയില്ല..
എല്ലാം നേരിടാനുള്ള ശക്തി ചേച്ചിക്ക് ഈശ്വരനേകട്ടെ.എപ്പോഴും എല്ലാരും കൂടെ തന്നെയുണ്ടാവും..
ഒപ്പമുണ്ട്,എപ്പോഴും കൂടെയുണ്ടാവും.
ചേച്ചീ,
വേര്‍പാട് വേദനാജനകമാണ് എന്ന പഴമൊഴി ആവര്‍ത്തിക്കട്ടെ.. വേദനയില്‍ പങ്കുചേരുന്നതിനൊപ്പം, ഈ വിഷമ ഘട്ടത്തെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കാന്‍ ചേച്ചിക്ക് വേഗം സാധിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു...
ചേച്ചിക്കൊപ്പം എന്നും എന്റെ പ്രാര് ഥനകൂടിയുണ്ടാകും ...
എല്ലാം ഉള് ക്കൊള്ളാനുള്ള കരുത്ത് ഈശ്വരന് നല്കട്ടെ...
തനിച്ചല്ല കൂടെയുണ്ടാകും ഈ ബൂലോകമൊക്കെയും .....
ഇപ്പോഴാ അറിഞ്ഞത്. അവിടെയും ഇവിടെയും കാണാറുണ്ടായിരുന്നു. നേരിട്ട് പരിചയമില്ല. എങ്കിലും, പെട്ടെന്ന് ചേച്ചി എന്റെ സ്വന്തം ചേച്ചി ആയ പോലെ.
മനസിന്റെ വിഷമങ്ങള്‍ നാമൊക്കെ തുറന്നു പറയുന്നത് ഏറ്റവും അടുത്തവരോടാണല്ലോ. ബൂലോകത്തിലേക്ക് ഇറക്കി വെച്ച വിഷമങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു.
തിരിച്ചു സാന്ത്വനമായി തരാന്‍ കഴിയും എന്നാ പ്രത്യാശയോടെ തന്നെ. മനസ് പതറാതെ മുന്നേറുക. ഇനിയും തുടരണ്ടേ, അദ്ദേഹം തുടങ്ങി വെച്ച ഒരുപാട് കാര്യങ്ങള്‍ നിര്വഹിക്കെണ്ടേ.
കുട്ടികളുടെ അമ്മയായി, വീടുകാരുടെ ചേച്ചി ആയി. കൂടെ ഞങ്ങളൊക്കെ ഉണ്ട് എന്നെന്നും. ഇതൊരു വെറും വാക്കായി കാണേണ്ട. മനസ് സ്പര്‍ശിച്ചു പറയുകയാ.
കൂടെ പ്രാര്‍ഥനയോടെ. ഇപ്പോള്‍ അത്രയേ പറയാന്‍ കഴിയുന്നുള്ളൂ. കാരണം ആ വാക്കുകള്‍ ഓരോന്നും അത്ര മാത്രം സ്പര്‍ശിച്ചിട്ടുണ്ട്. ഇനിയും വീണ്ടും വരാം.
എന്താ എഴുതേണ്ടെ, എന്തു പറഞ്ഞാണു സമാധാനിപ്പിക്കേണ്ടേ എന്നെനിക്കറിയില്ല..
പലപ്രാവശ്യം ഞാന്‍ വിളിക്കാന്‍ ശ്രമിച്ചു..
അശക്തനാവുകയായിരുന്നു പലപ്പോഴും..
ഒരു ദിവസം ഞങ്ങള്‍ വരാം..അങ്ങോട്ടേയ്ക്ക്
എന്താ ചേച്ചീ പറയുക ... തളരരുത് ..അത്രേ അനിയന് പറയാനുള്ളൂ
ചേച്ചി, പത്രത്തില്‍ നിന്ന് ഞാനും വിവരങ്ങള്‍ അറിഞ്ഞിരുന്നു. എന്ത് പറഞ്ഞു ആശസിപ്പിക്കണം എന്നറിയില്ല..
ഈ മുറിവും കാലം ഉണക്കും എന്ന് പ്രാര്‍ത്ഥിക്കണേ കഴിയുന്നുള്ളൂ...സസ്നേഹം,
വീണ്ടും കണ്ടതില്‍ എത്ര സന്തോഷമുണ്ടെന്നറിയ്യോ............... ഇതൊക്കെത്തന്നെയല്ലെ ജീവിതം .....................ഞങ്ങളൊക്കെയുണ്ട് കൂടെ.
വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു.നാലുവര്‍ഷം മുന്‍പ് ഇതുപോലെ അച്ഛനെ നഷ്ടപ്പെട്ട എനിക്കു, ആ വികാരം മനസ്സിലാകുന്നു ചേച്ചീ...
ആശ്വസിപ്പിക്കാൻ വാക്കുകളില്ല...
ശൂന്യതാബോധം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം...
അയ്യോ, അതൊന്നുമറിഞ്ഞില്ല...ഫോളോ ചെയ്യുന്ന ബ്ലോഗുകളിലെ പുതു പോസ്റ്റുകള്‍ നോക്കി വരികയായിരുന്നു..പിടിച്ചു നില്‍ക്കാനുള്ള കഴിവ് ദൈവം തരട്ടെ..നല്ല ഓര്‍മ്മകള്‍ ശക്തി നല്കട്ടെ.ഇനിയും വരാം.
ചേച്ചി, നഷ്ട്ട്പെട്ടതിന്റെ വില അത് മതിക്കാന്‍ ആവാത്തതാണ്. മരണം രംഗ ബോധമില്ലാത്ത കോമാളി പോലെ ആടുമ്പോള് നാം വെറും നിസഹായര്‍.
ഇനിയെന്ത് എന്ന ചോദ്യത്തിലും മുന്നോട്ടുപോകാന്‍ ദൈവം ഒരുപാടു ശക്തി തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ഈ കുഞ്ഞനുജന്
ഒഴുക്കിനിടയിലെ അപ്രതീക്ഷീതമായ ഒരു വലിയ വെള്ളച്ചാട്ടം. വീണ്ടും ഒഴുകിയല്ലെ തീരൂ....? മ്ന:ശക്തി ദൈവം നൽകട്ടെ....
ചേച്ചി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
വിവരങ്ങളൊക്കെ മറ്റുപലരില്‍ നിന്നുമായി അറിയുന്നുണ്ട്.
ഞാന്‍ ഈ ബ്ലോഗില്‍ കമ്മെന്റ് ചെയ്യുന്നത് ഇത് ആദ്യമായാണ്... എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കിലും.... അത് ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആയതു എന്നെ വിഷമിപ്പിക്കുന്നു... എന്നാലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിന് വല്ലാത്ത വിങ്ങല്‍.... എല്ലാം താങ്ങാന്‍ ചേച്ചിക് കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....
ചേച്ചി...ഞങ്ങളൊക്കെ കൂടെയുണ്ട് എന്നും....
ആദ്യമായ് വായിക്കാന്‍ കേറിയതാരുന്നു...
ഒന്നും അറിയാതെ ഈ ദ്വീപില്‍ തനിച്ചു ജീവിക്കുകയാരുന്നു..
വേദനയില്‍ പകുതിയെടുക്കുന്നു അനുവാദമില്ലാതെ
പെങ്ങളെ എന്ന് വിളിക്കുന്നു ഉറക്കെ
കൂടെയുണ്ടാകും....
എന്ത് സഹായത്തിനും.....
satishpalakkad@gmail.com
വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നറിയാം.....
എങ്കിലും ദുഖത്തില്‍ പങ്കുചേരുന്നു
ദൈവം ശക്തി തരട്ടെ...
പ്രാര്‍ഥനയോടെ....
ഇന്നാണ് അറിഞ്ഞത്...
ആശ്വാസ വാക്കുകള്‍ക്കൊന്നും ഉണക്കാവുന്ന മുറിവല്ലല്ലൊ ഇത്..
കാലം അതിന്റെ മാന്ത്രിക തൂവല്‍ കൊണ്ട് ഒരു പുസ്തകം കൂടി എഴുതിതീര്‍ത്തു എന്നു മാത്രം കരുതുക..
ആ പുസ്തകത്തില്‍നിന്നും നമുക്കു പഠിയ്ക്കാന്‍ ഒരു പാടു നല്ലകാര്യങ്ങള്‍ കാണും.. അത് നമ്മുടെ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശകമാകട്ടെ..ഉത്തേജകമാകട്ടെ..എന്നു മാത്രം പറയുന്നു..
ദുഃഖത്തില്പങ്കുചേരുന്നതോടൊപ്പം...
ഈശ്വരന് എപ്പോഴും ഒരു തണലായി കൂടെ ഉണ്ടാവട്ടെ എന്നു മനസ്സു നിറയെ ആഗ്രഹിയ്ക്കുകയും ചെയ്യുന്നു..
