Wednesday, April 14, 2010

പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

68 comments:

Typist | എഴുത്തുകാരി said...

എല്ലാവര്‍ക്കും നന്മയും, സമൃദ്ധിയും സമാധാനവും, സന്തോഷവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.

ടി. കെ. ഉണ്ണി said...

ശ്രീമതി. എഴുത്തുകാരി ചേച്ചി...
കൊന്നപുരാണം അസ്സലായി...അതിന്റെ വാശി നമുക്കൊരു പാഠമായെങ്കിൽ...
വിഷുവിന്ന് കണിവെക്കാൻ പൂക്കൾതരാത്ത കൊന്നയോട്‌ പരിഭവിക്കാനല്ലേ കഴിയൂ..
എന്തായാലും എഴുത്തുകാരിചേച്ചിക്ക്‌ വിഷുദിന ആശംസകൾ...
ചേച്ചി, ഇത്രയും കാലം ഞാനും കുടുംബവും കണിക്കൊന്നപ്പൂ ചന്തയിൽനിന്നുവാങ്ങുകയോ, മരമുള്ളവരുടെ വീട്ടിൽനിന്നും ഇരന്നുവാങ്ങുകയോ ആണ്‌ ചെയ്തുകൊണ്ടിരുന്നത്‌..ഇത്തവണ, അഞ്ചുകൊല്ലംമുമ്പ്‌ ഞങ്ങൾ നട്ടുപിടിപ്പിച്ച കൊന്നത്തൈ ആദ്യമായി പൂവിട്ടു, നാലഞ്ചുകുല പൂവുണ്ട്‌. അതിന്റെ സന്തോഷത്തിലാണ്‌ ഞാനും കുടുംബവും..(ഇപ്പോഴെ അയൽവീട്ടുകാരും സഹോദരിയും മക്കളും പൂവിന്നു ബുക്ക്‌ ചെയ്തിട്ടുണ്ട്‌..ഒരുപക്ഷെ ഇന്നുവൈകിട്ടാകുമ്പോഴേക്കും പൂക്കുലകൾ അപ്രത്യക്ഷമായേക്കാം)..
വീണ്ടും വിഷുദിന ആശംസകൾ..

Rare Rose said...

എഴുത്തുകാരി ചേച്ചീ.,കൊന്ന മരം ആളു അഭിമാനിയാണെന്നു മനസ്സിലായി.കണി കാണാനുള്ള ആവശ്യത്തിനു മാത്രം സ്നേഹം കാട്ടുന്നവരെ ഇത്തവണ ഒന്നു പറ്റിക്കാന്‍ തീരുമാനിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍ എന്റെ വകേം.:)

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ ഇരിക്കും !!!!

വിഷു ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

എഴുത്ത്കാരി ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു.

സസ്നേഹം,

വാഴക്കോടനും കുടുംബവും!

ബിന്ദു കെ പി said...

അതെയതെ. ഇങ്ങനെതന്നെ വേണം. നല്ല മിടുക്കിക്കൊന്ന!
ചേച്ചിക്കും കുടുംബത്തിനും വിഷു ആശംസകൾ...

കുട്ടന്‍ said...

അങ്ങനെ തന്നെ വേണം ...ഞാനും കൊന്നമരത്തിന്റെ കൂടെയാ .........
ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു....

സിനോജ്‌ ചന്ദ്രന്‍ said...

:) സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !

ഹന്‍ല്ലലത്ത് Hanllalath said...

...എന്റെ വിഷു ആശംസകള്‍....

Anil cheleri kumaran said...

അടുത്ത കൊല്ലം ഇറുകെ പൂത്തൊരു ചിത്രം ഉറപ്പായും ഈ ബ്ലോഗിലുണ്ടാവും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അങ്ങനെയാ... ഹും.... പ്രതിഷേധം... നല്ലൊരു വിഷു... ബ്ലും

Sands | കരിങ്കല്ല് said...

പാവം പാവം കണിക്കൊന്ന.

Manoraj said...

ചേച്ചിക്കും കുടുംബത്തിനും വിഷു ആശംസകൾ

ഹേമാംബിക | Hemambika said...

ഹി ഹി നല്ല മരം .

OAB/ഒഎബി said...

