Thursday, April 8, 2010

വേനലില്‍ വെയില്‍ കായുന്നവര്‍

നട്ടുച്ച നേരം.   കത്തുന്ന വെയില്‍. പുറത്തിറങ്ങാന്‍ മടിച്ച്  വീടിന്റെ  തണുപ്പില്‍ ‍ ഞാന്‍.

ഗെയിറ്റിനരികില്‍ കുറച്ചു തെങ്ങിന്‍ തടികള്‍ കൂട്ടി ഇട്ടിട്ടുണ്ട്. (പഞ്ചായത്തില്‍ നിന്നു് തെങ്ങൊന്നിനു് 200/300 വച്ചു കിട്ടും, കേടുള്ളതു് മുറിച്ചാല്‍).

വെയിലത്തു നടന്നുവരുന്നു രണ്ടുമൂന്നു ‍ വിദേശികള്‍. ‍ വണ്ടി ആല്‍മരത്തിന്റെ സുഖകരമായ തണലില്‍ നിര്‍ത്തി, അവര്‍ നല്ല വെയിലത്തേക്കു നടന്നു വന്നു. ആ തെങ്ങിന്‍ തടികളില്‍ ‍ വന്നിരുന്നു. ഭക്ഷണപ്പൊതി തുറന്നു. ബ്രെഡും  സാന്‍ഡ് വിച്ചുമൊക്കെയാണ്.

അതിഥി ദേവോ ഭവ: എന്നല്ലേ, അതും ദൈവത്തിന്റെ സ്വന്ത് നാട്. എന്റെ ആതിഥ്യ മര്യാദ ഉണര്‍ന്നു,  ഞാന്‍  പോയി അവരോട് പറഞ്ഞു. എന്തിനാ ഈ വെയിലത്തിരിക്കുന്നതു്, വരൂ, ഇതെന്റെ വീടാണ്, തണലത്തു പോയിരുന്നു കഴിക്കാം എന്നു്. അവര്‍ പറഞ്ഞു  വെയില്‍ കൊള്ളുന്നതു് ഇഷ്ടമായിട്ട് അവിടെ വന്നിരുന്നു് കഴിക്കുകയാണ്,‍ ഈ വെയില്‍  enjoy ചെയ്യുകയാണെന്നു്.  അവരുടെ നാട്ടില്‍  ഇപ്പോള്‍ 7 ഡിഗ്രിയേയുള്ളൂവത്രേ. (ഇവിടെ 32/33 - അതോ അതിലും കൂടുതലോ ആയിരുന്നിരിക്കണം)  എന്നിട്ട് അവര്‍ അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കഷണം കടലാസു പോലും അവിടെ ഇട്ടുപോയില്ല.

ഫോട്ടോ എടുത്തോട്ടെ എന്നു് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു, ഭക്ഷണപ്പൊതി താഴെ വച്ചു.

P3300012 

Audri  യും ജോയും പാരീസില്‍ നിന്നു്

    P3300014

ക്രിസ്റ്റീന, ഹംഗറിയില്‍ നിന്നു്.

അവരോട് ഏതു രാജ്യത്തില്‍ നിന്നാണെന്നു് ചോദിച്ചപ്പോള്‍ ‍ പറഞ്ഞു, ഹാഫ് ഇന്‍ഡ്യന്‍ ആണെന്നു്.  ഒരു പാലക്കാട്ടുകാരനെയാണ് കല്യാണം കഴിച്ചിരിക്കുന്നതു്. താമസിക്കുന്നതു് ബാംഗ്ലൂരില്‍.  അഛന്‍, അമ്മ എന്നൊക്കെ തന്നെയാണ് പറഞ്ഞതു്.

ആലുവക്കു പോകുന്ന വഴിയായിരുന്നു.   പോകുമ്പോള്‍ വന്നു യാത്ര പറഞ്ഞിട്ടാ പോയതു്.

നമ്മുടെ പൊള്ളുന്ന വെയില്‍ അവര്‍ക്കു  സുഖകരമാണ്, അവര്‍ അതാസ്വദിക്കുന്നു.

