വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു സിനിമയാണ്, അഷ്ടപദി (പെരുമ്പടവം ശ്രീധരന്റെ). നായിക മേനക. ദരിദ്രമായ അമ്പലവാസി കുടുംബത്തിലെ പെണ്‍കുട്ടി. അവള്‍ നായകന്‍ ദേവനെ പ്രേമിക്കുന്നു. ഒരുപാട് കാത്തിരുന്നിട്ടും ജോലി കിട്ടാതിരുന്ന ദേവനു്‍ ജോലി ലഭിക്കാന്‍ വേണ്ടി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിവരുന്നു. സിനിമ അവസാനിക്കുമ്പോള്‍ മേനക നിറഞ്ഞു കിടക്കുന്ന പുഴയിലേക്കിറങ്ങി പോകുന്നു. ഇതാണ് ഏകദേശ കഥ.
നല്ല സിനിമയായിരുന്നു. ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്, ആ സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ചിത്രീകരിച്ചതു് ഇവിടെ വച്ചാണ്.. പഴയ നെല്ലായിയെ കുറച്ചൊക്കെ അതില്‍ കാണാം. അമ്പലം, ആല്‍, പുഴ, കടവ്, മേനകയുടെ വീട്, എല്ലാം.ഈ ഭാഗത്ത് മാറ്റം വരാത്ത ഒന്നുമില്ല, പക്ഷേ ആ വീട് മാത്രം ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നു. ഞങ്ങളുടെ തെങ്ങും വാഴയുമൊക്കെ (ഇപ്പഴത്തെ വാഴക്കുട്ടികളുടെ മുതുമുതു മുത്തശ്ശിമാര്) അതില്‍ അഭിനയിച്ചിട്ടുണ്ട്.
സംവിധായകന്‍ അമ്പിളി. അദ്ദേഹം വേറെ ഒരു സിനിമ കൂടി ചെയ്തിട്ടുണ്ട്, വീണപൂവ്. മറ്റു വല്ലതുമുണ്ടൊ എന്നെനിക്കറിയില്ല.
ഇതൊക്കെ ഇപ്പോ ഇവിടെ ഞാനെന്തിനാ പറയണേന്നാവും. ഉണ്ട് കാര്യമുണ്ട്, പറയാം...
അന്നത്തെ സംവിധായകന്‍ അമ്പിളിക്ക് പഴയ ലൊക്കേഷനൊക്കെ വീണ്ടു കാണാനൊരു മോഹം. (രണ്ടാം ഭാഗം എടുക്കാനാണോ എന്തോ!)ഈ ഭാഗത്തെവിടെയോ ഒരു കല്യാണത്തിനു് വന്നപ്പോള്‍ അദ്ദേഹം വന്നിരുന്നു. ഇവിടേയും കയറി. പലതും പറഞ്ഞ കൂട്ടത്തില്‍ പടം വരക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കൊരു പടം വരച്ചു തരാമോ എന്നു ചോദിച്ചു. പെന്‍സിലും പേപ്പറും എടുക്കാന്‍ പറഞ്ഞു. 5 മിനിറ്റ് തികച്ചെടുത്തില്ല. അദ്ദേഹം വരച്ച പടങ്ങളാണിതു്.
ശാലീന സുന്ദരി. കണ്ണെഴുതി പൊട്ടും തൊട്ട്, ജിംക്കിയും, കല്ലു വച്ച മാലയുമൊക്കെയിട്ട്...
ഇതൊക്കെ സംഭവിച്ചത് ഒരു വര്‍ഷം മുന്‍പ്. ഇന്ന് മറ്റെന്തോ നോക്കിയപ്പോള്‍ കണ്ണില്‍ പെട്ടു. എന്നാല്‍ പിന്നെ പോസ്റ്റിയേക്കാം എന്നു വച്ചു.
എഴുത്തുകാരി.