ക്വൊട്ടേഷന്‍കാരെ വിളിക്കണൊ?

ആശംസകള്‍...

വീകെ said...

മരമാണെങ്കിലെന്താ...!
അഭിമാനിയാ....!!
മരമായാൽ അങ്ങനെ തന്നെ വേണം....!!!
സമ്മതിച്ചു തന്നിരിക്കിണു....!!!

ചേച്ചിക്കും കുടും‌ബത്തിനും ഞങ്ങളൂടെ
“വിഷു ആശംസകൾ.....”

ദിവാരേട്ടN said...

ഈ കണിക്കൊന്ന മുറിച്ചതില്‍ എനിക്ക് പങ്കില്ല ട്ടോ....... നല്ല പോസ്റ്റ്‌.

വിനുവേട്ടന്‍ said...

ആ തങ്കപ്പനെ ഏല്‍പ്പിക്കാന്‍ പോയിട്ടല്ലേ കൊന്ന ഈ വിധമായത്‌... നമ്മുടെ കണ്ണനുണ്ണി ഉണ്ടായിരുന്നല്ലോ... ഇലയ്ക്കും മുള്ളിനും കേടില്ലാതെ ശരിയാക്കി തരില്ലായിരുന്നോ... (വിഷു ആയിട്ട്‌ കണ്ണനുണ്ണിയുടെ കൈയില്‍ നിന്ന് എനിക്ക്‌ രണ്ട്‌ കിട്ടാനുള്ള വകുപ്പായി...)

എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വിഷുദിനാശംസകള്‍...

Mahesh Cheruthana/മഹി said...

നന്നായി ,കണികൊന്നക്കു എന്റെ വക നല്ല നമസ്കാരം !
പ്രിയപ്പെട്ട എഴുത്തുകാരിക്കും കുടുംബത്തിനും നന്മയുടെ വിഷു ആശംസകള്‍

പിരിക്കുട്ടി said...

angane thanne venam njaan konnayude sidaa

ആര്‍ദ്ര ആസാദ് / Ardra Azad said...

വിഷു ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

വിഷു നന്നായിരുന്നോ ചേച്ചി?ഞങ്ങള്‍ക്കൊന്നും കൈനീട്ടം തന്നില്ല.പിന്നെ അടുത്ത് അപ്രാവശ്യം കൊന്നകുട്ടി വാശി കാണിക്കില്ലന്ന് സമാധാനിക്കാം(ഇടക്കൊക്കെ പിണക്കം കിടക്കട്ടെ)

റൊമാരിയോ said...

വൈകിയാണെങ്കിലും എന്റെയും വിഷു ആശംസകള്‍............
ഇതില്‍നിന്നും ഇത്തിരി ആശംസയെടുത്ത് ആ പാവം കൊന്നക്കും കൊടുക്കാന്‍ മറക്കല്ലേ..
പിന്നെ,അടുത്ത കൊല്ലം കൊന്ന പൂക്കുമ്പോള്‍ എന്റെ കാര്യം മറക്കണ്ടാട്ടോ.ഒരിത്തിരി പൂവ് വെള്ളം തളിച്ച് എനിക്കും എടുത്തു വെക്കണേ.........

ഗീത said...

എനിക്കും ഇഷ്ടായി ആ വാശിക്കാരി കുറുമ്പത്തി കണിക്കൊന്നപ്പെണ്ണിനെ...

കണിക്കൊന്നയായാല്‍ ഇങ്ങനെവേണം. വിഷുത്തലേന്ന് ഒരു കുല പോലും ബാക്കി നിറുത്താതെ മുഴുവന്‍ പൂവും പൊട്ടിച്ചുകൊണ്ടു പോയാല്‍ ഇനി അടുത്തവര്‍ഷം പൂക്കില്ലാന്നുകൂടി കണിക്കൊന്നകള്‍ വാശിപിടിച്ചെങ്കില്‍.....

Echmukutty said...

നല്ല ഉശിരുള്ള കൊന്ന.
എനക്ക് നല്ലാ പിടിച്ച്ത്.
വിഷു കഴിഞ്ഞു. എന്നാലും ആശംസകൾ.

ഹരിശ്രീ said...

എഴുത്ത്കാരി ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു.

Anonymous said...

