ഒരു എറണാകുളം യാത്ര. രണ്ടുപേര്‍ എനിക്കുവേണ്ടി തൃശ്ശൂര്‍ക്കു വരുന്നതിലും നല്ലതു് ഞാന്‍ മാത്രം അങ്ങോട്ടു പോവുന്നതല്ലേ, അതെ.
അവരെന്നെ കാത്തുനിക്കും. ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങും. അവിടെ നിന്നൊരുമിച്ചു പോകാം. അതാണ് കരാറ്. ഒരാളാണെങ്കില്‍ ബൂലോഗത്തെ S K പൊറ്റേക്കാട്, മറ്റേയാള്‍ ഞാന്‍ കൊടകരക്കും പുതുക്കാട്ടെക്കും പച്ചക്കറി വാങ്ങാന്‍ പോകുന്നപോലെ ദുബായിക്കു ഷട്ടില്‍ അടിക്കുന്ന ബ്ലോഗറ്.. എനിക്കാണെങ്കില്‍ എറണാകുളം വല്യ പിടി പോയിട്ട് കൊച്ചുപിടിപോലുമില്ല. പക്ഷേ ബൂലോഗത്ത് മാത്രമല്ല, ഭൂലോകത്തും ചുറ്റിക്കറങ്ങുന്ന ഇവരോടൊക്കെ കൊച്ചി അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ? ഞാനാരാ മോള്, ഞാന്‍ പറഞ്ഞു , ഞാന്‍ എത്തിക്കോളാം.
കൊച്ചിയിലൊരു ബൂലോഗ സംഗമം നടക്കാന്‍ പോവുകയല്ലേ, എന്നാലൊരു പൈലറ്റ് സംഗമം ആയിക്കോട്ടെ എന്നു വച്ചു് നാട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. ആശാന് പറഞ്ഞു, ചേച്ചി ഞാന്‍ കൊച്ചിയില്‍ പോയിട്ട് കേരളത്തിലേയില്ല എന്നു്. നേരാണോ ആവോ :)
കലൂരെത്തിയപ്പോള്‍ ഞാന്‍ വിളിച്ചു. ( ഞാന്‍ കണ്ടക്റ്ററുടെ അടുത്ത് ചെന്നിരിപ്പാണ്. കച്ചേരിപ്പടിയെത്തുമ്പോള്‍ പറയണമെന്നു ചട്ടം കെട്ടിയിട്ട്). ബൂലോഗത്തു പിന്നെ സ്വന്തം പേരില്ലല്ലോ, പാവത്താനും, നിസ്സഹായനും, എഴുത്തുകാരിയുമൊക്കെയല്ലേയുള്ളൂ. . ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി ...(മുകേഷിന്റെ കമ്പിളിപ്പുതപ്പ് സ്റ്റൈല്‍). കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്. അല്ല, ഇനിയിപ്പോ സ്വന്തം പേരു തന്നെ അതായിരിക്കുമോ? ജനിച്ചപ്പഴേ അഛനുമമ്മക്കും തോന്നിക്കാണുമോ ഇവളൊരു എഴുത്തുകാരിയാവുമെന്ന്. എന്തായാലും എല്ലാവരും അന്തം വിട്ടിരിപ്പാണ്. ഭാഗ്യം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനുമുന്പ് കച്ചേരിപ്പടിയെത്തി, ഞാനിറങ്ങി.
കാത്തുനില്ക്കാമെന്നു പറഞ്ഞവരെവിടെ? കാണാനില്ല. ഫോണ്‍ വന്നു. ചേച്ചി ബസ്സ് വന്ന വഴിക്കു നേരെ നടന്നോളൂ, ഞാന്‍ അങ്ങോട്ടും നടക്കാം, നമുക്കു കൂട്ടിമുട്ടാം. വണ്ടി അവിടെ park ചെയ്യാന്‍ പറ്റില്ല. ശരി ആയിക്കോട്ടേ . ഞാന്‍ വച്ചടിച്ചു. നടന്നു നടന്നു കാലും ചെരുപ്പും തേഞ്ഞതല്ലാതെ എവിടെ കൂട്ടിമുട്ടുന്നു, നോ രക്ഷ. ഭൂമി ഉരുണ്ടതല്ലേ എവിടേയെങ്കിലും വച്ചു കൂട്ടിമുട്ടുമായിരിക്കും എന്നു വച്ചു നിക്കാന്‍ പോയില്ല, നടന്നു. വീണ്ടും വിളിച്ചിട്ടു് ചേച്ചി എവിടെയാണെന്നു ചോദിച്ചു, ഞാന്‍ നോക്കിയപ്പോള്‍ Govind Furnishing ന്റെ മുന്പില്. എന്നോട് പറഞ്ഞു, ഇനി ഒരടി നടക്കല്ലേ , അല്ലെങ്കില്‍ നമ്മളൊരിക്കലും കൂട്ടിമുട്ടില്ല എന്നു്. ഇതെന്താ ഇങ്ങനെ, നേരത്തെ നടക്കാന്‍ പറഞ്ഞു, ഇപ്പോ നിക്കാന്‍ പറയുന്നു. ആ എന്താണാവോ?
കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു കക്ഷി പാവം വിയര്‍ത്തുകുളിച്ചു്. നല്ല നട്ടുച്ച നേരം. ബസ്സ് വന്ന വഴിക്കു നടക്കാന്‍ പറഞ്ഞു, ഞാന്‍ നടന്നു, ബസ്സ് പോയ വഴിക്കാണെന്നു മാത്രം. ബസ്സ് അവിടെ നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ഞാന്‍ അവിടെ ഇറങ്ങിയില്ലെങ്കില്‍ ബസ്സ് വന്ന വഴി അതല്ലേ(അല്ല, അങ്ങനേം ആലോചിക്കാല്ലോ!)
എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടി മൂന്നാമത്തെ ബ്ലോഗറുടെ അടുത്ത് എത്തി. തല്ക്കാലം കഥ അവിടെ നിക്കട്ടെ.
എഴുത്തുകാരി.
----------------------
വാല്‍ക്കഷണം: ഒന്നാം ബൂലോഗവാസി - ഈ ഞാന്‍.
നട്ടുച്ച നേരത്ത്, വെയിലത്തു നടന്നു തളര്‍ന്ന രണ്ടാം ബൂലോഗവാസി - സാക്ഷാല്‍ നിരക്ഷരന്.
മൂന്നാം ബൂലോഗവാസി - അതുല്യ.
58 comments:
പാവം ഞാന്‍ അല്ലേ?
ഈ അതുല്യയും ഒരു നെല്ലായി കണക്ഷനുള്ള ആളാണേ. പറഞ്ഞുവന്നപ്പോള്‍ പരിചയക്കാരായി.
എഴുത്തുകാരി ചേച്ചീ.,അങ്ങനെ ഒരു ചിന്ന മീറ്റ് മുന്‍കൂര്‍ ആയി നടത്തിയല്ലേ.:)
പിന്നെ ബസിലിരുന്നു ഞാന്‍ എഴുത്തുകാരിയാണേയെന്നു പൊതുജനസമക്ഷം ഫോണില്‍ വിളിച്ചു പറയുന്ന രംഗം മനസ്സില്‍ കണ്ടിട്ടു ചിരിയടക്കാന്‍ വയ്യേ.:)
ആ ഫോൺ വിളി സംഭവം നന്നായി..
അതുല്യ എന്നു കണ്ടപ്പോഴേ നെല്ലായി കണക്ഷൻ ഓർത്തു ഞാൻ.
മൂന്നാമത്തെ ആളുടെ അടുത്ത് എത്തുന്ന കഥ എന്തേ വിട്ട് കളഞ്ഞത്? നല്ല രസായിരുന്നു ചേച്ചി വായിക്കാന്‍. ബസ്സിലിരുന്ന് ഉച്ചത്തില്‍ വിളിച്ച് ക്ുവണ്ടായിരുന്നു. മുകേഷിന്റെ കമ്പിളിപ്പുതപ്പ് പറഞ്ഞപ്പോഴാണ് ഇത്രയും ഉച്ചത്തിലായിരുന്നെന്നു മനസ്സിലായത്.
ഹഹഹ. പാവം നിരക്ഷരന് ചേട്ടനെ വെയിലത്ത് ഇരട്ടി ദൂരം നടത്തിച്ചതു വായിച്ച് ചിരിച്ചു പോയി.
ബാക്കി വിശേഷങ്ങള്‍???
ഇതൊക്കെ എന്നു നടന്നതാ...
ആ വിളിച്ചു പറയല്‍ ഓര്‍ത്തപ്പോ ചിരിച്ചു പോയി. ഇതെന്താ കോട്ടയം പുഷ്പനാഥിന് പഠിക്കുകയാണോ? ബാക്കി കൂടെ പറയെന്നെ..