59 comments:
പെന്‍സിലും കടലാസുമെടുത്തു. എന്തു പെട്ടെന്നാ വരച്ചു കഴിഞ്ഞതു്!
ഹായ്... എന്തു നന്നായി വരച്ചിരിയ്ക്കുന്നു, ല്ലേ?
അഷ്ടപദി എന്ന സിനിമ കണ്ടതായി ഓര്‍ക്കുന്നില്ല.
ഹോ... എന്താ പറയുക ! ... അതിമനോഹരം... അതില്‍ കുറച്ചൊന്നും പറയാനില്ല ഈ ചിത്രങ്ങളെക്കുറിച്ച്...
അഷ്ടപദി എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടില്ലേ ശ്രീ...? "ഏതിനാണഴകെന്റെ പ്രിയതോഴീ... എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്..." എന്ന മനോഹര ഗാനം ആ ചിത്രത്തിലേതല്ലേ? ആണെന്നാണ് എന്റെ ഓര്‍മ്മ... അല്ലേ ചേച്ചീ?
ആ സിനിമയല്‍ (അഷ്ടപദി) ദേവന് ബീഡി കൊടുത്തതു എറക്കാടന്‍ ആണ് ട്ടോ...സത്യായിട്ടും
ആ ചിത്രങ്ങള്‍ സൂപ്പര്‍
അമ്പിളി നല്ലൊരു ചിത്രകാരൻ ആണു.
ചിത്രത്തിനു ആരെയാണു മോഡൽ ആക്കിയതെന്നു പറഞ്ഞില്ല..
അമ്പിളി വീണപൂവും അഷ്ടപദിയും കൂടാതെ മറ്റ് 6 സിനിമകൾ കൂടി ചെയ്തിട്ടുണ്ട്.
മൗന രാഗം ,സ്വന്തം ശാരിക,സമുദായം, ഗാനമേള,സീൻ No.7 , ഈഗ്ഗിൾ
ഹായ് ... എന്താ ഭംഗി പടങ്ങള്‍ക്ക്... വെറും വരകളിലൂടെ മുഖത്തെ ഭാവങ്ങള്‍ വരെ എന്ത് രസാ...
ഭംഗിയുള്ള ചിത്രങ്ങള്‍.
Palakkattettan.
so cool........:)
മനോഹര ചിത്രങ്ങള്‍.
മോഡേണ്‍ സുന്ദരിയും ശാലീന ഭാവത്തില്‍ തന്നെ
മനോഹരമായ ചിത്രങ്ങൾ.. അമ്പിളി വേറെ ഏതോ ചിത്രം കൂടി ചെയ്തിട്ടുണ്ടെന്ന് ഓർമ്മ. പക്ഷെ പേരുകിട്ടുന്നില്ല. .ഒപ്പം അഷ്ടപദി സിനിമ ഞാൻ കണ്ടിട്ടില്ല.. അല്ലെങ്കിൽ കണ്ടതായ ഒരോർമ്മയില്ല. പക്ഷെ ആ നോവൽ വായിച്ചിട്ടുണ്ട്. സത്യത്തിൽ സങ്കീർത്തനം വായിച്ച ആവേശത്തിൽ പെരുമ്പടവത്തെ വായിക്കുകയായിരുന്നു. നോവലും സുന്ദരം തന്നെ..
രണ്ടു സുന്ദരിമാരെയും ഇഷ്ടപ്പെട്ടു
എന്ത് ഭംഗിയാ ചിത്രങ്ങള്‍ ........
ഇതില്‍ പറഞ്ഞ പല പടങ്ങളും കണ്ടിട്ടുണ്ട്. അദ്ദേഹം ഇത്ര മികച്ചൊരു ചിത്രകാരനായിരുന്നെന്ന് അറിഞ്ഞില്ല. (ഈ അമ്പിളി വെറും കുമ്പിളി എന്നല്ലേ പണ്ട് ശ്രീനിവാസന്‍ പറഞ്ഞത്..!)