എഴുത്തുകാരി,
ഇനി എല്ലാം ഒറ്റക്കേടുത്തു നടത്തുന്നതിന് ധൈര്യമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ജീവിതം അങ്ങനെയാണ്. അനിശ്ചിതത്വമാണ് ജീവിതത്തിന്റെ സത്യം തന്നെ.
ബൂലോകം ആശ്വാസമാകട്ടെ,
സസ്നേഹം
ദുഖത്തില്‍ പങ്കുചേരുന്നു.
ചേച്ചിക്കും കുട്ടികള്‍ക്കും ഈ സങ്കടം താങ്ങാന്‍ കരുത്തു നല്‍കണെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര് പതിക്കാതെ, മനമിടറാതെ...
:(
.....
..
ദുഃഖത്തില്‍ പങ്കുചേരുന്നു
എന്ത് പറയണം എന്നെനിക്കറിയില്ലാ...
സന്തോഷ നിമിഷങ്ങളെ ഒച്ചപ്പാട് ഉണ്ടാക്കി ആഘോഷിക്കാനും
ദുഖങ്ങളെ അന്താളിപ്പോടെ നോക്കി നില്‍ക്കാനും മാത്രേ അറിയൂ.
ചേച്ചി,
എന്ത് പറയണം എന്നറിയുന്നില്ല.
ദുഖത്തിൽ പങ്ക്ചേരുന്നു. സധൈര്യം മുന്നോട്ട് നടക്കുവാൻ, സർവ്വശക്തൻ തുണയാവട്ടെ എന്ന് പ്രർത്ഥിക്കുന്നു.
ജീവിതം നന്മ നിറഞ്ഞതാവട്ടെ.
ചേച്ചി ......
ബോള്‍ഡ് ആയി തീരുമാനങ്ങള്‍ എടുത്തു ദുഃഖത്തില്‍ നിന്നും RECOVER ചെയ്തു വരണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ചേച്ചി അങ്ങനെ തന്നെ പതിയെ തിരിച്ചു വരുന്നതില്‍ എന്ത് സന്തോഷം ആണെന്നോ എനിക്ക് ....എല്ലാം നേരിടാനുള്ള ശക്തി തന്ന ദൈവം നമ്മെ ഇങ്ങോട്ട് അയചേക്കുന്നെ ... പഴയതൊന്നും ഓര്‍ത്തു നാളേക്ക് വേണ്ടി മക്കള്‍ക്ക് താങ്ങും തണലുമായി ജീവിക്കുക
വേദനകള്‍ നമുക്ക് ദൈവം തരുന്നത് കുറെ സന്തോഷങ്ങള്‍ നല്‍കാനും കൂടിയാ
.....(WE ARE ALWAYS WITH U)
സ്നേഹപൂര്‍വ്വം പിരികുട്ടി
എഴുത്തുകാരി ചേച്ചീ,
ആശ്വാസവാക്കുകള്‍ക്കൊന്നും ഒരു അര്‍ത്ഥവുമില്ലാത്ത വേളയാണെന്ന് അറിയാം...ഈ വാര്‍ത്ത അന്ന് അറിഞ്ഞപ്പോള്‍ ഒട്ടും വിശ്വസിക്കാന്‍ തോന്നിയില്ല.വളരെ നാളായി അടുപ്പമുള്ള ഒരാളുടെ വേര്‍പാട് പോലെ തോന്നി.
കൂടുതല്‍ ഒന്നും എഴുതുന്നില്ല.ഈ സ്നേഹം എന്നുമുണ്ടാകുമെന്ന് മാത്രം പറയുന്നു..
IVIDE NJANGALOKKEYUNDU..
ചേച്ചി,
അറിഞ്ഞപ്പോളേക്കും പോയിരുന്നു. പിന്നെ, വിളിക്കാൻ സത്യം മനസ്സ് സമ്മതിച്ചില്ല. ഒരു മകന്റെ സ്ഥാനത്ത് നിന്ന് വീട്ടിന്റെ നാഥൻ പോയ ദു:ഖം കഴിഞ്ഞ വർഷം അറിഞ്ഞതാ ഞാൻ. അപ്പോൾ എനിക്കൂഹിക്കാം. എത്രമാത്രം മനസ്സിലെ വേദനയെന്ന്. ഒന്ന് പറയാം.. എപ്പോളും കൂടെയുണ്ട്. ഞങ്ങളെല്ലാവരും. സഹോദരങ്ങളെപോലെയോ മക്കളെപോലെയോ ഒക്കെ. വിഷമിക്കരുത് എന്ന് പറയുന്നില്ല. പക്ഷെ, വിഷമിക്കാതിരിക്കാൻ നോക്കുക. സജീവമാകുക, വീണ്ടും നമ്മുടെ ഈ വലിയ ലോകത്തിൽ. അതിനുള്ള ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആശ്വാസ വചനങ്ങൾ പകരമാവില്ലെങ്കിലും ചേച്ചീ..ജീവിതത്തെ മനക്കരുത്തൊടെ നേരിടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
ആശ്വാസവാക്കുകള്‍ പറയാനില്ല.