ഹി ഹി .. ചേച്ചി എഴുത്തുകാരി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് ഒക്കെ..സഹിക്കബിള്‍ ആണ്...
നമ്മടെ നട്ടപിരാന്തന് അങ്ങനെ വിളിച്ചു കൂവുന്നത് ഒന്ന് ഓര്‍ത്തു നോക്കിയേ....
ന്റമ്മേ...:)
കൊള്ളാം.
എന്തായാലും പദ്ധതി മെറ്റീരിയലൈസ് ചെയ്തല്ലോ, സന്തോഷം.
നല്ല രസത്തില്‍ വായിച്ചു വന്നതാ... ഇതിപ്പോള്‍ എന്റെ സ്റ്റോം വാണിങ്ങിന്റെ നിറുത്തല്‍ പോലെ ആയിപ്പോയല്ലോ... ബാക്കി കഥ അടുത്തയാഴ്ച ഉണ്ടാവില്ലേ...?
കഥയെന്താ ഇവിടെ നിർത്തിക്കളഞ്ഞത്..?ബാക്കി പറയൂ....
ഹിഹി.. അപ്പോ ഈ വഴിയുടെ തല എവിടെയാ?
അടുത്ത മീറ്റിനുള്ള തയാറെടുപ്പു തുടങ്ങി അല്ലേ?
കൊള്ളാം :)
ചുരുക്കം പറഞ്ഞാല്‍ മീറ്റിനു മുമ്പ് ഒരു മീറ്റുറാലി തന്നെ നടക്കുന്ന കോലമുണ്ട്. നല്ലതുതന്നെ നടക്കട്ടെ....
മീറ്റിന് വൈകിയെങ്കിലും ആശംസകള്‍...
എഴുത്തുകാരി ചേച്ചീ.,
എഴുത്തുകാരിയാണേയെന്നു ഫോണില്‍ വിളിച്ചു പറയുന്ന രംഗം മനസ്സില്‍ കണ്ടിട്ടു ചിരിയടക്കാന്‍ വയ്യേ.
:)
എഴുത്ത് കാരി, എടുത്ത് ചാടി പുറപ്പെട്ടപ്പഴേ ഞാന്‍ വിചാരിച്ചു എവിടെയെങ്കിലുമൊക്കെ കൂട്ടി മുട്ടുമെന്ന്.
എന്നിട്ടൊ....?
മീറ്റിനു മുന്‍പെ ഒരു മുകൂര്‍ മീറ്റ്.. ബാക്കി കൂടി പറയൂ.. കേള്‍ക്കട്ടെ.
എഴുത്തുകാരിയാണേയെന്നു ഫോണില്‍ വിളിച്ചു പറയുന്ന രംഗം മനസ്സില്‍ കണ്ടിട്ടു ചിരിയടക്കാന്‍ വയ്യേ.കൊള്ളാട്ടോ ............
കഥ തുടരു കേള്‍ക്കന്‍ നല്ല രെസമുണ്ട്..
കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്... എന്തൊരു രംഗം
എഴുത്തുകാരി ചേച്ചീ
കർത്താവെ,
ബ്ലോഗിന്റെ പേരെങ്ങാനും വിളിച്ച്പറയാൻ തോന്നിയിരുന്നെങ്കിലെന്ന് ചിന്തിക്കുവാ.
ഹഹഹ
Sulthan | സുൽത്താൻ
ഇത് എഴുത്തു കാര്യാ’ എന്നു മൊബയിലില്പറഞപ്പോള്”
ഇത് അടുത്ത സീറ്റിലിരുന്ന് കേട്ട എര്‍ണാകുളത്തു കാരന് അടുത്ത ആളോടു പറയുന്നത് ഞാന്‍ കേട്ടു...“പാവം , വസ്തു കച്ചോടം കൊര്ഞതോടു കൂടി ഇവര്ടു കാര്യൊക്ക പരുങലിലായി”
ഇപ്പൊ ഏതാണ്ട് കൊച്ചി മനസ്സിലായിക്കണുമല്ലോ...ല്ലെ ?
Rare Rose, :)
കരിങ്കല്ല്, ഓര്‍മ്മയുണ്ടല്ലേ അതുല്യാവിന്‍ ചമയലിടം.