മനോഹരമായ ചിത്രങ്ങള്‍.
സൂപ്പര്‍
നല്ല ചന്തം ചിത്രങ്ങള്‍ക്ക്, അമ്പിളിയെ കണ്ടാല്‍ പറയില്ല ഇത്ര പ്രതിഭ ആ മെലിഞ്ഞ ദേഹത്തില്‍ ഒളിഞ്ഞിരിപ്പുള്ള സംഗതി! പോസ്റ്റും നന്നായി എഴ്ഹുത്തുകാരീ..
എഴുത്തുകാരി ചേച്ചി,മനോഹരമായ ചിത്രങ്ങൾ..
ചേച്ചിയെ നോക്കിയല്ലേ അമ്പിളി വരച്ചത്, മനോഹരമായ രചന...
enikku varakkan ishtaanu ..
postnu nandi ..
padam postan thonniya manassinum ..
എഴുത്തുകാരി ചേച്ചീ.,അഷ്ടപദിയെന്ന സിനിമയെ കുറിച്ചും,അമ്പിളിയെ കുറിച്ചും കാര്യമായി അറിയില്ല.പക്ഷേ ആ കലാകാരന്റെ സുന്ദരന്‍ പടങ്ങള്‍ കണ്ടു ശരിക്കും അതിശയിച്ചു പോയി.വെറും കൊച്ചു കൊച്ചു വരകളിലൂടെ എന്തു നല്ല സുന്ദരി മുഖങ്ങളാണു തെളിഞ്ഞു വന്നത്..!!
ഇതൊക്കെ കാണുമ്പോഴാണു എവിടുന്നു നിന്നെന്നറിയാതെ പിന്നേം പിന്നേം അസൂയ,കൊതിയുമൊക്കെ ഓടി വരുന്നത്.:)
രണ്ട് സുന്ദരിമാര്‍ അല്ല അതിസുന്ദരികള്‍.. എത്ര മനോഹരമായണ് ആ വരകള്‍. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ എന്നൊക്കെ പറയില്ലെ അതുപോലെ…! സൂക്ഷിച്ചു വെക്കണം ഈ ചിത്രങ്ങള്‍..!
അമ്പിളി നല്ല ഒരു സംവിധായകനായിരുന്നു. പക്ഷെ സിനിമയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ സാധിച്ചില്ല എന്നു പറയാം. ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടുപോയ ഒരു സംവിധായകന്‍. തൃശ്ശൂര്‍ ജില്ലക്കാരനാണ് (തൃപ്രയാര്‍ ഭാഗത്താണെന്നു തോന്നുന്നു) അദ്ദേഹത്തിന്റെ സമുദായം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ മണി സിനിമയില്‍ വരുന്നത്.
അമ്പിളിയുടെ ആദ്യകാല സിനിമകള്‍ കൊള്ളാമായിരുന്നു. അഷ്ടപദിയും വീണപൂവും നല്ല സിനിമകളായിരുന്നു. ഗാനമേളയും മറ്റുമൊക്കെ വളരെയധികം നിരാശപ്പെടുത്തി.
കൊച്ചിയില്‍ 1998ല്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പേടാന്‍ സാധിച്ചിട്ടുണ്ട്. അന്ന് ജോണ്‍ എബ്രഹാം അനുസ്മരണത്തിനു വേണ്ടി വെറും നിമിഷങ്ങള്‍കൊണ്ട് ജോണ്‍ എബ്രഹാമിന്റെ ഒരു മെമ്മറി സ്കെച്ച് ചെയ്തത് എല്ലാവരേയും അത്ഭുതപ്പെടൂത്തി.
അദ്ദേഹത്തിന്റെ വീണപൂവ് എന്ന സിനിമയുടെ കഥ-തിരക്കഥ എഴുതിയത് മലയാളം ബ്ലോഗിലെ (ഇന്നു സജീവമല്ല) ഒരു ബ്ലോഗറുടെ അച്ഛനാണ് (ബ്ലോഗ് - മച്ചുനന്‍)
മാക്ട പ്രശ്നത്തില്‍ വിനയന്‍ പക്ഷം ചേര്‍ന്നത് അമ്പിളിയെ സിനിമയില്‍ തീരെ സജ്ജീവമല്ലാതാക്കി.