എഴുതിയ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു . നര്‍മ്മവും പ്രതിഷേധവും എല്ലാം ഉണ്ടല്ലോ . എല്ലാ വിധ ആശംസകളും നേരുന്നു

ബഷീർ said...

എല്ലാ മരങ്ങൾക്കും ജീവനുണ്ട്‌. അവയെ വളർത്തുന്നവർ തന്നെ അതിനെ നോവിച്ചപ്പോൾ ഒരു പ്രതികരണം ഇങ്ങിനെയും..:)

പ്രകൃതിയെ നാം ദ്രോഹിക്കയല്ലേ അതിന്റെ ഫലവും നമ്മൾ അനുഭവിക്കുന്നു.

അടുത്ത തവണ പരിഭവമൊക്കെ മാറി പൂത്തുലയട്ടെ

ആശംസകൾ

Typist | എഴുത്തുകാരി said...

T K Unni,

Rare Rose,

അനില്‍,

വാഴക്കോടന്‍,

ബിന്ദു,

കുട്ടന്‍,

സിനോജ്,

hAnLLaLaTh,

കുമാരന്‍,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

കു ക ഒരു കുരുത്തം കെട്ടവന്‍,

കരിങ്കല്ല്‌,

മനോരാജ്,

ഹേമാംബിക,

ഒ എ ബി,

വി കെ,

ദിവാരേട്ടന്‍, ഈ ദിവാരേട്ടന്‍ അത്തരക്കാരനല്ലെന്നെനിക്കറിയില്ലേ :)

വിനുവേട്ടന്‍, അതിനിയും വിട്ടില്ലാല്ലേ, കണ്ണനുണ്ണിയുടെ ക്ഷമ പരീക്ഷിക്കല്ലേ :)

മഹി,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

പിരിക്കുട്ടി, എവിടെയായിരുന്നു കുട്ടീ, എവിടേക്കാ ഈ ഓടിപ്പോണേ ഇടക്കിടക്കു് :)

ആര്‍ദ്രാ ആസാദ്,

അരുണ്‍ കായംകുളം, വിഷുക്കൈനീട്ടം ഉം, പരിഗണിക്കാം :)

റൊമാരിയോ, എടുത്തു വക്കാട്ടോ.

ഗീത,

Echmukutty,

ഹരിശ്രീ,

മിനി,

ബഷീര്‍,

എല്ലാവര്‍ക്കും നന്ദി.

ശ്രീ said...

അപ്പോ ഇത്തവണ കണിക്കൊന്ന പണി തന്നു ല്ലേ? ആ പാവത്തിന് ഇങ്ങനെയൊക്കെ പ്രതിഷേധിയ്ക്കാനല്ലേ പറ്റൂ...

(ഞങ്ങളുടെ മുറ്റത്തും ഉണ്ട് ഒരു കണിക്കൊന. ഏതാണ്ട് ഒരു പത്തു വയസ്സ് കാണും. ഇതു വരെ പൂവിട്ടിട്ടില്ല... എന്താണാവോ കാരണം?)

വൈകിയാണെങ്കിലും വിഷു ആശംസകള്‍, ചേച്ചീ

ഭായി said...

നല്ല ഉഷിരൻ ആൺകുട്ടി കൊന്നമരം!!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇത്തവണ കണിക്കൊന്നയില്ലാത്ത വിഷുക്കണിയായിരുന്നു അല്ലേ ?
അടുത്തവിഷുവിന് ഞാനിതാ മുങ്കൂറായി എന്റെ വീതം കൊന്നപ്പൂവ്വ് ബുക്ക് ചെയ്യുന്നു..കേട്ടൊ

എന്‍.ബി.സുരേഷ് said...