ഉമേഷ്, :)
പട്ടേപ്പാടം റാംജി, രണ്ടാമത്തെ ആളില്‍ നിന്നു മൂന്നാമത്തെ ആളിലേക്കെത്തുന്നതുവരെ സംഭവവികാസങ്ങള്‍ കാര്യമായൊന്നുമുണ്ടായില്ല. അതുകൊണ്ടാ അതിനെപ്പറ്റി പറയാതിരുന്നതു്.
ശ്രീ, കഷ്ടമായിപ്പോയി ഇല്ലേ? ബാക്കി വിശേഷങ്ങള്‍ .... ഉം, പറയാട്ടോ.
എറക്കാടന്‍, കൃത്യം പത്തു ദിവസം മുന്‍പ്.
കുമാരന്, :) പറയാം.
കണ്ണനുണ്ണീ, നട്ടാപിരന്തന് പാവം, അന്നിങ്ങനെയൊന്നും ഓര്‍ത്തുകാണില്ല. :)
അനില്‍, അതു തന്നെ.
വിനുവേട്ടന്, ഈശ്വരാ, ഇനി ബാക്കി കഥ ഞാന്‍ എവിടുന്നുണ്ടാക്കും! :):)
ബിന്ദു, പടം മാറ്റിയല്ലോ, പഴയതിനായിരുന്നൂട്ടോ ഇത്തിരികൂടി ഗാംഭീര്യം!
പാവത്താനേ, മീറ്റിന്റെ കാര്യം വല്ലതും അറിയണമെങ്കില്‍ പാവപ്പെട്ടവനോട് ചോദിക്കണം. ഇനി മീറ്റ് എന്നൊരക്ഷരം ഞാന്‍ മിണ്ടില്ല.
അരുണ്‍, :)
കൊട്ടോട്ടിക്കാരന്, പാവത്താനോട് പറഞ്ഞപോലെ മീറ്റിന്റെ കാര്യം ശരിക്കറിയണമെങ്കില്‍ പാവപ്പെട്ടവനോട് തന്നെ ചോദിക്കേണ്ടിവരും. ഒരു മീറ്റ് ഇങ്ങനെ ചുറ്റിക്കറങ്ങി നിക്കുന്നുണ്ടല്ലോ. അതുകൊണ്ടങ്ങിനെ പറഞ്ഞൂന്നു മാത്രം. എന്തായാലും കൊട്ടോട്ടിയുടെ പുല്ലാങ്കുഴലും ഗിറ്റാറുമൊക്കെ കേള്‍ക്കാന്‍ കൊതിയുണ്ട്.
ഹരിശ്രീ, :)
O A B, എന്നിട്ടിപ്പോ കണ്ടില്ലേ :)
ഹംസ, പറയാട്ടോ.
കുട്ടന്, :)
Micky Mathew, തുടരണം ഇല്ലേ?
പാലക്കുഴി, :)
സുല്‍ത്താന്‍,സുല്‍ത്താനു് അങ്ങനെയെങ്ങാനും വേണ്ടിവന്നാല്‍ പറയാല്ലോ, ഞാനാ സുല്‍ത്താന്‍. എന്താ ഒരു ഗമ!
പാവം ഞാന്‍, അതുപോലെ മറ്റുള്ളവരെന്തൊക്കെ വിചാരിച്ചുകാണും!
കുരുത്തം കെട്ടവന്, ആ, ഒരുവിധം.
ബസിലെ സീൻ ശരിക്കും ചിരിപ്പിച്ചു.
:)
ഹ! ഹ!!
പേരു വിളിച്ചു പറയൽ കലക്കി!
ബാക്കി പോരട്ടെ!
ഈ കച്ചേരിപ്പടി വരെ വന്നിട്ട്, തൊട്ടപ്രത്തുള്ള നമ്മളെയൊന്നും മൈന്‍ഡ് ചെയ്തില്ലാലേ!?
ആഹ്, നമ്മള് ദുബായ്ക്കാരനൊന്നും അല്ലല്ലോ, നമ്മളൊന്നും ഗള്‍ഫില്‍ പോയിട്ടില്ലല്ലോ!!
അവര്‍ക്കൊക്കെ എന്തും ആവാലോ!
