ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെ തുടങ്ങിയ ഒരു വര്‍ഷം കൂടി കഴിയുന്നു. ഇനി നാളുകള്‍ മാത്രം. അതില്‍ എത്രയെണ്ണം നടന്നു. ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ സഫലമായ പ്രതീക്ഷകള്‍ക്കോ വിഫലമായ മോഹങ്ങള്ക്കോ ഏതിനായിരിക്കും മുന്‍തൂക്കം?
ഇനി എന്തിനാ അങ്ങനെ ഒരു കണക്കെടുപ്പു്. വേണ്ടാ, നടക്കാത്തവയെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടി പാവം നമ്മള് വീണ്ടും വീണ്ടും വരവേല്‍ക്കുന്നു ഒരു പുതിയ വര്‍ഷത്തെ, പുതിയ പുതിയ പ്രതീക്ഷകളുമായി, സ്വപ്നങ്ങളുമായി...
അതു തന്നെയാ നല്ലതു്, എന്നാലും.....
നമ്മള് മലയാളികള്‍ എന്നും അഭിമാനിച്ചിരുന്നില്ലേ (കൂട്ടത്തില്‍ മറ്റുള്ളവരെ പുഛിക്കാറുമുണ്ടല്ലോ) എല്ലാ കാര്യത്തിലും നമ്മള് മുന്‍പന്തിയിലാണെന്നു്. അതു് ശരിയുമാണ്. ഏതു രംഗത്തായാലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു വലിയ നിര തന്നെ ഇവിടെ നിന്നല്ലേ.
പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പേടിയാവുന്നു. നമ്മളൊന്നും അറിഞ്ഞില്ല. അറിയുന്നില്ല. ഭീകരവാദവും തീവ്രവാദവുമൊക്കെ നമ്മുടെ മണ്ണിലല്ലേ വേരുറപ്പിക്കുന്നതു്, നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ആരെ വിശ്വസിക്കും, ആരെ വിശ്വസിക്കാതിരിക്കും?
ഇന്നലെ ചാനലുകളുടെ breaking news ആയിരുന്നു ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മദ്യപാനത്തിന്റെ ശതമാനക്കണക്ക്. അതിലും ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു്, പ്രത്യേകിച്ചു് ചാലക്കുടിക്കാര്‍ക്ക് അഭിമാനിക്കാം ഞങ്ങള്‍ തന്നെയാണൊന്നാം സ്ഥാനത്തു്. പുതുവര്‍ഷത്തിന്റെ കണക്കു വരുമ്പോഴും അതിനു മാറ്റമുണ്ടാവില്ല.
മുല്ലപ്പെരിയാര്‍ പ്രശ്നം. ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്നു. പല ഭാഗത്തു നിന്നും മുറവിളികളുണ്ടായിട്ടും അതൊക്കെ വീഴുന്നതു് ബധിരകര്‍ണ്ണങ്ങളിലല്ലേ.
രാജ് മോഹന്‍ മുതല്‍ രാജ് ഭവന് വരെയുള്ള വിശേഷങ്ങള്‍ വേറെ.
എനിക്കറിയില്ല, എന്താ ഇങ്ങനെയൊക്കെ.
ഒന്നിന്റേയും കാര്യകാരണങ്ങളിലേക്കു കടക്കുന്നില്ല. അല്ലെങ്കില്‍, അതിനുമാത്രമുള്ള വിവരമൊന്നുമില്ലെനിക്കു്. ചിലതു് തോന്നിയതൊന്നുറക്കെ പറഞ്ഞെന്നു മാത്രം.
എന്തോ ആവട്ടെ. ഇതൊക്കെ ഓര്‍ത്തിട്ട് ഉറക്കമില്ലാതെ സങ്കടപ്പെട്ടു കരഞ്ഞിരിക്കയൊന്നും വേണ്ടാ നമുക്കു്. വരുന്നിടത്തുവച്ചു കാണാം. അല്ലാതെന്തു ചെയ്യാന്‍!