എനിക്കാവത്തില്ലേ പൂക്കാ‍തിരിക്കാന്‍
എനിക്കാവത്തില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍
.....................
എന്‍ താലി നിന്‍ താലി പൂത്താലിയാടി-
ക്കളിക്കുന്ന കൊമ്പത്തു സമ്പത്തുകൊണ്ടാടി-
നില്‍ക്കും കണിക്കൊന്നയല്ലേ പൂക്കാത്തിരിക്കാന്‍
എനിക്കാവതില്ലേ.
......................
എവിടെന്റെ ഹരിതങ്ങളെല്ലാമ്ം മറഞ്ഞു
എവിടെന്റെ ദുരിതങ്ങള്‍..
(പൂക്കാ‍തിരിക്കാനെനിക്കാവതില്ലേ-അയ്യപ്പപ്പണിക്കര്‍)
പക വീട്ടുന്നെങ്കില്‍ ഇങ്ങനെ വേണം.
ചവുട്ടിയാല്‍ കടിക്കാത്ത പാമ്മ്പുണ്ടോ?
അതേപോലെ വെട്ടിയാല്‍ പൂക്കുന്ന കൊന്നയുണ്ടോ?

nandakumar said...

ചേച്ചീടെ വീട്ടിലെ കണിക്കൊന്നയല്ലേ..ഇതും ഇതിലപ്പുറവും വാശി കാണിക്കും. മൂത്തോരെ കണ്ടല്ലേ പഠിക്കണത് :)

വൈകിയെങ്കിലും ചൂടാറാത്ത വിഷു ആശംസകളും കൈ നീട്ടവും (ഇനി കിട്ടില്ല്യാന്ന് പറയരുത്):)

കണ്ണനുണ്ണി said...

ഇത്തിരി വാശിയൊക്കെ... ആവാം...
ഇപ്പോഴും പൂ തരനോണ്ടാ ഒരു വെലയില്ലാതെ ആയിപോയെ...

Typist | എഴുത്തുകാരി said...

ശ്രീ, അതിനും ഉണ്ടാവും എന്തെങ്കിലും ഒരു കാരണം പറയാന്‍.

ഭായി, :)

ബിലാത്തിപ്പട്ടണം, കണിക്കൊന്നയൊക്കെ സംഘടിപ്പിച്ചു. അടുത്ത വര്‍ഷം, ശരി ഏറ്റു.

സുരേഷ്, :)

നന്ദന്‍, ആശംസകളും കൈനീട്ടവും കിട്ടി ബോധിച്ചൂട്ടോ.

കണ്ണനുണ്ണി, ആയിരിക്കും.

jyo.mds said...

വരാന്‍ വൈകി-
എഴുത്തുകാരിയുടെ ഏറ്റുപറയല്‍ കണിക്കൊന്ന കേള്‍ക്കാതിരിക്കില്ല-അടുത്ത തവണ പതിവില്‍ മടങ്ങ് പൂക്കും-
വൈകിയ വിഷു ആശംസകള്‍

മഹേഷ്‌ വിജയന്‍ said...

ഹ്മ്മ്മം കണിക്കൊന്നയോടാ കളി...

ദിയ കണ്ണന്‍ said...

athe angane thanne venam.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുത്തുകാരിചേച്ചീ,

അങ്ങനെയല്ല..ഈ കണിക്കൊന്നകള്‍ ഇങ്ങനെയാണ്.ഏപ്രില്‍-മെയ് മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും പൂക്കും.ചെന്നൈയിലും മറ്റും കൂടുതലും കൊന്നകള്‍ നമ്മുടെ വിഷു കഴിഞ്ഞാണ് പൂക്കുന്നത്.ഞാന്‍ ഓഫീസില്‍ പോകുന്ന വഴിയില്‍ ഒരു കൊന്നയുണ്ട്.വര്‍ഷം മുഴുവന്‍ കരിഞ്ഞു ഉണങ്ങി നില്‍ക്കും.കഴിഞ്ഞ വര്‍ഷം വിഷു കഴിഞ്ഞു പെട്ടെന്ന് അതു പൂത്തു നില്‍ക്കുന്നത് കണ്ടു.ഈ വര്‍ഷം വിഷുവിനു മുന്‍പ് അതു പൂത്തിട്ടുണ്ടോ എന്ന് നോക്കി.ഇല്ല, കരിഞ്ഞ് ഉണങ്ങി നില്‍ക്കുന്നു..ഇന്നലെ കണ്ടപ്പോള്‍ ഒറ്റ ഇല പോലും ഇല്ലാത്ത കൊന്നയില്‍ രണ്ടു കുല പൂക്കള്‍..ഇനി അതു നിറയെ പൂക്കളാകും....

ഓരോരോ വികൃതികള്‍ എന്നല്ലാതെ എന്തു പറയാന്‍ !

