Sunday, May 23, 2010

ഓര്‍മ്മയിലെ തൊടുപുഴ അഥവാ ഒരു തിരിഞ്ഞുനോട്ടം...

ഇതൊന്നു നോക്കൂ -

P5240138_thumb1[1]

മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി.

കഴിഞ്ഞ തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞുവന്നു് ഇട്ട പോസ്റ്റിലെ പടമാണ്.  ഒരു വര്‍ഷമാകുന്നു മേയ് 24നു്, അതായതു്, നാളെ.

'മറ്റൊരു തിരിച്ചുവരവിനായി'  പോകുന്നതു് എഴുത്തുകാരിയും (അതായത്‌ ഈ ഞാന്‍) ബ്ലോഗര്‍ ലതിയും. (ഓര്‍മ്മയില്ലേ ചെറായി മീറ്റും ചക്കയപ്പവും. അതേ ലതി തന്നെ.)

അന്നു് ആ അടിക്കുറിപ്പ് വെറുതെ ഇട്ടൂന്നു മാത്രം. ഇപ്പോഴിതാ വീണ്ടും ഒരു യാത്രക്കു അരങ്ങൊരുങ്ങിയിരിക്കുന്നു, തൊടുപുഴക്കു്. 

ഒരു  ബ്ലോഗ് മീറ്റ് വീണ്ടും തൊടുപുഴയില്‍ വന്നു ചുറ്റിത്തിരിഞ്ഞു നില്പാണല്ലോ. പാവപ്പെട്ടവന്‍ തട്ടിവിട്ട പന്ത്  കുമരകത്തൊന്നു കറങ്ങി, എറണാകുളത്തൊന്നു കറങ്ങിത്തിരിഞ്ഞ്‌   ഉരുണ്ടുരുണ്ട്  ഇപ്പോഴിതാ ഹരീഷിന്റെ തൊടുപുഴയിലെത്തി നില്‍ക്കുന്ന ഈ സമയത്ത്, ബൂലോഗത്തിന്റെ ചരിത്രത്തില്‍  സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട തൊടുപുഴ മീറ്റിലേക്കൊരു തിരിഞ്ഞുനോട്ടം.‍

അന്നു ഹരീഷ് വിളിച്ചപ്പോള്‍ പേടിച്ചുപേടിച്ചാണ്‌‍ (പേടിയല്ല, എന്നാലും എന്തോ ഒരുരുരു.. ഇതു്). പിന്നെന്താണെന്നുവച്ചാല്‍ ബൂലോഗത്തേക്കു പിച്ചവെച്ചു കടന്നുവന്ന ഹരീഷിനെ ആദ്യമായി കമെന്റി  സ്വാഗതം ചെയ്തതു ഞാനാണത്രേ. അതിന്റെ ഐശ്വര്യമാ ഹരീഷിന്റെ ബൂലോഗത്തിലെ ഈ വച്ചടി വച്ചടി കേറ്റം. അതുകൊണ്ട് ചേച്ചിയില്ലാതെ തൊടുപുഴയിലെന്തു  ബ്ലോഗ് മീറ്റ് എന്ന ചോദ്യത്തിനു മുന്‍പില്‍ എനിക്കു പിടിച്ചുനില്‍ക്കാനായില്ല.  (ഗദ്ഗദ്) :):)

തൊടുപുഴയില്‍ ഇറങ്ങിയ ഉടനേ ഞാന്‍ ഹരീഷിനെ വിളിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം. ചേച്ചി ഏതു കളര്‍ സാരിയാ ഉടുത്തിരിക്കുന്നതെന്ന്, ഞാന്‍ ചോദിച്ചതു് കാറിന്റെ കളറും.

ആകെ കുറച്ചുപേര്‍ മാത്രം. കസേരകള്‍ വട്ടത്തിലിട്ടിരിക്കാന്‍ മാത്രം! No registration, no registration fee. മുഖമുള്ള കുറേ ബൂലോഗവാസികളെ കണ്ടു. തൊമ്മന്കുത്ത് കണ്ടു.

ദാ പിടിച്ചോ, ഒന്നു രണ്ടു പടങ്ങള്‍  കൂടി ..