എഴുത്തുകാരി.

49 comments:

Typist | എഴുത്തുകാരി said...

നമ്മള്‍ ഇത്തിരി തണലിനു കൊതിക്കുമ്പോള്‍‍ അവര്‍ നേരെ മറിച്ചു്....

Sands | കരിങ്കല്ല് said...

:) ഇവിടെ വെയിലത്തിരിക്കല്‍ തുടങ്ങി ... ഇന്നലെ, മിനിഞ്ഞാന്നു മുതല്‍..

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെയില്‍ കാണുന്നതു ഒരു സുഖമാണേ... അതും മൂന്നു മാസത്തെ കൊടും-മഞ്ഞുകാലം കഴിഞ്ഞിട്ടാവുമ്പോള്‍..

Rare Rose said...

എത്ര മാന്യമായും,വിനയത്തോടെയും ഉള്ള പെരുമാറ്റമാണവരുടേത് അല്ലേ.അച്ഛന്‍,അമ്മ എന്നാണു വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതവും തോന്നി..

ഒഴാക്കന്‍. said...

ബാംഗ്ലൂര്‍ വഴി വരുമ്പോള്‍ എന്‍റെ ഒരു ഫോട്ടം എടുക്കണേ

chithal said...

കൊള്ളാലോ!
ബാംഗ്ലൂരില്‍ എന്റേയും ഒരു ഫോട്ടോ എടുക്കണംട്ടോ

renjith radhakrishnan said...

അഥിതി ദേവോ ഭവ എന്നും ആദിത്യ മര്യാദ എന്നും കണ്ടപ്രക്ഷോഭം ചെയ്യുന്ന നമ്മള്‍ വീട്ടില്‍ വന്നു കയറുന്നവര്‍ക്കും ഒരു മര്യാദ ആവശ്യമാണ്‌ എന്നുള്ളത് മറന്നു പോകുന്നു. 'ആദിദേയ മര്യാദ', അങ്ങനെ പറയാമോ എന്തോ, എന്നുള്ളത് പുറം നാട്ടുകാരില്‍ നിന്നും കണ്ടു പഠിക്കണം എന്ന് പറഞ്ഞാല്‍ പാരമ്പര്യ വാദികള്‍ എന്റെ നേരെ വാളോങ്ങാന്‍ സാധ്യത ഉണ്ട്. എന്നാലും സത്യം അതുതന്നെയാണ് എന്നാണു എന്റെ വിശ്വാസം. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.

പിന്നെ ഞാനായിട്ടെന്താ കുറക്കുന്നെ, ബംഗ്ലൂരില്‍ വരുമ്പോ എന്റെ കൂടെ ഒരു ഫോട്ടോ എടുത്തോളു.........

കണ്ണനുണ്ണി said...

വിശുന് നാട്ടില്‍ വരണുണ്ട്.... പക്ഷെ... നാട്ടിലെ ചൂട് ആലോചിച്ചിട്ട് ഇപ്പോഴേ പേടി തുടങ്ങി...

Readers Dais said...

മരുഭൂമിയിലെ ചൂട് മാറി, കൊടും തണുപ്പ് വരുമ്പോള്‍ , നമ്മുടെ അറബികള്‍ വീട് വിട്ടിട്ടു മരുഭൂമിയില്‍ ടെന്റ് കെട്ടി , തണുപ്പ് ആസ്വദിക്കാന്‍ ആ ശൈത്യകാലം മുഴുവന്‍ അവിടെ കഴിയും , നമ്മള്‍ കാറില്‍ വരെ ഹീറ്റര്‍ ഇട്ടു യാത്ര ചെയ്യേണ്ട അവസ്ഥയാണ് ,കിട്ടാതതെന്തും നമ്മള്‍ കൂടുതല്‍ ആസ്വദിക്കും, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നമുക്ക് എല്ലാം കുറച്ചു കുറച്ചു കിട്ടുന്നു അത് കൊണ്ട് കുഴപ്പമില്ല....
ആതിഥേയ ഇതെല്ലം പങ്കുവെച്ചതിന് നന്ദി .... :)

കുട്ടന്‍ said...