ദു:ഖത്തില്‍ ആശ്വാസമായ് കൂടെയുണ്ട്.
ചേച്ചി,
എങ്ങിനെയാ ആശ്വസിപ്പിക്കെണ്ടത് എന്നറിയില്ല
chechi... ee aniyan othiri vaikippoyi...... kshamikkuka.... thalaratha manssum , mashiyunangatha thoolikayumayi munnottu povuka, ee aniyan oppamundu......
അകലെയെവിടെയോ ഇരിന്നു ഇത് വായിച്ചു നിറമിഴിയുമായി ഇതെഴുതുമ്പോള്‍ ,ആകെ പറയാന്‍ പറ്റുന്നത് .....
എകയല്ല ചേച്ചി , ചേച്ചിയുടെ കരങ്ങള്‍ നേടിയ നിമിഷം മുതല്‍ അന്ന് വരെ ചേച്ചിയുടെ മനസ്സിന് ആശ്വാസം നല്കിയ അദ്ധേഹത്തിന്റെ കരങ്ങളുടെ ചൂട് , അതെന്നും ഉണ്ടാവും ചേച്ചിയോടൊപ്പം
ഞാനിപ്പോഴാണീ ദു:ഖവാര്ത്തയറിയുന്നത്.ഈ അവസ്ഥയില്‍ സര്വ്വേശ്വരന് സഹോദരിക്ക് തുണയാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
വെള്ളായണി
chechi..
don't know what to say..
Let Him give you the strength to move on..
luv and prayers..
ആശ്വാസ വചനങ്ങള്‍ ഒന്നുമല്ലെന്നറിയാം.
എന്നാലും...
സഹിക്കുക. അതേ പറ്റൂ
അതിനായി പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു.ജീവിക്കാന്‍ ഈശ്വരന് കരുത്തു നല്കട്ടെ!
ചേച്ചീ..ദുഃഖത്തിൽ പങ്കുചേരുന്നു...എപ്പോഴും എല്ലാപേരും കൂടെയുണ്ട്...
മറു മൊഴിയിലെ ഒരു കത്തിനു പുറകെ എത്തിയതാണ് കുറച്ചായി കാണുന്നില്ലല്ലൊ എന്നു തോന്നിയിരുന്നു..
തമാശയായി എഴുതാറുള്ളതു കൊണ്ട് ഞാന്‍ കത്തുകളിലും പ്രകോപ്പിപ്പിക്കുന്നതരം തമാശയായിട്ടാണ് എഴുതാറുള്ളത്...
പക്ഷേ ഇങനേയൊന്നും പ്രതീക്ഷിച്ചില്ല..
എന്തെഴുതണമെന്നറിയില്ല...
പിന്നെ ഈ ബ്ലോഗ് ലോകത്തില്‍ ഒട്ടേറേപേര്‍ ഉണ്ടാകും താങ്കള്‍ക്ക് പ്രാര്‍ത്ഥിക്കാനും മനസ്സ് പങ്ക് വെക്കാനും ...
ഇങ്ങനെ ഒരു കാര്യം അറിഞ്ഞത് അല്‍പ്പം മുന്‍പ് ബിലാത്തിപ്പട്ടണത്തിലാണ് . മുകളില്‍ പറഞ്ഞ പോലെ ഒപ്പമുണ്ട്, എന്നും, എല്ലാവരും...
ബിലാത്തിപ്പട്ടനത്തില്നിന്നാണ് വിവരമറിഞ്ഞത്.
നഷ്ടം വലുതാണ്.എങ്കിലും സ്വാനുഭവത്തില്‍നിന്ന് പറയട്ടെ.സ്നേഹിച്ചവര്‍ ഒരിക്കലും എന്നേക്കുമായി പിരിയുന്നില്ല.
നമുക്ക് കാണാനാവില്ലെങ്കിലും അവര്‍ നമ്മോടോപ്പമുന്ടു.കരുത്തും ധൈര്യവും പ്രതിസന്ധികളില്‍ പകര്‍ന്നു..
വീഴ്ച്ചകളില്‍ താങ്ങിക്കൊണ്ടു.