P5240104_thumb1[1]

ഗ്രൂപ്പ് ഫോട്ടോ..‍

P5240043_thumb1[1]

കരിമലകയറ്റം കഠിനമെന്റയ്യപ്പാ -  തൊമ്മന്‍കുത്തിലേക്കു്...

ഇനീം കാണണോ?‍ ദാ, ഇവിടെ പോയി നോക്കൂ.

രസായിരുന്നൂട്ടൊ, കവിതയും പാട്ടും, നാടന്‍പാട്ടുമൊക്കെയായിട്ട്.  ഈ ഞാന്‍ വരെ പാടി. ഈറ്റിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. കപ്പയും, കാന്താരിമുളകും. 

ഞാനിതെന്തിനാ ഇപ്പോ പറയുന്നതെന്നുവച്ചാല്‍ വീണ്ടും വരുന്നു ഒരു തൊടുപുഴ മീറ്റ്.  ആരും അറച്ചുനില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കൂട്ടം കൂട്ടമായിട്ടു കടന്നുവരൂ. അയ്യോ പോവായിരുന്നൂന്ന് പിന്നെ തോന്നീട്ടൊരു കാര്യോല്ല്യ.   നമുക്കു് അടിച്ചുപൊളിക്കാമെന്നേ.

വാല്‍ക്കഷ്ണം:  ഹരീഷെ, നമ്മുടെ നാട്ടുകാരനെ എവിടുന്നെങ്കിലും ഒന്നു തപ്പിപ്പിടിക്കണമല്ലോ, ഏപ്പു ചേട്ടന്റെ കഥ വിസ്തരിക്കാന്‍.

എഴുത്തുകാരി.

63 comments:

Typist | എഴുത്തുകാരി said...

എന്തിനും ഏതിനും വാര്‍ഷികം ആഘോഷിക്കുന്നവരല്ലേ നമ്മള്‍. എന്നാല്‍ പിന്നെ ഒരു പോസ്റ്റായിക്കോട്ടെ എന്നു ഞാനും വച്ചു. എന്നേക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ..

Manoraj said...

ചേച്ചീ.. ഏതായാലും മീറ്റിന് ഞാൻ ഉണ്ടാവും. അല്ലാത്ത ഒരു അവസ്ഥയുണ്ടാക്കല്ലേ എന്നാണ് പ്രാർത്ഥന.. ചേച്ചി പറഞ്ഞപോലെ ഇത് വരെ മുഖമില്ലാതെ നിഴലായി കൂടെയുണ്ടായിരുന്ന കുറേ സ്നേഹിതരെ ഒരുമിച്ച് കാണാല്ലോ എന്ന ചിന്ത.. എല്ലാവരും വരണമെന്ന് തന്നെ ആഗ്രഹം.

jayanEvoor said...

പുതിയ തൊടുപുഴ മീറ്റിനും ആശംസകൾ!!

ഞാനും വരും...

അലി said...

എഴുത്തുകാരിചേച്ചി...

ഇങ്ങനെയൊരു മീറ്റ് കഴിഞ്ഞിരുന്നോ?
ഇപ്പഴാണറിഞ്ഞതുതന്നെ. അന്നു ബ്ലോഗിങ്ങിനു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നെങ്കിലും അറിഞ്ഞെങ്കിൽ വിളിക്കാതെ വന്നേനെ. എന്റെ തൊട്ടടുത്തായ തൊമ്മൻ‌കുത്തിലെങ്കിലും!

പുതിയ മീറ്റിനു ആശംസകൾ!

കാസിം തങ്ങള്‍ said...

മീറ്റുകള്‍ നടക്കട്ടെ, ആശംസകള്‍

Rare Rose said...

എഴുത്തുകാരി ചേച്ചീ.,എല്ലാ വഴികളും റോമിലേക്കെന്നൊക്കെ പറഞ്ഞ പോലെ,എന്നും എല്ലാ മീറ്റും തൊടുപുഴയിലാണല്ലോ ചെന്നെത്തുന്നത്.സന്തോഷ,സുന്ദര മീറ്റ് ആശംസകള്‍ എല്ലാര്‍ക്കും.:)

കൂതറHashimܓ said...