ഞാനും അടുത്ത ആഴ്ച നാട്ടില്‍ എത്തും........നാട്ടിലെ ചൂട് ഇത്തിരി കൂടുതല്‍ ആണല്ലേ ...............

കുമാരന്‍ | kumaran said...

എത്ര വെയില്‍ കൊണ്ടാലും അവര്‍ക്കൊന്നും പറ്റില്ല. നമ്മള്‍ക്ക് പത്ത് മിനിറ്റ് സഹിക്കാന്‍ പറ്റുന്നില്ല.

OAB/ഒഎബി said...

ഈ രാജ്യത്ത് ഒരു പോസ്റ്റിന്മേല്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും പോസ്റ്റാക്കും എന്ന്.

പാവം ചൂടന്മാര്‍ അല്ല തണുപ്പന്മാര്‍..

Echmukutty said...

നല്ല പോസ്റ്റാണ്.
അഭിനന്ദനങ്ങൾ

വിനുവേട്ടന്‍|vinuvettan said...

ഞാനും വരുന്നുണ്ട്‌ കുടുംബസമേതം അടുത്ത അവധിക്കാലത്ത്‌ നെല്ലായി വഴി... ചുവന്ന കരയുള്ള മതിലുള്ള വീടല്ലേ... ആതിഥേയമര്യാദ അനുഭവിച്ചിട്ടേ പോകുന്നുള്ളൂ ചേച്ചീ...

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍, തീര്‍ച്ചയായും വരണം.

ഇന്നലെ വളരെ അപ്രതീക്ഷിതമായി വിശാലമനസ്കനും കുടുംബവും വന്നിരുന്നു. കൊടകര അടുത്താണെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു pleasant surprise.

ചുവന്ന കരയുള്ള മതിലുള്ള വീടിന്റെ ഓപ്പോസിറ്റ് വീട്. തെങ്ങിന്‍ തടി ആ മതിലോരത്താ കൂട്ടിയിരുന്നതു്.

പട്ടേപ്പാടം റാംജി said...

മനുഷ്യര്‍ പലവിധം.
മലയാളികലള്‍‍ക്കില്ലാത്ത മാന്യത അവര്‍ കാണിച്ചു.
നന്നായി ചേച്ചി.

പാച്ചു said...

അപ്പോ ഈ ഗ്ലോബൽ വാമിംഗ്‌ നല്ലതാ അല്ലേ...അറ്റ്‌ ലീസ്റ്റ്‌ അവർക്കെങ്കിലും :)

Dethan Punalur said...

ഏതായാലും കേരളത്തിൽ വന്നല്ലോ.. അപ്പോൾ തിരികെ നാട്ടിൽ ചെന്നാൽ 7ഡിഗ്രിയിൽ കുറഞ്ഞാലും ഇനി പ്രശ്നം ഒന്നും ഉണ്ടാകില്ല.... നല്ല തൊലിക്കട്ടി ആയിട്ടുണ്ടാകും !!

ഹരീഷ് തൊടുപുഴ said...

എന്റെ കാർ പാർക്കു ചെയ്ത സ്ഥലം..

നൊസ്റ്റാൾജിയാ..
ഹഹാ..

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞോ ചേച്ചീ..??

അനിൽ@ബ്ലോഗ് said...

ഇന്ന് ആ വഴി വന്നിരുന്നു, രാത്രിയാണ് പാസ്സ് ചെയ്തത്.
മടങ്ങുമ്പോള്‍ കയറാം അല്ലെ?
:)

kpofcochin said...

njan oru boologa memberine nokki nadakkuvayirunnu.. i am planning to launch a site (kind of NGO). if u are interested to join i can give u details. and i need some more good bloggers..

ഹംസ said...

:)

ശ്രീ said...

അത് നന്നായി.