എന്നിട്ടു നമുക്കു പതിവുപോലെ വരവേല്‍ക്കാം പുതുവര്‍ഷത്തെ, പുതുപുത്തന്‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ.........
എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.
സ്നേഹത്തോടെ,
എഴുത്തുകാരി.
31 comments:
ഒരു വര്‍ഷം കഴിയുന്നു, പുതിയൊരു വര്‍ഷം ഇതാ വന്നെത്തി...
puthu varshathhinu hrudhyamaaya swaagatham..puthuvalsaraashamsakal!!
പുതുവത്സരാശംസകള്‍
"പുതുപുത്തന്‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ ..."
....പുതുവൽസരാശംസകൾ....
എല്ലാം ശരിയായി വരട്ടെ.പുതുവർഷാശംസകൾ
ഇന്നലെകളുടെ എല്ലാ അനുഭവങ്ങളും മനസ്സിലോര്‍ക്കാം
പുതിയ കാഴ്ചപാടുകളും കാഴ്ചകളും തരുന്ന ഒരു വര്‍ഷം കൂടി
Happy New year..cheers
പുതുവൽസരാശംസകൾ..
നമുക്ക് പ്രതീക്ഷയോടെ പുതു വല്സരത്തെ വരവേല്‍ക്കാം പുതുവത്സര ആശംസകള്‍
പുതുവൽസരാശംസകൾ!
പുതുവർഷം നന്മ നിറഞ്ഞതാവട്ടെ എന്ന് പ്രത്യാശിക്കാം.....
ചേച്ചിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ....
എല്ലാ സംഭവത്തിലും നല്ലതും കെട്ടതും ഉണ്ട്.
പകലും രാവും പോലെ ..
യ്യോ!രാത്രിയിലെ ഇരുട്ട് കണ്ടോ പേടിയാവുന്നു,
രാത്രി വേണ്ടാ വെട്ടമുള്ള പകല്‍ മാത്രം മതിയായിരുന്നു എന്ന് പറയുന്നതന്നതിലെ നിരര്‍ത്ഥത ഒന്നാലോചിച്ചു നോക്കൂ അതു പോലെയാവും ഈ ചിന്ത.
നല്ലതും കെട്ടതും ഉണ്ടവട്ടെ.
നമുക്ക് നന്മയെ വരവേല്‍ക്കാം.
പുതുവല്സരാശംസകള് നേരുന്നു
കഴിഞ്ഞതിനെ ഓര്‍ത്ത് വിഷമമോ ഇനി വരാനുള്ളതിനെ ഓര്‍ത്ത് പ്രതീക്ഷയോ ഇല്ലാതെ അങ്ങു പോവുക.
കലണ്ടറിലെ ഒരു താള് മറിയുന്ന ലാഘവത്തോടെ.
എന്നാലും ആശംസകള്‍ ഇരിക്കട്ടെ.
:)
അടുപ്പമുള്ളവരുടെ മരണങ്ങളുണ്ടാക്കിയ ദു:ഖമായിരുന്നു 2009 തന്നത്.
പുതിയ പ്രതീക്ഷകളോടെ 2010നായി കാത്തിരിക്കുന്നു.
പുതുവത്സരാശംസകള്‍
കഴിഞ്ഞതു കഴിഞ്ഞു....ഇനി വരാനുള്ളതിനെ കുറിച്ച് ചിന്തിക്കാം ചേച്ചി....
പുതുവത്സരാശംസകൾ....
ഈ ലോകത്തിലെ ഓരോരുത്തരും താന്‍ മറ്റൊരാളെ വേദനിപ്പിക്കുകയില്ല എന്ന ഉറച്ച തീരുമാനം എടുത്ത് ജീവിച്ചു തുടങ്ങിയാല്‍ എത്ര മനോഹരമാകുമായിരുന്നു ഇവിടം... വ്യര്‍ത്ഥമായ ചിന്ത അല്ലേ...
എല്ലാവര്ക്കും എന്റെ ഹൃദയംഗമായ പുതുവത്സരാശംസകള്‍...