എനിക്കും വരണം മീറ്റിന്‍, ഞാനും വരും

OAB/ഒഎബി said...

തൊടു പുഴയിലൊന്ന് നീന്തിക്കുളിക്കാന്‍ ഞാനുണ്ടാവുമൊ ?

krishnakumar513 said...

എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കട്ടെ ചേച്ചി...

അനില്‍@ബ്ലോഗ് said...

ഒരു വര്‍ഷം കഴിഞ്ഞോ‌?
എന്റെമ്മെ ഒരു വയസ്സ് കൂടിയല്ലെ ?
:(

Readers Dais said...

Hip Hip Hurrayyyyyyyyy !!!!
All cheeers for the whole meeettt...

best wishes to all....
a wish that reaches u from a heart across the seas....
:)

Noushad Vadakkel said...

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുവാന്‍ തോടുപുഴയിലേക്ക് എത്തുന്ന എല്ലാവര്ക്കും ഒരു തോടുപുഴക്കാരന്റെ അഭിവാദ്യങ്ങള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കഴിഞ്ഞ വര്‍ഷത്തെ ചെറായി മീറ്റിനെക്കാള്‍ ഗംഭീരമാക്കണം ഈ മീറ്റും.തീര്‍ച്ചയായും ഞാനുമുണ്ടാവും.അടുത്ത അറിയിപ്പ് പ്രതീക്ഷിക്കുന്നു.
വെള്ളായണി

പ്രയാണ്‍ said...

ഭാഗ്യമുണ്ടെങ്കില്‍ (എനിക്ക്) അവിടെക്കാണാം ..............നാട്ടിലുണ്ടാവും.

b Studio said...

നമ്മുക്കും മീറ്റിനു വരണം എന്നൊക്കെ ഉണ്ട് പക്ഷെ അന്നു വല്ല സിനിമാ റിലീസും ഉണ്ടെങ്കിൽ.....

jayarajmurukkumpuzha said...

ezhuthukarichechi........ , blog meetingum, sauhridham panku vaikkalum nallathu thanne , pakshe pavappettavane polulla chilar thangalkku sweekaryaraya chilare maathram vilichiruthi kavitha chollunnathu konu enthu artham... blog meettine kurichu ariyathavaranu thonnootti onpathu shathamanavum..... mukalil kanunna prathikaranangalil ninnu thanne athu vyakthamalle.... angane athamarthamayi blog meet arenkilum agrahikkunnu enkil ellaa pathrangalilum, madhyamangalilum vartha varatte, athu kondu oru meettilum koottiyillenkilum kazhivullavan uyarnnu varum athu thadukkan aarkkum kazhiyilla, thonnooottionpathu shathamanam blogarmarude shabdhamayanu njan ithu parayunnathu........... aashamsakal chechi..........

ചേച്ചിപ്പെണ്ണ് said...

ASHAMSAKAL ...

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അങ്ങിനെ കാണാനും,പങ്കെടുക്കാനും പറ്റാത്ത ആദ്യകേരളബുലോഗസംഗമവും കണ്ടുയീയെഴുത്തോലയിലൂടെ കേട്ടൊ

ഇത്തവണത്തെ വമ്പൻ തൊടുപുഴമീറ്റും ബൂലോഗത്തിൽ കൂടി കാണേണ്ടി വരുമല്ലൊ എന്നോർത്തുള്ള വിഷമവും ഒപ്പം ഉണ്ട്...!

ഗീത said...

തൊടുപുഴമീറ്റിന് ആശംസകള്‍.
വരാന്‍ പറ്റില്ലല്ലോന്ന് സങ്കടമുണ്ട്.

കണ്ണനുണ്ണി said...

ആഹാ ഒന്നാം വാര്‍ഷികം ആയോ...
ഇതിനും ഇനി നടക്കാന്‍ പോണേ മീറ്റിനും ചേര്‍ത്ത് ഒരു ഡബിള്‍ ആശംസകള്‍

കുമാരന്‍ | kumaran said...

ഇത്തവണ ലോഗോ ഒന്നുമില്ലേ?

എ.ആർ രാഹുൽ said...