:)
he he..athu nannayi chechi...ennalum njan ezhuthukariyanu vilikkannnathe... hehe.. :)
ഇതെന്താ ഒരു തുടരന് സ്റ്റൈല്‍.....ഇനിയിപ്പോള്‍ അടുത്ത ലക്കം കാത്തിരിക്കാം....വായനയ്ക്കൊപ്പം ഞാനും വന്ന വഴിയേ കച്ചേരിപ്പടിയില്‍ നിന്നും മുന്നോട്ടു തന്നെ നടന്നുതുടങ്ങിയിരുന്നു...അല്ലെങ്കില്‍ വന്നവഴിയേ പുറകൊട്ട് എന്നു പറയണമായിരുന്നു........
പിന്നെ ആ ബസ്സ് നേരേ വല്ല ആസ്പത്രിയിലേക്കും വിടാത്തത് ഭാഗ്യം.......കണ്ണനുണ്ണിയുടെ കമന്ും കൂടി വായിച്ചപ്പോള്‍ ചിരിച്ചുവശം കെട്ടു.
സണ്‍ഡേ ലക്ഷ്വറിയായ ഉച്ചമയക്കം വേണ്ടെന്നു വച്ച് ബ്ലോഗു വായിക്കുകയാണേ ഞാന്‍.....മുതലായി...... നന്നായി ചിരിച്ചു...
ഹഹ.. ആ ബസ്സിലെ രംഗം..
ഇവിടെ ബഹ്റൈൻ മീറ്റിൽ ഒരു വലിയ സദസ്സിൽ വച്ച് മൈക്കിലൂടെ നട്ടപ്പിരാന്തൻ രണ്ടുവാക്ക് സംസാരിക്കണമെന്ന് ഒരു സഹ ബ്ലോഗർ വിളിച്ചുപറഞ്ഞപ്പോൾ സദസ്സ് ഒരു നിമിഷം നിശ്ചലമായ അവസ്ഥയും ബസ്സിലെ രംഗവും ഒരുപോലെ..
എന്നാലും ഒരു ഫോട്ടൊകൂടി പതിപ്പിക്കാമായിരുന്നു ചേച്ചി, അതുല്യാമ്മയുടെയും നിരുവിന്റെയും. ആ നന്ദന്റെ വാക്കുകൾ എന്റെയുള്ളിൽ കൊണ്ടു ചേച്ചി.
അടുത്ത ബുലോഗസംഗമത്തിനു കച്ചയൊരുക്കുവാൻ
കച്ചേരിപ്പടിയിലേക്കുള്ള ഈ കച്ചകെട്ടിയുള്ള യാത്രാവിവരണം ,ഒരു നർമ്മക്കച്ചേരി തന്നെയായി...!
കലക്കി കേട്ടൊ.
ബസ്സിലിരുന്ന് ഫോണിലൂടെ എഴുത്തുകാരി എന്നു വിളിച്ച് കൂവുന്നത്........
നന്നായിട്ടുണ്ട്.
ബാക്കി എപ്പോൾ എഴുതും?
കൊള്ളാം-ബസ്സ് വന്ന വഴിക്കുള്ള നടപ്പ്..ഹഹ
അപ്പോൾ ബസ്സിലിരുന്നു എഴുത്തുകാരീന്നു വിളിച്ചു പറയുന്ന പകരം പേരു പറഞ്ഞൂടായിരുന്നോ?
എത്ര തിരഞ്ഞാല കണ്ടുമുട്ടുക.
കണ്ടുമുട്ടിയാലും തിരിഞ്ഞു കളിക്കും.
എത്ര തിരിഞ്ഞുകളിചാലും
നമ്മളെ ഒറ്റുകൊടുക്കില്ലേ നമ്മള് തന്നെ.
എഴുത്തിന്റെ ലാഘവം ഇഷ്ടായി.
പിന്നെ നേര്‍ത്ത ചിരിയുടെ ഭാവവും.
ഈ എഴുതുകാരികളൊക്കെ അറ്റ മക്കള്‍.
ഞാനോ നടന്നത്, നീയോ നടന്നത്,
ഞാനായിരിക്കാം ച്ചുടുകാലമാല്ലയോ?