ചൂടുകാലമല്ലേ? ചേച്ചി കുറച്ചധികം സംഭാരമോ മറ്റോ എപ്പോഴും കരുതിയിരുന്നോളൂട്ടോ. ഇനി അതിഥികള്‍ ഇഷ്ടം പോലെ കാണും... പ്രത്യേകിച്ചും സ്ഥലവും വീടുമൊക്കെ ഏതാണ്ട് എല്ലാവര്‍ക്കും മനസ്സിലായ സ്ഥിതിയ്ക്ക്... ;)

വിജയലക്ഷ്മി said...

naattil vilichaal venal choodinte kaaryame ellaarkkum parayaanulloo...
nalla post

jayanEvoor said...

അതിഥി ദേവോ ഭവ: !

നല്ല പോസ്റ്റ് ചേച്ചീ!

നല്ല മനുഷ്യർ, നല്ല ചിത്രങ്ങൾ.

മരഞ്ചാടി said...

good

ഉമേഷ്‌ പിലിക്കൊട് said...

ചേച്ചീ ആശംസകള്‍

Typist | എഴുത്തുകാരി said...

കരിങ്കല്ല്,
Rare Rose,

ഒഴാക്കന്‍,
ചിതല്‍
അടുത്ത കാലത്തൊന്നും ബാംഗ്ലൂര്‍ വരാന്‍ ഒരു സാദ്ധ്യത കാണുന്നില്ല.

renjith, തീര്‍ച്ചയായും വേണ്ടതു തന്നെ. അതു പലരും മറക്കുന്നുവെന്നതും വളരെ ശരി. അതുകൊണ്ടുതന്നെ ഞാന്‍ വാളോങ്ങുന്നില്ല :)

കണ്ണനുണ്ണി, മഴപെയ്ത് ചൂടൊക്കെ കുറഞ്ഞില്ലേ,

Readers Dais, നന്ദി.

കുട്ടന്‍, ചൂടുണ്ടെങ്കിലും വിഷുവല്ലേ, വരാതെ പറ്റുമോ!

കുമാരന്‍ :)

O A B, എന്തെങ്കിലുമൊക്കെ വേണ്ടേ ഒരു പോസ്റ്റാക്കാന്‍.

Typist | എഴുത്തുകാരി said...

Echmukutty,
വിനുവേട്ടന്‍,
പട്ടേപ്പാടം റാംജി,
പാച്ചു,
Dethan,

ഹരീഷ്, :) ഇക്കൊല്ലത്തെ ഉത്സവം കഴിഞ്ഞു.

അനില്‍, പിന്നെന്താ! ധൈര്യമായിട്ടു കയറൂ.

ഹരീഷിനും അനിലിനും ഒരു ഓ ടോ:
ഞാന്‍ പോയിരുന്നൂട്ടോ ചെറായിക്കു്.

Typist | എഴുത്തുകാരി said...

kpofcochin,
ഹംസ,

ശ്രീ, പാരയായോ? വെറുതെ പറഞ്ഞതാണേ.

കാണാന്‍ കഴിയാതിരുന്ന സുഹൃത്തുക്കളെ കാണാന്‍ കഴിയുന്നതൊരു സുഖമല്ലേ? ഇന്നും കണ്ടു അതുപോലൊരു സുഹൃത്തിനെ. പ്രയാണ്‍. നാട്ടിലെത്തിയിട്ടുണ്ട്.

വിജയലക്ഷ്മി, രണ്ടുദിവസമായി ചൂടിത്തിരി കുറവാണ്. ചെറുതായിട്ടു മഴ പെയ്തു.

jayan,
മരഞ്ചാടി,
ഉമേഷ്,

എല്ലാവര്‍ക്കും നന്ദി.

ഭായി said...

മുറിച്ചിട്ട തെങിൻ തടി അവിടെതന്നെയുണ്ടോ ടീച്ചറേ?
ഒരു നിക്കറുമിട്ട് ഒരു സാൻഡ്വിച്ചും വാങി അതിൽ വന്നിരുന്ന് കഴിക്കാനാ.

അപ്പോൾ എന്റെയും ഫോട്ടോയെടുത്ത് പോസ്റ്റിടുമല്ലോ എന്ന് കരുതിയാ :-)

വെറും ശുദ്ധരാണവൽ അല്ലേ ടീച്ചർ.

krishnakumar513 said...