.എല്ലാം നേരിടാനാകും..ജീവിതത്തില്‍ നമ്മുടെ ദൌത്യം പൂര്‍ത്തിയാക്കണമെന്ന നിശ്ചയത്തോടെ മുന്നേറുക.
.ഒരിക്കലും ഒറ്റയ്ക്കല്ല..ഒറ്റയ്ക്കാവുകയുമില്ല...
സസ്നേഹം...
ചേച്ചി എന്താ പറയുക എന്നെനിക്കറിയില്ല.ഈ ദു:ഖത്തിൽ ഏല്ലാവർക്കും ഒപ്പം ഞാനും പങ്കു ചേരുന്നു
ഒന്ന് കണ്ണ് തുറന്നു നോക്കിപോലുമില്ല എന്ന് ചേച്ചി പറഞ്ഞില്ലേ , ആ മനസ്സില്‍ ച്ചി മാത്രമുള്ളപ്പോള്‍ കണ്ണുതുറന്നു നോക്കിയില്ലെങ്കിലും കാണുന്നത് ചേച്ചിയെ മാത്രമല്ലെ ...
അത് പോലെ ഇപ്പോള്‍ ചേച്ചിയുടെ കണ്മുന്പില് ഇല്ലങ്കിലും മനസ്സിലും , ആ മുറ്റത്തും പരിസരത്തും നിറഞ്ഞു നില്കുന്നില്ലേ അദ്ദേഹം ,ചേച്ചിയുടെ കൂടെ തന്നെ ചെടികളോടും , കിളികളോടും പരിഭവങ്ങള്‍ പങ്കുവെച്ചു അവിടെ തന്നെ ഉണ്ടാവും , പിന്നെ ഞങ്ങളും ഉണ്ടല്ലോ , യേത് :)
മരണം ക്ഷണിയ്ക്കാതെയെത്തുന്ന അതിഥി. ജൂലൈ ഒന്നിന് എന്നത്തെയുംപോലെ ചോറുപൊതിയുമായി കടയിലെത്തിയതാണ് എന്റെ ഏട്ടന്. നെഞ്ചില്‍ വായുവെന്നുപറഞ്ഞ് ഒരു സോഡയും കഴിച്ച് ജോലിചെയ്തു. പന്ത്രണ്ടുമണിയ്ക്കു നെഞ്ചിനൊരു വേദനപോലെ. സംസാരിച്ചുകൊണ്ടുതന്നെ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് അമ്മാവന്റെ മകന്റെയൊപ്പം കാറിലിരുന്നതാണ്. മെഡിയ്ക്കല്‍ കോളേജിലെത്തിയില്ല. അതിനുമുമ്പ് ദൈവസന്നിധിയിലേയ്ക്കു അവന് പോയി. ഇന്ന് മൂന്നാം ദിവസത്തെ ചടങ്ങും കഴിഞ്ഞു. പറക്കമുറ്റാത്ത മൂന്നുമക്കള്‍. ചെറിയകുട്ടിയ്ക്ക് രണ്ടുവയസ്സുമാത്രം.
ഞാനറിഞ്ഞിരുന്നു ചേച്ചീ.. എന്തു പറയണമെന്ന് അറിയാത്തതിനാല്‍ മിണ്ടാതെ പോയതാണ്. ബൂലോകത്തെ സഹോദരങ്ങള്‍ക്കൊപ്പം ദു:ഖം പങ്കു വയ്ക്കാം. നമുക്ക് അങ്ങനെയെങ്കിലുമാശ്വസിയ്ക്കാം. അതിനു പോലും നിവൃത്തിയില്ലാത്തവരെയോര്ത്ത് നമുക്കു സങ്കടപ്പെടാം.
ഇന്നേ അറിഞ്ഞുള്ളൂ..എങ്ങിനേ ആശ്വസിപ്പിക്കണമെന്ന് അറിയില്ല..ദു:ഖത്തില്‍ പങ്കുചേരുന്നു
ചേച്ചിയുടെ ദു:ഖത്തിൽ പങ്ക്ചേരുന്നു.
.(
എന്തുപറയണമെന്നറിയില്ല.
ദൈവം കൂടെയുണ്ടാവും.
എന്തെഴുതണമെന്ന് എനിക്കറിയില്ല വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു ..