ആശംസകള്‍, സുഖമല്ലേ?

ഓ.ടോ:“ജാലകം അഗ്രിഗേറ്ററില്‍ പോസ്റ്റുകള്‍ വരുന്നില്ലല്ലോ..

raadha said...

ആഹാ..അത്രക്കങ്ങട്‌ വിളച്ചില്‍ പാടില്ലെല്ലോ? കൈ കൊട് കൊന്ന മരത്തിനു.. :)

vinus said...

രസമുണ്ടായിരുന്നു വായിക്കാൻ.ഏതായാലും ഇത്തവണ പിണങ്ങിയതിന്റെ ക്ഷീണം അടുത്ത വിഷുവിനു തീർക്കും കരുതാം അപ്പൊ പാവം ദിവാകരേട്ടനു കൊടുക്കാനും എടുത്തു വെക്കണം വെള്ളം തളിച്ച് രണ്ടു വല്ല്യ പൂത്തണ്ട്.

Umesh Pilicode said...

ആശംസകള്‍

Unknown said...

വീ‍ണ്ടും ഒരു വിഷുദിന ആശംസകൾ....

Typist | എഴുത്തുകാരി said...

jyo, അതെ

മഹേഷ്, ഈ വഴി വന്നതിനു നന്ദി

Diya :)

raadha, ഉം, ഇഷ്ടായി ഇല്ലേ? :)

Vinus, അടുത്ത വര്‍ഷം ഉണ്ടാവും,ഉണ്ടാവാതിരിക്കില്ല.

ഉമേഷ്, നന്ദി.

പാലക്കുഴി, നന്ദി.

Typist | എഴുത്തുകാരി said...

സുനില്‍,

അതെ, പ്രകൃതിയുടെ വികൃതികള്‍.

ഇത്തിരി വൈകിയാലും തിരിച്ചും ആശംസകള്‍.

സുഖം തന്നെ സുനില്‍.

ഓ ടോ: 'ജാലക'ത്തില്‍ വരാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ശ്രീ said...

ജാലകത്തില്‍ വരുന്നില്ലെങ്കില്‍ ഇതൊന്നു ശ്രമിയ്ക്കൂ ചേച്ചീ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുത്തുകാരി ചേച്ചീ,

ശ്രീ തന്ന ലിങ്കില്‍് പോയി രജിസ്റ്റര്‍ ചെയ്യണം..പിന്നെ “ജാലക’ത്തിന്റെ വിഡ്ജറ്റും അതേ സൈറ്റില്‍ കിട്ടും.ആ വിഡ്‌ജെറ്റ് ബ്ലോഗില്‍ ചേര്‍ക്കുക.പുതിയ പോസ്റ്റ് ഇട്ട ശേഷം ബ്ലോഗിലെ വിഡ്ജെറ്റില്‍ ഞെക്കിയാല്‍ അപ്പോള്‍ തന്നെ ജാലകത്തില്‍ പോസ്റ്റ് വരും.

പരീക്ഷിച്ചു നോക്കി ഫലം പറയൂ..വിജയിച്ചെങ്കില്‍ ‘കണ്‍സള്‍ട്ടന്‍സി ഫീസ്’ എം.ഒ ആയി അയച്ചാല്‍ മതി...!!!

അക്ഷരം said...

അമ്പടി കള്ളി , കണി കൊന്നെ ....
നീ വലിയ വാശികാരിയാ അല്ലെ !
ഞങ്ങളുടെ ചേച്ചിയുടെ അടുത്ത് വേണ്ട നിന്റെ വാശി ....
ചേച്ചിയും വലിയ വാശികാരിയാ, കേട്ടോ!!!
അടുത്ത വര്‍ഷം കാലു പിടിച്ചു കളയും നോക്കിയ്കോ....
:)))

poor-me/പാവം-ഞാന്‍ said...

ഇതിനേയാണ് പച്ച മലയാളത്തില്‍ ഗ്ലോബല്‍ വാണിങ് എന്ന് പറയുന്നത്!!!

ഒഴാക്കന്‍. said...

ചേച്ചിക്ക് അങ്ങനെ തന്നെ വേണം :)

Unknown said...

എന്തൊരു വാശിക്കാരി.. അതോ വാശിക്കാരനോ?