വീട് മനസ്സിലായ സ്ഥിതിക്ക്എന്തായാലും ആ വഴി വരും ചേച്ചി.(പോസ്റ്റ് കാണാന്‍ താമസിച്ചു)

ബിലാത്തിപട്ടണം / Bilatthipattanam said...

ഒരു കൊച്ചുകാര്യത്തെ വളരെ സുന്ദരമാഒരുയനുഭവ വിവരണമായി ചിത്രീകരിക്കാനുള്ള ഈ കഴിവിനെ അഭിനന്ദിച്ചുകൊള്ളുന്നൂ....
നെല്ലായിയിലെ ആ മതിൽ കെട്ടിനകത്ത് ഇനിയും അപ്രതീഷിതമായി പല ബുലോഗരെയും സകുടുംബം വരവേൽക്കാൻ തയ്യാറായിക്കൊള്ളൂ...കേട്ടൊ

jayarajmurukkumpuzha said...

ippo choodu alppam kooduthal thanne....... aashamsakal.............

Ranjith Chemmad / ചെമ്മാടന്‍ said...

ദേശാന്തരം..അല്ലേ....

poor-me/പാവം-ഞാന്‍ said...

കാളന്‍ വാങാന്‍ വരുമ്പോള്‍ കാണാം....

the man to walk with said...

നമുക്ക് അവരുടെ നാട്ടില്‍ പോയാലും വെയില് കൊള്ളുന്നത് ഇഷ്ടമാവും ..അല്ലെ ?

mazhamekhangal said...

vallatha choodu thanne...

സുമേഷ് | Sumesh Menon said...

എന്ത് എന്റെ നാട്ടുകാരിയാണോ ആ വിദേശി പെണ്‍കുട്ടി. അല്ല ഒരു പാലക്കാട്ടുകാരനെ കല്യാണം കഴിച്ചതുകൊണ്ട് ചോദിച്ചതാട്ടോ.. അടുത്തമാസം ഞാനും നാട്ടിലെത്തും.. ഇപ്പൊ ചൂടൊക്കെ കുറഞ്ഞൂലെ.. എന്തായാലും ഈ പോസ്റ്റ്‌ ഇട്ട സ്ഥിതിക്ക് ഇനിയെപ്പോഴും കഴിക്കാന്‍ എന്തേലും എടുത്തു വച്ചുകൊള്ളൂ.. ബ്ലോഗേഴ്സ് കുറേപേര്‍ ആ വഴി വരുവാന്‍ ഇടയുണ്ട്...:)

ഒരു യാത്രികന്‍ said...

വെള്ളക്കാര് വെയിലുകായണത് കാണണമെങ്കില്‍ ദുബായ് കടപ്പുറത്ത് തന്നെ പോണം...ഹ..ഹ..ഭായി പോയിട്ടുണ്ടാവും...ഇഷ്ടന്റെ കമന്റ് കണ്ടില്ലേ?? with bhai ടച്ച്‌.....സസ്നേഹം

എറക്കാടൻ / Erakkadan said...

ഹ..ഹ ഒരു ഫോട്ടോ എന്റെ കൂടെ

Akbar said...

ഒരു തെങ്ങ് കിട്ടിയിരുന്നെങ്കില്‍ വെട്ടി മുറിച്ചു അതിന്‍മേലിരുന്നു സാന്ഡ് വിച് കഴിക്കാമായിരുന്നു. ഒത്താല്‍ ഒരു ഫോട്ടോയും.
എല്ലാവര്ക്കും എന്‍റെ വിഷു ആശംസകള്‍.

jyo said...

തണുത്ത കാലാവസ്ഥയില്‍ കഴിയുന്ന അവര്‍ എങ്ങിനെ ഈ ചൂട് സഹിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ജീവി കരിവെള്ളൂര്‍ said...

അതിഥി ദേവോ ഭവ:
അവരേം പോസ്റ്റാക്കിയല്ലേ .കൊള്ളാം നന്നായി

ഹേമാംബിക said...