എല്ലാര്‍ക്കും ആശംസകള്‍...

jyo said...

ആശംസകള്‍-വീണ്ടും ഒരു ഒത്തുകൂടലിന്

Typist | എഴുത്തുകാരി said...

Manoraj,

jayanevoor,

അലി, തൊമ്മന്‍കുത്തിനടുത്താണോ വീട്? ശരിക്കും മനോഹരം തന്നെയാട്ടോ നിങ്ങളുടെ നാട്. അന്നു നാട്ടിലുണ്ടായിരുന്നു അല്ലേ?

കാസിം തങ്ങള്‍,

Rare Rose,

Hashim, (വെറും Hashim എന്നു വിളിക്കാനാ എനിക്കിഷ്ടം). നമുക്കു കാണാം ,പറ്റിയാല്‍ (എന്റെ കാര്യമാണേയ്).

OAB, പിന്നില്ലാതെ!

krishnakumar 513,

അനിലേ :)

Readers Dais, കടലുകള്‍ താണ്ടിയെത്തിയ ആശംസകള്‍ക്ക്‌ ഒരുപാട് നന്ദി.

എല്ലാവര്‍ക്കും നന്ദി.

the man to walk with said...

:)

Typist | എഴുത്തുകാരി said...

Noushad, മറ്റൊരു തൊടുപുഴക്കാരന്‍ അല്ലേ? സന്തോഷം.

വെള്ളായണി വിജയന്‍, പിന്നെ, മീറ്റ് ഗംഭീരമാക്കണം. അറിയിപ്പുകള്‍ പാവപ്പെട്ടവനും ഹരീഷുമൊക്കെ തരുമായിരിക്കും.

പ്രയാണ്‍, എന്താപ്പോ ഒരു സംശയം?

b studio, സിനിമാ റിലീസൊക്കെ നമുക്കു മാറ്റിവക്കാന്നേയ്.

jayarajmurukkumpuzha, വിശദമായ അഭിപ്രായത്തിനു‍ നന്ദി. ഇത്തിരി ബുദ്ധിമുട്ടീട്ടോ വായിക്കാന്‍ - മംഗ്ലീഷ് :)(തമാശക്കാണേ).

തീര്‍ച്ചയായും അതങ്ങിനെതന്നെയല്ലേ, കഴിവുള്ളവര്‍ ഉയര്‍ന്നുവരുകതന്നെ ചെയ്യും. ബ്ലോഗ് മീറ്റില്‍ കഴിവിന്റേയോ ഉയര്‍ന്നുവരുന്നതിന്റേയോ ഒന്നും പ്രശ്നമേ ഉദിക്കുന്നില്ല. വെറും ഒരു സൌഹൃദസംഗമം, കൂട്ടായ്മ, അത്ര മാത്രം.. കാണാതിരുന്നിട്ടും സൌഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞ ബൂലോഗവാസികള്‍ ‍ ഒന്നിച്ചുകൂടുന്നു,സന്തോഷമായി കുറച്ചുനേരം പങ്കിടുന്നു. അതില്‍ വലിയവരെന്നോ ചെറിയവരെന്നോ ഒന്നുമില്ല. ഞാനെന്തായാലും അങ്ങനെയാണ് കരുതുന്നതു്.മറ്റുള്ളവരുടേയും മനസ്സില്‍ അതു തന്നെയായിരിക്കും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും. കഴിഞ്ഞ രണ്ടു മീറ്റിനും (തൊടുപുഴ, ചെറായി) ഞാന്‍ പോയിരുന്നു. സന്തോഷകരമായ അനുഭവങ്ങളെ എനിക്കുണ്ടായിട്ടുള്ളൂ. കുറേയധികം സുഹൃത്തുക്കളേയും കിട്ടിയിട്ടുണ്ട്. എന്തെങ്കിലും ഒരാവശ്യം വന്നാല്‍ അവരോട് പറയാം എന്നു സ്വാതന്ത്ര്യം തോന്നുന്നവര്‍.

ഇതൊക്കെ എന്റെ അനുഭവമാണ്/അഭിപ്രായമാണ്. മറിച്ച് അഭിപ്രായമുള്ളവര്‍ ഉണ്ടായിരിക്കാം.