ഹൃദയപൂര്‍വ്വം ....suvee. said...

nannayittundu....eniyum aa konna pookukayanengil ...ariyikkumenna pradheekshayode...hridhayapoorvam.....suveesh

ഒരു യാത്രികന്‍ said...

എത്താന്‍ വൈകി..എന്നാലും ഇഷ്ടമായി ഈ കൊന്നയെ.....സസ്നേഹം

Typist | എഴുത്തുകാരി said...

ശ്രീ,
സുനില്‍,

രണ്ടുപേര്‍ക്കും ഒരുപാട് നന്ദി. അടുത്ത പോസ്റ്റ് ജാലകത്തിലും വരും.

കണ്‍സല്‍ട്ടന്‍സി ഫീസ്, അതുടനേ‍ അയച്ചിരുന്നല്ലോ, കിട്ടിയില്ലേ? :)

അക്ഷരം,

പാവം ഞാന്‍,

ഒഴാക്കന്‍,

മുരളിക,

ഹൃദയപൂര്‍വ്വം,

ഒരു യാത്രികന്‍,

എല്ലാവര്‍ക്കും നന്ദി.

വിജയലക്ഷ്മി said...

പ്രിയ എഴുത്തുകാരി:കൊന്നമാരത്തിന്റെ പ്രതികാരവും എഴുത്തുകാരിയുടെ നര്‍മ രസപ്രദമായ വിവരണ ശൈലിയും അസ്സലായിട്ടുണ്ട് ..

പട്ടേപ്പാടം റാംജി said...

കൊന്ന കാണാന്‍ വൈകിപ്പോയി.
എന്നാലും നല്ല ഇഷ്ടായി.
അടുത്ത തവണയും ധാരാളം പൂക്കള്‍ ഉണ്ടാവട്ടെ.

കൂതറHashimܓ said...

ജാലകത്തീന്ന് ഇന്നാന്‍ കണ്ടത്,
പൂക്കളില്ലാത്ത കൊന്നമരം കാണാന്‍ ഒരു രസൂലാ, കൂതറ കൊന്ന.!! പൂക്കള്‍ ഉള്ളപ്പോഴെ അതിനെ എല്ലാരും ശ്രദ്ധിക്കൂ

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, നല്ല കൊന മരം....

വൈകിപ്പോയി....ജാലകത്തില്‍ ഇന്നാണ് കണ്ടത്...

വിഷു ആശംസകള്‍....വര്‍ഷം മുഴുവന്‍....

സുമേഷ് | Sumesh Menon said...

അഭിമാനിയായ കൊന്ന ചേച്ചിയെപ്പോലെ..

അടുത്തകൊല്ലം ഈ കൊന്നതന്നെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഫോട്ടം ഇതേ ബ്ലോഗില്‍ ഇടേണ്ടിവരും. നോക്കിക്കോ.. ഞാനാ പറയണേ...:)

ഷൈജൻ കാക്കര said...

ഇതിപ്പെന്താ കഥ....

കൊടുത്താൽ കണി കൊന്നയും തരും...

Sulthan | സുൽത്താൻ said...

ചേച്ച്യേ,

ഇങ്ങനെ എല്ലാരും വാശിപിടിച്ച, ഞമ്മള്‌ തെണ്ടിപോവ്‌വേ.

പ്രതിഷേധം ഇങ്ങനെം ആവാല്ലെ.

നന്നായിട്ടോ. കൊന്നപുരാണം.

the man to walk with said...

mm..athu kollalo aa vashi

the man to walk with said...

mm..athu kollalo aa vashi

Typist | എഴുത്തുകാരി said...

വിജയലക്ഷ്മി,

പട്ടേപ്പാടം റാംജി,

കൂതറ Hashim,

ഗോപന്‍,

സുമേഷു്,

കാക്കര,

സുല്‍ത്താന്‍,

the man to walk with,

എല്ലാവര്‍ക്കും നന്ദി.

അടുത്ത വര്‍ഷം വിഷുവിന് എന്തായാലും പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ കൊന്നമരത്തിന്റെ പടം ഇടണം. (മോഹമാണേയ്).

ജയരാജ്‌മുരുക്കുംപുഴ said...

nanmaniranja manassinu aashamsakal........