എന്തായാലും ആ ചിത്രങ്ങള്‍ ഇവിടെ പങ്കുവെച്ചതിനു നന്ദി. ആ ചിത്രങ്ങള്‍ ഈ ബ്ലോഗിന്റെയും പോസ്റ്റിന്റേയും മാറ്റു കൂട്ടുന്നു.
നല്ല ചിത്രങ്ങള്‍ ,നന്നായി വരച്ചിരിക്കുന്നു . എന്ത് ഭംഗി അല്ലെ കാണാന്‍ ... ശോ വരക്കുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ ഭാഗ്യവതി ..
ചേച്ചിയെ!!!....... അമ്പിളി അമ്മാവനെ കൊണ്ട് പടവും വരപ്പിച്ചു അല്ലെ ? നല്ല നിലാവുദിച്ച പോലത്തെ സുന്ദരികള്‍ ....
പങ്കുവെച്ചതില്‍ സന്തോഷം ..
എന്ത് മിഴിവാര്‍ന്ന ചിത്രങ്ങള്‍.
അത്യാവശ്യം ചിത്രങ്ങളെ സ്നേഹിക്കുന്നത് കൊണ്ട് നല്ലത് കാണുമ്പോള്‍ അസൂയ ഉണ്ട് ശരിക്കും.
വരക്കോ ,വരികൾക്കോ
അമ്പിളിക്കോ ,എഴുത്തുകാരിക്കോ
അതോ ആ സുന്ദരികൾക്കോ
"ഏതിനാണഴകെന്റെ പ്രിയതോഴീ...”
അഷ്ടപദിയിലെ ഒരു പാട്ടാണ്...കേട്ടൊ
അമ്പിളിയുടെ പടം കൊള്ളാം... പക്ഷെ ഭവതിയുടെ സൌന്ദര്യം അങിനെ തന്നെ പകര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു പറയാനാകില്ല!!!
അഷ്ടപതി എന്റെ സ്കൂള്‍ കാലത്തെ പടമാണ്‍, കാണണമെന്നുണ്ടായിരുന്നു പക്ഷെ വാള്‍പോസ്റ്ററുകള്‍ കണ്ടു തൃപ്തിപ്പെട്ടു.
രണ്ടാമത്തെ പടം വളരെ ഇഷ്ടപ്പെട്ടു. നമ്മുടെയൊക്കെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ മാറുന്നതേ? അഷ്ടപതി പോലെ തന്നെ ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പത്തെ ലാസ്യസങ്കല്‍പ്പം. ‘അസാദ്ധ്യം!’
കരിങ്കല്ല്,
ശ്രീ,
വിനുവേട്ടന്‍, എനിക്കും അത്ര ഉറപ്പില്ല ആ പാട്ടിന്റെ കാര്യം, ഇഷ്ടമുള്ള പാട്ടാണ്.
എറക്കാടന്‍,ബീഡിയോ, അതു് പിടി കിട്ടീല്യല്ലോ മാഷെ.
b studio, ഈ ഒരൊറ്റ സിനിമയേ ഞാന്‍ കണ്ടിട്ടുള്ളൂ, മോഡല്‍ ഇനീപ്പോ ഞാനാവ്വോ :)
നീലത്താമര,
keraladasanunni,
പ്രയാണ്‍,
അനില്‍,
എല്ലാവര്‍ക്കും നന്ദി.
Manoraj, ഞാനും ഈ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ, പുസ്തകം വായിച്ചിട്ടുമില്ല. സങ്കീര്‍ത്തനം പോലെ ഇരുന്ന ഇരിപ്പിനു് വായിച്ചുതീര്‍ത്തിട്ടുള്ള പുസ്തകമാണ്.