(വിനയ ചന്ദ്രനോട് കടപ്പാട്)
വശംവദന്‍, :)
ജയന് ഏവൂര്‍,:)
നന്ദകുമാര്‍, കച്ചേരിപ്പടിയുടെ തൊട്ടപ്പുറത്തു് നമ്മളുണ്ടെന്നു് മനസ്സിലാവണ്ടേ മാഷേ, ഇവിടെ വന്നുപെട്ടതു് ഞാനറിഞ്ഞിട്ടില്യാട്ടോ.അറിയുന്നയാളാണെങ്കില്‍ അതു പറഞ്ഞുമില്ല.അല്ലാ, ആളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, എറണാകുളത്തു വച്ചാ നാട്ടിലെ ഒരു മരണവാര്‍ത്ത കിട്ടിയതു്. അതുകൊണ്ട് കഴിയുന്നതും വേഗം എന്നെ വീട്ടിലെത്തിക്കുകയാണ് ചെയ്തതു്.
എന്തായാലും ഇനി കച്ചേരിപ്പടിയുടെ തൊട്ടപ്പുറത്തു വന്നു മാഷെ കണ്ടിട്ടു തന്നെ കാര്യം. ഒരു ചെലവും പെന്‍ഡിങ്ങ് ഉണ്ടല്ലോ. ഞാനും ദുബായൊന്നും കണ്ടിട്ടില്ല, ദുബായിക്കാരെയേ കണ്ടിട്ടുള്ളൂ. :)
Diya,
Maithreyi, അപ്പോള്‍ സണ്‍ഡേ ലക്ഷ്വറി പോയികിട്ടി അല്ലേ. പോട്ടെ, സാരല്യ.
കുഞ്ഞന്‍, ബഹറിന്‍ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു ഞങ്ങള്‍.
ബിലാത്തിപ്പട്ടണം, ബൂലോഗസംഗമത്തിനു കച്ചകെട്ടിയതൊന്നുമല്ലാട്ടോ.
Echmukutty, എഴുതാം :)
jyo,
kallyanapennu, ബൂലോഗത്തിനു പരിചയം സ്വന്തം പേരല്ലല്ലോ!
suresh, സ്വാഗതം, നന്ദി ഈ വഴി വന്നതിനു്, കവിത ചൊല്ലിയതിന് (എഴുതിയതിനു്)
അതെ..ആ ഫോണ്വിളിതന്നെയാണ് കലക്കിയത്...
ബാക്കി കൂടിപ്രതീക്ഷിക്കാം അല്ലേ?
അങ്ങനെ ആരുമറിയാതെ ഒരു കുഞ്ഞുമീറ്റ് ഞങ്ങടെ നാട്ടിൽ വച്ച് നടത്തിയല്ലെ....!!
എന്നാലും ആ ബസ്സിലുള്ളവർ എന്തു വിചാരിച്ച് കാണുമോ എന്തൊ...?
പിന്നീട് ആ ബസ് ജോലിക്കാരെ എവിടെയെങ്കിലും വച്ചു കണ്ടൊ...?!!
അങ്ങിനെ ഒരു ചെറിയ മീറ്റ് ഇതിനിടക്ക് നടന്നൂല്ലേ..
ചേച്ചീ..എല്ലാവരും പറഞ്ഞ പോലെ ബാക്കികൂടി പറയായിരുന്നുട്ടോ
കണ്ണനുണ്ണിയുടെ കമന്റ് ശെരിക്കും ചിരിപ്പിച്ചു
ബൂ ലോകം നല്ല സുഹ്രുത്തുക്കളെ നല്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. നന്നയിരിക്കുന്നു അല്പം നര്‍മ്മവും പിന്നെ സത്യങ്ങളും ചേര്‍ത്ത് എഴുതിയ ഈ പോസ്റ്റ്.
ബസ്സിലിരുന്ന് എഴുത്തുകാരിയാണ് വിളിക്കുന്നതെന്ന് പറയുന്ന ഭാഗം ഞാന്‍ മസ്സിലൊന്ന് സങ്കല്പ്പിച്ചുനോക്കി..നല്ല തമാശ..നട്ടപ്പിരാന്തനും..നിരക്ഷരനും..പാവത്താനുമോക്കെ ഈ അവസ്ഥയില്‍ എങ്ങിയനെയെന്ന് ആലോചിക്കുമ്പോള്‍ രസം..സൂപ്പറായിട്ടുണ്ട്
ആ കണ്ടക്റ്ററുടെ അവസ്ഥ ഒന്നു ആലോചിച്ചേ.ആദ്യമായി ഒരെഴുത്തുകാരിയെ കണ്ടതിന്റെ ത്രില്ലിൽ പുള്ളി നെടുവീപ്പിട്ടുകാണും..എന്നാലും ആ രംഗം????????