ഒരു വർഷത്തെക്കുറിച്ചുള്ള എഴുത്തുകാരിയുടെ കണക്കെടുപ്പിനോടും അടുത്ത വർഷത്തെ എതിരേൽക്കാനുള്ള ഉൾക്കരുത്തിനോടും പരിപൂർണ്ണമായും യോജിക്കുന്നു..
പുതുവത്സരാശംസകളോടെ...
ഈ പ്രതീക്ഷയല്ലേ ചേച്ചി ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്....
അത് കൊണ്ട്...വരവേല്‍ക്കാം ..... പുതുവര്‍ഷത്തെ..പ്രതീക്ഷയോടെ..
കേസെറാ സെറാ............നമുക്ക് ചെയ്യാന്‍ പറ്റുന്നതൊന്നെയുള്ളു.......... 2010നു ഇതിലും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ആശംസ നേരുക..........അപ്പോഴ്ല്ലെ 2009വല്യെ കുഴപ്പമുണ്ടായിരുന്നില്ലെന്ന് പറയാന്‍ പറ്റു..........പുതുവര്‍ഷാശംസകള്‍....:)
ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍
വരുന്നിടത്തുവച്ചു കാണാം.??
പ്രതീക്ഷകളോടെ...
പുതുവൽസരാശംസകൾ
എല്ലാ കാര്യത്തിലും മുന്‍ പന്തിയിലായ നമ്മള് ചിന്തിച്ചാലോചിച്ച് പറഞ്ഞ് കാട് കേറും.
ഞാനിപ്പൊ ആലോചിക്കുന്നത് നമുക്കങ്ങ് കാട് കേറിയാലൊ എന്നാ.
പത്രോം വായിക്കണ്ട. ടിവീം കാണണ്ട. ഒന്നും അറിയണ്ട. വിവരോം വക്കണ്ട.
എങ്കിലെന്ത് സമാധാനമായി കഴിയാലൊ..ഏത്?
എല്ലാ വത്സരോം ഒരു പോലെ തന്നെ..:) :)
പുതുവര്‍ഷം സന്തോഷവും,സമാധാനവും നിറഞ്ഞതാവട്ടെ......ആശംസകള്‍
പ്രതീക്ഷയോടെ പുതു വല്സരത്തെ വരവേല്‍ക്കാം പുതുവത്സര ആശംസകള്‍!!
വിജയലക്ഷ്മി,
Akbar,
വശംവദന്‍,
ആഗ്നേയാ,
the man to walk witn
Sajan Sadasivan,
പാവപ്പെട്ടവന്,
കുമാരന്,
ബിന്ദു,
മാണിക്യം,
എല്ലാവര്ക്കും നന്ദി. പുതുവത്സരാശംസകള്‍.
അനില്‍,
ആര്‍ദ്രാ ആസാദ്,
ചാണക്യന്,
വിനുവേട്ടന്,
T K Unni,
കണ്ണനുണ്ണി,
പ്രയാണ്‍,
പാവത്താന്‍,
നന്ദന,
ഒഎബി,
പാലക്കുഴി,
വാഴക്കോടന്‍,
എല്ലാവര്ക്കും
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
വീണ്ടും പ്രതീക്ഷയുടെ ഒരു പുലരിയിലേക്ക്.....
ആശംസകള്‍ , ആകാശ മുല്ലക്കും അതോ നക്ഷത്രമുല്ലയോ
പുതുവത്സരാശംസകള്‍
പുതുവല്സരാശംസകള്
ജീവിതം,
ചേച്ചിപ്പെണ്ണ്,
പ്രവീണ്‍,
മണി ഷാരത്ത്,
സോണ,
എല്ലാവര്ക്കും നന്ദി.
ഒരുവർഷത്തിന്റെ ഓർമ്മകൾ...
ഒരു വയസ്സിന്റെ പഴക്കം കൂടി..
കുടുംബത്തിൽ എല്ലാര്ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
Post a Comment