ഇന്‍ഡ്യാഹെറിറ്റേജ്,
കുട്ടന്‍,
കുമാരന്‍, വളരെ കുറച്ചു മിനിറ്റുകള്‍ കൊണ്ടാണ് വരച്ചതു്. അത്ഭുതം തോന്നി.
പാവത്താന്‍,
കണ്ണനുണ്ണി,
ഏറനാടന്‍, അതു ശരിയാ ആ ഇത്തിരി ദേഹത്തില്‍ ഇത്ര നല്ലൊരു കലാകാരന്‍ ഒളിഞ്ഞിരിക്കുന്നു.
മഹി, നമ്മള്‍ കാണുന്നതുവരെ ആ അഭിപ്രായം മനസ്സിലുണ്ടായിക്കോട്ടെ :)
ചേച്ചിപ്പെണ്ണ്,
എല്ലാവര്‍ക്കും നന്ദി.
Rare Rose, റോസിനു കുറച്ചൊക്കെ അറിയാല്ലോ വര, അതുകൊണ്ട് ഞാന്‍ അസൂയപ്പെടുന്നതിന്റെ പകുതി അസൂയപ്പെട്ടാല്‍ മതി.
ഹംസ, സൂക്ഷിച്ചുവച്ചിട്ടുണ്ട്.
നന്ദകുമാര്‍, അതെ സിനിമയില്‍ അദ്ദേഹം അത്രയധികം വിജയിച്ചില്ല, പോര്‍ട്രൈറ്റ് വരച്ചുതരാമെന്നു പറഞ്ഞു, സമയമുണ്ടായിരുന്നില്ല.
മഴവില്ല്, ഓരോ വരകളില്‍ നിന്ന് ഓരോ ഭാവങ്ങള്‍ വരുന്നതു കാണാന്‍ തന്നെ ഒരു സുഖമാണ്.
Readers Dias, കിട്ടിയ ചാന്‍സ് എന്തിനാ കളയണേ :)
പട്ടേപ്പാടം റാംജി, ആ പറഞ്ഞ സംഭവം എനിക്കുമുണ്ട്. :)
ബിലാത്തിപ്പട്ടണം, ആ പാട്ട് ആ സിനിമയിലേതു തന്നെയാണല്ലേ, നമ്മുടെ വിനുവേട്ടന്‍ സംശയം ചോദിച്ചിരുന്നു. എനിക്കും അറിയില്ലായിരുന്നു.
പാവം ഞാന്‍, അതെ മുഴുവനുമങ്ങോട്ടു പോരാ, എന്തു ചെയ്യാം :)
ബാബുരാജ്,
എല്ലാവര്‍ക്കും നന്ദി.
അമ്പിളി നന്നായി വരക്കുന്ന ആളാണ്. ഒരു സൂപ്പര്‍ പെന്‍സില്‍ സ്കെച്ച് എന്റെ കയ്യിലുമുണ്ട്.
ഇദ്ദേഹത്തെയാണ് ശ്രീനിവാസന്‍ “അമ്പിളീം കിമ്പിളീം” എന്നൊക്കെ വിളിച്ച് കളിയാക്കിയത്, സിനിമാവിവാദത്തിനിടയില്‍..
ഉപാസന
യാദ്രിശ്ചികമായി കിട്ടിയതാനെന്കിലും പോസ്റ്റാന്‍ നല്ലൊരു വകയായി. എന്ത് നല്ല വര.
ഹായ്
അമ്പിളി മലയാളിക്കു മറക്കാനാവാത്ത ഒരു പിടി ഗാനങ്ങൾ സിനിമയിലൊരുക്കിയ സംവിധായകനാണ്.
ഓർമ്മയുള്ളവ...
1. വീണപൂവ്
ഗാനം : നഷ്ടസ്വർഗങ്ങളേ നിങ്ങളെനിക്കൊരു...