എന്നെ ആശ്വസിപ്പിച്ച, എന്നോട് നല്ല വാക്കുകള്‍ പറഞ്ഞ,എന്റെ കൂടെ ഉണ്ടാവുമെന്നു പറഞ്ഞ നിങ്ങളെല്ലാം ഉണ്ട് എന്റെ മനസ്സില്‍. ഇതുവരെ കാണാതിരുന്ന എത്രയോ പേര് വന്നു, വിളിച്ചു എത്രയോ അകലെ നിന്നു്.ആര്‍ക്കും നന്ദി പറയുന്നില്ല.
എനിക്കറിയാം എല്ലാവരും കൂടെ ഉണ്ടാവുമെന്നു്.
പ്രിയപ്പെട്ട സുഹൃത്തേ,
വേര്‍പാട് തീര്‍ത്തും അപ്രതീക്ഷിതമാകുമ്പോള്‍ അതൊരു ഷോക്ക് ആയി മാറുന്നു.പ്രിയപ്പെട്ടവര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയുമ്പോള്‍,കണ്ണുനീര് തോരില്ലെന്നറിയാം.മക്കള്‍ക്ക് വേണ്ടി കരുത്തു നേടുക.കാലം മുറിപ്പാടുകള്‍ മായ്ക്കട്ടെ!
പിരിഞ്ഞു പോയ പ്രിയന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സസ്നേഹം,
അനു
എന്റെ പൊന്നു കൂട്ടുകാരീ, ഏകയാണെന്ന് പറയരുതേ. ഒരുപാട് പേരുണ്ട് കൂടെ. മക്കളുണ്ട് കൂട്ടിന്.
ഇന്നാണിത് കണ്ടത്. വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞുപോയെങ്കിലും ഉള്ളില്‍ ഒരു സന്തോഷമുണ്ട്. ഇത് എഴുതാനുള്ള മനസ്സാന്നിദ്ധ്യം വീണ്ടെടുത്തല്ലോ എന്റെ കൂട്ടുകാരി. തീര്‍ച്ചയായും ബൂലോകം ഒരാശ്വാസമാകും. ഇനിയുമിനിയും എഴുതൂ. ഒരുപാട് എഴുതൂ. പ്രാര്‍ത്ഥനയോടെ, സ്നേഹത്തോടെ.
ദുഖത്തിൽ പങ്കുചേരുന്നൂ
ബ്രിട്ടൻ മല്ലുബ്ലോഗ്ഗെഴ്സ് എന്നും കൂടെയുണ്ടാകും...
അറിഞ്ഞിരുന്നില്ല..
ദു:ഖത്തില്‍ പങ്കു ചേരുന്നു....
ഒറ്റക്കായി എന്ന് കരുതേണ്ട...കൂടെയുണ്ട് ...ഒരു അനിയനായി ...ഏതിനും
ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു , നല്ല ആളുകളെ ദൈവം നേരത്തെ വിളിക്കും . ഒറ്റക്കായി എന്നുള്ള തോന്നല്‍ വേണ്ടാ . എല്ലാരും ഉണ്ടാവും കൂടെ . ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള കഴിവ് ഈശ്വരന് നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ......
ഞാനിപ്പോഴെ അറിഞ്ഞുള്ളൂ.
ഒന്നും പറയുന്നില്ല.
പക്ഷെ, കൂടെയുണ്ട്......
എന്നും.....
ധൈര്യവും മനസ്സാന്നിധ്യവുമുണ്ടാവാൻ, തളരാതിരിയ്ക്കാൻ പ്രാർഥിച്ചോളാം......
വാക്കുകുളില്ലങ്കിലും ദുഖ;ത്തിൽ മനസൂകൊണ്ടു പങ്കു ചേരുന്നു
email id onnu tharuvo?cudnt find in profile, hence asking.
ബ്ലോഗില്‍ പുതിയ ആളായത്കൊണ്ട് നേരത്തേ പരിചയ്പ്പെടാന് എനിക്കായില്ല. ഇന്ന് എന്റെ ബ്ലോഗിലെ കമന്റ് കണ്ടു.
എന്താണ് പറയുക ഇവിടെ, ഇല്ല ഒന്നുമില്ല, പ്രാര്‍ത്ഥനകള്‍ മാത്രം.
"... എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്. "
നഷ്ട്ടം നഷ്ട്ടപെട്ടവന് മാത്രം ..പിരിഞ്ഞു പോയവര്‍ക്ക് പോലും കാണില്ല ...കാരണം നമ്മള് ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ക്ക് പ്രിയപ്പെട്ടവര്‍ പോകുമ്പോള്‍ നമ്മള്‍ക്കാണ് മരണം സംഭവിക്കുന്നെ ....