എന്തൊക്കെ ആയാലും ഇപ്രാവശ്യം എനിക്കു പോകാന്‍ പറ്റുമോ എന്നു തന്നെ ഉറപ്പില്ല.
ജയരാജ്, ഒരിക്കല്‍കൂടി നന്ദി ഈ തുറന്ന അഭിപ്രായത്തിനു്.

Typist | എഴുത്തുകാരി said...

ചേച്ചിപ്പെണ്ണ്,

ബിലാത്തിപ്പട്ടണം, ബിലാത്തീന്ന് ഒന്നിങ്ങോട്ടു പറന്നുപോരാന്‍ പറ്റില്ല അല്ലേ? ഇനിയും വരുമല്ലോ മീറ്റുകള്‍.

ഗീത,

കണ്ണനുണ്ണി,

കുമാരന്‍,- സംഘാടകരുടെ ശ്രദ്ധക്കു്, കേട്ടല്ലോ കുമാരന്‍ പറഞ്ഞതു്.

രാഹുല്‍,

jyo,

the man to walk with,

എല്ലാ ആശംസകള്‍ക്കും നന്ദി.

jayarajmurukkumpuzha said...

ezhuthukarichechi..... njan vishamippikkan paranjathalla ketto.... ee aniyan thettu paranjenkil kshemikkane........ eelaa ashamsakalum, nanmakalum nerunnu........

Typist | എഴുത്തുകാരി said...

jayaramurukkumpuzha,

ജയരാജ് അതിനു തെറ്റൊന്നും പറഞ്ഞില്ലല്ലോ. ജയരാജിന്റെ അഭിപ്രായം പറഞ്ഞു, അത്രയല്ലേയുള്ളൂ(ഞാനെന്റെ അനുഭവവും)അതുകൊണ്ടു തന്നെ ജയരാജിനെ എനിക്കിഷ്ടായി.ക്ഷമയൊന്നും വേണ്ടേ വേണ്ടാട്ടൊ.

jayarajmurukkumpuzha said...

valare nandhi chechi.... ee sneham aniyanodu ennum undakane........... undakum ente chechiye enikkariyamallo....... alle chechi......

ഒഴാക്കന്‍. said...

ചേച്ചി, വായിച്ചിട്ട് കൊതിയാകുന്നു വരാന്‍

ഹംസ said...

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നോര്‍ക്കുമ്പോള്‍ സങ്കടം ഉണ്ട് .! മീറ്റില്‍ പങ്കെടുക്കുവര്‍ക്കെല്ലാം എന്‍റെ ആശംസകള്‍ :)

anupama said...

Dear Ezhuthukari,
Good Morning!
Good luck for your second meet!
I am happy to let you know that I have restarted my Malayalam blog after one year!
http://anupama-sincerlyblogspot.com.blogspot.com
Wishing you a beautiful day,
Sasneham,
Anu

vinus said...

അപ്പൊ ചെറായിക്കു മുമ്പും മീറ്റുകൾ ഉണ്ടാരുന്നൂല്ലേ ഇവിടെത്തിപെട്ട് ആദ്യ മീറ്റാ കൂടണം.

Neena Sabarish said...

തൊടുപുഴ തൊടാന്‍പറ്റാത്ത അകലത്തായിപ്പോയി....

വിനുവേട്ടന്‍|vinuvettan said...

ഇതൊക്കെ കേട്ട്‌ ഇവിടെയിരുന്ന് വെള്ളമിറക്കാമെന്നല്ലാതെ എന്ത്‌ ചെയ്യാന്‍...

എല്ലാ വിധ ആശംസകളും തൊടുപുഴ മീറ്റിന്‌...

ശ്രീ said...

കഴിഞ്ഞ ദിവസം ഇക്കാര്യം ഓര്‍ത്തതേയുള്ളൂ...
:)

കാന്താരിക്കുട്ടി said...

ഒരു വർഷം തികഞ്ഞു അല്ലേ.പഴയ പടങ്ങൾ കണ്ടപ്പോൾ ഞാനും ഓർത്തു ഈ മീറ്റിന്റെ കാര്യം.എത്ര രസമായിരുന്നു.ഒരിക്കൽ കൂടി എല്ലാവരെയും കാണാൻ വരണം എന്നുണ്ട്.മിക്കവാറും ഞാനും ഉണ്ടാകും മീറ്റിനു.