2. അഷ്ടപദി
ഗാനം: വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൽ നിറമാല
3. ‘ഗാനമേള’ (സിനിമയാണ് അവസാനം ചെയ്തതെന്നു തോന്നുന്നു.)
അതിൽ ദാസേട്ടൻ പാടി മുകേഷ് അഭിനയിച്ച ശാരീ മേരീ രാജേശ്വരീ എന്നൊരു ഗാനം ഒർമ്മവരുന്നു.
നമുക്ക് അമ്പിളിയെ മറക്കാതിരിക്കാം!
നല്ല ചിത്രങ്ങൾ!
വരച്ചയാളിനും പോസ്റ്റ് ചെയ്താളിനും അഭിനന്ദനങ്ങൾ!
ഓ.. എത്ര മനോഹരമായ ചിത്രങ്ങള്‍...!! വരകള്‍ക്ക് ഇത്ര സൌന്ദര്യമോ?
ഹായ്!!! നല്ല ചിത്രങ്ങൾ! സന്തോഷം
ഏതാനും വരകളിലൂടേ മിഴിവാർന്ന ചിത്രങ്ങൾ വരച്ച അംബിളിച്ചേട്ടന് അഭിനന്ദനങ്ങൾ...!!
അതിനു മോഡലായി നിന്ന എഴുത്തുകാരിച്ചേച്ചിക്ക് ആശംസകൾ....!!
(നമ്മൾ രണ്ടു പേരും ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ...!!?)
ശാലീന സുന്ദരിയുടെ കണ്ണുകളാണ് എനിക്ക് കൂടുതലിഷ്ടമായത്...
കഴിവ് സമ്മതിക്കണം.നായിക വെള്ളത്തിലിറങ്ങിയ നിലക്ക് രണ്ടാം ഭാഗത്തിനു സാദ്ധ്യതയുണ്ടൊ
ഉപാസന,:)
Shukur cheruvadi, ആദ്യമായല്ലേ ഈ വഴി, സ്വാഗതം.
ഹരി ശങ്കര്‍ കര്‍ത്താ, :)
jayan evoor, അതെ, എല്ലാം നല്ല പാട്ടുകള്‍.
ജിമ്മി ജോണ്‍,
sreenadhan,
വീ കെ, :) ബ്ലോഗ് മീറ്റുകള്‍ ഇങ്ങനെ വന്നോണ്ടിരിക്കുകയല്ലേ, എവിടെയെങ്കിലും വച്ചു കണ്ടുമുട്ടും, ഉറപ്പായിട്ടും. അതുവരേക്കും സുന്ദരിയായിട്ടു തന്നെ ഇരിക്കാല്ലോ.
Raveena Raveendran, സന്തോഷം.
ഇതുവഴി വന്ന് ചിത്രത്തിന്റെ സൌന്ദര്യം ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി.
vinus, അതും ശരിയാണല്ലോ, ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിനു സ്കോപ്പുണ്ടായിരുന്നു, ഇതു് അതുമില്ല.
നല്ല പെന്‍സില്‍ ഡ്രോയിങ്ങ്-വീണപൂവ് കണ്ടിട്ടുണ്ടെന്നു തോന്നുന്നു.
valare manoharam, lekhanavum, chithrangalum...... aashamsakal.................
ഞാന്‍ വിചാരിച്ചു ചേച്ചിയുടെ പടം ആണു വരച്ചത് എന്ന് :)
നേരെ ചൊവ്വേ ഒരു കയ്യക്ഷരം എങ്കിലും കിട്ടിയിരുന്നെങ്കില്‍ ?? എനിയ്കെ !!
ചേച്ചി അപ്പോള്‍ ബല്യ പിടിപടൊക്കെ ഉള്ള ആളാണ് അല്ലെ !!