ഈ വാര്‍ത്ത അറിയിച്ചു ഒരു മെയില്‍ വന്നു ..അന്ന് ഒരുപാട് സങ്കടം വന്നു ..കണ്ണുകളും മനസ്സിനൊപ്പം കൂടി...വാക്കുകള്‍ കൈവിട്ടു ...എന്തൊക്കെയോ ഞാന്‍ കുത്തി കുറിച്ച് ...പക്ഷെ ചേച്ചിയോട് നേരില്‍ ഒന്നും പറയാന്‍ എഴുതാന്‍ കഴിഞ്ഞില്ല ..ക്ഷമിക്കുക!!!
....ഇതാ അന്ന് ഞാന്‍ കുത്തികുറിച്ച എന്റെ നൊമ്പരങ്ങള്‍ .പ്രാര്‍ഥനകള്‍ മാത്രം ...."ഇനി എത്ര നാള് "
എന്ന ഈ ഗാനവും ഞാന്‍ സമര്‍പ്പിക്കട്ടെ ഇവിടെ....
സഹോദരീ, നിങ്ങളൊരിക്കലും തനിച്ചല്ല!
ഞങ്ങളൊക്കെ കൂട്ടുണ്ട് ഇനി തിരിച്ചു വരൂ
നിരക്ഷരന് അന്ന് വിളിച്ച് വിവരം പറഞ്ഞപ്പോള്‍
ഞാനിത്തിരിനേരം പ്രാര്‍ഥിച്ചിരുന്നു,നിങ്ങള്‍ക്കായി.
അനില്‍കുമാര്‍. സി.പിയുടെ പോസ്റ്റില്‍ നിങ്ങള്‍
കുറിച്ച കമന്റിലൂടെയാണ് "ഏകയായ് ഞാന്‍....."ലേക്ക് എത്തിയത് .
ഇങ്ങിനെ സഹിച്ചും പൊറുത്തും നമുക്ക് മുന്നോട്ട്
നീങ്ങാം..പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടേ
പറ്റൂ ! പല നല്ല സ്മരണകളും ജീവിതത്തില്‍
നമുക്ക് സമാശ്വാസം പകരും!!
മരണം രംഗബോധമില്ലാത്ത കോമാളി എന്ന് പറഞ്ഞ് ആശ്വസിപ്പിക്കണോ? അറിയില്ല.
ഒരു വാക്കും പറയാതെ
ഒരു നോക്കും നോക്കാതെ
ഒന്നു തൊടാതെ
ഒന്നു തിരിഞ്ഞു നോക്കാതെ
ഒന്നു ശകാരിക്കാതെ
മടക്കയാത്രയ്ക്ക് പോകുമ്പോൾ
പ്രിയപ്പെട്ടവൻ
ഭൂമിയിലേക്ക് കൊണ്ടുവന്ന
സ്നേഹം അത്രയും
ഇവിടെ തന്നെ വിട്ടു പോയിട്ടുണ്ട്.
അക്ഷരങ്ങളിലൂടെ സ്നേഹം പകരാൻ ഞാനുമുണ്ട്.
ജീവിതം മാത്രമല്ല അതിജീവനവും നമുക്ക് വിധിച്ചതാണല്ലോ.
ഞങ്ങളില്ലേ കൂട്ടിന്
my sincere condolence.
i don't know really.i just check your blog.shocked really.i don't have words.....
god bless you.
..
എനിക്കുമറിയില്ല
എന്ത്
എങ്ങനെ
എഴുതണമെന്ന്,
പറയണമെന്ന്..
ദൈവം ശക്തിയേകട്ടെ.
പ്രാര്‍ഥനയോടെ..
..
ഒന്നും പറയാനില്ല.സര്വ്വേശ്വരന് മുന്നോട്ടു പോകാന്‍ ശ്ക്തി നല്കട്ടെ.പ്രാര്‍ത്ഥനയൊടെ
നന്ദി സുഹൃത്തുക്കളേ, ഈ സാന്ത്വനവാക്കുകള്ക്കു്. നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടെന്ന തോന്നല്‍ ഒരുപാട് സമാധാനം തരുന്നു.
ആദ്യായിട്ടാ ഇതു വഴി.വായിച്ചപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍. ചേച്ചിയുടെ വിഷമത്തില്‍ പങ്കുചേരുന്നു- പ്രാര്‍ത്ഥനകളോടെ.
നിരക്ഷരന്റെ ബസ് വഴി ദു:ഖവിവരം അറിഞ്ഞിരുന്നു.
എല്ലാം നേരിടാനുള്ള ശക്തി ഈശ്വരനേകട്ടെ ചേച്ചീ..