പാവത്താൻ said...

ഹോ, ഒരു വര്‍ഷം കഴിഞ്ഞു അല്ലേ??? ഇന്നലെ കഴിഞ്ഞ പോലെ.

കുഞ്ഞായി said...

മീറ്റിന് ആശംസകള്‍ ചേച്ചീ...ആ സമയത്ത് നാട്ടിലുണ്ടെങ്കില്‍ ഞാനും വരുന്നതായിരിക്കും,ബ്ലോഗില്‍ മാത്രം കണ്ടു ശീലിച്ച ഒരുപാടുപേരെ കാണാന്‍ പറ്റുമല്ലോ

Typist | എഴുത്തുകാരി said...

ഒഴാക്കന്‍,
ഹംസ,

പോട്ടെ സാരമില്ല, ഇനിയും വരുമല്ലോ മീറ്റുകള്‍.

anupama, നന്ദി.

vinus, പിന്നെ, തൊടുപുഴ മീറ്റ്, അതിനുമുന്‍പുണ്ടായിരുന്നോന്നെനിക്കറിയില്ല. അപ്പോ മീറ്റിനുണ്ടാവും.

Neena Sabarish,

വിനുവേട്ടന്‍, നാളെ നാളെ എന്നു പറഞ്ഞപോലെ, അടുത്ത മീറ്റിനാവാം.

ശ്രീ, :)

കാന്താരിക്കുട്ടി, ശരിക്കും രസമായിരുന്നു അന്നു് അല്ലേ?

പാവത്താനേ, നമുക്കു കാണണ്ടേ വീണ്ടും?

കുഞ്ഞായീ, അതു തന്നെയാണിതിന്റെ സന്തോഷം. മുഖമില്ലാതെ മനസ്സിലുള്ളവരുടെ മുഖം കാണാല്ലോ.

അഭി said...

പുതിയ തൊടുപുഴ മീറ്റിനും ആശംസകൾ!!

sm sadique said...

കഴിയുമെങ്കിൽ ഞാനും ഉണ്ടാവും.
പരസ്പരം അടുത്തറിയാനും പരിചയപെടാനുമുള്ള അവസരം
പാഴാക്കാതിരിക്കാൻ ശ്രമിക്കാം.

വരയും വരിയും : സിബു നൂറനാട് said...

ഒത്തുചേരല്‍ ഇപ്പോഴും സന്തോഷ നിമിഷങ്ങളാണ്. കൂടാന്‍ പറ്റിയെങ്കിലെന്നു കൊതി തോന്നുന്നു..!!
ഓണം സമയത്ത് വല്ലതും ഉണ്ടെങ്കില്‍ അറിയിക്കണേ...

smitha adharsh said...

അതെ...എല്ലാം വാര്‍ഷികമായി ആഘോഷിക്കാം ല്ലേ?
സന്തോഷം എല്ലാം ഒന്നൂടെ വിവരിച്ചതില്‍..

പൊറാടത്ത് said...

ഇത്തവണയെങ്കിലും എത്താൻ കഴിയുമെന്ന് കരുതുന്നു...മീറ്റാനും ഈറ്റാനും..

മുരളിക... said...

ഓഹോ അപ്പോള്‍ ഇതിനു മുന്‍പും തൊടുപുഴ വെച്ച് ബ്ലോഗ്‌ മീറ്റ്‌ ഒക്കെ നടന്നിരുന്നോ?

''ഓര്‍മകളേ കൈവള ചാര്‍ത്തി വരൂ... ''

Typist | എഴുത്തുകാരി said...

അഭി,

sm sadique,

വരയും വരിയും,

smitha adarsh,

പൊറാടത്ത്,

മുരളിക, കാത്തിരുന്നോളൂ, കൈവളയും കാല്‍വളയുമൊക്കെ ചാര്‍ത്തിവരും.

Typist | എഴുത്തുകാരി said...