:)
വീണ പൂവ് നല്ല സിനിമയാണ്,അതിലെ പാട്ടുകളും ഉഗ്രന്‍
എത്ര മനോഹരമായ ചിത്രങ്ങള്‍ ... “ലളിതകല”
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ആണ്
പക്ഷെ ഫിലിം കണ്ടിട്ടില്ല
ചിത്രങ്ങള്‍ക്ക് എന്തു ഭംഗി !
ശാലീനസുന്ദരിക്ക് ജയഭാരതിയുടെ ച്ഛായയുണ്ട്.
ഈ പ്രതിഭാശാലിയെ ശ്രീനിവാസന്‍ അങ്ങനെ കളിയാക്കി എന്നറിഞ്ഞപ്പോള്‍ ശ്രീനിവാസനോടുള്ള ആദരവ് അല്പം കുറഞ്ഞു.
ഒരു കലാകാരന് മറ്റൊരു കലാകാരനെ അംഗീകാരിക്കാന്‍ മടിയാണ് എന്നതൊരു സത്യം തന്നെ അല്ലേ?
jyo,
jayaraj murukkumpuzha,
നിധീഷ്, :)
അക്ഷരം,പിടിപാടോ, അസ്സലായി. ഞാന്‍ വെറുമൊരു പാവം.
ശോഭനം,
ഗോപീകൃഷ്ണന്‍,
അഭി,
ഗീത, അതു പലപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളതു തന്നെ. ഒരാള്‍ക്കു മറ്റൊരാളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്.
എല്ലാവര്‍ക്കും നന്ദി.
ഈ ചിത്രങ്ങള്‍ കാണുന്നത് വരെ എനിക്ക് അമ്പിളിയെ പറ്റി ഒരു മോശം അഭിപ്രായമായിരുന്നു.ഞാന്‍ അദ്ദേഹത്തിന്റെ ഗാനമേള എന്ന സിനിമ മാത്രമേ കണ്ടിരുന്നുള്ളൂ..അത് തികച്ചും നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു.ഈ ചിത്രങ്ങള്‍ കണ്ടതോടെ എന്റെ ധാരണകള്‍ തെറ്റായിരുന്നെന്നു മനസിലായി.വളരെ മനോഹരമായ ചിത്രങ്ങള്‍.
മനോഹരമായി വരച്ചിരിക്കുന്നു.
veenpoovu ishtamaaya cinemayaanu..
ethra manoharamaaya chithrangal postiyath nannayi..
രാഹുല്‍,
വശംവദന്‍,
the man to walk with,
എല്ലാവര്‍ക്കും നന്ദി.
നല്ല സ്കെച്!!
"അമ്പിളി-ക്കല"
വരയും വരിയും, ആദ്യമായിട്ടല്ലേ ഇവിടെ, സ്വാഗതം.
വരാൻ വൈകി.
ചിത്രങ്ങളും പോസ്റ്റും വളരെ നന്നായി.
ചിത്രം സ്വയം പറയുന്നുണ്ടല്ലോ, ചിത്രകാരനെക്കുറിച്ച്.
ആ ചിത്രങ്ങൾ എല്ലാവർക്കുമായി സമ്മാനിച്ച മനസ്സിന് പ്രത്യേകം നന്ദി.
ഞാനിന്നലെ അമ്പിളി സാറിനെ കണ്ടു ..സംസാരിച്ചു..പണ്ട് കോളേജിൽ അതിഥിയായി വന്നപ്പോഴാണ് ആദ്യമായി കാണുന്നതും ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിയുന്നതും. ഇന്നലത്തെ വിശേഷങ്ങൾ ഗൂഗിൾ പ്ലസിൽ ഇട്ടപ്പോൾ അവിടെ ഇട്ട ഒരു കമന്റ് വഴി ഇവിടെയെത്തി. അദ്ദേഹം വരച്ച ചിത്രങ്ങൾ കണ്ടതിൽ സന്തോഷം. വളരെ ലളിതമായ സുന്ദരമായ വരകൾ.. മനോഹരം.
Post a Comment