"എന്നിട്ട് അവര്‍ അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കഷണം കടലാസു പോലും അവിടെ ഇട്ടുപോയില്ല"- ശരിയാണ് . ഞാന്‍ കണ്ടിട്ടുണ്ട് . എവിടേം അവര്‍ അങ്ങനെ തന്നെയാണ് .
ഇടയ്ക്കു വെയില്‍ വരുമ്പോള്‍ ഞാന്‍ കുട പിടിച്ചു എന്റെ 'പരട്ട ' വെളുപ്പ്‌ പോകാതെ നോക്കും . അപ്പൊ ഇവിടത്തുകാര്‍ ചിലര്‍ നോക്കി ചിരിക്കാറുണ്ട് . അവര്‍ക്കറിയില്ലല്ലോ നമ്മളൊക്കെ 10 മിനുട്ട് വെയില്‍ കൊണ്ടാല്‍ കരിക്കട്ട ആകുമെന്ന് .
ഇഷ്ടമായി ഈ എഴുത്തുകള്‍ . ഇനീം വരും .

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

Typist | എഴുത്തുകാരി said...

ഭായി, ഒരു രക്ഷയില്ല, തെങ്ങിന്‍ തടി കൊണ്ടുപോയി. ഇനി തെങ്ങു മുറിക്കുമ്പോള്‍ ഭായിയെ അതിലിരുത്തി ഒരു സാന്‍ഡ് വിച്ചും തന്നു് ഫോട്ടോയെടുത്ത് ഒരു പോസ്റ്റിട്ടിട്ടു തന്നെ കാര്യം. അല്ല പിന്നെ.....

krishnakumar, always welcome.

ബിലാത്തിപ്പട്ടണം,

jayarajmurukkumpuzha,

Ranjith,

poor me - മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി.

the man to walk with,

mazhamekhangal, ആദ്യമായി സ്വാഗതം. മഴ പെയ്യാനൊരുങ്ങി നില്പുണ്ട്. പെയ്താല്‍ ഇത്തിരി ചൂട് കുറയും.

Typist | എഴുത്തുകാരി said...

സുമേഷ്, അതെ പാലക്കാട്ടുകാരി തന്നെ. സന്തോഷത്തോടുകൂടിയാ അവര്‍ അതു പറഞ്ഞതു്. ഇട്ടിരിക്കുന്നതു് നമ്മുടെ വേഷം. അഛന്‍, അമ്മ എന്നൊക്കെ തന്നെയാണ് പറയുന്നതു്. കുറച്ചു മലയാളം വാക്കുകളും അറിയാം.

ദുബായ് പോയിട്ട് മുബൈക്കു പോലും പോയിട്ടില്ലെന്നറിഞ്ഞതുകൊണ്ടാവും അവര്‍ ഇവിടെത്തന്നെ വന്നു വെയില്‍ കാഞ്ഞതു്! പാവം ഞാന്‍ :)

എറക്കാടന്‍, ഏറ്റു.

Akbar, ഈ ഓണം കേറാമൂലയില്‍ രണ്ടു വിദേശികള്‍ വന്നു്, അവര്‍ എന്റെ പടിക്കല്‍ തന്നെ വന്നിരുന്നു ബ്രെഡ് കഴിച്ചതു കണ്ട് അതൊരു പോസ്റ്റാക്കിയെന്ന ഒരൊറ്റ തെറ്റല്ലേ ‍ ചെയ്തുള്ളൂ. അതിനെന്തൊക്കെ കേട്ടു ഞാന്‍. :) :)

ആശംസകള്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്റേയും ആശംസകള്‍.

jyo,

ജീവി,

ഹേമാംബിക, സന്തോഷം. ഇതുവഴി വന്നതിനു്, ഇനിയും വരാമെന്നു പറഞ്ഞതിനു്.

നിയാ, സ്വാഗതം.

എല്ലാവര്‍ക്കും നന്ദി, വിഷു ആശംസകള്‍.

Typist | എഴുത്തുകാരി said...
This comment has been removed by the author.
രാജന്‍ വെങ്ങര said...

പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

www.malayalalokam.ning.com
--