ഓടൊ:ഈയുള്ളവനും ഈ കുഞ്ഞു കൊച്ചിയിലുണ്ടേ
ezhuth jorakunnund adutha bagam vekam poratteeeeeeeeeeeeeee
ഹ ഹ അത് കൊള്ളാം..
ഞാന്‍ എഴുതുകാരിയാനെന്നു വിളിച്ചു പറയുന്നത് കേട്ട്.. ഇതെന്തു ജന്മമാണെന്നു വിചാരിച്ചു കാണും...
:)
എന്നാലും സഡന്‍ ബ്രേക്ക് ഇട്ടതുപോലെ നിര്‍ത്തിക്കളഞ്ഞല്ലോ?
ചില വരികൾ ശെരിക്കും ചിരിപ്പിച്ചു .ഒരു നാട്ടിൻപുറം ചിരി
എന്തൊരു പിശുക്ക്... പടം തുടങ്ങി ടൈറ്റിലുപോലും മുഴുവന്‍ കാണിച്ചില്ല... അപ്പോഴേക്കും നിര്‍ത്തി...
ജോയ് പാലക്കല്‍, ഭാഗ്യം, ഞാന്‍ എഴുത്തുകാരിയായതു്. കുരുത്തം കെട്ടവനോ നട്ട പിരാന്തനോ ഒക്കെ ആയിരുന്നെങ്കിലോ?
വീ കെ, ഇനി അടുത്ത കാലത്തൊന്നും ഞാനാവഴിക്കില്ല!
സിനു, മീറ്റൊന്നുമല്ല, അതു മറ്റൊരു കാര്യത്തിനു വേണ്ടിയായിരുന്നു.
ഗോപീകൃഷ്ണന്, ഒട്ടും സംശയം വേണ്ടാ, സുഹൃത്തുക്കളുടെ കാര്യത്തില്‍.
മണി ഷാരത്ത്, അന്നു മനസ്സിലായില്ല, ഇന്നോര്ക്കുമ്പഴാ, എഴുത്തുകാരിയായതിന്റെ ഒരു ഭാഗ്യം! :):)
മഹി, അറിയില്ലായിരുന്നു മഹി അവിടെയുണ്ടെന്നു്. ഇനി ഈ ചമ്മലൊക്കെ ഒന്നു മാറട്ടെ, എന്നിട്ടുവരാം കൊച്ചിക്കു്.
ഷൈജൂ, നന്ദി, :)
സുമേഷ്, പറയാം ബാക്കി, പിന്നെ.
vinus, :)
സന്തോഷ്, ഇരിക്കട്ടെ ഒരു സസ്പെന്‍സ്. കുറച്ചു കഴിയുമ്പോള്‍ ഒരു രണ്ടാം ഭാഗം ഇറക്കാല്ലോ! :)
ഉം... ഒക്കെ മനസ്സിലായി :)
ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി .... :)
കലക്കീട്ടുണ്ട് കേട്ടോ ചേച്ചീ!!അഭിനന്ദനങ്ങള്‍
സൂപ്പെര് ആയിരിക്കുന്നു ചേച്ചി..വായിച്ചു രസം പിടിച്ചു വന്നപ്പോള്‍ പെട്ടെന്ന് തീര്‍ന്നു പോയ പോലെ തോന്നി.
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
പുതുക്കാട് എന്ന് വായിച്ചപ്പോള്‍ ഒരു രോമാഞ്ചം.. മൂന്നു കൊല്ലം അവിടെ ആയിരുന്നു എന്റെ തട്ടകം .
പൊറാടത്ത്, ഇടക്കിടെ എവിടേക്കാ മുങ്ങുന്നതു് :)
ഒഴാക്കന്,
krishnakumar,
INDULEKHA,
ഈ വഴി വന്നുപോയ എല്ലാവക്കും നന്ദി.
മോളേതായാലും ഭൂമി ഉരുണ്ട താണെനന്നു തെളിയിക്കാന്‍ ഒരുശ്രമം നടത്തിയല്ലേ ..പോസ്റ്റ് വായിച്ചിട്ട് തനിച്ചിരുന്നു ചിരിക്കുന്നത് എന്റെ മോള്‍ക്ക് തോന്നിപ്പോയി അമ്മക്ക് അല്‍പ്പം വട്ടുതുടങ്ങിയോ എന്ന്
EZHUTHAMMAYUDE VAZHI INGANE.NELLAAYI PURAANATHINULLA SAADDHYADHAYUNDU.
Post a Comment