അപ്പോ ശരി, എല്ലാര്‍ക്കും നന്ദീട്ടോ. (നേരത്തേ എല്ലാരേം പേരു വിളിച്ചിട്ട് അതു പറയാന്‍ മറന്നു).

ഇത്രയൊക്കെ പറഞ്ഞിട്ട്, എന്റെ കാര്യം അത്ര വല്യ ഉറപ്പൊന്നൂല്യ.

വശംവദൻ said...

എല്ലാവിധ ആശംസകളും...

Echmukutty said...

മീറ്റിന് എങ്ങനെയാ വരേണ്ടത്?
എവിടെയാ കാണുന്നത്?
വിശദവിവരങ്ങൾ എങ്ങനെ അറിയാൻ കഴിയും?

പൊറാടത്ത് said...

എച്ച്മുക്കുട്ടിയുമുണ്ടൊ ഈ മീറ്റിന്?!!

മഞ്ഞപ്പൊടിയും ഇഞ്ചിയും കറിവേപ്പിലയുമിട്ട് കാച്ചിയ ആ മോരും കൂടെയെടുത്തോളൂ... :)

ചങ്കരന്‍ said...

ആശംസകള്‍...

വീ കെ said...

രണ്ടാം തൊടുപുഴ മീറ്റിനു ആശംസകൾ.....
അതേ ഇപ്പോൾ പറയാൻ പറ്റൂ...

Areekkodan | അരീക്കോടന്‍ said...

വരണമെന്ന് തന്നെ ആഗ്രഹം.

സ്വപ്നാടകന്‍ said...
This comment has been removed by the author.
ഗോപീകൃഷ്ണ൯.വി.ജി said...

തൊടുപുഴയിലേ ബൂലോക സഹോദരര്‍ക്ക് എല്ലാ ആശംസകളും...

ഒരു നുറുങ്ങ് said...

വരാനാവ്വോ..അറിഞ്ഞൂട! ആവുമെങ്കില്‍
വരും,ഇന്‍ശാഅല്ലാ..!

പ്രണവം രവികുമാര്‍ said...

My Best Wishes for Thodupuzha Meet.

We (Banglore/ Trivandrum Bloggers) miss this event.

regards

kochuravi :-)

thabarakrahman said...

തൊടുപുഴ മീറ്റിനു ആശംസകള്‍.
ഈയുള്ളവനും ഹാജര്‍.

പാലക്കുഴി said...

ആശംസകള്‍

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

“അപ്പോ ശരി, എല്ലാര്‍ക്കും നന്ദീട്ടോ.....
ഇത്രയൊക്കെ പറഞ്ഞിട്ട്, എന്റെ കാര്യം അത്ര വല്യ ഉറപ്പൊന്നൂല്യ“ അറം പറ്റിയ വാക്കുകൾ..


ഇതാണ് ജീവിതം....!

ഈ ദാരുണമായ ദു:ഖ വാർത്ത ഇന്നാണ് ശ്രവിച്ചത്...!

എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നെനിക്കറിയില്ല...

പതിനെട്ടുവയസ്സിൽ അച്ഛന്റെ വിയോഗമുണ്ടായി അമ്മയുടേയും,സഹോദരങ്ങളുടേയും ദു:ഖം തോളിലേറ്റിയവനാണ് ഞാൻ....

നന്മയുടെ പാതയിൽ കൂടി സഞ്ചരിക്കുന്നതിനാൽ പലതരത്തിലും ,മേലിൽ സഹായങ്ങൾ നമ്മൾക്ക് കിട്ടികൊണ്ടിരിക്കും...

ഒരു തരത്തിലും ഭാവിയെ ഓർത്ത് പതറാതിരിക്കുക.

(പേരൊ,ഫോൺ നമ്പറോ,മെയിലയിഡിയോ എനിക്കറിവില്ലാത്തതുകൊണ്ടാണ്,ബന്ധുജനങ്ങളേക്കാൾ കൂടുതൽ ഒരടുപ്പം ബൂലോഗത്തിൽ കൂടി ഉണ്ടായതിനാലാണ് ഈ കോളം ഉപയോഗിച്ചത്,ക്ഷമിക്കുക)

ഹരിതം said...

good