ഞാനും ഇപ്പോഴേ അറിഞ്ഞുള്ളൂ.
അതും,ഈ പോസ്റ്റ്ലൂടെ.
വരാന്‍ വൈകിപ്പോയി ഈ വഴി..
ഇപ്പൊ,കുറച്ചായി ബൂലോകത്തില്ലാതെ.
എന്റെ തെറ്റ്.
ഒന്നും അന്വേഷിച്ചില്ല.ആരോടും കൂട്ട് കൂടാതെ കുറെയായി..
അതുകൊണ്ട് തന്നെ ഒന്നും അറിഞ്ഞില്ല.
പ്രാര്‍ത്ഥനകള്‍ ഉണ്ട്.സ്നേഹിക്കുന്ന ഒരുപാട് മനസ്സുകളുടെ കൂടെ ഞാനും.
വീണ്ടും ഒന്നു വന്നതാണ്, ഇനിയും എഴുതുമല്ലോ.
satheesh,
സ്വപ്നാടകന്,
സ്മിതാ,
ശ്രീനാഥന്‍,
നന്ദി, കൂട്ടുകാരേ.
ഇനിയും എഴുതാന്‍ ശ്രമിക്കാം, ശ്രീനാഥന്‍.
entha ezhuthi thudangathe?
എഴുതി തുടങ്ങുന്നു, സ്മിതാ. ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
ഇന്ന് പെരു കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി...പുഞ്ചിരിക്കുന്ന താങ്കളെ കാണാന്‍ കൊതിക്കുന്ന ഒരു സഹോദരന്..
ചേച്ചീ, വേദന തീരുവോളം മുറുക്കി പിടിക്കാന്‍ ഒരു കൈ വേണമെങ്കില്‍ ഞാന്‍ തരാം. എപ്പോഴും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാം... ശക്തി തരട്ടെ, സമാധാനം തരട്ടേ...
ചേച്ചി നമ്മള് തമ്മില്‍ കാര്യമായ പരിചയമില്ലെന്കിലും നിരക്ഷരന് വഴി കാര്യമെല്ലാം അന്ന് തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ചേച്ചി വീണ്ടും വന്നതില്‍ സന്തോഷം.ചേച്ചിയെ ദുഃഖങ്ങള്‍ മറക്കുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് ഈ അനിയത്തി പ്രാര്‍ഥിക്കുന്നു.
ചേച്ചീ,
വളരെ വൈകിയാണ് വിവരം അറിഞ്ഞത്. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. എങ്കിലും പറയുന്നു തനിയെയാണെന്ന് കരുതരുത്, ഞങ്ങളെല്ലാവരും തുണയുണ്ട്. ദൈവം തീരുമാനിക്കുന്നതൊന്നും നമുക്ക് തിരുത്താന്‍ പറ്റില്ലല്ലോ. ബൂലോകത്ത് പഴയത് പോലെ സജീവമാകണം.
പത്രത്തിൽ നിന്നും അല്ലാതെയും വിവരം അറിഞ്ഞിരുന്നു.ചേച്ചിയെ വിളിക്കണമെന്ന് പലവട്ടം ആലോചിച്ചു.ധൈര്യം വന്നില്ല.ഇങ്ങനെ ഒരു പോസ്റ്റിനെ പറ്റി കഴിഞ്ഞ ദിവസം സ്മിത പറഞ്ഞാണു അറിഞ്ഞത്.ചേച്ചി ഏതായാലും ബ്ലോഗ്ഗിംഗ് രംഗത്ത് ആക്റ്റീവാകണം.വിഷമങ്ങൾ എല്ലാം പതിയെ മാറും.എന്റെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ട്
ബ്ലോഗില്‍ പുതിയ ആളാണ്. ബ്ലോഗുകളും കമന്റുകളും വായിച്ച് എഴുത്തോലയിലും എത്തിപ്പെട്ടു. വൈകിയാണെങ്കിലും വിഷമത്തില്‍ പങ്കു ചേരുന്നു.
സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ..
അറിഞ്ഞിരുന്നെങ്കിലും വിളിക്കാന്‍ അപ്പോള്‍ തോന്നിയില്ല.പിന്നെ ബൂലോകത്ത് നിന്ന് കുറേ കാലം മുങ്ങിയതിനാല്‍ മറന്നും പോയി.എങ്കിലും ഒരു നിയോഗം പോലെ കറങ്ങി കറങ്ങി ഇവിടെ എത്തി, ഈ വേദന അറിയുന്നു,പങ്കുചേരുന്നു.
Post a Comment